സിന്ദൂരം
ഇല്ല ഞാൻ തിരിച്ചു വന്നിരിക്കും..
മനസ് കല്ലകി കൊണ്ട് ജ്വാല പറഞ്ഞു…. അടുത്ത നിമിഷം തന്നെ ജ്വാല കൈകൾ കൊണ്ട് കണ്ണുകളിൽ തടം കെട്ടി നിന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റിക്കൊണ്ട് ഐഷു വിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.
എന്താ ജ്വാല എന്താ പ്രശനം. നീ ഏതിന കരയുന്നെ എന്താ വീട്ടിൽ സംഭവിക്കിയുനത്…
ഒറ്റ ശ്വാസത്തിൽ ഐഷു (aishorya)തിരക്കി.
ജ്വാല അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിറങ്ങി പോയി.
എന്ത് പറ്റിയട… പറ നിനക്ക് എന്താപറ്റിയെ.
ഐഷു… എന്നിക് പേടിയാകുവാടാ എനിക്ക് എന്നിക്ക് മരിച്ചാൽ മതിയെന്ന് തോന്നി പോകുവാ..
ജ്വാല അതിനെന്താ ഇവിടെ സംഭവിച്ചത്… നീ ഒന്ന് തെളിച്ചു പറ എന്റെ കുട്ടി…
എന്റെ എന്റെ വിവാഹം…
പറഞ്ഞു തീർക്കാൻ അവളെക്കൊണ്ട് ആവുന്നില്ലയിരുന്നു തേങ്ങിയും എങ്ങലടിച്ചും അവൾക്ക് അവളെ തന്നെ നിയന്ദ്രിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.
കല്യാണം…ആരുടെ കൂടെ എപ്പോ…..
ഐഷു എല്ലാം തെളിച് അറിയാൻ ആയി തിരക്കി.
ആ അണ്ണാച്ചി പലിശ കാരൻ അണ്ണാച്ചിയുടെ കൂടെ..
അതും പറഞ്ഞവൾ തേങ്ങി കരഞ്ഞു.
അയ്യേ ഏത് ആ തടിയൻ പലിശ കാരൻ അണ്ണാച്ചിയോ
അതെ അയാൾക് തന്നെ.
എന്താടി ഇങ്ങനെ ഒക്കെ..
ദീപയുടെ പഠനത്തിന് വാങ്ങിയ പണമാണ് അത് തിരിച്ചടക്കാൻ ഇല്ലാതെ പലിശയുടെ മേൽ പലിശ കയറി ഇപ്പൊ വലിയൊരു തുകയായി മാറിയിരിക്കുകയാണ്….
അതിന് നിന്നെ അയാൾക്ക് വിറ്റിട്ട് വേണോ ആ തുക വീട്ടാൻ…. അല്ലെങ്കിലും നിന്റെ ആവശ്യത്തിനടുത്ത് പണം അല്ലല്ലോ ദീപ്തിയുടെ ആവശ്യത്തിനെടുത്ത പണമല്ലേ അതിനെന്തിനാണ് നിന്നെ അവർ വിവാഹം കഴിച്ചു കൊടുക്കുന്നത്….
ആരോട് പറയാനാ ഐഷു. ആ വീട്ടിൽ എന്റേതെന്നു പറയാൻ മാത്രം എന്നിക്ക് ഒന്നുല്ല്യ ആകെ ഉണ്ടായിരുന്നത് അച്ഛന അച്ഛനാണെൽ ഇപ്പൊ ചെറിയമ്മയുടെ വാക്കും കെട്ട് എന്നെ വിവാഹ കഴ്പ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്…
എന്താടാ ഒരു വഴി ഓടി രെക്ഷ പെടാൻ നോക്കിക്കോ..
നീ ചെറിയമ്മ പറഞ്ഞത് കേട്ടില്ലേ എന്റെ അമ്മയുടെ ആകെ ഓർമ്മകൾ ആയി എന്നിക്കുള്ളത് അമ്മയുടെ ആ സാരിയും മാലയും ഫോട്ടോയും മാത്രമാണ് അത് കൂടെ എന്റെ ജീവിതത്തിൽ ഇല്ലേൽ പിന്നെ ഞാൻ……
പറഞ്ഞു തീരും മുന്നേ ജ്വാല കരഞ്ഞു തളർന്നു പോയിരുന്നു.
നീ വാ എല്ലാറ്റിനും ഒരു വഴി ദേവി കാണാതിരിക്കില്ല….
എന്നിക്ക് തോന്നുന്നില്ല എന്റെ മുന്നിൽ ഈ വിവാഹം അല്ലാതെ മറ്റൊരു വഴി ഇല്ലന്ന്.
ദിവസങ്ങൾ ഉണ്ടല്ലോ നോക്കാം നീ വാ വിഷമിക്കണ്ട….
ഐഷു അവളെ സമാധാനിപ്പിച്ചു കൊണ്ട് ചേർത്ത് പിടിച്ചു.
ഇതേ സമയം മറ്റൊരിടത്.
അഗ്നി സർ…
അഗ്നി.** പേര് പോലെ തന്നെ ചുട്ടുപൊള്ളുന്ന വ്യക്തിത്വം. വെളുത്ത ഷർട്ടിന്റെ കൈകൾ മുട്ടുവരെ തെറുത്തുവെച്ച്, ജനാലയിലൂടെ പുറത്തെ നഗരത്തെ നോക്കി നിൽക്കുകയാണ് അവൻ. ആറടിയിൽ കൂടുതൽ ഉയരം. ജിമ്മിൽ കഠിനാധ്വാനം ചെയ്ത് രൂപപ്പെടുത്തിയെടുത്ത വിരിഞ്ഞ നെഞ്ചും തോളുകളും ആ ഷർട്ടിനുള്ളിൽ ഒതുങ്ങാൻ വിസമ്മതിക്കുന്നത് പോലെ തോന്നും. മൂർച്ചയുള്ള നാസികയും, കനത്ത പുരികക്കൊടികളും, എപ്പോഴും എന്തിനെയോ നേരിടാൻ തയ്യാറെടുക്കുന്ന പോലെയുള്ള തീക്ഷ്ണമായ കണ്ണുകളും. അവന്റെ നിൽപ്പ് തന്നെ ഒരു ഗജവീരന്റെ ഗാംഭീര്യത്തോടെയായിരുന്നു.
രവിദ്രൻ വിളിച്ചു കൊണ്ട് ഫോണുമായി അഗ്നിയുടെ ഓഫീസ് റൂമിലേക്ക് കടന്നു വന്നു…
ഉം എന്താ..
ഗൗരവം നിറഞ്ഞ മുഖത്തോടെ അഗ്നി കാര്യം തിരക്കി.
ഭാഗ്ലൂരിൽ നിന്നും ആണ് കാൾ ആരാണെന്ന് ചോദിച്ചിട്ട് പറയുന്നില്ല അഗ്നിസാറിന് തരാൻ പറഞ്ഞു..
ഉം… താൻ ചെല്ല്.
അഗ്നി രവീന്ദ്രൻ നീട്ടിയ ഫോൺ കയ്യിലെടുത്തു കൊണ്ട് ചെവിയോട് ചേർതു പിടിച്ചു..
ഹെലോ.
അവന്റെ ഗാഭീര്യം നിറഞ്ഞ ശബ്ദം ആ മുറി മുഴുവൻ പ്രകമ്പനം കൊള്ളിക്കും പോലെ ഒന്നായിരുന്നു..
ഹെലോ അഗ്നി ഇത് ഞാനാ അതിഥി…
അവളുടെ സ്വരം അവന്റെ കാത്തുക്കളെ അരോചകം കൊള്ളിക്കും പോലെ അവനാ ഫോൺ ചെവിക്ക് അൽപ്പം മാറ്റി പിടിച്ചു..
എന്ത് വേണം.
അഗ്നി അമ്മായി വിളിച്ചിരുന്നു നീ ഡാഡി പറഞ്ഞ കാര്യം വേണ്ടെന്ന് വച്ചല്ലേ.
അതെ അതിനിപ്പോ എന്താ..
അഗ്നി നീ എന്താ ഒന്നും അറിയാത്തത് പോലെ കുഞ്ഞിലേ മുതൽ നീ എനിക്കും ഞാൻ നിനക്കും ആണെന്ന് വീട്ടുകാർ പറഞ്ഞു വച്ചതല്ലേ എന്നിട്ടിപ്പോ ഡാഡി വിവാഹ കാര്യം പറഞ്ഞപ്പോ നിനക്ക് താല്പര്യം ഇല്ല എന്ന് പറയുന്നത് വല്ലാത്ത മോശം പരിപാടി ആണ്.
ഞാൻ ഇപ്പൊ വിവാഹം വേണ്ട എന്നെ പറഞ്ഞിട്ടുള്ളു നിന്റെ ഈ സംസാരം അതിരു കടക്കുവാണേൽ എന്നന്നേക്കും ആയി ഇത് ഞാൻ വേണ്ടെന്ന് വെക്കും.
അത് കേട്ടതും അതിഥി അറിയാതെ ഉമിനീർ ഇറക്കി പോയി.
വേറെ ഒന്നും ഇല്ലങ്കിൽ ശെരി.
അത്രയും പറഞ്ഞു കൊണ്ട് അഗ്നി ഫോൺ കട്ട് ചെയ്തു കൊണ്ട് മുന്നിലെ കണ്ണാടിയിലേക് നോക്കി.
എന്റെ ഭാര്യ ആവാൻ ഉള്ള നിന്റെ അതിമോഹം എന്നോടുള്ള സ്നേഹം അല്ല അഥിതി എന്റെ സ്വത്ത് മുതലുകളോടുള്ള അടങ്ങാത്ത ആർത്തി ആണ്. ഹം അത് മനസ്സിലാക്കാൻ പറ്റാത്ത വിഡ്ഢി ഒന്നും അല്ല ഈ അഗ്നി.
……..
ദേവി ഒരുപാടായില്ലേ നിന്റെ മുന്നിൽ വന്ന് നല്ലൊരു ജീവിതത്തിനായി കേണ് തൊഴുന്നു… നീ എന്തെ എന്നെ കണ്ടില്ലന്നു വെക്കുന്നു..
നിറ കണ്ണുകളോടെ ജ്വാല ദേവിയുടെ കാൽക്കൽ വീണു.
എന്താ കുട്ടി ഇത് എന്തിനാ ഇത്ര വിഷമിക്കുന്നത് എല്ലാറ്റിനും പരിഹാരം ഉണ്ടേയ്..
അവിടെ ഉള്ള ശാന്തിക്കാരൻ അവളോട് പറഞ്ഞതും നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവളൊന്നും പുഞ്ചിരിക്കാൻ ശ്രെമിച്ചു പക്ഷെ അവളിൽ നിന്നും മനസ് നിറഞ്ഞ ഒരു ചിരി പുറത്തേക്ക് വന്നതേ ഇല്ല..
അന്ന് അമ്പലത്തിൽ പതിവിലും അധിക നേരം ജ്വാല ഉണ്ടായിരുന്നു മനസ്സിനൊരു സമാധാനവും സന്തോഷവും അവിടെ നിന്ന് മാത്രമേ ലഭിച്ചിരുന്നുള്ളു…
ജ്വാല എന്നാ നമ്മുക്ക് പോയാലോ നല്ല മഴ കോള് കാണുന്നുണ്ട്..
ഐഷു പറഞ്ഞതും സ്വപ്‍ന ലോകത്തിൽ നിന്നെന്ന പോലെ ജ്വാല ഞെട്ടലോടെ അവളെ നോക്കി.
എല്ലാം ശരിയാവും നീ പേടിക്കണ്ട…. വിളിച്ച വിളി കേൾക്കുന്ന ദേവിയാ കൈ വിടില്ല.
ജ്വാലയും ഐഷുവും ഇറങ്ങി അൽപ്പ ദൂരം എത്തിയതും മഴ തകർത്തു പെയ്തു തുടങ്ങി കയറി നില്കാൻ ഒരിടം ഇല്ലാതെ അവരിരുവരും ഒരു വലിയ ഉങ് മരത്തിന്റെ ചുവട്ടിലേക്ക് കയറി നിന്നു…
മഴയിൽ നിന്നും നേരിയ രീതിയിൽ ഒരു രെക്ഷ പെടൽ അത്ര മാത്രമേ അതിനെ പറയാൻ ആവുമായിയുന്നൊള്ളു.. പെട്ടന്നൊരു വലിയ കാർ അവർക്ക് മുന്നിലായി വന്നു നിന്നു.
എങ്ങോട്ടാ കുട്ടിയോളെ…
കാറിനകത്തു നിന്നും ഒരു മധ്യ വയസ്ക്കൻ അവരെ നോക്കി തിരക്കി.
ഞങ്ങൾ ദാ ആ പാലത്തിന്റെ അപ്പുറത്തേക്ക്..
എന്നാ കയറിക്കോ.
ആദ്യം ഒന്ന് ഭയന്നെങ്കിലും മഴ കോരി ചൊരിയുമ്പോൾ മറ്റൊരു വഴി ഇല്ലന്ന് കണ്ടതും ഇല്ലാത്ത ധൈര്യം സംഭരിച്ചു കൊണ്ട് ഇരുവരും കാറിലേക്ക് കയറി.
ഐഷു കാറിൽ കയറിയതും ഞെട്ടി തരിച്ചു കൊണ്ട് അകത്തുള്ള ആളെ തന്നെ നോക്കി ഇരുന്നു പോയി..
ഐഷുവിന്റെ മുഖത്തെ ഞെട്ടൽ കണ്ട് ജ്വാല ഒന്ന് ഭയന്നു ഈശ്വവരെ ആ അണ്ണാച്ചി എങ്ങാനും ആവുമോ.
അവളൊരു നെടുവീർപ്പോടെ ആളെ ഒന്ന് പാളി നോക്കി.
കണ്ടാൽ കണ്ണെടുക്കാൻ പറ്റാത്ത വണ്ണം അവനിൽ അവൾ ഒന്ന് തങ്ങി നിന്നു പോയി..
സർ..
ഐഷു പെട്ടന്നവനെ വിളിച്ചു.
അവൻ ഐഷുവിനെയും ജ്വാലയെയും ഒന്ന് തലയുയർത്തി നോക്കി വീണ്ടും ലാപ്പിലേക്ക് തന്നെ നോക്കി ഇരുന്നു.
ഒരു മിനിറ്റ് കഷ്ടിച്ച് അവരാ വണ്ടിയിൽ ഇരുന്നു അപ്പഴേക്കും ഉറങ്ങേണ്ട സ്ഥലം എത്തിയതും ഇരുവരും ഇറങ്ങി.
ടാ ആരാ അത്..
ജ്വാല ഐഷുവിനെ നോക്കി തിരക്കി.
ഡീ അഗ്നി സർ ആണ് ഇന്ത്യൻ ടോപ് ബിസിനസ്സ് മാൻ ദേവ് സാറിന്റെ ഏക മകൻ അഗ്നി ദേവ്..
അങ്ങേരുടെ കൂടെ നമ്മൾ യാത്ര ചെയ്തു എന്ന് പറഞ്ഞ ആരേലും വിശ്വസിക്കുമോ..
ഐഷു ആശ്ചര്യം വിടാതെ പറഞ്ഞു..
എന്നാൽ ജ്വാലക്ക് അതൊന്നും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല..
അവളിൽ അപ്പോഴും ഭയം മാത്രം ആയിരുന്നു..
തിരികെ വീട്ടിൽ എത്തിയപ്പോൾ അവളെയും കാതെന്ന പോലെ ഉമ്മറത്തു തന്നെ ചെറിയമ്മ ഉണ്ടായിരുന്നു..
കടന്ന് കളയില്ല എന്ന് അറിയാം എന്നാലും ഒരു ധൈര്യത്തിന് എല്ലാം എടുത്ത് റെഡി ആയി ഇരിക്കുവായിരുന്നു..
വീടിന്റെ അരികിലായി കൂട്ടിവെച്ച സാധനങ്ങൾ കണ്ടതും ജ്വാല അതിനടുത്തേക്ക് ഓടി അടുത്ത്…
ചെറിയമ്മ എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത് ഞാൻ പറഞ്ഞില്ലേ ആ വിവാഹത്തിന് എന്നിക്ക് സമ്മതം ആണെന്ന് പിന്നെയും എന്തിനാ..
അവൾ വിങ്ങി പൊട്ടി അമ്മയുടെ സാരി നെഞ്ചോട് അണച്ചു പറഞ്ഞു.
ദേ നോക്ക് നാളെ ആ അണ്ണാച്ചി നാട്ടിൽ എത്തും മറ്റന്നാ വിവാഹം ഒരുങ്ങി ഇരുന്നോ.
ചെറിയമ്മയുടെ ആ വാക്കുകൾ ഒരു ഇടുത്തീ പോലെ ആയിരുന്നു ജ്വാല കേട്ടത്..
ചെറിയമ്മ ഒരാഴ്ച പോലും സമയം ഇല്ലാതെ..
ഒരാഴ്ചയോ അതിച്ചിരി കൂടുതൽ അല്ലെ എല്ലാം പെട്ടന്ന് അങ്ങ് തീർക്കണം നിന്നെ കൊടുത്താൽ അങ്ങേര് അച്ഛന് ഇനിയും പണം കൊടുക്കാ എന്ന് പറഞ്ഞിട്ടുണ്ട് അപ്പൊ പിന്നെ വൈകിക്കുന്നത് മോശം അല്ലെ..
ഒരു ദയയും ഇല്ലാതെ ചെറിയമ്മ പറയുന്നത് കേട്ട ജ്വാല അവരെ നിറ മിഴികളോട് നിസഹായതയോടെ നോക്കി നിന്നു പോയി …
എന്താടി നോക്കി പേടിപ്പിക്കുന്നത് കയറി പോകാൻ നോക്കടി..
ചെറിയമ്മ അവളോടായി ദേഷ്യത്തിൽ പറഞ്ഞു.
നിറ കണ്ണുകളോടെ അമ്മയുടെ സാധങ്ങൾ എല്ലാം എടുത്ത് റൂമിലേക്ക് നടന്നു ജ്വാല…
റൂമിലെത്തിയപ്പോൾ കണ്ടു റൂമിൽ അലങ്കാരങ്ങൾ ഒരുക്കുന്ന തിരക്കിൽ നിൽക്കുന്ന ദീപതയെ.
എന്താ ഇവിടെ എന്താ ഇതെല്ലാം
ദേഷ്യവും സങ്കടവും നിറഞ്ഞ സ്വരത്തിൽ ജ്വാല തിരക്കി.
അയ്യോടാ മനസ്സിലായില്ലേ നാളയല്ലേ കല്യാണം അപ്പോൾ മണിയറയെല്ലാം ഒരുക്കണ്ടേ….. ആദ്യരാത്രി ഇവിടെയാണത്രേ….
ദീപ്ത ചിരി അടക്കാനാവാതെ കളിയാക്കി പറഞ്ഞു.
എടുത്തുകൊണ്ടു പോകുന്നുണ്ടോ ഇതെല്ലാം….
ആദ്യമായി ദീപ്തയോട് ജ്വാലയുടെ സ്വരം ഉയർന്നു
…
ഡി ഡി അടങ്ങ്…. നാളെ രാത്രി വരെ നിന്റെ ഈ ചാട്ടം കാണു……. അതുകഴിഞ്ഞാൽ ലോറി കയറിയ തവളയുടെ അവസ്ഥയായിരിക്കും നിന്റെ…. ആ നിന്റെ ഒരു ഭാഗ്യം കാണാൻ അറയ്ക്കുന്ന രൂപമാണെങ്കിലും പൂത്ത പൈസയാണ് ആ പലിശക്കാരൻ അണ്ണാച്ചിയുടെ കയ്യിൽ..
മോൾക്ക് അത്ര സങ്കടം ആണെങ്കിൽ മോളൊരു കാര്യം ചെയ്യൂ അങ്ങേരെ കെട്ടിക്കോ ചേച്ചിക്ക് അത്രയും പൂത്ത പണം ഒന്നും വേണമെന്നില്ല..
എന്താടി നീ പറഞ്ഞത്…
അതും പറഞ്ഞുകൊണ്ട് ദീപ്ത ജ്വാലയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു …
ആ…
ജ്വാലയിൽ ഒരു നിലവിളി ഉയർന്നതും ചെറിയമ്മ പത്മ അങ്ങോട്ടേക്ക് ഓടിയെത്തി..
എന്താ ഇവിടെ പ്രശ്നം…..
മുഖത്ത് കൈവച്ച് നിൽക്കുന്ന ജ്വാലയെ നോക്കി പത്മ ദേഷ്യത്തോടെ തിരക്കി…
ചെറിയമ്മേ ദീപത അവൾ എന്നെ അടിച്ചു…
അതും പറഞ്ഞുകൊണ്ട് ജ്വാല മുറുകെ പിടിച്ച കൈ മുഖത്തുനിന്നും മാറ്റി നല്ല രീതിയിൽ ദീപയുടെ കൈയുടെ പാടുകൾ അവളുടെ മുഖത്ത് പതിഞ്ഞിട്ടുണ്ടായിരുന്നു…
എന്താ മോളെ എന്താ സംഭവിച്ചത്..
തമ്പുരാട്ടിയുടെ നാവ് എത്ര ശരിയൊന്നുമല്ല അമ്മേ ഞാൻ ഒരെണ്ണം കൊടുത്തു….. കുറച്ചുദിവസമായി പറയാൻ തുടങ്ങിയിട്ട് നീ അണ്ണാച്ചിയെ കെട്ടിക്കോന്ന്. കേട്ട് കേട്ട് മനുഷ്യന്റെ തല പെരുത്ത്തുടങ്ങി അപ്പൊ ഒരണ്ണം അങ്ങ് കൊടുത്തു.
ഓ പത്തി താഴ്ത്തിയതാണ് അത് സാരമില്ല…..
ചെറിയമ്മ ജ്വാലയെ നോക്കി പുച്ഛത്തോടെ പറഞ്ഞു …..
ചെറിയ ദയവുചെയ്ത് ഇതെല്ലാം എടുത്തോണ്ട് പോകാൻ ദീപ്തയോട് ഒന്ന് പറ…. എനിക്ക് ഇതൊന്നും താല്പര്യമില്ല….
ഇത് ഞങ്ങൾ ആരും മനസ്സറിഞ്ഞ് ചെയ്യുന്നതൊന്നുമല്ല ആ അണ്ണാച്ചിക്ക് ഇതെല്ലാം വേണോത്രേ പിന്നെ ചെയ്യാതെ വേറെ വഴിയില്ലല്ലോ…
അത് കേട്ടപ്പോൾ ജ്വാലയ്ക്ക് അടിമുടി വിറച്ചു കയറി…
പെട്ടെന്ന് പത്മയുടെ ഫോൺ റിങ് ചെയ്തു..
പത്മ അകത്തേക്ക് പോയി…
ആ ഞാൻ പത്മയാണ്… ശേഖരേട്ടൻ ഇവിടെയില്ല…. പുറത്തു പോയിരിക്കുകയാണ് എന്താ കാര്യം…
മറുതലക്കൽ നിന്നും മലയാളം അത്ര വശമില്ലാത്ത സംസാരമാണ് കേൾക്കുന്നത്…
നാളെ നങ്കടെ കല്യാണം എവിടെ വെച്ചാ…?
ആ അതാണോ കാര്യം….. ശേഖരേട്ടൻ പറയുന്നത് എല്ലാവരും കാണുന്നിടത്ത് വച്ച് വേണ്ട എന്ന്.. ഒരു കാര്യം ചെയ്യാം പഴയ ഒരു അമ്പലം ഉണ്ടല്ലോ അവിടെ അങ്ങനെ ആരും വരത്തില്ല നമുക്ക് അവിടെ വച്ച് വിവാഹം നടത്താം…. അതല്ലേ കുറച്ചു കൂടി നല്ലത്
എല്ലാ നിങ്ങടി ഇഷ്ടം എന്നക്ക് അതൊന്നും പ്രെചനെ ഇല്ലേ
എന്നാൽ നാളെ രാവിലെ 9 മണിക്ക് അങ്ങോട്ടേക്ക് എത്തിക്കോ…
എന്റെ പോണ്ണ് എങ്കെ അവൾക്ക് ഫോൺ ഫോൺ കൊടുക്ക്..
അണ്ണാച്ചിയുടെ അടുത്തുനിന്നും അങ്ങനെ ഒരു ചോദ്യം കേട്ടതും പത്മയുടെ മുഖം ആകെ ചൂളി….
അയ്യേ കിളവൻ….
അതായിരുന്നു ആ മുഖത്തെ ഭാവ വ്യത്യാസം…
ജ്വാല മോളെ…
പതിവില്ലാതെ പത്മയുടെ ആ വിളി കേട്ടതും ജ്വാലയ്ക്ക് എന്തോ പന്തികേട് തോന്നി…
അവൾ പത്മയ്ക്ക് അരികിലേക്ക് വന്നു
എന്താ ചെറിയമ്മേ…..
ദാ നിനക്കാണ് ഫോൺ സംസാരിക്ക്..
ആരാ… ജ്വാല വീണ്ടും ചോദ്യം ഉയർത്തി.
പത്മ ഫോൺ mute ആക്കികൊണ്ട് ജ്വാലക്ക് നേരെ കണ്ണുരുട്ടി….
ആരാണെന്നറിഞ്ഞാലേ തമ്പുരാട്ടി ഫോൺ വിളിക്കു എന്നുണ്ടോ….. നിന്റെ ഭർത്താവാവാൻ പോകുന്നവന്നാണ് സംസാരിക്ക്..
അത് പറഞ്ഞുകൊണ്ട് പത്മ ഫോൺ ജ്വാലയ്ക്ക്..
വേണ്ട ചെറിയമ്മ എനിക്കൊന്നും സംസാരിക്കാൻ ഇല്ല…
എന്നാ അവനുണ്ട്….. സംസാരിക്കാൻ നോക്കടി.
അതും പറഞ്ഞുകൊണ്ട് പത്മ ഫോൺ അൺമ്യൂട്ട് ചെയ്തുകൊണ്ട് ജ്വാലയ്ക്ക് നൽകി…
വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു…
ഹലോ…
ജ്വാല നേർത്ത സ്വരത്തോടെ വിളിച്ചു..
ഹലോ. എൻ ചെല്ലോം എന്നാ ചെയ്യുന്നു.
ഒന്നും ചെയ്യുന്നില്ല.
അവൾ വിറയലോടെ പറഞ്ഞു.
ഓഓഓ നാണം ആണോ? നാണിക്കണ്ട എല്ലാം ഞാൻ മാറ്റുന്നുണ്ട് ക ള്ളി പെണ്ണെ..
ആ സംസാരം കേട്ടതും അവൾക്ക് വല്ലാതെ ആയി ജ്വാലാ ഫോൺ കട്ട് ചെയ്ത് കൊണ്ട് ചെറിയമ്മയെ നോക്കി.
എന്താടി നോക്കി പേടിപ്പിക്കുന്നെ..
ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്നാ ഭാവത്തിൽ ജ്വാല നിസ്സഹായതയോടെ അകത്തേക്ക് നടന്നു.
അന്ന് രാത്രി..
പതിവ് പോലെ ചെറിയമ്മയും അച്ഛനും ദീപ്തെയും ആഹാരം കഴിക്കാൻ ആയി ഇരുന്നു.
ജ്വാല അവർക്കുള്ള ആഹാരം മേശപ്പുറത്ത് എടുത്ത് വെക്കുന്ന തിരക്കിലായിരുന്നു…..
മോളെ ജ്വാല നീ കൂടെ ഇരിക്ക്..
അച്ഛൻ ശേഖരൻ പറയുന്നത് കേട്ട് ജ്വാല ആശ്ചര്യത്തോടെ നോക്കി.
ഹം നാളെ മുതൽ ഈ പണിക്കൊന്നും ആളില്ലലോ എന്നോർത്ത എന്റെ വിഷമം..
പത്മ ഇടക്ക് കയറി പറഞ്ഞു..
ഹാ ഒന്നെല്ലെങ്കിൽ നമ്മുക്ക് സമാധാനിക്കാലോ അമ്മേ അവളുടെ ലൈഫ് ഇനി വേറെ ലെവൽ ആയിരിക്കും റാണി ആയിരിക്കും റാണി.
ദീപ്തി കളിയാക്കുന്നത് പോലെ പറഞ്ഞു.
ഇല്ല അച്ഛാ ഞാൻ പിന്നെ ഇരുന്നോളം നിങ്ങൾ കഴിച്ചോളൂ..
ഇല്ല മോളേ മോള് വാ ഇന്ന് കൂടെ അല്ലെ ഞങ്ങളുടെ കുട്ടി ഞങ്ങളുടെ കൂടെ കഴിക്കാൻ ഉണ്ടാവു അത് കഴിഞ്ഞാൽ രഘു വിന്റെ കൂടെ ആവില്ലേ..
അച്ഛന്റെ മനുഷ്യത്വം ഇല്ലാത്ത സംസാരം അവൾക്ക് കൂടുതൽ സംഗടത്തിന് ഇരയാക്കി.
ഈശ്വരാ ഒരാൾ പോലും എന്റെ കൂടെ ഇല്ലല്ലോ.
നിറഞ്ഞു വന മിഴികൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
പതിവ് പോലെ എല്ലാവരും കഴിച്ചു കഴിഞ്ഞാണ് ജ്വാല കഴിക്കാൻ ആയി ഇരുന്നത്.
ഇടയ്ക്കിടെ കണ്ണുകൾ നിറയുന്നുണ്ട് തൊണ്ടയിൽ കമ്പി മുറുക്കും പോലെ ഇടക്കിടെ വേതന വന്നുകൊണ്ടിരിക്കുന്നു.
ആഹാരം ഇറക്കാൻ പറ്റാത്ത വിധം സങ്കടം കൊണ്ട് തൊണ്ട വേദനിക്കുന്നു.
കഴിക്കുന്ന ചൊറിലേക്ക് കണ്ണുനീർ തുള്ളി ഉറ്റി വീഴുന്നതവൾ അറിയുന്നുണ്ടായിരുന്നു.
ഏറെ വൈകി ആണ് അവൾ റൂമിലേക്ക് നടന്നത്..
റൂമിലെ ദീപ്തയുടെ അലങ്കാര പണിക്കൾ കണ്ട് ജ്വാലായ്ക്ക് ശരീരം മുഴുവൻ വിറക്കുന്നത് പോലെ തോന്നി
എങ്ങനെ തന്നെ കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ലായിരുന്നു.
അമ്മയുടെ ഫോട്ടോയും എടുത്ത് ജനാലക്കരികിൽ അൽപ്പം നേരം എന്തൊക്കെയോ ഓർത്തു ഇരുന്നു..
ഇടക്കെപ്പോഴോ അവളുടെ ഉള്ളിൽ ആരോ പറയുന്നത് പോലെ അവൾക്ക് തോന്നി
അവൻ വരുന്നുണ്ട് നിന്റെ ജീവിതം തന്നെ മാറ്റി മറിക്കൻ.
വെറും തോന്നൽ എന്ന മട്ടിൽ അവളത് തള്ളി കളഞ്ഞു.
പിറ്റേന്ന് രാവിലെ ..
ജ്വാല ജ്വാല വാതിൽ തുറക്ക്.
പത്മ പുറത്ത് നിന്നും വാതിൽ ശക്തിയിൽ അടിച്ചു കൊണ്ടിരുന്നു.
ബാത്റൂമിൽ ആയിരുന്ന ജ്വാല ഓടി പിടിച്ചു കൊണ്ട് റൂമിന്റെ വാതിൽ തുറന്നു.
വാതിൽ തുറന്നതും പത്മ ജ്വാലയുടെ കരണം പുകച്ചൊരു അടി കൊടുത്തു.
ഒരു നിമിഷം തല കറങ്ങി ജ്വാല നിലത്തേക്ക് വീണു..
അയ്യോ എന്റെ പത്മ നിനക്ക് പിരാന്ത് ആയോ.





