The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കുറുമ്പക്കുട്ടി
തങ്കമ്മോ അവളിന്ന് ഇവിടെക്കാണില്ല, അകന്നൊരു ബന്ധുവിന്റെ അവിടേക്ക് ഏതോ കല്യാണം കൂടാൻ പോയേക്കാ, ഇന്നു നമുക്കൊരുമിച്ച് നന്നായൊന്ന് കളിക്കണം” ഒരുപാടു നാൾക്ക് ശേഷം ഒത്തുവന്ന അവസരത്തിനു വേണ്ടി അവരും കാത്തിരിക്കുകയായിരുന്നു ,തന്റെ കളിക്കൂട്ടുകാരനായ പുഷ്ക്കരന്റെ വിളിവന്നപ്പോഴേക്കും തങ്കമ്മ ജോലിയെല്ലാം ഒഴിഞ്ഞ് ഒരുങ്ങിക്കെട്ടിയങ്ങോട്ട് പുറപ്പെടുവാനായൊരുങ്ങിവീടുകൾ തൊട്ടടുത്തായ കാരണം കളഞ്ഞുകിട്ടിയയാ സുവർണ്ണാവസരം മുതലെടുക്കാനായ് അധികം സമയമൊന്നു വേണ്ടി വന്നില്ല..ഇറങ്ങും മുൻപെ തങ്കമ്മ അയാളെ ഫോണിൽ വിളിച്ച് ചോദിച്ചു” സാധനം ഉണ്ടോ, അതോ വാങ്ങിച്ചിട്ട് വരണോ?””ഏയ് മുൻപ് വാങ്ങിച്ചത് ഇരിപ്പുണ്ട്, പറ്റില്ലേൽ പോയി വാങ്ങിച്ചോളാം ഞാൻ നീയിങ്ങ് പോരെ തങ്കമ്മോ”അയാളുടെ സംസാരത്തിലെ തിടുക്കം അവരിൽ തെല്ലു നാണം ഉണർത്തി.വഴിയോരത്തെ ചായക്കടയ്ക്കു മുൻപിലൂടെയവർ നടന്നു നീങ്ങുമ്പോഴും ആ ചായക്കടയുടെ ഉമ്മറത്ത് സദാചാരക്കേമൻമാരായ പാച്ചുവും ഗോപാലനും തക്കം പാർത്തു നിൽക്കുന്നുണ്ടായിരുന്നുപുഷ്ക്കരന്റെ വീടിന്റെ ലക്ഷ്മണ രേഖ മറികടന്നവർ ഉള്ളിലേക്ക് നടന്നകലുമ്പോഴും നമ്മുടെ സദാചാരക്കേമൻമാരുടെ കഴുകൻ കണ്ണുകൾ അവരറിയാതെത്തന്നെ അവരെ പിന്തുടർന്നുകൊണ്ടിരുന്നുഒളിഞ്ഞും പത്തുo കാട്ടിലിരപിടിക്കാൻ പതുങ്ങിപ്പതുങ്ങി നടക്കുന്ന ചെന്നായയെപ്പോലവരവളെ പിന്തുടർന്നു കൊണ്ടേയിരുന്നു നടത്തത്തിനിടയിൽ ഇരുവരും പരസ്പരം നോക്കിയൊന്നു പുഞ്ചിരിച്ചു, ഇന്നത്തേക്കുള്ള എന്റർടെയിൻമെന്റിന്റെ കോളിളക്കം ഇരുവരുടെയും മുഖത്ത് മിന്നി മറിഞ്ഞു, ഒപ്പം പണ്ട് പിടികൂടിയ കേസുകളുടെ കെട്ടഴിഞ്ഞ ഓർമ്മകൾ ഇരുവരിലും പുളകം ഉളവായിരിക്കണംതങ്കമ്മ വീടിനകത്ത് കയറിയതും പുഷ്കരൻ വാതിലും ചാരിയവരെ ഉള്ളിലേക്കാനയിച്ചു
ഇരുവരുടെയും കണ്ണുകളിൽ ആഹ്ലാദത്തിമർപ്പിന്റെ അലകൾ തിരതല്ലിമറിയുന്നുണ്ടായിരുന്നു, ഒപ്പം കണ്ണോടു കണ്ണു ചേർന്നപ്പോൾ എന്തിനൊക്കെയോ വേണ്ടിയുള്ള ആർത്തിയുംഅവരോരോ കൊച്ചുവർത്താനം പറഞ്ഞിരിക്കലെ മ്മടെ സദാചാരക്കേമൻമാർ പതിയെപ്പതിയെ ചാരിയിട്ട വാതിലിനോട് കാതോർത്തിരുന്നു രംഗം വഷളായിട്ട് പൊക്കുന്നതാണല്ലോ അതിന്റെയൊരു രീതി അതുകൊണ്ട് തന്നെയവർ ക്ഷമയോടെയെല്ലാം കേട്ടിരുന്നു” തങ്കമ്മോ………”എന്താടാ പുഷ്കരാ””എത്ര നാളായല്ലെ നമ്മളിങ്ങനെ ഒരുമിച്ച് ഒന്ന് അടിച്ചു പൊളിച്ചിട്ട് ” ഓഹ്, എന്താടാ നിന്റെ പെണ്ണുമ്പിള്ളക്ക് ഇതിനൊന്നും താത്പര്യമില്ലെ “” ഉവ്വ വല്ലപ്പോഴുമൊക്കെ ഒരു റൗണ്ട് കളിച്ചാ പറയാം കളിച്ചുന്ന് അവൾക്കിതിലൊന്നും താൽപ്പര്യില്ല തങ്കമ്മോ, ആട്ടെ നിന്റെ കെട്ടിയോനെങ്ങനാ ഇതിലൊക്കെ താൽപ്പര്യം ഉള്ള കൂട്ടത്തിലാണോ?”” കണക്കെന്നെ പുഷ്ക്കര, അങ്ങേർക്കിതിന്റെ എ ബി സി ഡി അറിയില്ല, പിന്നെ ഒക്കെ പഠിപ്പിച്ചത് ഞാനാ, പിന്നെ എന്നെ പഠിപ്പിച്ചത് നീയല്ലെ.”” ഓഹ്, ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ ” ?അത് പറഞ്ഞപ്പോൾ തങ്കമ്മ നാണം കൊണ്ട് മുഖം താഴ്ത്തിയിരുന്നു, വാതിലോരത്ത് ചെവി കൂർപ്പിച്ചിരിക്കണ പാച്ചുവും ഗോപാലനും തുടക്കത്തിനായ് ആ കാംക്ഷയോടെ കാത്തിരുന്നു” പുഷ്ക്കരാ എന്നാ നമുക്ക് തുടങ്ങിയാലോ ” ആ തുടങ്ങാo അകാണോ പുറാണോ? “മന്ദസ്മിതം തൂകിക്കൊണ്ടവൾ മറുപടിയോതി” പുറം മതി, തന്നെ പുറത്ത് നിന്ന് തുടങ്ങാം ,ആദ്യം ആ പാക്കറ്റ് പൊട്ടിക്ക് ഇയാള് ” ടീ മര്യാദക്ക് സൂക്ഷിച്ച് കുത്തണെ, നിന്നെ അറിയാവുന്നത് കൊണ്ട് പറഞ്ഞതാണ് നീയത് വളച്ച് കളയും, ഒടിവു വീണാൽ ഒന്നിനും കൊള്ളില്ലെന്നറിയാല്ലോ” അത് കേട്ടപ്പോഴെക്കും പാച്ചുവിന്റേയും ഗോപാലന്റെയും രക്തം തിളച്ചു കയറി വാതിലും തള്ളിത്തുറന്ന് ഗർജ്ജിക്കുന്ന സിംഹത്തേപ്പോലെ അലറി വിളിച്ചു കൊണ്ട് ഇരുവരും ഉള്ളിലേക്ക് പാഞ്ഞു, ആ കാഴ്ച്ച കണ്ട് അമ്പരപ്പോടെയിരുവരും വായും പൊളിച്ച് നിൽക്കുകയാണുണ്ടായത്
ശബ്ദം കേട്ടതും ഹാളിലിരുന്ന തങ്കമ്മ ഞെട്ടിയെഴുന്നേറ്റു കൈ കൊണ്ട് കശക്കിക്കുത്തിയിരുന്ന ചീട്ടുകൾ ചിന്നിച്ചിതറി ചവറു കണക്കിന് നിലംപതിച്ചുരണ്ടാളേം കണ്ടതും പുഷ്ക്കരനാ ചോദ്യം ഉന്നയിച്ചു”ഇതാര് പാച്ചുവും ഗോപാലനുമോ, എന്താ വിശേഷിച്ച്, ഇരിക്കുന്നോ രണ്ട് റൗണ്ട് കളിച്ചിട്ട് പോകാം, പെണ്ണുമ്പിള്ളയുണ്ടെങ്കിൽ നടക്കില്ല , കൂടുന്നോ? “ഇളിഞ്ഞ ഭാവത്തിൽ ഇരുവരും ഓരേ സ്വരത്തിൽ പറഞ്ഞു “ഇല്ല പുഷ്ക്കരേട്ടാ ഞങ്ങളിതുവഴി വന്നപ്പോ ഒന്നു കേറിയെന്നേ ഉള്ളോ ചേട്ടനെ ഒന്നു കാണാൻ വേണ്ടി മാത്രം എന്തായാലും കളി നടക്കട്ടെ “അണ്ടി പോയ അണ്ണാനെ പോലെ അവർ അവിടെ നിന്നും ഇറങ്ങിപ്പോരും മുൻപേ പിൻവിളി കൊണ്ട് പുഷ്ക്കരൻ പാച്ചുവിനെ അരികിലേക്കായ് വിളിച്ചിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു” ടാ പാച്ചു , രമണിച്ചേച്ചിയോട് പറയല്ലെ ട്ടാ. ചീട്ട് കളിച്ചുന്നെങ്ങാനും അവളറിഞ്ഞാൽ , ഒരു ഭൂകമ്പം തന്നെയുണ്ടാകും ഇവിടെ, ഒരിക്കലും ഇനി ചീട്ട് കളിക്കില്ലെന്നും പറഞ്ഞ് ഞാനവൾടെ തലമണ്ടക്ക് കയ്യും വെച്ച് സത്യം ചെയ്തതാണേ”