17/04/2026

അപൂർവരാഗം : ഭാഗം 32

രചന – മിനിമോൾ രാജീവൻ

ദേവ് കാറിന്റെ ഡോർ തുറന്നു പുറത്ത് ഇറങ്ങി. പിന്നെ കാറിന്റെ പിറകിലെ ഡോർ വലിച്ചു തുറന്നു… അതിനുള്ളിൽ നിന്നും പുറത്തു ഇറങ്ങിയ ആളെ കണ്ടു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു… “വെൽക്കം മിസ്സിസ് ഗൗരി ഗോപിനാഥൻ…” മുകളിൽ നിന്നും എല്ലാം കണ്ട വീർ പിറുപിറുത്തു.. പുറത്തു ഇറങ്ങിയ ഗൗരി ഒരു പിടച്ചിലോടെ ദേവിന്റെ മുഖത്ത് നോക്കി.. “മോനേ…” അവര് ഒരു ആശയത്തിന് എന്നോണം വിളിച്ചു… “അപ്പച്ചി വാ…. ഞാനില്ലേ കൂടെ..” ദേവ് അവരുടെ കൈയിൽ പിടിച്ചു താങ്ങി നിർത്തി. പിന്നെ അവരെയും കൂട്ടി മുന്നോട്ട് നടന്നു.. ഉമ്മറത്ത് നിന്ന എല്ലാവരും ആ കാഴ്‌ച അതിശയത്തോടെ നോക്കുകയായിരുന്നു… ദേവിന്റെ കൈകൾ പിടിച്ചു ഗൗരി വീണ്ടും മംഗലത്ത് വീടിന്റെ പടി കടന്നു… തിരിച്ച് കിട്ടില്ല എന്ന് കരുതിയ ആള് തിരിച്ചു വന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാരും.. അപ്പു മാത്രം ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കി. “മോളേ… ഗൗരി……” ദേവകിയമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ഗൗരിയെ കെട്ടിപിടിച്ചു..

“അമ്മേ….. അച്ഛാ…” ഗൗരി കരഞ്ഞു കൊണ്ട് മേനോനെയും ദേവകിയമ്മയെയും നോക്കി… അപ്പുവിന് ഏകദേശം കാര്യം മനസ്സിലായി… പക്ഷേ ഇങ്ങനെ ഒരു മകൾ ഇവിടെ ഉള്ള കാര്യം ആരും പറഞ്ഞു കേട്ടില്ലല്ലോ എന്ന് അവൾ ഓർത്തു…. “പോട്ടെ… കഴിഞ്ഞത് കഴിഞ്ഞു…. മതി…. ഇനി എന്റെ മോള് കരയരുത്….. നിന്നെ പഴയ അവസ്ഥയിൽ കാണാൻ വയ്യാ ഇവിടെ ആർക്കും…” മേനോൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. ഗൗരി തിരിഞ്ഞു എല്ലാവരെയും മാറി മാറി നോക്കി… “ഏട്ടാ…” അവള് ഓരോരുത്തരേയും നോക്കി കണ്ണുകൾ കൊണ്ട് സംസാരിച്ചു.. എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ ഗൗരി എല്ലാർക്കും എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് അപ്പുവിന് മനസ്സിലായി.. അച്ഛനും ഇളയച്ചന്മാരും എല്ലാവരും അവരെ മാറി മാറി ആശ്വസിപ്പിക്കുന്നത് അവള് നോക്കി.. രുദ്രയും ദക്ഷയും അനിയും കൈലാസും ഒക്കെ ഗൗരിയുടെ മാറ്റം അൽഭുതത്തോടെ നോക്കി നിന്നു..

“മതി.. വിശേഷം പറച്ചിൽ ഒക്കെ പിന്നെ.. എന്റെ കുട്ടി എത്ര നാള് കൂടിട്ട് ആണ് വന്നത്… ഇങ്ങു വാ മോളേ…” ദേവകിയമ്മ ഗൗരിയെ കൂട്ടി അകത്തേക്ക് നടന്നു.. അതിനിടയിൽ ആണ് ഗൗരി അപ്പുവിനെ കണ്ടത്… അവളൊന്നു നിന്നു.. “ഇതാണ് അല്ലെ ദേവിന്റെ അപ്പു…. സന്തോഷമായി….. ” അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് അവള് പറഞ്ഞു.. നിറഞ്ഞ കണ്ണുകൾ തുടച്ച് അവള് ദേവകിയമ്മയ്ക്കു ഒപ്പം അകത്തേക്ക് നടന്നു.. അപ്പുവിനും എന്തോ വല്ലായ്മ തോന്നി… എന്തെന്ന് അറിയാത്ത ഒരു വേദന അവളുടെ ഹൃദയത്തെ വേട്ടയാടി… പതിയെ എല്ലാരും അകത്തേക്ക് നടന്നു… അവർക്ക് പിന്നാലെ അപ്പുവും… ഗൗരി മുത്തശ്ശിയുടെ മുറിയിൽ ആണെന്ന് അവൾക്കു മനസ്സിലായി.. മുറിയിലേക്ക് പോകാൻ തുടങ്ങിയ രുദ്രയെ അവള് പിടിച്ചു നിർത്തി.. “നീ ഇങ്ങു വന്നേ.. കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്..” അപ്പു കലിപ്പ് ഇട്ടു കൊണ്ട് പറഞ്ഞു.. “ഈ… ഏട്ടത്തി… പിന്നെ പറഞ്ഞാൽ പോരേ…” അവളൊന്നു ഇളിച്ചു കാണിച്ചു…

“പറ്റില്ല മോളേ… നീ വാ…” അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അപ്പു രുദ്രയുടെ മുറിയിലേക്ക് നടന്നു.. ” ആഹ്.. ഇനി പറയ്.. ആരാ ആ വന്നത്.. ഇങ്ങനെ ഒരാളെ കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല…. ” അപ്പു ആകാംഷയോടെ ചോദിച്ചു.. ” എന്റെ പൊന്നു ഏട്ടത്തി… നിർത്തി നിർത്തി ചോദിക്ക്.. പിന്നെ ഇപ്പൊ വന്ന ആള്‌.. അതാണ് സാക്ഷാൽ ഗൗരി മേനോൻ….. ഓഹ്.. സോറീ… ഗൗരി ഗോപിനാഥൻ… ” രുദ്ര പറഞ്ഞു.. ” എന്ന് വച്ചാൽ… ആര്… ” അപ്പുവിന് ആകാംഷ അടക്കാൻ ആവുന്നില്ലായിരുന്നു…. “ഗൗരി അപ്പച്ചി ആയിരുന്നു ഈ തറവാട്ടിലെ ഏക പെൺ തരി…. കൂടുതൽ ഒന്നും എനിക്ക് അറിയില്ലട്ടോ… ” രുദ്ര പറഞ്ഞു.. ” അതെന്താ… അങ്ങനെ.. ഇങ്ങനെ ഒരു മകൾ ഉള്ള കാര്യം ആരും പറഞ്ഞു കേട്ട് ഇല്ലല്ലോ… ” അപ്പുവിന്റെ ചോദ്യം കേട്ടപ്പോൾ രുദ്രയ്ക്കു ചിരി ആണ് വന്നത്.. ” മംഗലത്ത് തറവാട്ടിലെ ഏറ്റവും ഇളയ മകൾ ആയിരുന്നു ഗൗരി അപ്പച്ചി… എന്റെ അച്ഛനിലും ഇളയ കുട്ടി…. അപ്പച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞു ആണ് എന്റെ അച്ഛൻ അമ്മയെ കെട്ടുന്നത്.. എനിക്ക് വല്യ ഓർമ ഒന്നുമില്ല.. എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ ആണ് അപ്പച്ചിയുടെ ലൈഫിൽ എന്തോ ട്രാജഡി നടന്നതു…” രുദ്ര ഒന്ന് പറഞ്ഞു നിർത്തി..

” എന്ത് ട്രാജഡി… ” അപ്പു വീണ്ടും ചോദിച്ചു… ” അത് ഒന്നും എനിക്ക് അറിയില്ല ഏട്ടത്തി…. ആരും പിന്നെ അതിനെ കുറിച്ച് പറയാറും ഇല്ല.. ” രുദ്ര ഒന്ന് നെടുവീർപ്പിട്ടു. ” എന്നാലും.. എന്തേലും അറിയില്ലേ… ” അപ്പു അവളുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു.. “ഇല്ല ഏട്ടത്തി… എന്തോ അപകടം.. അതിൽ അപ്പച്ചിക്ക് സ്വന്തം കുടുംബം നഷ്ടമായി… അപ്പച്ചിക്ക് അതൊരു ഷോക് ആയിരുന്നു… ഓർമ വച്ച കാലം മുതൽ ഞാൻ കാണുമ്പോ അപ്പച്ചിയുടെ കാലിൽ ഭ്രാന്തിന്റെ ചങ്ങല കൂടി ഉണ്ടായിരുന്നു… പെട്ടെന്ന് വേണ്ടപ്പെട്ടവരെ ഒക്കെ നഷ്ടപ്പെട്ടതിന്റെ ഷോക്… ” രുദ്ര കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു… ” എന്നിട്ട്‌… ഇപ്പൊ അപ്പച്ചി ഓക്കേ ആണോ… ദേവേട്ടൻ എങ്ങനെയാ അപ്പച്ചിയെ കൂട്ടി വന്നത്… ” അപ്പു സങ്കടത്തോടെ ചോദിച്ചു.. ” അത് ഒരു കഥയാണ്… അപ്പച്ചിക്ക് ഒരു മോള് ഉണ്ടായിരുന്നു.. എനിക്ക് നേരിട്ട് കണ്ട ഓർമ ഒന്നും ഇല്ലട്ടോ …ഞാൻ അന്ന് കുഞ്ഞ് അല്ലെ..” രുദ്ര പറഞ്ഞപ്പോൾ അപ്പു ഒന്ന് ഞെട്ടി.. ” എന്നിട്ട്… ആ മോള് ഇപ്പൊ എവിടെ… ” അവള് വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.. ” ഞാൻ പറഞ്ഞില്ലേ…ആ അപകടം.. അതിൽ അപ്പച്ചിക്ക് മോളേ നഷ്ടമായി… അതിന്റെ ഷോക് പക്ഷേ കൂടുതൽ വന്നത് ദേവേട്ടന് ആയിരുന്നു… ” രുദ്ര സങ്കടത്തോടെ പറഞ്ഞു..

“അതെന്താ അങ്ങനെ… എന്താ… എന്താ ആ കുട്ടിയുടെ പേര്… ” അപ്പു നിറഞ്ഞ് വന്ന കണ്ണുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.. ” ഏട്ടത്തി.. നേരത്തെ ഫോട്ടോ കണ്ടില്ലെ… അത് തന്നെ.. പാർവതി… ദേവേട്ടന്റെ സ്വന്തം പാറു… ഇതൊന്നും പോയിട്ട് ഏട്ടനോട് ചോദിക്കല്ലെ… എന്നെ കൊല്ലും… ” അവള് പേടിയോടെ പറഞ്ഞു… അവള് പറഞ്ഞ പേര് കേട്ട് അപ്പു തറഞ്ഞു നിന്നു… “അപ്പൊ ദേവേട്ടന് ആ കുട്ടിയെ ആയിരുന്നോ ഇഷ്ടം.. ” അപ്പു കൈ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് ഇടറിയ സ്വരത്തിൽ ചോദിച്ചു.. ” മം… ദേവേട്ടന് വേണ്ടിയാണ് പാറു എന്ന് പണ്ടേ അവരൊക്കെ തീരുമാനിച്ചത് ആണെന്ന് ആണ് കേട്ടിട്ടുള്ളത്.. 18 വർഷം ആയിട്ട് ദേവേട്ടൻ ജീവിച്ചതും ചേച്ചിക്ക് വേണ്ടിയാണ്… പാറു ചേച്ചി അല്ലാതെ ഇനി ജീവിതത്തിൽ വേറെ ഒരു പെണ്ണ് ഉണ്ടാവില്ല എന്ന് പറഞ്ഞു നടന്ന ആളാണ് ഏട്ടൻ… പാറു എന്ന് വച്ചാൽ ഭ്രാന്ത് ആയിരുന്നു ഏട്ടന്….സത്യം പറഞ്ഞാൽ ഏട്ടൻ വേറെ ഒരു കുട്ടിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇവിടെ എല്ലാർക്കും അതിശയം ആരുന്നു…” രുദ്ര പറഞ്ഞത് കേട്ടപ്പോൾ എന്തെന്ന് അറിയാതെ അപ്പുവിന്റെ കണ്ണ് നിറഞ്ഞു..

മറ്റൊരാളുടെ സ്ഥാനം ആണ് തനിക്കു കിട്ടിയത് എന്ന് അവള് ഓർത്തു… നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പുറത്ത് മറഞ്ഞു നിന്നു എല്ലാം കേട്ട രണ്ട് കണ്ണുകളും നിറഞ്ഞ് ഒഴുകി. ” അപ്പു.. മോളേ… ദേവ വിളിക്കുന്നു നിന്നെ… ” താഴെ നിന്നും മഹേശ്വരിയുടെ ശബ്ദം കേട്ടപ്പോൾ അവള് എണീറ്റു.. “ഞാൻ അങ്ങോട്ട് പോട്ടെ.. കഥ പിന്നെ പറയാം…” ബാക്കി കേൾക്കാൻ വയ്യാതെ അപ്പു എണീറ്റു പുറത്തേക്ക്‌ നടന്നു… നിറഞ്ഞു വന്ന കണ്ണുകൾ വാശിയോടെ തുടച്ചു അവള് മുറിയിലേക്ക് നടന്നു.. ” നീ എന്തിനാ അപ്പു കരയുന്നത്… അയാള് മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോൾ നിനക്ക് എന്തിനാ വേദനിക്കുന്നത്… നിനക്ക് അയാളോട് പ്രേമം ഒന്നും ഇല്ലല്ലോ. ” അവള് സ്വയം ആശ്വസിപ്പിച്ചു…

ദേവകിയമ്മ ഗൗരിയെ അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയപ്പോൾ ആണ് ദേവ് സ്വന്തം മുറിയിലേക്ക് ചെന്നത്… അപ്പുവിനെ അവിടെ എങ്ങും നോക്കിയിട്ട് കണ്ടതും ഇല്ല… അമ്മയെ വിളിച്ചു ചോദിച്ചപ്പോൾ രുദ്രയുടെ മുറിയിൽ കാണുമെന്ന് പറഞ്ഞു.. അതിനിടയിൽ ആണ് ഒരു കോൾ വന്നത്.. അമ്മയോട് അവളോട് റൂമിലേക്ക് വരാൻ പറഞ്ഞു കൊണ്ട് ആണ് കോൾ അറ്റന്റ് ചെയ്തത്… കോൾ സംസാരിച്ചു കഴിഞ്ഞിട്ടും പെണ്ണ് റൂമിൽ എത്തിയിട്ടില്ല… ദേവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു… അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അപ്പു അകത്തേക്ക് വന്നത്.. സ്വപ്നത്തിൽ എന്ന പോലെ നടന്നുവരുന്ന അവളെ കണ്ടു ദേവ് അന്തം വിട്ടു… അവനെ കണ്ടിട്ടും കാണാതെ പോകുന്ന അവളെ അവൻ അന്തംവിട്ടു നോക്കി… അവള് നടന്നു ബെഡ്ഡിൽ പോയി ഇരുന്നു… മനസ്സിൽ മുഴുവൻ രുദ്ര പറഞ്ഞ കാര്യം ആയിരുന്നു.. മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളുടെ താലി ആണ് താൻ കഴുത്തിൽ ഇട്ടു നടക്കുന്നത് എന്ന ചിന്ത അവളെ പൊളിച്ചു…

ദേവ് അവളെ ശ്രദ്ധിക്കാതെ ഡ്രസ്സ് എടുത്തു ബാത് റൂമിൽ പോയി ഫ്രഷ് ആയി വന്നു.. കണ്ണാടിയിൽ നോക്കി മുടി ചീകാൻ തുടങ്ങി… കുറച്ചു നേരമായിട്ടും അവളുടെ അനക്കം ഒന്നുമില്ലെന്ന് കണ്ടു അവൻ തല തിരിച്ചു നോക്കി… അവളുടെ ഇരിപ്പ് അവന് അത്ര പന്തിയല്ലെന്ന് തോന്നി… “അപ്പു….” ദേവിന്റെ ശബ്ദം ഉയർന്നപ്പോൾ ആണ് അവള് ചിന്തയിൽ നിന്നും ഞെട്ടി ഉണരുന്നത്… “എഹ്.. എന്താ…” അവള് ഞെട്ടി എണീറ്റു കൊണ്ട് ചോദിച്ചു.. പെട്ടെന്ന് ആണ് അവൻ അവളുടെ കൈയിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തിയത്…. “എന്താ.. എന്താ നിനക്ക് പറ്റിയത്… പതിവില്ലാത്ത ആലോചന…” അവൻ ഗൌരവത്തിൽ ചോദിച്ചു.. “എഹ്.. എന്തു….ഒന്നുമില്ല… ” അവള് ഇടറിയ സ്വരത്തിൽ പറഞ്ഞു… “ഒന്നുമില്ലാതെ പിന്നെ…” തന്റെ മുഖം അവളോട് അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു… അവന്റെ നിശ്വാസം അവളുടെ കവിളിൽ തട്ടി… അവള് കണ്ണുകൾ ഇറുക്കി അടച്ചു… “കണ്ണ് തുറന്നു നോക്കെടീ….. ഇങ്ങോട്ട്… ” ദേവ് പറഞ്ഞു.. അപ്പു പതിയെ കണ്ണ് തുറന്നു…

അവളുടെ നിറഞ്ഞ കണ്ണുകൾ അവനിൽ വേദന സൃഷ്ടിച്ചു… “എൻ… എന്തിനാ നീ കരയുന്നത്… അതിനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…” അവൻ വെപ്രാളത്തോടെ പറഞ്ഞു… ഒറ്റ നിമിഷം കൊണ്ട് അപ്പു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു… മനസ്സിൽ രുദ്ര പറഞ്ഞ വാചകം മാത്രമായിരുന്നു…. “എന്ത്.. എന്തിനാ.. എന്റെ ജീവിതത്തിലേക്ക് വന്നത്‌….. വേറെ ഒരാളെ മനസ്സിൽ വച്ചോണ്ട് എന്തിനാ എന്റെ ജീവിതം കൂടി തകർത്തത്….പറയ്… പറയ് ദേവേട്ടാ….” പെട്ടെന്ന് വന്ന ആവേശത്തിൽ അവള് അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു… അവളുടെ കൈയിൽ നിന്നും ദേവിന്റെ കൈ അയഞ്ഞു.. അവൻ ഒന്ന് പിന്നോട്ട് നീങ്ങി… ” എഹ്.. എന്ത്.. എന്താ നീ ഇപ്പൊ പറഞ്ഞത്… മറ്റൊരു പെണ്ണിനെ… ” അവൻ ശ്വാസം വിലങ്ങിയത് പോലെ നിന്നു… അപ്പുവിന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും വന്നില്ല എന്ന് കണ്ടപ്പോൾ അവന്റെ ദേഷ്യം കൂടി… “പറയെടീ… എന്താ നീ പറഞ്ഞത്…. ഒന്നുടെ പറയ്…” ദേവ് മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു..

” അത് തന്നെ…. പാറുവിനെ മനസ്സിൽ വച്ചോണ്ട് നിങ്ങൾ എന്തിന് എന്നെ താലി കെട്ടി എന്ന്… വീട്ടുകാരെ ബോധിപ്പിക്കാനോ അതോ വസുദേവ് മേനോന് ശാരീരിക സുഖം നൽകാനുള്ള ഉപകരണം ആയിട്ടോ…. എന്തിനാ നിങ്ങക്ക് ഞാൻ… പറയ്..” അവള് വാശിയോടെ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു…. ദേവിന്റെ കണ്ണുകൾ ഒരു നിമിഷം അഗ്നി ഗോളമായി… ” എന്താ നീ പറഞ്ഞത്… ” ദേഷ്യത്തോടെ അവളുടെ കൈയിൽ പിടിച്ചു അവനോടു ചേർത്ത് നിർത്തി കൊണ്ട് അവൻ ചോദിച്ചു.. ” ഡോക്ടർക്ക് നന്നായിട്ട് അഭിനയിക്കാൻ അറിയാം.. ഛെ… വെറുപ്പ് ആണ് നിങ്ങളോട്…. മനസ്സിൽ ഒരുത്തിയെ വച്ചിട്ട് മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകർത്ത നിങ്ങളോട്… ഛെ… ” അപ്പുവിന്റെ വാക്കുകളിൽ വേദന നിറഞ്ഞു… അവളുടെ വാക്കുകൾ ദേവിന്റെ മനസ്സിലെ അഗ്നിയെ ആളി കത്തിക്കുകയായിരുന്നു… “എന്താ നീ പറഞ്ഞത്… വീട്ടുകാരെ ബോധിപ്പിക്കാൻ എന്നോ… അതോ എന്റെ ശാരീരിക സുഖത്തിന് വേണ്ടി ആണെന്നോ… ഛെ… ” അവൻ അവളോട് കൂടുതൽ മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു..

അപ്പു വെറുപ്പോടെ മുഖം തിരിച്ചു… ” പിന്നെ ദേവിന് സുഖത്തിന് വേണ്ടി ആണെങ്കിൽ ഇഷ്ടം പോലെ പെണ്ണിനെ കിട്ടും.. ഇങ്ങോട്ട് നോക്കെടീ… ശരിക്കുമുള്ള സുഖം എന്താണെന്ന് നിനക്ക് ഞാൻ കാണിച്ചു തരാം… ” പറയുന്നതിനു ഒപ്പം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ കവർന്ന് എടുത്തിരുന്നു…. നടന്നത് എന്താണെന്ന് അപ്പുവിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല… ദേവ് ഭ്രാന്തമായ ആവേശത്തോടെ അവളുടെ അധരങ്ങളെ ചുംബിച്ചു… അപ്പുവിന്റെ കൈകൾ അവന്റെ മുടിയിൽ അമർന്നു… ശ്വാസം കിട്ടാതെ അവള് നിന്ന് പിടഞ്ഞു… ഒടുവിൽ ചുണ്ടിൽ ചോരയുടെ രുചി അറിഞ്ഞപ്പോൾ അവള് സർവ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി… അവളൊന്നു നീട്ടി ശ്വാസം എടുത്തു… കണ്ണുകൾ നിറഞ്ഞ് ഒഴുകി… അവള് നിന്ന് കിതച്ചു….

ചുണ്ടിലെ നീറ്റലു ഹൃദയത്തിലേക്കും പടരുന്നത് അവള് അറിഞ്ഞു.. ഒരു നിമിഷം കഴിഞ്ഞ് ആണ് നടന്നത് എന്താണെന്ന് ദേവിന് ബോധം വന്നത്‌… അവൻ കുറ്റബോധത്തോടെ അപ്പുവിനെ നോക്കി… ചുണ്ട് പൊട്ടി കണ്ണ് നീരോടെ നിൽക്കുന്ന അപ്പുവിനെ അവൻ നോക്കി… അവളുടെ തീഷ്ണമായ നോട്ടം നേരിടാൻ ആവാതെ അവൻ തല കുനിച്ചു… അപ്പോഴത്തെ ദേഷ്യത്തിലും ആവേശത്തിലും താൻ ചെയ്ത് പോയതു എത്ര വലിയ അപരാധം ആണെന്ന് അവൻ ഓർത്തു.. “ചെ….” കൈ തലയ്ക്കു അടിച്ചു കൊണ്ട് അവൻ പുറം തിരിഞ്ഞു നിന്നു… “കൊള്ളാം…. ഡോക്ടറുടെ ഉള്ളിലിരിപ്പ് ഇപ്പൊ മനസ്സിലായി… വെറുപ്പാണ് നിങ്ങളോട് എനിക്ക്… വെറുപ്പ്.. അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊട്ട നിങ്ങളോട് ഈ അപ്പുവിന് വെറുപ്പ് ആണ്…” അതും പറഞ്ഞു അവള് ബാത് റൂമിലേക്ക് ഓടി… അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ അവൻ നിന്നു….. ഒരു നിമിഷത്തെ ദേഷ്യത്തിൽ ചെയ്ത് പോയ കാര്യം ഓർത്തു അവന് സ്വയം ലജ്ജ തോന്നി… (തുടരും)