18/04/2026

നിന്നിലലിയാൻ : ഭാഗം 05

രചന – Selunisu

ഡോർ തുറന്നതും അവിടുത്തെ കാഴ്ച്ച കണ്ട് അവൾ ആരൂ എന്ന് വിളിച്ചു അവളെ അടുത്തേക്ക് ഓടി…..

കുപ്പിവള അണിഞ്ഞിരുന്ന കൈ ടേബിളിൽ ആഞടിക്കുവാണവൾ…

ആരു.എന്താ… നീ ചെയ്യുന്നേ …എന്നും പറഞ്ഞു അച്ചു അവളുടെ കയ്യിൽ പിടിച്ചു….

വിട് ചേച്ചി….. എനിക്ക് ഇനി വയ്യ…. ഇത്രേം നാളും പുറകെ നടന്നിട്ടും എനിക്കും എന്റെ സ്നേഹത്തിനും ഒരു വിലയും ഇല്ലാ…..

നീ എന്തൊക്കെയാ ആരു ഈ പറയുന്നേ…ആരെ പുറകെ നടന്നൂന്നാ….

നിധിനേട്ടൻ…. എനിക്കിഷ്ട്ടവാ ചേച്ചി…. ഒരു വർഷം ആയി ഞാൻ പുറകെ നടക്കുന്നു…. എപ്പഴും അങ്ങേർക്ക് ഞാൻ കൊച്ചു കുട്ടിയാ….. എന്നെങ്കിലും എന്റെ സ്നേഹം മനസ്സിലാക്കുമെന്ന് കരുതി…. എന്നിട്ടിപ്പോ മുറപ്പെണ്ണിനെ കെട്ടാൻ പോവാ…… എന്നും പറഞ്ഞു അവൾ അച്ചുവിന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞതും അവൾ അവളുടെ മുടിയിൽ തലോടി….

നീ ഇങ് വന്നേ എന്നും പറഞ്ഞു അച്ചു ആരുവിനെ കൊണ്ട് പോയി ബെഡിലേക്കിരുത്തി…. മേശമേൽ ഇരുന്ന പഞ്ഞി എടുത്ത് മുറിഞ്ഞ ഭാഗത്തെ ബ്ലഡ്‌ ഒപ്പിയെടുത്ത് മരുന്ന് പുരട്ടി അവിടെ കണ്ട ഒരു തുണി കഷ്ണം വെച്ച് കെട്ടി….

അയ്യോ…. ചേച്ചി ഇത് വേണ്ടാ… അമ്മേം അച്ഛനൊക്കെ ചോദിച്ചാ എന്ത്‌ പറയും എന്നും പറഞ്ഞു അവളാ കെട്ടഴിക്കാൻ നോക്കിയതും അച്ചു അവളെ നോക്കി കണ്ണുരുട്ടി…..

മുറിവാക്കുമ്പോ നിനക്ക് ഓർമയുണ്ടായിരുന്നില്ലേ ഇത്….. ഞാൻ വന്നോണ്ട് ഇത്രേ മുറിഞൊള്ളൂ… എന്നവൾ പറഞ്ഞതും ആരു തല താഴ്ത്തി പിടിച്ചു….

സോറി ചേച്ചി….. അത്രക്കും ഇഷ്ട്ടായോണ്ടാ… നിധിനേട്ടൻ ഇല്ലാതെ എന്നെ കൊണ്ട് പറ്റില്ല….
എന്ന് പറഞ്ഞു അവൾ ചുണ്ട് കൂർപ്പിച്ചതും അച്ചു അവളെ നോക്കി ചിരിച്ചു…..

ന്നാലും എന്റെ ആരു… ഞാൻ വന്നു കയറിയ അന്ന് തന്നെ നീ എനിക്ക് തന്ന കണി കൊള്ളാം….ഒരു കാര്യം നിധിനേട്ടൻ പറഞ്ഞത് സത്യമാ……നീ കുട്ടിയാണെന്ന്…അല്ലേൽ ഇങ്ങനെ എടുത്ത് ചാടി ഓരോന്ന് ചെയ്യോ….

പോ…ചേച്ചി…..കളിയാക്കാതെ…

കളിയാക്കിയതൊന്നും അല്ല… ഡീ പൊട്ടിക്കാളി നിധിനേട്ടന് ഏത് മുറപ്പെണ്ണാടി ഉള്ളേ…….ഏട്ടന്റെ പേരെന്റ്സ് ലവ് മാരേജ് ആയത് കൊണ്ട് അവരെ ഫാമിലി ഒന്നും അവരോട് ഒരു ബന്ധവും ഇല്ലല്ലോ……

അഹ് അത് ശരിയാണല്ലോ…. ഞാനത് ഓർത്തില്ല….
എന്നും പറഞ്ഞു ആരു അച്ചുവിനെ നോക്കി ഒന്നിളിച്ചു കാണിച്ചു…

ഇളിക്കല്ലേ… ഒറ്റ കുത്തു വെച്ച് തരും….

സോറി ചേച്ചി…. ആ ടൈമിൽ അതൊന്നും ആലോചിച്ചില്ല…. അങ്ങനെ പറഞ്ഞപ്പോ മനസ്സ് കൈ വിട്ട് പോയി…ഈ സ്നേഹിച്ച ആളെ കിട്ടാന്ന് വെച്ചാ അതൊരു ഭാഗ്യമാലെ ചേച്ചി…

പിന്നല്ലാണ്ട് . പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോയെ ഏത് ബന്ധത്തിലും സന്തോഷം ഉണ്ടാവൂ…ആ ബന്ധങ്ങൾക്കേ ആയുസ്സുണ്ടാവൂ….

ഏതായാലും ആ കാര്യത്തിൽ കുഞ്ഞേട്ടൻ….. എന്ന് പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുൻപ് ആരവ് ആരൂന്നും വിളിച്ചു അങ്ങോട്ട് കയറി വന്നു…..കൂടെ നിധിനും…

അച്ചു നീ റൂമിലോട്ട് ചെല്ല്….ബ്യൂട്ടീഷൻ വന്നിട്ടുണ്ട്… പെട്ടന്ന് റെഡിയാവ്… ഫോട്ടോ ഷൂട്ട്‌ ഉണ്ടെന്ന് പറഞ്ഞു അവൻ അവളെ അവിടെ നിന്ന് പറഞ്ഞു വിട്ട് ആരുവിന്റെ നേർക്ക് തിരിഞ്ഞു…..

നീ ഇപ്പൊ എന്താ അവളോട് പറയാൻ പോയെ….

അച്ചു ചേച്ചിയെ കിട്ടിയ കുഞ്ഞേട്ടൻ ഭാഗ്യവാനാണെന്ന്….

ഓ….പിന്നേ ഐശ്വര്യ റായി അല്ലേ…. ഒന്ന് പോടീ…. നീ അവളോട് എനിക്ക് അവളെ ഇഷ്ട്ടമായിരുന്നെന്ന് പറയാൻ പോണ്ടാ….

അതെന്താ….അപ്പൊ ചേച്ചിക്ക് അതറിയില്ലേ…..

ഇല്ലാ….അത് എപ്പോ പറയണമെന്ന് എനിക്കറിയാം…

ഓഹ്… ആയിക്കോട്ടെ… നമ്മളില്ലേ….

മ്മ്… അല്ല നിന്റെ കയ്യിലെന്താ ഒരു കെട്ട്…
എന്നവൻ ചോദിച്ചതും അവൾ കൈ ബാക്കിലേക്ക് പിടിച്ചു….

അത് അത്…. ഓന്നൂല്ല കുഞ്ഞേട്ടാ….

ഒന്നൂല്ലാണ്ട് കെട്ടാൻ നിനക്കെന്താ പ്രാന്തോ…. ഇങ് കാണിച്ചേ നോക്കട്ടെ…..

ഡീ ബ്ലഡ്‌ വരുന്നുണ്ടല്ലോ ഇതെങ്ങെനെ പറ്റിയെന്നു പറയെടി…

അത് ഏട്ടാ ഞാൻ ബാത്‌റൂമിലൊന്ന് വീണു… അപ്പൊ വള പൊട്ടി മുറിഞ്ഞതാ….. എന്ന് പറഞ്ഞു അവൾ നിധിനെ ഒന്ന് നോക്കി…

അവൻ അപ്പൊ അവളെ നെറ്റി ചുളിച്ചു നോക്കുന്നുണ്ടായിരുന്നു…..

നീ വന്നേ ഹോസ്പിറ്റലിൽ പോയി നോക്കാം……

അതൊന്നും വേണ്ടാ കുഞ്ഞേട്ടാ… ചെറിയ മുറിവേ ഒള്ളു ചേച്ചി മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്….നിങ്ങൾ പൊക്കോ… ഞാൻ റെഡിയാവട്ടെ….

മ്മ്… ശരി…. നീ റെഡിയായി അച്ചൂന്റെ അടുത്തേക്ക് ചെല്ല് എന്നും പറഞ്ഞു അവൻ പോയതും…. നിധിൻ പോവാതെ അവിടെ തന്നെ നിന്നു…..

എന്താടി കയ്യിൽ….

നേരത്തേ പറഞ്ഞത് കേട്ടില്ലേ…..

ഓ… പിന്നെ വഴുക്കി വീഴാൻ നീ എന്താ കൊച്ചു കുട്ടിയാണോ…. നിന്റെ ഏട്ടൻ പൊട്ടനായത് കൊണ്ട് വിശ്വസിച്ചു…. ഞാൻ അങ്ങനല്ല…. എന്ന് അവൻ പറഞ്ഞതും അവൾ അവനെ തുറിച്ചൊന്ന് നോക്കി….

നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി…. സത്യം പറയെടി ഇതെങ്ങെനെ പറ്റിയതാ…

പറയാൻ സൗകര്യല്ല…..

ആഹാ…. അത്രക്കായോ…. നിന്നേ കൊണ്ട് പറയിപ്പിക്കാൻ എനിക്കറിയാം എന്നും പറഞ്ഞു അവൻ അവളെ മുറിവില്ലാത്ത കയ്യിൽ പിടിച്ചു തിരിച്ചു…

ആ….. വിട് നിധിനേട്ടാ വേദനിക്കുന്നു…

എന്നാ പറ… എങെനെയാ ഇത്….

വിട് പറയാം എന്നവൾ പറഞ്ഞതും… അവനൊന്ന് മൂളി അവളെ കയ്യീന്ന് വിട്ടു….

അവൾ കൈ ഉഴിഞ്ഞു അവനെ രൂക്ഷമായൊന്ന് നോക്കി….

പറയെടി കുരുപ്പേ…. എന്നും പറഞ്ഞു അവൻ ഒച്ചയിട്ടതും അവളൊന്ന് ഞെട്ടി….

അത് നിധിനേട്ടന്റെ നിശ്ചയം ഉറപ്പീച്ചൂന്ന് പറഞ്ഞപ്പോ…

പറഞ്ഞപ്പോ….

എനിക്ക് സഹിച്ചില്ല… അപ്പൊ കൈ ടേബിളിൽ വെച്ച് അടിച്ചതാ….. അച്ചു ചേച്ചി വന്നു കണ്ടോണ്ട് ചെറുതായേ മുറിഞ്ഞൊള്ളൂ…. എന്നും പറഞ്ഞു അവൾ താഴേക്ക് നോക്കി നിന്നതും അവളെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണ് നീർ താഴേക്ക് ഇറ്റ് വീണു… അതും കൂടെ ആയതും നിധിൻ അവളെ വലിച്ചു അവളെ നെഞ്ചിലേക്കിട്ടു….
അത് കണ്ട് അവൾ കണ്ണും തള്ളി അവനെ നോക്കി….

ന്റെ പൊന്നാരു…. നീയൊന്ന് വളർന്നു വലുതായിക്കോട്ടേന്ന് വെച്ചിട്ടല്ലേടി ഞാൻ നിന്നേ മൈൻഡ് ചെയ്യാതിരുന്നേ… അല്ലാണ്ട് ഇഷ്ടമില്ലാഞ്ഞിട്ടല്ല… എന്നവൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ പിടിച്ചു ബാക്കിലേക്ക് തള്ളി….

എന്താടി പിശാശ്ശെ… തള്ളിയിട്ടു കൊല്ലുവാണോ…

അഹ് കൊല്ലും…മേലിൽ ഞാൻ ചെറുതാണെന്ന് പറഞ്ഞു പോവരുത്… അല്ല പിന്നെ… കൊറേ നാളായി സഹിക്കുന്നു… ക്ഷമക്കും ഒരു പരിധി ഉണ്ട്..ശരിയും തെറ്റൊക്കെ തിരിച്ചറിയാനുള്ള പക്വത എനിക്കുണ്ട്
..

ഓഹോ ഉണ്ടോ….എന്നാ ഞാൻ നിന്റെ കുഞ്ഞേട്ടനോട് ചോദിക്കട്ടെ നിന്നേ എനിക്ക് തരുവോന്ന്… എന്നും പറഞ്ഞവൻ ഒരു കള്ളച്ചിരിയാലെ അവളെ നോക്കി….അത് കണ്ടതും അവളുടെ കണ്ണുകൾ ഒന്നൂടെ വിടർന്നു…

ശരിക്കും… ചോദിക്കോ….

ആടീ…. ചോദിക്കാം… ഇപ്പോഴല്ല കുറച്ചൂടെ കഴിഞ്ഞോട്ടെ …ഇനി നിന്നേ ഇട്ട് ഇങ്ങനെ കളിപ്പിക്കാൻ വയ്യ……അല്ല നിന്റെ അച്ചു ചേച്ചിയോട് നീ എല്ലാം പറഞ്ഞോ…… എന്നവൻ ചോദിച്ചതും അവൾ തലയാട്ടി അവനൊന്ന് ഇളിച്ചു കൊടുത്തു…

ഇളിക്കല്ലേ…
ഇങ് വന്നേ….ന്ന് പറഞ്ഞ് അവൻ അവളെ അരികിലേക്ക് വിളിച്ചു മുറിവായ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഒന്ന് പതിയെ ചുംബിച്ചതും അവൾ കണ്ണുകൾ അടച്ചു പിടിച്ചു…

ഡീ കുരുട്ടെ കണ്ണടിച്ചിരിക്കാതെ റെഡിയായി അച്ചൂന്റെ അടുത്തേക്ക് ചെല്ല്….ഞാൻ താഴെക്കാണും…. എന്നും പറഞ്ഞ് അവളെ കവിളിലൊന്ന് തട്ടി അവൻ പോയതും….

സന്തോഷത്താൽ അവളുടെ മനസ്സ് നിറഞ്ഞിരുന്നു….

അവൾ വേഗം റെഡിയായി അച്ചുവിന്റെ അടുത്തേക്ക് വിട്ടു…

അച്ചു ചേച്ചി…. എന്നും വിളിച്ചു ഓടി ചെന്ന് ആരു അവളെ കെട്ടിപിടിച്ചു…

എന്താണ് മോളെ നല്ല സന്തോഷത്തിലാണല്ലോ…. എന്നവൾ ചോദിച്ചതും നിധിൻ പറഞ്ഞതെല്ലാം അവളോട് പറഞ്ഞു…

ആഹാ…. അപ്പൊ ചോരക്കളി വെറുതെ ആയില്ല….

ഒന്ന് പോ ചേച്ചി… ആഹാ ചേച്ചി സുന്ദരി ആയല്ലോ…. ഈ സാരി ചേച്ചിക്ക് നല്ല ചേർച്ചയുണ്ട്….

അഹ് എനിക്കും ഒരുപ്പാട് ഇഷ്ട്ടായി…. പക്ഷേ നമ്മളന്ന് റിസപ്ഷന് ഇതല്ലല്ലോ സെലക്ട്‌ ആക്കിയിരുന്നേ….

അത് കുഞ്ഞേട്ടൻ മാറ്റി ഇത് വാങ്ങിക്കൊണ്ട് വന്നതാ ചേച്ചി ഏതായാലും പൊളി ആയിട്ടുണ്ട്… എന്നാരു പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു….

കുഞ്ഞേട്ടൻ എന്ത്യേ ചേച്ചി….

അറിഞ്ഞൂടാ ഇങ്ങോട്ട് വന്നില്ലാ…

ആഹാ… ഫങ്ക്ഷന് ടൈം ആയി… നമ്മളോട് ഒരുങ്ങാൻ പറഞ്ഞിട്ട് എങ്ങോട്ട് പോയി… ചേച്ചി ഇവിടെ നിക്ക് ഞാൻ കുഞ്ഞേട്ടനെ ഇങ്ങോട്ട് പറഞ്ഞു വിടാം… രണ്ടാളും ഒരുമിച്ചു താഴേക്ക് വന്നാ മതി അതാ അതിന്റെ ഭംഗി…
എന്നും പറഞ്ഞു ആരു താഴേക്ക് പോയതും അച്ചു കണ്ണാടിയിലേക്ക് ഒന്ന് നോക്കി…..അവളൊന്ന് ചിരിച്ചു…

എന്താടോ… ഒറ്റക്ക് നിന്ന് ചിരിക്കൂന്നേ…. വട്ടായോ…

ആരവേട്ടന്റെ കൂടെ അല്ലേ ചിലപ്പോ ആയെന്നിരിക്കും…

പോടീ…..

ആരവേട്ടാ…. താങ്ക്സ്….

എന്തിന്…

ഈ സാരി…. നല്ല ഭംഗിയുണ്ട്…. എനിക്ക് ഒത്തിരി ഇഷ്ട്ടായി…

ഓഹ്… അതാണോ… അതിനൊരു താങ്ക്‌സിന്റെ ആവിശ്യമൊന്നൂല്ല…. ഇയാളിപ്പോ എന്റെ കെട്ടിയോളല്ലേ… അപ്പൊ എനിക്കും ഇല്ലേ കടമകളൊക്കെ എന്നും പറഞ്ഞു അവൻ ഒരു കള്ള ചിരിയും ചിരിച്ചു തോർത്തെടുത്തു ബാത്‌റൂമിലേക്ക് കയറി….

ഏഹ്… ആ പറച്ചിലിൽ ഒരാക്കലുണ്ടോ..ഏയ്‌… തോന്നിയതാവും എന്ന് സ്വയം പറഞ്ഞു അവൾ ബെഡിലേക്കിരുന്നു……

കുറച്ചു നേരം കഴിഞ്ഞ് അവൻ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നിറങ്ങിയതും അവൾ പെട്ടന്ന് എണീറ്റു നിന്നു….

ഓഹ്… ബഹുമാനിക്കൊന്നും വേണ്ടാ…. ഇരുന്നോളുന്നെ…

അയ്യാ.. അതിന് ആരു ബഹുമാനിച്ചു… ഞാൻ പെട്ടന്ന് ആരവേട്ടനെ ഈ ഷർട്ടിടാതെ കണ്ടപ്പോ ഒന്ന് ഷോക്ക് ആയതാ…

പിന്നെ… ബാത്‌റൂമിന്ന് പർദ്ദ ഇട്ട് വരണോ…

ഓഹ് ന്റെ പൊന്നോ…. ഞാനൊന്നും പറഞ്ഞില്ല….പെട്ടന്ന് റെഡിയായെ എന്നവൾ പറഞ്ഞതും അവനൊന്ന് മൂളി… അവളുടെ സാരിക്ക് മാച്ച് ആയ ഷർട്ട് എടുത്തിട്ടു….

അതേയ്…. ഇങ്ങനെ കണ്ണും തുറിച്ചു നോക്കി നിക്കാതെ തിരിഞ്ഞു നിക്കെടി… ഞാൻ പാന്റ് ഇടട്ടെ…. ഇല്ലേൽ നീ ബോധം കെട്ട് വീണാലോ…

അയ്യേ…. വൃത്തിക്കെട്ടവൻ….എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്നതും അവനൊരു ചിരിയാലെ പാന്റ് എടുത്തിട്ടു….

അഹ്… ഇനി തിരിഞ്ഞോ കണി റെഡി…. എന്നവൻ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി…

എങ്ങനുണ്ട്….

അയ്യേ ഒട്ടും കൊള്ളില്ല…….

എന്നാ പോയി നിന്റെ ശിവയെ വിളിച്ചോടി…. എന്നും പറഞ്ഞു അവൻ കലിപ്പിൽ ബെഡിൽ വന്നിരുന്നതും….. അവളൊന്ന് ചിരിച്ചു അവന്റെ അടുത്ത് ചെന്നിരുന്നു…

എന്താ പ്രിയതമ ഇങ്ങനെ….. ഞാനൊരു തമാശ പറഞ്ഞതല്ലേ….. പിണങ്ങാതെ ഇങ് വന്നേ…. നമുക്ക് ഫോട്ടോ ഷൂട്ട്‌ പൊളിക്കണ്ടേ…. എന്നും പറഞ്ഞു അവൾ അവന്റെ കയ്യിൽ പിടിച്ചു അവനെ എണീപ്പിച്ചതും… അവൻ അവളെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി….

മോനെ…..ഇത് വേണോ..

അഹ്… ഭാര്യയും ഭർത്താവും ആവുമ്പോ… ഇങ്ങനൊക്കെ അല്ലേ…. നീ വാ മോളെ…. എന്നും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു താഴേക്കിറങ്ങി….

ഫോട്ടോ ഷൂട്ടൊക്കെ തകർത്ത് അഭിനയിച്ചു അവർ സ്റ്റേജിലേക്ക് കയറി ഇരുന്നു….പിന്നീടങ്ങോട്ട് പരിജയക്കാരുടെ വരവും ഗിഫ്റ്റ് തരലൊക്കെ തകൃതിയായി നടന്നു… അതിനിടയിൽ അച്ചുവിന്റെ വീട്ടുകാരും വന്നു…അമ്മ വന്നു ഫോൺ അവളെ കയ്യിൽ കൊടുത്തതും ആരവ് അവളെ ഒന്ന് നോക്കി…. അതിന് പകരമായിട്ട് അവൾ അവനൊന്ന് ഇളിച്ചു കാട്ടി….എല്ലാവരും ഭക്ഷണം കഴിച്ചു പോയപ്പോഴേക്കും ഒരുപ്പാട് ടൈം ആയിരുന്നു….

മുറിയിൽ പോവാൻ നിന്ന അവളെ ആരവിന്റെ അമ്മ വിളിച്ചതും അവൾ അങ്ങോട്ട് ചെന്നു….

എന്താ ആന്റി….

മോൾ ഗസ്റ്റ്‌ റൂമിൽ പോയി കുളിച്ചോ… എന്നിട്ട് ബെഡിൽ ഉള്ള സെറ്റ് സാരി ഉടുത്ത് വാ… ആരു സഹായിക്കും എന്നമ്മ പറഞ്ഞതും അവൾ ഇനിയും സാരിയോ എന്ന നിലക്ക് ദയനീയമായി അവരെ ഒന്ന് നോക്കി..അത് കണ്ട് അവരൊന്ന് ചിരിച്ചു…

ഇതൊക്കെ ഓരോ ആചാരങ്ങളല്ലേ മോളെ….. മോൾ പോയി വാ എന്നും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടി അവര് ആരൂനെ വിളിച്ചു അവളെ കൂടെ പറഞ്ഞ് വിട്ടു… കുളി കഴിഞ്ഞു സാരിയും മുല്ലപ്പൂവൊക്കെ ചൂടി അച്ചു മുറിയിൽ നിന്ന് ഇറങ്ങിയതും…. അമ്മ വന്നു ഒരു ഗ്ലാസ്‌ പാൽ അവളെ കയ്യിൽ കൊടുത്തു…..

പുതിയ ജീവിതത്തിലേക്ക് കടക്കാ എന്റെ മക്കൾ… പരസ്പരം സ്നേഹിച്ചും… പരിചരിച്ചും ദീർഘ കാലം ഒരുമിച്ച് ജീവിക്കാൻ നിങ്ങക്ക് കഴിയട്ടെ എന്നും പറഞ്ഞു അമ്മ അവളെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചതും അവൾക്ക് പെട്ടന്ന് നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു….

ഈശ്വരാ…. സത്യം അറിയുമ്പോ ഇവര് എന്നെ ശപിക്കൊ…….

എന്താ മോളെ ആലോചിക്കണെ….

ഒന്നൂല്ല ആന്റി…

അഹ്… എന്നാ മോൾ ചെല്ല് എന്നും പറഞ്ഞു അവര് പോയതും…. ആരു അവളോട് ആൾ ത ബെസ്റ്റ് ചേച്ചി എന്നും പറഞ്ഞു അവളെ കവിളിൽ ഒന്ന് പിച്ചി അവിടെ നിന്ന് പോയതും അവൾ മെല്ലെ കോണിപടികൾ കയറി….. റൂമിന് അടുത്തെത്തിയതും ഇത് വരെ ഇല്ലാത്തൊരു പേടിയും പരവേശവും അവളെ വന്നു പൊതിഞ്ഞു…. ഹൃദയം അതി ശക്തമായി മിടിക്കാൻ തുടങ്ങി…..കണ്ണടച്ച് പിടിച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ട് അവൾ റൂമിന്റെ ഡോർ തുറന്നതും റോസാപ്പൂ ഇതളുകൾ അവളുടെ തലയിലേക്ക് വീണു…….

തുടരും…..