പ്രണയമംഗല്യം…. 10

പ്രണയമംഗല്യം  💞

എന്നാലും ആരായിരിക്കും അത് ചെയ്തത്?

എനിക്കറിയത്തില്ല നരേട്ടാ ഞാനാണെങ്കിൽ മോൾടെ അടുത്ത് നിന്ന് കുറെ നേരമായിട്ട് മാറി നിൽക്കുമായിരുന്നു.എനിക്ക് ഒരു കോൾ വന്നു മറ്റേ പ്രോഗ്രാംസിന്റെ ഒപ്പം ഞാൻ അതിനു വേണ്ടി മാറി നിൽക്കുകയായിരുന്നു. എനിക്ക് അറിയില്ല എന്തു പറ്റിയതാണെന്ന് അവളോട് ചോദിച്ചപ്പോൾ ഡ്രസ്സ് കുഴപ്പമൊന്നുമില്ലായിരുന്നു.  അവളും മാധുവും ഇട്ടു നോക്കാൻ പോയപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നു.

പക്ഷേ ഇന്ന് വൈകുന്നേരം കുട്ടികൾ ഇവിടെ വന്നതിനുശേഷം ഇട്ടു നോക്കിയപ്പോഴാണ് മനസ്സിലായത് അവളുടെ കുറച്ച് ടൈറ്റ് ആയിരുന്നുവെന്ന്. എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല  പിന്നെയുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ അവരുടെ പ്രോഗ്രാമിന് വേണ്ടി കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു. അപ്പോൾ തന്നെയാ സ്റ്റിച്ച് ഫുള്ള് പൊട്ടുകയായിരുന്നു.

പിന്നെ നമ്മുടെ മോൻ വന്നതുകൊണ്ടാണ് കുട്ടി രക്ഷപെട്ടത്.
അരുന്ധതി തന്റെ സങ്കടം നരേന്ദ്രനോട് പങ്കുവെച്ചു.

നരേന്ദ്രനും ആകെ വിഷമിച്ചു നിൽക്കുകയാണ്.

പാർട്ടിയൊക്കെ കഴിഞ്ഞു എല്ലാവരും അതേ ഹോട്ടലിൽ ഒരു റൂം എടുത്തു ആ റൂമിലിരിക്കുകയാണ്.

റൂമിൽ തനുവും മാധുവും രുദ്രനും ശിവയും തീർത്തും കരുണയും ഉണ്ടായിരുന്നു.

അവരും ഇതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആർക്കും സംഭവിച്ചതിനെ കുറിച്ച് ഒരു വിവരവുമില്ല.

ഒരു ഊഹവും ഇല്ലായിരുന്നു എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന്.

അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നതെന്ന്. ഒരു സംശയം മാത്രം മുളപൊട്ടിയിരുന്നു. കരുണയുടെ മുഖത്ത് മാത്രം സങ്കടവുമോ സഹതാവുമോ അങ്ങനെ ഒന്നും കാണാൻ കഴിയുന്നില്ല.

അവൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയത് പോലെ തോന്നുന്നു. ആ സമയത്താണ് തനുവിന്റെയും മാധുവിന്റെയും രക്ഷിതാക്കൾ ആ മുറിയിലേക്ക് കടന്നുവന്നത്.

ബാക്കി എല്ലാവർക്കും സങ്കടവും സഹതാപവും ഉണ്ടെങ്കിലും ചിന്മയക്കു മാത്രം വലിയ കുലുക്കമൊന്നുമില്ല. അതും ശിവ നോട്ടമിട്ടിരുന്നു.

ഏകദേശം കാര്യങ്ങളൊക്കെ ചുരുളഴിഞ്ഞതുപോലെ ശിവയ്ക്ക് തോന്നി. കാരണം, ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഇതുപോലൊരു നാണക്കേട് ഉണ്ടാകാൻ ചാൻസ് ഉണ്ടായിട്ടും എല്ലാവരും അതിനെക്കുറിച്ച് സങ്കടപ്പെട്ടിരിക്കുമ്പോൾ കരുണയും ചിന്മയിയും മാത്രം ഇതൊന്നും തങ്ങളെ ബാധിക്കുന്നതേ അല്ല എന്നൊരു രീതിയിലാണ് ആ മുറിയിൽ ഇരുന്നത്. ഇപ്പോൾ അവരോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള സമയമല്ല, അനുയോജ്യമായ മറ്റൊരു സമയം ആവട്ടെ അപ്പോൾ രണ്ടിനെയും പൊക്കിക്കോളാം എന്ന് അവൻ കരുതി.

കരഞ്ഞു തളർന്നിരിക്കുന്ന തനു ഇടയ്ക്കൊന്ന് നോട്ടം പാളിയപ്പോൾ ചിന്മയയെ നോക്കി. അവളുടെ കണ്ണുകൾ കഴുകനേക്കാൾ ശക്തിയോടെ തനുവിനെ കുത്തിക്കൊല്ലാൻ പാകത്തിന് നോക്കിനിൽക്കുന്നു. ശേഷം ആ കണ്ണുകൾ ആരാധനയോടെ രുദ്രന് നേർക്ക് തിരിഞ്ഞു. എന്തുകൊണ്ടോ അവളുടെ പ്രവർത്തി തനുവിന് ഇഷ്ടമായില്ല.

തന്റേതാണല്ലോ തനിക്ക് മാത്രമുള്ളതല്ലേ അതിനെയെന്തിനാ ഇവിൾ നോക്കുന്നേ??

എന്നൊരു ചെറിയ കുശുമ്പ് അവിടെ മുള പൊട്ടി.
അത് കൃത്യമായി ശ്രദ്ധിക്കുകയും ചെയ്തു പിന്നെയും ചിന്മയിയുടെ നോട്ടം രുദ്രന് നേർക്ക് തന്നെയായിരുന്നു. അവന്റെ ഓരോ ചലനങ്ങളും ഓരോ നീക്കങ്ങളും സംസാരവും സംസാരിശൈലിയും ഒക്കെയും ചിന്മയി കൊതിയോടെ നോക്കി നിൽക്കുന്നത് നിസഹായതയോടെ നോക്കിയിരുന്നു.

എന്തുകൊണ്ട് ഒരുമിച്ച് ഭൂമിയിലേക്ക് പിറന്ന ആ കൂടപ്പിറപ്പുകൾക്കുള്ളിൽ അന്നുമുതൽ ഒരു വിള്ളൽ ഉണ്ടാവാൻ തുടങ്ങി.

തന്റേതായ ഒന്നിനെ തന്റെ അനുവാദമില്ലാതെ മറ്റൊരാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതുപോലെ തനുവിന് ആ നിമിഷം തോന്നി.

ഒരിക്കലും അത് തന്റെ വീട്ടുകാരോട് പറയുവാനോ സങ്കടപ്പെട്ട് സ്വയം ഉരുകിത്തീരുവാനോ അവൾ ഒരുക്കമായിരുന്നില്ല.

എങ്ങനെയും ഏതു വിധേനയും ചിന്മയിയെ ഇതിൽ നിന്നും മാറ്റി സഞ്ചരിപ്പിക്കണം എന്ന് അവൾ തീരുമാനിച്ചു.

പക്ഷേ അതിനുമാത്രം തനിക്ക് ധൈര്യമുണ്ടോ എന്ന് പോലും ഒരു നിമിഷം അവൾ ആലോചിച്ചു.

വേണം….ധൈര്യം ഉണ്ടാവണം….കാരണം, തന്റെ ജീവിതമാണ്.

ഇന്നിപ്പോൾ തന്റെ താലിയുടെ അവകാശി തന്റെ ജീവനുതുല്യനാണ് തന്റെ ശരീരത്തിന്റെ ഒരു അവയവമാണ് തന്റെ കാര്യത്തിലെ താലി.

അതൊരിക്കലും നഷ്ടമാകുവാൻ അവൾ ഒരുക്കമായിരുന്നില്ല. സ്നേഹവും സംരക്ഷണവും അല്പാല്പമായി അനുഭവിച്ചു വരുന്നതേയുള്ളൂ.

ഒരിക്കലും അത് നഷ്ടപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നില്ല.

അച്ഛനോട് പറഞ്ഞു അവളുടെ ഈ മനോഭാവത്തെ തടയണമെന്നുണ്ടെങ്കിലും തന്റെ കല്യാണത്തോടുകൂടി ആ മനുഷ്യൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്.

തകർന്നുവീണ ആ ഹൃദയം തന്റെ കല്യാണം കഴിഞ്ഞതോടുകൂടി സന്തോഷത്താൽ മുങ്ങി നിൽക്കുകയാണ്.

ഇതുവരെ തന്റെ അച്ഛന് ഒരു വിഷമമോ അപമാനമോ ഉണ്ടാക്കിയിട്ടില്ല.

മൂത്ത മകൾ കാരണം തലകുനിക്കേണ്ടി വന്ന അച്ഛനെ തല ഉയർത്തി നിർത്താൻ താൻ ഒരു കാരണമായി.

പക്ഷേ തനിക്ക് കൂടെ ഭൂമിയിലേക്ക് വന്നവൾ തന്റെ ജീവിതം തട്ടിപ്പറിക്കാൻ ശ്രമിക്കുകയാണെന്ന് എങ്ങനെയാ മനുഷ്യന്റെ മുഖത്തുനോക്കി പറയും.

ഇല്ല തനിക്കതിന് ആവില്ല….കാരണം, തനിക്ക് അത്രയും പ്രിയപ്പെട്ടതാണ് തന്റെ അച്ഛൻ.

അമ്മയോട് പറഞ്ഞാൽ ആ നിമിഷം അവിടെ ഒരു പൊട്ടിത്തെറി ഉണ്ടാകും.

അതൊരു പക്ഷേ തന്റെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കാം.

ഈ മനസ്സ് തനിക്കല്ലാതെ മറ്റാർക്കും അറിയില്ല.

അതിനാൽ തന്നെ താൻ ഒരുപക്ഷേ തന്റെ ജീവിതം ഇത്രയും സുരക്ഷിതമായത് കണ്ടിട്ട് അവളോടുള്ള ഇഷ്ടക്കേട് കാരണം പറയുന്നതാണെന്ന് മറ്റുള്ളവർ ധരിച്ചേക്കാം.

കാരണം, അത്രയും സാധാരണ കുടുംബത്തിൽ നിന്നല്ലേ താൻ ഈ വലിയൊരു മണിമാളികയിലേക്ക് മരുമകൾ ആയി കയറിവന്നത്.

അപ്പോൾ എന്തായാലും തന്റെ വാക്കുകളെ പാടെ ആരും ഉൾക്കൊള്ളില്ല.

അങ്ങനെ എന്തൊക്കെയോ ആലോചിച്ചിരുന്നു. അവളുടെ ഉള്ളിൽ വിഷമവും സങ്കടവും ഒരുപോലെ വന്നു.

ഇന്ന് താൻ എന്നെന്നേക്കുമായി ഈ വീടിനൊരു കണങ്കം വരുത്തിയേനെ,തനിക്ക് നാണക്കേട് ഉണ്ടായേനെ,എല്ലാം ഓർത്ത് തനുവിന്റെ തല പെരുക്കുന്നുണ്ടായിരുന്നു.

എന്നാലും എന്റെ മോനെ ആരായിരിക്കും ഇത് ചെയ്തത്?

അറിയില്ല അങ്കിൾ…. എന്തായാലും സിസിടിവി ചെക്ക് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്.

സങ്കടത്തോടെ രുദ്ര നദിയിൽ വന്ന കൃഷ്ണന് ശിവയാണ് ഉത്തരം കൊടുത്തത്.

എന്നാലും ആർക്കാണ് എന്റെ കുഞ്ഞിനോട് ഇത്രയും വിരോധം ഉണ്ടായത്? എന്റെ ഭഗവാനേ ചെയ്തത് ആരായാലും അവരു മുടിഞ്ഞുപോണേ……

തനുവിന്റെ അമ്മയുടെ വാക്കുകൾ കേട്ട് തറഞ്ഞു നിന്നുപോയി കരുണ.

ഒപ്പം സ്വന്തം അമ്മ ഇങ്ങനെ പ്രാകുമോ എന്നും ആലോചിച്ച് കണ്ണും തള്ളി നിൽക്കുവാണ് ചിന്മയി.

അമ്മേ അമ്മ ഇത് എന്തൊക്കെയാ ഈ പറയുന്ന ഒരു വെളിവും ഇല്ലാതെ ഒന്നും ഇല്ലെങ്കിലും ഇത്രയും വലിയൊരു കുടുംബത്തിലേക്ക് വന്നിട്ട് അമ്മ എങ്ങനെ ലോ ക്ലാസ് ആവരുത്.

നമ്മുടെ അഭിമാനത്തിനാണ് ക്ഷതമേൽക്കുന്നത്.

നീയൊന്ന് പോയെടി ഇപ്പൊ ആ സ്റ്റേജില് ഒത്ത നടുക്ക് എന്റെ കുഞ്ഞിന്റെ മാനം പോവുമ്പോൾ ആ നാണക്കേടൊന്നും ഒന്നുമല്ല.

ഞാൻ ഈ പറഞ്ഞതാ നാണക്കേട് അത് മാത്രമല്ല ഞാനിപ്പോൾ പറഞ്ഞത് മറ്റാരുമല്ലല്ലോ നമ്മുടെ കുടുംബക്കാര് മാത്രമല്ല കേട്ടിട്ടുള്ളൂ അതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. എന്നാലും ഇത് ചെയ്ത ആരായാലും….. അവർ ബാക്കി പറയുന്നതിന് മുൻപേ ചിന്മയി അവരുടെ വാ പൊത്തിപ്പിടിച്ചു.

എന്റെ പൊന്നു അമ്മേ ഒന്ന് നിർത്ത്….. ഇങ്ങനെ പ്രാകാതെ തുലഞ്ഞുപോകും .

അവർ എങ്ങനെ നശിക്കുന്നെ എനിക്കൊന്നു കാണണം, ഒന്നുമില്ലെങ്കിലും ഈ കുടുംബത്തിലെ മൂത്ത മരുമകളല്ലേ എന്റെ കുഞ്ഞ്. അവളുടെ മാനം കപ്പൽ കേറ്റാൻ നോക്കിയത്. അല്ല,അതൊക്കെ പോട്ടെ നിന്റെ കൂടെപ്പിറപ്പനല്ല ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. നിനക്കൊരു സങ്കടമില്ലേ ചിമ്മു..?

എടുത്തടിച്ച് പോലുള്ള അമ്മയുടെ ചോദ്യത്തിൽ ഒന്ന് പതറിപ്പോയി. എങ്കിലും സംയമനം പാലിച്ച് അവൾ മുഖത്ത് സങ്കടം വരുത്തുവാൻ ശ്രമിച്ചു.

കൊള്ളാം എത്ര വിദഗ്ധമായാണ് അവൾ അവളുടെ ഭാവം മാറ്റിയത്…

ചിന്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന തനുവിന് സ്വയം പുച്ഛം ആണ് ഉണ്ടായത്.

സ്വന്തം കൂടെപ്പിറപ്പിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുപോലും അതിനെപ്പറ്റി ഒന്ന് ചോദിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാതെ അമ്മയുടെ തെറ്റ് കണ്ടുപിടിക്കാൻ നിൽക്കുന്നു നല്ല സഹോദരി. നാണംകെടുത്തി പോയതിനേക്കാൾ വിഷം ഇതിനാണെന്ന് അവൾക്ക് ആ നിമിഷം തോന്നിപ്പോയി.

എന്തുകൊണ്ടോ അച്ഛനെയും അമ്മയേയും അല്ലാതെ മറ്റൊരാളെ ആ കുടുംബത്തിൽ സ്നേഹിക്കാൻ കൊള്ളില്ലെന്ന് മനസ്സുകൊണ്ട് വിചാരിച്ചു.

വിചാരം മാത്രമല്ല അതായിരുന്നു സത്യം എന്ന് അവൾ അറിയുവാൻ വൈകുകയാണ്.

സാഹോദര്യവും കുടുംബവും കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയുടെ അവസ്ഥയാണെന്ന് ഇപ്പോൾ അവൾ മനസ്സിലാക്കുകയാണ്.

സ്വന്തം കൂടപ്പിറപ്പിനെ പോലും സ്നേഹിക്കാതെ കൂടപ്പിറപ്പിന് കിട്ടിയ ബന്ധത്തിലെ ഭർത്താവിന് വേണ്ടി നടക്കുന്ന സഹോദരി ഒട്ടും അവിശ്വസനീയം ആകുന്നില്ലായിരുന്നു ഓർക്കുമ്പോൾ.

എല്ലാവരും തനുവിനുചുറ്റും ഉള്ളതുകൊണ്ട് രുദ്രന് അവളുടെ അരികിൽ ഇരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
അതിന്റെ സങ്കടം അവന് ആവോളം ഉണ്ടെങ്കിലും തന്റെ സ്ഥാനവും മറ്റുള്ളവർക്ക് മുമ്പിൽ താൻ എത്രത്തോളം ബഹുമാനിക്കപ്പെടുന്നതാണെന്നും മറ്റുള്ളവർക്ക് എന്തുമാത്രം ബഹുമാനം നൽകേണ്ടതാണെന്നും ഉള്ള തിരിച്ചറിവുള്ളത് കൊണ്ട് മാത്രം അവൻ ശിവയ്ക്കൊപ്പം മാറിനിന്നു.

അൽപനേരമെങ്കിലും അവളെയൊന്ന് ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ചിന്തിച്ചിരുന്നവന്റെ മനസ് മനസിലാക്കിയിട്ടാവും ശിവ ബാക്കി ഉള്ളവരെയും വിളിച്ചുകൊണ്ടു മറ്റൊരു റൂമിലേക്ക് പോയി.

അവരെ എന്താ വിളിക്കാഞ്ഞേ??

അവർ ഭാര്യയും ഭർത്താവും അല്പനേരം ഫ്രീയായി ഇരിക്കട്ടെ. എത്രയായാലും അവനോളം സമാധാനം ഇപ്പോ അവൾക്ക് വേറെ ആരിൽ നിന്നും കിട്ടില്ല.

അവസാനം റൂമിലേക്ക് കരുണക്കൊപ്പം വന്ന ചിന്മയിയുടെ ചോദ്യത്തിന് തക്കതായ മറുപടി കൊടുത്തുകൊണ്ട് ശിവ കൃഷ്ണന്റെ അരികിലേക്ക് ചെന്നു.

ചിന്മയിയുടെ ചോദ്യം തന്നെ കരുണയുടെ മനസ്സിലും ഉണ്ടായിരുന്നു.

പക്ഷെ, തന്നെ ശിവ നോട്ടമിട്ടിട്ടുണ്ടെന്ന് ഒരു തോന്നൽ ഉള്ളതുകൊണ്ട് അവൾ അത് മനസ്സിൽ വെച്ചെങ്കിലും ചിന്മയിയുടെ ചോദ്യം കേട്ടപ്പോൾ ഒരു ആകാംക്ഷ തോന്നി നോക്കിയത് ശിവയുടെ മുഖത്തേക്കാണ്.

എന്നാൽ അവൻ പറഞ്ഞതൊക്കെയും തന്റെ മുഖത്ത് നോക്കിയായതുകോണ്ട് കുറച്ചു മുൻപ് തോന്നിയ തോന്നൽ അടിവരയിട്ടു ഉറപ്പിക്കാൻ പാകത്തിനായിരുന്നു.

നിരാശയോടെ ഇരുവരും അരുന്ധതിയുടെയും അംബികയുടെയും അരികിൽ വന്നിരുന്നു.

അപ്പോഴേക്കും അവർക്കൊക്കെ കഴിക്കാനും കുടിക്കാനുമൊക്കെയായി ഭക്ഷണം എത്തിയിരുന്നു.

💞

മറ്റൊരു മുറിയിൽ രുദ്രന്റെ നെഞ്ചോടു ചേർന്നിരിക്കുന്നവളുടെ തലയിലൂടെ വിരലോടിച്ചുകൊണ്ട് കുറച്ചു മുൻപ് നടന്നതൊക്കെയും ഓർത്തവൻ.

കീറിയ ഡ്രസ്സ് കണ്ടു അടുത്തേക്ക് ചെന്ന് മറ്റൊരു ദുപ്പട്ട ചുറ്റിയതും തന്റെ നെഞ്ചോട് ചേർന്നവൾ കരഞ്ഞു പോയി.

മാറോടണച്ചു നടന്നുവരുമ്പോഴും അവളുടെ ഉടൽ വിറകൊള്ളുന്നത് തന്റെ കൈകളിൽ അറിയുന്നുണ്ടായിരുന്നു.

ഇപ്പോഴും ആ ദുപ്പട്ട ചുറ്റിയാണ് പെണ്ണിരിക്കുന്നത്. ഇടക്കിടക്ക് വലിച്ചു നടുവിന് സൈഡിലേക്ക് നീക്കുന്നുണ്ട്.

ആരെങ്കിലും കാണുന്നുണ്ടോന്ന സംശയമാണ്.

കണ്ണും മുഖവും ഒക്കെ ചുമന്നിരിക്കുവാണ്.

അടുത്ത് ഇടപെടാനും സംസാറുക്കാനുമൊക്കെ ഇങ്ങെനെയൊരു സാഹചര്യം ആയിരുന്നില്ല പ്രതീക്ഷിച്ചത്.

താരാഗണങ്ങളും ശാന്തമായി അന്തരീക്ഷവും പൂർണ്ണചന്ദ്രനും ശാന്തമായ ഒരു അന്തരീക്ഷം ആയിരുന്നു ആഗ്രഹിച്ചിരുന്നത്.

നിറഞ്ഞ ചിരിയും ശാന്തമായ മുഖവും ആയിരുന്നു ലഭിക്കേണ്ടിയിരുന്നത് എന്നാൽ ഇപ്പോൾ അടുത്തുണ്ടെങ്കിലും ചേർന്നിരിക്കുന്നു എങ്കിലും അവളുടെ ഉള്ളം മറ്റൊരു കാരണത്താൽ വിങ്ങുകയാണ് സങ്കടപ്പെടുകയാണ്.

അവിടെ പ്രണയത്തിന് പകരം ചേർത്തു പിടിക്കലും ആശ്വാസവാക്കുകളുമാണ് വേണ്ടത്.

അച്ഛനും അമ്മയും അടുത്തുള്ളതിനേക്കാൾ ഉള്ളതാണ് തന്റെ പാതിയുടെ വാക്കുകളും ചേർത്ത് പിടിക്കൽ എന്ന് അവളെക്കാൾ ഒരുപക്ഷേ അവൻ അറിയാമായിരിക്കും . അതിനാലാണ് ആ തളർച്ചയിലും ബാക്കിയുള്ളവരുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ എത്തുന്നതിനു മുൻപേ അവൻ വന്നവളെ രക്ഷിച്ചത്.

പ്രണയത്തിനുമപ്പുറം കൂടെയുണ്ടെന്നൊരു വാക്കാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്. അത് വേണ്ടുവോളം തനുവിനു കിട്ടുന്നുമുണ്ട്.

💞

തുടരും…….

Similar Posts

Leave a Reply