18/04/2026

സാഫല്യം : ഭാഗം 07

രചന – അജി

എല്ലാം ഓർക്കും തോറും അവന്റെ മനസ് ആസ്വസ്ഥമായി തുടങ്ങി…..അവളെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുമ്പോൾ മുറിയിൽ നിന്നും ഓരോന്നായി പുറത്ത് കളഞ്ഞു…. ആദ്യം ഒഴിവാക്കിയത് വിവാഹ ഫോട്ടോ ആയിരുന്നു…. ഇന്ന് ചുവരിൽ അതെ സ്ഥാനത്ത് തൂങ്ങി കിടക്കുന്നത് കല്യാണിയോടൊപ്പം ഉള്ള വിവാഹ ഫോട്ടോ ആണ്…..

അവൻ മുകളിലെ മുറിയിൽ ചെന്ന് തിരച്ചിൽ നടത്തി….പൊടി പിടിച്ചു തുടങ്ങിയ അവളോടൊപ്പം ഉള്ള തന്റെ വിവാഹ ഫോട്ടോ കയ്യിൽ എടുത്തു അതിലേക്ക് നോക്കി….അന്ന് ഇനി ഒരിക്കലും ഇതിന്റെ ആവശ്യം ഇല്ലെന്ന് കരുതി കൊണ്ടിട്ടതിന്റെ ആവും ഗ്ലാസുകൾ ഉടഞ്ഞു നിൽക്കുന്നു….പുഞ്ചിരിയോടെ തന്നോടൊപ്പം ചേർന്ന് നില്കുന്നവൾ…അന്ന് ആദ്യമാമി അവളെ അറിഞ്ഞ നിമിഷങ്ങൾ…. എല്ലാം ഓർത്തു വിഷമത്തോടെ അവൻ അതിനു മേലെ വിരൽ ഓടിച്ചതും ഉടഞ്ഞ ഗ്ലാസ് കൊണ്ട് അവന്റെ കയ് വിരൽ മുറിഞ്ഞു…..

അതൊന്നും അവൻ അറിയാത്ത പോലെ അവളോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്തു കൊണ്ടിരുന്നു… അന്ന് അവളെ തന്റെ ജീവിതത്തിൽ നിന്ന് പറഞ്ഞു വിട്ടില്ലായിരുന്നെങ്കിൽ തന്റെ കുഞിന്റെ അമ്മയായി ഭാര്യയായി ഇപ്പോഴും കൂടെ ഉണ്ടാവും ആയിരുന്നു…. അവൻ വേദനയോടെ ചിന്തിച്ചു…..

“പ്രസാദ് വിളിച്ചു പറഞ്ഞു അവന്റെ ഭാര്യ ഗർഭിണി ആണെന്ന്….തറവാട്ടിലേക്ക് ആദ്യം ജനിക്കുന്ന കുഞ് അവന്റെ ആവണം എന്നാവും ദൈവ വിധി….”

അവൻ അമ്മയെ നോക്കി പുച്ഛിച്ചു….

“ആദ്യം ജനിച്ചത് എന്റെ കുഞ് തന്നെയാ പക്ഷെ അത് ഈ വീട്ടിൽ അല്ലാതാക്കിയത് അമ്മ ഒറ്റ ഒരാൾ തന്നെയാ…..”

“ഹ ഞാൻ എന്ത് ചെയ്തെന്നാ നീ ഈ പറയുന്നത്…..”

“മീനുനെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയത് അമ്മ കാരണം അല്ലെ…. അവൾ ഒരു അമ്മയാവാൻ നേരവും എന്നെ തേടി വന്നതാ….അന്നെങ്കിലും ഞാൻ അവളെ സ്വീകരിച്ചിരുന്നെങ്കിൽ…..”

“അത് നിന്റെ അനിയന്റെ കൊച്ച് ആണെന്ന് നീ തന്നെ അല്ലെ പറഞ്ഞത്…..”

“താത്കാലിക സുഖത്തിനു വേണ്ടി ഞാൻ അന്നെന്റെ ജീവിത സുഖം ആയിരുന്നു കളഞ്ഞത്…. അന്ന് അവൾ എന്നെ തേടി വന്നത് അത് എന്റെ കുഞ് തന്നെ ആയത് കൊണ്ടല്ലേ…..”

“ഇപ്പൊ ഇതൊക്കെ പറഞിട്ട് എന്താ കാര്യം…. നീ ആ കൊച്ചിന്റെ അവകാശവും ചോദിച്ചു അങ്ങ് പോയാൽ അവൾ നിന്റെ കയ്യിൽ വെച്ചു തരുവോ അതിനെ…..”

ഇന്ന് ആ ഒരു അവകാശവും പറഞ്ഞു പോയാൽ അവൾ എന്നെ ആട്ടി ഓടിക്കും…. വേദനിപ്പിച്ചതിനൊക്കെ അവളെ മുന്നിൽ അനുഭവിക്കേണ്ടി വരും…. അവൻ നിരാശയോടെ ഇരുന്നു…..!

മാസങ്ങൾ കഴിഞ്ഞു കല്യാണി തിരികെ വന്നതും ദേവൻ അവളെ ഒന്ന് നോക്കാൻ പോലും നിക്കാതെ ഇറങ്ങി….കല്യാണി ഒരു പുച്ഛത്തോടെ അത് നോക്കി നിന്നു….

“എന്താ അമ്മേ ദേവൻ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയത്…..”

“ഞാൻ ഇപ്പോ എന്ത് പറയാനാ….”

“അമ്മ എന്താ വല്ല മൂന്നാം കെട്ടിനും ഉപദേശിച്ചോ…..”

“എന്ത് ചെയ്യാനാ അവൻ കെട്ടി കൊണ്ട് വരുന്ന പെണ്ണിനൊന്നും അവന്റെ ഒരു കൊച്ചിനെ കൊടുക്കാൻ ഉള്ള കഴിവില്ല….”

“ദൈവകോപം അല്ലാതെന്ത്‌….”

അവൾ അമ്മയോട് പുച്ഛത്തോടെ തന്നെ പറഞ്ഞു….

“ഞാൻ കരുതി ഇനി നീ തിരിച്ചു വരില്ലെന്ന്…..!”

“ഓ നിങ്ങൾക്ക് വേണ്ടത് മകന് ഒരു ഭാര്യയെ അല്ലല്ലോ…. മകന്റെ ഒരു കുഞിനെ അല്ലെ…. പക്ഷെ ഞാൻ ദേവന്റെ ഭാര്യ ആയിരിക്കുന്നോളം കാലത്തോളം ഞാൻ ഇവിടെ തന്നെ കാണും…..”
“കൊച്ചിന്റെ പേരും പറഞ്ഞു ഏഴെട്ട് മാസം സുഖിച്ചതല്ലേ…. ഈ വീട് തൂത്തു തുടച്ചു അകത്തു കയറിയാൽ മതി…..ആ തടി ഒക്കെ ഒന്ന് ഇളകട്ടെ…..”

അവൾ ഒരു പുച്ഛത്തോടെ തന്നെ അമ്മയെ നോക്കി അകത്തേക്ക് നടന്നു….

മുറിയിൽ ചെന്ന് അവൾ ഫ്രഷ് ആയി വന്ന് ബെഡിൽ കിടക്കുമ്പോൾ ആണ് ദേവന്റെ തലയിണക്കടിയിൽ എന്തോ കണ്ണിൽ ഉടക്കിയത്…. അത് കയ്യിൽ എടുത്തതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..

“ഓ… ഹ്‌…. അപ്പൊ പഴയതൊക്കെ പൊടി തട്ടി എടുത്ത് അല്ലെ….ഇപ്പൊ അതിനോടാണ് താല്പര്യം ….അതിന് ഈ കല്യാണി ഒരിക്കലും സമ്മതിക്കില്ല….”

അവൾ ദേവന്റെയും മീനുന്റെയും ഫ്രൈമിങ് ദൂരേക്ക് വലിച്ചെറിഞ്ഞു….!

“കാലത്ത് ദേവൻ എന്നെ കണ്ടിട്ടും എന്താ കാണാത്ത പോലെ പോയത്….”

“ഞാൻ കണ്ടില്ല….”
“ഓ ഞാൻ കടുക് മണി ആണല്ലോ കാണാതിരിക്കാൻ…..”
“അങ്ങനെ പറയല്ലേ ഹിമാലയം തോറ്റു പോവും നിന്റെ മുന്നിൽ…..”

“ആ ഞാൻ വീണ്ടും ഇത്തിരി തടി വെച്ചു…. അത് ഒരിക്കൽ ദേവൻ ആസ്വദിച്ചതും ആണ്…..,”

“ഒരു അബദ്ധം ഒരിക്കൽ അല്ലെ പറ്റൂ….”

“നോക്ക് ദേവൻ എന്നോട് എന്തിനാ ഈ ദേഷ്യം…. ദേവന്റെ കുഞ് മരിച്ചത് എന്റെ കുഴപ്പം കൊണ്ടാണോ…..”

“അല്ല എന്റെ കുഴപ്പം തന്നെയാ….ഓരോന്നിന് ഇറങ്ങി തിരിക്കുമ്പോ ഒന്ന് രണ്ട് വട്ടം ആലോചിക്കണം എന്ന് പറയുന്നത് വെറുതെ അല്ല….അല്ലെങ്കിൽ നിന്നെ പോലെ ഒന്നിനെ എനിക്ക് വന്ന് കെട്ടാൻ തോന്നുമോ…..”

“ഇപ്പോ ആദ്യ ഭാര്യയോട് ആണല്ലോ താല്പര്യം….ഒരിക്കൽ മടുത്തതൊക്കെ വീണ്ടും വേണം എന്ന് തോന്നുന്നുണ്ടോ….ഇനി അത് തോന്നിയിട്ടും കാര്യം ഇല്ല….ദേവന് മടുത്തതൊക്കെ ഇപ്പോ വേറൊരുത്തന്റെയാ…..”

“ചോദിക്കേണ്ട താമസം നിറവേറ്റി തരും….ദേവന്റെ ആഗ്രഹം നടത്താൻ അല്ലാതെ ദേവൻ എന്റെ ആഗ്രഹത്തിന് വല്ല വിലയും കല്പിച്ചിട്ടുണ്ടോ….”

“നിനക്കെന്താ ഇപ്പൊ അതിന് മാത്രം ആഗ്രഹം….”

“ഈ വീട്ടിൽ നിന്നും മാറണം….ദേവനെ ഇങ്ങനെ ആക്കി തീർക്കുന്നത് നിങ്ങളെ അമ്മയാണ്…..”

“ഇവിടന്ന് ഇറങ്ങിപോയാൽ താമസിക്കാൻ ഞാൻ വേറെ ബംഗ്ലാവ് പണിതിട്ടിട്ടില്ല……”

“അതെനിക്കറിയാം….തത്കാലം റെന്റിന് ഒരു വീട് നോക്കാം….”

“കിട്ടുന്ന ശമ്പളം കൊണ്ട് ഈ വീട് തന്നെ കഴിയാൻ ബുദ്ധിമുട്ട് ആണ്…. പ്രസാദ് അമ്മയുടെ ചിലവ് നടത്തുന്നത് കൊണ്ട് ജീവിച്ചു പോന്നു….അപ്പോഴാ റെന്റിന് വീട്….”

“എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി താമസിക്കാം…..”

“പെൺവീട്ടിൽ കേറി അന്തി ഉറങ്ങേണ്ട ഗതി എനിക്കില്ല…. നിനക്ക് അത്രക്ക് താല്പര്യം ആണെങ്കിൽ നീ അവിടെ തന്നെ നിന്നോ….”

“അതാ ദേവന്റെ ഇപ്പോഴത്തെ ആഗ്രഹം എന്ന് എനിക്കറിയാം…. പക്ഷെ ദേവൻ അങ്ങനെ ഒരു സ്വപ്നം കാണണ്ട….”

അപ്പൊ ഇത് അങ്ങനെ ഒന്നും തലയിൽ നിന്നും പോകില്ലെന്ന്…. ദേവൻ ദേഷ്യത്തോടെ അവളെ നോക്കി കട്ടിലിൽ കേറി കിടന്നു….

അത് കണ്ടതും അവളും അവന്റെ അടുത്തായി വന്ന് കിടന്നു…. അവന്റെ നെഞ്ചിലേക്ക് കയ് ചേർത്ത് വെച്ചു….അത് കണ്ടതും അവൻ അവളെ ഒന്ന് നോക്കി….!

“പേടിക്കണ്ട ഞാൻ മെഡിസിൻ കരുതിയിട്ടുണ്ട്…..”

അത് കേട്ടതും അവൻ അരിശത്തോടെ അവളെ കയ് എടുത്തു മാറ്റി തിരിഞ്ഞു കിടന്നു….

“എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ എന്റെ അടുത്ത് വരും എന്ന്….”

അതിന് അവൻ ഒന്നും പ്രതികരിക്കാതെ തന്നെ കിടന്നു…..!!

&&&&&&&&&&&&&&

മക്കളെയും ഉറക്കി എബിയെ കാണാതെ മീനു അവൻ വരുന്നതും ഇരുന്നു…..

അവന്റെ കാർ പുറത്ത് വന്ന് നിന്നതും മീനു ആശ്വാസത്തോടെ ഡോർ തുറന്നു….

“നീ ഇത് വരെ ഉറങ്ങിയില്ലേ…..”

“ഇല്ല…. ഡോക്ടർ വരാതെ എങ്ങനെയാ….”

“ഞാൻ ഇടക്ക് ഇങ്ങനെ ലേറ്റ് ആവാറുള്ളതാ….. എന്റെ കയ്യിൽ സെക്കന്റ്‌.കീ ഉള്ളത് കൊണ്ട് ആരെയും ഡിസ്റ്റർബ് ചെയ്യാതെ അകത്തേക്ക് കയറും…..”

“അമ്മ പറഞ്ഞു…. എന്നാലും എനിക്ക് എന്തോ കിടന്നിട്ട് ഉറക്കം വന്നില്ല….”

“മ്മ്… ഇനി അതൊക്കെ ശീലം ആയിക്കോളും….”

“ഡോക്ടർ ഡ്രസ്സ്‌ മാറി വാ…. ഞാൻ കഴിക്കാൻ എടുക്കാം….”

“ലേറ്റ് ആയാൽ ഞാൻ ഫുഡ്‌ കഴിക്കാറില്ല….താൻ ഒരു ഗ്ലാസ് വെള്ളം തന്നാൽ മതി….”

“മ്മ്…. ഇപ്പൊ കൊണ്ട് വരാം…..”

“മക്കൾ ഉറങ്ങിയോ…..”

“മ്മ്…. ഇപ്പൊ രണ്ടാൾക്കും എന്നെ വേണ്ടാതായി….”

അവൾ ഒരു ചിരിയോടെ പറഞ്ഞു കിച്ചണിലേക്ക് നടന്നു…..!

എബി ഷർട്ട്‌ മാറുമ്പോൾ ആണ് മീനു വെള്ളവും ആയി വന്നത്…..കയ്യിൽ വെള്ളവും ആയി തന്റെ മുന്നിൽ നിൽക്കുന്ന മീനുനെ കണ്ടതും എബി ഒരു ചിരിയോടെ നോക്കി….. അവന്റെ നോട്ടം കണ്ടതും മീനുവിന് അതിക നേരം ആ മുഖത്ത് നോക്കാൻ ആയില്ല….

അവളുടെ പരവേഷം കണ്ട് എബി ചിരിയോടെ തന്നെ കയ് നീട്ടി…. എബിയുടെ കയ്യിൽ ഗ്ലാസ് വെച്ചതും അവൻ അവളെ കയ് വിടാതെ പിടിച്ചു നിർത്തിയതും മീനു തല ഉയർത്തി അവന്റെ മുഖത്തേക്കും തന്റെ കയ്യിലും നോക്കി…..

“ഡോക്ടർ…..”

അവൾ വെപ്രാളത്തോടെ വിളിച്ചു…..

“രണ്ട് വർഷം എന്റെ ഭാര്യ ആയി കഴിഞിട്ടും ഞാൻ ഇപ്പോഴും നിനക്ക് ഡോക്ടർ ആണോ?!!…..”
“അത്…. മക്കൾ എണീക്കും…. ഞാൻ ചെല്ലട്ടെ…..”
അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്ന പോലെ അവൾ പറഞ്ഞതും എബി അവളുടെ കയ്യിലെ പിടി വിട്ടു…..

മീനു ആശ്വാസത്തോടെ ആ മുറിയിൽ നിന്നും ഇറങ്ങി…. അത് കണ്ടതും എബി ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു……

“ഞാൻ ഇന്നും ലേറ്റ് ആവും കേട്ടോ…..”

രാവിലെ മീനുനെ നോക്കി ഒരു ചിരിയോടെ എബി പറഞ്ഞതും മീനു അവന്റെ മുഖത്ത് നോക്കാതെ തലയാട്ടി….
ഡോക്ടർ എന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവുമോ….ഒരിക്കലും ഉണ്ടാവില്ല എല്ലാം തന്റെ തോന്നൽ മാത്രം ആണ്…. ഡോക്ടർക്ക് വേണ്ടത് മോളെ നോക്കാൻ ഒരു അമ്മ മാത്രം ആണ്…. ഒരു ഭാര്യയെ അല്ല…. അവൾ സ്വയം ആശ്വസിച്ചു…..!

ഈ ജീവിതം തന്നെ അദ്ദേഹത്തിന്റെ ഔദാര്യം ആണ്….. താനും കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ പാടില്ല…..!

വൈകി ആണ് അവൻ തിരിച്ചു വന്നതെങ്കിലും അവനിൽ മാറ്റം ഒന്നും ഉണ്ടായില്ല….

“ആ മീനു…. താൻ എന്റെ ഒരു നാലഞ്ച് ജോഡി ഡ്രസ്സ്‌ ഒന്ന് പാക് ചെയ്തു വെക്കണം…. എനിക്ക് മോർണിംഗ് ഫ്ലയിറ്റിന് പോവേണ്ടതാ…..”

അത് കേട്ടതും മീനു അനുസരണയോടെ തലയാട്ടി….!

“ഡോക്ടർ എങ്ങോട്ടാ പോവുന്നത്….”

“യൂ എസ് എ…. ഡോക്ടർസ് കോൺഫറൻസ് ആണ്…..”

“മ്മ്…..”

“എപ്പോഴാ തിരിച്ചു വരിക….”

“താൻ വിളിച്ചാൽ ഞാൻ എപ്പോ വേണേലും വരാം…..”

അവൾ എബി പറഞ്ഞത് മനസ്സിൽ ആവാതെ അവനെ തന്നെ നോക്കി…..!

“ടു ഡേയ്‌സ് കോൺഫറൻസ് ആണ്….അത് കഴിഞ്ഞാൽ ഉടനെ വരാം….”

“മ്മ്….”

അവൾ ഒന്ന് മൂളി…. എബി ബാത്‌റൂമിൽ കയറിയതും മീനു അവന്റെ ഡ്രസ്സ്‌ എടുത്തു അയൺ ചെയ്തു ബ്രിഫ്കേസിൽ അടുക്കി വെച്ചു….

“എല്ലാം വെച്ചോ….”

“ആ…. ഡോക്ടർ ഒന്ന് ചെക്ക് ചെയ്തോ എന്തെങ്കിലും മിസ് ആയിട്ടുണ്ടെങ്കിലോ…..”

“ആ ഞാൻ നോക്കാം….”

“എന്നാൽ ഞാൻ പൊക്കോട്ടെ…..”

“എങ്ങോട്ട്…..”

“മക്കളെ അടുത്തേക്ക്…..”

“ഓഹ്…. തനിക്ക് മക്കളെ മാത്രം മതിയോ…..എന്നോടൊന്ന് സംസാരിക്കാൻ പോലും തനിക്ക് ടൈം ഇല്ലല്ലോ…..”

“അതല്ല…. നാളെ പോവാൻ ഉള്ളതല്ലേ…. ഡോക്ടർ ഉറങ്ങിക്കോട്ടേ എന്ന് കരുതി….”

“ആ…. ഹ്‌…. പിന്നെ ഞാൻ തിരിച്ചു വരുമ്പോൾ തനിക്ക് എന്തെങ്കിലും വേണോ…..?!!”
“ഏയ്‌ എനിക്കൊന്നും വേണ്ട….”

“അല്ലേലും താൻ തന്റെ ആവശ്യങ്ങൾ ഒന്നും പറയാറില്ലല്ലോ…..”

“എനിക്ക് അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒന്നും ഇല്ല…. അത് കൊണ്ടാ….”

“മ്മ്…. എങ്കിൽ താൻ പോയിക്കോ….”

“ആ….”

അവൾ അവനെ ഒന്ന് നോക്കി മുറിയിൽ നിന്നും ഇറങ്ങി….

“അല്ല ഡോക്ടർക്ക് എന്തെങ്കിലും കൊണ്ട് പോവാൻ വേണോ….. എങ്കിൽ ഇപ്പൊ ഉണ്ടാക്കി തരാം….”

“കൊണ്ട് പോവാൻ ഒന്നും വേണ്ട….!”

“മ്മ്….”

മീനു ഇറങ്ങിയതും അവൾ പോവുന്നതും നോക്കി എബി ചിരിച്ചു…..

മക്കളെ രണ്ട് പേരെയും ഒരു പോലെ ഉമ്മ വെച്ച് അവൻ അമ്മയോടും യാത്ര പറഞ്ഞു…..

“പോട്ടെ….”

അവൻ മീനുനെ നോക്കി പറഞ്ഞതും മീനു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി….. അവൻ പോവുന്നത് വിഷമത്തോടെ ആയിരുന്നു നോക്കി നിന്നത്……!!

&&&&&&&&&&&&&&

“ഒരു കുഞില്ലെന്ന് കരുതി ജീവിതം അവസാനിക്കാൻ ഒന്നും പോണില്ല ദേവൻ….”

“അത് എനിക്കും അറിയാം….. എന്റെ അമ്മയെ നീ കണ്ടോ രണ്ട് മക്കളെ പ്രസവിച്ചത് കൊണ്ട് അമ്മ ഇപ്പോഴും യാതൊരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്നു..,.അല്ലെങ്കിൽ എന്താവുമായിരുന്നു അമ്മയുടെ അവസ്ഥ….”

“ഓഹ് അതിന് ദേവനെ കൊണ്ട് അമ്മയ്ക്ക് വലിയ പ്രയോജനം ഒന്നും ഇല്ലല്ലോ…. പ്രസാദ് ഉള്ളത് കൊണ്ട് ജീവിച്ചു പോന്നു…..”

“പണത്തിന്റെ കാര്യത്തിൽ അത് ശരിയാ… പക്ഷെ ഇപ്പൊ വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് ഒരു തുള്ളി വെള്ളം എടുത്തു കൊടുക്കാൻ ഞാൻ തന്നെ വേണം….”

“ഓഹ്….ദേവന്റെ അമ്മയുടെ വായിക്ക് ഇത് വരെ കേടൊന്നും സംഭവിച്ചിട്ടില്ല അത് കൊണ്ടാ ഞാൻ ആ തള്ളയുടെ മുന്നിൽ ചെല്ലാത്തത്…. കാലിന് പകരം നാവിനായിരുന്നു കേട് പറ്റേണ്ടി ഇരുന്നത്….”

ദേവൻ അമർഷത്തോടെ വിളിച്ചു…..

“അതികം കിടന്നു ഒച്ച വെക്കേണ്ട….സത്യം തന്നെയാ ഞാൻ പറഞ്ഞത്….”

“അമ്മ പറയുന്നതും സത്യം തന്നെയല്ലേ…. നിനക്ക് ഒരു കുഞിനെ പ്രസവിക്കാനോ ഗർഭം ചുമക്കാനോ കഴിയില്ല….. ആ സത്യം അമ്മ അമ്മയുടെ വിഷമം കൊണ്ട് പറയുന്നത് ആണ്….”

“ദേവന്റെ അനിയൻ പ്രസാദിന് ഒരു കുഞ് ജനിച്ചില്ലേ…. അത്രക്ക് വലിയ ആഗ്രഹം ആണെങ്കിൽ അതിനെയും നോക്കി അവരുടെ കൂടെ താമസിക്കാൻ പറ ദേവന്റെ അമ്മയോട്…..”

“ഇപ്പൊ അമ്മയ്ക്ക് വേണ്ടത് ഇത്തിരി മനഃസമാദാനം ആണ്…. അത് നീയായിട്ട് കൊടുക്കില്ലെന്ന് എനിക്ക് അറിയാം…. അത് കൊണ്ട് പറയാ ഇത് അമ്മയുടെ വീട് ആണ്…. ഇഷ്ടം അല്ലാത്തവർ കഷ്ടിച്ച് ഇവിടെ നിൽക്കണം എന്നില്ല….”

“ഓഹ് എന്ന് വെച്ചാൽ ഞാൻ ഇറങ്ങി പോവണം എന്ന്…. എന്നിട്ടെന്തിനാ എല്ലാം ഒത്ത ഒന്നിനെ കെട്ടാൻ ആണോ…..”

“ആണെങ്കിൽ തന്നെ നിനക്കെന്താ…..”
“അത് കൊണ്ട് വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ലെന്ന് മാത്രം…. ഒരു കുഴപ്പവും ഇല്ലാത്ത മീനാക്ഷി കൂടെ ഉള്ളപ്പോഴും ഇത് തന്നെയല്ലേ അവസ്ഥ…. അവൾ ദേവന്റെ ജീവിതത്തിൽ നിന്ന് എന്ന് ഇറങ്ങിയോ അതോടെ അവൾ രക്ഷപെട്ടു…..”

“അത് പോലെ നീ എന്റെ ജീവിതത്തിലേക്ക് എന്ന് വന്നോ അന്നെന്റെ കഷ്ടകാലവും തുടങ്ങി…..”

“അപ്പോഴും മീനാക്ഷി ഇവിടെ ഉണ്ടായിരുന്നു….. അന്ന് പക്ഷെ ദേവന് എന്നെയായിരുന്നു ആവശ്യം….പുതു മോഡിയിൽ എന്തായിരുന്നു ദേവന് എന്നോടുള്ള സ്നേഹം…..”
“ശരിയാ…. അമ്മ പറയാറുള്ള പോലെ ഉപകാരം ഇല്ലെങ്കിൽ അത് എന്ത് തന്നെ ആയാലും കളയണം….ഒരു തെങ്ങോ മാവോ നട്ടാൽ അത് അതിന്റെ ഫലം തരുന്നില്ലെങ്കിൽ അത് വെട്ടി മാറ്റുന്നത് തന്നെയാ നല്ലത്…..”

അതിന് കല്യാണി ദേവനെ ദേഷ്യത്തോടെ നോക്കി …!

“ഇതിനുള്ള മറുപടി തരാൻ എനിക്ക് അറിയാനിട്ടല്ല….ദേവൻ ഒന്നോർത്താൽ കൊള്ളാം ഇത് മീനാക്ഷി അല്ല കല്യാണിയാണ്…..”
അവൾ ദേവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി…..!

ദേവന് തന്നോടുള്ള നീരസം കണ്ട് അവളുടെ മനസ് പിടക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും പുറത്ത് കാണിക്കാതെ നിന്നു…. ഒരിക്കൽ മീനാക്ഷി അനുഭവിച്ച വേദന അവൾ അറിയുക ആയിരുന്നു…. അന്ന് അവളെ നോക്കി എല്ലാം തന്റെ കയ്യിൽ ആണെന്ന അഹങ്കാരത്തോടെ ചിരിച്ചത് ഓർത്തു അവൾ സ്വയം പുച്ഛിച്ചു…..!

ദേവൻ വരുന്നത് വരെ അവൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ നിന്നു…..!!
“നമുക്ക് ഒരു കുഞിനെ എടൊപ്റ്റ് ചെയ്താലോ ദേവൻ…..”

കല്യാണിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് ദേവൻ ഞെട്ടി…..

“എന്താ…..?!!”

“ഇപ്പൊ നമ്മുടെ ഇടയിലെ ഇഷ്യു ഒരു കുഞ്ഞല്ലേ…. കുഞ്ഞുങ്ങൾ ഇല്ലാത്ത പലരും ഇതിന് മുന്നും അങ്ങനെ ചെയ്തിട്ടുമുണ്ട്….ഞാൻ നല്ല പോലെ ആലോചിച്ചു….. നമുക്കിടയിലെ പ്രശ്നം ഒക്കെ അവസാനിക്കാൻ അതാ നല്ലത്…..”

“എന്നാര് പറഞ്ഞു…..”

“എനിക്ക് തോന്നി…..”

“എന്റെ രക്തത്തിൽ പിറന്ന കുഞ് ജീവനോടെ ഉള്ളപ്പോൾ എനിക്ക് അങ്ങനെ വല്ലവന്റെയും കുഞിനെ എടുത്തു കൊണ്ട് വളർത്തേണ്ട ആവശ്യം ഒന്നും ഇല്ല….”

“അതേത് കുഞ്…..”
“മീനു പ്രസവിച്ച എന്റെ കുഞ്…..”

“ഓഹ് അതോ…. അത് നിങ്ങളെ ആണോ…. അന്ന് പറഞ്ഞത് പ്രസാദിന്റെ ആണെന്നാണല്ലോ…..”

“അത് തന്നെയാ ഞാൻ ചെയ്ത തെറ്റ്…. അന്ന് അതിനെ സ്വീകരിച്ചിരുന്നുവെങ്കിൽ എന്ന് ഈ നിമിഷം വരെ ഞാൻ ചിന്തിച്ചിട്ടുണ്ട്…..”

“അന്നത് നിഷേധിച്ച നിങ്ങൾ അതിനെ ചോദിച്ചു അങ്ങ് ചെന്നാൽ അവൾ അതിനെ തരുവോ…..”
“അവൾ തന്നാലും ഇല്ലെങ്കിലും ഈ ദേവൻ എങ്ങനെയും എന്റെ കുഞിനെ നേടി എടുക്കും…. അതിന് വേണ്ടി ഏതറ്റം വരെ പോവേണ്ടി വന്നാലും…..”
“ഹ്മ്മ്…. ദേവന്റെ അവസ്ഥ ആലോചിച്ച് എനിക്കിപ്പോ ചിരിയാ വരുന്നത്…..”

“നീ ചിരിച്ചോ…. എന്റെ കുഞിനെ ഞാൻ നേടി എടുക്കും…. പക്ഷെ അത് നിന്നോടൊപ്പം അതിനെ വളർത്താൻ അല്ല….”

“പിന്നെ മീനാക്ഷിയോടൊപ്പം വളർത്താൻ ആണോ…..അതോ മറ്റു വല്ല പെണ്ണിനേയും കണ്ട് വെച്ചോ…..”

“അത് എന്റെ ഇഷ്ടം….”

“എന്നാൽ എന്റെ ഇഷ്ടം ദേവൻ കേട്ടോ…. ആരുടെ കുഞ് ആയാലും ഞാൻ ദേവന്റെ കൂടെ തന്നെ കാണും…. നിങ്ങളെ ഈ ആട്ടും തുപ്പും കേട്ടാൽ ഒന്നും ഞാൻ അങ്ങനെ ഇറങ്ങി പോവില്ല…. കാരണം എന്റെ ജീവിതം പോലും ഇങ്ങനെ ആക്കിയത് നിങ്ങൾ ആണ്….. നിങ്ങടെ സ്വാർത്ഥതയാണ്…..”

“അപ്പൊ നിനക്കോ….. കെട്ടിയവൻ മരിച്ചപ്പോൾ സുഖ ജീവിതം ഓർത്തു ആറ് മാസം പ്രായം ആയ കുഞിനെ പോലും കൊന്നവൾ അല്ലെ നീ….”

“ശരിയാ…. അത് തന്നെയാ ഞാൻ ചെയ്ത തെറ്റ്…. എന്ന് കരുതി ഇന്നെന്റെ ജീവിതം നശിച്ചിട്ടുണ്ടെങ്കിൽ അതിന് ദേവൻ തന്നെയാ കാരണം….. എല്ലാം ഇനി അങ്ങോട്ട് ഒരുമിച്ചു തന്നെ അനുഭവിക്കാം…..”

അവൾ വിഷമത്തോടെയും നിരാശയുടെയും പറഞ്ഞു…..!

അപ്പോഴും ദേവൻ മീനാക്ഷിയിൽ നിന്നും തന്റെ കുഞിനെ നേടി എടുക്കാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു…..!!

തുടരും…