രചന – ജ്വാലാമുഖി
“ഫാദർ ആയിരുന്നോ…ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ ഫാദർ.. … ”
“ഇപ്പോളും എപ്പോളും സ്തുതി ആയിരിക്കട്ടെ… മോളെന്താ ഈ നേരത്ത്…?? ”
“മനസിന് ഒരു സുഖമില്ല അച്ചോ… ”
“കമ്പനി ഒക്കെ നന്നായി പോണില്ലേ.. ”
“ഉവ്വച്ചോ… ”
“പിന്നെന്താ… ”
“അറിയില്ല… എന്തോ വല്ലായ്മ പോലെ അതാ വേഗം ഇങ്ങോട്ട് പോന്നത്… ”
“മേഴ്‌സി ഹോമിൽ രണ്ടു പുതിയ കുഞ്ഞുങ്ങൾ വന്നിട്ടുണ്ട് … സ്പോൺസർസ് ആരും ആയിട്ടില്ല … ”
“അതിനെന്താ ഫാദർ… ഞാൻ സ്പോൺസർ ചെയ്‌തോളാം അവരെ… ”
“ഉം കർത്താവ് അനുഗ്രഹിക്കട്ടെ മോളെ… ”
“ഞാൻ അടുത്ത ആഴ്ച നാട്ടിൽ ഒന്ന് പോയാലോ എന്ന് ആലോചിക്കുവാ … ”
“സ്റ്റെല്ല സമ്മതിക്കോ.. ”
“മമ്മയെ ഫാദർ ഒന്ന് പറഞ്ഞു സമ്മതിപ്പിക്കണം… വർഷം കുറെ ആയില്ലേ അവിടെ നിന്നും പോന്നിട്ടു… ”
“ഉം… നോക്കട്ടെ നാളെ ഞാൻ അങ്ങോട്ട് ഒന്നിറങ്ങാം… ”
“ആയിക്കോട്ടെ.. എങ്കിൽ ഞാൻ പോട്ടെ അച്ചോ… ”
“ഉം… ”
സെമിത്തേരിയിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ എനിക്ക് നേരെ വരുന്ന അയാനെ ഞാൻ കാണാത്ത പോലെ നടിച്ചു…
“മാഡം.. ”
ഞാൻ ഒന്ന് നിന്ന് എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി..
“എന്റെ ജോലി… ”
“വഴിയിൽ തടഞ്ഞു നിർത്തി ആണോ ജോലി ചോദിക്കാ… തനിക്ക് മാന്നേഴ്സ് ഒന്നും ഇല്ലേ.. ”
“സോറി മാഡം…ഇവിടെ അടുത്താണോ മാഡത്തിന്റെ വീട്… ”
“അതെ… അപ്പൊ സ്റ്റെല്ല മാഡത്തിന്റെ വീട് തനിക്ക് അറിയില്ലേ… ”
“അതിനു ഞാൻ സ്റ്റെല്ല മാഡത്തെ അറിയില്ലല്ലോ… ”
“പിന്നെ എന്തിനാ നിങ്ങൾ എന്നോട് കള്ളം പറഞ്ഞത്… ”
“അത് നിങ്ങളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി… ”
“ഓഹ്… നല്ല കാര്യം… ”
“പപ്പേടെ കല്ലറയിൽ എന്നും വരാറുണ്ടോ… ”
“ഇല്ല.. വല്ലപ്പോളും… ”
ഇത്രയും കൃത്യമായി ഇയാൾക്ക് എങ്ങനെ അറിയാം എന്നത് എന്നെ ശരിക്കും ഞെട്ടിച്ചു… എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ എന്റെ കാറിനടുത്തേക്ക് നടന്നു…
കാറിൽ കയറി റിവേഴ്‌സ് എടുക്കാൻ മിററിൽ നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു…
പള്ളിയുടെ സൈഡിൽ ഒരു പോർഷേ കിടപ്പുണ്ട് അതിലേക്കു കയറി പോകുന്ന അയാൻ…
അയാൾക്കൊപ്പം ഡ്രൈവർ എന്ന് തോന്നുന്ന മറ്റൊരാളും ഉണ്ട്…
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല… ഇത്രയും റിച്ചായാ ഇയാൾ പിന്നെ എന്തിന് വേണ്ടി ഒരു ജോലി ചോദിച്ചു തന്റെ പിറകെ നടക്കുന്നു എന്നെനിക്കു തോന്നി…
ഞാൻ കാർ വേഗം സ്റ്റാർട്ട് ചെയ്തു തിരിച്ചു അയാളുടെ അടുത്തേക്ക് എത്തിയപ്പോളേക്കും ആ കാർ കുതിച്ചു പാഞ്ഞു പോയിരുന്നു…
സംശയങ്ങൾ വീണ്ടും കൂടില്ലോ എന്റെ ഈശോയെ ..
വീട്ടിൽ വരുമ്പോൾ മമ്മാ കണ്ണടച്ചു സെറ്റിയിൽ കിടക്കുവായിരുന്നു…
“എന്ത് പറ്റി മമ്മാ… ”
“ഒന്നുല്ല മോളു… ”
“ഗുളിക കഴിച്ചോ… ”
“ഇല്ലടാ… ”
“എടുത്തു തന്നാലേ കഴിക്കു അല്ലെ മടിച്ചി പാറു… ”
ഞാൻ മമ്മേടെ കവിളിൽ ഒരു നുള്ളു കൊടുത്തു…
“മമ്മാ…. ”
“എന്താടാ… ”
“നമുക്ക് എന്റെ നാട്ടിൽ ഒന്ന് പോയാലോ… ”
മമ്മയുടെ മുഖം മാറുന്നത് കണ്ടതും പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി…
എന്റെ ഇല്ലവും കാവും വീട്ടുകാരെയും ഞാൻ വീണ്ടും കണ്ടു മുട്ടിയാൽ അവരുമായി ഞാൻ വീണ്ടും അടുക്കും എന്ന് മമ്മാ വല്ലാതെ ഭയപ്പെടുന്നു…
പക്ഷെ ഇല്ലത്തെ അടിച്ചു തളിക്കാരിടെ മോന്റെ കൂടെ പോയ പെണ്ണിനെ അവർ ഇനി പടിക്കകത്തു കയറ്റില്ല എന്ന് മമ്മക്ക് അറിയില്ലല്ലോ…
“മമ്മാ എന്താ മിണ്ടാത്തെ…. ”
“പോകാം… ഞാനും വരുന്നു … എനിക്കും കാണണം എന്റെ പപ്പിടെ നാട്… ”
സ്നേഹം കൂടുമ്പോൾ മമ്മാ എന്നെ പപ്പി എന്നാ വിളിക്കാറ്…
“താങ്ക്യൂ മമ്മാ… ”
“മോള് പോയി പപ്പേടെ മുറിയിലെ ഷെൽഫിൽ ഒരു ബ്ലൂ കളർ ഫയൽ ഇരിപ്പുണ്ട് അതിങ്ങു എടുത്തിട്ട് വാ… ”
അതും തപ്പിയെടുത്തു ഞാൻ മമ്മയുടെ കയ്യിൽ കൊടുത്തു…
എന്താണ് എന്ന് ഞാൻ തുറന്നു നോക്കിയില്ല… അത് മമ്മയുടെ കയ്യിൽ കൊടുത്തു ഞാൻ ഡൈനിങ്ങ് റൂമിലേക്ക് നടന്നു…
“പപ്പി.. ഒന്ന് നിന്നെ… ”
“എന്താ മമ്മാ… ”
“ഇതു പപ്പ നിനക്ക് വേണ്ടി അമ്മാടത്തു വാങ്ങിയ വീടിന്റെ പ്രമാണം ആണ്… അങ്ങോട്ട് പോകുമ്പോൾ നമുക്ക് അവിടെ താമസിക്കാം… അത് നോക്കി നടത്താൻ പപ്പ ഒരാളെ അവിടെ ഏർപ്പാടാക്കിയിരുന്നു… ”
വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു എനിക്ക് അത്…
എന്നെ പെറ്റ എന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത കരുതൽ ഇവർക്ക് എന്നോട് ഉണ്ട്…
ഈ വീട്ടിൽ ഒരു അടുക്കളക്കാരി ആകാം എന്ന ആഗ്രഹത്തോടെ കയറി വന്ന തനിക്ക് ഒരു സാമ്രാജ്യം ആണ് ഇവർ ഒരുക്കി തന്നത്… ഇതൊനൊക്കെ എങ്ങനെ നന്ദി പറയും ഞാൻ…
തൊഴുകൈകളോടെ മമ്മേടെ കാൽക്കൽ വീണു പോയി ഞാൻ…
“പപ്പി താൻ എന്തിനാ കരയണേ മോളു… പപ്പക്കും മമ്മക്കും ആകെ ഉള്ളത് നീ അല്ലെ… ഞങ്ങളെ നീ പൊന്നു പോലെ അല്ലെ നോക്കുന്നത്… നിന്റെ മടിയിൽ കിടന്നു പപ്പ പോകുമ്പോൾ പോലും മോൾടെ ഭാവി ആയിരുന്നു പപ്പയെ അലട്ടിയത്… സന്തോഷം എന്താണ് എന്ന് ഞങ്ങൾ അറിഞ്ഞത് നിന്റെ കളിയും ചിരിയും ഇവിടെ നിറഞ്ഞപ്പോൾ ആണ്… ”
ശരിയാ… പതിനഞ്ചു വയസ്സിൽ… അതായത് എന്റെ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു ഇരിക്കുന്ന സമയത്തു ആണ് മഹിയെട്ടനോടുള്ള പ്രേമം മൂത്ത് ഞാൻ നാടുവിടുന്നത്…
ഈ വീട്ടിൽ വന്നു കയറുമ്പോളും എന്റെ കുട്ടിത്തം വിട്ടു മാറിയിരുന്നില്ല…
എന്നെ സ്നേഹിക്കാൻ പപ്പയും മമ്മയും മത്സരം ആയിരുന്നു.. ഒടുവിൽ ഞങ്ങളെ തനിച്ചാക്കി പപ്പ പോയി….
ക്യാൻസർ കാർന്നു തിന്ന രോഗശയ്യയിലും പപ്പയെ നോക്കിയത് മുഴുവൻ താൻ തന്നെ ആയിരുന്നു…
പപ്പക്കും അതായിരിന്നു ഇഷ്ടം…
“മോളു… നാട്ടിൽ പോയാൽ മമ്മയെ വേണ്ട എന്ന് തോന്നോ മോൾക്ക്… ”
“അങ്ങനെ ഒന്നും പറയല്ലേ മമ്മാ… പപ്പിക്ക് ഈ ലോകത്തു ഇപ്പൊ മമ്മാ മാത്രം ഉള്ളു… ”
കൂടുതൽ സംസാരിച്ചാൽ ഉള്ള ധൈര്യം പോകും എന്ന് തോന്നി ഞാൻ വേഗം മമ്മക്ക് മരുന്നു കൊടുത്തു മമ്മയെ റൂമിൽ കൊണ്ടു കിടത്തി…
****
രാവിലെ ഓഫീസിൽ പോയി അത്യാവശ്യം ജോലികൾ എല്ലാം തീർത്തു…
സൈൻ ചെയ്യാൻ ഉള്ള ഡോക്യൂമെന്റസ് എല്ലാം സൈൻ ചെയ്തു വച്ചു…
ഫോൺ എടുത്തു വീണക്ക് വിളിച്ചു
“വീണ കം ഹിയർ.. ”
അവൾ ഓടി വന്നു..
“മാം.. ”
“ഞാൻ ഒരു ടു വീക്സ് ഇവിടെ ഉണ്ടാകില്ല… സൊ ചെയ്യാൻ ഉള്ള പ്രൊജക്റ്റ് ഡീറ്റെയിൽസ് ശ്യാം നു കൊടുത്തിട്ടുണ്ട്… എന്തേലും ഡൌട്ട്സ് ഉണ്ടെങ്കിൽ അപ്പൊ തന്നെ എന്നെ വിളിക്കണം.. പുതിയ ക്വട്ടെഷൻ ഒന്നും ഇനി ഇപ്പൊ എടുക്കണ്ട… ”
“ഓക്കേ മാഡം .. ”
“പിന്നെ ശ്യാം ന്റെ ക്യാബിനിലെ സി സി ടി വി നോട്ട് വർക്കിംഗ് ആണ് സൊ അത് ഇന്ന് തന്നെ റെഡി ആക്കണം… ”
“ഇന്റർവ്യൂസ് കുറച്ചു പറഞ്ഞിരുന്നു… ”
“എല്ലാം ഇനി പോയി വന്നിട്ട്… ആപ്പ്ളിക്കന്റ്സ് നെ വിളിച്ചു പറഞ്ഞേക്കു… ”
എല്ലാം തീർത്തു തിരിച്ചു ഇറങ്ങുമ്പോൾ ലിഫ്റ്റ്ലേക്ക് തള്ളി കയറുന്ന അയാനെ കണ്ടതും ഞാൻ ഒന്ന് പിറകോട്ടു മാറി നിന്നു….
തുടരും…

by