20/04/2026

പ്രണയ വീഥിയിൽ : ഭാഗം 03

രചന – അമ്മൂസ്

ളവും തിരിവും ഇല്ലാതെ നീണ്ടു പോകുന്ന ടാറിട്ട റോഡിന് ഇരുവശവും ഒരു നിലയും ഇരുനിലകളുമായുള്ള വീടുകൾ …… വില്ലകൾ പോലെ ……അതിൽ ഒരു കുഞ്ഞ് ഇരുനില വീടിന്റ മുന്നിൽ അവൻ വന്ന് നിന്നു…. ആ വീടിന്റ താഴെ കടയാണ്…… മുകളിൽ മനോഹരമായൊരു വീടും….. താഴെ നിന്നും സ്റ്റെയർ കയറുന്നതിനു മുൻപ് തന്നെ അവൻ സ്റ്റെയറിന് അടുത്ത ചുവരിലായി കണ്ട ബെല്ലിൽ അമർത്തി. ആ ശബ്ദം മുകളിൽ കേട്ടതും മുകളിലത്തെ നിലയിൽ ഒരു തല പൊങ്ങി വന്നു……. അളിയാ…. സൂര്യാ….. അവടെ നിന്ന് സമയം കളയാതെ ഇങ്ങോട്ട് കേറി വാടാ……അവൻ സന്തോഷത്തോടെ നീട്ടി വിളിച്ചുപറഞ്ഞു . സൂര്യൻ അവളെയും വിളിച്ചു കൊണ്ട് മുകളിലേക്കു കയറി. മുകളിൽ എത്തിയതും അവൻ ഓടിവന്ന് സൂര്യനെ കെട്ടിപ്പിടിച്ചു. ഉഫ്ഫ് മതിയെടാ കിച്ചു….. എത്ര നാള് കൂടിട്ടാടാ കാണുന്നേ…… കിച്ചു സൂര്യന്റെ വയറിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൻ അടുത്ത് നിന്ന ഗായത്രിയേ കാണുന്നത്.

എടാ…… നീ ഒറ്റക്ക് വരുമെന്ന് അല്ലേ പറഞ്ഞത്…… പിന്നെ ഇത് ആരാ….. എടാ അത് …. ഓഹ് മനസ്സിലായി …… മറ്റേ കൊച്ച് ആണോ ടാ ….. നിന്റെ ദേവു…… സൂര്യൻ പറയാൻ വന്നതിനിടയിൽ കയറി അവൻ ചോദിച്ചു …. എടാ അത് ഒരു സാഹചര്യത്തിൽ….. ഓഹ് നീ ഒന്നും പറയണ്ട…… നിങ്ങള് ഒളിച്ചോടി വന്നതാണ് ല്ലേ…… കിച്ചു എന്തോ കണ്ടുപിടിച്ചത് പോലെ പറഞ്ഞു. പോലീസ് എങ്ങാനം വരുവോ ഡേയ് അവൻ സൂര്യനോട് ചോദിച്ചു…… ഓഹ് ഒന്ന് നിർത്തെടാ…… പോലീസ് ഒന്നും വരില്ല. ആദ്യം ഞങ്ങൾ ഒന്ന് റസ്റ്റ്‌ ചെയ്യട്ടെ….. നീ ഒന്ന് വഴിമാറിയേ …..അവൻ കിച്ചുവിനെ കടന്ന് അകത്തേക്ക് കയറി . പുറകെ പോകാൻ തുടങ്ങിയ ഗായത്രിയെ കിച്ചു പിന്നിൽ നിന്ന് വിളിച്ചു. പെങ്ങളെ…….. അവൾ തിരിഞ്ഞു നോക്കി…… പെങ്ങളെ തിരക്കി ആരും വരില്ലല്ലോ ല്ലേ…… അവൾ ഒരു പുഞ്ചിരിയോടെ ഇല്ലന്ന് തല തലയാട്ടി .

ഇനി കോടതി കേറാൻ വയ്യാത്തത് കൊണ്ട് ചോദിച്ചതാ. കിച്ചു മുഖത്ത് നിഷ്കു ഭാവം വരുത്തി. വേറൊന്നും കൊണ്ടല്ല. സൗദിയിലേക്ക് പോകാൻ വിസ വന്ന് നിൽക്കുവാണേ. കുറച്ച് ദിവസത്തിനകം പോകുകയും ചെയ്യും. അവൾ അവനെ നോക്കി മെല്ലേ ഒന്ന് ചിരിച്ചു . ശേഷം അകത്തേക്ക് കയറി . സൂര്യൻ സെറ്റിയിലേക്ക് വന്ന് ചാരി ഇരിക്കുകയായിരുന്നു . കിച്ചു അവന്റെ അടുത്തേക്ക് വന്നിരുന്നു . എടാ ഒരാഴ്ച കഴിഞ്ഞാൽ ഞാൻ സൗദിയിലേക്ക് പോകും കേട്ടോ . ഇനി രണ്ട് വർഷം കഴിഞ്ഞേ വരുള്ളൂ. നീ എല്ലാം ഒന്ന് നോക്കിക്കൊള്ളണം അവനും സൂര്യന് അടുത്തായി വന്നിരുന്നു . പിന്നെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ഇവിടെ താമസിച്ചാൽ മതി. അച്ഛനോട് ഞാൻ പറഞ്ഞോളാം ….. താഴെ കട റെന്റിനു കൊടുത്തേക്കുവാ.

പെട്ടന്ന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അവിടുന്ന് വാങ്ങിയാൽ മതി ഇവിടെ ഒന്നും ഇരിപ്പില്ല . കടയിലെ ഗോപി ചേട്ടനോട് ഞാൻ പറഞ്ഞേക്കാം . പിന്നെ എന്റെ ബൈക്ക് താഴെ ഇരിപ്പുണ്ട്. ഞാൻ വരുന്നത് വരെ അത് നിന്റെ കൈയിൽ ഇരിക്കട്ടെ. അവൻ പറയുന്നത് എല്ലാം കേട്ട് സൂര്യൻ തലയാട്ടി . ഇവിടെ ജോലി സങ്കടിപ്പിക്കാൻ കുറച്ച് പാടാ …… എന്തായാലും കുറച്ച് ദിവസം കഴിഞ്ഞിട്ട് നിനക്ക് ഒരു ജോലി നോക്കാം. പെട്ടന്ന് കിച്ചുവിന്റെ ഫോൺ റിങ്‌ ചെയ്തു . ഞാൻ ഇറങ്ങട്ടെ ഡാ…… ഫോൺ നോക്കികൊണ്ട്‌ അവൻ പോകാൻ എഴുന്നേറ്റു . കിച്ചു ഡാ നിന്നോട് ഒരു പ്രധാന കാര്യം ഞാൻ പറഞ്ഞില്ല. എന്താ ഡാ…. കിച്ചു അവനെ നോക്കി. എടാ ഞങ്ങളുടെ…… സൂര്യൻ പറഞ്ഞ് തുടങ്ങും മുൻപേ കിച്ചുവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തു. ഓഹ് എടാ വീട്ടിൽ നിന്ന് അച്ഛൻ വിളിക്കുന്നതാ…… അവൻ ഫോൺ അറ്റൻഡ് ചെയ്തു….. ഞാൻ ഇറങ്ങി അച്ഛാ…… ഒരു പത്ത് മിനിറ്റ്….. അവൻ ഫോൺ വച്ചു….. എടാ അത്യാവശ്യമായി വീട്ടിൽ ചെല്ലാൻ.. ഞാൻ വിളിക്കാം നിന്നെ. ഇപ്പോൾ പോട്ടെ….. പോട്ടെ പെങ്ങളെ…. അവൻ ഗായത്രിയേ നോക്കി പറഞ്ഞു.

ശേഷം അവൻ ഇറങ്ങി സൂര്യൻ അവളുടെ മുഖത്തേക്ക് നോക്കി. സൂര്യാ….. മ്മ്മ് …… ഈ ദേവു ആരാ…… ഒരു മുഖവുര ഇല്ലാതെ അവൾ ചോദിച്ചു….. അവൻ മെല്ലെ ഒന്ന് ചിരിച്ചു….. തന്റെ കൂട്ടുകാരൻ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയല്ലേ അതുകൊണ്ട് ചോദിച്ചതാ……. ദേവു…… അവൾ ഞാൻ സ്നേഹിച്ചപെൺകുട്ടി യായിരുന്നു. ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് അവളെ. ഞങ്ങളുടെ വീടും അടുത്ത് അടുത്ത് തന്നെയായിരുന്നു. പക്ഷെ അവളുടെ അച്ഛന് എന്നെ ഇഷ്ടമല്ലായിരുന്നു ഞങ്ങളുടെ ബന്ധവും ഇഷ്ടമല്ലായിരുന്നു…….. അതേ തുടർന്ന് കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു ….. അവൾക്ക് കല്യാണ ആലോചനകൾ വന്ന് തുടങ്ങിയപ്പോ അവളെ വിളിച്ചിറക്കി കൊണ്ട് പോയി വിവാഹം കഴിക്കാനിരുന്നതാ ഞാൻ. അപ്പോഴാ… ഈ കേസിൽ പെട്ട് അകത്താകുന്നത്.

അതോടെ അവളുടെ അച്ഛൻ പെട്ടന്ന് അവളുടെ വിവാഹം നടത്തി. അന്ന് ജയിലിൽ കിച്ചു കാണാൻ വന്നപ്പോ ഞാൻ പറഞ്ഞിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങിയ ഉടനേ അവളെ വിളിച്ചിറക്കി കൊണ്ട് വന്ന് കെട്ടുമെന്ന്. പക്ഷേ കേസ് നീണ്ട് പോയി. അതിനിടയിൽ അവളുടെ കല്യാണം കഴിഞ്ഞു .കിച്ചു അത് അറിഞ്ഞിട്ടുണ്ടാകില്ല. അതാ നമ്മളെ കണ്ടപ്പോ അവൻ അങ്ങനെ ചോദിച്ചേ….. എന്തായാലും ഈ കാര്യം അവനോട് പിന്നെ പറയാം…. താൻ പോയി ഫ്രഷ് ആയിക്കോ……. ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങാം.

ദിവസങ്ങൾ മെല്ലെ നീങ്ങി കിച്ചു സൗദിയിലേക്ക് പോയി….. സൂര്യന് ഒരു സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിൽ ചെറിയൊരു ജോലിയും സങ്കടിപ്പിച്ചു കൊടുത്തു. ഗായത്രിക്കും വീട്ടിൽ വെറുതെ ഇരിക്കൻ താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് വീട്ടിൽ ഇരുന്നു ചെയ്യുന്ന ചെറിയ ചെറിയ ജോലികളിൽ അവളും മുഴുകി. അവർക്ക് ഇരുവർക്കുമുള്ള ആഹാരം അവൾ തന്നെ പാകം ചെയ്തു വയ്ക്കും. വൈകിട്ട് സൂര്യൻ എത്തുമ്പോൾ ഒരുമിച്ചിരുന്നു കഴിക്കും. ശേഷം കുറച്ച് നേരം കൂടി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നതിന് ശേഷം ഇരുവരും ഗുഡ് നൈറ്റ്‌ പറഞ്ഞ് ഇരുവരുടെയും മുറികളിലേക്ക് പോകും……. ഭാര്യ ഭർത്താക്കന്മാർ അല്ലെങ്കിലും അതുപോലൊരു ജീവിതം . എന്തുകൊണ്ടോ ഒരു സംതൃപ്തിയും സമാധാനവും ഇരുവർക്കും ഒരുപോലെ ഈ ഒരു ജീവിതസാഹചര്യത്തോട് തോന്നിയിരുന്നു….. 💕

രാവിലെ സൂര്യൻ പോയി കഴിഞ്ഞാൽ അവൾ കേക്ക് ഉണ്ടാക്കുന്നതിലും പുതിയ പാചക പരീക്ഷണങ്ങളിലും ഏർപ്പെടും. ഇപ്പോൾ ഉണ്ടാക്കുന്ന കപ്പ്‌ കേക്കുകളും മറ്റും അടുത്ത കടകളിൽ കൊണ്ട് പോയി വിൽക്കാറുണ്ട് അവൾ. അതിൽ നിന്ന് ഒക്കെ കിട്ടുന്ന ചെറിയ വരുമാനത്തിൽ……. വീട്ടിലെ കുറച്ച് കാര്യങ്ങൾ ഒക്കെ അവൾ ചെയ്യാറുമുണ്ട്. ഇങ്ങനെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ അവൾ പുഞ്ചിരിക്കുമ്പോൾ ….. സൂര്യൻ എല്ലാത്തിനും പൂർണ്ണ പിന്തുണ നൽകും. ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ അവൻ അവളെയും കൂട്ടി പുറത്ത് പോയിരുന്നു. ആദ്യമായി അവന്റ ബൈക്കിന്റ പിന്നിലിരിക്കുന്ന ഒരു ചളിപ്പും ഉണ്ടായിരുന്നു അവൾക്കുള്ളിൽ. കുറച്ച് ഡ്രെസ്സും വീട്ടിലേക്കുള്ള സാധനങ്ങളുമായി വൈകാതെ അവർ വീട്ടിലെത്തി. ഗായത്രിയുമായി അയൽപ്പക്കത്തുള്ള വീടുകൾ നല്ല കൂട്ട് ആണ് ഇപ്പോൾ . കേക്കുകളും സ്നാക്സും ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് തന്നെ…… എപ്പോൾ കണ്ടാലും അവളോട് എന്തെങ്കിലുമൊക്കെ എല്ലാവരും കുശലം ചോദിക്കും…… ❤️

ഇന്ന് ജോലിക്ക് പോയിട്ട് അല്പം നേരത്തെ യാണ് സൂര്യൻ വീട്ടിൽ എത്തിയത്…… കോളിങ് ബെൽ അടിച്ചിട്ടും അവൾ കെട്ടിരുന്നില്ല……. അകത്തേക്ക് വന്നപ്പോൾ എന്തൊക്കെയോ ചിന്തിച്ച് അടുക്കള വാതിൽ ചാരി നിൽക്കുന്നവളെ യാണ് അവൻ കണ്ടത്.. ഡോ ഗായു….. താൻ എന്താ വാതിലും തുറന്നിട്ട്‌ ഇവിടെ വന്ന് ചിന്തിച്ചു നിക്കുന്നെ…… അവൻ അടുത്തേക്ക് വന്നതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു അവൾ വെപ്രാളത്തോടെ അത് തുടക്കുകയായിരുന്നു. എന്താടോ എന്തിനാ താൻ കരഞ്ഞേ…… അത്….. ഒന്നൂല്യ സൂര്യാ…… എന്തോ ഉണ്ട് …… പറയെടോ…….. എന്നോട് ഷെയർ ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ തന്റെ ലൈഫിൽ ഇല്ലാന്ന് പറഞ്ഞിട്ട് ഒളിച്ചു വയ്ക്കുവാണോ…. ഏയ്യ് ഇല്ല സൂര്യാ…… വെറുതെ ഇരുന്നപ്പോ…… അമ്മയേയും ചാരുവിനേയും വീട്ടിലെ കാര്യങ്ങളുമൊക്കെ ഓർമ്മ വന്നു. അതാ…. ഓഹ് അതാണോ….. എന്നാലേ …..അമ്മയൊഴിച്ചു താൻ ആരേം കാര്യം ചിന്തിക്കേണ്ട…….. കേട്ടോ അവൻ അവളുടെ കവിളിൽ മെല്ലെ തട്ടിപ്പറഞ്ഞു.

നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്നു കേട്ടിട്ടില്ലേ . അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നു എങ്കിൽ നമ്മളെ അവർ ചേർത്ത് പിടിക്കുമായിരുന്നു …. അത് പറയുമ്പോൾ അവന്റെ മുഖവും മാറിയിരുന്നു ….. അത് കണ്ടതും ഇന്ന് എന്താ നേരത്തെ വന്നേ……. പെട്ടന്ന് വിഷയം മാറ്റികൊണ്ട് അവൾ ചോദിച്ചു . ഇന്ന് ഒരു സിനിമയ്ക്ക് പോകാം ന്നു കരുതി. അവൻ ഒരു കുഞ്ഞ് ചിരിയോടെ പറഞ്ഞു . സിനിമയ്ക്കോ…. അവൾ വിടർന്ന കണ്ണുകളോടെ ചോദിച്ചു. ഞാൻ ഈ ലാലേട്ടൻ മമ്മൂക്കയുടെ ഒക്കെ കട്ടഫാനാണ്…… അവരുടെ ഏത് സിനിമ ഇറങ്ങിയാലും അന്ന് തന്നെ പോയി ക്കാണുമായിരുന്നു . കുറച് വർഷങ്ങൾ കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. ഇനി വേണം അന്നത്തെ ആ ശീലം വീണ്ടും തുടങ്ങാൻ…… അന്നത്തെ ആ ശീലം മാത്രേ തുടങ്ങുന്നുള്ളു അതോ വേറെ എന്തെങ്കിലും കൂടി തുടങ്ങുന്നുണ്ടോ …… അവൾ അവനോട് ചോദിച്ചു……. ഏയ്യ് ഇല്ല നല്ല ശീലങ്ങൾ മാത്രം അവൻ മെല്ലെ ചിരിച്ചു……

താൻ പോയി റെഡി ആയി വാ അല്ലെങ്കിൽ ഇന്ന് ടിക്കെറ്റ് കിട്ടില്ല….. അവൻ ചിരിയോടെ പറഞ്ഞു….. അവൾ തിരിഞ്ഞ് അവളുടെ മുറിയിലേക്ക് നടന്നു….. അതേ…. ഗായു…… അവൾ തിരിഞ്ഞു നോക്കി എന്താ സൂര്യാ…. ഗായു…. ആ ഇളം നീല നിറമുള്ള സാരി ഉടുക്കുമോ…… അവൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്….. അതിന്റ തെല്ല് അതിശയവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ഉടുക്കാം….. അവൾ ഒരു ഇളം ചിരിയോടെ തലയാട്ടി….മുറിയിലേക്ക് നടന്നു…. തുടരും. 🧡 ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ. 🧡