സിന്ദൂരം….. 9

പാവമാണ്. ഒരുപാട് പറഞ്ഞു മനസ്സിലാക്കാൻ നോക്കി ഈ ബന്ധം നടക്കില്ലെന്ന് പക്ഷെ ആ ബുധൂസിന് പറഞ്ഞാൽ തലയിൽ കയറേണ്ട എങ്ങനെ എങ്കിലും ഒന്ന് ശെരിയാക്കി വരുമ്പോ അവളുടെ അമ്മ വീണ്ടും അവളോട് എന്നെ പറ്റി ഓതി കൊടുക്കും.
അഗ്നി നിസഹായനായി പറഞ്ഞു കൊണ്ട് തലയിൽ കൈ വെച്ചു..

സാറിനി എന്ന നാട്ടിലേക്ക്….

രവീന്ദ്രൻ തിരക്കി…

അടുത്ത് തന്നെ പോകണം…. പോയി കഴിഞ്ഞാൽ വർഷവുമായി വിവാഹം നടത്തേണ്ടി വരും… ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ തറവാട്ടിലേക്ക് പോകാത്തത്…. പെങ്ങമ്മാരെ മറ്റൊരു കണ്ണിലൂടെ ഇതുവരെ കണ്ടിട്ടില്ല ഇനി കാണാനും ആവില്ല…

അഗ്നി നിസ്സഹായതയോടെ പറഞ്ഞു…

എങ്കിൽ വർഷ മേഡത്തോട് സാറിന് കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചു കൂടെ..

ഒരുപാട് പറഞ്ഞതാണ്… എനിക്ക് നീ എന്നും ഒരു പെങ്ങൾ മാത്രം ആണെന്ന്… പിന്നെയും  അവളെന്നെ ആഗ്രഹിക്കുമ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നുകയാണ്… ഒരുപക്ഷേ അവളെ ഞാൻ വിവാഹം കഴിച്ചേനെ എന്റെ പെങ്ങളായിരുന്നില്ലെങ്കിൽ..

അഗ്നി പറഞ്ഞു കൊണ്ട് സോഫയിലേക്ക് ഇരുന്നു.

അല്ല ആ പെൺകുട്ടിക്കുള്ള എല്ലാ കാര്യങ്ങളും ഫ്ലാറ്റിൽ എത്തിച്ചു കൊടുത്തോ..

അതെ സാർ എല്ലാം ഒരു മണിക്കൂറിനുള്ളിൽ തന്നെ സെറ്റ് ചെയ്തു ഫ്ലാറ്റിൽ എത്തിച്ചു കൊടുത്തിട്ടുണ്ട്….

എന്താവശ്യമുണ്ടെങ്കിലും അവർക്ക് ചെയ്തുകൊടുക്കണം…. അതിൽ യാതൊരു ഫോൾട്ടും സംഭവിക്കരുത്..

പിന്നെ ഒരു കാര്യം… അവളെ പറ്റിയുള്ള എല്ലാ ഡീറ്റെയിൽസും എനിക്ക് വേണം… പേര് നാട് അച്ഛൻ അമ്മ വിദ്യാഭ്യാസം അങ്ങനെ തുടങ്ങിയ അവളെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും..

ശരി നാളെ രാവിലെ റിപ്പോർട്ട് മെയിൽ ചെയ്യാം.

അതും പറഞ്ഞുകൊണ്ട് രവീന്ദ്രൻ റൂമിന് പുറത്തേക്ക് പോയി..

നേരം ഒരുപാടായി രാത്രി 12 മണിയോടെ അടുത്തു..

അത്രയും വലിയൊരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കാൻ ജ്വാലയ്ക്ക് എന്തോ വല്ലാത്തൊരു ഭയം തോന്നി..

ഇടയ്ക്കിടെ അവൾ എഴുന്നേറ്റ് നടന്നു..

ഇതെല്ലാം ലാപ്ടോപ്പിലൂടെ അഗ്നി കാണുന്നുണ്ടായിരുന്നു..

ജ്വാല നേരെ പൂജാമുറിയിലേക്ക് കയറി അല്പനേരം അവിടെയിരുന്നു പ്രാർത്ഥിച്ചു…… സാധനങ്ങൾ കൊണ്ടുവന്ന കൂട്ടത്തിലെ അമ്മയുടെ സാരിയും ആഭരണങ്ങളും അവൾ പൂജാമുറിയിലേക്ക് വെച്ചു….

അവൾ എഴുന്നേറ്റ് നടക്കുന്നത് കണ്ട് അഗ്നിക്ക് മനസ്സിലായി അവൾക്ക് പേടിയുണ്ട് എന്ന്..

ഏകദേശം മൂന്നുമണി വരെ ഇത് ആവർത്തിച്ചു കൊണ്ടിരുന്നു….. നാലുമണിയോടെ അവളെ പറ്റിയുള്ള ഡീറ്റെയിൽസ് എല്ലാം മെയിൽ ആയി അഗ്നിയുടെ ലാപ്പിലേക്കെത്തി എത്തി..

അവൻ ലാപ് തുറന്നു കൊണ്ട് അതെല്ലാം വീക്ഷിച്ചു..

ജ്വാല….. അവന്റെ ചുണ്ടുകൾ ആ പേരിനെ മന്ത്രിച്ചു..

പേരിൽ തീ ജ്വലിക്കുമെങ്കിലും നിന്റെ സ്വഭാവത്തിൽ ആ ശക്തി ഇല്ലല്ലോ പെണ്ണേ…

അപ്പോ ശേഖരനാണ് അച്ഛൻ. അമ്മ മരണപ്പെട്ടിരിക്കുന്നു… വെറുതെയല്ല ആ പാവത്തോട് ആ നശിച്ച സ്ത്രീ ഇങ്ങനെയെല്ലാം ചെയ്തത്..

അഗ്നി കോപത്തോടെ കൈകൾ മേശമേൽ ആഞ്ഞടിച്ചു….

അവളെപ്പറ്റി എല്ലാം അറിഞ്ഞതും അവന് വല്ലാത്ത ഒരു സഹധാഭം തോന്നി…

പിറ്റേന്ന് രാവിലെ ഒരു ഞായറാഴ്ചയായിരുന്നു….. അതുകൊണ്ട് തന്നെ അഗ്നിക്ക് അന്ന് ഓഫീസിൽ പോകേണ്ടതില്ലായിരുന്നു….. രാത്രിയിലെ ഉറക്കം എല്ലാം അവൻ പകൽ തീർത്തു..

ഇതേസമയം ഫ്ലാറ്റിലെ റൂമിൽ…

രാത്രിയിലെ ഉറക്കം എല്ലാം പകൽ വെളിച്ചത്തിൽ ഭയമില്ലാതെ തീർക്കുകയാണ്  ജ്വാല.

ഒരുപാട് കാലത്തിനു ശേഷം സമാധാനമായുള്ള ഒരു ഉറക്കം ആയിരുന്നു അത്.

അതവൾ നന്നായി ആസ്വദിക്കുകയും ചെയ്തു……. 

നേരം അല്പം കഴിഞ്ഞതും വയറിലെ വിശപ്പിന്റെ വിളി കാരണം അവൾക്ക് പിന്നീട് ഉറക്കം കിട്ടിയില്ല..

അവൾ എഴുന്നേറ്റ് കൊണ്ട് കിച്ചണിലേക്ക് നടന്നു..

ചോറും സാമ്പാറും മാത്രം കഴിച്ചു നടന്നവൾ ആ കിച്ചണിൽ എത്തിയ സാധനങ്ങൾ കണ്ട് അമ്പരന്നു..

താൻ കഴിക്കാൻ ആഗ്രഹിച്ചതും. അത്രമേൽ ഇഷ്ടപ്പെട്ട വിഭവങ്ങളും അടുക്കളയിൽ ഉണ്ടായിരുന്നു..

കുഞ്ഞിലെ തൊട്ട് പാചകത്തിനോട് വലിയ താല്പര്യമായിരുന്നു അവൾക്ക് … അതുകൊണ്ടുതന്നെ ആ സാധനങ്ങൾ കൊണ്ട് അവൾക്ക് എന്തൊക്കെ ഉണ്ടാക്കണം എന്തെല്ലാം ചെയ്യണം എന്നുള്ള ഐഡിയകൾ ഉണ്ടായിരുന്നു…. എന്നാൽ അതിൽ പലതും അവൾ കണ്ടിട്ടില്ലാത്തതും ആയിരുന്നു…..

ആദ്യമായി ആരെയും ഭയക്കാതെ അവൾ കയ്യിൽ പച്ചക്കറികൾ എടുത്തു…..

വീട്ടിൽ ആയിരിക്കുമ്പോൾ ചെറിയമ്മയുടെ ഭരണം കാരണം ഒന്നും കാര്യമായി കഴിക്കാനോ കാണാനോ പറ്റിയിരുന്നില്ല…….

എല്ലാത്തിനും അവൾക്ക് ആ വീട്ടിൽ ഒരു പരിധി ഉണ്ടായിരുന്നു..

അവൾക്ക് മാത്രമുള്ള ഭക്ഷണവും ഉണ്ടാക്കിക്കൊണ്ട് അവൾ നേരെ ഹാളിലേക്ക് വന്നു…

ഹാളിൽ എത്തിയ അവൾ ടീവീ ഓൺ ചെയ്ത്  ആഹാരം കഴിക്കാൻ തുടങ്ങി.

അന്നത്തെ ദിവസം ടിവി കണ്ടു ബുക്കുകൾ വായിച്ചും തട്ടിയും മുട്ടിയും പോയി…

ഇങ്ങനെ ഒരാളുടെ ചെലവിൽ എത്രെ എന്ന് വച്ചാ ജീവിക്കുക….. ഞാനും എന്തേലും ജോലി കണ്ടെത്തേണ്ട…… അദ്ദേഹം പറഞ്ഞതുപോലെ എനിക്കിഷ്ടം ഉള്ളിടത്തോളം ഇവിടെ ജീവിക്കാം പക്ഷേ അത് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ട് ആവരുത്….. എങ്ങനെയെങ്കിലും ഒരു ചെറിയ ജോലി കണ്ടെത്തി ഈ ഫ്ലാറ്റിൽ നിന്നും മാറി ചെറിയൊരു മുറി എടുത്ത് താമസിക്കണം..

അവൾ മനസ്സിൽ ഉറപ്പിച്ചു…

പക്ഷേ എന്റെ സർട്ടിഫിക്കറ്റ് വീട്ടിൽ ആണല്ലോ…. ഞാനെങ്ങനെ ഒരു ജോലിക്ക് അപ്ലൈ ചെയ്യും..

ജ്വാല നിസ്സഹായതയുടെ തലയിൽ കൈവച്ചുകൊണ്ടിരുന്നു.

അല്പനേരം കഴിഞ്ഞതും കോളിംഗ് ബെൽ മുഴങ്ങി.

ജ്വാല വാതിൽ തുറന്നു..

രവീന്ദ്രൻ ആയിരുന്നു…

എന്നാൽ  അവൾക്ക് അതാരാണെന്ന് മനസ്സിലായില്ല…

മേടം ഞാൻ ഇന്നലെ സാറിന്റെ കൂടെ വന്ന ആളാണ്..

ഭയത്തോടെ ആണെങ്കിലും അവളാ പറഞ്ഞത് വിശ്വസിച്ചു.

മാഡം മാഡത്തിനെയും കൂടി മാസത്തിന്റെ വീട്ടിലേക്ക് പോകാൻ ആണ് ഞാൻ വന്നത്.

രവീദ്രൻ അത് പറഞ്ഞതും സംശയത്തോടെ അവൾ രവീദ്രനെ നോക്കി.

മേടം പേടിക്കണ്ട മാഡത്തിന്റെ സാധനങ്ങൾ എടുത്തിട്ട് തിരികെ ഇങ്ങോട്ടേക്ക് തന്നെ വരാം.

എങ്കിലും അവൾക്ക് ആ വന്ന ആളെ വിശ്വാസം ആയില്ല…

അവളുടെ മുഖത്തെ ഭയം കണ്ടെന്നോണം രവീന്ദ്രൻ ഫോൺ എടുത്ത് അഗ്നിയെ കാൾ ചെയ്തു..

ഹെലോ സർ..

ഹെലോ രവീന്ദ്രൻ എന്ത് പറ്റി അവളെ കൂടി പോയില്ലേ.

അതല്ല സർ മാം വരാൻ ഒഎസ് ഭയ കാണിക്കുന്നുണ്ട്..

ശെരി അവൾക്ക് ഫോൺ കൊടുക്ക്

ഹെലോ.
മറുതലക്കൽ അവന്റെ ശബ്ദം കേട്ടതും അവൾക്ക് ഒരാശ്വാസം തോന്നി..

ഹെലോ സർ.

ജ്വാല വിളിച്ചു.

സർ എന്നൊന്നും വിളിക്കണ്ട എനിക്ക് അത് ഇഷ്ടമല്ല.

ശെരി….

ഇയാളുടെ വല്ല സാധങ്ങളും വീട്ടിൽ നിന്നും എടുക്കാൻ ഉണ്ടേൽ രവീന്ദ്രന്റെ കൂടെ ധൈര്യമായി പോയി വരൂ.

അത് പിന്നെ എന്നിക്ക് പേടി ഉണ്ട്.

എന്തിന്…?

വീട്ടിൽ എത്തിയ എന്നെ തിരികെ അയച്ചില്ലലോ.

അങ്ങനെ ഒന്നും ഉണ്ടാവില്ല താൻ ധൈര്യമായി പോയി വരൂ.

അവന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.

ഫോൺ കട്ട്‌ ചെയ്തതും അവൾ രവീന്ദ്രനെ നോക്കി പറഞ്ഞു.

ഏട്ടൻ അകത്തേക്ക് വാ

അവളുടെ സ്വാമ്യമായ സംസാരം കേട്ടതും രവീന്ദ്രൻ ചിരിയോടെ അകത്തേക്ക് ഇരുന്നു.

രവീന്ദ്രൻ സോഫയിലേക്ക് ഇരുന്നതും ജ്വാല അടുക്കളയിൽ പോയി ജ്യൂസ്‌ എടുത്ത് രവീന്ദ്രന് നൽകി.

അയ്യോ മേഡം ഇതൊന്നും വേണ്ട.

അതിഥി ദേവോ ഭവ എന്നാണ് നിങ്ങൾ കഴിക്ക് അപ്പോഴേക്കും ഞാൻ ഒരുങ്ങി വരാം.

ചിരിയോടെ അവൾ പറയുന്നത് കേട്ട് രവീന്ദ്രനും ഒന്ന് ചിരിച്ചു..

അകത്തേക്ക് പോയ ജ്വാല അല്പംനേരത്തിന് ഉള്ളിൽ തന്നെ ഒരുങ്ങി വന്നു.

പോവ്വാൻ മേടം.

പോവ്വാൻ പക്ഷെ ഈ മേഡം വിളി വേണ്ടാട്ടോ..

അവൾ പറഞ്ഞു.

ശെരി…പെങ്ങളെ.

രവീന്ദ്രൻ കളിയാക്കി പറഞ്ഞു.. എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് ജ്വാല എന്നങ്ങു വിളിച്ചോളൂ.

അത് വേണ്ട ഞങ്ങളുടെ ബോസ്സിന്റെ വൈഫിനെ പേര് വിളിക്കാൻ ഒന്നും പറ്റില്ല.

ബോസ്സ്…..

ആ വാക്ക് അവളുടെ കാതിൽ അലയടിച്ചു.

കാറിൽ കയറിയതും അവൾ രവീദ്രനെ നോക്കി  ചോദിച്ചു.

ആരാ ഈ ബോസ്സ്.

രവീന്ദ്രൻ ചിരിച്ചു കൊണ്ട് ജ്വാലയെ നോക്കി.

അതൊക്കെ സമയം ആവുമ്പോ സർ പറഞ്ഞോളും അത് പറയാൻ ഉള്ള അവകാശം ഒന്നും എനിക്കില്ല കുട്ടി.

സർ അറിയില്ല ഇയാൾ പറ.

രവീന്ദ്രന് കാറിന്റെ മുന്നിലേക്ക് നോക്കിക്കൊണ്ട് അവളെ നോക്കി

ദേ ഈ ഇരിക്കുന്ന സാധനം അങ്ങ് ഇരിക്കുന്ന സാറിന് കാണാൻ പറ്റും നമ്മൾ എന്താ ചെയ്യുന്നേ സംസാരിക്കുന്നെ എന്നൊക്കെ അത് കൊണ്ട് ഞാനായിട്ട് ഒന്നും പറയുന്നില്ല കുറച്ചു കാത്തിരിക്കൂ

ഹം

അല്ല വീട്ടിൽ പോയിട്ട് എടുക്കാൻ ഉള്ളതൊക്കെ ഓർമയിൽ വെച്ചോളൂ ഇനി തിരക്ക് പിടിച്ചു പലതും മറക്കണ്ട.

ഇല്ല എന്നിക്ക് എന്റെ കുറച്ചു സെര്ടിഫിക്കറ്റ്സ് എടുക്കാൻ ഒള്ളു വേറെ ഒന്നുമില്ല.

വേറെ ഒന്നും ആ വീട്ടിൽ തനിക്ക് എടുക്കാൻ ഇല്ലേ.

ഇല്ല അങ്ങനെ എന്റേതന്ന് പ്രിയപ്പെട്ട ഒന്നും അവിടെ ഇല്ല..

രവീന്ദ്രൻ നിസഹായതയോടെ ഒന്ന് മൂളി.

അധികം വൈകാതെ കാർ ജ്വാലയുടെ വീടിന് മുന്നിൽ എത്തി

ഉമ്മറത്ത് ഇരിക്കുന്ന അച്ഛൻ ശേഖരൻ കാർ കണ്ടതും അധിഷയത്തോടെ നോക്കി

അതിൽ നിന്നും ഇറങ്ങുന്ന തന്റെ മകളെ കണ്ടതും അദ്ദേഹം അമ്പരന്നു പോയി.

ഉമ്മറത്തു കാർ വന്ന് നിന്നതും പത്മ പുറത്തേക്ക് വന്നു.

ജ്വാലയെ കണ്ടതും പത്മ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി.

അച്ഛനെ കടന്ന് അകത്തേക്ക് പോയ ജ്വാല ഹാളിൽ ദേഷ്യത്തോടെ ഇരിക്കുന്ന പത്മയെ കണ്ട് ഒന്ന് നിന്നു.

എന്തിനാടി നശിച്ചവളെ കെട്ടി എഴുന്നള്ളി വന്നത് നിന്റെ ആരിരിക്കുന്നു ഇവിടെ.

ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നതല്ല.

ജ്വാല പറയുന്നത് കേട്ടതും പത്മ ദേഷ്യത്തോടെ എഴുനേറ്റ് അവത്കരികിലേക്ക് പാഞ്ചടുത്തു.

ഒറ്റ ദിവസം കൊണ്ട് ഞാഞ്ഞൂലിനും പത്തിയോ.

അതും പറഞു കൊണ്ട് പത്മ അവളുടെ മുടികുതിന് പിടിച്ചു കൊണ്ട് ഉമ്മറത്തേക്ക് വലിച്ചിട്ടു.

ഉമ്മറത്തേക്ക് വന്നതും പത്മയുടെ കൈകൾ വിറയലോടെ അവളുടെ മുടി കുത്തിൽ നിന്നും പിന്നീട് ആഞ്ഞു.

മാഡം നിങ്ങളുടെ അടുത്തേക്ക് വന്നതല്ല അത് കൊണ്ട് ഇത് പൂറ് ഉള്ള കയ്യേറ്റം ഒന്നും വേണ്ട.

രവീന്ദ്രൻ തോക്ക് കയ്യിൽ വെച്ച അമ്മാനം ആടി കൊണ്ട് പറഞ്ഞു.

തോക്ക് കണ്ടതും പത്മ ഒന്ന് ഭയന്നു.

മോനെ ഞങ്ങൾ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തിട്ട ഇങ്ങനെ ഒക്കെ.

ശെരി നിങ്ങൾ ഇവളെ കൊണ്ട് പൊയ്ക്കോ പകരം ഞങ്ങളുടെ കടം തീർക്കാനുള്ള പണം തന്നൂടെ.

അത് പറഞ്ഞു കൊണ്ട് പത്മ രവീന്ദ്രന്റെ മുന്നിൽ കൈ കൂപ്പി

അതൊക്കെ നമ്മുക്ക് സംസാരിക്കാം ഇപ്പോ മാഡം വന്ന കാര്യം ആദ്യം നടക്കട്ടെ.

അതും പറഞ്ഞു കൊണ്ട് രവീന്ദ്രൻ ജ്വാലക്ക് പിന്നിലായി നടന്നു..

തോക്ക് കണ്ട നയത്തിൽ എന്ത് ചെയ്യണം എന്നറിയാതെ പത്മ പതറി നിന്നു.

ജ്വാല അവൾക്ക് വേണ്ട പേപ്പേഴ്സ് എല്ലാം എടുത്ത് റൂമിന് വെളിയിലേക്ക് വന്നു.

വെളിയിൽ വന്നതും അവളെ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ദീപതയെ കണ്ടവൾ അവത്കരികിലേക്ക് വന്നു

ചേച്ചി ആണ് പോലും ചേച്ചി. നിനക്ക് ഇപ്പോ സമാധാനം ആയില്ലേ എന്റെ ജീവിതം തുലച്ചപ്പോൾ.

ഞാൻ എപ്പോഴാ ദീപ്ത നിന്റെ ചേച്ചി ആയിട്ടുള്ളത് നീ എപ്പോഴാ എന്നെ ചേച്ചി ആയി കണ്ടിട്ടുള്ളത്.

ജ്വാല നിറ മിഴികളോട് തിരക്കി.

Similar Posts

Leave a Reply