രചന – രോഹിണി ആമി
അമലയോട് ഒന്നു സംസാരിക്കുവാൻ ധൃതിപ്പെട്ടു വന്ന ഹേമന്ത് കണ്ടത് സേതുവിന്റെ തോളിലേക്ക് തല ചായ്ച്ചു കിടക്കുന്ന അമലയെയാണ്……………. സേതു അമലയുടെ മുഖത്തു മെല്ലെ തലോടുന്നുമുണ്ട്………………… കാണാൻ പാടില്ലാത്തത് എന്തോ കണ്ടത് പോലെ മുഖം തിരിച്ചു കളഞ്ഞു ഹേമന്ത്………… തന്റെ ഒരു നോട്ടത്തിനും സാമീപ്യത്തിനും വേണ്ടി കൊതിച്ചു കൂടെ നടന്നിരുന്നവൾ……………… എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലേ നടന്നിട്ടുള്ളു…………,……….ഇന്നിപ്പോൾ വേറൊരാളുടെ തോളിൽ……………… മുൻപെങ്ങും തോന്നാത്ത ഒരു വേദന തോന്നുന്നു ചങ്കിൽ……………. സേതുവിന്റെ ചുണ്ടുകൾ പലവട്ടം അമലയുടെ നെറ്റിയെ തഴുകിപ്പോകുന്നത് ഹേമന്ത് കണ്ടു ……………… തോളിൽ ചേർത്തു പിടിച്ചിരുന്ന കൈയ്ക്ക് ശക്തി കൂടി വന്നപ്പോൾ തല ചെരിച്ചു സേതുവിനെ നോക്കി അമല………………. തന്റെ സൈഡിൽ വെളിയിലേക്ക് നോക്കിയിരിക്കുകയാണ്……….. എന്തോ വാശി തീർക്കും പോലെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടമർത്തുന്നുണ്ട്……………..
. ആ നോട്ടം എവിടെയാണ് ചെന്നവസാനിക്കുന്നതെന്നറിയാൻ ഒന്നു മുഖം തിരിച്ചു നോക്കി…..,…………..അവിടെ ഹേമന്ത് തല കുനിച്ചു നിൽപ്പുണ്ടായിരുന്നു…………….. അതുശരി ആളിനെ കാണിക്കാൻ ചെയ്തു കൂട്ടുന്നതാണ്……………. ഞാനും വിചാരിച്ചു ഇതെന്താ ഇത്രയും ശക്തിയിലുള്ള സ്നേഹമെന്ന് ………………..മറ്റൊരാൾ കാണുന്നല്ലോ എന്നോർത്തപ്പോൾ അമലയ്ക്ക് ചമ്മൽ തോന്നി…………….. നേരെയിരിക്കാൻ ശ്രമിച്ചു നോക്കി………….. പറ്റുന്നില്ല…………. സേതു തന്നോട് ചേർത്ത് പിടിച്ചു വെച്ചിരിക്കുകയാണ്……………..ആ പിടുത്തതിന്റെ ശക്തിയിൽ മനസ്സിലായി ഹേമന്ത് ഇപ്പോഴും അവിടെ തന്നെ നിൽപ്പുണ്ട് പോയിട്ടില്ലെന്ന് ………….. അതുകൊണ്ടാവും സേതു വളരെ അസ്വസ്ഥനായതു പോലെ തോന്നി അമലയ്ക്ക് …………….. ഈ അമലയെ വലിച്ചെറിഞ്ഞു കൊടുത്താൽ കൂടി ഹേമന്ത് നോക്കില്ലെന്ന് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും ഈശ്വരാ ഈ കുശുമ്പന്……………..ഇതാണ് ദാമ്പത്യമെന്ന് താൻ മനസ്സിലാക്കി വരുന്നതേയുള്ളതെന്ന് എങ്ങനെ പറയും…………….. അമലയ്ക്ക് ചിരിയും വരുന്നുണ്ട് ഒപ്പം വിഷമവും വരുന്നുണ്ട് ……………..
നാച്ചിക്ക് അകത്തിരുന്നു വീർപ്പുമുട്ടിയതുകൊണ്ട് മെല്ലെ അവളുമായി വെളിയിൽ ഇറങ്ങി നിന്നു…………….. കൂടെ സേതുവും……………….. പുല്ലിൽ നിന്നു കളിക്കുന്ന നാച്ചിയെ നോക്കി അമല ബോണറ്റിൽ ചാരി നിന്നു……………. അമലയെ നോക്കി നിൽക്കുന്ന സേതുവിനോട് പിരികം പൊക്കി എന്താന്ന് ചോദിച്ചു………………. പ്രണയം തന്നെ ……………. വേറെന്താ…………. സേതു കൈമലർത്തി പറഞ്ഞു…………… എല്ലാവരും അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ അടുത്തേക്ക് ചേർന്നു വന്നു നിൽക്കുന്ന സേതുവിനോടായി അമല ചെവിയിൽ പറഞ്ഞു………………. ഇത് പ്രണയം അല്ല………… ശുദ്ധമലയാളത്തിൽ പറഞ്ഞാൽ കുശുമ്പ്……………… അമലയ്ക്കൊപ്പം സേതുവും ചിരിയോടെ മുഖം തിരിച്ചു കളഞ്ഞു………………… സേതൂ……………. കണ്ണൻ രണ്ടു കൈയ്യും പൊക്കി ഓടി വന്നു…………….. അവൻ ഓടി വരുന്നത് തന്നെ പിടിക്കാനാണെന്ന് വിചാരിച്ചു നാച്ചി തെന്നിതെറിച്ചു പൊട്ടിച്ചിരിച്ചു അമലയുടെ നേർക്ക് ഓടി വന്നു………………
അമല ചിരിയോടെ അവളെ പൊക്കിയെടുത്തു പൊതിഞ്ഞു പിടിച്ചു ……………… കൂടെ കണ്ണനെയും സേതു പൊക്കിയെടുത്തു…………… ഓടിവന്ന അമ്മുട്ടിയെ മറ്റേ കയ്യിലുമെടുത്തു………….. അവരുടെ സന്തോഷം കണ്ട് അച്ഛനും അമ്മയും ചിരിച്ചു………………. അവർക്കരികിലേക്ക് വരാനൊന്നു മടിച്ചു ഹേമന്തും ഗീതുവും ഹേമന്തിന്റെ അച്ഛനും അമ്മയും ……………. തന്റെ അച്ഛനും അമ്മയും അവരോട് സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അമലയ്ക്കായി ഡോർ തുറന്നു കൊടുത്തു മക്കളെയും കൂടെ ഇരുത്തി……………. എന്നിട്ട് അവർക്കരികിലേക്ക് പോയി…………… അത് അവരോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല……………. ഒരു നോട്ടം കൊണ്ടുപോലും അമല ഇനി അവർക്ക് സ്വന്തമാവില്ലെന്ന് ഒന്നറിയിച്ചു കൊടുക്കാൻ……………….. കണ്ണൻ തനിക്കും കൂടി ഇനി സ്വന്തമെന്ന് അറിയിക്കാൻ…………. ഹേമന്തിന്റെ അച്ഛനും അമ്മയും തന്റെ അമ്മയോട് സംസാരിക്കുന്നുണ്ട്…………. കുറച്ചു കാലം സ്വന്തം മകളായി കണ്ടു പോയതാണ് ഗീതുവിനെ ………….. അവൾ അത് മറന്നെങ്കിലും അങ്കിളിനെ മറക്കാനാവില്ല ഞങ്ങൾക്ക്…………….അത്രയും നല്ല മനുഷ്യനായിരുന്നു……………
ഹേമന്തിന്റെ കണ്ണ് രണ്ടും കാറിലേക്കാണ്………… സേതു അമ്മയെ വിളിച്ചു പറഞ്ഞു ……….പോകാം അമ്മേ………..,. മക്കൾക്ക് വിശക്കുന്നുണ്ടാവും……………. ആ രണ്ടു പെൺകുഞ്ഞുങ്ങളും സേതുവിന്റെ കുട്ടികളാണോ…………….. ഹേമന്തിന്റെ അമ്മ ചോദിച്ചു…………. ഉത്തരത്തിനായി എല്ലാവരും അമ്മയുടെ മുഖത്തേക്ക് നോക്കി………….. നാച്ചി എന്റെ മകൾ സത്യയുടെ കുട്ടിയാണ്………… അമ്മുട്ടി അമലു മോളുടെ സഹോദരന്റെ കുട്ടിയും………… അപ്പോൾ സേതുവിന് കുട്ടികൾ ഒന്നുമില്ലേ………. ആദ്യ വിവാഹമാണോ ഇത് ………ആകാംക്ഷയോടെ വീണ്ടും ഹേമന്തിന്റെ അമ്മ ചോദിച്ചു……………. അവന് സ്വന്തമായിട്ട് ഇപ്പോൾ ഒരു പെൺകുഞ്ഞേ ഉള്ളൂ……………. അത് അമല മോളാണ്………………. അമ്മ ചിരിയോടെ പറഞ്ഞു…………….ആഹാ….. താൻ പറയാൻ വച്ചതെല്ലാം അമ്മ എടുത്തു കുടയുന്നുണ്ടല്ലോ സേതു ഓർത്തു ……………. യാത്ര പറഞ്ഞു എല്ലാവരും പോയപ്പോൾ ഗീതു സേതുവിന് അടുത്തേക്ക് വന്നു നിന്നു ചോദിച്ചു……………….. സേതുവേട്ടാ……….. കല്യാണം കഴിക്കാത്ത…….കുട്ടിയില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിച്ചുകൂടായിരുന്നോ നിങ്ങൾക്ക്………………..ഇതിപ്പോ……………….. സേതുവിന്റെ ദേഷ്യത്തിലുള്ള നോട്ടത്തിൽ ബാക്കി പറയാൻ വന്നത് ഗീതുവിന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു………………….
നിന്നോടെനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട് ഗീതു…,…….. അമലയെന്ന എന്റെ പെണ്ണിനെ മനസ്സിലാക്കാൻ സഹായിച്ചതിന് …………… നീ എന്തെങ്കിലും എന്നോട് ചോദിക്കണം എന്ന് പ്രാർത്ഥിച്ചിരുന്നു ഞാൻ…………… എന്നാലല്ലേ എനിക്ക് എന്തെങ്കിലുമൊന്ന് തിരിച്ചു പറയാനാവു……………. നീയിപ്പോൾ ചോദിച്ച ചോദ്യം നീ നിന്നോട് തന്നെ ചോദിച്ചു നോക്കു ആദ്യം…………….. അന്ന് ഞാൻ നിന്നെയൊന്നു വിശ്വസിച്ചു പോയി………….. അതിന്നു തിരുത്തുവാ………….ഞാൻ ആരും അറിയാതെ കാണാതെ ഉണ്ടാക്കിയെടുത്ത ബന്ധമല്ല അമലുവുമായുള്ളത്…………… അവളെ ഇഷ്ടപ്പെട്ട് എല്ലാവരുടെയും സമ്മതത്തോടെ ഭഗവാൻ സാക്ഷിയായി താലി കെട്ടി കൂടെ കൂട്ടിയതാണ്……………. അവൾക്കുള്ളതെല്ലാം എന്റെയും സ്വന്തമാണ് കണ്ണൻ ഉൾപ്പെടെ…………….കണ്ണൻ കൂടെയുള്ളത് അവൾക്കൊരു കുറവായി ഞാൻ കാണുന്നില്ല…………….നിന്റെ വായിൽ നിന്ന് ഇനി അമലയെന്ന പേര് പോലും മേലാൽ വീഴരുത്……………… അതിനുള്ള യോഗ്യത നിനക്കില്ല……… നിനക്കു മാത്രമല്ല നിന്റെ ഭർത്താവിന്റെ വീട്ടുകാർക്കും…………….
സേതു പോയിട്ടും കുറച്ചു നേരം അവിടെ തന്നെ നിന്നുപോയി ഗീതു………….. ഹേമന്ത് ഹോൺ അടിച്ചപ്പോഴാണ് ബോധം വന്നത്…………. സേതു ഒക്കെ പോയിരുന്നു അപ്പോഴേക്കും……………….. ആദ്യമായിട്ടാണ് ഇങ്ങനെ സേതുവേട്ടൻ തന്നെ ഇൻസൾട്ട് ചെയ്യുന്നത്……………… സത്യക്കൊപ്പം തന്നെ ആ വീട്ടിൽ തനിക്കുമുണ്ടായിരുന്നു സ്ഥാനം………….. അമ്മ ഇല്ലാതെ വളർന്നതുകൊണ്ട് എല്ലാവരും ഒരുപാട് കൊഞ്ചിച്ചു………………സത്യയുടെ വീട്ടുകാരും………………പഴയ കാര്യങ്ങൾ എല്ലാം ഓർത്തു കാറിൽ കയറി……………. ഹേമന്തിന് ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കാനായില്ല……………….. മനസ്സ് ഇപ്പോഴും സേതുവിന്റെ തോളിൽ ചാരി കിടക്കുന്ന അമലയുടെ അടുത്താണ്………………… മൂന്നു കുഞ്ഞുങ്ങൾക്ക് നടുവിൽ നിൽക്കുന്ന അമലയുടെ മുഖമാണ് കണ്ണ് നിറയെ…………………..ഒന്നു രണ്ടു വട്ടം ശ്രദ്ധ പാളിയപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞു കാർ നിർത്തിച്ചു …………… പിന്നീട് അച്ഛൻ ഓടിച്ചു തുടങ്ങി………………….
ആരും ഒന്നും മിണ്ടാതെ……………. എല്ലവരും പല പല ഓർമ്മകളിലാണ്………………. അമല വേറൊരാളുടെ കൂടെ ഉള്ളതാണോ അവളുടെ മുഖത്തു കണ്ട സന്തോഷമാണോ അതോ അയാൾ തന്നെക്കാൾ യോഗ്യനായതുകൊണ്ടാണോ തനിക്കിത്ര വിഷമം………………. ഹേമന്ത് സീറ്റിലേക്ക് ചാരിക്കിടന്ന് ഓർത്തു……………മകന്റെ വിഷമം അച്ഛനും അമ്മയ്ക്കും സഹിക്കാവുന്നതിനു അപ്പുറമായിരുന്നു………………… വേണ്ടാത്ത ശീലങ്ങളും താമസിച്ചുള്ള വരവും..,…………. വന്നാലും സംസാരിക്കാൻ സമയമില്ല………….. അവനൊന്നു മനസ്സ് തുറന്നു ചിരിച്ചിട്ട് തന്നെ എത്ര നാളായി……………….. അമ്മ ഇടയ്ക്കിടെ ഹേമന്തിനെ നോക്കിയിട്ട് കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു……………… എങ്കിലും കണ്ണനൊന്നു പറഞ്ഞില്ലല്ലോ ആരോടും………. അവന്റെ അമ്മയുടെ കല്യാണം കഴിഞ്ഞെന്ന്…………. അങ്ങോട്ട് കാണിക്കുന്ന സ്നേഹം തിരിച്ചു അവനില്ലല്ലോ………………… ഗീതു അമ്മയോടായി പറഞ്ഞു………..
അവന്റെ അച്ഛനും പുതിയ ബന്ധം ഉണ്ടാക്കിയെടുത്തപ്പോൾ ആരോടും പറഞ്ഞിരുന്നില്ലല്ലോ…………….. പിന്നെയെന്തിനു അവൻ പറയണം ………………. കൊച്ചുമകനെ കുറ്റം പറയാനുള്ള അർഹത ഗീതുവിനില്ലെന്ന് ഹേമന്തിന്റെ അമ്മ പറയാതെ പറഞ്ഞു……….. വായടഞ്ഞു പോയ ഗീതുവിനെ വിഷമിപ്പിച്ചത് സ്വന്തം കൂട്ടുകാരിയുടെ വിയോഗമായിരുന്നില്ല മറിച് അമലയ്ക്ക് സേതുവേട്ടന്റെ വീട്ടിൽ ലഭിക്കുന്ന സുഖങ്ങളും സന്തോഷവുമോർത്തായിരുന്നു ………………. അവരെല്ലാം അവളെ രാജകുമാരിയെ പോലെ കൊണ്ടു നടക്കും…………… അവരെ എല്ലാവരെയും ശരിക്കുമറിയാവുന്ന ഗീതു ഓർത്തു…………. മനസ്സിൽ ചെറിയൊരു നഷ്ടബോധവും കുശുമ്പും വിഷമവും എല്ലാം കയറിവന്നു……………….. ആരുമാരും വണ്ടിയിലിരുന്നു ഗീതുവിനെക്കുറിച്ചോ അവളുടെ വീട്ടുകാരെക്കുറിച്ചോ സംസാരിക്കാൻ പോയില്ല………………. സേതുവും അച്ഛനുമമ്മയും വളരെ സന്തോഷത്തിലായിരുന്നു……………..ഗീതുവിന് ഒരു ഡോസ് കൊടുക്കാൻ സാധിച്ചതിൽ……….. അന്ന് അമലയെക്കുറിച്ച് പറഞ്ഞതെല്ലാം സേതുവിന്റെ മനസ്സിലുണ്ടായിരുന്നു…………
സേതു പറഞ്ഞു അമ്മയുടെ മനസ്സിലും…………… അന്നും അമ്മ പറഞ്ഞത് അമലയുടെ സ്വഭാവ ഗുണത്തിനെക്കുറിച്ചായിരുന്നു…………. വേണമെങ്കിൽ ഗീതു പറഞ്ഞത് തെറ്റാണെന്ന് അവൾക്ക് തെളിയിക്കാമായിരുന്നു……………. ദ്രോഹം ചെയ്ത പെണ്ണിനെ പോലും ക്ഷമിച്ചു വിട്ട ആ അമലയെ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചതും അമ്മയാണ്……………….. നാച്ചിക്കൊപ്പം ഉറങ്ങിയ അമ്മുട്ടിയെയും കൂടെക്കിടത്തി കുറച്ചു നേരം അമലയും അവർക്കൊപ്പം കിടന്നു……………….,. കണ്ണൻ അടുത്തു വരുന്നതും നെറ്റിയിൽ നിന്നും കയ്യെടുത്തു മാറ്റുന്നതും അറിഞ്ഞു…………… അമ്മേ…………. ഞാനും നക്ഷത്രയ്ക്ക് ചോറു കൊടുത്തു…………….. അവളെന്നെ ചിരിച്ചു കാണിച്ചു……………. മുടിയിലും മൂക്കിലും പിടിച്ചു വലിച്ചു……………. കണ്ണിൽ കുത്തി………. മോണ വെച്ചു കവിളിൽ കടിച്ചു………….. കണ്ണന് വാവയെക്കുറിച്ച് പറഞ്ഞു മതിയാവുന്നില്ല………………. എല്ലാം മൂളികേൾക്കുന്നതല്ലാതെ ഒന്നും പറയാതെ കിടക്കുന്ന അമലയെ കുറച്ചു നേരം നോക്കിയിരുന്നു കണ്ണൻ……………………
അമ്മയ്ക്ക് വിഷമമായോ ഇന്ന് അച്ഛനെയും ആന്റിയെയും ഒരുമിച്ച് കണ്ടപ്പോൾ……………… അതോണ്ടാണോ ഇങ്ങനെ വിഷമിച്ചു കിടക്കുന്നേ……………. ആണോ……….,. താടിയിൽ പിടിച്ചു കുലുക്കി ചോദിച്ചു ……………. അമ്മയ്ക്ക് അച്ഛനെക്കാൾ നല്ലത് സേതു ആണമ്മു……………. അമ്മു ഇപ്പോൾ എന്തു ഹാപ്പി ആണ്…………… അത് സേതു കൂടെയുള്ളതോണ്ടല്ലേ………….. വിഷമിക്കണ്ട കേട്ടോ………… അച്ഛനെപ്പോലെ സേതു അമ്മുനെ കരയിക്കില്ല………….. എനിക്ക് സത്യം ചെയ്തു തന്നിട്ടുണ്ട്……………… ആഹാ……….ഇതൊക്കെ എപ്പോളെന്ന രീതിയിൽ തല ചെരിച്ചു അവനെ നോക്കി…….കൂടെ ചേർത്ത് കിടത്തി ………………….. അമ്മുനെ കല്യാണം കഴിക്കാൻ എന്നോട് പെർമിഷൻ വാങ്ങിയിരുന്നു……………… എന്നോട് മാത്രമല്ല അമ്മേ……………. സേതു അമ്മുട്ടിയോട് വരെ ചോദിച്ചു……………….കണ്ണൻ പൊട്ടിച്ചിരിച്ചു……….. എന്താടാ കള്ളക്കണ്ണാ എന്റെ കാര്യം പറഞ്ഞു ചിരിക്കുന്നത്…………. കോമഡി ആണെങ്കിൽ എന്നോടും കൂടി പറയ്………………. സേതു കൂടി വന്ന് അവർക്കൊപ്പം കൂടി……………. സേതുവിന്റെ പുറത്തു തൂങ്ങി കണ്ണൻ നീട്ടി വിളിച്ചു…………..
അമ്മേ…………. മ്മ്…………… അച്ഛൻ എന്നോട് ചോദിക്കുവാ അമ്മയുടെ കല്യാണം കഴിഞ്ഞ കാര്യം എന്താ പറയാഞ്ഞതെന്ന്…………………. സേതു കണ്ണനെ ബെഡിൽ പിടിച്ചിരുത്തി അമ്മയ്ക്കും മോനും സംസാരിക്കാൻ സ്വാതന്ത്ര്യം കൊടുത്തു മുറിവിട്ട് പോകാനെണീറ്റു………….. അത് ശ്രദ്ധിച്ച അമല സേതുവിനോട് കണ്ണുകൊണ്ടു അവിടെ തന്നെ ഇരിക്കാൻ കാണിച്ചു ……………….. എന്നിട്ട് നീയെന്തു പറഞ്ഞു…………… അമല കണ്ണനോട് ചോദിച്ചു……….. ഞാൻ പറഞ്ഞു………… അച്ഛന് അമ്മയുമായിട്ട് ഇപ്പോൾ റിലേഷൻ ഒന്നുമില്ലല്ലോ…………….. പിന്നെന്തിനാ പറയുന്നതെന്ന്………….. അതുമല്ല അമ്മേടെ കാര്യത്തിൽ അച്ഛൻ ഇടപെടാറില്ലല്ലോന്ന് പറഞ്ഞു……………..ഉണ്ണി അങ്കിൾ ആണ് അമ്മയെ സേതുവിന് കല്യാണം കഴിപ്പിച്ചു കൊടുത്തതെന്നും പറഞ്ഞു……………… മ്മ്………,. പിന്നെ ചോദിച്ചു അമ്മയ്ക്ക് സുഖമാണോന്ന്………….. മ്മ്………. അമ്മ ഇപ്പോൾ വളരെ ഹാപ്പി ആണ്………….. ഇപ്പോഴൊന്നും കരയാറേയില്ലെന്ന് പറഞ്ഞു…………….. സേതുവിന് അമ്മുനെ വല്യ ഇഷ്ടമാണ്…………….
തനിച്ച് ഇരുത്താറേയില്ല എപ്പോഴും കൂടെ നടക്കുമെന്നും പറഞ്ഞു……………… അമ്മേടെ ചങ്കാണ് സേതു ന്ന് പറഞ്ഞു……………… കണ്ണൻ സേതുവിന്റെ ചങ്കിൽ ഇടിച്ചു പറഞ്ഞു…………… അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു അമ്മേ………….. കണ്ണൻ എഴുന്നേറ്റിരുന്നു വലിയ കാര്യം പറയും പോലെ പറഞ്ഞു…………………..അച്ഛന് അമ്മേനെ ഇഷ്ടമായിരുന്നെങ്കിൽ പിന്നെന്താ വീട്ടിൽ വെച്ച് ഒന്നും മിണ്ടാതിരുന്നത്…………… ആന്റിയെ എന്തിനാ വീട്ടിൽ കൊണ്ടുവന്നത്……………. കുഞ്ഞാവ ഉണ്ടായത്…………. കുറച്ചു നേരമായിട്ടും കണ്ണനുള്ള ഉത്തരം കിട്ടാഞ്ഞിട്ടാവും അവൻ അമലയുടെ മുഖത്തേക്ക് നോക്കിയത്………….. കണ്ണടച്ചു കിടന്ന അമലയുടെ കൈ എടുത്തു തന്റെ ദേഹത്തേക്ക് വെച്ചിട്ട് അവനും കണ്ണടച്ചു………………… അവനുറങ്ങിയെന്ന് തോന്നിയപ്പോൾ പതിയെ എഴുന്നേറ്റു പോകാനൊരുങ്ങി…………. അപ്പോഴാണ് തന്നെയും നോക്കി കിടക്കുന്ന സേതുവിനെ ശ്രദ്ധിച്ചത്………………. നോട്ടത്തിൽ നിന്നേ അറിയാം എന്തൊക്കെയോ ചോദിക്കാനുണ്ട്…………….. പക്ഷേ ചുണ്ടു വിട്ടു വെളിയിലേക്ക് വരുന്നില്ല………….,…എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു…………..
ഒന്നുമില്ലെന്ന് ചുമൽ പൊക്കിക്കാണിച്ചു………… അമ്മയ്ക്ക് അരികിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അമല ഒന്നുകൂടി ചോദിച്ചു…………… സേതൂന് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ എന്നോട്………………അമല മുഖവുര ഇല്ലാതെ ചോദിച്ചു…………. പിന്നിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു കവിളിൽ കവിൾ ചേർത്തു………………….വളച്ചു കെട്ടി പറയാൻ താനെനിക്ക് അന്യയൊന്നുമല്ലല്ലോ അമലു ………………. കുറെയേറെ നേരമായി താനൊന്നു സംസാരിച്ചിട്ട്…………….. എന്തുപറ്റി അവരെ കണ്ടതുകൊണ്ടാണോ……………. അങ്ങനെ അവരെ കണ്ടു മൂഡ് ഓഫ് ആകാൻ മാത്രം അവരൊന്നുമെന്റെ ആരുമല്ല സേതു…………….. പിന്നെ മിണ്ടാതിരുന്നത്………………. അതിപ്പോൾ ഓർമ്മകൾ തികട്ടി വരുമ്പോൾ വരരുതെന്ന് പറയാനാവില്ലല്ലോ……………….എത്ര സന്തോഷം ഉണ്ടായാലും പഴയതൊക്കെ വന്നുപോകും അറിയാതെ………………അത്രയ്ക്കും തനിച്ചായിരുന്നു ആ ജീവിതം……………….. അമലു തല കുനിച്ചു പിടിച്ചു……………..
മുഖം പിടിച്ചുയർത്തുമ്പോൾ സേതു കണ്ടു കലങ്ങിയ കണ്ണുകൾ……………….ആ മുഖമെടുത്തു നെഞ്ചിൽ ചേർത്തു പിടിച്ചു…………… പരസ്പരം ഒന്നും പറയാനാവാതെ നിന്നു……………………….. എന്റെയും മക്കളുടെയും സന്തോഷം നിന്നെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്……………. ഈ മൗനം എല്ലാവരെയും ഒരുപോലെ വിഷമിപ്പിക്കുന്നുണ്ട്…………….. ഇനിയിതു വേണ്ടാ………..ഞങ്ങൾ എല്ലാവരുമില്ലേ നിനക്ക്…………….. ഒരിക്കലുമിനി തനിച്ചിരിക്കാൻ ഞാനോ മക്കളോ സമ്മതിക്കില്ല……………….ഈ മൂന്നു കുഞ്ഞുങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുവാൻ വേണ്ടി വെയിറ്റ് ചെയ്തതാവും ഈശ്വരൻ………………. അതാവും മുൻപേ തന്നെ നിന്നെയെനിക്ക് കാട്ടിത്തരാഞ്ഞതും………………….. ഇവരില്ലാതെ നമ്മൾ പൂർണ്ണരാവില്ലെന്നദ്ദേഹത്തിന് തോന്നിയിരിക്കും……………… പതിയെ അമലയുടെ കൈകൾ തന്നെ ചേർത്തു പിടിക്കുന്നത് സേതു അറിഞ്ഞു………. ഏങ്ങലടിക്കുന്ന അമലയെ അതിലേറെ ഇറുക്കി ചേർത്ത് പിടിച്ചു സേതു ചെവിയിൽ മെല്ലെ പറഞ്ഞു……………. നീയെന്റെയാണ് അമലു………… എന്റെ മാത്രം………………. പിന്നെ വരാമേ………..💕💕💕

by