രചന – ഹരിത
കാളിങ്ബെല്ലിന്റെ ശബ്‌ദംകേട്ട് അല്പം പ്രായമുള്ളോരു മനുഷ്യൻ വീടിന്റെ മുന്നിലേക്കു വന്നു….
“ആരാ…. “….
“എന്റെ പേര് ലീന… കിരണിന്റെ ഫ്രണ്ട് ആണ്…. എന്നിക്ക് കിരണിനെയൊന്നു കാണണം…. വീട്ടിൽചെന്നപ്പോൾ അമ്മ പറഞ്ഞു അവനിവിടെയുണ്ടെന്ന്……. ഒരത്യാവശ്യകാര്യം പറയാനാണ്…. “….
“ഫ്രണ്ട്…?.. “….
“അതെ…. ഞങ്ങൾ കോളേജിലൊരുമിച്ചായിരുന്നു പഠിച്ചത് ….. “…..
“ശെരി….. ഞാനവനെ വിളിക്കാം…. കുട്ടി അകത്തേക്ക് കയറിയിരിക്കു…. “…..
ഇത്രേയുംപറഞ്ഞ് അയാൾ കിരണിനെ വിളിക്കാനായി അകത്തേക്കുപോയി…..
ലീന അയാളുടെ പുറകെ
ഹാളിലേക്ക്ച്ചെന്നു….
കുറച്ചുനേരം കഴിഞ്ഞപ്പോൾ മുകളിലത്തെ നിലയിൽനിന്നും ഒരു ചെറുപ്പക്കാരൻ താഴേക്കിറങ്ങിവന്നു….
കിരണായിരുന്നുവത്…..
“ആരാ…. എന്നിക്കു മനസിലായില്ല…. എന്റെ ഫ്രണ്ട് ആരോ വന്നിട്ടുണ്ടെന്നാണ് അപ്പുപ്പൻ പറഞ്ഞത്….. “…..
കിരൺ സംശയത്തോടെ ലീനയെനോക്കി ചോദിച്ചു….
“കിരൺ….. ഞാൻ ലീന… നിങ്ങൾക്കെന്നെ അറിയാൻവഴിയില്ല… പക്ഷേ
നിങ്ങളെയറിയാവുന്ന ഒരാൾ എന്റെ കൂടെയുണ്ട്…. “….
“ആര്…. ആരുകൂടെയുണ്ടെന്ന്…. “….. ഒന്നും മനസ്സിലാകാത്തത് പോലെ കിരൺ ചോദിച്ചു….
“പറയാം …. നമുക്ക് പുറത്തുനിന്നു സംസാരിച്ചാല്ലോ… “…..
“ഓക്കെ…. “…
******************************************
“കിരൺ… ഞാൻ കാര്യത്തിലേക്കു
നേരെവരാം…എന്നിക്ക് ആർഷയുടെ… ഐ മീൻ നിങ്ങളുടെ രണ്ടുപേരുടെയും ലീക്ക് ആയ വീഡിയോയോപ്പറ്റിയാണ് അറിയേണ്ടത് “……
ആർഷയുടെ പേരുകേട്ടതും കിരണിലുണ്ടായ ഞെട്ടൽ ലീന ശ്രദ്ധിച്ചിരുന്നു…..
“ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ….. എന്നെയും ആർഷയെയും നിങ്ങൾക്കെങ്ങനെയറിയാം…. “….
“ഞാൻ തന്റെയാരുമല്ല…. പക്ഷേ ഞാൻ ആർഷയുടെ കൂട്ടുക്കാരിയാണ്….. “….
“ഞാൻ വിശ്വസിക്കില്ല…
അവൾക്കിങ്ങനെയൊരു കൂട്ടുകാരിയുള്ളതായി എനിക്കറിവില്ല…. “….
“അങ്ങനെ എല്ലാകാര്യവും കിരണറിയണമെന്നുണ്ടോ….നോക്കു കിരൺ, ഞാൻ നിങ്ങളെ കാണാൻവന്നത് ഒരേയൊരുകാര്യമറിയാൻവേണ്ടി മാത്രമാണ് …..ആ വീഡിയോ ലീക്ക് ആയതിൽ നിങ്ങൾക്കെന്തെങ്കിലും പങ്കുണ്ടോ……നിങ്ങളാണോ അത് ചെയ്ത്തത് …. ആർഷയുടെ മരണത്തിനു കാരണകാരനയവൻ……………. “….
“നോ…. നോ… “….ലീന പറഞ്ഞുതീരുന്നതിനുമുന്നേ കിരൺ ദേഷ്യത്തോടെ അലറി ……
“ഞാൻ ഇതു നിങ്ങൾ ചെയ്തതാണോ എന്നു ചോദിച്ചതിന് ഒരുകാരണമുണ്ട്…. ആ വീഡിയോയിൽ നിങ്ങളുടെ മുഖം വ്യക്തമല്ല….ആർഷയെ മാത്രമാണ് വ്യക്തമായി കാണുന്നത്…..”….
ലീന അല്പം ശാന്തമായി പറഞ്ഞു….
“അല്ല…… ഞാനല്ല……..”…….. വിഷമത്തോടെ കിരൺ പറഞ്ഞു…
ലീനയവനെ നല്ലതുപോലെ ശ്രദ്ധിച്ചു…. ആദ്യമായികാണുന്നതാണെങ്കിൽകൂടി അവൻ വളരെ ക്ഷീണിതനാണെന്ന് അവൾക്കുതോന്നി….
ലീന പതിയെ തന്റെയടുത്തുനിന്ന ആർഷയെ നോക്കി…. അവൾ കിരണിനെതന്നെ നോക്കിനിൽക്കുകയായിരുന്നു…
“ആർഷക്ക് ആക്സിഡന്റ് ആയികഴിഞ്ഞ് നിങ്ങളവളെ കാണാൻ പോയിരുന്നോ
… “…..
“മം…. പോയിരുന്നു… പക്ഷേ അവളുടെ വീട്ടുക്കാർ……. “….
“അന്ന് ആക്സിഡന്റ് നടക്കുന്നതിന് മുമ്പ് ആർഷ കിരണിനെ ഫോൺ വിളിച്ചിരുന്നില്ലേ… “….
“വിളിച്ചിരുന്നു… പക്ഷേ ഞാനപ്പോ കുറച്ചു ബിസിയായിരുന്നതുകൊണ്ട് കാൾ ശ്രദ്ധിച്ചില്ല… പിന്നെ തിരിച്ചുവിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് പറഞ്ഞത്… ഇതിനിടയ്ക്ക് നിഷയെന്നെ വിളിച്ചിരുന്നു….. അവളാണ് ലീക്കായ വീഡിയോയുടെ കാര്യം എന്നോട് പറഞ്ഞത്…. അപ്പോഴാണ് ഞാനാകാര്യം അറിയുന്നതുപോലും.. “… അവൻ സങ്കടത്തോടെ പറഞ്ഞുനിർത്തി…
എന്തോ കിരൺ പറയുന്നത് സത്യമാണെന്ന് ലീനയ്ക്കു തോന്നി……
അവൾ കൂടുതലൊന്നും സംസാരിക്കാൻ നിൽകാതെ വണ്ടിക്കടുത്തേക്കു തിരിച്ചു നടന്നു…..
“നില്ക്കു…. “… കിരൺ ലീനയുടെ
പുറകെച്ചെന്നു……..
“നിങ്ങളാരാണ്…. നിങ്ങൾ ആർഷയുടെ കുട്ടുകാരിയാണെന്നു പറഞ്ഞത് സത്യമാണോ…..നിങ്ങൾ തമ്മിൽ പരിചയമുണ്ടോ “…..
“ഉണ്ട് …. ഞാനാണവളെ അന്ന് ആക്‌സിഡന്റ് നടന്നിടത്തുനിന്നും ആശുപത്രിയിലെത്തിച്ചത്…. “……ഒരു ചെറുചിരിയോടെ ഇത്രെയുംപറഞ്ഞു അവന്റെ മറുപടിക്കായി കാത്തുനിൽക്കാതെ
ലീന തന്റെ വണ്ടിയെടുത്തു….
******************************************
“ആർഷ…. നിനക്കെന്തു തോന്നുന്നു….. കിരൺ ആണോ ഇതിനുപിന്നിൽ…. “…. ലീന ആർഷയോടു ചോദിച്ചു…
“അല്ല…. അവനല്ല….”……
“….. എനിക്കും അങ്ങനെത്തന്നെയാ തോന്നിയത്….. ….. “…
“മം… “….
ആർഷ കൂടുതലൊന്നും സംസാരിച്ചില്ല…. അവൾ കുറച്ചുനേരം തന്നെയിരിക്കട്ടെയെന്നു ലീനയും വിചാരിച്ചു…….
******************************************
അങ്ങനെ രണ്ടുദിവസങ്ങൾ കടന്നുപോയി….
കാവ്യക്കും ശ്രുതിക്കും ലീനയുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ സംശയങ്ങളുണ്ട്….. ഒരുനിമിഷത്തിൽ അവരത് ലീനയോടു പറയുകയും ചെയ്തു….
“ഞാൻ സമയമാകുമ്പോൾ നിങ്ങളോടെല്ലാം പറയാം ” എന്നു പറഞ്ഞു ലീനയവരെ ഒരുവിധം സമാധാനിപ്പിച്ചു….
നിതിൻ സാറിനെ കോളേജിൽവെച്ചു കാണാറുണ്ട്…. അങ്ങനെ സംസാരിച്ചുനിൽകാനുള്ള സമയമൊന്നും കിട്ടാറില്ല….. ഈ വരുന്ന ശനിയാഴ്ചയാണ് അവരുടെ ഡേറ്റിംഗ് ഡേ …..
പിന്നെ ആർഷയുടെ കാര്യം….. കിരണിന്റെ കാര്യമോർത്ത് ആർഷ കുറച്ചു മൂഡ്ഓഫ് ആയിരുന്നു….
“നീ ഇങ്ങനെ വിഷമിച്ചാൽ നിന്റെ മരണത്തിനു കാരണകാരനായവനെ നമുക്ക് കണ്ടുപിടിക്കാൻ കഴിയില്ല…. “…
ലീനയവളെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു…
“എന്നിക്ക് നീ പറയുന്നത് മനസിലാകുന്നുണ്ട്….. പക്ഷേ…. “…..
“ഒരുപക്ഷെയുമില്ല…. നീ ഇപ്പൊ വന്നിരിക്കുന്നത് നിന്നെ മാത്രമല്ല കിരണിനെയും ഈ അവസ്ഥയിലാക്കിയ ആളെകണ്ടുപിടിക്കാനാണ്…. “…
“അതെ…. നീ പറഞ്ഞതു ശെരിയാണ്… “…….
“എന്നാ ഇനി ഇങ്ങനെയിരിക്കാതെ…… ഇന്നലെ നീയെന്റെകൂടെ കോളേജിലേക്ക് വന്നില്ല…. ഇന്നത് ശെരിയാവില്ല….. വാ… നമുക്കിറങ്ങാം…. “… അവൾ ആർഷയെ പിടിച്ചെഴുനെല്പിച്ചു…….
*******************************************
“ടാ…. നീ ഈ ചെയ്തത്
പുറത്താരെങ്കിലുമറിഞ്ഞാലോ … “…..
“എന്ത് “….
“ആർഷയുടെ വീഡിയോയുടെ കാര്യമാണ് ഞാൻ പറഞ്ഞത്….. “….
“ആരറിയാൻ… ആരുമറിയാൻ പോകുന്നില്ല…. ഇതിനുപുറകെപോകാനൊന്നും അവളുടെവീട്ടിലാർക്കും താല്പര്യമില്ല…. പിന്നെ ആരുകണ്ടുപിടിക്കാനാണ്…. പിന്നെ അവളുടെ കിരണിന്റെ കാര്യം, പാവം നിരാശകാമുകനെപ്പോലെ നടക്കുകയാണെന്നാണ് ഞാനറിഞ്ഞത്…. “……..ഒരു ചിരിയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞുനിർത്തി…..
“എന്നാലും നിനക്കെന്തായിരുന്നു അവളോടിത്ര ദേഷ്യം….. പണ്ടത്തെ ആ കാര്യം തന്നെയാണോ…. “…..
“അതെ,… അതു തന്നെയാണ്…. അന്നെല്ലാവരുടെയും മുന്നിൽവെച്ചു അവളെന്നെ തല്ലി…… “…..
“പക്ഷേ അന്നവൾ നിന്നെപ്പറ്റി പറഞ്ഞകാര്യങ്ങളൊന്നും ആരും വിശ്വസിച്ചില്ലലോ…. എല്ലാവരും നിന്നെത്തന്നെയല്ലേ സപ്പോർട്ട് ചെയ്തത്… “……
“അതെ….. …. സ്വന്തമായി ആരുമില്ലാഞ്ഞിട്ടുകൂടി
അവൾക്കെന്തായിരുന്നു അഹങ്കാരം…… ഒരുപക്ഷെ അന്നവൾ എന്നെ എതിർത്തിരുന്നിലേകിൽ…..ഞാൻ പറഞ്ഞതിന് സമ്മതിച്ചിരുന്നെങ്കിൽ ഇത്ര നേരത്തെ അവൾക്കു മരിച്ചുമണ്ണടിയെടിവരില്ലായിരുന്നു….”….
“എന്നാലും നിന്റെ പക അപാരം തന്നെ…. അന്ന് നടന്നതിന്റെ ദേഷ്യം ഇത്ര വർഷം കഴിഞ്ഞിട്ടും നീ മറന്നില്ല …. പതുങ്ങിയിരുന്നു അവസരം വന്നപ്പോൾ പണികൊടുത്തു… “…..
“ശെരിക്കും ഞാൻ തേടിപോയതൊന്നുമല്ല… ദൈവമായി ഉണ്ടാക്കിതന്ന അവസരമാണ്…. അല്ലെങ്കിൽ അന്നവൾ കിരണിന്റെ വീട്ടിൽപോകുന്നകാര്യം ഞാനറിയുമോ…. “…… ഇത്രെയും പറഞ്ഞയാൾ കൂട്ടുകാരനെനോക്കി പൊട്ടിച്ചിരിച്ചു….
*****************************-*************
രാത്രി സമയം …. ഹോസ്റ്റൽ
“ടാ…. നിനക്ക് നിന്റെ വീട്ടുകാരെ കാണണമെന്നില്ലേ…. “…. ലീന ആർഷയോടു ചോദിച്ചു….
“എന്തിന്….. നീയെന്താ ഒന്നുമറിയാത്തതുപോലെ ചോദിക്കുന്നത്…. “…..
“അയ്യോ ഞാൻ സ്നേഹംകാരണം കാണാൻ പോകണമെന്നല്ല പറഞ്ഞത്… നീയെന്നേ ആദ്യത്തെ രണ്ടുദിവസം പേടിപ്പിച്ചില്ലേ…. അതുപോലെ അവരെയും ചെറുതായൊന്നും പേടിപ്പിക്കണ്ടേ. …… പ്രത്യേകിച്ച് നിന്റെ അച്ഛനെ…. “……
“നിനക്ക് നിർബന്ധമാണോ…. നിനക്ക് നിർബന്ധമാണെങ്കിൽ ഞാനൊരു കൈനോക്കാം….. “….
“നിർബന്ധമാണ്…… ഇങ്ങനെയൊക്കെയല്ലേ നിനക്ക് നിന്റെ അച്ഛനോടുള്ള കടങ്ങൾ വീട്ടാൻകഴിയൂ…. “…
“നീ പറഞ്ഞതു ശെരിയാണ്…. എന്തായാലും തിരിച്ചുവന്നസ്ഥിതിക്ക് അവരെയുംകൂടി കണ്ടുകളയാം…… ഇന്നുതന്നെ…. “…..
തുടരും…..

by