രചന – കരിമഷി
പിന്നീടുള്ള രണ്ടുദിവസം വരുണിനെ കാണാത്തത് കൊണ്ട് തന്നെ പുലരിക്കും ആശ്വാസമായിരുന്നു ……….
പക്ഷേ അതെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു മൂന്നാം ദിവസം …..
പതിവു പോലെ വൈകുന്നേരം സ്കൂളിൽ നിന്നും തിരിച്ചു വരുംവഴി അപ്രതീക്ഷിതമായി അവളേയും കാത്തു
വരുൺ ഉണ്ടായിരുന്നു പാലത്തിനടുത്ത് …..
“” നാശം ….. പിന്നെയും വന്നോ ….
മനസമാധാനം കളയാൻ ….. “”
പിറുപിറുത്തു കൊണ്ടൊന്നവനെ തുറിച്ചു നോക്കിയവൾ ………
തന്നെ ദഹിപ്പിക്കും പോലെയുള്ള പെണ്ണിന്റെ നോട്ടത്തിൽ ഒന്ന് പതറിയെങ്കിലും അവനൊരു പുഞ്ചിരി എടുത്തണിഞ്ഞു നിന്നു ………
“” പുലരി ടീച്ചറേ …… എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു …… “”
സൗമ്യമായവൻ പറഞ്ഞതും അവളുടെ മുഖം വീർത്തു ………
“” പൊന്നു സാറേ …….
അറിയാൻ പാടില്ലാത്തത് കൊണ്ടു ചോദിക്കുവാ …… എന്തിനാ താനെന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത് …….??
കഷ്ടമുണ്ട് ….. “”
എന്തോ ഇത്തിരി മയപ്പെടുത്തി ചോദിച്ചവൾ …..
അതിനുമൊരു പുഞ്ചിരി ആയിരുന്നു വരുണിന്റെ മറുപടി ………
“” ഉള്ള കാര്യം മുഖവരയില്ലാതെ തുറന്നു പറയാലോ ടീച്ചറേ …….
എനിക്ക് തന്നെ ഇഷ്ടമാ ….. അതിത്രയും കുറച്ചു നാളുകൊണ്ടുള്ള പുറകെ നടപ്പ് കൊണ്ട് തന്നെ തനിക്ക് മനസ്സിലായെന്ന് തോന്നുന്നു …… “”
വരുൺ ഇഷ്ടമാണെന്ന് പറഞ്ഞതും പുലരിയുടെ കണ്ണ് മിഴിഞ്ഞു ……
എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെയവളൊന്ന് തരിച്ചു നിന്നു …….
“” ഇത്രയും പെട്ടെന്ന് എല്ലാം തുറന്നു പറയണമെന്ന് വിചാരിച്ചതല്ല …..
പിന്നേ താൻ പോകുന്ന മുക്കും മൂലയും പിന്തുടർന്ന് വരാൻ എനിക്ക് ടൈം ഇല്ല …. തനിക്കതൊട്ടും പിടിക്കത്തും ഇല്ലെന്ന് …. ഐ നോ ദാറ്റ് ….. അതാ വളച്ചു കൂട്ടില്ലാതെ പറഞ്ഞത് ….. “”
“” കണ്ട നാലു ദിവസത്തിനുള്ളിൽ ഒരാളോട് പ്രേമം തോന്നുക എന്നൊക്കെ പറയുന്നത് കുറച്ചു ഓവറല്ലെ വരുൺ സാറേ ??? “”
സമ്യപനത്തോടെ ചോദിച്ചവൾ …..
അതിനും ഒരു ചിരിയായിരുന്നു വരുണിന്റെ മറുപടി ………
“” നാല് അല്ലല്ലോ …… ഒരാഴ്ചയ്ക്ക് മുകളിലായില്ലെ തന്നെ ഞാൻ കണ്ടു തുടങ്ങിയിട്ട് ….!! “”
ഒറ്റക്കണ്ണിറുക്കിയവൻ പറഞ്ഞതും അവളുടെ മുഖം ചുവന്നു ……..
അത് കണ്ട് വരുണൊന്ന് പൊട്ടിച്ചിരിച്ചു ……
“” ഡോ താൻ …..!! “”
“” കൂൾ ടീച്ചറേ ….
എനിക്ക് തന്നെ ഇഷ്ടായി വന്നു പറഞ്ഞു ….
എനിക്കറിയില്ല തനിക്ക് എന്നെ ഇഷ്ടാണോ അല്ലയോന്ന് ….?
അറിയണം ….. അതുകൊണ്ട് ഞാൻ നേരിട്ട് വന്ന് തന്റെ അച്ഛനോട് ചോദിച്ചോളാം …..
ഓക്കേ …… “”
പുലരിയെന്തായാലും നെഗറ്റീവായേ പറയൂ എന്നറിയുന്നത് കൊണ്ട് തന്നെ അവളുടെ അച്ഛനെ കണ്ട് സംസാരിക്കാമെന്ന ധാരണയിലെത്തിയിരുന്നു വരുൺ …..
അതുകൊണ്ട് തന്നെയവളുടെ മറുപടി ചെവി കൊള്ളാതെ പോയവൻ ………
എല്ലാം കൊണ്ടും വരുണിന്റെ സംസാരം അവളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു …….
ദേഷ്യത്തോടെ വീട്ടിലേക്ക് ചവിട്ടി തുള്ളി നടക്കുമ്പോഴും ഏതു നിമിഷത്തിലും അവന്റെ കടന്നു വരവ് മനസ്സിൽ കുറിച്ചിട്ടിരുന്നു പുലരി ……….
*********************************
“” അച്ഛാ….. “”
“” എന്താ മോളേ …??? “”
രാമനിരുന്ന ചാരുകസേരയ്ക്കടുത്ത് നിലത്ത് ചമ്രം പടഞ്ഞിരുന്നു പുലരി ….. അവളുടെ മുഖത്ത് നിന്ന് തന്നെ തന്നോടെന്തോ പറയാൻ വന്നതാണെന്ന് മനസ്സിലാക്കിയിരുന്നു രാമനും ……..
“” മടിക്കണ്ട മോളേ ……
എന്താണെങ്കിലും തുറന്നു പറയൂ ……
നിനക്ക് വല്ല സങ്കടവും ഉണ്ടോ …?? അച്ഛനോട് പറ …… “”
അയാൾ അരുമയായൊന്ന് പുലരിയുടെ മൂർദ്ധാവിൽ കൈ ചേര്ത്തു ……….
ഒന്ന് ദീർഘനിശ്വാസം എടുത്തവൾ വരുണിനെ കുറിച്ചും ഇന്നവൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ചുരുക്കി പറഞ്ഞു ……
എല്ലാം കേട്ടു കഴിഞ്ഞതും രാമനൊന്ന് ആശ്ചര്യപ്പെട്ടു …….
“” മ്മ്ഹ്…… എനിക്കറിയില്ല കുഞ്ഞേ എന്തു പറയണമെന്ന് ….. നല്ല സ്വാഭവവും നിനക്ക് ഇഷ്ടമാണെങ്കിലും ഇതു നടക്കുന്നതിൽ ഞങ്ങൾക്ക് സനതോഷമേയുള്ളൂ ……
പക്ഷേയിവിടെ നിനക്ക് അയാളെ ഇഷ്ടമല്ലല്ലോ ….. പിന്നെ എന്നോട് എന്തു സംസാരിച്ചിട്ടുമെന്താ ….?? “”
രാമൻ കൈ മലർത്തി കാട്ടി ……
“” ഞാനൊന്ന് അച്ഛനോട് സൂചിപ്പിച്ചെന്നേയുള്ളൂ ……..
അയാളുടെ സ്വഭാവം അത്ര വെടിപ്പല്ല ….
അതച്ഛനും അറിയാലോ …..
ഇവിടെ വന്നു കാട്ടികൂട്ടിയതെല്ലാം ഓർമ്മ ഉണ്ടല്ലോ …. “”
“” അതാണോ നിനക്ക് ആ കുട്ടിയോട് ഇത്ര ദേഷ്യം ….?? “”
മിഴിഞ്ഞ കണ്ണോടെ രാമൻ തിരക്കി …… അവളതേയെന്നും തലയനക്കി …..
അതു തന്നെയാണല്ലോ സത്യം …….
“” എന്റെ മോളേ ഈ നിസ്സാര കാര്യത്തിനോ …?? “”
“” എനിക്ക് അത് നിസ്സാരമല്ല .. “”
പുലരി കെറുവിച്ചതും ….. രാമൊന്ന് ചിരിച്ചു ………
“” അയാളയാളുടെ പണിയല്ലേ പുലരി ചെയ്തത് ….. അതിൽ തെറ്റുണ്ടോ …..???
ആഹ് അന്നിത്തിരി മോശമായി പെരുമാറി …. പക്ഷേയതിനു അയാൾ ക്ഷമ ചോദിച്ചല്ലോ …. അതവിടെ കഴിഞ്ഞു …..
അല്ലാതെ മനസ്സിൽ വച്ചു നടക്കാൻ മാത്രം മഹാപരാധം അല്ലത് …. നീയിങ്ങനെ കൊച്ചുകുട്ടിയെ പോലെ ….. മോശം മോശം …… “”
മൂക്കത്ത് വിരൽ വച്ചയാൾ കളിയാക്കിയതും പുലരിയുടെ കവിളൊന്നൂടെ വീർത്തു …….
“” പോ അച്ഛാ ….. ഗുഡ് നൈറ്റ് ….. ഞാൻ പോകുവാ ….. “”
ദേഷിച്ചവൾ മുകളിലേക്ക് കയറി പോയതും രാമന്റെ പൊട്ടിച്ചിരി കേൾക്കുന്നുണ്ടായിരുന്നു …… ഒപ്പം ഇതെല്ലാം കേട്ടു നിന്ന ഗീതയും …….
“” ശരിക്കും അവൻ ചെയ്തത് വല്യ തെറ്റല്ലേ ….??
ശ്ശേ….. മതി പുലരി …. എല്ലാമങ്ങ് വിട്ടേക്ക് …. ഉഫ് ….. “”
തലപുകഞ്ഞതും അവൾ മുഖമമർത്തി കിടന്നു ……….
*********************************
പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് തന്നെ നേരം വൈകിയാണ് അവൾ എഴുന്നേറ്റത് …..
സമയം നോക്കിയതും പത്ത് കഴിഞ്ഞിരുന്നു …….
അവളുടെ കണ്ണ് മിഴിഞ്ഞു …
ഇത്രയും നേരം ഉറങ്ങിയതിൽ അത്ഭുതം തോന്നി പുലരിക്ക് …….
ഉലഞ്ഞ മുടിയും വാരിക്കെട്ടി ബ്രഷും ചെയ്ത് താഴേക്കിറങ്ങിയതും കണ്ട കണിയിൽ അവളുടെ മുഖം കൂർത്തു ……
രാമനടുത്ത് ഇരിക്കുന്ന വരുണിനെ കണ്ടതും പല്ലിറുമ്മി അവൾ ………
മുഖം ചുളിച്ചു ഗീതയെ നോക്കിയതും പുഞ്ചിരിയോടെ നില്പുണ്ട് ……..
കോഫിയൊന്ന് സിപ് ചെയ്ത് നേരെ നോക്കിയ വരുൺ കണ്ടത് തന്നെയും നോക്കി മുഖവും വീർപ്പിച്ച് നിൽക്കുന്നവളെയാണ് ……..
തുടരും ……

by