രചന – മഴ
കോട പുതച്ച മലനിരകളെ നോക്കി ദേവി മഹിയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. അരിച്ചിറങ്ങുന്ന മഞ്ഞു അവരുടെ ഉള്ളിലും തണുപ്പ് പടർത്തി.മഹി ചാർത്തിയ താലിയിൽ ഇറുകിപ്പിടിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ദേവിയെ ഒരു നിമിഷം അക്കു നോക്കിയിരുന്നു. ഒന്ന് നെടുവീർപ്പെട്ടു ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരിയോടെ അക്കു എഴുന്നേറ്റ് പതിയെ മലയിറങ്ങി.അവനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന കുട്ടനും അവനു പിന്നാലെ നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അക്കു തളർന്നിരുന്നു.
ഹൃദയഭാരം കൂടി വരുന്നു. ഉറക്കെ പൊട്ടിക്കരയാൻ അവനു തോന്നി. അവൻ അടുത്തു കണ്ട പാറയിലേക്ക് തളർന്നിരുന്നു. ആ തണുപ്പിനും അവൻറെ നെഞ്ചിലെ കനലിനെ കെടുത്താനായില്ല. അവൻ അലറി വിളിച്ചു കരഞ്ഞു..
“ദേവീ……..”ഹൃദയം പൊട്ടും എന്നായപ്പോൾ അവൻ വീണ്ടും വീണ്ടും അലറി വിളിച്ചുകരഞ്ഞു.ഇതൊന്നുമറിയാതെ മഹിയും ദേവിയും അവരുടെ പ്രണയ സ്വപ്നങ്ങൾ നെയ്തു കൂട്ടി.ചുമലിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ അക്കു ഞെട്ടി തിരിഞ്ഞു നോക്കി. നിറഞ്ഞ കണ്ണുകളോടെ കുട്ടൻ. അക്കു അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. കുട്ടൻ ഒന്നും മിണ്ടാതെ അവൻറെ ചുമലിൽ തട്ടി കൊടുത്തു. അൽപം കഴിഞ്ഞ് ഒന്ന് ആശ്വാസം ആയപ്പോഴേക്കും അക്കു കുട്ടനിൽ നിന്നും മാറി ദൂരേക്ക് ദൃഷ്ടി പായിച്ചു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം..അക്കു…. നിനക്ക്……? ” കുട്ടൻ മുഴുമിപ്പിച്ചില്ല.മ്മ്മ്… അതെ…..”കുട്ടനെ നോക്കാതെ അവൻ പറഞ്ഞു. കുട്ടൻ ഒന്ന് നെടുവീർപ്പെട്ടു. ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു.. പറയാൻ പേടി ആയിരുന്നു.. അവൾക്ക് ഇഷ്ടമായില്ലെങ്കിൽ പിന്നെ മിണ്ടാതെ നടക്കുമോ എന്ന് കരുതി.. ജോഷിയുടെ കാര്യം വന്നപ്പോൾ ആണ് ഇനിയെങ്കിലും അവളോട് പറയണം എന്ന് തോന്നിയത്.. പക്ഷേ….. അപ്പോഴേക്കും……”അവൻറെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു വന്നു. അപ്പോഴൊക്കെയും വാശിയോടെ തുടച്ചുമാറ്റി. കുട്ടൻ അവൻറെ ചുമലിൽ അമർത്തിപ്പിടിച്ചു.
“മറക്കാൻ ഒരുപാട് ശ്രമിച്ചതാണ്… ശ്രമിക്കുന്നുമുണ്ട്… എൻറെ മഹിയുടെ പെണ്ണല്ലേടാ അവൾ… ഞാൻ അവളെ അങ്ങനെ ചിന്തിക്കാൻ പോലും പാടില്ലല്ലോ… പക്ഷേ….. പക്ഷേ…… അവളുടെ കഴുത്തിലെ താലിയും സിന്ദൂരവും ഒക്കെ കണ്ടപ്പോൾ……. എൻറെ ചങ്ക് പൊട്ടുവാടാ….. സഹിക്കാൻ കഴിയുന്നില്ല എനിക്ക്….” അക്കു ഉറക്കെ കരഞ്ഞു. ഒപ്പം കുട്ടനും.ഹേയ് കപ്പിൾസ്… പോവണ്ടേ….? അക്കുവും കുട്ടനും എവിടെ…? “ഓരോ മൂലയിലായി ഇരിക്കുന്ന പ്രണയജോഡികളോട് പ്രിയ ചോദിച്ചു. രണ്ടും കൂടി അവിടെ കിടന്നു ഗുസ്തി പിടിക്കുന്നുണ്ടാവും….” ജോഷി എഴുന്നേറ്റു മീരക്ക് നേർക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു.അപ്പോഴേക്കും മഹിയും ദേവിയും എഴുന്നേറ്റിരുന്നു. അവർ വരുമ്പോൾ തന്നെ കണ്ടു കുറച്ചു താഴെയായി അക്കും കുട്ടനും ഇരിക്കുന്നത്. ഡാ….” പ്രിയ അവരെ വിളിച്ചു.അവർ തിരിഞ്ഞു നോക്കി കൈ ഉയർത്തി കാണിച്ചു. പ്രിയ ഓടി അവരുടെ അടുത്തേക്ക് വന്നു രണ്ടുപേരുടെയും ചുമലിലൂടെ കയ്യിട്ടു.
” എന്തായിരുന്നു രണ്ടുംകൂടി പരിപാടി….? ” അവൾ പുരികമുയർത്തി ഇരുവരെയും ചൂഴ്ന്നു നോക്കി.രണ്ടുപേരുടെയും കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവൾക്ക് അവർ കരഞ്ഞു എന്ന് തോന്നി.” എന്താടാ….? കരഞ്ഞോ നിങ്ങൾ…? “”ഒന്നുമില്ല എൻറെ കുട്ടാ…? ” കുട്ടൻ അവളെ ചേർത്തു പിടിച്ചു.” എനിക്ക് അറിയാത്തത് അല്ലല്ലോ നിങ്ങളെ…” അവൾ പരിഭവിച്ചു.” ആഹ്… തുടങ്ങി അവൾക്ക്.നീ. വന്നേ അവിടെ കുറച്ചു കോളേജ് പിള്ളേർ വന്നിട്ടുണ്ട്.. നല്ല പെങ്കൊച്ചുങ്ങൾ വല്ലതും ഉണ്ടോ എന്ന് നോക്കാം…” അക്കു അവളുടെ കൈപിടിച്ച് മുന്നോട്ടേക്ക് നടന്നു.”ഹോ.. ഇതുപോലെ ഒരു കോഴി… “അവൾക്ക് വിശ്വാസമായില്ലെങ്കിലും അതും പറഞ്ഞു അവനൊപ്പം അവൾ ചെന്നു.എല്ലാം ഒളിപ്പിച്ചു ചിരിയുടെ മൂടുപടം അണിഞ്ഞു പോകുന്ന അക്കുവിനെ നോക്കിനിൽക്കേ കുട്ടൻറെ കണ്ണുകളിൽ നനവ് പടർന്നു.ദിവസങ്ങൾ കടന്നു പോയി.. ക്രിസ്മസും ന്യൂ ഇയറും ഒക്കെ കഴിഞ്ഞു എല്ലാവരും കോളേജിൽ തിരിച്ചെത്തി.അവിടം മുതലാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.. മഹിയുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിനങ്ങൾ ആരംഭിച്ചതും അന്നുമുതൽ ആയിരുന്നു….

by