രചന – ഭവ്യ ഭാസ്ക്കരൻ
മാനസി.. മാനസി… എഴുന്നേൽക്ക്. നീ ഇന്നു ഓഫീസിൽ പോവുന്നില്ലേ..? പച്ചക്കറി അരിയുന്നിടക്ക്.. ദേവകി റൂമിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അമ്മേ.. കുറച്ചു നേരം കൂടി. അവൾ പുതപ്പു എടുത്തു തലവഴിയിട്ടു ചുരുണ്ടു കൂടി കിടന്നു. അതെ സമയം 7 മണി കഴിഞ്ഞു.. നിനക്ക് ഒരുങ്ങി പോവണ്ടേ.. 8.30 നാ ബസ്. ദൈവമേ.. 7 മണിയോ..😳അവൾ തലയിൽ നിന്നും പുതപ്പ് മാറ്റി. എഴുന്നേറ്റു ഇരുന്നു.😒 ഫോൺ എടുത്തു. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കി🧐 ഇനി ഫോണിൽ കളിക്കാതെ പോയി ഒരുങ്ങാൻ നോക്ക്😠 ദേവകി അവളെ നോക്കി കൊണ്ട് പറഞ്ഞു. അവൾ കട്ടിലിൽ നിന്നും ഇറങ്ങി. ബെഡ് കുടഞ്ഞു വിരിച്ചു. പുതപ്പ് മടക്കി വച്ചു പുറത്തേക്കു ഇറങ്ങി. ഇതു മാനസി. പിജി കഴിഞ്ഞു ഇപ്പോ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. അമ്മയും അവളും അടക്കുന്ന ഒരു കൊച്ചു കുടുംബം.
അവളുടെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അവളുടെ അച്ഛൻ മരിച്ചപ്പോൾ ആരെയും ആശ്രയിക്കാതെ മകളെ പൊന്നു പോലെ വളർത്തി ദേവകി. ദേവകി ഹൈ സ്കൂൾ ടീച്ചർ ആണ്. എന്നും രാവിലെ ഇതു തന്നെയാണ് പതിവ്. ദേവകി വിളിച്ചു എഴുന്നേൽപ്പിക്കണം. പിന്നെ എങ്ങും ഇല്ലാത്ത തിരക്ക് ആണ് അവൾക് . രണ്ടു റൂമും ഒരു ഹാളും കിച്ചനും സിറ്റ് ഔട്ട് അടങ്ങുന്ന ട്ടരസ്സ് വീട്. അടുക്കള പുറത്തു കിണർ. ബാക്കിൽ സ്ഥലത്ത് ചെറിയ തോതിൽ പച്ചക്കറി കൃഷിയുണ്ട്. വീടിന്റെ ഫ്രണ്ട് വശത്തു വലതു വശത്തു ഒരു മുത്തശ്ശി മാവ്.. അതിൽ ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട് മാനസി. മുറ്റത്തു മതിലിനോട് ചേർന്ന് ഇരു സൈഡിലും പൂത്തോട്ടം. അലക്ക് കല്ലിനു മുകളിൽ ഇരുന്നു.. ഓരോന്നും ആലോചിച്ചു അവൾ പല്ല് തേക്കാൻ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു അവളെ കാണാഞ്ഞു ദേവകി അടുക്കള പുറത്തു എത്തി.
ഡീ.. ഒന്നും വേഗം.. ഇപ്പോ വരാം..😬 അവൾ പൈപ്പ് ഓൺ ചെയ്തു വാ കഴുകി. അലക്കാൻ ഉള്ള ഡ്രസ്സ് അലക്കി അലയിൽ ഇട്ടു. ചൂൽ എടുത്തു വീട് അടിച്ചു വാരി.. തുടച്ചു. റൂമിൽ വന്നു സമയം നോക്കിയപ്പോൾ.. 8.10.. വേഗം ഡ്രസ്സ് എടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങി. ബ്ലാക്ക് ടോപ്പും വൈറ്റ് ജീൻസും ഇട്ടവൾ കണ്ണാടി മുന്നിൽ വന്നു നിന്നു. നെറ്റിത്തടത്തിൽ ഒരു കുഞ്ഞു പൊട്ടു വച്ചു. അപ്പോഴേക്കും അവൾക്കു കഴിക്കാൻ ഉള്ള ദോശയും ചായയുമായി ദേവകിറൂമിലേക്ക് വന്നു. ദേവകി ദോശ ചെറിയ കഷ്ണങ്ങൾ ആക്കി അവളുടെ വായിൽ വച്ചു കൊടുത്തു. അവൾ നടക്കുന്നത്തിനു ഒപ്പം ദേവകിയും നടന്നു അവൾക്കു ദോശ നൽകി കൊണ്ടിരുന്നു. മതി.. അമ്മേ.. പറ്റില്ല.. ഇതു കൂടി.. ആളുകൾ എന്നോട് ചോദിക്കുന്നെ.. മോൾ എന്താ മെലിഞ്ഞിരിക്കുന്നെ എന്നു.. അമ്മയോട് ആരാ പറഞ്ഞെ..🤨 എനിക്ക് അവരെ ഒന്നും കാണണം 😡 ഇനി അവരോടു വഴക്കിന് പോവാൻ ആണോ.. ആഹ് അതെ.. എനിക്കറിയാം ആ പരദൂഷണക്കാരി ജാനകി ആവും.. നോക്കിക്കോ അവർക്ക് ഞാൻ ഒരു പണി കൊടുക്കും.. 😤എന്നെ കാണുമ്പോൾ തുടങ്ങും.
ഞാൻ തടിക്കാത്തത്തിൽ അയമ്മക്ക് എന്താ.. 😝 മതി.. മതി.. കുരുത്തകേടു കാണിക്കരുത്. പോവാൻ നോക്ക്.. ഇരു സൈഡിൽ നിന്നും കുറച്ചു മുടി എടുത്തു ക്ലിക്ക് ഇട്ടു. കൈയിൽ വാച്ചു കെട്ടി, ബാഗും എടുത്തു അവൾ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി. വാ കഴുകി.. ചോറു പാത്രവും വെള്ളവും ബാഗിൽ വച്ചു, ദേവികയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൾ പുറത്തേക്കു ഇറങ്ങി. ഗേറ്റ് കടന്നു അവൾ പോയതും ദേവകി അടുക്കളയിലേക്ക് നടന്നു. മാനസി വാച്ചിലേക്കു നോക്കിയപ്പോൾ 8.26. പിന്നെ ഒരു ഓട്ടം ആയിരുന്നു ബസ് സ്റ്റോപ്പിലേക്കു. ചെന്നു നിന്നതും ബസ് വന്നു, സ്കൂൾ കുട്ടികളുടെ തിരക്കിൻ ഇടയിലൂടെ മാനസി ബസിൽ കയറി. അരമണിക്കൂർ യാത്രക്ക് ഒടുവിൽ അവൾ ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. അവളെ കാത്തു ഓഫീസിനു ഫ്രണ്ട് ൽ തന്നെ അനാമിക നില്കുന്നുന്നുണ്ട്. ഡീ വേഗം വാ 9 മണിക്ക് 2 മിനിറ്റ് ഉള്ളൂ.. അനാമിക പറഞ്ഞു. വേഗം പഞ്ചു ചെയ്തു, ഓഫീസിൽ കയറി. ഇരുവരുടെ സീറ്റിൽ ചെന്നിരുന്നു. മാനസി ബാഗിൽ നിന്നും വെള്ളം എടുത്തു മേശക്കു മുകളിൽ വച്ചു. ബാഗ് ഒരു സൈഡിൽ വച്ചു. വെള്ളം എടുത്തു കുടിച്ചു. വർക്ക് ചെയ്യാൻ തുടങ്ങി.
ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ അനുവും കൂടെ വന്നിരുന്നു. എന്താടി സ്പെഷ്യൽ.. അനു ചോദിച്ചു. സാമ്പാർ, പപ്പടം, അച്ചാർ.. 😄 നിയോ..? ചിക്കൻ 😌 ആഹ്.. കഴിക്ക്. നിനക്ക് സാമ്പാർ വേണോ..? വേണ്ട, എനിക്ക് പപ്പടം മാത്രം മതി. 😃 ആഹ്.. അവൾ പപ്പട അവൾക്കു നേരെ നീട്ടി. ചിക്കൻ വേണോ.. എന്നു ചോദിക്കുന്നില്ല. നീ കഴിക്കില്ലല്ലോ..?😝 മാനസി അവളെ നോക്കി ചിരിച്ചു. വെറുതെ അല്ല തീപ്പെട്ടികൊള്ളി പോലെ ഇരിക്കുന്നെ.. ഡീ.. 🤨 ഞാൻ ഒന്നും പറഞ്ഞില്ല.. 🙏😁 മാനസി അവളെ നോക്കി ചിരിച്ചു, കഴിക്കാൻ തുടങ്ങി. വൈകുന്നേരം 5.30 നു ഓഫീസിൽ നിന്നും ഇറങ്ങി അനാമികയോടെ യാത്ര പറഞ്ഞു അവൾ ബസിൽ കയറി. വീട്ടിൽ എത്തിയതും നല്ല പഴംപൊരിയുടെ മണം മൂക്കിലേക്ക് അടച്ചതും അവൾ ബാഗ് സോഫയിലേക്ക് ഇട്ടു അടുക്കളയിലേക്ക് ഓടി. ദേവകി പഴം പൊരി ഉണ്ടാക്കുന്ന തിരക്കിൽ ആണ്. മാനസി കൈ കഴുകി.. പഴംപൊരി എടുത്തു തിന്നാൻ തുടങ്ങി.
അമ്മാ.. നാളെ ലീവ് അല്ലെ…നമ്മുക്ക് ശിവക്ഷേത്രത്തിൽ പോയാലോ.. എനിക്ക് നൻന്ദിയോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. എന്തോ കാര്യമായി ആലോചിച്ചു കൊണ്ട് അവൾ പറഞ്ഞു. എന്താവോ.. കാര്യം…? അതു ഞാനും നൻന്ദിയും കൂടെ ഉള്ള ഡീലിങ് ആണ്. 😁 ആ.. പിന്നെ നാളെ ഏട്ടന്റെ വീട്ടിൽ പോണം. കീർത്തു മോളുടെ പിറന്നാൾ ആണ്. ആഹ് അമ്മാ. അമ്പലത്തിൽ പോയി നമ്മുക്ക് നേരെ അങ്ങോട്ട് പോവാം. ഗിഫ്റ്റ് ഒക്കെ പോവും വഴി വാങ്ങാം.. ആഹ്. ദേവകി അവൾ ചായ കൊടുത്തു അവൾക്കു ഒപ്പം ഇരുന്നു ദേവകി ചായ കുടിച്ചു. രാത്രി.. അവൾ റൂമിൽ ഇരുന്നു വാട്സ്ആപ്പ് ൽ വന്ന മെസ്സേജ് നു റിപ്ലൈ കൊടുക്കുമ്പോൾ ആണ് മെസ്സന്ജറിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതത്. അതിലെ പേര് കണ്ടു അവൾ ഒന്നു ഞെട്ടി. അവളുടെ മുഖത്തു വല്ലാത്ത ദേഷ്യവും വെറുപ്പും നിറഞ്ഞു. തുടരും……

by