24/04/2026

നിയോഗം : ഭാഗം 16

രചന – അഹം

തല കുമ്പിട്ടു ഇരിക്കുവാണെങ്കിലും മനു പറയുന്ന ഓരോ വാക്കും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

“”നിന്റെ ഇപ്പോഴത്തെ പ്രശ്നം നീ കല്യാണം കഴിച്ചത് നിന്റെ സ്റുഡന്റ്‌നെ ആണ്… അവൻ നിന്നെക്കാളും ഇളയതാണ് എന്നൊക്കെ ഉള്ളതല്ലേ…. അതിൽ ഒരു പ്രശ്നത്തിന് ഞാൻ പരിഹാരം കാണട്ടെ……””

അത്ര നേരം മുറുകി ഇരുന്ന അന്തരീക്ഷം പതുക്കെ അയയാൻ തുടങ്ങി….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവൾ തല ഉയർത്തി മനുവിനെ ഉറ്റുനോക്കി…..

ആകാംഷ ആയിരുന്നു ആ കണ്ണുകളിൽ…..

ആ നിഷ്കളങ്കമായ നോട്ടത്തിൽ മനുവിന് വാത്സല്യം തോന്നി പോയി …. സച്ചുവിന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി ഇരുന്നു അവൻ…..

ഒരു കൈയാൽ അവളെ പൊതിഞ്ഞു പിടിച്ച് നെഞ്ചോട് ചേർത്തു……

“” എടി പൊട്ടിക്കാളി….. ഞാൻ നിന്റെ ഭർത്താവായിട്ടാണോ സ്റ്റുഡന്റ് ആയത് അതോ സ്റ്റുഡന്റ് ആയ ശേഷമാണോ ഭർത്താവായത്….. “”

അവന്റെ ചോദ്യത്തിൽ അവളൊന്ന് വിറച്ചു…. ആ കൈകളിൽ നിന്ന് പുറത്തേക്ക് വന്ന് അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി…..

അവളുടെ കണ്ണുകൾ നിറഞ്ഞു…. ചുണ്ടുകൾ വിറച്ചു……

“”കല്യാണം കഴിഞ്ഞ് നിന്റെ കെട്യോനായശേഷം ഈ ആറാമസത്തിലാണ് നീ എന്നെ പഠിപ്പിക്കാൻ വരുന്നത്…. അപ്പൊഴല്ലേ ഞാൻ നിന്റെ സ്റ്റുഡന്റ് ആയത്…. പിന്നെ എന്തിനാടി നീ ഈ കാരണം പറഞ്ഞ് കരയുന്നത്….. നിന്നെയൊക്കെ ടീച്ചർ ആക്കിയ ആളെ ആദ്യം തല്ലണം….. ഇതുകൂടി ചിന്തിക്കാനുള്ള ബോധം ഇല്ലേ നിനക്ക്…….””

മനു അവളുടെ മൂക്കിൽ വലിച്ചു വിട്ടുകൊണ്ട് ചോദിച്ചു…..

അതെ…. സത്യമാണ്….. ഞാൻ എന്താ അങ്ങനെ ചിന്തിക്കാതിരുന്നേ….. ഇങ്ങേരു എന്റെ കെട്ടിയോൻ ആയ ശേഷമല്ലേ സ്റ്റുഡന്റ് ആയെ…… അപ്പൊ അവിടെ തെറ്റില്ല….. ഇനി ഉണ്ടോ….. ഹേയ് ഇല്ല….. ഉണ്ടെങ്കിലും സാരില്യ……

വിതുമ്പിക്കൊണ്ടിരുന്ന ചുണ്ടുകളിൽ മന്ദഹാസം വിരിഞ്ഞു…..

മനസ്സിനല്പം ആശ്വാസം തോന്നി അവൾക്ക്….

ബുദ്ധിയോട് പിടിച്ച് നിൽക്കാൻ മനസ്സിന് ഒരു പിടി വള്ളി കിട്ടിയ പോലെ……

“” നിന്റെ രണ്ടാമത്തെ ഇഷ്യൂ എന്താ……??

മനു ആലോചിക്കും പോലെ താടിയിൽ വിരൽ കുത്തി…..

സച്ചുവിന് വീണ്ടും ആകാംഷ ഏറി……

“” ഹാ…. ഞാൻ നിന്നെകാൾ ഇളയതാണെന്ന്…. അതല്ലേ…… “”

ഓർമവന്നപോലെ അവളെ നോക്കി ചോദിച്ചു….

സച്ചു വേഗത്തിൽ തല ആട്ടി…..

“” അതിനും ഞാൻ ഒരു പരിഹാരം പറഞ്ഞ് തരട്ടെ…….””

വീണ്ടും മനു സച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…..

അവളുടെ കണ്ണുകൾ പിടച്ചു…. ഹൃദയമിടിപ്പ് കൂടി….

ഉള്ളം കൈ വിയർപ്പാൽ കുതിർന്നു……

തന്റെ എല്ലാ പ്രശങ്ങളും ഇപ്പോൾ തീരും എന്ന ആശ്വാസത്തിൽ അവൾ വേഗം അവനെ നോക്കി തലകുലുക്കി…..

“” പറയട്ടെ……?? “”

കുസൃതിയോടെ വീണ്ടും അവളോട് ചോദിച്ചു….

ഹ്മ്മ്…….
ഒരു കുഞ്ഞു മൂളൽ മറുപടിയായി നൽകി

നിനക്ക് എത്ര വയസ്സുണ്ട്…..??

“”ഇരുപത്തി നാല്…… “”

സച്ചു പതുക്കെ പറഞ്ഞു

“”ഹ്മ്മ്…… ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം “”

മനു അവളെ നോക്കി….. സച്ചു തല ചലിപ്പിച്ചു……

“” പ്രണയത്തിനു പ്രായം ഇല്ല സൗപർണിക….. നീ കേട്ടിട്ടില്ലേ പ്രണയത്തിനു കണ്ണില്ലെന്നു….. അതുപോലെ നമ്മുടെ കാര്യത്തിൽ പ്രണയത്തിനു പ്രായവും ഇല്ല…..ഞാൻ നിന്നെയും നീ എന്നെയും ഇഷ്ടപെടുന്നുണ്ട്….. ആ ഇഷ്ടം പ്രണയത്തിലേക്ക് നീങ്ങി തുടങ്ങി….. അത് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്….. അതിനെ മുൻപോട്ട് നീങ്ങാൻ അനുവദിക്കൂ…. ഞാൻ നിന്നെക്കാൾ ഇളയതായാലും മൂത്തതായാലും ഞാൻ ഇപ്പോൾ നിന്റെ ഭർത്താവാണ്….. നീ എന്റെ ഭാര്യയും….. ആ ബന്ധം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല….. നിനക്ക് ഞാൻ സമയം തരാം ഈ കുഞ്ഞു തടസമൊക്കെ മറന്ന് കണ്ണിൽ തെളിയുന്ന ഈ സ്നേഹത്തെ….. ഇഷ്ടത്തെ…. പ്രണയമാക്കി മാറ്റാൻ……പക്ഷെ നീ എന്റെ കൂടെ തന്നെ വേണം……””

മനു അവളെ നോക്കി…. പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ട്…..
കൈകൾ തമ്മിൽ കോർക്കുകയും പിരിയുകയും ചെയ്യുന്നുണ്ട്….. ചിന്തായിലാണവൾ എന്നവന് തോന്നി…..

“” നീ എന്താ ഒന്നും പറയാത്തത്…… “”

അവളുടെ മൗനം അസ്സഹനീയമായപ്പോൾ മനു ചോദിച്ചു…..

വീണ്ടും മൗനം മാത്രം……

മനുവിന് ദേഷ്യവും സങ്കടവുമെല്ലാം ഒരുപോലെ വന്നു….. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഒരു ചുവട് പോലും അവൾ മുൻപോട്ട് വെക്കാൻ ശ്രമിക്കുന്നില്ലെന്നവന് തോന്നി……

“” സൗപർണിക…. നിനക്ക് ഇത്രയൊക്കെ ഞാൻ പറഞ്ഞ് തന്നിട്ടും മുൻപോട്ട് പോകാൻ താൽപര്യമില്ലെങ്കിൽ ഇതങ്ങു അഴിച്ചു തന്നേക്ക്….. “‘

കഴുത്തിലെ അവളുടെ താലിമാലയിൽ അവൻ പിടി മുറുക്കി…..

അവന്റെ ബലത്തിൽ ആ മാല പൊട്ടി പോകുമോ എന്ന് പോലും ഭയന്നു പോയവൾ….

“” വിട്….. വിട്….. മനു എന്താ ഈ ചെയ്യുന്നേ…. ഇത് പൊട്ടിപോകും… പ്ലീസ്…. ഒന്ന് വിട്….. “‘

അവന്റെ കൈയിൽ പിടിച്ച് വെച്ച് പറഞ്ഞിട്ടും അത് മുറുകുന്നതല്ലാതെ അയയുന്നില്ലാ…..

“” പ്ലീസ്…. ഇത് പൊട്ടിക്കല്ലേ…… എനിക്ക് ഇത് വേണം…. മേലെപ്പാട്ട് അമ്മ കനിഞ്ഞു തന്നതാ…. എനിക്ക് അൽപ്പം സമയം വേണം…. എല്ലാം അഗീകരിച്ച് മനുവിനെ സ്നേഹിക്കാൻ…… പ്ലീസ്…..”‘

അവന്റെ മുറുകിയ കൈയിൽ നോക്കി ദയനീയമായവൾ പറഞ്ഞു…..

അവന്റെ കൈകൾ അയഞ്ഞു…..

മര്യാദക്ക് പറഞ്ഞാൽ അനുസരിക്കാത്തവളെ അനുസരിപ്പിക്കാൻ ഈ അഭിമന്യുവിന് അറിയാട്ടോ മോളെ….

മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ ചേർത്ത് പിടിച്ച് സോഫയിലേക്ക് ചാഞ്ഞു…..

അവളും ആ നെഞ്ചിൽ പതുങ്ങി കൂടി….

അല്ലെങ്കിലും അവനെ പിരിയാൻ അവൾക്ക് സാധിക്കിലായിരുന്നു…. മനസ്സിലേറ്റ സങ്കർഷങ്ങൾ കാരണം അവനിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോഴും അവൾ കൂടുതൽ അടുക്കുവായിരുന്നു…..

എല്ലാം മറന്ന് മനുവിനെ സ്നേഹിക്കണം…. എന്നേക്കാൾ ഇളയവൻ ആണ്….. എന്നാലും എന്റെ ഭർത്താവാണ്….. ആ കാരണത്താൽ ഈ ബന്ധം പിരിയാൻ തനിക്കാവില്ല…. അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ഈ മനസ്സ്…. ഇനി മറക്കാനാവില്ല….. എത്രപേരുണ്ട് ഈ ലോകത്ത് തന്നെക്കാൾ ഇളയവനെ കല്യാണം കഴിച്ചവർ….. അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ…. ഞങ്ങൾക്കും ജീവിക്കണം…. അതിന് അല്പം സമയം കൂടി ആവശ്യമാണ്…. മനസ്സിൽ കുടിയേറിയ അനാവശ്യ ചിന്തകളെയെല്ലാം പുറത്തേക്ക് കളയണം…….. ആദ്യം പരസ്പരം മനസ്സിലാക്കി ഒരു ആത്മബദ്ധം ഉണ്ടാക്കണം……എന്നിട്ട് മനസ്സ് തുറന്ന് സ്നേഹിക്കണം………..

സച്ചു ഒന്നുകൂടി ആ നെഞ്ചിൻ ചൂടിലേക്ക് പതുങ്ങി……

മനുവിലും ഒരു ആശ്വാസം നിറഞ്ഞു…..

“”പിന്നെ നിനക്കെ സമയം വേണ്ടു കെട്ടോ …. എനിക്ക് നീ ഇന്ന് മുതൽ എന്റെ ഭാര്യ തന്നെയാ …. അതുകൊണ്ട്…….. “‘

അവന്റെ കൈകൾ അവളുടെ തോളിൽ നിന്ന് താഴോട്ടേക്ക് ഇറങ്ങി സാരിയുടെ വിടവിലൂടെ നഗ്നമായ വയറിലൂടെ വിരലോടിച്ചു…..

ഒരു വിറയലോടെ കുതറാൻ ശ്രമിച്ച സച്ചുവിനെ അവൻ നെഞ്ചോട്മർത്തി പിടിച്ചു…..

“” അതുകൊണ്ട്….. ഇടയ്ക്ക് ഇതുപോലെ കുസൃതിയൊക്കെ ഒപ്പിക്കും ഞാൻ…… “‘

അവളുടെ വയറിൽ അമർത്തി പിച്ചിക്കൊണ്ട് കൈ പുറത്തേക്ക് എടുത്തു…..

മനുവിന്റെ തലോടലും ചെറു നോവുമൊക്കെ സച്ചുവിലും മാറ്റങ്ങൾ സൃഷ്ടിച്ചു…..

അവന്റെ കൈ ഒന്നയഞ്ഞപ്പോൾ അവന്റെ നെഞ്ചിൽ നിന്ന് ചാടി എഴുന്നേറ്റു….

വിയർപ്പൽ കുതിർന്ന അവളുടെ മുഖവും…. ചെഞ്ചുവപ്പാർന്ന കവിളിണകളും അവനിൽ നിന്ന് മറച്ചു പിടിക്കാൻ തിരിഞ്ഞു നിന്നവൾ……

ഇതൊക്കെ ഇഷ്ടപെടുന്നുണ്ടെങ്കിലും അവളെ തൊടുന്നവൻ അവളെക്കാൾ ക് ഇളയവൻ ആണ് എന്നോരോർമ്മയിൽ ആ സന്തോഷങ്ങൾ മങ്ങി പോകുന്നതവൾ അറിഞ്ഞു….ഇതൊക്കെ മറന്ന് മനസ്സിനെ എല്ലാ രീതിയിലും പാകപ്പെടുത്തിയെ മതിയാവൂ……

അവളിലെ ഭാവങ്ങൾ സസൂക്ഷ്മമം വീക്ഷിച്ച മനുവിൽ കുസൃതി വിരിഞ്ഞു……

മനുവിനെ നോക്കാതെ അവൾ മുൻപോട്ട് നടന്നു…. പിന്നെ പെട്ടെന്ന് തിരിഞ്ഞു നോക്കി…

സച്ചുവിന്റെ പരുങ്ങിയുള്ള നോട്ടത്തിൽ അവന്റെ നെറ്റി ചുളിഞ്ഞു….

“” അതേയ്….. മനു എന്റെ ഹസ്ബൻഡ് ആണെന്ന് തല്ക്കാലം കോളേജിൽ ആരും അറിയണ്ട….. “”

അതുവരെ അവളെ നോക്കി ചിരിച്ചിരുന്ന മനുവിന്റെ മുഖം ദേഷ്യത്താൽ മുറുകി …… മനസ്സിൽ ഓടി വന്നത് സനൂപിന്റെ മുഖമാണ്…… അവന്റെ കണ്ണിൽ തെളിഞ്ഞു കണ്ട ഇഷ്ടമാണ്…….

“” അതെന്താ മറ്റുള്ളവർ അറിഞ്ഞാൽ…. അത്രയ്ക്ക് കൊള്ളില്ലേ ഞാൻ….. “‘

ഗൗരവത്തോടെ അവളെ നോക്കി മനു…..

ഒരുമാത്ര ആ ശബ്ദത്തിൽ അവൾ പകച്ചു പോയി….. പിന്നെ പുച്ഛത്താൽ ചിറി കോട്ടി

“” കാണാൻ കൊള്ളില്ലെങ്കിൽ ഇന്ന് ഞാൻ ഇവിടെ ഉണ്ടാകില്ലാലോ….. എന്റെ അച്ഛൻ കൈപിടിച്ചേല്പിച്ചതും ഈ താലി എന്നെ അണിയിച്ചതും ഷെൽട്ടർ ഹോം ബിൽഡഴ്സിന്റെ എം ഡി മനു ശിവശങ്കരനാണ്…. അല്ലാതെ കോളേജിൽ പഠിക്കുന്ന കാട്ടുകോഴി അഭി അല്ല…. അതുകൊണ്ട് അഭി എന്റെ കെട്ടിയോൻ ആകണ്ട….. മനു മതി എനിക്ക്……””

അവളുടെ പറച്ചിൽ കേട്ടപ്പോൾ അതുവരെ മുറുകിയ മനുവിന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു…..

“” അപ്പൊ എന്നെ കാണാൻ കൊള്ളാം അല്ലെ …… ഞാൻ അത്രയ്ക്ക് ഹാൻഡ്‌സം ആണൊ ഡി ….. ഹാ…. അതായിരിക്കും അല്ലെ കോളേജിലെ പിള്ളേർ എന്റെ പുറകിന്നു മാറാത്തെ…… പിന്നെ എന്താ പറഞ്ഞേ കാട്ടുകോഴി എന്നോ…… അതേടി ഞാൻ നല്ല അസ്സൽ കോഴി ആയിരുന്നു . കുറച്ച് നാൾ ആയി നന്നായതായിരുന്നു…. എന്റെ ഭാര്യക്ക് എല്ലാം അറിയുന്ന സ്ഥിതിക്ക് ഇനി എല്ലാത്തിനും തീറ്റ ഇട്ട് കൊടുക്കണം….. നാളെ മുതൽ ഞാൻ ഒരു കലക്ക് കലക്കും …… “”

മനു ഒരു ചിരിയോടെ രണ്ടു കൈകളും വിടർത്തി സോഫയിലേക്ക് ചാഞ്ഞിരുന്നു….. അവളിൽ വിരിയുന്ന ഭാവങ്ങളെ നോക്കി രസിച്ചുകൊണ്ട്…..

ആ കവിളിണകൾ വീർക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്….

“” പോടാ കാട്ടുകോഴി…… “‘

അവനെ നോക്കി പുച്ഛിച്ചുകൊണ്ട് സച്ചു അടുക്കളയിലേക്ക് നടന്നു…..

“” ഡി….. എങ്ങോട്ടാ ഈ ഓടുന്നത്…. നിന്റെ ബാഗൊക്കെ എടുത്ത സ്ഥലത്ത് കൊണ്ട് വെക്ക്……. എന്റെ ഭാര്യ എന്റെ റൂമിൽ കിടക്കുന്നതാ എനിക്കിഷ്ടം….””

ചിരിച്ചുകൊണ്ട് കവിളിൽ നാവുച്ചുഴറ്റി ഗോലി ഉരുട്ടി അവൻ……..

“” എന്നാൽ എനിക്കെ ഈ ഹാളിൽ കിടക്കുന്നതാ ഇഷ്ടം… നേരത്തെ ചെയ്ത പോലത്തെ വൃത്തികേട് കാണിക്കാനല്ലേ റൂമിലേക്ക് ക്ഷണിക്കുന്നേ…. ഞാൻ ഇവിടെ കിടന്നോളാം…. എനിക്ക് എല്ലാത്തിനും സമയം വേണം……”‘

സച്ചു ബാഗ് എടുത്ത് ഒരു ഹാളിൽ ഒരു മൂലയിലേക്ക് മാറ്റിവെച്ചു…..

ഇത് ഒരു നടക്ക് പോവൂലാ….. അവളെ നോക്കി പിറുപിറുത്ത് കൊണ്ട് മനു സോഫയിൽ നിന്ന് എഴുന്നേറ്റു…..

“” ഞാൻ നിന്നോട് പറഞ്ഞതാ നിനക്ക് സമയം തരാമെന്ന്…. നിന്റെ സമ്മതമില്ലാതെ ഒരിക്കലും നമുക്കിടയിൽ ഫിസിക്കൽ റിലേഷൻ ഉണ്ടാവില്ല…. പിന്നെ ഈ തൊട്ട് തലോടൽ അത് നീ ഇവിടെ കിടന്നാലും റൂമിൽ കിടന്നാലുമൊക്കെ മുറക്ക് നടക്കും…. അതുകൊണ്ട് പൊന്ന് മോള് ഷോ ഇറക്കാതെ റൂമിലേക്ക് പോ…. പറ്റില്ലേൽ ആ താലി ഇങ്ങ് തിരിച്ചു തന്നേക്ക്….. “‘

ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഇവൻ എന്തിനാ താലിയിൽ പിടിക്കുന്നത്….. പിറുപിറുത്തവൾ……

“” എന്തോന്നാ ചുണ്ടിനിടയിൽ ഇട്ട് അരയ്ക്കുന്നത്….. “”
അവളുടെ പിറുപിറുപ്പവൻ കാണുന്നുണ്ടായിരുന്നു…..

“” അത്….. അത് ഞാൻ റൂമിലേക്ക് പൊക്കോളാം….. “”

മനുവിന്റെ ഒറ്റ വിരട്ടലിൽ അവൾ നന്നായി….

ബാഗും എടുത്ത് നിലത്ത് ആഞ്ഞൊരു ചവിട്ടും വെച്ച് സച്ചു റൂമിലേക്ക് നടന്നു…..

“” അതേയ്….. ആ സാരി കൂടി ഒന്ന് മാറ്റിക്കോ….. അത് ഉടുത്ത് വെറുതെ എന്റെ കണ്ട്രോൾ കളയല്ലേ …… ഒരിക്കലെന്റെ കെട്ടു പൊട്ടിച്ചതാ നീ……”‘

അവന്റെ സംസാരം കേട്ട് സ്വയം ഒന്ന് നോക്കിയ അവളൊന്ന് ഞെട്ടി…..

അഴിഞ്ഞുലഞ്ഞ സാരിയിലൂടെ നഗ്നമായ വയറും മാറിന്റ ഒരു ഭാഗവും എടുത്ത് കാണുന്നുണ്ട്……

“ശേ…………””

തലയിൽ കൈ വെച്ച് പോയി സച്ചു…..

തുടരും……