19/04/2026

സന്ധ്യക്ക് വിരിഞ്ഞ പൂവ് : ഭാഗം 03

രചന – ലക്ഷ്മി ലച്ചു

ഉച്ചയൂണിന് സമയമായപ്പോഴേക്കും കണ്ണേട്ടൻ വന്നിരുന്നു.
എല്ലാരും ഒരുമിച്ചു ഇരുന്നു ഊണ് കഴിച്ചു.

കണ്ണാ ……..

എന്താ അമ്മേ

ഇന്ന് നമ്മുടെ അമ്പലത്തിൽ നിങ്ങൾക്ക് രണ്ടുപേർക്കുമായി ഒരു വിശേഷാൽ പൂജയുണ്ട് .നിങ്ങൾ രണ്ടുപേരും വൈകിട്ട് അമ്പലത്തിൽ പോകണം.

ശരിയാമ്മേ…… പോകാം

കണ്ണേട്ടാ കണ്ണേട്ടാ ഞാനും വരുന്നു നിങ്ങളെ കൂടെ ( വേണി ആയിരുന്നു അത് )

വേണ്ട അവരു രണ്ടുപേരും പോകട്ടെ. ഭാര്യഭർത്താക്കന്മാർ ആകുമ്പോൾ അവരുടെ ഇടയ്ക്ക് നീ പോയാൽ അവർക്കൊരു പ്രൈവസി കാണില്ല.

അമ്മ അതും പറഞ്ഞു മുറിയിലേക്ക് പോയി .

ഞാനൊരു സെറ്റുമുണ്ട് എടുത്ത് ഉടുത്തു. കടുംവയലറ്റ് കരയിൽ സ്വർണ്ണത്തിന്റെ ഗിൽറ്റുള്ള ഒരു സെറ്റുമുണ്ടു. സ്വർണ്ണത്തിന്റെ ഗിൽറ്റ് അതിന് ഒരു പ്രത്യേക ഭംഗി ഏകി.

മോളെ കണ്ണൻ എന്തിയേ ………

അമ്മേ കണ്ണേട്ടൻ കുളിക്കുവാ. കുറച്ചുനേരം ആയി കയറിയിട്ടു. ഞാൻ ഇതു ഉടുക്കാൻ തുടങ്ങിയപ്പോൾ കയറിയതാണ് .ഉടുത്തു കഴിഞ്ഞിട്ടും ഇതുവരെയായി പുള്ളിക്കാരന് വന്നില്ല.

ആൺകുട്ടികൾക്ക് നമ്മളെ പോലെ അത്ര ഒരുക്കം ഒന്നുമില്ലല്ലോ .
ദാ മോളെ ഇത് കുറച്ചു മുല്ലപ്പൂവ് ആണ്. നമ്മുടെ മുറ്റത്ത് പിടിച്ചതാണ് .മോൾക്ക് വേണ്ടി അമ്മ കെട്ടി കൊണ്ടുവന്നതാ. അങ്ങോട്ടു നിൽക്കു ഞാനിത് മോൾക്ക് വെയ്ക്കട്ടെ.

ഞാൻ അമ്മയ്ക്ക് പൂ വയ്ക്കാനായി തിരിഞ്ഞു കൊടുത്തു .മുട്ടോളം ഇടതൂർന്നു വളർന്നു കിടക്കുന്ന കേഷധാരത്തിൽ അമ്മ പൂ വച്ചു.

എന്നാൽ ശരി അവൻ വന്നതിനുശേഷം ഒരുങ്ങി രണ്ടുപേരും താഴേക്ക് വാ

അതും പറഞ്ഞു അമ്മ പോയി. അപ്പോഴേക്കും കണ്ണേട്ടൻ കുളികഴിഞ്ഞ് വന്നിരുന്നു .എന്നെ കണ്ടതും കണ്ണുമിഴിച്ച് നോക്കിനിന്നു .

ഇനി എന്തിനാണാവോ അമ്പലത്തിൽ പോകുന്നത്. സാക്ഷാൽ ഭഗവതി ഇവിടെത്തന്നെ നിൽക്കുകയല്ലേ. കൈ കുപ്പി തൊഴുതാൽ പോരെ.

അപ്പോൾ കണ്ണേട്ടന് തമാശയൊക്കെ പറയാൻ അറിയാം അല്ലേ.

അറിയാലോ എന്താ സംശയമുണ്ടോ.

ഏയ്‌ ഒരു സംശയവുമില്ല. ഇപ്പോഴെങ്കിലും എന്നോടൊന്നും മിണ്ടിയല്ലോ അതുതന്നെ ഭാഗ്യം.

കണ്ണേട്ടൻ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.എങ്കിലും ഒന്നും തന്നെ പറഞ്ഞില്ല.

അപ്പോഴേക്കും കണ്ണേട്ടൻ ഒരുങ്ങി കഴിഞ്ഞിരുന്നു.

ഞങ്ങൾ താഴേക്ക് ഇറങ്ങി. ഞങ്ങളെ കണ്ട് അച്ഛനുമമ്മയും പറഞ്ഞു രണ്ടുപേരും നല്ല കലക്കൻ ജോഡിയാണ്.

മോൾക്കു വേണ്ടി ഈ സെറ്റുമുണ്ടും അച്ഛനാണ് സെലക്ട് ചെയ്തത് .അച്ഛൻ പറയുകയും ചെയ്തു മോൾക്ക്‌ നല്ല ചേർച്ചയായിരിക്കും എന്ന് .

താങ്ക്സ് അച്ഛാ

ഒ ….ആയിക്കോട്ടേ വരവ് വച്ചു. രണ്ടുപേരും താമസിക്കേണ്ട പോയിട്ടുണ്ട് വാ

എന്നാൽ ശരി അച്ഛാ.അമ്മേ പോയിട്ട് വരാം.

പോകുംവഴി ഞങ്ങൾ രണ്ടുപേരും ഒന്നുംതന്നെ മിണ്ടിയില്ല. ഞങ്ങളുടെ ഇടയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കണ്ണേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി.

കിച്ചു എനിക്ക് തന്നോട് അല്പം സീരിയസ് ആയിട്ട് സംസാരിക്കാനുണ്ട്.
ഇതാണ് അതിന് പറ്റിയ അവസരം ചിലപ്പോൾ ഇങ്ങനെ ഒരു അവസരം ഇനി കിട്ടിയില്ല .

അത് കേട്ടപ്പോഴേ എന്റെ മനസിൽ ഒരു കൊള്ളിയാൻ മിന്നി .ഇനി എന്താവും പറയാൻ പോകുന്നത് .വേറെ ഏതെങ്കിലും അഫയർ ഉണ്ടെന്നായിരിക്കുമോ സർവ്വേശ്വരാ നാരായണ അങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്ന് ഞാൻ മനസ്സിൽ ഒരുപാട് തവണ പ്രാർത്ഥിച്ചു.

കിച്ചു താൻ എന്താ ഒന്നും മിണ്ടാത്തത്.

കേൾക്കുന്നുണ്ട് കണ്ണേട്ടൻ പറഞ്ഞോളൂ.

കിച്ചു എനിക്കീ വിവാഹത്തിനോട വലിയ താൽപ്പര്യം ഒന്നും ഇല്ലായിരുന്നു .

അപ്പോഴേ ഞാൻ ഒന്നു ഞെട്ടി

എനിക്ക് നിന്നെ ഇഷ്ടം ആവാത്തത് കൊണ്ടൊന്നുമല്ല .നിന്നെയല്ല വേറെ ഒരു പെൺകുട്ടിയെയും എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല .അമ്മയുടെ നിർബന്ധം കാരണം ഞാൻ ഒരു പാവയെ പോലെ നിന്നു കൊടുക്കുകയായിരുന്നു. കല്യാണത്തിന് മുമ്പ് ഒരു തവണപോലും ഞാൻ നിന്നെ കാണാൻ വരാഞ്ഞത് ഒരു ഫോൺകോൾ പോലും ചെയ്യാതിരുന്നത് അതായിരുന്നു

അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്തു പറയണം എന്നുപോലും എനിക്കറിയില്ലായിരുന്നു. ഞാനങ്ങ് ഇല്ലായിരുന്നെങ്കിൽ എന്നുപോലും ആഗ്രഹിച്ചുപോയി.

കിച്ചു …………

ഞാൻ ദയനീയമായി കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ധാരയായി കണ്ണുനീർ ഒഴുകി .

കരായരുത് എന്നു പറയാൻ എനിക്ക് അവകാശമില്ല . ഒരുപക്ഷേ ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ വിവാഹം മുടങ്ങിയേനെ .

എന്നാൽ എന്റെ അമ്മ ആദ്യം ആയി എന്നോട് ആവശ്യപ്പെട്ടത് നിന്നെ മരുമകൾ ആയി വേണം എന്നാണ്.അതിനു ഞാൻ സമ്മതിച്ചില്ലെങ്കിൽ. അമ്മയെ അതു കൂടുതൽ വേദനിപ്പിക്കും .എന്ന് എനിക്കറിയാം .എന്നാൽ അതിനേക്കാൾ വലിയ വേദനയായിരിക്കും ഇപ്പോൾ നിനക്കു എന്നും അറിയാം .

ഞാൻ നല്ലൊരു ഭർത്താവ് ആകാൻ ശ്രമിക്കുന്നുണ്ട് പക്ഷേ എനിക്ക് പറ്റുന്നില്ല .

ഒരു മൂന്നുകൊല്ലം മുമ്പ് ഞാൻ ബാംഗ്ലൂരിലെ ഞങ്ങളുടെ ബിസിനസ് ഒക്കെ നോക്കി നടത്തുകയായിരുന്നു.

അവിടെവെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയതായിരുന്നു ജൂലിയെ. പിന്നീട് പലപ്പോഴും പല സ്ഥലങ്ങളിലും വെച്ച് ഞങ്ങൾ കണ്ടുമുട്ടി നല്ല കൂട്ടുകാരായി .
അവിടെ അവളുടെ അച്ഛനും ബിസിനസ് ആയിരുന്നു

എന്റെ ഫ്രണ്ട് ആയിരുന്നു അമൽ. അമലിന് ഞാൻ ജുലിയെ പരിചയപ്പെടുത്തിക്കൊടുത്തു .ഞങ്ങൾ മൂന്നുപേരും നല്ല ഫ്രണ്ട്സ് ആയി മുന്നോട്ടു പോയി.

അങ്ങനെയിരിക്കെ അമലാണ് എന്നോട് ആദ്യം പറഞ്ഞത് ജുലിക്ക് എന്നെ ഇഷ്ടമാണെന്നും. വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്നും .

അതു അറിഞ്ഞപ്പോൾ തന്നെ അവളെ നേരിട്ട് കണ്ട് മുഖത്ത് നോക്കി ഞാനിത് ചോദിച്ചു.

ആണെന്ന് അവൾ എന്റെ മുഖത്തുനോക്കി തന്നെ മറുപടി പറഞ്ഞു .

എന്നാൽ അവൾ ഒരു ക്രിസ്ത്യനും ഞാനൊരു ഹിന്ദുവാണ് .വീട്ടിൽ പല പ്രശ്നങ്ങളും ഉണ്ടാകും .എന്ന് അവളെ പറഞ്ഞു മനസ്സിലാക്കി .എങ്കിലും അവൾ അതിൽ നിന്നും പിന്മാറാൻ തയ്യാറായില്ല .

ഇഷ്ടവും പറഞ്ഞ എന്റെ പുറകെ ഒരുപാട് അവൾ നടന്നു.

അവസാനം എപ്പോഴോ എനിക്കും അവളോട് ഒരിഷ്ടം തോന്നി പിന്നീടങ്ങോട്ട് ഞങ്ങളുടെ നാളുകളായിരുന്നു
ഞങ്ങൾക്ക് ചുറ്റും പ്രണയം മാത്രം

എന്തിനും
ഒപ്പം നിൽക്കുന്ന ഒരു ചങ്ക് ഫ്രണ്ട് .ഇവർ രണ്ടുപേരും ആയിരുന്നു എന്റെ ലോകം.

പല തവണ അവൾ ശാരീരികമായി ബന്ധപ്പെടാൻ വേണ്ടി താല്പര്യം കാണിച്ചു.വിവാഹ ശേഷം എന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.

അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ ജൂലിയുടെ വീട്ടിൽ പോയി.അപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു. ബെല്ലടിച്ചിട്ടും തുറന്നില്ല .

അപ്പോഴാണ് ഞാൻ ഒരു ബൈക്ക് അവിടെ ഇരിക്കുന്നത് കണ്ടത്.

മനസ്സിലേക്ക് ഒരു നൂറ് ചിന്തകൾ ഓടിവന്നു .എന്നാൽ അങ്ങനെയൊന്നും നടക്കരുതെന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു .വീടിന്റെ മുകളിയിലേക്ക് ഞാൻ വലിഞ്ഞുകയറി ജൂലിയുടെ മുറി ലക്ഷ്യമാക്കി നടന്നു .അപ്പോഴാണ് കർട്ടൻ മാറിക്കിടന്നു ജനലിന്റെ വിടവിലൂടെ ഞാൻ അത് കണ്ടതു

ഞാൻ കണ്ട സ്വപ്നത്തിൽ എന്റെ കിടപ്പറയിൽ അവൾ കിടക്കുന്നു നഗ്നമായി .എന്നാൽ ഒപ്പമുള്ളത് ഞാനല്ല . വേറെ ഒരു വ്യക്തി.

എന്റെ സ്വന്തം ചങ്ക് എന്ന് കരുതി കൂടെ കൊണ്ടുനടന്ന എന്റെ ഫ്രണ്ട് അമൽ

ഞാൻ ആകെ തകർന്നു പോയി .എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ ഭ്രാന്തനെപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഞാൻ താഴെയിറങ്ങി വാതിൽ ചവിട്ടി തുറന്നു .നേരെ മുകളിലേക്ക് ഓടിക്കയറി അവളുടെ റൂമിലെ വാതിൽ ലോക്കല്ലായിരുന്നു .അത് ഞാൻ തള്ളിത്തുറന്നു.

എന്നെ കണ്ടു അവർ രണ്ടുപേരും ഞെട്ടി.

ആദ്യം ഞാൻ ജൂലിയുടെ നേരെ കുതിച്ചു. മതിവരുവോളം അവളെ പ്രഹരിച്ചു .എന്നിട്ടും എന്നിലെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല .

തടസ്സം നിന്ന അമലിനും ഒരുപാട് അടികൊണ്ട്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാനവനെ ചെയ്തു.

എന്തിനായിരുന്നു നീ എന്നെ ചതിച്ചത് ബെസ്റ്റ് ഫ്രണ്ട് ആയ നിന്നിൽനിന്നും ഞാനിത്രയും പ്രതീക്ഷിച്ചില്ല .

( അതിനു മറുപടി പറഞ്ഞത് ജുലിയായിരുന്നു )

ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിച്ചത് നീ എനിക്ക് തന്നില്ല .എന്നാൽ അമൽ എനിക്ക് തന്നു .ഞാൻ നോക്കിയിട്ട് നിന്നെക്കാൾ എന്തുകൊണ്ടും നല്ലത് അമൽ ആണ്.

അത് പറഞ്ഞു തീരും മുന്നെ അവിടെ ഇരുന്ന ഫ്ലവർ വൈസ് എടുത്തു അവൾക്കു ഏറ്റ ഒരടി കൊടുത്തു .ഫ്ലവർ വൈസ് ചന്നം ചിന്നം ആയി.

ഇത് കണ്ട് നിന്ന അമൽ ഓടാൻ നോക്കി.
അവനെ പിടിച്ചുനിർത്തി .അവന്റെ കഴുത്തു ഞെരിച്ചു പിടിച്ചു.അവനു ശ്വാസം മുട്ടി.കണ്ണുകൾ പുറത്തേക്കു തള്ളി.

അങ്ങനെ അങ്ങ് പോയാലോ ഇത്രയും നേരം ഇവളുടെ കൂടെ കഴിഞ്ഞതല്ലേ നീ. കൂടെ കിടക്കാൻ മാത്രമല്ല സ്ത്രീ . എന്തായാലും എന്റെ മോൻ ഇവളെ ഹോസ്പിറ്റലിൽ എത്തിച്ചട്ടു പോയാൽ മതി .

ആരെങ്കിലും ചോദിച്ചാൽ മുകളിൽനിന്ന് കാൽതെറ്റി വീണതാണെന്ന് പറഞ്ഞേക്കണം.

ജയിലിൽ കിടക്കും എന്ന പേടി കൊണ്ടല്ല .ഇതേപോലുള്ള ഒരു വേശ്യയായെ ന്റെ കൈകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പുറംലോകം അറിയരുത്.

അതുകൊണ്ട് മോൻ ഇവളെയും തൂക്കി ഹോസ്പിറ്റലിൽ പോകാൻ നോക്ക്.

അതിനുശേഷം ഇതുവരെ ഞാൻ ബാംഗ്ലൂരിൽ പോയിട്ടില്ല .അവിടുത്തെ ബിസിനസിന്റെ കാര്യം അച്ഛനാണ് നോക്കുന്നത്. അതിനോടുകൂടി ഞാൻ ബാംഗ്ലൂർ എന്ന നഗരത്തിനെ തന്നെ വെറുത്തുപോയി .

എനിക്കിപ്പോൾ സ്ത്രീയെ പേടിയാണ്. എന്നാൽ എന്റെ അമ്മ ഒരു സ്ത്രീയാണ്. അവളെ പോലെയല്ല ഒരു ദേവതേയെ പോലുള്ള സ്ത്രീ. അതുകൊണ്ടുമാത്രമാണ് ഞാൻ സ്ത്രീയെ വെറുക്കാത്തത്.

ഇത് നീ അറിയണമെന്ന് എനിക്ക് തോന്നി .

അല്ലെങ്കിൽ നീ കരുതും നിന്നെ അമ്മയും അച്ഛനും അറിഞ്ഞുകൊണ്ട് ചതിച്ചുവെന്ന്. എന്നാൽ എന്റെ അമ്മയ്ക്കോ അച്ഛനോ ഇതിനെപ്പറ്റി ഒന്നും തന്നെയാണ് അറിയില്ല .

എന്നോട് നീ ക്ഷമിക്കണം

അപ്പോഴേക്കും അമ്പലം എത്തിയിരുന്നു.

പൂജ നടക്കുമ്പോഴും തൊഴുകയ്യോടെ നിന്നെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു .

ഒരു പാട് മോഹിച്ചു കണ്ണേട്ടനു മായി ഒരു ജീവിതം. എന്നാൽ ഇപ്പോൾ വേറൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല .എനിക്ക് കണ്ണേട്ടനെ വേണം . ഒരുപാട് വർഷം ഒരുമിച്ചു കഴിയണം .

ഭഗവതി എനിക്കെന്റെ കണ്ണേട്ടനെ എനിക്കുമാത്രമായി തിരിച്ചു തരണേ. എന്ന് മനമുരുകി പ്രാർത്ഥിച്ചു കണ്ണുകൾ നിറഞ്ഞൊഴുകി.

വീട്ടിലേക്ക് തിരിച്ചു .

കണ്ണേട്ടാ കണ്ണേട്ടനു ഇപ്പോഴും ജൂലി ഇഷ്ടമാണോ

ഒരിക്കലുമില്ല ജൂലി എന്ന പേര് കേൾക്കുമ്പോൾ തന്നെ എനിക്ക് അറപ്പാണ് ഇപ്പോൾ. സ്ത്രീകൾക്കുപോലും അപമാനമായി ജനിച്ച പാഴ് വസ്തു അതാണ് ജുലി .

ഇതറിഞ്ഞാൽ മതി എനിക്ക് .

എന്ത് അറിഞ്ഞാൽ മതിയെന്നു.

ഏയ് ഒന്നുമില്ല .

അപ്പോൾ കണ്ണേട്ടന് മനസ്സിൽ ജുലിയില്ല. ഇനി കണ്ണേട്ടനെ എന്റെമാത്രം ആക്കാൻ എനിക് സാധിക്കും .അതിൽ എനിക്ക് 100 ,101% വിശ്വാസം ഉണ്ട്. കണ്ണേട്ടനെ സ്വന്തമാക്കി എടുത്തിരിക്കും ഞാൻ. എന്റെ ജീവിതം തകരാൻ പാടില്ല. തകർന്നാൽ ആർക്കും അതു സഹിക്കാനാവില്ല. എനിക്ക് കണ്ണേട്ടനെ നേടിയെടുത്തേ പറ്റു.

അപ്പോഴേക്കും വീട് എത്തിയിരുന്നു

ഞാൻ നേരെ ഹാളിലേക്കു കണ്ണേട്ടൻ നേരെ മുറിയിലേക്കും പോയി.

ഹാളിൽ അച്ഛനുമമ്മയും ചേച്ചിയും കുഞ്ഞു( താമര ) ഉണ്ടായിരുന്നു .ഞാൻ അവർക്കെല്ലാം പ്രസാദം തൊട്ടു കൊടുത്തു .അൽപനേരം അവരോട് സംസാരിച്ചതിനുശേഷം മുറിയിലേക്ക് വന്നു .

മുറിയുടെ വാതിൽ തുറന്നതും മുറിയിൽ വേണിയും കണ്ണേട്ടനും എന്തോ സംസാരിക്കുകയായിരുന്നു.

നിനക്കെന്താടി ഒട്ടും മാനേഴ്സ് ഇല്ലേ ഒരു മുറിയിലേക്ക് വരുമ്പോൾ ഇങ്ങനാണോ .ജസ്റ്റ് ഒന്ന് തട്ടിയിട്ടേൻയെങ്കിലും കയറി കൂടെ അതെങ്ങനാ. അങ്ങനെയൊക്കെയുള്ള നല്ല ശീലങ്ങൾ വേണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം . ( വേണി ആണ് അത് പറഞ്ഞതു )

പെട്ടെന്ന് എനിക്ക് എന്തോ അത് സഹിക്കാനായില്ല തിരികേ ഞാൻ മുറിയിൽ നിന്നിറങ്ങി .

വേണി എന്താ നീ അവളോട് പറഞ്ഞത്. അവളെന്റെ ഭാര്യയാണ് .നിന്നെക്കാൾ അധികാരം അവൾക് ഈ മുറിയിൽ ഉണ്ട്. അവൾക്ക് മുറിയിലേക്ക് കടന്നു വരാൻ ആരുടെ അനുവാദം വേണ്ട. അനുവാദം വേണ്ടത് നിനക്കാണ്. അവൾ പാവമാണെന്ന് വെച്ച് തലയിൽ കയറാൻ നോക്കിയൽ. ഞാൻ താലി കെട്ടിയ പെണ്ണ് ആണ് അവൾ

ഇറങ്ങി പോ പുറത്ത് …..

കണ്ണേട്ടൻ പറഞ്ഞതെല്ലാം ഞാൻ പുറത്തുനിന്ന് കേട്ടിരുന്നു .അപ്പോൾ എന്നെ മനസ്സിന് വല്ലാതെ സന്തോഷം ആയിരുന്നു .

ഭാര്യ ആയി അംഗീകരിച്ചിരിക്കുന്നു . ഇത്രയും മതി എനിക്ക്. ഇതിനപ്പുറം ഒന്നും തന്നെ എനിക്കു വേണ്ട .

അപ്പോഴേക്കും വേണി ഡോർ തുറന്ന് പുറത്തിറങ്ങി.

വേണി ………..

എന്റെ വിളി കേട്ട് അവൾ അവിടെനിന്നും.

എന്താ …….

നീ പറഞ്ഞില്ല അന്തസ്സ് ഇല്ല എന്നു അതിന്റെ കൂട്ടത്തിൽ ഇതും കൂടി കണക്ക് വെച്ചോ.

എന്നു പറഞ്ഞു തീരും മുന്നേ തന്നെ കരണം നോക്കി ഒന്നുപൊട്ടിച്ചു .

എടീ നീ എന്നെ ……..

അതും പറഞ്ഞ് അവൾ എനിക്ക് നേരെ കൈപൊക്കി .

ഞാനാ കയ്യിൽ കയറി പിടിച്ചു.

കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയാ എന്നോടാ നീന്റെ കളി.

അവളുടെ കൈ ഞാൻ പിടിച്ചു തിരിച്ചു. വേദനകൊണ്ട് അവൾ പുളഞ്ഞു.

അയ്യോ എന്റെ കൈ വിടാടി . എന്റെ കൈ വേദനിക്കുന്നു .

എന്താടീ നീ എന്നെ വിളിച്ചതു.

വിടാടി എന്നു

ഓഹോ അത്രയ്ക്കായോ .ഒന്നുകൂടെ ഞാൻ കൈ പിടിച്ചു തിരിച്ചു. വേദനകൊണ്ട് അവൾ കരഞ്ഞപേക്ഷിച്ചു കൈവിടാൻ .

മര്യാദയ്ക്ക് പറഞ്ഞാൽ കൈവിടും അല്ലെങ്കിൽ വിടില്ല .

കൃപ ചേച്ചി പ്ലീസ് എന്റെ കൈ വേദനിക്കുന്നു പ്ലീസ് ഞാൻ ഒന്നിനും വരില്ല പ്രോമിസ്

ഇപ്പോൾ എന്റെ മോൾ നല്ല കുട്ടിയായി.

അതും പറഞ്ഞു ഞാൻ മുറിയിലേക്ക് കയറിപ്പോയി.

കണ്ണേട്ടൻ ലാപ്ടോപ്പിൽ എന്തോ ചെയ്യുകയാണ് (അതിനു എപ്പോഴും അതാണല്ലോ പണി)

കിച്ചു …….

എന്താ കണ്ണേട്ടാ ……..

അപ്പോൾ നിനക്ക് കരാട്ടെ ബ്ലാക്ക് ബെൽറ്റ് കിട്ടിയതാണ് അല്ലെ.

അത് കേട്ടതും എന്റെ കണ്ണ് തള്ളിപോയി.

അതെങ്ങനെ കണ്ണേട്ടന് …………

പുറത്ത് നടന്നതൊക്കെ ഞാൻ കേട്ടു. അടിയുടെ സൗണ്ടും കേട്ടു .പിന്നെ ഇടപെടാഞ്ഞത് അവൾക്ക് ഇത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്.

എന്നും പറഞ്ഞ് കണ്ണേട്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു . ഞാൻ ഒരു ചമ്മിയചിരി പാസാക്കി

(തുടരും)