രചന – ലക്ഷ്മി ലച്ചു
മോളെ ഋതു …..
എന്റെ കുട്ടി ഇതൊന്നും കണ്ടു വിഷമിക്കേണ്ട. ഞങ്ങളുടെ ശ്വാസം നിലയ്ക്കും വരെ അവന്റെ ആഗ്രഹം ഒന്നും നടത്തിയെടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല.
അമ്മേ……
എന്താ മോളെ….
ഇന്ന് അമ്മ എന്റെ കൂടെ ഇവിടെ കിടക്കുമോ. എനിക്കെന്തോ വല്ലാതെ പേടിയാകുന്നു. അയാൾ എന്നെ അപായപ്പെടുത്തുവാൻ ശ്രമിക്കുമോ എന്ന് ഒരു പേടി.
ഞങ്ങൾ ഉള്ളപ്പോൾ എന്റെ മോൾ ഒരു കാരണവശാലും അവനെ പേടിക്കരുത്.
അഥവാ അങ്ങനെ എന്തെങ്കിലും ഒരു ശ്രമം അവൻ നടത്തിയാൽ. പിന്നീട് ഈ മണ്ണിനു മേൽ അവൻ ജീവനോടെ ഉണ്ടാവില്ല.
ജന്മം കൊടുത്ത എനിക്ക് ജീവൻ തിരിച്ചെടുക്കാനുള്ള അധികാരവുമുണ്ട്
അമ്മയുടെ മടിയിൽ തല വച്ച് ഞാൻ സുഖമായി ഉറങ്ങി
പിറ്റേന്ന് ബാങ്കിൽ ചെന്നപ്പോൾ എല്ലാ കാര്യവും വിശദമായി ഞാൻ ശ്രുതിയോട് പറഞ്ഞു.
എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇത് ഇങ്ങനെയൊക്കെ വരു എന്ന്
ഞാൻ അന്നു പറഞ്ഞപ്പോൾ നീ എന്തൊക്കെയായിരുന്നു എന്നെ പറഞ്ഞത്. എന്നിട്ട് ഇപ്പോഴോ
എന്തായാലും നല്ല ചുള്ളൻ പയ്യൻ ആണ് മോളേ. നിനക്ക് നന്നായി ചേരും.
എനിക്ക് ഇതുപോലുള്ള ആരെയും കിട്ടുന്നില്ലല്ലോ ദൈവമേ.
എടീ നീ എന്റെ ആദിയേട്ടനെ കണ്ണു വെക്കുന്നോ.? നിന്റെ കണ്ണിൽ ഒരു കട്ട ചുണ്ണാമ്പ്.
ഓഹോ നിന്റെ ആദിയേട്ടനോ. അപ്പോൾ അവിടം വരെ ആയി കാര്യങ്ങൾ
ശ്രുതി അങ്ങനെ പറഞ്ഞപ്പോൾ നാണത്താൽ എന്റെ കവിൾത്തടങ്ങൾ തുടുത്തു.
എങ്ങനെയും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്തയിലായിരുന്നു ഞാൻ
വൈകിട്ടായാൽ എന്തായാലും ആദി ഏട്ടൻ വീട്ടിലേക്ക് വരും എന്ന് എനിക്ക് തീർച്ചയായിരുന്നു.
ആദിയേട്ടന്റെ വീട്ടുകാർ ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചത് മുതൽ. ഞാനും കുറച്ചൊക്കെ സ്വപ്നങ്ങൾ നെയ്യുന്ന പണി തുടങ്ങിയിരുന്നു.
10 പേരുടെ ജോലി ഞാൻ ഒരുമിച്ച് ചെയ്യും പോലെ ആയിരുന്നു പിന്നീടങ്ങോട്ട് .
എന്റെ ഉത്സാഹം കണ്ടു ശ്രുതി പോലും അതിശയിച്ചുപോയി. എങ്ങനെയോ 5.30 വരെ സമയം തള്ളി നീക്കി.
സൂപ്പർഫാസ്റ്റിനെക്കാളും സ്പീഡ് ആയിരുന്നു എന്റെ മനസ്സിന്.
വീട്ടിലെത്തി കുളിച്ചൊരുങ്ങി വാതിൽപ്പടിയിൽ ചെന്നിരുന്നു.
നീ ഇത് ആരെയും കാത്ത് ഇരിക്കുവാ.
ആദിയെ കാത്തു ഇരിക്കുവാണെങ്കിൽ അവൻ ഇനി ഇങ്ങോട്ടു ഒന്നും വരില്ല.
അതു എന്താ ശ്രീയേട്ടാ അങ്ങനെ പറഞ്ഞേ.
അങ്ങനെ വഴിക്കു വാ മോളേ.
അപ്പോൾ നീ അവനെ കാണാൻ വേണ്ടി ഇരുന്നത് ആണ് അല്ലേ. എന്റെ ഊഹം തെറ്റില്ല.
ഞാൻ ചുമ്മാ ഒന്നു എറിഞ്ഞു നോക്കിയതാ.
ഒന്നു പോ ശ്രീയേട്ടാ……..
ചിണുങ്ങാത്തടി പെണ്ണേ.അവൻ ഇനി എപ്പോഴും ഇങ്ങോട്ടൊന്നും വരില്ല.അതു സത്യം ആണ്
അതെന്താ അങ്ങനെ…?
കല്ല്യാണം ഒക്കെ ആയ സ്ഥിതിക്ക് അവൻ എപ്പോഴും ഇങ്ങോട്ടു വരുന്നത് ശരി അല്ലല്ലോ.
അതിനു ഇതു ഉറപ്പിച്ചട്ടില്ലല്ലോ ശ്രീയേട്ടാ..അമ്മ
അതും ശരി ആണ്.അമ്മ ഇനി എന്താണ് പറയാൻ പോകുന്നത് എന്നു അറിയാൻ വയ്യാ..
അതും പറഞ്ഞു ശ്രീയേട്ടൻ അകത്തേക്കു പോയി.
ആദിയേട്ടനെ കാണാൻ യാതൊരു വഴിയും ഇല്ലല്ലോ ദേവി. വിളിക്കാൻ ആണെങ്കിൽ നമ്പർ ഇല്ല. ശ്രീയേട്ടന്റെ അടുത്തു ചോദിക്കാൻ ഒരു മടി.
ഇത്ര നാളും വിവാഹം വേണ്ടാ എന്നു പറഞ്ഞു നിന്നിട്ടു.പെട്ടെന്ന് ഒരാളോട് ഇങ്ങനെ അടുപ്പം കാണിച്ചാൽ എല്ലാവരും എന്തു കരുത്തും എന്നു ചിന്തിച്ചപ്പോൾ എന്റെ മനസ്സ് പിടിച്ചു കെട്ടിയ പോലെ അവിടെ നിന്നു.
ഇനി ഞാൻ ആയിട്ടു ആദിയേട്ടനെ കാണാൻ മുൻകൈ എടുക്കില്ല .എന്നു മനസ്സ് കൊണ്ടു ഉറച്ച തീരുമാനം എടുത്തു.
ദിവസങ്ങൾ പലതും കഴിഞ്ഞു
ആദിയേട്ടനെ ഞാൻ കണ്ടതെ ഇല്ല.
മനപ്പൂർവ്വം മാറി നിൽക്കുവാണ് ദുഷ്ടൻ.എനിക്കു അറിയാം അതു.
ഒന്നു വന്നു മുന്നിൽ നിന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചിരുന്ന ദിവസങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നിട്ടും കണ്ടില്ല.
അല്ലാത്തപ്പോൾ കവലയിൽ വായി നോക്കി നിൽക്കുന്ന ആളാണ്.ഇപ്പോൾ കാണാനേ ഇല്ലാ…..
ശ്രീയേട്ടനും ആദിയേട്ടനെ കുറിച്ചു ഒന്നും പറയുന്നില്ല.
ആദിയേട്ടന്റെ അച്ഛൻ ആലോചന മുന്നോട്ടു വയ്ക്കുന്നത്തിനു മുന്നേ.
എന്തോരം സ്നേഹം ആയിരുന്നു. ഒരു നേരം കാണാതെ ഇരിക്കില്ല. 24മണിക്കൂറും വീട്ടിൽ ഉണ്ടായിരുന്നു.
നടുക്കുർപാതിരാത്രിക്കു വന്നു കാവൽ നിൽക്കുന്നു. അങ്ങനെ എന്തൊക്കെ ആയിരുന്നു. ഇപ്പോൾ ദാ കിടക്കുന്നു ആഴ്ചകൾ ആയി ഒന്നു കണ്ടിട്ടു.
എന്തോ ആലോചിച്ചാടി കോണിപ്പടി ഇറങ്ങുന്നെ.
ഏയ് ഒന്നും ഇല്ല.ഞാൻ ചുമ്മാ ബാങ്കില്ലേ ഓരോ കാര്യം ആലോചിച്ചു നടന്നതാ
എന്താടീ നീ ഒന്നും കഴിക്കുന്നില്ലേ..?
ഇല്ല ശ്രീയേട്ടാ വിശപ്പു തോന്നുന്നില്ല
തോന്നുന്നില്ല …… ശരി എന്നാൽ പോയിട്ട് വാ.
ബസ്റ്റോപ്പിലേക്കു നടക്കാൻ തുടങ്ങിയതുമുതൽ ഒരു കാർ എന്നെ ഫോളോ ചെയ്യുവാണ്.
എന്തോ ഒരു ഭയം ഉള്ളിൽ ഉണ്ടെങ്കിലും. ജനിച്ചുവളർന്ന നാട്ടിൽ ആരെ പേടിക്കണം എന്നൊരു ചിന്ത മനസ്സിൽ ഉടലെടുത്തു.
തിരിഞ്ഞുനോക്കാതെ ഞാൻ ബസ്റ്റോപ്പിലേക്ക് പെട്ടെന്ന് നടന്നു.
ബസ്റ്റോപ്പിൽ ചെന്നപ്പോൾ എന്നും പോകാറുള്ള പതിവ് കൂട്ടുകാരെ കിട്ടി.
അവരുമായി കൊച്ചു വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .
ആ കാർ അല്പം മുന്നോട്ടു മാറി ഒതുക്കി ഇട്ടിരിക്കുന്നു.
ബ്ലാക്ക് കളറിൽ ഉള്ള ടൊയാട്ടോ ആണ് .
ഗ്ലാസ് കയറ്റിയിട്ടിരിക്കുന്നതു കൊണ്ടു അതിനുള്ളിൽ ആരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല .
ഞാൻ കാർ കിടക്കുന്ന ഭാഗത്തേക്ക് തന്നെ നോക്കി നിന്നു.
അപ്പോഴേക്കും എനിക്ക് പോകാനുള്ള ബസ്സ് വന്നിരുന്നു .
ബസിൽ കയറി .
വിൻഡോ സീറ്റ് തന്നെ എനിക്ക് കിട്ടി.
ബസ്സ് മുന്നോട്ടെടുത്തപ്പോൾ എനിക്കു എന്തോ ഒരു ആശ്വാസം പോലെ തോന്നി.
എന്നാൽ ആ ആശ്വാസം കുറച്ചുനേരത്തേക്ക് മാത്രമായിരുന്നു.
തൊട്ടുപിന്നാലെ ആ ടോയാട്ടോ കാറും ഉണ്ടായിരുന്നു.
അത് എന്റെ ശ്രദ്ധയിൽപെട്ടത് മുതൽ എനിക്ക് ടെൻഷൻ വീണ്ടും തുടങ്ങി .
ബസ്സ് ഓടിക്കുന്ന ഡ്രൈവർ കൈകാണിച്ച് പൊയ്ക്കോളാൻ പറഞ്ഞിട്ടും ആ കാർ മുൻപേ ഓടിച്ചു കയറിയില്ല.
ബസ്സിന് പുറകെ തന്നെ വന്നു .
ഞാൻ ബസ്സിൽ നിന്നും
ബാങ്കിന്റെ മുൻപിൽ ഇറങ്ങി .
റോഡ് ക്രോസ് ചെയ്തപ്പോഴും ആ കാർ ഒരു കടയുടെ അടുത്തായി പാർക്ക് ചെയ്തു ഇട്ടിരുന്നു.
എന്നാൽ കാറിൽ നിന്നും പുറത്തേക്ക് ആരുംതന്നെ ഇറങ്ങിയില്ല.
എന്താ ഋതിക മോളെ കല്യാണമൊക്കെ ആയെന്ന് ശ്രുതി കൊച്ച് പറഞ്ഞത് ശരിയാണോ
(ബാങ്കില്ലേ വാച്ചർ അമ്മാവൻ ആണ് ആൾ.)
ഒരു ആലോചന വന്നു രാമേട്ടാ. ശ്രീയേട്ടന്റെ അടുത്ത കൂട്ടുകാരനാണ്. എന്നാൽ അത് ഉറച്ചു എന്നൊന്നും പറയാറായിട്ടില്ല. അത്രയേ ഉള്ളൂ .
നടക്കും കുട്ടിയേ ഇതൊക്കെ നടക്കാതെ എവിടെ പോകാനാണ്. ദൈവം നിന്നെ കാണാതെ ഇരിക്കുമോ
അറിയില്ല രാമേട്ടാ
നടന്നിട്ട് പറഞ്ഞാൽ പോരേ നടന്നെന്ന് എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ
അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കുമ്പോഴും കാർ അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു
ബാങ്കിന്റെ അകത്തു കയറി കഴിഞ്ഞാൽ ഞാൻ സുരക്ഷിത ആണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
അതു എന്റെ ടെൻഷൻ 50 ശതമാനം കുറച്ചു
ജോലിയിൽ മുഴുകിയും ശ്രുതിയോട് സംസാരിച്ചു ഒക്കെ രാവിലത്തെ കാര്യം ഞാൻ മറന്നു.
എല്ലാം ശ്രുതിയോട് പറയണം എന്നൊക്കെ കരുതിയതാണ്. എന്നാൽ എന്റെ മനസ്സ് അതു അനുവദിച്ചില്ല
വൈകിട്ട് 5:30 ബാങ്കിൽ നിന്നും ഇറങ്ങി .
ഇന്ന് നേരം നന്നായി ഇരുട്ടിയാട്ടുണ്ട്.
പ്രകൃതിയുടെ ഓരോ പ്രതിഭാസങ്ങളെ . 5.30 അയതെ ഉള്ളു.എന്നാൽ രാത്രി അയപോലെ തോന്നുന്നു .
ഞാൻ സ്ഥിരം വരാറുള്ള ബസ്സ് തന്നെ കിട്ടി. ബസ്സിൽ ഇരിക്കുമ്പോൾ ആണ്.രാവിലത്തെ ഓരോ കാര്യങ്ങൾ എന്റെ ഓർമയില്ലേക്കു ഓടി വന്നതു. ഒരു പേടി ഉള്ളിൽ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ബസ്സിൽ ഇരുന്നു.
ഡാ നീ എന്താ ഇപ്പോൾ വീട്ടിലോട്ട് ഒന്നും വരാത്തത് അവിടെ ഒരാളാണെങ്കിൽ നിന്നെയും കാത്ത് എന്നും പടിക്കൽ വന്നു ഇരിക്കും
ഞാൻ ചോദിക്കുമ്പോൾ പറയും ബാങ്കില്ലേ കാര്യം ആലോചിക്കുവാണെന്നു.
എനിക്കറിയില്ലേ അവൾ നിന്നെ ഓർത്തിരിക്കുവാണെന്നു.
അവൾ ഇപ്പോഴാടാ ഒന്നു സന്തോഷിച്ചു ഞാൻ കാണുന്നേ. ഇനി അമ്മയും കൂടെ സമ്മതിച്ചാൽ മതിയായിരുന്നു.
എന്നെ ഓർത്ത് അവിടെ ഇരിക്കട്ടെ. കുറെ നാൾ ഞാനും ഇതുപോലെ പുറകെ നടന്നത് അല്ലേ.
എപ്പോഴും കണ്ടാൽ ഒരുപാട് സ്നേഹം ഉണ്ടാവില്ല .എന്നാൽ കാണാതിരിക്കുമ്പോൾ മനസ്സുകൾ തമ്മിൽ ഒരുപാട് അടുക്കും നിനക്കറിയില്ലേ ശ്രീ….
100 ആയുസ്സാണ് അവൾക്ക് ദാ വിളിക്കുന്നു.
ഹലോ എന്താ ഋതു.
ഏട്ടാ പെട്ടെന്ന് ഇങ്ങോട്ടൊന്നും വാ . ഞാൻ നമ്മുടെ കവലയിൽ ഉണ്ട് പെട്ടെന്ന് വാ ഏട്ടാ….
( തുടരും )

by