സിന്ദൂരം…. 10
ചേച്ചി ആണ് പോലും ചേച്ചി. നിനക്ക് ഇപ്പോ സമാധാനം ആയില്ലേ എന്റെ ജീവിതം തുലച്ചപ്പോൾ.
ഞാൻ എപ്പോഴാ ദീപ്ത നിന്റെ ചേച്ചി ആയിട്ടുള്ളത് നീ എപ്പോഴാ എന്നെ ചേച്ചി ആയി കണ്ടിട്ടുള്ളത്.
ജ്വാല നിറ മിഴികളോട് തിരക്കി….
അതിന് മറുപടി പറയാൻ ദീപ്തക്ക് ആവുന്നില്ലായിരുന്നു.
എന്തൊക്കെ പറഞ്ഞാലും നീ ചെയ്തത് നന്ദിയില്ലാത്ത പരുവാടി തന്നെ ആണ്.
എന്ത് നന്ദി ഇല്ലെന്ന മോളെ നീ പറയുന്നത്..
മതി നിന്റെ പ്രഹസനം ഒന്നും വേണ്ട.
എന്താ നീ പറയുന്നേ ഞാൻ എന്താ നിന്നോട് ചെയ്തേ.
നിനക്ക് നിനക്ക് എന്നെ ഇഷ്ടമാണെൽ നീ എവിടെന്നുണ്ണേലും 15ലക്ഷം ഉണ്ടാക്കി അച്ഛന് കടങ്ങൾ വീട്ടാനായി കൊടുക്ക്…. ഇല്ലെങ്കി ഇല്ലെങ്കിൽ ഞാൻ മനസ്സിലാക്കും നിനക്ക് ഞങ്ങളെ ആരും ഇഷ്ടമല്ല എന്ന്.
മോളെ ഞാൻ ഇവിടുന്ന് 15 ലക്ഷം ഒക്കെ ഉണ്ടാക്കി തരുന്നത്..
നിനക്കിപ്പോൾ എളുപ്പമാണ് നിന്റെ ഭർത്താവിനോട് ചോദിച്ച എത്ര വേണമെങ്കിലും കിട്ടും…
ഇല്ല മോളെ അത് നടക്കില്ല… അങ്ങനെ കടം കിട്ടാനുള്ള പൈസ മറ്റൊരുത്തന്റെ കയ്യിൽ നിന്നും വാങ്ങിത്തരാൻ ഒന്നും ഈ ചേച്ചിക്ക് ആവില്ല..
അറിയാമടി നിന്റെ ഈ സ്നേഹമെല്ലാം വെറും അഭിനയം മാത്രമാണ്.
എന്തൊക്കെ പറഞ്ഞാലും മോള് നീ ചോദിച്ചത് ഒരു ചെറിയ തുകയല്ല 15 ലക്ഷം എന്നൊക്കെ പറഞ്ഞാൽ ഇവിടെ നിന്നും ഉണ്ടാക്കാനാണ് ..
നിന്റെ കെട്ടിയോനെ കണ്ടാൽ അറിയാം പൂത്ത കാശുള്ള കൂട്ടത്തിലാണെന്ന് അവനോട് ചെന്ന് ചോദിക്ക്..
അത് പറഞ്ഞു മുഴുവനാക്കും മുന്നേ ജ്വാല തിരിഞ്ഞു നടന്നു.
ഇപ്പൊ മനസ്സിലായി നിന്റെ ഉള്ളിൽ ഞങ്ങൾ ആരുമില്ല എന്ന്..
നിങ്ങൾക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ട് മോളെ…. പക്ഷേ ഇത്രയും പണം തന്നു കൊണ്ട് എനിക്കത് നിന്നെ അറിയിക്കേണ്ട ആവശ്യമില്ല.
നിക്കടി അവിടെ.
പത്മ ജ്വാലയുടെ കയ്യിൽ ആഞ്ഞു പിടിച്ചു.
എന്റെ മോള് പറഞ്ഞതിൽ എന്താ തെറ്റ് ഉള്ളത്….. നിന്നെക്കൊണ്ട് പറ്റും ഒരു 15 ലക്ഷം ഒക്കെ തരാൻ…. സ്വന്തം അച്ഛൻ കടക്കണിയിൽ ആണെന്ന് പറഞ്ഞുകൊണ്ട് ഭർത്താവിന്റെ കയ്യിൽ നിന്നും പണം വാങ്ങുന്നത് മോശമൊന്നുമല്ല..
അമ്മയ്ക്ക് അങ്ങനെ ആയിരിക്കും പക്ഷേ എനിക്ക് അങ്ങനെയല്ല..
നശിച്ചവളെ ഈ പണം കൊടുക്കാൻ പറ്റില്ലെങ്കിൽ ഞാൻ എന്റെ മോളെ വിവാഹം കഴിപ്പിച്ചു കൊടുക്കേണ്ടി വരും……
ഒരു ഞെട്ടലോടെ ആണെങ്കിലും ജ്വാല ആ വാക്കുകൾക്ക് വില കല്പിപ്പിച്ചില്ല.
ചെറിയമ്മ ഇപ്പൊ കയ്യിൽ നിന്ന് വിട് എന്നിക്ക് പോണം.
പൊയ്ക്കോ പണത്തിന്റെ കാര്യം ഒരു തീരുമാനം പറഞ്ഞിട്ട് നീ പൊയ്ക്കോ.
എന്തൊക്കെ പറഞ്ഞാലും എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അത്രയും തുകയൊന്നും വാങ്ങി നിങ്ങൾക്ക് നൽകാൻ ആവില്ല…
ശരി അത്രയും വേണ്ട ഒരു 10 എങ്കിലും..
ചെറിയമ്മ എന്തൊക്കെയാണ് പറയുന്നത്… അതൊന്നും നടക്കുന്ന കാര്യമല്ല ……. ഇന്നലെ കൊണ്ടുപോയവന്റെ കയ്യിൽ നിന്നും എങ്ങനെയാണ് ഞാൻ അത്രയും തുക വാങ്ങുന്നത്… അതും ഒറ്റ രാത്രി കൊണ്ട് എനിക്ക് എങ്ങനെ മനസ്സിലാകും അത് പണക്കാരൻ ആണോ അല്ലയോ എന്ന്…..
പണക്കാരൻ അല്ലാതെ ആണോടീ ഇതുപോലുള്ള ബോഡിഗാർഡ്സിനെ എല്ലാം നിന്റെ കൂടെ വിടുന്നത്.
ചെറിയമ്മ ഇനി തല കുത്തി നിന്നാലും എനിക്ക് ഈ ഒരു കാര്യം ചെയ്യാൻ ആവില്ല..
വേണ്ട നീ ഒന്നും ചെയ്യണ്ട ആ പുറത്ത് നിൽക്കുന്നവരോട് പറഞ്ഞാൽ അവന്മാർ എന്തെങ്കിലും വഴി ഉണ്ടാക്കിക്കോളും
അതും പറഞ്ഞുകൊണ്ട് നാണമില്ലാതെ പത്മ രവീന്ദ്രൻ അടുത്തേക്ക് നടന്നു..
ദേ നോക്ക്…. ഇത്രയും കാലം ഞങ്ങൾ ഇവിടെ നോക്കിയതിനും ഇവളുടെ പഠിപ്പിനുമായി ഒരുപാട് പണം ഞങ്ങൾക്ക് ചിലവായി വന്നിട്ടുണ്ട് അതെല്ലാം നിങ്ങൾ നൽകണം..
അങ്ങനെ മാഡത്തിനുവേണ്ടി പണം ചിലവായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഞങ്ങളുടെ ബോസ് തന്നിരിക്കും
എത്രയാണെന്ന് വച്ചാ കണക്കുകൂട്ടി ഈ നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ മതി.
അതും പറഞ്ഞുകൊണ്ട് രവീന്ദ്രൻ കയ്യിലിരുന്ന് കാർട് പത്മയ്ക്ക് നേരെ നീട്ടി.
മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയത് പോലെ ആയിരുന്നു
കണക്കില്ലാത്ത പണം കൂടി കൂട്ടിച്ചേർക്കാം എന്ന് ആ ഒറ്റ നിമിഷത്തിൽ അവൾ ചിന്തിച്ചു..
എങ്കിൽ ഇപ്പോൾ മേഡതെ ഞങ്ങൾ കൊണ്ടുപോവുകയാണ് നിങ്ങൾ കണക്ക് കണക്ക് പോലെ തന്നെ ഈ വാട്സാപ്പിലേക്ക് അയച്ചാൽ മതി….. പണം 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തിയിരിക്കും…
അല്പനേരം കഴിഞ്ഞ്..
ഫ്ലാറ്റിലേക്ക് എത്തി രവീന്ദ്രൻ ജ്വാലയ്ക്ക് അഭിമുഖമായിരുന്നു..
മുന്നിൽ ലാപ്ടോപ്പ് ഓൺ ചെയ്തു അഗ്നി യുമായി വീഡിയോ കോൾ കണക്ട് ചെയ്തിരുന്നു …
അവന്റെ മുഖത്തെ മാസ്ക് ഇന്നും ഉണ്ടായിരുന്നു..
സാർ അവിടെ വലിയ പ്രശ്നങ്ങളായിരുന്നു…. മാഡത്തിന് ചിലവാക്കിയ പണമെല്ലാം അവർക്ക് കണക്ക് സഹിതം കിട്ടണം എന്നാണ് പറയുന്നത് ഞാൻ നമ്മുടെ കാട് കൊടുത്തിട്ടുണ്ട് എത്രയാണെന്ന് വെച്ചാൽ അവര് പറയട്ടെ നമുക്കത് സാങ്ഷൻ ചെയ്യാമല്ലോ സാർ..
തീർച്ചയായും…. ഇവൾ കാരണം അവർക്ക് ഉണ്ടായ ബാധ്യതയെല്ലാം ഞാൻ തീർക്കുന്നതായിരിക്കും..
രവീന്ദ്രൻ ഒന്നു മാറിയിരുന്നെങ്കിൽ എനിക്ക് അവളോടൊപ്പം അൽപ്പം സംസാരിക്കാമായിരുന്നു.
ഓ തീർച്ചയായും
രവീന്ദ്രൻ പുറത്തേക്കിറങ്ങിയതും ജ്വാല ലാപ്ടോപ്പ് അവൾക്ക് നേരെ തിരിച്ചു..
എടുക്കാനുള്ളതെല്ലാം എടുത്തില്ലേ…. ഇനി അങ്ങോട്ടേക്ക് വീണ്ടും പോകേണ്ട ആവശ്യമുണ്ടാവില്ലല്ലോ അല്ലെ..
ഇല്ല ഞാൻ എല്ലാം എടുത്തു..
ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല അല്ലേ…
അഗ്നി ചോദിക്കുന്നത് കേട്ടതും അവൾ അവനെ തന്നെ ഒന്ന് നോക്കി.
അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?
ഞാനെല്ലാം കണ്ടു….
എങ്ങനെ?
അവിടെ മുഴുവൻ സിസിടിവി ക്യാമറകൾ ഉണ്ട്..
സാർ എന്തൊക്കെ പറയുന്നെ… എല്ലായിടത്തും എന്ന് വെച്ചാൽ.
എല്ലായിടത്തും എന്ന് വെച്ചാൽ എല്ലായിടത്തും.
താൻ പേടിക്കണ്ട ഹാളിലെത് മാത്രമേ ഞാൻ നോക്കിട്ടൊള്ളു.
അവളുടെ മുഖത്തെ നേരിയ ഭയം കണ്ടതും അവൻ പറഞ്ഞു.
അല്ല ഇനി എന്താ നെക്സ്റ്റ് പ്ലാൻ.
പ്ലാൻ അത് അത് പിന്നെ ഒരു ജോബ്ബ് എങ്ങനെ എങ്കിലും സെറ്റ് ചെയ്യണം..
ജോബ് എന്ന് വെച്ചാൽ താൻ ഏത് വരെ പഠിച്ചു.
BBA…
ആഹാ കൊള്ളാലോ…. എന്നിട്ട് ജോബിന് എങ്ങനെ അപ്ലൈ ചെയ്യാനാണ്…. എവിടെനിന്നെങ്കിലും ഇന്റർവ്യൂവിന് വിളിച്ചിട്ടുണ്ടോ…..
ഇല്ല ഞാൻ അന്വേഷിക്കാം എന്ന് വിചാരിക്കുന്നു..
തുറന്നു പഠിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടാണോ…. എം കോം എംപിയെ അങ്ങനെ വല്ലതും ട്രൈ ചെയ്തു കൂടെ…..
ഒരു ജോലിയൊക്കെ കിട്ടി ഡിസ്റ്റൻസ് ആയി ചെയ്യാമെന്ന് വിചാരിക്കുന്നു…
തനിക്ക് വേണമെങ്കിൽ പഠിക്കാനുള്ള സൗകര്യങ്ങളെല്ലാം ഞാൻ ചെയ്തു തരാം….
ഇല്ല വേണ്ട.. എന്നെ ഒരുപാട് സഹായിച്ചു അതുതന്നെ ധാരാളം…
ഞാൻ തന്നെ ഇതുവരെ സഹായിച്ചിട്ടില്ലല്ലോ…
ആരു പറഞ്ഞു… ഈ താലി തന്നെ എന്റെ ജീവിതത്തിലെ എനിക്ക് കിട്ടാവുന്നതിലും വലിയ സഹായമാണ്..
എന്നിട്ട് എം കോമൊന്നും വേണ്ട എന്നാണ് പറയുന്നത്..
അങ്ങനെയല്ല ഇയാളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിന്നുകൊണ്ട് ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ… അതിന് ആദ്യം ഒരു ജോലി നോക്കണം…
അത് ഞാൻ സഹായിക്കണോ..
അഗ്നി തിരക്കി…
ഒന്നും വേണ്ട ആവശ്യമുള്ളപ്പോൾ ഞാൻ പറഞ്ഞോളാം..
ശരി തന്റെ ഇഷ്ടം പോലെ ആവട്ടെ…. എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കേണ്ട എനിക്ക് പറ്റുന്നതുപോലെ എല്ലാം ഞാൻ ചെയ്തു തരാം..
ഞാൻ ഇപ്പോൾ ഒരു കാര്യം പറഞ്ഞാൽ ചെയ്തു തരുമോ..
ഇല്ല..
അഗ്നി പെട്ടെന്ന് തന്നെ പറഞ്ഞു.
കാര്യം മനസ്സിലായി അല്ലെ..
ജ്വാല ഒരു ചിരിയോടെ ചോദിച്ചു.
നിനക്കിനി ആകെ എന്നിൽ നിന്നും കിട്ടേണ്ടത് ഈ മുഖം മാത്രമാണെന്ന് എനിക്ക് നല്ല വ്യക്തമായി അറിയാം..
അഗ്നി പറഞ്ഞു.
ശരി ഞാൻ കാത്തിരുന്നോളാം.
അവളും ഒരു ശരിയുടെ പറഞ്ഞു.
പഠനത്തിനൊക്കെ ഒരുപാട് കാശ് ആയി അല്ലേ….
ഇല്ല എനിക്ക് സ്കോളർഷിപ്പ് ഉണ്ടായിരുന്നു അതുകൊണ്ട് പഠനത്തിന് ഫീസും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പിന്നെ നിന്റെ എന്ത് ചെലവിനെ കുറിച്ചാണ് ചെറിയമ്മ പറഞ്ഞിരുന്നത്.
ചെറിയമ്മ ചോദിക്കുന്ന പണം ഒരിക്കലും എനിക്ക് ചിലവാക്കിയ പണമല്ല ദീപക്ക് വേണ്ടി ചിലവാക്കിയ പാണമാണ് ആ വീട്ടിലെ അവൾ ഉപയോഗിച്ചതെ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ… അവര് കഴിച്ചതിന് അവസാനം മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ.. എനിക്കൊന്നു പറഞ്ഞു ആ വീട്ടിൽ ഇതുവരെ കാര്യമായ ചിലവുകൾ ഒന്നുമുണ്ടായിട്ടില്ല…. ഇപ്പോൾ കടം കയറിയിരിക്കുന്നത് ദീപ്തിയുടെ പഠനത്തിന് എടുത്ത പണമാണ്… അല്ലാതെ ആ പണത്തിൽ ഒരു രൂപ പോലും എനിക്ക് വേണ്ടി എടുത്തതല്ല….
അപ്പൊ താൻ പറ ഞാൻ എത്ര കൊടുക്കണം എന്ന്…
എനിക്കറിയില്ല….. ഞാൻ പറയുമ്പോൾ കൊടുക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്…
അതെന്താടോ അങ്ങനെ..
കൊടുത്താൽ വീണ്ടും വീണ്ടും ചോദിക്കും ചെറിയമ്മയുടെ സ്വഭാവം അങ്ങനെയാണ്..
ആ അണ്ണാച്ചിയുടെ കടം വീട്ടണ്ടേ…
അവൾ ഒന്നും മിണ്ടിയില്ല.
താൻ പറയുവാണെങ്കിൽ ആ പണം ഞാൻ ഇപ്പോൾ തന്നെ കൊടുത്ത സെറ്റിൽ ചെയ്യാം..
അഗ്നി പറഞ്ഞു..
അത്രയും പണം ഒന്നും കൊടുക്കണ്ട..
മനസ്സിൽ ഒരു നൂറു തവണ ആ പണം കൊടുത്തു വിട്ടാൽ അവൾ പറയുന്നുണ്ടെങ്കിലും അവനോട് ആ പണം കൊടുക്കാൻ പറയാൻ അവൾക്ക് വല്ലായ്മ തോന്നി..
എത്രയുണ്ട് കൊടുക്കാൻ
12 ആണെന്ന് തോന്നുന്നു..
അത്രയല്ലേ ഉള്ളൂ ഞാൻ കൊടുത്തേക്കാം…. ഇനി അതോർത്ത് താൻ ടെൻഷൻ അടിക്കേണ്ട….
ഉം.
അവളൊന്നു മൂളി
തനിക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ..
ഇല്ല.
എന്നാൽ ഞാൻ വെച്ചേക്കട്ടെ..
അത് പിന്നെ ഒരു കാര്യം ചോദിക്കണമെന്നുണ്ട്..
ഉം എന്താ..
ആ പേരെങ്കിലും ഒന്ന് പറയുമോ..
പേര് പറയില്ല വേണമെങ്കിൽ ഒരു ക്ലൂ തരാം..
ശരി എങ്കിൽ പറ.
തന്റെ പേരിനോട് ഏറെ സാമ്യമുള്ള ഒരു പേരാ.
എന്റെ പേരിനോടോ..
ഹാ ഒരുപാട് ഒരുപാട് സാമ്യം ഉള്ള ഒരു പേര്.
അതും പറഞ്ഞു കൊണ്ട് അഗ്നി കോൾ കട്ട് ചെയ്തു
എന്റെ പേരിനോട് സാമ്യമുള്ള പേരോ..
അവൾ ഒന്ന് ചിന്തിച്ചു.
ഹം കണ്ട് പിടിക്കാം.
അന്ന് രാത്രി.
ആഹാരം കഴിപ്പെല്ലാം കഴിഞ്ഞ് ജ്വാല ഹാളിലേക്ക് വന്നിരുന്നു അതിന് പിന്നിൽ മറ്റൊരു ലക്ഷ്യ കൂടെ ഉണ്ടായിരുന്നു അഗ്നി കാണുമെന്ന ലക്ഷ്യം..
അവൾ സിസിടിവി ക്യാമറക്ക് അഭിമുഖമായി ഇരുന്നു.
അൽപനേരം അതിലേക്ക് തന്നെ നോക്കി ഇരുന്നു.
ഇതേ സമയം അഗ്നി ലാപ്പിൽ ആ സിസിടിവി വിഷ്വൽസ് നോക്കി കൊണ്ടരിക്കുവായിയുന്നു….
സിസിടിവി ചലിക്കുന്നത് കണ്ടത് കൊണ്ട് തന്നെയാണ് ജ്വാല ഹാളിലേക്ക് വന്നിരുന്നത്..
അവൾ കയ്യിൽ വച്ചിരുന്ന ബുക്കും പേനയും എടുത്ത് ജ്വാല എന്നെഴുതി..
അതിനടിയിൽ അവളുടെ പേരോട് സാമ്യമുള്ള പേരുകൾ എഴുതാൻ തുടങ്ങി..
എഴുതിയെഴുതി അവൾ പത്തിരുപത് പേരുകൾ സാമ്യം ഉള്ളതായി എഴുതി.
ഇനി ഇതിൽ ഏതായിരിക്കും…
അവൾ നഖം കടിച്ചുകൊണ്ട് സിസിടിവിയിൽ നോക്കി ചോദിച്ചു..
നഖം കടിക്കല്ലേ ..
പെട്ടെന്ന് സിസിടിവിയിൽ നിന്നും വോയിസ് കേട്ടു..
അവൾ വായിൽ ഇട്ട വിരൽ പെട്ടെന്ന് താഴേക്ക് പിടിച്ചു..
ഞാനൊരു 20 പേരുകൾ കണ്ടുപിടിച്ചിട്ടുണ്ട് പറഞ്ഞാല് ഏതാണെന്ന് പറയുമോ..
No.




