സിന്ദൂരം.. 12
ഇന്നലെ കണ്ട അദ്ദേഹം ആണോ സാർ.
അതേ മാഡം അദ്ദേഹത്തിന്റെ കീഴിലാണ് ഈ കമ്പനി വർക്ക് ചെയ്യുന്നത് മേടം അദ്ദേഹത്തിന്റെ പേഴ്സണൽ pa ആണ് അതുകൊണ്ട് മാഡം സാറിന്റെ കൂടെ തന്നെ ഇരിക്കണം..
ഞാനൊന്നു ചോദിച്ചോട്ടെ സാർ ആൾ എങ്ങനെയാണ്..
സാർ നല്ല ദേഷ്യക്കാരൻ ആണ്… കാര്യങ്ങൾ സമയത്തിന് നടന്നില്ലെങ്കിൽ സാർ ഇവിടെ താണ്ഡവം ആടും അഗ്നിതാണ്ഡവം..
അനശ്വര അത് പറയുമ്പോൾ അനശ്യരയുടെ മുഖത്തെ ഭയം ജ്വാല നേരിൽ കണ്ടു….
കുട്ടി ഞാനൊന്നു പറഞ്ഞോട്ടെ എനിക്ക് ഇത്രയും വലിയ സ്പേസ് വേണമെന്നില്ല ഞാൻ നിങ്ങളുടെ പോലെ പുറത്തിടുന്ന വർക്ക് ചെയ്തോളാം സാർ എന്താവശ്യമുണ്ടെങ്കിലും ഞാൻ ഇങ്ങോട്ടേക്ക് വന്നാൽ മതിയല്ലോ.
അയ്യോ സോറി മാഡം അത് പറ്റില്ല ഇതെല്ലാം സാറിന്റെ തീരുമാനങ്ങളാണ് ഇതിനപ്പുറം ഒരു തീരുമാനം എടുക്കാൻ ഈ കമ്പനിയിൽ ആവില്ല എന്തിന് അദ്ദേഹത്തിന്റെ അച്ഛനു പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ല..
എനിക്ക് താൻ പറഞ്ഞത് കേട്ടിടത്തോളം ഭയം തോന്നുന്നുണ്ട്….
തുടക്കം ഒക്കെ ഇങ്ങനെ തന്നെയാണ് പിന്നെ അത് ശീലമായിക്കോളും അനശ്വര ചിരിച്ചുകൊണ്ട് പറഞ്ഞു..
എനിക്ക് മാഡം ഞാൻ പോട്ടെ അവിടെ ഇരുന്നോളൂ സാർ വന്നിട്ട് വർക് എന്താണ് പറഞ്ഞോളും കറക്റ്റ് 9 മണിക്ക് സാർ ഇവിടെ എത്തും.
ഇതേസമയം മറ്റൊരിടത്ത്..
സാർ സാർ എന്തൊക്കെ പറയുന്നത് PA ആയ ഞാൻ ഒരു പണിയുമില്ലാതെ സാറിന്റെ വീട്ടിൽ ഇങ്ങനെ..
രവീന്ദ്രൻ ഞാൻ പറയുന്നത് കേൾക്ക് ഒരു പണിയുമില്ലെന്ന് നിന്നോട് ആരു പറഞ്ഞു എന്റെ എല്ലാകാര്യങ്ങളും എന്റെ എല്ലാ ഷെഡ്യൂൾസും നീ തന്നെയാണ് എന്നെ അറിയിക്കേണ്ടത്… ജ്വാല അവൾക്കൊരു ജോലി അത്യാവശ്യമായത് കൊണ്ട് മാത്രമാണ് ഞാൻ അവളെ ഈ ഒരു പോസ്റ്റിലേക്ക് നിയമിച്ചത്… അവർക്ക് അവിടെ ആഗ്രഹങ്ങൾ നടക്കണമെങ്കിൽ അവൾക്ക് അല്പം പണം കിട്ടിയ തീരും അതുകൊണ്ട്. വെറുതെയാണെങ്കിലും അവൾ അവിടെ എന്റെ പിഎ ആയി തന്നെ ഇരിക്കട്ടെ..
സാറ് പറയുന്നത് ഞാനിനി ഓഫീസിലേക്ക് വരണ്ട എന്ന് തന്നെയാണോ..
അതെ തന്നെ കണ്ടാ അവൾക്ക് മനസ്സിലാവും ഞാൻ അവളെ വിവാഹം കഴിച്ച ആണെന്ന് അതുകൊണ്ട് താൻ ഇവിടെ ഇരുന്നാൽ മതി…
രവീന്ദ്രന് മറുത്തൊന്നും പറയാൻ ആകുന്നുണ്ടായിരുന്നില്ല രവീന്ദ്രൻ തലയാട്ടി അതിനെല്ലാം സമ്മതം മൂളി..
സാർ സാർ ഇന്നലെ ജ്വാല മേടത്തെ ഒരുപാട് ഭയപ്പെടുത്തുന്ന രീതിയിൽ ആണ് സംസാരിച്ചിരുന്നത് എന്ന് ഓഫീസിൽ ഒരു പരക്കം സംസാരം ഉണ്ട്..
എനിക്ക് അവളുടെ വെപ്രാളം കണ്ട് സത്യത്തിൽ ശരിയാണ് വന്നത് എങ്ങനെ അവളോട് ഞാൻ ചിരിച്ചു സംസാരിക്കുന്നത്… നല്ല പോലെ സംസാരിച്ചാൽ ആ നിമിഷം അവൾക്ക് മനസ്സിലാവും ഞാനാണ് ആ വ്യക്തി എന്ന് എന്തിനാ വെറുതെ..
അഗ്നി ചിരിയോടെ പറഞ്ഞുകൊണ്ട് രവീന്ദ്രന്റെ തോളിൽ തട്ടി ഓഫീസിലേക്ക് ഇറങ്ങി..
ഷാരോൺ സാർ വരുന്നുണ്ട്…
അലസമായി പ്രവർത്തിക്കുന്ന ഓഫീസിലേക്ക് നോക്കി ആരതി ഉറക്കെ വിളിച്ചു പറഞ്ഞു..
പിന്നീട് അവിടം നിശബ്ദമായിരുന്നു..
ആ നിശബ്ദത അകത്തെ അഗ്നിയുടെ റൂമിൽ ഇരിക്കുന്ന ജ്വാല വരെ മനസ്സിലാക്കി..
എന്തുപറ്റി പെട്ടെന്ന് ഒരു ശാന്തത..
അവൾ പതിയെ പുറത്തേക്ക് തലയിട്ട് നോക്കി.
ആറടി ഉയരമുള്ള വലിയൊരു മനുഷ്യൻ അവളുടെ ഓഫീസിന് നേരെ വരുന്നവൾ കണ്ടു..
അയ്യോ സാർ…. ഫസ്റ്റ് ഡേ തന്നെ കുളമാക്കി കയ്യിൽ തരല്ലേ എന്റെ ദൈവമേ…
അവൾ പെട്ടന്ന് ചെന്ന് അവളുടെ സീറ്റിലേക്ക് ഇരുന്നു ..
അഗ്നിയെ കണ്ടതും അവൾ എഴുന്നേറ്റ് നിന്ന് ഗുഡ്മോണിങ് എന്ന് പറഞ്ഞു..
ഗുഡ് മോർണിംഗ്..
അവനും തിരിച്ചു വിഷ് ചെയ്തു പെട്ടെന്ന് അവളിൽ അവന്റെ കണ്ണുകൾ ഉടക്കി..
അവന്റെ നോട്ടം വന്യമായതായിരുന്നു..
ഒരുവേള അവളും സ്തംഭിച്ചു നോക്കി നിന്നു പോയി..
ഈശ്വരാ ഇനി വേഷത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ..
അവൾ പെട്ടെന്ന് സാരി ഒന്ന് ശരിയാക്കി..
അത് കണ്ടതും അഗ്നി പെട്ടെന്ന് അവളിൽ നിന്നും നോട്ടം മാറ്റി..
സീറ്റിലേക്ക് ഇരുന്ന അഗ്നി അവളോടായി ചോദിച്ചു
തന്റെ പേരെന്തായിരുന്നു..
ജ്വാല.
നേരിയ ഭയത്തോടെ അവൾ പറഞ്ഞു.
ഒക്കെ ജ്വാല തനി ഫയൽ അരമണിക്കൂറിനുള്ളിൽ എനിക്കിതിന്റെ അപ്ഡേഷൻസ് തരു..
അവനു മുന്നിലിരിക്കുന്ന ഫയലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ഒക്കെ സർ
അവളും ഭവ്യതയോടെ അവന് മറുപടി നൽകി.
അവനു മുന്നിൽ ഇരിക്കുന്ന ഫയൽ കയ്യിലെടുക്കുമ്പോൾ അവളുടെ കയ്യിലെ വിറയൽ നല്ല വ്യക്തമായ അഗ്നി കാണുകയും ചെയ്യുന്നു..
അവനിൽ ചെറിയ ചിരി വന്നെങ്കിലും അവൻ അത് അവൾ അറിയാത്ത രീതിയിൽ മറച്ചു പിടിച്ചു..
അന്ന് ഉച്ചവരെ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ അഗ്നിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു തന്നെ അവൾ മുന്നോട്ടു പോയി…
ഉച്ചയ്ക്കുശേഷം വലിയ രീതിയിലുള്ള ജോലികൾ ഒന്നും ജ്വാലയ്ക്ക് ഉണ്ടായിരുന്നില്ല.
ഒരു ഉറക്കച്ചടവ്..
അവൾ ഇടയ്ക്കിടെ കോട്ടുവായി ഇടുന്നത് കണ്ട് അഗ്നി അവളെ തന്നെ നോക്കിയിരുന്നു.
തനിക്ക് ഉറക്കം വരുന്നുണ്ടോ..
അവനിടയ്ക്ക് കയറി ചോദിച്ചു.
ഇല്ല സർ.
ഉണ്ടെങ്കിൽ ആ സോഫയിലേക്ക് കിടന്നോളൂ…. ഇനി കാര്യമായിട്ടുള്ള പണിയൊന്നുമില്ല..
വേണ്ട സാർ.
ശരി ഇനി ഒരു കോട്ടുവാ ഇടുന്നത് കണ്ടാൽ തന്നെ തൂക്കി ഞാൻ വെളിയിൽ ഇടും… മര്യാദയ്ക്ക് പോയി സോഫിയിൽ പോയി കിടന്നുറങ്ങാൻ നോക്ക് പെണ്ണേ..
ഉള്ളിൽ ഒരുപാട് സന്തോഷിച്ചു പുറത്ത് സങ്കടം കാണിച്ചുകൊണ്ട് ജ്വാല സോഫക്ക് അരികിലേക്ക് നടന്നു…
കിടന്നതേ ഓർമ്മയുള്ളൂ അല്പനേരം കൊണ്ട് തന്നെ അവൾ മയങ്ങിയിരുന്നു.
അഗ്നി അവന്റേതായ ചില ഫയലുകളും മെയിൽസ് നോക്കുന്ന തിരക്കിലായിരുന്നു
..
പാവം ആ പെൺകുട്ടിയെ അഗ്നി സാർ ഇപ്പോ ഇഷ ഇന്ന് ഇറ വരാപിക്കുന്നുണ്ടാവും..
ഷാരോൺ പറഞ്ഞു..
കണ്ടാ പാവം ഒരു കുട്ടി അല്ലേടാ..
വിനയ് ഷാരോൺ ചോദിച്ചു..
ശെരിയാ…. കണ്ടാൽ ഒരു പാവം കൊച്ച് തന്നെ നല്ല നാട്ടിൻ പുറത്തു കാരി സ്റ്റൈൽ.
അഗ്നി സാറിന് ആ കൊച്ചിനെ നമ്മുടെ കൂടെ ഇരുത്താമായിരുന്നു ഇതിപ്പോ അതിന്റെ ഉള്ളിൽ കൊണ്ട് പോയി ഇരുത്തിയിട്ട് പേടിപ്പിച്ചു കൊല്ലുന്നുണ്ടാവും. ഇവിടെ ആണേൽ കൂടിന് പെൺകുട്ടികളും ഉണ്ടാവുമായിരുന്നു..
ശരിയാ ആദ്യദിവസം തന്നെ അതിനെ ഇട്ട് കൊല്ലിക്കാൻ വേണ്ടി…
സ്റ്റാഫുകൾ അടക്കം പറഞ്ഞു.
അൽപനേരം കഴിഞ്ഞതും ജ്വാല കണ്ണുകൾ തുറന്നു..
അവളെത്തന്നെ നോക്കിയിരിക്കുന്ന അഗ്നിയെ കണ്ടതും അവൾ ഞെട്ടി എഴുന്നേറ്റു.
എന്തൊരു ഉറക്കാമാടോ ഇത്..
അത് സാർ ഉച്ചയ്ക്ക് ഒരു മയക്കമുണ്ട് ശീലമായി ഇപ്പൊ മാറ്റാൻ പറ്റണില്ലാ നാളെ മുതൽ ഞാൻ ശ്രദ്ധിച്ചോളാം.
ഹം.
അഗ്നി ഒന്ന് മൂളി.
എഴുനേറ്റ് അവൾ അവളുടെ സീറ്റിലേക്ക് ഇരുന്നതും അഗ്നി അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട് അവൾക്ക് വല്ലായ്മ തോന്നി.
ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നെ..
അവൾക്ക് ആ നോട്ടം അരോചകം തോന്നിച്ചു..
സർ പ്ലീസ് ദയവ് ചെയ്ത് ഇങ്ങനെ നോക്കരുത്.
അവൾ തല താഴേക്ക് നോക്കി പറഞ്ഞു.
പിന്നെ എങ്ങനെ നോക്കണം.. സമയം എത്ര ആയി എന്ന് വല്ല ചിന്തയും ഉണ്ടോ തനിക്ക് ഇനിയും താൻ ഇവിടെ തന്നെ ഇരിക്കാൻ പോകുവാണോ..
അവൾ മനസ്സിലാവാതെ അവനെ നോക്കി.
സർ..
ജ്വാല ഓഫീസ് ടൈം കഴിഞ്ഞു 5:30ആയി.
ഈശ്വരാ അപ്പൊ ഞാൻ ഒരുപാട് നേരം ഉറങ്ങിയോ.
അവൾ വിശ്വാസം വരാതെ ക്ലോക്കിലേക്ക് നോക്കി.
താനൊന്ന് ഇറങ്ങുവാണേൽ ഓഫീസ് ക്ലോസെ ചെയ്ത് എന്നിക്ക് പോകാമായിരുന്നു.
തീർച്ചയായും സോറി സർ ഞാൻ.
അവൾ എന്തൊക്കെയോ മനസ്സിൽ ഓർത്തു കൊണ്ട് പുറത്തേക്ക് പറയാൻ ശ്രെമിച്ചെങ്കിലും അവൾക്കത്തിന് ആയില്ല..
ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ജ്വാല ശ്രദ്ധിച്ചത് നല്ല മഴയുണ്ട്…
ഓഫീസിലെ എല്ലാ ജീവനക്കാരും പോയിരിക്കുന്നു….
ഓട്ടോയ്ക്ക് പോവാൻ കയ്യിലാണെങ്കിൽ പൈസയില്ല…. ബസ്റ്റോപ്പ് വരെ പോകണമെങ്കിൽ നടക്കണം ഇന്ന് നല്ല വെയിലുള്ളതുകൊണ്ട് തന്നെ കുട ഒന്നും അവൾ കയ്യിൽ കരുതിയതുമില്ല..
ഓഫീസിന്റെ ഫ്രണ്ടിലെത്തിയ അഗ്നി കണ്ടു അവിടെ തന്നെ നിൽക്കുന്ന ജ്വാലയം..
എന്താടോ പോകുന്നില്ല..
സാർ അത് പിന്നെ ഞാൻ കോട്ടയൊന്നും എടുത്തിട്ടില്ല ബസ്റ്റോപ്പ് വരെ നനഞ്ഞു പോകേണ്ടിവരും മഴമാറുന്നത് വരെ ഇവിടെ നിൽക്കാമെന്ന് കരുതി.
അതൊന്നും വേണ്ട താൻ എന്റെ കൂടെ കാറിൽ വാ..
അധികാരത്തോടെ അഗ്നി പറയുന്നത് കേട്ട് അവൾ അവനെ ഒന്ന് നോക്കി.
തന്നോട് വരാനല്ലേ പറഞ്ഞത്….
സാർ അത് പിന്നെ.
ഈ മഴ ഇപ്പോ ഒന്നും കുറയും എന്ന് തോന്നുന്നില്ല താൻ അവരാൻ നോക്ക്…
അതും പറഞ്ഞവൻ മുന്നോട്ട് നടന്നു.
ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു അവിടെ തന്നെ സ്തംഭിച്ചു നില്കുന്നവളെ..
താൻ ഇങ് വരുന്നുണ്ടോ.
അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ അവനരികിലേക്ക് ഓടി അടുത്ത്..
വാ അവിടെ ആണ് കാർ…
അതും പറഞ്ഞവൻ അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു…
കാറിൽ കയറിയതും അവൾ പിൻ ഡോർ തുറന്നു
…
അത്ര ബുദ്ധിമുട്ടാണെങ്കിൽ താൻ കയറി ആ ടിക്കിയിൽ ഇരിക്ക്.
അഗ്നി ദേഷ്യത്തോടെ പറഞ്ഞു.
സോറി സർ മനസ്സിലായില്ല.
വന്ന് ഫ്രണ്ടിൽ ഇരിക്ക്.
സർ അത് വേണ്ട ഞാൻ ബാക്കിൽ ഇരുന്നോളം.
അവന്റെ നോട്ടം ക്രൂരമായി മാറുന്നത് കണ്ടതും അവൾ പെട്ടന്ന് തന്നെ ഫ്രണ്ടിലേക്ക് ഇരുന്നു.
ഇങ്ങേരെന്തിനാ ഇത്ര ദേഷ്യം കാണിക്കുന്നേ.
അവൾ മനസ്സിൽ ഓർത്തു.
ഈശ്വരാ ഞാൻ ഇദ്ദേഹത്തിന്റെ കൂടെ കാറിൽ പോകുന്നത് എങ്ങാനും അദ്ദേഹം കണ്ടാൽ എന്ത് വിചാരിക്കും. പാവം എഎനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ട് ഞാൻ ഇങ്ങനെ മറ്റൊരുത്തന്റെ കൂടെ കാറിൽ.
ഈശ്വരാ ആരും കാണല്ലേ.
അവൾ കണ്ണുകൾ മുറുകെ അടച്ചു കൊണ്ട് പ്രാർത്ഥിച്ചു.
പേരും മഴ കാരണം car windows എല്ലാം ക്ലോസെ ആക്കി ഇരിക്കുവായിരുന്നു .
സാരി തലപ്പു കൊണ്ട് മുഖം മൂടിയ അവളെ കണ്ടതും അവൻ ഉള്ളിലൊന്ന് ചിരിച്ചു.
ഇത്രക്ക് ഭയക്കാൻ മാത്രം ഇതിൽ എന്തിരിക്കുന്നു എന്റെ ഭാര്യയെ .
എന്നാ ചോദ്യം ആയിരുന്നു അവനിൽ..
അവൻ പോകുന്ന വഴികൾ കണ്ട് അവൾക്ക് അത്ഭുതം ആണ് തോന്നിയത്.
കാരണം അവൾ ഇത് വരെ എങ്ങോട്ട് പോകണം എന്ന് അവനോട് പറഞ്ഞിരുന്നില്ല.. എന്നാൽ അവൻ നേരെ ഫ്ലാറ്റ് ലക്ഷ്യമാക്കി പോകുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്.
സർ സർ എങ്ങോട്ടാ ഈ കാർ കൊണ്ടുപോകുന്നത്.
അവളത് ചോദിച്ചതും അവനൊന്നു അമ്പഎന്നു..
എന്ത് പറ്റി ജ്വാല..
അല്ല സർ സാറിന് എന്റെ ഫ്ലാറ്റ് അറിയുമോ.
അത് പിന്നെ ഇല്ല എന്തെ
പിന്നെ സർ എങ്ങനെ ശെരിയായി ഫ്ലാറ്റ് റോട്ടിലേക്ക് പോകുന്നു…..





