രചന – വൈദേഹി വൈഗ
“എന്താ ശ്രീയേട്ടൻ ഒന്നും മിണ്ടാത്തേ…. ഞാൻ പറഞ്ഞത് കെട്ടില്ലാന്നുണ്ടോ… ” എന്റെ ചോദ്യത്തിന് മുന്നിൽ യാതൊരു പ്രതികരണവും ഇല്ലാതെ വിദൂരതയിലേക്ക് നീക്കിയിട്ടിക്കുവാണ് ശ്രീയേട്ടൻ… “കൊല്ലം മൂന്ന് കഴിഞ്ഞിരിക്കുന്നു ശ്രീയേട്ടനെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്… ഇനിയും ഇതിനൊരു തീരുമാനം ആയില്ലെങ്കിൽ…… ” ഇടർന്ന സ്വരത്തിൽ അത്രയും പറഞ്ഞൊപ്പിക്കാനേ എനിക്കായുള്ളു.. “മീനാക്ഷി… ഇതിനു മുൻപൊരിക്കൽ തന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നതല്ലേ… ” “ശെരിയാണ്… എങ്കിലും…. ” “വേണ്ടാ.. അന്നും ഇന്നും ഈ ചോദ്യത്തിന് ഒരു ഉത്തരമേ എനിക്കുള്ളൂ… സ്നേഹിച്ച പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയാലും.. ആത്മാർഥമായി സ്നേഹിച്ച ആണിന് അവളെ മറക്കാനോ വെറുക്കനോ.. ആ സ്ഥാനത്തു മറ്റൊരാളെ കാണനോ കഴിയില്ല…. ” “അപ്പൊ ലച്ചു? ” “പോയി… കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു.. ” ശ്രീയേട്ടന്റെ കണ്ണ് നിറഞ്ഞെങ്കിലും എന്റെ ഉള്ളിൽ അതിരില്ലാത്ത സന്തോഷം ആയിരുന്നു… ന്റെ ദേവി നീ എന്റെ പ്രാർത്ഥന കേട്ടു.. പുഷ്പ്പഞ്ചലിയും നെയ്യ് വിളക്കും ഇന്നു തന്നെ കഴിപ്പിക്കാട്ടോ… “അപ്പോ എനിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്… അല്ലേ ശ്രീയേട്ടാ… ”
“ഇല്ല… ഒരിക്കൽ തോറ്റവനാ ഞാൻ.. ഇനി അത് ആവർത്തിക്കില്ല.. ” “തോൽക്കണ്ട… ജയിക്കാല്ലോ.. ” “താൻ ചെല്ല്.. ക്ലാസ്സില്ലേ..” “മം.. പക്ഷെ കാത്തിരിക്കും ഈ മീനാക്ഷി.. ” വാക മരച്ചോട്ടിൽ നിന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോൾ പഞ്ചാരി മേളവും വെസ്റ്റേൺ മ്യൂസിക്കും ഒരുമിച്ചു കേട്ട ഫീൽ ആയിരുന്നു എനിക്ക്…. ***** “കോളടിച്ചല്ലോ മോളെ… അപ്പൊ ഇനി ശ്രീയേട്ടൻ മീനാക്ഷിയുടെ സ്വന്തം…” “ഒന്ന് പോ സ്വാതി… പ്രതീക്ഷയ്ക്ക് വകയുണ്ട്.. അത്ര തന്നെ… ” “ഇതിനിടയിൽ പാവം ദേവിയെ നീ മറക്കല്ലേ.. കൊടുക്കാം ന്നു ഏറ്റത്തൊക്കെ കൊടുക്കണേ.. ” “അത് പിന്നെ നീ പറയണോ.. ” **** “അസ്സലായി ” പുറകിൽ നിന്നും കൈ കൊട്ടും സംസാരവും കേട്ടാണ് ഞാനും സ്വാതിയും തിരിഞ്ഞു നോക്കിയത്.. ഈശ്വരാ.. ഈ കുരിശു വീണ്ടും വന്നോ… “സ്വാതി.. ഇതാണ് വീണാ നായർ ” “ഓ.. ഇതാണോ ആ അവതാരം.. ” “എന്താടി രണ്ടും കൂടെ ഒരു ചർച്ച… ” വീണയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞങ്ങൾ പുസ്തകത്തിലേക്ക് മുഖം തിരിച്ചു…
“നീ പിന്നെയും ശ്രീയേട്ടനും ആയി സൊള്ളാൻ പോയി.. അല്ലേടി.. നിന്നെ ഇന്നു ഞാൻ… ” “അതിനു നിനക്കെന്താടി നഷ്ടം.. അവള് അവളുടെ ഇഷ്ട്ടം പോലെ ചെയ്യും…” ഉത്തരം സ്വാതിയുടെ വക ആയിരുന്നു .. ഞാൻ മിണ്ടിയതേ ഇല്ല.. “അത് ചോദിക്കാൻ നീ ആരാ… എന്റെ ചോദ്യം മീനാക്ഷിയോടാണ്.. ” “മീനാക്ഷിയല്ല.. അവൾക്കു വേണ്ടി നിന്നോട് സംസാരിക്കുന്നത് ഈ സ്വാതിയാ… ” “നിയൊക്കെ എന്ത് അഹങ്കാരത്തിലാ കിടന്നു തുള്ളുന്നെ.. കോളേജിലേക്ക് കാലെടുത്തു വച്ചില്ലല്ലോ.. അതിനു മുന്നേ ഷോ കാണിക്കാൻ വന്നാൽ വച്ചേക്കില്ല ഒന്നിനേം… ഈ വീണ ആരാണെന്നു നിങ്ങള്ക്ക് അറിയില്ല.. ” “ഛി നിർത്തേടി… മീനാക്ഷിടെ അടുത്തുന്നു കിട്ടിയ അത്രപോലും മാന്യത നീ എന്റടുത്തുന്നു പ്രതീക്ഷിക്കണ്ട… അതുകൊണ്ട് ഇറങ്ങി പോ… ” “ഡീ… ” “ക്ലാസ്സീന്നു പോടീ… ” “കാണിച്ചു തരാടി.. അനുഭവിപ്പിക്കും രണ്ടിനേം… ” വീണ പോയെങ്കിലും മനസ്സ് വല്ലാതെ കിടന്നു പിടക്കുന്നുണ്ട്… കലികാലം ആണു… പെണ്ണെന്നോ ആണെന്നോ ഇല്ല.. പിശാചിന്റെ ജന്മം പൂണ്ട ചിലർ ഉണ്ട്.. പേടിക്കണം…
ദിവസവും മാസവും ശരവേഗത്തിൽ പോയി… ചില പൊട്ടലും ചീറ്റലും ഉള്ളതൊഴിച്ചാൽ മറ്റൊന്നും വീണയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.. ശ്രീയേട്ടനോട് മിണ്ടാൻ ശ്രമിച്ചാൽ പലപ്പോഴും ഒഴിഞ്ഞു മാറാറാണ് പതിവ്.. *** കോളേജിലെക് ഇന്ന് ഒറ്റക്ക് പോവണം.. ആലോചിക്കുമ്പോൾ തന്നെ മടിയാവുന്നു… സ്വാതിക്ക് അവളുടെ ഏതോ ബന്ധുവിന്റെ കല്യാണം ആണു. അതുകൊണ്ട് അവളിന്നു ഇല്ല…. ” എന്ത് പറ്റി മീനാക്ഷി.. ഇങ്ങനെയൊരു കിടത്തം പതിവില്ലാത്തതാണല്ലോ…” “ഒന്നുല്ല ടീച്ചർ.. ചെറിയൊരു തല വേദന..” “എന്നാ കിടന്നോളു..” ഇന്നു അവസാന പീരിയഡ് അനില ടീച്ചർ ആയിരുന്നു.. ബോറടിച്ചപ്പോ കിടന്നു.. എപ്പഴോ ഒന്നു മയങ്ങി പോയി… “ഡാ.. നോക്കിയേ… ഒരു മഞ്ഞക്കിളി വാടി തകർന്നു ഉറങ്ങുന്നു… ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു.. ക്ലാസ്സിലും ഞാനും കുറച്ചു സീനിയർ ചേട്ടൻ മാരും അല്ലാതെ വേറെ ആരും ഇല്ല..
കൈയിലെ വാച്ചിൽ സമയം നോക്കി… അഞ്ചര കഴിഞ്ഞിരിക്കുന്നു.. മൂന്നു മണിക്ക് വിട്ടാൽ നാലു ആവുമ്പോഴേക്കും തന്നെ കോളേജിലെ ഒട്ടുമിക്ക ആളുകളും പോയിട്ടുണ്ടാവും.. ഞാൻ ബാഗ് എടുത്തു എഴുനേറ്റു.. “എങ്ങോട്ടേക്കാ മോളേ.,.. ” “മാറു… എനിക്ക് പോണം.” “അവിടെ ഇരിക്കെടി… ചേട്ടന്മാരു ചിലത് ചോദിക്കട്ടെ.. ” അവരെ മറികടന്നു ഞാൻ പുറത്തേക്കു ഓടാൻ തുനിഞ്ഞതും അതിലൊരുത്തൻ എന്റെ കൈയ്യിൽ കയറി പിടിച്ചു.. “വിട്… വിടാൻ.. ” “ഒച്ചവെക്കാതെടി ” മറ്റൊരുത്തൻ എന്റെ വാ പൊത്തി പിടിച്ചു…. നിശബ്തമായി കണ്ണീർ പൊഴിക്കാനല്ലാതെ.. മറ്റൊന്നിനും ആവാതെ ഞാൻ അവരുടെ കൈയ്യിൽ കിടന്നു പിടഞ്ഞു… “ഡാ…. വിടെടാ അവളെ…… ” മറയുന്ന ബോധത്തിലും ആ ശബ്ദവും ഓടി വരുന്ന ആളെയും ഞാൻ തിരിച്ചറിഞ്ഞു…. ശ്രീ… ശ്രീയേട്ടൻ………. തുടരും….

by