രചന – ദിവ്യ സാജൻ
താഴെ നടന്ന രംഗം കണ്ട് കണ്ണും തള്ളി നിക്കാണ് ആമിയും അമ്മുവും. പാറൂവാണേൽ പോയ കിളികളെയൊക്കെ തിരിച്ചു കയറ്റുന്ന തിരക്കിലും. ടീ പാറൂ വേഗം കുളിച്ച് കയറാൻ നോക്കൂ….. അമ്മു വിന്റെ അലർച്ചയാണ് പാറുവിനെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്. അവൾ വേഗം കുളി കഴിഞ്ഞ് തിരികെ കയറി. ടീ നിങ്ങൾ രണ്ടാളും നല്ല ചേർച്ചയാട്ടോ…..(ആമി ) ആര്…….(പാറൂ ) നീയും മഹിയേഠ്ടനും..(..ആമി ) ശരിക്കും നിങ്ങൾ രണ്ടാളും നേരത്തെ ചേർന്ന്നിന്നപ്പോൾ ഈ സിനിമയിലൊക്കെ ഹീറോയും ഹീറോയീനും ചേർന്ന് നീക്കണപോലുണ്ടാരുന്നു. അമ്മു ഇടക്ക് കയറി പറഞ്ഞു. അങ്ങേരിത് കേൾക്കണ്ട നിങ്ങളെ രണ്ടാളേയും വല്ല പൊട്ടക്കുളത്തിൽ എറിയും.(.പാറു ) ടീ നിനക്ക് മഹിയേട്ടനെ പ്രണയിച്ചൂടെ….(അമ്മു) പിന്നെ പ്രണയിക്കാൻ പറ്റിയ മൊതല് കാട്ടുമാക്കാൻ……😏😏😏😏 നീ നോക്കി ക്കോ നീ ഞങ്ങളുടെ മഹിയേട്ടന്റെ പെണ്ണായി ഈ കുരിശു മറ്റത്തിൽ വലതു കാൽ വെച്ച് കയറും …ദേ നോക്ക് നിക്ക് കരിനാക്കാ ഞാൻ പറഞ്ഞത് നടക്കും.(ആമി) നടക്കല്ല ഓടും ചേച്ചിയെ ആ കാലൻ ഓടിക്കും…അങ്ങേരിത് അറിയാണെങ്കീൽ. ഇത് പറഞ്ഞ് കൊണ്ട് പാറു റൂമിലേക്ക് പോയി.
കുറച്ചു സമയത്തിന് ശേഷം അമ്മു കുളപ്പടവിന്റെ അടുത്തായി നിൽക്കാരുന്നു അപ്പോൾ കണ്ണൻ അവിടേക്ക് വന്നു. കണ്ണൻ ന്നത് അമ്മു കണ്ടില്ലായിരുന്നു.അവൻ പതിയെ പോയി അവളുടെ അരയിലൂടെ ചുറ്റി അവളെ അവനോട് ചേർത്ത് നിർത്തി. പെട്ടെന്ന് ആയതിനാൽ അമ്മു ഒന്ന് ഞെട്ടി. എന്താ കണ്ണേട്ടാ ഇത് പേടിച്ച് പോയല്ലോ.എന്നെ വിട്ടേ ആരേലും കാണും… ഓ പിന്നെ ആര് കണ്ടാലെന്താ….നമുക്ക് ഇതിനൊക്കെയുള്ള ലൈസൻസ് നേരത്തെ കിട്ടിയതല്ലേ…. അയ്യോടാ….. എന്നുവച്ച് എന്തും ആവാന്നാ…..അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി..അതുവരെ കാത്തിരുന്നേ പറ്റൂ. കെട്ടൊന്ന് കഴിഞ്ഞോട്ടെ ഇതിനൊക്കെ പലിശയും ചേർത്ത് ഞാൻ തരുന്ന്ണ്ട് (മീശ പിരിച്ചു കൊണ്ട് കളള ചിരിയോടെപറഞ്ഞു) പിന്നെ അതൊക്കെ മഹിയേട്ടന്റെ കല്യാണവും ആമിയേച്ചിയുടെ കല്യാണവും മൊക്കെ കഴിഞ്ഞിട്ടല്ലേ… ആമിയുടെ കാര്യം പ്രശ്നമില്ല പക്ഷെ മഹിയേട്ടന്റെ കാര്യവാ….അതിനു പാറൂ മനസ് വയ്ക്കണം. നിങ്ങളെന്താ പറഞ്ഞത്!!!!!!!അമ്മൂ അതിശയത്തോടെ ചോദിച്ചു……..
മഹിയേട്ടനും പാറുവും തമ്മിലുള്ള കല്യാണം എന്താ നിനക്ക് എതിർപ്പ് വല്ലതും ഉണ്ടോ….. എതിർപ്പോ…..അവൾ മഹിയേട്ടന്റെ പെണ്ണായി വരണം ന്ന് തന്നെയാണ് എന്റെ ആഗ്രഹം. പിന്നെ അവൾ എപ്പോഴും നമുക്കൊപ്പം ഉണ്ടാവുവല്ലോ.. അപ്പൻ ഇതേപറ്റി മാധമ്മാമയോട് സംസാരിച്ചു അവർക്ക് സമ്മതം ആണ്.പക്ഷെ മഹിക്കും പാറുവിനും ഇതറിയീല്ല അത് കൊണ്ട് നീയായീട്ട് ഇതവരോട് പറയാൻ നിക്കണ്ട. അതെന്താ പറയാത്തത്…… പാറൂ പഠിത്തമൊക്കെ കഴിഞ്ഞിട്ട് പറയുവായിരിക്കും. പക്ഷെ മഹിയേട്ടന്റെ കാര്യവാ വിവാഹകാര്യം പറയുവാണേൽ അപ്പൊ കലിയിളകും… ന്റെ ദേവീ ഈ പാർവതീ മഹേശ്വരൻ പരിണയം എത്രേം പെട്ടെന്ന് സാധ്യമാക്കി തരണേ…..
ഈ സമയം പാറു വും ആമിയും നാൻസിയും കൂടി ഇരുന്ന് അച്ചാറിനു വേണ്ട പച്ച മാങ്ങ നുറുക്കുകയായിരുന്നു. അപ്പോഴാണ് സച്ചു അവിടേക്ക് വന്നത്. അമ്മാ ഞങ്ങളുടെ ബോൾ മഹിയച്ഛൻ എടുത്തോണ്ട് പോയിമുറിയിൽ വച്ചു. അമ്മ അത് തിരികെ വാങ്ങി തരുവോ…. നീ എന്തെങ്കിലും കുരുത്തക്കേട് കാട്ടിട്ടുണ്ടാവും അല്ലാതെ വെറുതെ ആവില്ലല്ലോ. (നാൻസി ) അത് ഞാനല്ല വിച്ചുവാ ബോൾ എടുത്ത് ഷെൽഫിലേക്കെറിഞ്ഞത് അപ്പോഴാ മഹിയച്ഛന്റെ ബുക്കുകളൊക്കെ താഴെ വീണത്.. നീ പോയി സോറി പറയ് എന്നിട്ട് ബൊൾ ചോദിക്ക് അപ്പോൾ തരും. ഞാൻ ചോദിച്ചതാ അമ്മ തന്നില്ല.അമ്മ വന്ന് ചോദിക്ക് പ്ളീസ് . പാവം ചേച്ചി പോയി അത് വാങ്ങികൊടുക്ക് (പാറു ) അതല്ല മോളെ അടുക്കളയിൽ ഒരു കൂട്ടം പണി കിടക്കുവാ അതിനിടയ്ക്കാ അവന്റെ ഒരു ബോൾ ഒന്ന് പോണുണ്ടോ ചെക്കാ..അതും പറഞ്ഞ് നാൻസി അകത്ത് പോയീ. പാറൂ വാന്റി ആ ബോൾ അലമാര യുടെ മുകളിലാ വച്ചിരിക്കുന്നത് ഒന്ന് എടുത്തു തരാവോ….പ്ളീസ്… എന്നിട്ട് വേണം ആ കാലൻ കരടി എന്നെ കടിച്ചു കീറാൻ. (പാറൂ ആത്മ )
അയ്യോ മോനെ മഹിയച്ഛൻ ആന്റിയെ വഴക്ക് പറയും……… അത് കേട്ടതും സച്ചു ചുണ്ടുകൾ കൂർപ്പിച്ചു കരയാൻ തുടങ്ങി. അത്കണ്ടപ്പോൾ പാറു വിന് വിഷമമായി. അവൾ മഹിയുടെ മുറിയിൽ കയറി ബോൾ എടുത്ത് കൊടുക്കാൻ തീരുമാനിച്ചു . മോൻ കരയണ്ടാ ഞാൻ എടുത്ത് തരാം അതും പറഞ്ഞു കൊണ്ട് അവൾ സച്ചു വിനൊപ്പം പോകാൻ തുടങ്ങി. പാറൂ വേണ്ടാട്ടോ…..മഹിയേട്ടന് ദേഷ്യം വന്നാൽ പിന്നെ എന്താ ഉണ്ടാവാ എന്ന് പറയാൻ പറ്റില്ല. (ആമി) ചേച്ചയൊന്ന് പേടിക്കാതിരുന്നേ ഞങ്ങൾ ദേ പോയി ………ദാ വന്നൂ……അല്ലേടാ സച്ചു…. ഈശ്വരാ പാറു നെ നീ തന്നെ കാത്തോണേ…ദേ പോയി……….ദാ വന്നു……തിരിച്ചു വരുവോ ആവോ….(ആമി ആത്മ ) മഹിയുടെ റൂം പൂട്ടിയിട്ടില്ലാരുന്നു..പാറൂ പതിയെ വാതിൽ തുറന്നു നോക്കി. അവിടെ മഹി ഇല്ലാരുന്നു. ഭാഗ്യം കരടി ഇവിടില്ല ന്നാ തോന്നുന്നത്..എവിടെ പോയോ ആവോ….എവിടെ പോയാലെന്താ…റൂമിൽ കയറുക…ബോൾ എടുക്കുക..എസ്കേപ്പ് ഫ്രം കരടി മട (പാറു ആത്മ ).
പാറൂ വേഗം റൂമിനകത്ത് കയറി. അലമാര യുടെ മുകളിലായി ബോൾ വച്ചിരിക്കുന്നത് കണ്ടു. കട്ടിലിനടുത്തായാണ് അലമാര. അവൾ വേഗം കട്ടിലിൽ കയറി നിന്ന് ബോൾ എത്തിയെടുക്കാൻ ശ്രമിച്ചു.പക്ഷെ അലമാര നല്ല ഉയരം ഉണ്ടായിരുന്നു. പാറു വേഗം കട്ടിലിന്റെ കൈക്ക് മുകളിൽ കയറി നിന്ന് ബോൾ എടുക്കാൻ തുടങ്ങി. ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്ത് നിന്നും കയറി വന്ന മഹി കാണുന്നത് കട്ടിലിൽ കയറി നിൽക്കുന്ന പാറു വിനെ യാണ്. ടീ…..ഒരലർച്ചയായിരുന്നു. മഹിയുടെ അലർച്ച കേട്ട് കാലുവഴുതി പാറു വീഴാനായി തുടങ്ങിയതും മഹി അവളെ അരയിലൂടെ ചുറ്റിപിടിച്ചു പക്ഷെ ബാലൻസ് തെറ്റി രണ്ടാളും കൂടി കട്ടിലേക്ക് വീണു.പാറു വിന് മുകളിൽ ലാണ് മഹി.പാവം പാറു ലോറി കേറിയ തവളയെ പോലെ കണ്ണും തള്ളി കിപ്പാണ്….മഹിയുടെ ശ്രദ്ധ മുഴുവൻ അവളുടെ കഴുത്തിലെ കാക്കപുളളിയിലായിരുന്നു… മഹിയേട്ടാ എണീക്ക് എനിക്ക് ശ്വാസം മുട്ടുന്നു പാറൂവിന്റെ നിലവിളികേട്ടപ്പോഴാണ് താൻ പെറുവിന്റെ മുകളിലാണെന്ന് മഹി കണ്ടത്.അവൻ വേഗം എഴുന്നേറ്റ് മാറി.പാറു വേഗം ശ്വാസം വലിച്ചു വിട്ടു കൊണ്ട് കിട്ടിയ ജീവനും കൊണ്ട് ഓടാൻ തുടങ്ങി.മഹി അവളുടെ കൈയിൽ പിടിത്തമിട്ടു.
ആരോട് ചോദിച്ചിട്ടാ നീ ഇതിനകത്തു കയറിയത്….. അതോ എലിസബത്ത് രാജ്ഞിയുടെ കാണാതെ പോയ മാല ഇവിടുണ്ടെന്ന് പറഞ്ഞു. അത് എടുക്കാൻ വന്നതാ….അല്ല. ..പിന്നെ. ……..മഹിയേട്ടനെന്തിനാ സച്ചു വിന്റെ ബോൾ എടുത്ത് അലമാര യുടെ മുകളിൽ വച്ച്ത് അതെടുക്കാന് വന്നതാരുന്നു ഞാൻ….. അനുവാദമില്ലാതെ എന്റെ റൂമിൽ കയറിയതിനുളള പനിഷ്മെന്റ് വേണ്ടേ…. അതും പറഞ്ഞു കൊണ്ട് അവൻ അവളീലേക്ക് ചേർന്ന് നിന്നു. പാറൂ ആകെ പേടിച്ച് വിയർക്കാൻ തുടങ്ങി…. മ….മഹിയേട്ടാ…..വേണ്ട. …………….അയ്യോ ഈ കരടി എന്നെ കേറി പിടിച്ചേ… പാറൂ വിന്റെ അലർച്ച കേട്ട് മഹി പെട്ടെന്ന് കൈയെടുത്തു ആ തക്കത്തീന് അവൾ അവിടെ നിന്നും ഓടി. മഹിയുടെ ചുണ്ടിൽ അവൾക്കായൊരു പുഞ്ചിരി വിടർന്നു….. ഇഷ്മായാൽ ലൈക് ചെയ്യാൻ മറക്കല്ലേ…. തുടരും……

by