പ്രണയമംഗല്യം….. 7

പ്രണയമംഗല്യം  💞….

ശാന്തമായി ഉറങ്ങുന്നവനെ കൗതുകത്തോടെ നോക്കികിടന്നവൾ.

കട്ടിയിൽ തിങ്ങി നിറഞ്ഞെന്നപോലെയുള്ള പുരികങ്ങൾ.

നീണ്ട മൂക്ക് അതിനറ്റത്ത് കടുകൊളം പോന്നൊരു മറുക്.

താടിയും മീശയും വളർന്നതിനാൽ മേൽച്ചുണ്ട് കാണില്ലെങ്കിലും കുരുവികൂട്ടിൽ കുഞ്ഞുങ്ങൾ എന്നപോലെ ചുണ്ടുകളും കാണാൻ കഴിയും. 

നീണ്ട കഴുത്തും ഒത്ത നടുവിലായി ആദംസ് ആപ്പിളും അവനു ഭംഗിയായി.

വീതിയേരിയ നെഞ്ചിന്റെ ഭാഗവും കാണാൻ കഴിഞ്ഞു.

അവിടെ തുടങ്ങുകയായിരുന്നു അവരുടെ പ്രണയം.

ഒരുപാട് നേരമങ്ങനെ അവൾ നോക്കിക്കിടന്നു.

പ്രതീക്ഷിക്കാതെ കിട്ടിയൊരു ജീവിതം, ചേച്ചിടെ വിവാഹം ആണെന്ന് അറിഞ്ഞപ്പോൾ അടുത്തത് ഞങ്ങളുടെ എന്നൊരു തോന്നൽ ഉണ്ടായിരുന്നു.

അപ്പോഴും ചിമ്മുവിന്റെ കഴിഞ്ഞിട്ടേ തന്റെ കാണു എന്നൊക്കെ അച്ഛൻ പറയുന്നുണ്ടായിരുന്നു.

അല്ലെങ്കിലും അവൾക്കായിരുന്നു എല്ലാം ആദ്യം വേണം എന്നൊരു ചിന്ത.

അങ്ങനെയാണ് അവളേം എന്നേം L L B പഠിക്കാൻ വിടാൻ ഉദ്ദേശിച്ചപ്പോൾ അവളെ വിട്ടാൽ മതിയെന്നും രണ്ടു പേരെയും ഒന്നിച്ചു വിട്ടാൽ പൈസ കൂടുമെന്നൊക്കെ പറഞ്ഞപ്പോൾ അതിൽ കാര്യമുണ്ടെന്ന് എല്ലാർക്കും തോന്നി.

അങ്ങെനെയാണ് അവൾ L L B യും താൻ
B B A യും എടുത്തത്.

പിന്നെ എപ്പോഴോ അറിഞ്ഞു അവൾക്ക് ദേവേട്ടനെ ഇഷ്ടമാണെന്ന്.

അച്ഛൻ ഇവിടുത്തെ വക്കീലന്മാരിൽ ഒരാൾ ആയതുകൊണ്ടും അവരുടെ മക്കളിൽ ഒരാൾ ജൂനിയർ ആയി പ്രാക്ട്ടീസ് ചെയ്യുന്നതുകൊണ്ടും ചിലപ്പോ ചിമ്മുന്റെ പ്രണയം ദേവേട്ടൻ സ്വീകരിക്കുമെന്നും അവളും ഏറെക്കുറെ താനും വിശ്വസിച്ചു.

എന്നാൽ ഞങ്ങളുടെ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ടാണ് ദേവേട്ടന് ചേച്ചിയെ നൽകാമെന്ന് അച്ഛൻ വാക്ക് കൊടുത്തത്.

അപ്പോഴുമുള്ളൊരു പ്രതീക്ഷ ചേച്ചിക്ക് ഒരിക്കലും ദേവേട്ടനെ സ്വീകരിക്കാൻ പറ്റില്ല. മറ്റൊരാളെ ഇഷ്ടമാണെന്നൊക്കെ അറിയാമായിരുന്നു.

അതൊരിക്കലും മറ്റൊരു മതത്തിൽ ഉള്ളയാൾ ആകുമെന്ന് കരുതിയില്ല.

വിവാഹം വരെ ഒന്നിനും എതിര് പറയാതെ ചേച്ചി എല്ലാത്തിനും സമ്മതം അറിയിച്ചപ്പോൾ പ്രണയം ഒക്കെയും പോയെന്ന് കരുതി.

മണ്ഡപം വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. ചേച്ചി പോയപ്പോൾ ഏറെ സന്തോഷിച്ചത് ചിമ്മുവായിരുന്നു.

അതവളുടെ മുഖത്ത് നിന്നും മനസ്സിലായി.

മറ്റാർക്കും മനസിലായില്ലേലും തനിക്കത് കണ്ടുപിടിക്കാൻ കഴിഞ്ഞു.

അവിടെയും അച്ഛൻ തങ്ങളെ ഞെട്ടിച്ചു. അവർക്ക് വേണ്ടത് ചിമ്മുനെ അല്ല തന്നെ ആണെന്ന് പറഞ്ഞു.

അല്ല, അങ്ങനെ ഞങ്ങളെ അച്ഛനും അമ്മയും വിശ്വസിപ്പിച്ചു.

അച്ഛനും അമ്മയുമെടുത്ത തീരുമാനം ആയിരുന്നു തന്നെ ദേവേട്ടന് കൊടുത്താൽ മതിയെന്ന്.

അന്ന് വൈകുന്നേരം പാർട്ടിക്ക് വന്നപ്പോൾ വലിയച്ഛന്റെ മോൻ മിഥുനേട്ടൻ വന്നപ്പോൾ പറഞ്ഞു.

ജനിച്ചത് ആദ്യം ചിമ്മുവാണെങ്കിലും പെരുമാറ്റത്തിലും സ്വാഭാവത്തിലും മൂത്തവളുടെ സ്ഥാനം എന്നും തനുവിനാണ്.

ചേച്ചിയുടെ ഭർത്താവിനെ ചേട്ടനായി കാണാൻ തുടങ്ങിയതിനു മുൻപ് തന്നെ അയാൾ തന്റെ ഭർത്താവ് ആയി മാറി.

ഒന്നും ചിന്തിക്കാൻ പോലും കഴിയാതെ ഒരുതരം മരവിപ്പ് ആയിരുന്നു ആ നേരമത്രയും.

അപ്പോഴും ശവത്തിൽ കുത്തുന്നെന്നപോലെ ചിമ്മുവിന്റെ സംസാരവും.

ആകെ വല്ലാത്തൊരു അവസ്ഥയിൽ എത്തിയിരുന്നു താൻ.

അവിടെയും കൂട്ടിനായി മാധുവുണ്ടായിരുന്നു.

തന്റെ ബാല്യകാല സഖി.
പ്രിയപ്പെട്ടവൾ.

താനും അവളും ഒരു കുടക്കീഴിൽ… ഓർക്കുമ്പോൾ ഒരു സുഖം.

തനിക് വയ്യാണ്ടായപ്പോഴും കണ്ണുനീർ പൊഴിക്കുവാൻ അന്നും ഇന്നും അവളുണ്ട്.

അവൾ അവളുടെ ജീവിതം തുടങ്ങി. എല്ലാ അർത്ഥത്തിലും അവൾ ശിവയുടെ ആയി. അതവളുടെ മുഖം കാണുമ്പോൾ മനസിലാകും. തന്നോട് പിന്നെ ചോദിച്ചു വിഷമിപ്പിക്കേണ്ടെന്ന് കരുതിയാവും ചോദിക്കാത്തത്.

ദേവേട്ടന് തന്നെ ഭാര്യയായി കൊണ്ടുപോകുന്നതിൽ താല്പര്യം കുറവായി തോന്നുന്നില്ല, അടുക്കുവാൻ ഇനിയും സമയം ഉണ്ടെല്ലോ… അതാവും.

ഇങ്ങനെ കിടന്നാൽ എന്റെ കൈ ഒടിഞ്ഞുപോകുമല്ലോ…

തനു മലർന്നു കിടന്ന് ആലോചിച്ചത് രുദ്രന്റെ കൈയിൽ ആയിരുന്നു.

അവൻ പറയുന്നത് കേട്ട് ചാടിയെഴുന്നേറ്റവൾ.

അപ്പോഴും അവളുടെ മാറ് പുറത്തേക്ക് ഉന്തി നിൽക്കുന്നപോലെയാണ്. ചാടിപ്പോകാൻ ശ്രമിക്കുന്നപ്പോലെ.

അതൊന്നുമോർക്കാതെയവൾ ഓടി ബാത്‌റൂമിൽ കയറി.

അവനെപ്പോഴും അവളൊരു കൗതുകമായിമാറിയിരുന്നു.

കണ്ണടച്ചാൽ അവളുടെ നിറഞ്ഞു തുളുമ്പിയ മാറും, പേടിയോതുന്ന കണ്ണുകളും.

തന്നെ കാണുമ്പോഴൊക്കെ അവ പരൽമീനുകളെപ്പോലെ ഓടുന്നപോലെ തോന്നും.

💞

നാളെ കഴിഞ്ഞു നമ്മുടെ ഓഫീസിൽ ഉള്ളവർക്ക് ട്രീറ്റ് നൽകണം. ന്താ രുദ്രാ അന്ന് ഒക്കെ ആണോ?

അഹ്… അന്ന് വൈകുന്നേരം പോരായോ അപ്പോഴേക്കും ഞാനും ഫ്രീ ആകും.

അപ്പോൾ ഡ്രസ്സ്‌ ഒക്കെ വേണ്ടായോ ആന്റി…?

ഇല്ല കരുണാ സിമ്പിൾ ഡ്രസ്സ്‌ മതി, പിന്നെയും യൂസ് ചെയ്യാൻ പാകത്തിനുള്ളത് മതി. തനുവും മാധുവും കൂടി പോയി സെലക്ട്‌ ചെയ്.

അതിനു മുൻപ് തനു നാളെ മുതൽ ഓഫീസിൽ വന്നു തുടങ്ങണം.

നരേന്ദ്രൻ പറഞ്ഞത് കേട്ട് തനു ഞെട്ടിപ്പോയി.

ഞാൻ… അത്…. അങ്ങനെ…. ഇന്റർവ്യൂ ഒന്നും ഇല്ലാതെ..

അതെ അങ്കിൾ, തനുവിന് നമ്മുടെ ഓഫീസ് കാര്യങ്ങൾ എങ്ങനെ അറിയാനാ, ഒന്നുമല്ലേലും നമ്മുടെ സ്റ്റാറ്റസ് നോക്കേണ്ടേ.

തനു നാളെ രാവിലെ 10 മണിക്ക് ഞാൻ വരുമ്പോൾ രുദ്രന്റെ കൂടെ ഓഫീസിൽ ഉണ്ടാവണം.

എന്റെ മോന് അവന്റെ ഭാര്യ ഒരു കുറവായിട്ട് എനിക്കോ ഞങ്ങൾക്ക് ആർക്കും തോന്നിയിട്ടില്ല. അവൾ വലിഞ്ഞു കയറി വന്നതുമല്ല. അവൾ ഞങ്ങൾക്ക് ഒരു അലങ്കാരമാണ്.

ഗൗരവത്തോടെ അതും പറഞ്ഞു തനുവിനെ ഒന്ന് ചേർത്ത് പിടിച്ചുകൊണ്ട് അത്രയും പറഞ്ഞയാൾ നടന്നു.

മാധൂ…..

ഒറ്റ വിളിയിൽ മാധു നരേന്ദ്രന്റെ അരികിൽ എത്തി.

ഒന്നിന്റെ പേരിലും നിന്റെ കണ്ണു നിറയരുത്. നിന്നെ അവൾക്ക് മുന്നേ ഞങ്ങൾ സ്വീകരിച്ചതാ. അവൾ അങ്ങനെ വന്നതല്ലല്ലോ. അപ്പോൾ അവളെയും നമ്മുടെ കൂടെ കൂട്ടേണ്ടത് എന്റേം നിന്റേം ആവശ്യമാണ്.

എനിക്ക്…. എനിക്കവളോട് ദേഷ്യം ഒന്നുല്ല, സങ്കടവും ഇല്ല,

മ്മ് അതെനിക്ക് നിന്റെ കണ്ണു കണ്ടപ്പോൾ മനസ്സിലായി. ഞാൻ പുറത്തേക്ക് പോവാ ന്തേലും ന്റെ കുഞ്ഞിന് വേണോ?

രണ്ടു കോലൈസ്….എനിക്കും തനൂനും.

ചിരിയോടെ പറയുന്നവളോട് അയാൾക്ക് വല്ലാത്തൊരു വാത്സല്യം തോന്നി.

തനുവിന്റെ ബയോഡേറ്റയും പിന്നെ ഞങ്ങളുടെ കമ്പിനിയിൽ കയറിയാൽ ഒരു വർഷത്തേക്ക് മറ്റൊരു ജോലിക്ക് പോകില്ലെന്ന് പറഞ്ഞൊരു എഗ്രിമെന്റും ഇന്നലെ അച്ഛന് മെയിൽ ചെയ്തിട്ടുണ്ട്.

രുദ്രന്റെ അരികിലേക്ക് വന്നിരുന്നുകൊണ്ട് ശിവ കാര്യങ്ങൾ വ്യക്തമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി.

തനുവിന് ആക്സിഡന്റ് ഉണ്ടാകുന്നതിനു രണ്ടു ദിവസം മുൻപ് ഒരു ഡോക്യുമെന്റ് അയച്ചു തന്നത് ഓർമ്മയുണ്ടോ ഒരു ഒപ്പ് ഒക്കെ ഇട്ട്. അത് ഞങ്ങളുടെ കമ്പിനിയിൽ കയറിയാൽ ഒരു വർഷത്തേക്ക് മറ്റൊരു ജോലിക്ക് പോകില്ലെന്ന് പറഞ്ഞൊരു എഗ്രിമെന്റ് ആയിരുന്നു.

ചിരിയോടെ ബാക്കി മാധുവും പൂരിപ്പിച്ചു.

എല്ലാം കേട്ട് ഞെട്ടിയിരിക്കുവാണ് തനു.
ചെറു ചിരിയോടെ അരുന്ധതിയും കൂടെ രുദ്രനും.

എത്രയൊക്കെ പറഞ്ഞാലും ഇവൾ എനിക്ക് എന്റെ മരണം വരെ എന്റെ മരുമകൾ തന്നെയായിരിക്കും കരുണാ.

അങ്ങനെ ചിന്തിക്കാതെ ഞാൻ മറുത്തു ചിന്തിച്ചാൽ തനുവിന്റെ സ്ഥാനത് കീർത്തുമോൾ ആയിരിക്കും.

അവളും നോ ആണെങ്കിലെ ഞാൻ മറ്റൊരു ഓപ്ഷൻ നോക്കൂ.

ഞാൻ ആഗ്രഹിച്ചിരുന്നത് എന്നെപ്പോലെ കലാമൂല്യങ്ങൾ ഒള്ളൊരു എന്റെ ഫീൽഡിൽ ഉള്ള മരുമക്കളെയാണ്.

എന്നാൽ ഇന്നത്തെ ലോകം, കല, അതിന്റെ പിന്നാമ്പുറങ്ങൾ ഒക്കെയും പ്രവാചനാതീതമാണ്.

അവയെക്കുറിച്ച് ആരെക്കാളും എനിക്ക് നല്ലപോലെ അറിയാം. അങ്ങനെ ഒരു ചോയ്സ് ഞൻ സ്വീകരിച്ചാൽ എന്റെ മക്കൾ ആറ് മാസം അല്ലെങ്കിൽ ഒരു വർഷം വൈവാഹിക ജീവിതം മുന്നോട്ട് തട്ടിയും മുട്ടിയും കൊണ്ടുപോകും.

പിന്നെ എല്ലാ സെലെബ്രറ്റികളെയും പോലെ അരുന്ധതി നരേന്ദ്രന്റെ മക്കൾ വിവാഹമോചനം നേടി. മരുമക്കളോട് അമ്മായിയമ്മ പോര് ആയിരുന്നു എന്നൊക്കെ ചില മീഡിയകൾ അവയെ വളച്ചൊടിക്കും. എന്തിനാ വെറുതെ…. അതൊക്കെക്കൊണ്ടാണ് നമ്മുക്ക് അറിയാവുന്ന, നമ്മുടെ മുന്നിൽ കളിച്ചു വളർന്നവരെ തിരഞ്ഞെടുത്തത്.

അതിലും എന്റെ മൂത്തമോന് തിരഞ്ഞെടുത്തത് ആദ്യം പിഴച്ചെങ്കിലും രണ്ടാമത് വന്നതിനെ കളയാൻ ഞങ്ങളോ അവനോ തയ്യാറല്ല.

അരുന്ധതി കരുണയോട് മാന്യമായി സമാധാനത്തോടെ വ്യക്തമായിത്തന്നെ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നാലും അവളുടെ കണ്ണുകൾ ഇടക്കിടക്ക് രുദ്രനെ തേടി പോകാറുമുണ്ട്..

അതുകൊണ്ട് ഇനി മേലാൽ കരുണ രുദ്രനെ മറ്റൊരു കണ്ണോടുകൂടി കാണരുത്. അത് നിനക്ക് തന്നെ ദോഷം ചെയ്യും. ഉറപ്പാണ്.

എല്ലാവരും ഞെട്ടിപ്പോകും വിധം അരുന്ധതി കരുണക്ക് നേരെ വിരൽ ചൂണ്ടിപ്പറഞ്ഞു.

കരുണ അടുത്ത ദിവസത്തെ പ്രോഗ്രാം കഴിഞ്ഞു അന്ന് തന്നെ വീട്ടിൽ തിരിച്ചു പൊക്കോണം. കീർത്തുനേം കൂട്ടിക്കോ. തനുവിന് മാധുവുണ്ട് കൂട്ട്. അതുമതി ഇനിയങ്ങോട്ട്.

റൂമിലേക്ക് കയറും വഴി ആക്ഞ്ജപോലെ പറഞ്ഞവർ റൂമിൽ കയറി കതകടച്ചു.

ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ കരുണ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു പോയി.

രുദ്രൻ സംസാരിക്കാത്ത പക്ഷം താൻ എന്ത് പറയാൻ ആണെന്നപോലെ തനുവും മൗനം പാലിച്ചു. ശിവയും മാധുവും അതിനെന്നോണം വീട് തിരിച്ചു വെക്കുന്നു.

ദേവേട്ടാ… ഞാൻ എങ്ങിനെയാ…

നമ്മുടെ വിവാഹം കഴിഞ്ഞപ്പോഴേ അച്ഛൻ തീരുമാനിച്ചതാണ്.

പിന്നെ ഒന്നും പറയാനില്ലെന്നപോലെയവൾ അവിടെ ഇരുന്നു. അപ്പോഴേക്കും ജ്യൂസുമായി ആളുവന്നു.

പിന്നെ പതിവില്ലാതെ എല്ലാവരും അമ്പലത്തിൽ പോകാൻ തീരുമാനിച്ചു.

എല്ലാവരും ഉള്ളതുകൊണ്ട് അച്ഛമ്മയും കൂടെ കൂടി.

അച്ഛമ്മ ഉള്ളതിനാൽ വണ്ടിക്കാണ് പോയത്. അതുകൊണ്ട് നടന്നുള്ള പോക്ക് പിന്നീട് ആകാമെന്ന് കരുതി.

ഓരോ ദിവസവും തനുവിനും മാധുവിനും പുതിയ പുതിയ അത്ഭുതങ്ങളുടെയും കൂടുതൽ കൂടുതൽ സന്തോഷത്തിന്റെയും ദിവസങ്ങൾ ആയിരുന്നു.

അവരെ എപ്പോഴും ഹാപ്പി ആക്കണമെന്നത് അരുന്ധതിയുടെ നിർബന്ധവും.

അമ്പലത്തിൽ പോയി വന്നപ്പോൾ വീട്ടിൽ അരുന്ധതിയുടെ പുതിയ പ്രോഗ്രാം ഒക്കെ ആയെന്ന വാർത്തയും എത്തി.

ഇപ്രാവശ്യം പ്രോഗ്രാമിന് മരുമക്കൾ കൂടി ഉണ്ടാകുമെന്ന് അവർ അറിയിച്ചു.

അതുകൂടി കേട്ടതും പിന്നെയും പിള്ളേരുടെ കിളി പോയി.

അത്രയും വലിയ ഒരാളുടെ മരുമകൾ എന്നതിനപ്പുറം മറ്റൊരു പദവി കൂടി അവർ ആഗ്രഹിച്ചിരുന്നില്ല.

അപ്പോഴാണ് ഓഫീസിൽ സ്ഥാനം. ഇപ്പോൾ ദാ അമ്മയുടെ കൂടെ പ്രോഗ്രാം ചെയ്യണമെന്ന്.

ആകെക്കൂടെ വല്ലായ്മ ആയിപോയി അവർക്ക്.

പിന്നീട് ചർച്ചയും തീരുമാനങ്ങളും ഒക്കെയായി വീട് ഫുൾ ഓൺ ആയി.

കൂട്ടത്തിൽ കീർത്തുവും കരുണയും.

ആകെ സന്തോഷം….

ഇതിനിടയിലൊക്കെ രുദ്രന്റെ നോട്ടം തനുവിൽ എത്തുന്നുണ്ടായിരുന്നു.

എന്താടാ ഇതുവരെ നിങ്ങൾ സെറ്റ് ആയില്ലേ…?

ഇല്ലെടാ എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഇപ്പോഴും തടസമായി നിൽക്കുന്നു.

ഉണ്ട…. പോടാ പുല്ലേ….. അവളെ അല്ലാതെ നി മറ്റവളെ ഓർത്തിരിക്കുവാന്നോ?

ശിവാ….

കാറേണ്ടകാര്യം ഒന്നുമില്ല,പിന്നെ ഞാൻ എന്തോ ചോദിക്കണം. ഒരു അമ്പോറ്റി കൊച്ചു. അതിനെ നി ആണ് ഷെൽഫിൽ എടുത്ത് വെക്ക്.അതെ നിനക്ക് പറഞ്ഞിട്ടുള്ളു.

ശിവയുടെ ദേഷ്യം സത്യമുള്ളതായതുകൊണ്ട് രുദ്രൻ മറുത്തൊന്നും പറഞ്ഞില്ല. ഇല്ലേൽ ഇപ്പോൾ കവിളിന്റെ ഒരു സൈഡ് വീർത്തേനെ. അതവനും അറിയാം.

ഡാ പ്രണയം അതൊരിക്കലെ ഉണ്ടാകു…

തോളിൽ തട്ടി പറഞ്ഞിട്ട് പോകുന്നവനെ നോക്കി നിന്നുപോയി രുദ്രൻ.

അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് മോനെ…. നിങ്ങളുടെ പരസ്പര സ്നേഹവും അതിലുണ്ടാകുന്ന ഞങ്ങളുടെ പേരക്കുട്ടികളെയും നോക്കിയിരിക്കുവാണ് ഞങ്ങൾ. ശിവ എന്തായാലും ഗോളടിക്കും. പിന്നെ ഉള്ളത് നിന്റെ കാര്യം ആണ്.

അവിടെയാണ് അച്ഛന് തെറ്റുന്നത്.

സങ്കടത്തോടെ പറയുന്ന അച്ഛന്റെ കൈയിൽ ചേർത്ത് പിടിച്ചുകൊണ്ടു രുദ്രൻ ഒന്ന് ചിരിച്ചു. അത്രയും മനോഹരമായി.

തുടരും….

Similar Posts

Leave a Reply