അങ്ങനെ ആലോചിച്ചു പെട്ടെന്ന് അവൾ അടുക്കളപ്പുറത്തേക്ക് ഇറങ്ങി. തൊട്ടപ്പുറത്തെ

താലിഭാഗ്യം

ഭാഗം -1

രചന : പ്രിൻസ്

തിളച്ച വെള്ളത്തിലേക്ക് ജീരകം ഇടാനായി എടുത്തപ്പോഴാണ് ആ ഭരണി കാലിയാണെന്ന് അർച്ചന കണ്ടത്.

ഈശ്വരാ ഇതും തീർന്നോ.? കടുക് തീർന്നിട്ട് രണ്ടുദിവസമായി ഇനി വെള്ളത്തിൽ  എന്ത് ഇടും..?

അങ്ങനെ ആലോചിച്ചു പെട്ടെന്ന് അവൾ അടുക്കളപ്പുറത്തേക്ക് ഇറങ്ങി. തൊട്ടപ്പുറത്തെ പേരയിൽ നിന്നും ഒരു ഇളംപേരയില നോക്കി പറിച്ചെടുത്തു…

അതുമായി അടുക്കളയിലേക്ക് വന്ന് വെള്ളത്തിലേക്ക് ഇട്ടു. ഒപ്പം തന്നെ കരി വീണു തുടങ്ങിയ ഷെൽഫിന്റെ അരികിലായി ഇരുന്നാ പ്ലാസ്റ്റിക് ഭരണി എടുത്തു നോക്കി….

അതിൽ കുറച്ച് ആട്ടമാവ് ബാക്കിയുണ്ട്.  അത് പെട്ടെന്ന് എടുത്ത് കുഴച്ചെടുത്തു ചിന്നുമോൾക്കെങ്കിലും ഒരു നേരത്തേക്കുള്ളതാവുമല്ലോ എന്ന് കരുതി…

അപ്പോഴേക്കും അടുക്കളയിലേക്ക് അമ്മ എത്തിയിരുന്നു. 

രാവിലത്തേക്ക് അരി ഇടായിരുന്നില്ലേ നിനക്ക് പലഹാരത്തിന് ഒന്നുമില്ല.

അരി ഇട്ടമ്മാ അത് തിളയ്ക്കുകയും ചെയ്തു… ഒരു ഓമയ്ക്ക പറിക്കാം അത് തോരൻ വെക്കാം.  ഒരു മുറി തേങ്ങ ഇരിപ്പുണ്ട് ഇത്തിരി എണ്ണയും കൂടി ബാക്കിയുണ്ട് കടുക് വ റക്കാൻ ഇല്ല എങ്കിലും കുറച്ച് ഉള്ളിയും കറിവേപ്പിലയും കൂടി താളിച്ച് ചേർക്കാം..

  എല്ലാ സാധനങ്ങളും തീർന്നു അല്ലേ മോളെ വിഷാദത്തോടെ ആയമ്മ ചോദിച്ചു.

എന്ത് ചെയ്യാനാണ് അമ്മേ വരുമാനം ഇല്ലാതെ നമ്മൾ എങ്ങനെയാ വല്ലതും വാങ്ങുന്നത്..?  ആ ജോലി കളയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ അയാൾ നിന്നോട് മോശമായ ഇടപെട്ടില്ലേ ആ ജോലി  വേണ്ടന്ന് വച്ചത്.

പട്ടിണി ആണേലും മാനം വിറ്റ് ജീവിക്കാൻ പറ്റുമോ..?

ഇങ്ങനെയുള്ള അനുഭവങ്ങളൊക്കെ സ്ഥിരം ആണ് അമ്മ. കാണാൻ കൊള്ളാവുന്ന പെൺപിള്ളാരാണ് തുണിക്കടയിൽ നിൽക്കുന്നതെങ്കിൽ മുതലാളിമാർ അങ്ങനെ പല നമ്പറും വിടും. അതിന് നമ്മൾ ഉടനെ ജോലി കളയുക അല്ലായിരുന്നു വേണ്ടത്.  നല്ല മറുപടി പറയായിരുന്നു..

അവരൊക്കെ വലിയ വലിയ ആൾക്കാരല്ലേ മോളെ, നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഏത് രീതിയിലായിരിക്കും പ്രതികരിക്കുന്നത്.?     

ടൗണിലെ ഒരു തുണി കടയിലായിരുന്നു സെയിൽസ് ഗേൾ ആയി ജോലി നോക്കിയിരുന്നത്. തൻറെ  അച്ഛൻറെ പ്രായമുള്ള മുതലാളി കൂടെ കിടക്കാൻ ക്ഷണിച്ചപ്പോഴാണ് ജോലി ഉപേക്ഷിച്ചത്.

പലതവണ പിടിച്ചുനിൽക്കാൻ ശ്രമിച്ചതാണ് എന്നാൽ അയാൾ പലതരത്തിലും ശല്യം ചെയ്യാൻ തുടങ്ങിയപ്പോഴും അതിനു വഴങ്ങില്ലെങ്കിൽ ജോലിക്ക് വരണ്ട എന്ന ലെവലിൽ വരെ എത്തിയപ്പോഴും ആണ് ഈ ജോലി വേണ്ട എന്ന തീരുമാനത്തിലെത്തിയത്.

അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു തങ്ങളുടേത്.  അച്ഛൻ തടിപ്പണിക്കു പോകുന്ന ഒരാളായിരുന്നു.  അന്നത്തെ അന്നം കൊണ്ട് ജീവിതം സന്തോഷമായി മുന്നോട്ട് പോയിരുന്നവർ. എപ്പോഴാണ് തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ  ഉയരുന്നത്.

പത്താം ക്ലാസിൽ 2 വട്ടം തോറ്റതുകൊണ്ടു തന്നെ ചേച്ചിക്ക് പഠനത്തിൽ വലിയ മികവില്ല എന്ന് മനസ്സിലാക്കിയാണ് തയ്യൽ പഠിക്കാൻ വിട്ടത്.

എന്നാൽ പഠിക്കാൻ പോകുന്ന ബസ്സിലെ ഡ്രൈവറുമായി തന്നെ അവൾ ഒളിച്ചോടി. അത് അറിഞ്ഞതോടെ അച്ഛൻ ആകെ തളർന്നു.  കുടുംബത്തെ സ്നേഹിച്ച ആ മനുഷ്യന് തൂങ്ങിമരിക്കുക അല്ലാതെ മറ്റൊരു മാർഗവും മുൻപിൽ ഉണ്ടായിരുന്നില്ല.

വീടിൻറെ ഉത്തരത്തിൽ തന്നെ തൂങ്ങിയാടുന്ന അച്ഛൻറെ ശരീരമാണ് ഇപ്പോഴും മനസ്സിൽ അച്ഛൻ എന്ന് പറയുമ്പോൾ ഓർമ്മ വരുന്നത്.

എങ്ങനെയൊക്കെയോ പ്ലസ് ടു മുഴുവിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം.

പഠിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിലും സാഹചര്യമുണ്ടായിരുന്നില്ല.  ജനിച്ചപ്പോൾ മുതൽ അമ്മയുടെ ഹാർട്ടിന് ഒരു വാൽവിന് പ്രശ്നമുണ്ട്.

അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഒരു ജോലിക്കും പോകാൻ പറ്റില്ല. പിന്നെ കുടുംബത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വേണ്ടി ജോലിക്ക് ഇറങ്ങുകയായിരുന്നു ചെയ്തത്.

ആദ്യം അക്ഷയ സെൻററിൽ ഡി ടി പി ജോലിയായിരുന്നു നോക്കിയത്. അതിൽ നിന്ന് 3000 രൂപ മാത്രമേ വരുമാനമുള്ള എന്ന് കണ്ടാണ് പതിയെ മറ്റൊരു ജോലിയിലേക്ക് പോകുന്നത്.

ഇതിനിടയിൽ ചേച്ചിയെ ഗർഭിണിയാക്കി ചേട്ടൻ വീട്ടിൽ കൊണ്ടുവന്നു വിടുകയും മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയും ഒക്കെ ചെയ്തു. പ്രണയിച്ച് വീട്ടിലേക്ക് പോയി എങ്കിലും  സന്തോഷം അവിടെ ചേച്ചി അനുഭവിച്ചിരുന്നില്ല.

എല്ലാം നഷ്ടപ്പെട്ട തിരിച്ചു വന്നപ്പോൾ ഇറക്കിവിടാനും തോന്നിയിരുന്നില്ല.  ആദ്യം ഒന്നും അമ്മ അവളെ ഇവിടെ താമസിപ്പിക്കാൻ സമ്മതിച്ചിരുന്നില്ല.  അച്ഛൻറെ മരണത്തിന് കാരണക്കാരിയാണെന്നും അച്ഛൻറെ ആത്മാവ് സഹിക്കില്ല എന്ന് ഒക്കെ പറഞ്ഞ് ഇറക്കിവിടാൻ തുടങ്ങിയപ്പോൾ നമ്മളല്ലാതെ മറ്റാരാണ് ഇനി അവൾക്കുള്ളതെന്ന് ചോദിച്ചത് താൻ ആണ്.

ചേച്ചി പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെ ആണ്. അവൾക്കിപ്പോൾ മൂന്നു വയസ്സായി.  ഇപ്പോൾ ആകെ ഉള്ള വരുമാനം അടുത്തുള്ള ആരുടെയെങ്കിലും ഒക്കെ തുണി തയ്ച്ചു കൊടുക്കുന്ന ചേച്ചിയുടെത് മാത്രമാണ്.

താൻ അടുത്തുള്ള ഒരു ജോബ് കൺസൾട്ടിംഗ് കമ്പനിയിൽ ജോലിക്ക് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആദ്യത്തെ ശമ്പളത്തിന്റെ പകുതി അവർക്ക് കൊടുക്കുക മാത്രമാണ് ഇതിൻറെ ഒരു പ്രോസസ് എന്ന് പറയുന്നത്.

ഇതിനോടകം പലതവണ ജോലി എന്തെങ്കിലും ആയോ എന്ന് ചോദിച്ച് അവരെ വിളിച്ചു.  എന്തെങ്കിലും ആയാൽ വിളിക്കാം എന്ന് പറഞ്ഞാണ് അവര് ഫോൺ കട്ട് ചെയ്യാറുള്ളത്.

ഓരോന്നാലോചിച്ചുകൊണ്ട് നിന്നപ്പോഴാണ് പെട്ടെന്ന് ഫോൺ ബെല്ലടിച്ചത്.  നോക്കിയപ്പോൾ ജോബ് കൺസൾട്ടിയിൽ നിന്നാണ്.

പെട്ടെന്ന് ഫോൺ എടുത്തു ഒരു സ്ത്രീ സ്വരം

ഹലോ നന്മ ജോബ് കൺസൾട്ടിയിൽ നിന്നാണ്, അർച്ചന അല്ലേ….?

അതെ നിങ്ങൾ ഇവിടെ ജോലിക്ക് രജിസ്റ്റർ ചെയ്തിരുന്നില്ലെ..?

ഉണ്ട്

നിങ്ങൾക്ക് പറ്റിയ ഒരു ജോലി വന്നിട്ടുണ്ട് താല്പര്യമുണ്ടോ എന്ന് ചോദിക്കാനാ വിളിച്ചത്…

അത് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്

തുടരും

ഒരു പാവം പെണ്ണിന്റെ കഥ ആണ് താല്പര്യം ഉള്ളവർ കൂടെ കൂടിയ്‌ക്കോ

Similar Posts

Leave a Reply