22/04/2026

സത്യഭാമ : ഭാഗം 04

രചന – ശ്രീമിഴി

മനസിൽ എവിടെയോ മഞ്ഞുവീണ ഒരു സുഖം. ഉള്ളിന്റെ ഉള്ളിൽ ഒരു പ്രതീക്ഷ തന്നെ തേടി തന്റെ സത്യ വരും എന്നാ പ്രതീക്ഷ.സത്യ പറഞ്ഞ വാക്കുകൾ മതിയായിരുന്നു ഹരിക്ക് പഴയ ഇരുപ്പത്തി രണ്ടു വയസുകാരനാവാൻ..
എങ്ങും വിരിഞ്ഞു നിൽക്കുന്ന നെല്ലിൻ പാടം അതിന്റെ വരമ്പിലൂടെ അച്ഛന്റെ പുറകെ നടക്കാൻ അവന് എന്നും ഇഷ്ടമാണ്… അച്ഛന്റെ അറിവുകളും കൃഷിയെ കുറിച്ചുള്ള പാട്ടും. എല്ലാം ഹരിക്കു എന്നും പ്രിയങ്കരമായിരുന്നു.

” ഹരികുട്ടാ അച്ഛൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ”

“ഉവ്വ് അച്ഛൻ പറഞ്ഞോ”

“നമ്മുടെ തെക്കേലെ വീട്ടിൽ ഒരു കുടുംബം വന്ന് താമസം ആക്കി നീ അറിഞ്ഞോ ഹരി അത്?”

“ഇല്ല അച്ഛാ ”

“മ്മ് അങ്ങോട്ട് ഉള്ള നിന്റെ സവാരിയൊക്കെ അങ്ങ് നിർത്തിക്കോ”

“അത് മാത്രം പറയല്ലേ അച്ഛാ നിക്ക് അവിടെ ഇരുന്നാലേ വല്ലതും എഴുതാൻ പറ്റു ആ കുളത്തിൽ വരാൻ മാത്രം അവിടെ ആരേലും ഉണ്ടോ അച്ഛാ”

“ശെരിക്കും അറിയില്ല.. നമ്മുടെ ഉണ്ണിയരുടെ ആരോ ആണ് എന്ന് പറഞ്ഞു കേട്ടു”

അച്ഛാ ഞാൻ കുളത്തിൽ എന്തായാലും പോകും അച്ഛാ”

“എന്തേലും ചെയ്യ് എന്റെ ഹരി നീ”
എന്നും പറഞ്ഞു തോർത്ത്‌ എടുത്തു കുടഞ്ഞു രാമൻ പാടത്തിലൂടെ നടന്നു. പുറകെ ഹരിയും
മനസിൽ നിറഞ്ഞു നില്കുന്നതെല്ലാം കുത്തി കുറിക്കുന്നത് അവിടെ ഇരുന്നാണ്. ഇനി അതിന് തടസ്സം വരുവോ ഈശ്വര . ഓരോന്ന് ഓർത്ത് വീടെത്തിയത് മറന്നു ഹരി.

“അല്ല ആരായിതു ഉണ്ണിവാര്യരോ തന്റെ കാര്യം ഇപ്പൊ ഞാൻ മോനോട് പറഞ്ഞേയുള്ളൂ”

“ടീച്ചറു പറഞ്ഞു രണ്ടാളും പാടത്തേക്കു ഇറങ്ങിയെന്നു.. ഇതാണ് പുതിയ താമസക്കാരൻ.കേശവൻ എന്നാ പേര്”

“ഓഓഓഓ ഇതാണോ ആള് പറഞ്ഞു കേട്ടു. കാണാൻ പറ്റിയതിൽ സന്തോഷം.
വിടൊക്കെ ഇഷ്ടമായി തോന്നുന്നു”

“ഇഷ്ടായി”

“ആഹ് എന്തേലും ആവിശ്യം ഉണ്ടെങ്കിൽ അറിയിച്ച മതി”

“എന്നാ പിന്നെ ഞങ്ങള് ഇറങ്ങട്ടെ രാമേട്ടാ”

“ഓഹ് അങ്ങനെ ആവട്ടെ..”

“ടീച്ചറെ കുറച്ചു വെള്ളം എടുത്തോ”

“ദാ ഇപ്പൊ കൊണ്ട് വരാ”

“ഞാൻ ഒന്ന് ലൈബ്രറി വരെ പോകുവാ വേഗം വരാട്ടോ അച്ഛാ”

“ഹരി മോനെ എന്തേലും കുടിച്ചിട്ട്..”

“എനിക്ക് ഒന്നും വേണ്ട അമ്മേ”

“ഇവന്റെ ഒരു കാര്യം ഇനി ഒന്നും പഠിക്കാനും പോകുന്നില്ലയെന്ന് തോന്നുന്നു അച്ഛന്റെ കൂടെ കൃഷി പണിക്ക് ഇറങ്ങാ പറഞ്ഞാ ചെക്കന്റെ നിൽപ്പ്”

“ആവട്ടെ ടീച്ചറെ കൃഷി പണിക്കും ആള് വേണ്ടേ ഇനിയുള്ള കാലത്തു ആർക്കാ അതിനൊക്കെ സമയം ”

“ഡിഗ്രി കഴിഞ്ഞു ഇനി കൃഷി എങ്കിൽ കൃഷി..

പഠിക്കാൻ മോശം അല്ലല്ലോ രാമേട്ടാ ചെക്കൻ”

“നീ പേടിക്കണ്ട നമുക്ക് അവന് നമ്മുടെ കോളേജിൽ തന്നെ ശരിയാക്കി കൊടുക്കാ എന്താ പോരെ??”

“എന്നാ നാളെ തന്നെ ഗോപി മാഷിനെ കണ്ടാലോ രാമേട്ടാ ???
അവൻ ഇങ്ങനെ ഒറ്റക്ക് വീട്ടിൽ. എനിക്ക് ഒരു സമാധാനവും ഇല്ല ഇതാവുമ്പോ അവന് പഠിക്കാനും പഠിപ്പിക്കാനും പറ്റും എന്താ രാമേട്ടാ ”

“നോക്കാന്റെ ടീച്ചറെ ഇങ്ങനെ വെപ്രാളം കാട്ടാതെ”

“രാമേട്ടന് അറിയില്ല ഒരു അമ്മേടെ വേദന ചെക്കന്റെ പ്രായം അങ്ങനെയുള്ളതാ
എന്തിലേലും ചെന്ന് പെട്ടാൽ പിന്നെ…”

“മതി മതി ഇനി നീ മുഷിയണ്ട നാളെ തന്നെ പോകാ…”
🔥🔥🔥🔥
“ഡാ ഹരി നീ അറിഞ്ഞോ”

“എന്ത്??”

“നിന്റെ ആ പഴയ വീട് ഇല്ലേ അവിടെ പുതിയ താമസകാര് വന്നു ”

“അച്ഛൻ പറഞ്ഞു കേട്ടു.എന്താ ഡാ??”

“ഒരു സൂപ്പർ പെണ്ണ് ഉണ്ട് അവിടെ”

“നിനക്ക് ഇത് എന്താ ഉണ്ണി വഴിയെ പോകുന്ന പെണ്ണും പെണ്ണുങ്ങളും എല്ലാം നിനക്ക് സൂപ്പർ ആണ് കഷ്ടം നിന്റെ കാര്യം”

“ഓഓഓഓ പുച്ഛം എന്ത് പറഞ്ഞാലും ഉണ്ട് നിനക്ക് ഞാൻ പോകുവാ”

“അതാണ് നല്ലത് ”
എന്നും പറഞ്ഞു ഹരി നടന്നു..
“അയ്യടാ അങ്ങനെ ഞാൻ പോകുല” അതും പറഞ്ഞു ഉണ്ണി ഹരിയെ ചേർത്ത് പിടിച്ചു..

“അത് എനിക്ക് അറിയാലോ എന്റെ ഉണ്ണിയെ നീ എന്നേം കൊണ്ടേ പോകു എന്ന്”
അതും പറഞ്ഞു മനസറിഞ്ഞു ചിരിച്ചു രണ്ടുപേരും..

പറഞ്ഞു തീർന്നില്ല എന്റെ ഹരി ആ പെണ്ണ് വരുന്നു”

“നിനക്ക് ഇത് എന്താ ഉണ്ണി??”

“എനിക്ക് പ്രാന്ത്..നീ അങ്ങോട്ടു നോക്ക് ??”

“കണ്ടു ലോകസുന്ദരി തന്നെ..”

“സമ്മതിച്ചല്ലോ നീ അത് മതി. ഞാൻ ഒന്ന് സംസാരിക്കട്ടെ നീ ഇവിടെ നില്ല്.”

“മ്മ്മ് നടക്കട്ടെ ”

“ഹേയ് കുട്ടി ?? കുട്ടി ആ തെക്കേലെ വീട്ടിലെ പുതിയ താമസകാര് ആണോ??”

അതിനുള്ള ഉത്തരം എന്നോണം സത്യഭാമ ചുറ്റും നോക്കി

“കുട്ടിയോട് തന്നെ ”

“എന്നോടോ ??
അതെ..
അത് തെക്കേലെ വീടോ വടക്കേലെ വീടോ അതൊന്നും എനിക്ക് അറിയില്ല ഞങ്ങള് ഒരു രാമേട്ടന്റെ വീട്ടിലാ താമസം”

പെണ്ണ് കൊള്ളാലോ…. ഹരി ചിരിയോടെ ഉണ്ണിയെ നോക്കി
ഉണ്ണി ചമ്മി കൊണ്ട് ഹരിയെ നോക്കി.
“താൻ കൊള്ളാലോ തന്റെ പേര് എന്താ ??”

“സത്യഭാമ.”

“ആഹാ നല്ല പേര് . സത്യന്റെ ആരായി വരും??”

“കുഞ്ഞമ്മ ആയി വരും തനിക്കു എന്തേലും പ്രശ്നമുണ്ടോ???”

“പൊന്നളിയാ വാ പോകാ ഇത് ഒരു നടക്ക് പോകുല ” എന്നും പറഞ്ഞു ഉണ്ണി ഹരിയുടെ കൈ പിടിച്ചു വലിച്ചു. ഇതെല്ലാം കേട്ട് ചിരി അടക്കാൻ കഴിയാതെ ഹരി നിന്നു ചിരിച്ചു…

“എന്ത് പെണ്ണ് അത് ???”

“അല്ല പിന്നെ നിന്റെ വഷളത്തരം കേൾക്കാൻ നിൽക്കണോ എല്ലാരും” അതും പറഞ്ഞു നോക്കിയതെ രണ്ടു ഉണ്ടകണ്ണുകളെ.. അതില് എന്തോ കാന്തികവലയം ഉള്ളത് പോലെ.തന്നെ നോക്കി കണ്ണ് ചിമ്മി പോകുന്ന പെണ്ണിനെ കണ്ണിമാ ചിമ്മാതെ നോക്കി നിന്നു ഹരി.

“ഡാ വായിനോക്കി ഞാൻ ഒന്ന് നോക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു ഇപ്പൊ ഇത് എന്താ കഥ .”

“എന്റെ ഉണ്ണി ഇനി അതിൽ പിടിച്ചു തുങ്ങണ്ട.. ഞാൻ വെറുതെ നോക്കി എന്നേയുള്ളൂ
ആ കണ്ണ് അതൊരു കാന്തികവലയം പോലെ.”

“ഇത് കൈ വിട്ടു പോയി എന്റെ ദേവി…
ഡാ ചെക്ക നീ ലൈബ്രറി വരുന്നോ അതോ അതിന്റെ പുറകെ പോകുന്നോ….”

പിന്നെ മനസ് മുഴുവൻ ആ ഉണ്ടകണ്ണുകളായിരുന്നു പറഞ്ഞതിനൊക്കെ തിരിച്ചു ഉത്തരം പറയുമ്പോ കുശുമ്പ് നിറഞ്ഞു നിൽക്കുന്ന കവിൾ തടം…. മുട്ടോളം നിറഞ്ഞു നിൽക്കുന്ന മുടി… എന്തിന് അധികം പറയുന്നു പെണ്ണ് മനസിൽ നിറഞ്ഞു നിൽക്കുന്നു…

തുടരും 🔥