25/05/2026

മാംഗല്യം : ഭാഗം 14

രചന – ഇഷ ജാൻവി

എന്റെ ആമികുട്ടി ഇനിയെങ്കിലും കാശി എന്ന് വിളിക്കെടി നിന്റെ നാവിൽ നിന്ന് കേൾക്കാൻ കൊതിആവുന്നു….. അതൊക്കെ വിളിക്കാം അതിനുമുന്നേ എനിക്കൊരു കാര്യം അറിയണം………. എന്താ….. നിങ്ങള് ആ അമൃതക്ക് ഉമ്മ കൊടുത്തിനോ 🤨🤨….. അവളുടെ ആ ചോദ്യം കേട്ട് ഞെട്ടിയ നിഖിൽ അവളെ നോക്കി എന്നിട്ട് ഒരു വിളറിയ ചിരി പാസ്സ് ആക്കി….. ഓ അപ്പോൾ കൊടുത്തിട്ടുണ്ട് അല്ലെ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് നിന്ന് മിത്രക്ക് പെട്ടെന്ന് തന്നെ മനസിലായി….. ആ അത് പിന്നെ ഇതൊക്കെ എന്തിനാ ഇപ്പൊ ചോതിക്കുന്നെ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ ഇപ്പൊ വേണമെങ്കിൽ നിനക്ക് ഒരുമ്മ തരാം തരട്ടെ അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ മിത്രയുടെ അടുത്തേക്ക് വന്ന നിഖിലിന്റെ മുഖം അവള് കൈ കൊണ്ട് തള്ളി മാറ്റി…..

ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം താ എന്നിട്ട് പറയാം തരണോ വേണ്ടയോ എന്ന്….. അത് പിന്നെ……….. കൊടുത്തിട്ടുണ്ട്….. ദുഷ്ടാ നിങ്ങളോട് ആരാ പറഞ്ഞെ അവൾക്ക് ഉമ്മ കൊടുക്കാൻ കിടന്നിടത് നിന്ന് എഴുന്നേറ്റിരുന്ന് അവള് ചോദിച്ചു….. പ്രേമിക്കുമ്പോൾ ഇതൊക്കെ സർവ്വസാധാരണ അല്ലെ….. കിസ്സ് അടിച്ചിട്ടാണോ പ്രണയിക്കേണ്ടത് അവള് പുച്ഛിച്ചു കൊണ്ട് പറഞ്ഞു….. ചെറു ചിരിയോടെ അവനും എഴുന്നേറ്റു അവൾക്ക് അഭിമുഖമായി ഇരുന്നു എന്നിട്ട് അവളുടെ മുഖം കൈകളിൽ എടുത്തു….. എന്റെ ആമിക്കുട്ടി ഇങ്ങോട്ട് നോക്ക് അമൃതയെ ഞാൻ കിസ്സ് ചെയ്തിട്ടുണ്ട് അത് അവളുടെ നെറ്റിയിലാണ് കൊടുക്കാറ് അതും വാത്സല്യത്തോടെ ഒരുമ്മ അല്ലാതെ വേറെ ഒന്നുമല്ല. എനിക്കും ഒരു അനിയത്തി ഉള്ളതല്ലേ ഇതുവരെ പരിധി വിട്ട് ഞാൻ അവളെ ഒന്ന് തൊട്ടിട്ടു പോലുമില്ല ഇടക്ക് നെറ്റിയിൽ കൊടുക്കുന്ന ഒരു ചുംബനം അല്ലാതെ….. അപ്പോൾ കുറെ കൊടുത്തിട്ടുണ്ട് അല്ലെ ചുണ്ട് കോട്ടി കൊണ്ടുള്ള അവളുടെ സംസാരം കേട്ട് അവന് ചിരി വന്നു…..

കുറെ ഒന്നുമില്ല ഒരു അഞ്ചാറെണ്ണം അവളെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു….. കൂർപ്പിച്ച ഒരു നോട്ടവും നെഞ്ചിലായി ഒരു കുത്തും കൊടുത്തു….. ആ ഡി നല്ല വേദനയുണ്ട കേട്ടോ നെഞ്ചിൽ തടവി കൊണ്ട് പറഞ്ഞു….. വേദന എടുക്കാൻ വേണ്ടി തന്നെയാ തന്നത് 😏😏….. എടി കുശുമ്പി പാറു അവളുടെ രണ്ട് കവിളിലും പിടിച്ചു വലിച്ചു….. എന്നോട് ഇനി മിണ്ടണ്ട കണ്ട പെൺപിള്ളേരെയൊക്കെ കിസ്സ് ചെയ്തിട്ട് 😠….. ദേ ഞാൻ ഇനി എന്റെ പെണ്ണിനെയല്ലാതെ വേറെ ആരെയും കിസ്സ് ചെയ്യില്ല….. അയ്യടാ എന്നെ കിസ്സ് ചെയ്യാൻ ഞാൻ നിന്ന് തന്നിട്ട് വേണ്ടേ 😏😏 മുഖം കോട്ടി കൊണ്ട് പറഞ്ഞു….. എന്നാ വേറെ ആരെയെങ്കിലും കിസ്സ് ചെയ്യാം അല്ലെ….. ദേ മനുഷ്യാ എന്റെ ക്ഷമയെ പരീക്ഷിക്കല്ലെ ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല….. എന്നാലേ എനിക്ക് അറിയാം ദേഷ്യം വന്നാൽ എന്റെ ആമിയുടെ മുഖം ഇങ്ങനെ ചുവന്ന തുടുത്ത വരും പിന്നെ ദേ ഈ ചുണ്ടുകൾ വിറക്കാൻ തുടങ്ങും അപ്പൊ ഈ മേൽ ചുണ്ടിന്റെ മേലുള്ള മറുകിൽ ന്ന് പറയുന്നതിനോടോപ്പം അവന്റെ അധരം അവിടെ പതിഞ്ഞിരുന്നു.

അവനെ തട്ടി മാറ്റാൻ പോലുമാകാതെ ഷോക്ക് അടിച്ച അവസ്ഥയിൽ ആയിരുന്നു നമ്മുടെ കാശിയുടെ സ്വന്തം ആമിക്കുട്ടി. കണ്ണ് അടച്ചിറ്റാണ് ഉള്ളത്….. കുറച്ചു സമയം കഴിഞ്ഞതിന് ശേഷം അവൻ അവളിൽ നിന്നും അകന്നിരുന്നു ഒന്നും മിണ്ടാതെ അവനിൽ ലയിച്ചു കണ്ണ് അടച്ചിരിക്കുന്ന മിത്രയെ കണ്ട് ചെറിയൊരു കുസൃതി തോന്നി അവളുടെ മുഖം കൈയിൽ എടുത്തു ആ കണ്ണുകളിൽ ഊതി….. മെല്ലെ കണ്ണ് തുറന്ന മിത്ര കാണുന്നത് കണ്ണിൽ കുസൃതി ഒളിപ്പിച്ചു നോക്കുന്ന അവളുടെ സ്വന്തം കാശിയുടെ കണ്ണുകളാണ്. കുറച്ചു സമയം അവളും അവന്റെ കണ്ണിൽ നോക്കി ഇരുന്ന് അവന്റെ മുഖം കൈയിൽ എടുത്ത് ആ രണ്ട് കണ്ണിലും അവളുടെ ചുണ്ട് ചേർത്തു. അവന്റെ കണ്ണിലെ കള്ള ചിരി മാറി അത്ഭുതം നിറഞ്ഞപ്പോഴാണ് താൻ ചെയ്ത പ്രവർത്തിയെ പറ്റി മിത്ര ചിന്തിച്ചത്. അവള് വേഗം അവന്റെ മുഖത്തു വച്ച കൈകൾ എടുത്ത് മാറ്റി. അവളുടെ മുഖത്തെ അവന്റെ കൈയും തട്ടി മാറ്റി. ഇനി എന്ത് ചെയ്യും എന്നറിയാതെ ഒരു അവസ്ഥയിൽ ആയിരുന്നു മിത്ര. പിന്നെ ഒന്നും ചിന്തിക്കാതെ ഒരു സൈഡിൽ പോയിചുമര് ഭാഗം നോക്കി കിടന്നു. പെട്ടെന്നുള്ള മിത്രയുടെ നീക്കത്തിൽ നിഖിലും ഞെട്ടി നിൽക്കുകയാണ് പതിയെ അതൊരു പുഞ്ചിരിയിലേക്ക് വഴി മാറി. അവനും അവളോട് ചേർന്ന് കിടന്നു. അവളെ നെഞ്ചോട് ചേര്ത്ത കിടത്തി. രണ്ട് പേരും ഒന്നും മിണ്ടിയില്ല അവന്റെ നെഞ്ചിൽ മുഖം അമർത്തി അവളും കിടന്നു.

ആദിയും അജുവും അജുവിന്റെ റൂമിൽ കിടക്കുകയാണ് രണ്ടുപേരുടെ മനസ്സിലും അവരുടെ കൈയും പിടിച്ചു നടന്ന മിത്രയാണ്. അംഗനവാടി മുതൽ കൂടെ കൂടിയതാണ് മൂന്നുപേരും അവളുടെ ഇഷ്ടങ്ങളായിരുന്നു രണ്ട് പേർക്കും അവൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത കൂട്ടുകാർ. അച്ഛനെ പോലെ ശാസിക്കുകയും അമ്മയെ പോലെ ഉപദേശിക്കുകയും ചെയുന്ന അവരുടെ വായാടി. പിണങ്ങിയിട്ടുണ്ട് പല പ്രാവശ്യം പക്ഷെ ആ പിണക്കം ഒരു ദിവസത്തിൽ അധികം കടക്കുന്നത് അവർക്ക് ഇഷ്ടമല്ല. എല്ലാത്തിനും ഒപ്പമായിരുന്ന മൂന്നുപേരിൽ ഒരാളുടെ അഭാവം അജുവിലും ആദിയിലും വേദന നിറഞ്ഞതാണ് പക്ഷെ അവള് ആഗ്രഹിച്ച ജീവിതം തന്നെ കിട്ടിയതിൽ സന്തോഷവുമുണ്ട്. അജു….. ഹ്മ്മ്….. അവള് ഇനി നമ്മുടെ പഴയ അഗ്നി അല്ല അല്ലെ….. ആര് പറഞ്ഞു ആദി. അവള് എപ്പോഴും നമ്മുടെ അഗ്നി അല്ലെ….. എനിക്ക് എന്തോ പോലെ ഇനി പണ്ടത്തെ പോലെ അവള് നമ്മുടെ കൂടെ ഉണ്ടാവില്ലല്ലോ….. ആദി പറഞ്ഞ അതെ ചിന്തയിൽ തന്നെയായിരുന്നു അജുവും അവരുടെ അഗ്നി ഇന്ന് മുതൽ നിഖിലിന്റെ സ്വന്തം ആമിയാണ്. എത്രയായാലും ഇനി പണ്ടത്തെ പോലെ ആകില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ അവനിലും ഒരു വേദന പടർന്നു….. പിന്നെ രണ്ട് പേരും ഒന്നും മിണ്ടാതെ കിടന്നു…..

അഞ്ചരക്കുള്ള അലാറം അടിക്കുന്നത് കേട്ടപ്പോഴാ മിത്ര ഞെട്ടിയത് പിന്നെ അത് ഓഫ് ചെയ്ത് വീണ്ടും കിടന്നു പത്തു മിനിറ്റിന് ശേഷം വീണ്ടും അത് അടിച്ചു അപ്പോഴും ഓഫ് ചെയ്ത് വീണ്ടും കിടന്നു വീണ്ടും അത് തന്നെ അവർത്തിച്ചു. ഒരിക്കൽ കൂടെ ഓഫ് ചെയ്ത് കിടന്നപ്പോഴാണ് എവിടെയാ കിടക്കുന്നത് എന്നുള്ള ബോധം വന്നത്. നിഖിലിനെ നോക്കിയപ്പോൾ ആള് നല്ല സുഖ ഉറക്കത്തിലാണ് അലാറം അടിച്ചിട്ട് പോലും മഹാൻ അറിഞ്ഞില്ല. എനിക്ക് പറ്റിയ കൂട്ട് തന്നെ അതും ആലോചിച്ചു അവനെ നോക്കി ഇരുന്നു. പിന്നെ അമ്മ പറഞ്ഞത് ഓർമ വന്നപ്പോൾ വേഗം എഴുന്നേറ്റു ബ്രെഷ് ചെയ്ത് വന്നു കുളിക്കണമല്ലോ എന്ന് ആലോചിച്ചപ്പോൾ മടി വന്നു വീട്ടിലാണെങ്കിൽ ഈ നേരം പുതച്ചു മൂടി കിടന്നുറങ്ങുന്നുണ്ടാവും. രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേ ഇല്ലാ ഇനി പഠിച്ചല്ലേ പറ്റു അത് പോലെ കുളിക്കുന്ന ശീലവും ഇല്ലാ ഐ മീൻ രാവിലെ കുളിക്കാൻ ഇഷ്ടമല്ല എന്നാലും ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ അതോണ്ട് കുളിക്കാം. കുളിച്ചു വരുമ്പോഴേക്കും സമയം ആറര എക്സാം ദിവസങ്ങളിൽ മാത്രം കണ്ട് വന്ന സമയം ഹ്മ്മ് എന്താലേ ഒരു കല്യാണം കഴിക്കുമ്പോഴേക്കും എന്തൊക്കെ പുതിയ ശീലം പഠിക്കണം…..

നേരെ അടുക്കളയിലേക്ക് പോയി അമ്മ chaya വെക്കുകയാ….. അമ്മേ….. ആ മോള് എഴുന്നേറ്റോ….. സോറി അമ്മേ കുറച്ചു ലേറ്റ് ആയി പോയി….. അത് സാരില്ല ക്ഷീണം കാണും ഇന്നലെ രാവിലെ മുതലേയുള്ള നിൽപ്പ് അല്ലെ പിന്നെ ഞാൻ ആറു മണിക്കേ എഴുന്നേൽക്കാറുള്ളു മോളും അങ്ങനെ എഴുന്നേറ്റാൽ മതി….. മുറ്റം അടിക്കണ്ടേ അമ്മേ….. മുറ്റം അടിച്ചുവാരിയത്തിന് ശേഷമേ ഞാൻ വിളക്ക് വെക്കാറുള്ളു…… ഹ്മ്മ്….. മോള് അവനെ എഴുന്നേൽപ്പിക്ക് എന്നിട്ട് അമ്പലത്തിൽ പോയിട്ട് വാ ഇന്നാ ഇപ്പൊ ഒരു ഗ്ലാസ്‌ ചായ കുടിച്ചോ അവർക്കൊക്കെ രാവിലത്തെ ഭക്ഷണത്തിന്റെ കൂടിയേ ചായ വേണ്ടു പക്ഷെ എനിക്ക് രാവിലെ തന്നെ ഒരു ഗ്ലാസ്‌ ചായ കുടിക്കണം എന്നാലേ ഒരു ഉന്മേഷം ഉള്ളു….. എനിക്കും ഇപ്പൊ ചായ വേണ്ട അമ്മേ പിന്നെ അമ്മക്ക് ഒരു കൂട്ടിന് വേണമെങ്കിൽ ഞാൻ കുടിക്കാം….. വേണ്ട മോൾടെ ശീലം ഒന്നും മാറ്റേണ്ട….. ഹാ രാവിലെ കഴിക്കാൻ എന്താ അമ്മേ ആക്കുന്നെ….. പുട്ടും ചെറുപയറും….. എങ്കിൽ ഞാനും തേങ്ങ ചിരവി തരാം….. വേണ്ട മോള് പോയി റെഡി ആയിക്കോ….. എന്റെ കുളിയൊക്കെ കഴിഞ്ഞതാ അമ്മേ ഇനി ഡ്രെസ്സ് മാറുകയേ വേണ്ടു ഇത്‌ ചെയ്തിട്ട് ഞാൻ പോയിക്കോളാം….. അമ്മ ഒരു തേങ്ങ എടുത്തിട്ട് എന്നോട് പൊട്ടിക്കാൻ പറഞ്ഞു.

ദയനീയമായി അമ്മയെ നോക്കാനെ എനിക്ക് കഴിഞ്ഞുള്ളു. എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ അമ്മ ഒന്ന് ചിരിച്ചിട്ട് എന്റെ കൈയിൽ നിന്ന് തേങ്ങ വാങ്ങി പൊട്ടിച്ചു നൈസായി ഒന്ന് ചിരിച്ചിട്ട് ഞാൻ തേങ്ങ ചിരവി കൊടുത്തു….. പിന്നെ ചെറുപയർ കറിക്കുള്ള എല്ലാം എടുത്ത് വച്ചു സ്റ്റോവ് ഓൺ ചെയ്ത്. എന്നിട്ട് അമ്മയോട് പറഞ്ഞു നേരെ മുകളിലേക്ക് പോയി….. ഗുഡ് മോർണിംഗ് മിത്ര കുട്ടി….. ഗുഡ് മോർണിങ് ഏട്ടാ ചേച്ചി എഴുന്നേറ്റില്ലേ….. ആ അവള് ഫ്രഷ് ആകുന്നുണ്ട്….. ചായ വേണോ ഏട്ടന്….. വേണ്ട എനിക്ക് ചായ ഫുഡ് കഴിക്കുമ്പോഴേ വേണ്ടു….. ആ എന്നാ ഞാൻ പോയി എന്റെ ഭർത്തുനെ എഴുന്നേൽപ്പിക്കട്ടെ അമ്പലത്തിൽ പോകണമെന്ന് അമ്മ പറഞ്ഞായിരുന്നു….. ആ….. ഏട്ടൻ ചിരിച്ചു കൊണ്ട് താഴേക്ക് പോയി….. റൂമിൽ കേറാൻ പോകുമ്പോഴേക്കും നീലു ചേച്ചിയും വന്നു….. ആ കുളിയൊക്കെ കഴിഞ്ഞോ….. പിന്ന ഇല്ലാതെ രാവിലെ എഴുന്നേറ്റു കുളിച്ചില്ലെങ്കിൽ ഒരു സുഖം കിട്ടില്ല….. എന്തോ എങ്ങനെ….. 😁😁രാവിലെ കുളിച്ചേക്കാം എന്ന് വിചാരിച്ചു പല്ല് മുഴുവൻ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു…..

ഹ്മ്മ് ഹ്മ്മ്….. ചേച്ചി അമ്മ പറഞ്ഞു അമ്പലത്തിൽ പോകാമെന്നു ചേച്ചിയും ചേട്ടനും വരുന്നോ അങ്ങനെയാണെങ്കിൽ അമ്മയെ കൂടെ വിളിക്കാം….. ആ ചോദ്യം നീലുന് ഭയങ്കര ഇഷ്ടമായി തന്റെ ഏട്ടന് ഇങ്ങനെയൊരു പെണ്ണിനെ തന്നെയാ അവളും ആഗ്രഹിച്ചത്….. ഇന്ന് എന്തായാലും ഞങ്ങളാരും വരുന്നില്ല നിങ്ങള് ഒറ്റക്ക് പോയ മതി….. എന്നാ പിന്നെ വേറെ ഒരു ദിവസം ഒന്നിച്ചു പോകാം ഒകെ….. ഓക്കേ സാരീ ഉടുക്കാൻ ഹെല്പ് വേണോ….. വേണ്ട അതൊക്കെ ഞാനും പേടിച്ചിട്ടാ വന്നത് കണ്ണിറുക്കി കൊണ്ട് ചേച്ചിയോട് പറഞ്ഞു. അകത്തേക്ക് കയറിയപ്പോൾ കെട്ടിയോനെ കാണുന്നില്ല ഇത്‌ എവിടെ പോയി. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട് ഓ നേരെത്തെ എഴുന്നേറ്റോ ഹ്മ്മ്….. ബ്രെഷ് ചെയ്തിട്ടുള്ള വരവാണ്….. ഗുഡ് മോർണിംഗ് ആമിക്കുട്ടി കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി കൊണ്ട് പറഞ്ഞു….. ഈശ്വരാ ഇങ്ങനെയൊക്കെ അടുത്ത് വന്ന നിന്നാൽ എന്ത് ചെയ്യാനാ (ആത്മ)….. എന്താണ് തിരിച്ചു വിഷ് ചെയ്യാൻ ഒരു മടി….. ഗുഡ് മോർണിംഗ്. അമ്പലത്തിൽ പോകണം പെട്ടെന്ന് റെഡി ആക്….. അതൊക്കെ പോകാം അതിന് മുന്നേ….. ഏട്ടന്റെ മുഖം അടുത്തേക്ക് വന്നതും ഞാൻ തട്ടി മാറ്റി ബാലൻസ് കിട്ടാത്തത് കൊണ്ട് ഏട്ടൻ ചെറുതായി ഒന്ന് തെന്നി പോയി…..

കണ്ടവൾമാർക്കൊക്കെ ഉമ്മ കൊടുത്തിട്ട് എനിക്കൊന്നും വേണ്ട നിങ്ങളുടെ ഉമ്മ….. ദേ ആമി നിന്നോട് ഞാൻ ഇന്നലെഎല്ലാം പറഞ്ഞതല്ലേ പിന്നെയും എന്തിനാ അതോക്കെ എടുത്ത് ഇടുന്നത്. കുറച്ചു ദേഷ്യത്തോടെയാണ് ഏട്ടൻ പറഞ്ഞത്….. ആ അതു അത് പിന്നെ നിങ്ങള് ഇങ്ങനെ എന്നെ ഉമ്മ വെക്കാൻ വരുമ്പോൾ അവൾക്കും കൊടുത്തിരുന്നല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു….. അതൊക്കെ എന്തിനാ ആലോചിക്കുന്നേ നിനക്ക് ആലോചിക്കാൻ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് പിന്നെ ഇന്നലെ ഞാനും കിസ്സ് ചെയ്തപ്പോൾ ഒന്നും മിണ്ടാതെ നിന്നായിരുന്നല്ലോ എന്നിട്ട് എനിക്കും തന്നിരുന്നല്ലോ ഒരു കള്ള ചിരിയോടെ നിഖില് പറഞ്ഞു….. ആ അത് പിന്നെ ഒന്ന് വേഗം പോയി കുളിക്കുമോ സമയം പോകുന്നു അവനെ നോക്കാതെ പറഞ്ഞു….. ഇനി ഉരുണ്ടു കളിക്കുകയൊന്നും വേണ്ട ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും മോള് പോയി റെഡി ആക്….. അവൻ തോർത്തും കൊണ്ട് പോയി….. ഹോ ഒന്ന് ദീർഘമായി നിശ്വസിച്ചു….. എന്റെ ഈശ്വരാ ഏട്ടൻ അടുത്ത് വരുമ്പോഴൊക്കെ എന്തൊക്കെയോ ഫീലിംഗ്‌സാണ് അത് ഒഴിവാക്കാനാ അവളുടെ പേര് എടുത്ത് ഇടുന്നത്.

ഇങ്ങേരു ഇങ്ങനെ ഇപ്പോഴേ റൊമാന്സും കൊണ്ട് വരുമെന്ന് ഞാൻ വിചാരിച്ചോ അന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആ മനസ്സിൽ കേറി പറ്റാൻ കുറെ സമയം എടുക്കുമെന്ന് പക്ഷെ ഇതിപ്പോ നേരെ തിരിച്ചയല്ലോ. എന്തായാലും ഓർക്കുമ്പോൾ സന്തോഷമുണ്ട് ഇപ്പൊ ആ മനസ്സിൽ ഞാനും മാത്രമല്ലെയുള്ളൂ ആ നാവിൽ നിന്ന് അത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ എന്ന അവസ്ഥയാണ്. ബട്ട്‌ റൊമാൻസ് സഹിക്കാൻ കഴിയില്ലാ ഇടക്ക് എനിക്ക് കൈ വിട്ട് പോകുന്നുണ്ട് എന്താല്ലേ….. ഏട്ടൻ വരുമ്പോഴേക്കും സെറ്റ് സാരീ ഉടുത്തു സ്കൈ ബ്ലൂ കളറിലുള്ള ബ്ലൗസാണ് അതിന് മാച്ചായ ഷർട്ടും മുണ്ടും എടുത്ത് വച്ചു. മുടി കുളിപ്പിന്നിൽ ഇട്ടു ഒരു ചെറിയ പൊട്ടും സിന്ധുരവുംവച്ചു പിന്നെ കട്ടിയിൽ കണ്ണും എഴുതി കഴുത്തിൽ താലി മാത്രമേയുള്ളൂ അതാണ് എനിക്ക് ഇഷ്ടം….. പിന്നെ ഒരു കൈയിൽ വാച്ചും മറ്റേ കൈയിൽ ആദിയും അജുവും തന്ന ബ്രേസ്‌ലെട്ടുമുണ്ട് അത് ഒരിക്കലും ഊരി വെക്കില്ല എന്റെ ചങ്കുകളുടെ അധ്വാനമാണ് ഈ സമ്മാനം.

അതിൽ തലോടി കൊണ്ട് നിന്നപ്പോഴാണ് ഏട്ടൻ ഫ്രഷ് ആയി വന്നത്….. ഞാനുള്ളത് കൊണ്ടാണെന്നു തോനുന്നു ഷോർട്സ് ഇട്ടിട്ടുണ്ട് പിന്നെ തോർത്തു കൊണ്ട് മേലിൽ ചുറ്റിയിട്ടുമുണ്ട്….. ആമി നിനക്ക് സാരീ നന്നായി ചേരുന്നുണ്ട് പക്ഷെ എനിക്ക് ഇഷ്ടം ജീൻസും ടോപ്പും ഇടുന്ന ആമിയെയാണ് ചെവിയിൽ വന്നത് പറയുമ്പോൾ ആകെ ഒരു വിറയൽ ആയിരുന്നു….. നീ എന്തിനാ ഞാനും അടുത്ത് വരുമ്പോൾ ഇങ്ങനെ വിറക്കുന്നത് സ്ഥിരം കള്ള ചിരിയോടെ ചോദിച്ചു….. ഒന്നും ഒന്നുമില്ല….. ദേ വിക്കും തുടങ്ങിയോ….. സമയം ഇപ്പോൾ തന്നെ വൈകി വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്യ് ദാ അത് ഇട്ടാൽ മതി ബെഡിൽ എടുത്ത് വച്ച ഡ്രെസ്സ് ചൂണ്ടി ഞാൻ പറഞ്ഞു….. മുണ്ടോ എനിക്ക് മുണ്ട് ഉടുക്കുന്നത് ഇഷ്ടമല്ല പാന്റ് ഇടാം….. നമ്മള് അമ്പലത്തിലാണ് പോകുന്നത് അപ്പോൾ എന്തായാലും മുണ്ട് ഉടുക്കണം….. എനിക്ക് ഇതൊന്നും ശീലമില്ല ആമി അവൻ കൊഞ്ചലോടെ അവളോട് പറഞ്ഞു….. കൊഞ്ചല്ലേ അവളോടൊപ്പം പോകുമ്പോൾ മുണ്ട് ഉടുക്കാം ഞാൻ പറഞ്ഞാൽ ഉടുക്കാൻ കഴിയില്ലാ അല്ലെ അവനെ കലിപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു….. 😁😁😁 നീ കണ്ടിട്ടുണ്ട് അല്ലെ….. ഹ്മ്മ്….. സത്യം പറയട്ടെ അവള് പറഞ്ഞിട്ടൊന്നുമല്ല ഞാൻ മുണ്ട് ഉടുത്തത് എനിക്ക് ഇഷ്ടമായത് കൊണ്ടാണ്….. അത് എനിക്ക് അറിയാം….. എങ്ങനെ….. മുണ്ട് ഉടുത്തിട്ടാണ് ഞാൻ അധികവും കാണുന്നത്…..

എന്നിട്ടാണോ നീ എന്നോട് അങ്ങനെ ചോദിച്ചത്….. അത് ഞാൻ ചുമ്മാ ഒന്ന ടെസ്റ്റ്‌ ചെയ്തത് അല്ലെ….. ആണോ എന്റെ മോള് ടെസ്റ്റ്‌ ചെയ്തതാണോ എന്നാലേ ഇപ്പൊ തന്നെ റിസൾട് ഞാൻ തരാം അവളുടെ അടുത്തേക്ക് വന്നപ്പോഴേക്കും പെണ്ണ് ഓടി പോയി….. നിനക്ക് ഞാൻ വച്ചിട്ടുണ്ടേണ്ടി….. പിന്നെ അവനും വേഗം റെഡി ആയി താഴേക്ക് പോയി. എല്ലാവരോടും പറഞ്ഞിട്ട് ബൈക്ക് എടുത്ത് അമ്പലത്തിലേക്ക് പോയി….. അമ്പലത്തിന് അകത്തേക്ക് കയറുമ്പോൾ ഷർട്ട്‌ ഊരി ഒരു സൈഡിൽ ഇട്ടു അവളോടൊപ്പം അവനും കയറി. എല്ലാവരുടെ പേരിലും പുഷ്പാഞ്ജലി കഴിപ്പിച്ചു നടയിലേക്ക് പോയി….. മരിക്കുവോളം ഈ താലി നെഞ്ചോട് ചേർന്ന് ഉണ്ടാവാനേ അവന്റെ ദീർഘായുസിനും വീട്ടിലുള്ളവർക്ക് വേണ്ടിയും അവളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും പ്രാർത്ഥിച്ചു….. നിഖില് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….. ACഎന്നെയല്ല അവിടെ നോക്കി പ്രാർത്ഥിക്ക്….. ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞു….. എന്നാൽ വാ പ്രദിക്ഷണം വെക്കാം….. ഹ്മ്മ്….. അമ്പലത്തിൽ അതികം ആൾക്കാരൊന്നും ഉണ്ടായിരുന്നില്ല ആകെ മൂന്നോ നാലോ ആൾക്കാർ. പ്രദിക്ഷണം വച്ചു പ്രസാദവും വാങ്ങി അവിടെ കുറച്ചു സമയം ഇരുന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങി….. ബൈക്കിൽ ഇരിക്കുമ്പോ നിഖില് ശ്രദ്ധിക്കുകയായിരുന്നു നേരത്തെ കണ്ട തെളിച്ചം ഇല്ലാ ആമിയുടെ മുഖത്തു….. ആമി….. …… ആമി….. ഹ്മ്മ് ഒന്ന ഞെട്ടിക്കൊണ്ട് ആമി മൂളി….. എന്താ ആമി മുഖം വല്ലാതെ ഇരിക്കുന്നെ….. ആ ചോദ്യം കേട്ടതും അവള് അവന്റെ പുറത്ത് തല വെച്ചു പൊട്ടി കരഞ്ഞു….. തുടരും…..