The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – രക്ഷ രാധ
“നിങ്ങള് എന്നെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല… പക്ഷെ ആ വീട്ടിൽ ഞാൻ വിചാരിച്ചാൽ ഒരു കരിയില പോലും അനക്കാൻ പറ്റില്ല.. ജിത്തുവിന് ശ്രെദ്ധയോടുള്ള സ്നേഹത്തെ കുറിച്ച് സിദ്ധു പറയവേ നന്ദു പറഞ്ഞതിതാണ്…. ടെറസിന് മുകളിലായിരുന്നു മൂവരും.. ജിത്തു വിന് അമ്പരപ്പായിരുന്നു…. ഒരിക്കൽ പോലും താനാ ഇഷ്ടം അവനോടൊന്ന് സൂചിപ്പിച്ചത് പോലുമില്ല.. അതിനുള്ള അവസരം കിട്ടിയില്ലെന്ന് വേണം പറയാൻ എന്നിട്ടും അവനത് മനസിലാക്കി
“എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ളവനാണ് ജിത്തു… എല്ലാവരും തള്ളിപറഞ്ഞ കാലത്തും എനിക്ക് താങ്ങായി നിന്നവൻ…എന്റെ സഹോദരൻ അവന്റെ മനസിലെ ഇ ആഗ്രഹം അവനെന്നോട് പറയാതെ തന്നെ നടത്തികൊടുക്കണം എന്നൊരു ആശ എനിക്ക് തോന്നി..
“ജിത്തുവേട്ടനെ കുറിച്ച് എനിക്ക് എതിരഭിപ്രായമില്ല അവിടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അച്ഛനും വല്യച്ചനും ചെറിയച്ഛനും ഒക്കെ കൂടിയാണ്…. സിദ്ധുവെട്ടൻ അന്ന് എന്നോട് ചോദിച്ചില്ലേ എന്റച്ഛൻ അന്ന് നിങ്ങളോടൊക്കെ എന്തിനാണ് എന്റെ പഠിത്തത്തെ കുറിച്ച് നുണ പറഞ്ഞതെന്ന്…. കാര്യം ഇത്രേയുള്ളൂ… അവിടെ ആണിനാണ് ആധിപത്യം…. പെണ്ണ് അവരുടെ കീഴിൽ ജീവിക്കേണ്ടവളാണ് എന്നുള്ള ചിന്തയാണ് അവിടെയുള്ളവർക്ക്… പഠിപ്പും ജോലിയും അവളെ അഹങ്കാരിയും ആണിന് മീതെ വളരുന്നവളുമാക്കും അത് സമൂഹത്തിന് തന്നെ ദോഷമാണെന്ന പഴഞ്ചൻ നിലപാടുകളിലാണ് അവരിന്നും ഉറച്ചു നില്കുന്നത്… സിദ്ധു ഏട്ടൻ ഇപ്പോ എന്നെ കോളേജിലേക്ക് അയക്കാൻ തയ്യാറായതിനെയും അവരുടേതായ രീതിയിൽ ഒരു കുറ്റകൃത്യമായി മാറിയിട്ടുണ്ട്…. അതിന്റെ കലിപ്പാണ് ഇപ്പോഴുള്ളത്…. പക്ഷെ ശ്രെദ്ധയുടെ മനസ്സിൽ ജിത്തുവേട്ടനോട് ഒരിഷ്ടം ഉണ്ടോ ഇല്ലയോ എന്നത് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായകനാവും..ആൻഡ് ഐ വിൽ ഡു ഇറ്റ് ഫോർ യു… ഉറപ്പ്….
നന്ദു നടന്നു പോകവേ സിദ്ധുവും ജിത്തുവും പരസ്പരം നോക്കി… സിദ്ധു മുറിയിലെത്തുമ്പോൾ നന്ദു ബാത്‌റൂമിലായിരുന്നു.. പുറത്തേക്ക് വന്ന നന്ദു കണ്ടത് ബെഡിൽ വിസ്തരിച്ചു കിടക്കുന്ന സിദ്ധുവിനെയാണ്… ഇതെന്താ പതിവില്ലാതെ ഇവിടെ….. “അതെ.. എണീറ്റെ എനിക്ക് കിടക്കണം… “ഇതാ തറയില് കിടന്നോ… അവനവൾക്ക് നേരെ തലയിണയും ബെഡ്ഷീറ്റും എറിഞ്ഞു കൊടുത്തു
“തറയിലോ…. ഞാനെന്തിനാ തറയില് കിടക്കുന്നെ… ഇങ്ങോട്ട് എഴുനേറ്റ് മാറ് മനുഷ്യ… എനിക്കുറങ്ങണം.. “തറയില് കിടന്ന് ഉറങ്ങിയാൽ മതി… എന്റെ കുട്ടികാലത്തെ ഓർമയായ കസേരയെ പൊട്ടിച്ച തടിച്ചിയാണ് നീ ആ നിന്നെ ഞാനിനി കട്ടിലില് കൂടി കിടത്തി ഇതുടെ ഒടിഞ്ഞു വീഴ്ത്താനോ… കിടക്കെടി തടിച്ചി തറയില്…. !!!!!!!
“ഐ ആം നോട്ട് എ തടിച്ചി….. അവൾക്ക് നല്ലോണം ദേഷ്യം വന്നു.. “തടിച്ചി…. തടിച്ചി…. തടിച്ചി….. അവൻ പിന്നെയും ഉറക്കെ വിളിച്ചു കൂവി… “തടിച്ചി നിങ്ങളുടെ മറ്റവള്…. താൻ പോടോ അടുപ്പിന് മൂട്ടിലിരിക്കുന്ന കോഴി കുഞ്ഞേ…. “കോഴി നിന്റെ അപ്പനാടി തടിച്ചി.. “യു ബ്ലഡി….. അച്ഛനെ പറയുന്നോടോ മൂശട്ടെ….. അവള് തലയിണ അവന്റെ നേർക്ക് വലിച്ചെറിഞ്ഞു….
അവനും വിട്ട് കൊടുത്തില്ല…. രണ്ടും കൂടി ആ മുറിയില് ഉണ്ടായിരുന്ന സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു….. ബഹളം കേട്ട് എല്ലാവരും എഴുനേറ്റ് വരുമ്പോഴേക്കും യുദ്ധം ബാൽക്കണി വരെ എത്തിയിരുന്നു….. തലയിണയിലെ പഞ്ഞി മുഴുവൻ അവിടെ പാറിപറന്നു നടക്കുന്നുണ്ടായിരുന്നു…. “സിദ്ധു… വാതില് തുറക്ക്…. മോളെ നന്ദു…. നാരായണൻ വാതിലിൽ ശക്തിയായി തട്ടിയപ്പോഴാണ് രണ്ടിനും ബോധം വന്നത്… “ഓഹ് ഗോഡ് അച്ഛൻ…. സിദ്ധു മുറിയിലാകമാനം നോക്കി ഒരൊറ്റ സാധനം പോലും നേരെയിരിപ്പില്ല….
അവനുടനെ കട്ടിലിലേക്ക് ചാടി കയറി കിടന്ന് ലൈറ്റ് ഓഫ് ആക്കി… ഒരു നിമിഷം പന്തം കണ്ട പെര്ച്ച്ചാഴിയെ പോലെ നോക്കി നിന്ന ശേഷം അവളും കയ്യില് കിട്ടിയ പുതപ്പ് വലിച്ചെടുത്തു മൂടി തറയിൽ കിടന്നു… “പിള്ളേര് ഉറങ്ങിയെന്ന തോന്നുന്നേ നിങ്ങളിങ് പോര്… യശോദയുടെ പറയുന്നത് ഇരുവരും കേട്ടു… പതിയെ ഇരുവരും നിദ്രയെ പുൽകി.. പിറ്റേന്ന് ആദ്യം എഴുന്നേറ്റത് സിദ്ധുവായിരുന്നു… കാലുകൾ രണ്ടും രണ്ട് ജില്ലയിൽ വെച് കൊണ്ട് പാണ്ടി ലോറി കേറി ഇറങ്ങിയ തവളയെ പോലെ തറയില് വിസ്തരിച്ചു കിടക്കുന്ന നന്ദുവിനിട്ട് ഒരു ചവിട്ടും കൊടുത്തു കൊണ്ടവൻ ബാത്‌റൂമിലേക്ക് പോയി…
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവനെ ചീത്ത പറയാനായി കണ്ണും തിരുമി എഴുനെല്കുമ്പോഴാണ് അലങ്കോലമായ മുറി അവൾ ശ്രെധിച്ചത്…. സിദ്ധു തിരിച്ചിറങ്ങുമ്പോൾ നന്ദു എല്ലാം വൃത്തിയാക്കി ഇട്ടിരുന്നു…. “ഇന്നലെ രാത്രി നിങ്ങളുടെ മുറിയിന്ന് ഒരു ശബ്ദം കേട്ടല്ലോ… എന്താത്…. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുബോഴാണ് നാരായണൻ അത് ചോദിക്കവേ കഴിച്ചു കൊണ്ടിരുന്നത് സിദ്ധുവിന്റെ മണ്ടയിൽ കയറി… അവൻ ചുമ്മയ്ക്കാൻ തുടങ്ങി.. “എന്ത് ശബ്ദം… ഞങ്ങള് കേട്ടില്ല അച്ഛാ
യശോദ അവന് വെള്ളമെടുത്തു കൊടുത്തപ്പോൾ നന്ദു അവസരം പ്രയോജനപെടുത്തി അവന്റെ തലയ്ക്കിട്ട് രണ്ടെണ്ണം കൊടുത്തു കൊണ്ട് പറഞ്ഞു.. ജിത്തു സിദ്ധുവിനെ സംശയത്തോടെ നോക്കി… “അത് ശെരി ചിലപ്പോ എനിക്ക് തോന്നിയതാവും.. അയാളത് വിട്ടു…. സിദ്ധുവും നന്ദുവും പരസ്പരം നോക്കുന്നത് ജിത്തു കണ്ടിരുന്നു…. എന്തോ കള്ളത്തരം ഉണ്ടല്ലോ… ഹ്മ്മ്..” ഇവിടെ ജിത്തുവേട്ടൻ വന്നിട്ടുണ്ട്… പുള്ളിക്കാരൻ ഇവിടുള്ളോണ്ട് നല്ല രസമാണ്….. ശ്രെദ്ധയോട് ഫോണിൽ സംസാരിക്കുകയായിരുന്നു നന്ദു
“കണ്ടാലേ അറിയാം ആളൊരു രസികനാണെന്… നമ്മുടെ ശരണിന്റെ വേറൊരു ടൈപ്… ശ്രെദ്ധയുടെ സ്വരത്തിലെ താല്പര്യം അവൾ ശ്രെദ്ധിച്ചു.. “ആണോ…. പക്ഷെ കണ്ടയുടനെ എനിക്കങ്ങനെ തോന്നിയില്ല.. ഇപ്പൊ പരിചയപെട്ടു വന്നപ്പോ ഒക്കെയായി അല്ല നിനക്കെങ്ങനെ തോന്നാൻ നിങ്ങള് തമ്മില് സംസാരിച്ചിരുന്നോ… “ഏയ്യ്… അവൾ പതർച്ചയോടെ പറഞ്ഞു…
“പക്ഷെ നിങ്ങള് തമ്മില് അമ്പലത്തില് വെച് കണ്ടെന്നാണല്ലോ പുള്ളി എന്നോട് പറഞ്ഞത്…. “അത്… പിന്നെ… കൊറേ ദിവസം മുന്പാ…. ഞാൻ നിന്നോട് പറയാൻ വിട്ടു പോയി… “മ്മ്….പിന്നുണ്ടല്ലോ.. പുള്ളിക്ക് ഏതോ പെങ്കൊച്ചിനെ ഇഷ്ട്ടമാണനൊക്കെ ഇവിടെ പറയുന്നത് കേട്ടു…ആ പെണ്ണിനും ഇഷ്ട്ടമാണത്രെ… ഉടനെ പെണ്ണ് ചോദിക്കാൻ പോവാണെന്ന പറയണേ ഏതായാലും ഭാഗ്യം ഉള്ള കൊച്ചാ അല്ലേടി.. അപ്പുറം നിശബ്ദത നിറഞ്ഞു… “ഡി…. “മ്മ്…. “ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ… “മ്മ്… “ന്താ പെട്ടെന്ന് കാറ്റ് പോയ പോലെ എന്ത് പറ്റി… “ഒന്നുല്ല….
“അപ്പഴെന്തോ ഉണ്ട്…. എനിക്കറിഞ്ഞുടെ നിന്നെ എന്താ കാര്യം അത് പറ… “അത് ഒന്നുല്ലടി… എന്തോ ജിത്തുഏട്ടനോട് എനിക്ക് ചെറിയൊരു ഇത്…. നീ അത് വിട്…. “ചെറിയൊരു ഏത്… “ഒരിഷ്ടം… തോന്നിയൊന്ന്….. എനിക്കറിയില്ല…. ഞാൻ വയ്ക്കുവാ…. പിന്നെ വിളിക്കാം…. ശ്രെദ്ധ ഫോൺ കട്ടാക്കി പോയി…. നന്ദു ഊറിചിരിച്ചു…കൊണ്ട് ജിത്തുവിന്റെ അടുത്തേക്ക് പോയി…
പിറ്റേന്ന് ശ്രെദ്ധ കട്ടിലില് കിടന്നു ആഴ്ചപ്പതിപ്പ് വായിക്കവേയാണ് അമല അവളെ വന്ന് വിളിച്ചത്… “മോള് ഒന്ന് ഒരുങ്ങി താഴേക്ക് വാ… അതും പറഞ്ഞവർ ധിറുതിയിൽ താഴേക്ക് പോയി… അവളുടെ നെറ്റി ചുളിഞ്ഞു.. സമയം ഉച്ചയോഡ് അടുക്കുന്നു…. ഇ സമയത്ത് ആരാണാവോ… അവൾ താഴേക്ക് ഒരുങ്ങി ഇറങ്ങവേ മുൻ വശത്തായി ഒരു കൂട്ടം ആൾക്കാർ തന്നെയുണ്ടായിരുന്നു…. അതിലൊരു സുമുഖയായ സ്ത്രീ അവൾടടുത്തെക്ക് വന്നു…
“ശ്രെദ്ധ… അല്ലെ…. വാത്സല്യം നിറഞ്ഞ വാക്കുകൾ.. അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.. “ഞാൻ ദേവി…. ജിത്തുവിന്റെ അമ്മയാണ്…. “ജിത്തുവേട്ടൻ…. സിദ്ധുവേട്ടന്റെ…. “സിദ്ധുവിന്റെ അച്ഛന്റെ സഹോദരിയാണ് ഞാൻ…. ശ്രെദ്ധയുടെ മുഖം സന്തോഷത്താൽ തിളങ്ങി…. നന്ദു പറഞ്ഞ പെൺകുട്ടി താനായിരുന്നോ… അത് കേട്ടതും ദാസിന്റെ മുഖം ഇരുണ്ടു… അയാൾ മാധവനെ നോക്കി…
“ക്ഷമിക്കണം… ഞങ്ങള്കി ബന്ധത്തിന് താല്പര്യം ഇല്ല… വന്നവർ അയാളുടെ വാക്കുകൾ കേട്ട് അമ്പരന്നു.. “കാരണം…. കൂട്ടത്തിൽ മുത്തശ്ശിയെന്ന് പരിചയപ്പെടുത്തിയ ദൃഡതമായ മുഖംഭാവത്തോട് കൂടിയവർ ചോദിച്ചു…. “ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു അയക്കുന്നത് കൈ പിടിച്ചു കൊടുക്കുന്നവൻ സ്വയം അവളെ സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിലാണ്.. തറവാടികളാണ് ഞങ്ങൾ വീട്ടിലിരിക്കേണ്ട പെണ്ണുങ്ങളെ ജോലിക്ക് വിട്ട് സമ്പാദിക്കേണ്ടവിധം ഞങ്ങളാരും തരംതാഴാറില്ല…. നിങ്ങളുടെ ചെറുമകൻ സിദ്ധു അങ്ങനെയാണ്
“നിങ്ങളീ പറയുന്ന സിദ്ധു വിനെ ഞങ്ങൾക്ക് അറിയില്ല… അവനെന്റെ ചെറുമകനുമല്ല.. അവൻ നാരായണൻ എന്റെ മരുമകനും സഹോദരപുത്രനുമാണ്.. അവനൊരു പക്ഷെ നാരായണന്റെ മകനായിരിക്കാം… ഞങ്ങളുടെ ആരുമല്ല…. നമ്മുടെ ഇ പുതിയ ബന്ധുത്വം എന്റെ ചെറുമകൻ ജിത്തുവിന്റെ ഭാര്യയായി നിങ്ങളുടെ മകൾ ശ്രെദ്ധയെ തിരഞ്ഞെടുക്കുന്നതിലൂടെ ഉണ്ടാകുന്നതാണ്… അത്രമാത്രമേയുള്ളു…
അവർ പറയുന്നത് കേട്ട് ദാസും മാധവും പരസ്പരം നോക്കി… ശ്രെദ്ധ അമലയുടെ കൈമുറുകെ പിടിച്ചു അവർക്കാർക്കും ഒന്നും മനസിലായില്ല… “നീ പറഞ്ഞത് കൊണ്ടാണ് ഞാൻ മുത്തശ്ശിയേയും അമ്മായിമാരോടും കാര്യങ്ങൾ പറഞ്ഞത്.. “അതങ്ങനെ തന്നെയാണ് വേണ്ടത്… ബന്ധുക്കാരെല്ലാം അറിഞ്ഞും പങ്കെടുത്തും വേണം നിന്റെ വിവാഹം നടക്കാൻ അതാണ് അതിന്റെ ശെരി…
“”എന്നിട്ട് മുത്തശ്ശി അവരോടൊക്കെ ചെന്ന് നിന്നെ പറ്റി എന്താണ് പറഞ്ഞതെന്ന് നീ അറിഞ്ഞോ .. ജിത്തു രോക്ഷത്തോടെ ചോദിച്ചു…. “അതൊക്കെ മുന്പേ ഉള്ളതല്ലേ… ബന്ധങ്ങളെ തള്ളിക്കളയാൻ എളുപ്പമാണ്… ഒന്നാണെന്നു വിചാരിച്ചു സ്നേഹിക്കാനാ പാട്…. നിന്നെ അവരാരും തള്ളികളഞ്ഞിട്ടില്ല ആ നിലയ്ക്ക് നീയായിട്ട് അവരെ വേണ്ടെന്ന് വയ്ക്കരുത്… “അമ്മ എന്തായാലും എങ്ങനെയെങ്കിലും ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്…. “അത് വേണ്ടിയിരുന്നില്ല….
“വേണം…. നന്ദുവിനെ ഒന്ന് നേരിട്ട് കാണണമെന്ന് അമ്മ കുറെ നാളായി പറയുന്നു.. നിങ്ങളുടെ കല്യാണത്തിന് പോലും വരാൻ പറ്റിയില്ലല്ലോ… അതിനും അവിടെ ഭൃഷ്ട് കല്പിച്ചിരിക്കുകയല്ലേ….എന്തായാലും അവരിങ് വരട്ടെ കൊറേ ബന്ധുക്കള്… ജിത്തു ദേഷ്യത്തോടെ താഴേക്ക് പോവുന്നതും നോക്കി സിദ്ധു നിന്നു.. സ്വന്തം തള്ളയെ വരെ കൊന്ന് പുറത്ത് വന്നവനല്ലേ… ഇവൻ വസിക്കുന്നിടം തന്നെ മുടിഞ്ഞു പോകും… വല്യമ്മയുടെ വാക്കുകൾ അവന് ചുറ്റും മാറ്റൊലി തീർത്തു… അവൻ ചെവികൾ പൊത്തി പിടിച്ചു കൊണ്ട് തറയിലേക്ക് ഇരുന്നു
ഹാളിലിരുന്ന് ടീവി കണ്ട് കൊണ്ട് ഇരികുകയായിരുന്നു നന്ദു… അടുത്തായി ജിത്തുവും യശോദയും ഇരിപ്പുണ്ട്…. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്…. ഡോർ തുറന്ന അവൾ അന്തം വിട്ട് പോയി…. ഒരു പടയ്ക്കുള്ള ആളുണ്ട്….. “ആരാ…. മനസിലായില്ല….. “മോളെ അത്… യശോദ എന്തോ പറയാൻ വന്നതും ജിത്തു അവരെ തടഞ്ഞു… ശബ്ദം കേട്ട് മുറിക്ക് പുറത്തേക്കിറങ്ങിയ നാരായണനോടും അവൻ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.. “ഇതാരാണെന്നും കുട്ടിക്ക് മനസിലായില്ലേ…. മുത്തശ്ശിയെ ചൂണ്ടി ഒരു സ്ത്രീ അത് ചോദിക്കവേ അവൾ ഇല്ലെന്ന് തലയാട്ടി
“ഇവിടെ നിൽക്കുന്ന ആരെയും കുട്ടിക്ക് മനസിലായില്ലേ…. നന്ദുവിന് ദേഷ്യം വന്നു ഇവരെന്താ തേന്മാവിൻ കൊമ്പത്തിലെ പപ്പുവോ…. “അല്ല നിങ്ങളിവിടെ ഐഡന്റിഫിക്കേഷൻ പരേഡിന് വന്നതാണോ… ഇങ്ങനെ കൂട്ടം കൂടി വന്നിട്ട് നിങ്ങളാരാണെന്ന് എന്നോട് ചോദിച്ചാൽ ഞാനെന്താ പറയേണ്ടത്… “ശെരി അറിയില്ലെന്നുള്ളത് പോട്ടെ.. വീട്ടിൽ വരുന്നവരോട് കയറി ഇരിക്കാൻ പറയാനുള്ള മര്യദ പോലുമില്ല… നല്ല മരുമോള്… “അത് പറയാൻ അമ്മായി ഏതാ….. യശോദ ഉടനെ ഇടപെട്ട് രംഗം ശാന്തമാക്കി… “മോളെ ഇതൊക്കെ അച്ഛന്റെ ബന്ധുക്കളാ…. അത് നിന്റെ അമ്മായി അല്ല വല്യമ്മയാ ലക്ഷ്മി
നന്ദു എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല “അമ്മ ക്ഷെമിക്കു…. നന്ദു മോള് ആള് അറിയാതൊണ്ട…. അങ്ങനൊക്കെ…. യശോദ മുത്തശ്ശിയോട് ക്ഷമാപണം നടത്തി… “എന്നാലും യശോദേ നിന്റെ മരുമോൾക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ്…. ലക്ഷ്മി പറയുന്നത് കേട്ട് യശോദ ദേവിയോട് സംസാരിച്ചു നില്കുകയായിരുന്ന നന്ദുവിനെ നോക്കി കണ്ണടച്ച് കാണിച്ചു…. കുടിക്കാൻ എന്തെങ്കിലും എടുക്കാമെന്ന് യശോദ പറഞ്ഞെങ്കിലും അവരത് നിരസിച്ചു
ദേവി തന്നെ സിദ്ധുവിനെ താഴേക്ക് കൂട്ടികൊണ്ട് വന്നു…. വന്നവരുടെ മുഖം ഇരുളുന്നത്.. നന്ദു ശ്രെദ്ധിച്ചു “ഇറങ്ങുകയാണ്…. കല്യാണതിയതി ഉടനെ വിളിച്ചറിയിക്കാം…. എല്ലാവരും വരണം… ജാതകദോഷമുള്ളവർ ഒഴിച്ച്… അവസാനത്തെ വാക്യം മുത്തശ്ശി പറഞ്ഞത് എല്ലാവരെയും സന്തോഷത്തോടെ നോക്കി നിന്ന സിദ്ധുവിനെ നോക്കിയാണ്… ലക്ഷ്മി പുച്ഛത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.. അവന്റെ മുഖം സങ്കടത്താൽ താഴുന്നത് നന്ദു കണ്ടു….
“ക്ഷമിക്കണം.. ഇവിടെ ജാതകദോഷമുള്ളവർ ആരും തന്നെയില്ല… ഇനി അഥവാ ഉണ്ടെങ്കിലും അതെന്തായാലും ജിത്തുവേട്ടൻ അല്ലാത്തത് കൊണ്ട് നിങ്ങളാരും പേടിക്കേണ്ട കാര്യവും ഇല്ലല്ലോ… പിന്നെന്തിനാണ് ഇ എടുത്തു പറച്ചിൽ…
“അത് നിന്റെ അമ്മായിഅമ്മയോട് ചോദിച്ചാൽ മനസിലാവും കാരണം നിന്റെ ഭർത്താവിന്റെ ജാതകദോഷം അനുഭവിച്ച ഒരു ഇര അവളാണ്…സ്വന്തം തള്ളയെ കൊന്ന് കൊണ്ട് പിറന്നവനാണ്… എന്തിന് ഇവളുടെ കുഞ്ഞിനെ വരെ അവൾക് നഷ്ട്ടപെട്ടു… എല്ലാം ഇ ഒറ്റ ഒരുത്തൻ കാരണമാണ്…. യശോദയെ ചൂണ്ടി ലക്ഷ്മി പറഞ്ഞു.. അവനൊക്കെ ഇരികുന്നിടം മുടിഞ്ഞു പോയില്ലെങ്കിലേ അത്ഭുതമുള്ളു… നന്ദു അമ്പരപ്പോടെ സിദ്ധു വിനെ നോക്കി….