19/04/2026

പാർവതി പരിണയം : ഭാഗം 25

രചന – ദിവ്യ സാജൻ

മഹി ദേഷ്യം കൊണ്ട് വിറക്കാരുന്നു.അവൻ പെട്ടെന്ന് താഴേക്ക് പാഞ്ഞു പോയി……… പാറൂ മുറ്റത്ത് വന്ന് മഹി അവിടെ എവിടെലും നിൽപുണ്ടോന്ന് നോക്കി….. അവിടെങ്ങും ഇല്ലെന്ന് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചുകൊണ്ട് നേരെ നോക്കിയതും…..രണ്ടു കൈയും കെട്ടി അവളെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് വാതിലിൽ നിൽക്കുന്ന മഹിയെയാണ് കാണുന്നത്……. ഇന്നലെ നടന്ന കാര്യം ഓർത്തപ്പോ തന്നെ പാറൂവിന്റെ ധൈര്യം മുഴുവൻ ചോർന്ന് പോകും പോലെ തോന്നിയവൾക്ക്……. അവൾ അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് വരെ ആലോചിച്ചു….

ഈശ്വരാ മഹിയേട്ടനിതിപ്പോ മഹിഷാസുരനായീ നിക്കുവാണല്ലോ……ഞാൻ കുളം പോയത് അറിഞ്ഞു കാണുവോ….. പാറൂ ഓരോന്നും ഓർത്ത് അവിടെ തന്നെ നിന്നതും മഹി അവളുടെ അടുത്തേക്ക് വന്നു നിന്നു. എവിടാരുന്നൂ……ഇത്രേം നേരം……(മഹി വിത്ത് കലിപ്) പാറു നീ മറുപടി പറയാതെ തല കുനിച്ചു നിന്നു…… അതുകൂടി കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിയായി…… ടീ….നിന്നോടാ…. ചോദിച്ചത്….എവിടാരുന്നൂന്ന്……. അതൊരലർച്ചയായിരുന്നു…. മ…..മഹിയേട്ട…….ഞാ…..ഞാ….അത്.മഹിയുടെ അലർച്ച കേട്ട് ഞെട്ടി…പാറു മറുപടി പറയാൻ ശ്രമിച്ചെങ്കിലും വാക്കുകളൊക്കെ തൊണ്ടയിൽ കുടുങ്ങി…. നിനക്കെന്താ വിക്കുണ്ടോ…… ഇല്ല…..തലകുനിച്ച് കൊണ്ട് മറുപടി കൊടുത്തു….. മഹിയേട്ടാ ഞങ്ങളിവിടൊക്കെ തന്നെ ഉണ്ടായിരുന്നു അല്ലേ പാറു…..അവിടേക്ക് വന്ന അമ്മു പാറുവിനെ രക്ഷീക്കാനെന്നോണം പറഞ്ഞു……… അതെ എന്ന് പാറു തലയാട്ടി…….. ആണോടീ…….കളളം പറയുന്നോ….മഹി പാറു വിന്റെ കൈതണ്ടയിൽ ബലമായി പിടിച്ച് വലിച്ചു കൊണ്ട് റൂമിലേക്ക് പാഞ്ഞു….

അമ്മു അവരുടെ പുറകേ പോയി….മഹിയുടെ ദേഷ്യം കണ്ട് അവളും പേടിച്ചിരുന്നു….. . മഹിയേട്ടാ അവളെ വിട് മഹിയേട്ടാ………അവള് പാവാ……ഞാൻ………നിർബന്ധിച്ചാ അവളെ കൊണ്ടു പോയത്…പാറൂ വരുന്നില്ല ന്നാ പറഞ്ഞത്…..പ്ളീസ് മഹിയേട്ടാ………..അവളെ വിട് ….മഹിയേട്ടാ……അമ്മു ഇങ്ങനൊക്കെ പറഞ്ഞു കൊണ്ട് അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു…….. പാറൂ മഹിയിൽ നിന്നും കൈവിടുവിക്കാൻ നോക്കയെങ്കിലും പറ്റിയില്ല മഹിയുടെ പിടുത്തം മുറുകി അവൾക്ക് കൈ വേദനിക്കാൻ തുടങ്ങിയിരുന്നു….. മഹിയേട്ടാ വിട് മഹിയേട്ടാ എനിക്ക് കൈ വേദനിക്കാ പ്ളീസ് ….. ഇതൊന്നും വകവയ്ക്കാതെ മഹി പാറുവിനെ യും കൊണ്ട് റൂമിൽ എത്തിയിരുന്നു…….

അവൻ പാറുവിനെ വലിച്ച് ബെഡിലേക്കിട്ടു….എന്നിട്ട് പോയി വാതിൽ ചാരി…….ഇതെല്ലാം കണ്ടുകൊണ്ട് അമ്മു പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു…… നീ …ആരോട് ചോദിച്ചിട്ടാ പോയത്……😠😠😠 മ…..മഹി….മഹിയേട്ടൻ ഉ…ഉറങ്ങാരുന്നു….അതാ ഞാൻ……….പറയാ…..തെ…ഞാൻ………..കുര്യപ്പച്ചനോട്…..പറഞ്ഞിരുന്നു…… പേടി കാരണം അവൾക്കൊന്നും പറയാൻ പറ്റിയിരുന്നില്ല…..ഇത്രയും നാളിനിടക്ക് മഹിയെ ഇങ്ങനെ രോഷാകുലനായി കാണുന്നത് ഇതാദ്യമായായിരുന്നു…… മഹിയേട്ടാ അമ്മു വും സിദ്ധുവേട്ടനും…..അത് പറഞ്ഞു മുഴുവനാക്കും മുന്നേ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നൂ… പാറുവിന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.ഇതൊക്കെ കണ്ടു നിന്ന അമ്മു വേഗം ഓടി താഴേക്ക് പോയി….

അവിടെ എല്ലാവരും ഇരുപ്പുണ്ടായിരുന്നു…..അമ്മു കുര്യച്ചനോട്…..മുകളിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു….കേട്ടയുടനെ അവരൊക്കെ അങ്ങോട്ടേയ്ക്ക് പാഞ്ഞു. …….. മിണ്ടരുത് നീ ഒരക്ഷരം മിണ്ടരുത് നിന്നോടു ഞാൻ പറഞ്ഞതല്ലേ പോവരുതെന്ന്….എന്റെ. …..വാക്കിന് നീ അത്രയ്ക്കുളള വിലയേ കൊടുക്കുന്നുളളല്ലേ… മഹിയേട്ടാ ഞാൻ. …. നിനക്കെന്നോട് സംസാരിക്കാൻ മാത്രേ പ്രശ്നമൊളളൂ…….അവനെവിടെ വിളിച്ചാലും പോവാൻ നിനക്ക് ഒരു കുഴപ്പമില്ല. ….അല്ലെ. …… മഹിയേട്ടാ. …..എന്തൊക്കയാ ഈ പറേണത്….. നിനക്കൊന്നും……അറിയില്ലല്ലേ…..മഹി പാറുവിന്റെ കവിളിൽ കുത്തിപ്പിടിച്ചു…. അപ്പോഴേക്കും വാതിൽ തളളിത്തുറന്ന് കുര്യച്ചനും അകത്തേക്ക് വന്നിരുന്നു. … വന്നപാടെ മഹിയെ പിടിച്ചു മാറ്റി.കുര്യച്ചൻ മഹിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.

ടാ….എന്താടാ നീ കാണിച്ചത്….ഇനി മോൾടെ മേത്ത് നീ കൈവച്ചാൽ വെച്ചിരിക്കുകേല…….പെണ്ണിന്റെ മേൽ കൈവക്കാറായോടാ….നീ….. അപ്പാ അപ്പനിതിൽ ഇടപെടണ്ട….ഇത് ഞങ്ങളുടെ കാര്യവാ….. ഇവളെ ഞങ്ങളൊക്കെ കൂടിയാടാ നിന്റെ കൈയിലേക്ക് പിടിച്ചു തന്നത്…..അത് നിനക്കിങ്ങനെ നോവിക്കാനല്ല……അപ്പനോളം വളർന്നിട്ടില്ല നീയൊന്നും…….. ഇതും പറഞ്ഞു കൊണ്ട് കുര്യച്ചൻ മഹിക്ക് നേരെ വീണ്ടും തിരിഞ്ഞതും പാറു അവർക്കിടയിലായ് വന്ന് കൊണ്ട് പറഞ്ഞു….. വേണ്ട കുര്യപ്പച്ചാ ഞാൻ തെറ്റ് ചെയ്തിട്ടല്ലേ….മഹിയേട്ടനോട് പറയാതെ പോയിട്ടല്ലേ സാരവില്ല…. ടാ….എന്റെ കൊച്ചിനോട് ഞാൻ പറഞ്ഞിട്ടാടാ അവളവിടെ പോയത്…..നിന്നോട് ഞാൻ പറഞ്ഞോളാന്ന് പറഞ്ഞ് നിർബന്ധിച്ചോണ്ടാ അവള് പോയത്….

എടാ ഭാര്യയെ ഭരിച്ചു നിക്കുന്നതല്ല അണച്ചു നിർത്തുന്നതാ ആണത്തം….ഇനി ഇങ്ങനൊരു രംഗം ഈ വീട്ടിലുണ്ടാവരുത്….ഇത് എന്റെ നാലാൺ മക്കളോടും കൂടിയാ പറയുന്നത്…..ഇത്രേം പറഞ്ഞു കൊണ്ട് കുര്യച്ചൻ പുറത്തേക്കു പോയി. .. പാറു കണ്ണൂകൾ അമർത്തിതുടച്ച്കൊണ്ട് പുറത്തേക്ക് പോയി….. അമ്മു അവളുടെ പുറകെ പോകാൻ തുടങ്ങിയതും ദേവൻ അവളെ തടഞ്ഞു. …. വേണ്ട മോളെ നീയിപ്പോ അങ്ങോട്ടേയ്ക്ക് പോണ്ട….പാറൂ കുറച്ചു നേരം ഒറ്റക്കിരുന്നോട്ടേ…..ഇപ്പൊ അവളത് ആഗ്രഹിക്കുന്നുണ്ടാവും…. പാറു മുറ്റത്ത് പോയി അവിടെ യുണ്ടായിരുന്ന ബെഞ്ചിലിരുന്ന് കരയാൻ തുടങ്ങി….ഇത് മുകളിൽ നിന്ന് മഹി കാണുന്നുണ്ടായിരുന്നു……… വേണ്ടിയിരുന്നില്ല…എന്തോ ……അവളോട് പോകരുതെന്ന് പറഞ്ഞിട്ടും….അനുസരിക്കാതെ പോയി അതും അവനോടൊപ്പം…..കണ്ടപ്പോൾ……നിയന്ത്രണം വിട്ടു പോയി….. ഇനി വൈകിച്ചൂടാ….ഇന്ന് തന്നെ അവളൊടെല്ലാം തുറന്ന് പറയണം….നീ…യെന്റ…പ്രണനാണെന്ന്….. തുടരും…….