23/04/2026

മഴമുകിൽ : ഭാഗം 05

രചന – ജന്നാ

“”എന്റെ മാഷ് ആയത് കൊണ്ടാ…. എനിക്ക് ഇയാളിൽ പൂർണ്ണ സ്വാതന്ത്ര്യം ഉള്ളത്
കൊണ്ടാ…. “”തിരികെ മറുപടി പറയാതെ കാർത്തികേയൻ നിശബ്ദം മുറിയിലേക്ക് നീങ്ങി…… അവന്റെ പോക്ക് നോക്കി നിറ ചിരിയോടെ അവളും …..രാവിലെ കണ്ണും തിരുമി എഴുന്നേറ്റ് വന്ന കാർത്തു കാണുന്നത് ചിരിയാലെ ഇരിക്കുന്ന ജാനിയെ ആണ്…..””എന്താണ് ഏട്ടത്തി അമ്മേ…ഒരുചിരിയൊക്കേ…”അവളിലേക്ക് നോട്ടം മാറ്റുമ്പോൾ ജാനി പറയുന്നുണ്ടായിരുന്നു…. “”ടീ കാത്തു….എനിക്ക് അത്ര പ്രായൊന്നും ഇല്യാ… ഇങ്ങനെ ഏട്ടത്തിന്ന് വിളിക്കാൻ… എന്നെ ജാനിന്ന് വിളിച്ചാൽ മതിട്ടോ…'”. “”ആയിക്കോട്ടെ തമ്പ്രാട്ടി””അതേ പള്ളി ഉറക്കം കഴിഞ്ഞെങ്കിൽ വേഗം നീ റെഡി ആയി വാ….നമുക്ക് പോകണ്ടേ…”ഞാൻ വരണോ…? കുറച്ചൂടെഉറങ്ങിയിട്ട്….'”അവള് തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞതും അവളുടെ നടുപ്പുറത്ത് ഒരു അടി കൊടുത്തു ജാനി….”ദേ അര മണിക്കൂർ….അതിനകം വന്നില്ലേൽ തലക്കിട്ട്‌ തരും ഞാൻ….” ഈശ്വരാ….ഇത് എന്റെ കാലത്തി ആകുവോ”” എന്നുള്ള കഠിനമായ ചിന്തയിൽ കാർത്തു നിന്നു….””നീ പോണില്ലെ…. ?””””ദേ… പോയി… ദാ വന്നു…. “”പാവാടയും മടക്കി കുത്തി സുരേഷ് ഗോപി സ്റ്റൈലിൽ അവള് അടുക്കളയിലേക്ക് ഓടി….

ഗോവണി കയറി മുറിയിലേക്ക് കയറി പോയതും കണ്ടു പുറത്തേക്ക് നോക്കി നിൽക്കുന്ന കാർത്തികേയനെ….. പിന്നിലൂടെ ചെന്ന് വട്ടം പിടിച്ചു…….””മാഷേ….എന്നോട് ദേഷ്യാ…? ‘അന്നാദ്യമായി അവൻ അവൾക്ക് നേരെ തിരിഞ്ഞു… അവളുടെ കൈയിൽ പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി…. “ജാനൂ…… എനിക്ക് അറിയാം താൻ എന്നിൽ നിന്നും എന്തൊക്കെ എക്സ്പെക്റ്റ് ചെയ്യുന്നുണ്ട് എന്ന്…. പക്ഷേ.. അത് ഞാൻ ആരാണെന്ന സത്യാവസ്ഥ അറിഞ്ഞിട്ട് ആണോ….?””””എന്തിനാ മാഷേ..?എനിക്ക് ഒന്നും അറിയണ്ട….മാഷിനെ ഈ കുറച്ചു കാലം കൊണ്ട് എനിക്ക് അറിയാം…. അതിനപ്പുറം എന്റെ മാഷിന് എന്ത് സത്യാവസ്ഥയാണ് ഉള്ളത്…. ഒന്നൂല്ല…. “”ചേർന്ന് നിന്നു ആ മൂർദ്ധാവിൽ അവള് ഒരു മുത്തം കൊടുത്തു അവള്….””ഞാൻ ഇങ്ങനാ മാഷേ….. ഉള്ളിൽ എന്ത് തോന്നിയാലും അത് എക്സ്പ്രസ് ചെയ്യും…. അത് എന്റെ മാഷ് ഇച്ചിരി അഡ്ജസ്റ്റ് ചെയ്തേ പറ്റൂ….. “”അവളുടെ ഈ പെരുമാറ്റം കാരണം ഉള്ളിൽ ഉള്ളത് ഒന്നും തുറന്നു പറയാൻ കഴിയാതെ അവൻ ഉഴറി….”മാഷ് ഒന്ന് മാറിക്കെ….. എനിക്ക് ഇടാൻ ഡ്രസ് ഒന്നൂല്ല…ഒക്കെ വാങ്ങാൻ പോകണ്ടേ…നാളെ വീട്ടിൽ പോകുവാൻ ഉള്ളത് ആണ്…. “”വീട്ടിൽ പോകുന്ന സന്തോഷം അവളിൽ ആഞ്ഞു വീശി …ഉത്സാഹത്തോടെ ശാരദാമ്മ
കൊടുത്ത സാരിയും പിടിച്ച് അവള് ഒരുങ്ങനായി കയറി….കാർത്തികേയൻ മുറിക്ക് പുറത്തേക്കും ഇറങ്ങി..ഒരുങ്ങി ഇറങ്ങി വന്നപ്പോൾ അവൻ അവളെ തന്നെ ഉറ്റു നോക്കി….. സാരിയുടെ ഞൊറി പിടിക്കാൻ ആയി ചുളുങ്ങിയ മുഖത്തോടെ അവനെ നോക്കി…..”മാഷേ… ഒന്ന് ഹെൽപ് ചെയ്യുവോ….?””ജാനൂ…. താൻ പോയി കാര്ത്തുവിന്റെ അടുത്ത് നിന്ന് ഒതുങ്ങിയ എന്തേലും ഡ്രസ് വാങ്ങിക്ക്‌… ഇത് ഉടുത്ത് കൊണ്ട് നടക്കാൻ പോലും നിന്നെ കൊണ്ട് പറ്റില്ല…. “”അമ്മ ആദ്യായി തന്നത് അല്ലേ…..?” “”സോ വാട്ട്..? അമ്മക്ക് മനസ്സിലാകും…. താൻ പോയി മാറിയിട്ട് വാ…. “”അവള് നേരെ കാർത്തുവിന്റെ മുറിയിലേക്ക് കയറി….””ടീ… നീ ഒരുങ്ങിയോ….?””ജാനിയുടെ സാരി ഉടുത്തുള്ള വരവ് കാണെ കാർത്തു പൊട്ടി ചിരിച്ചു….

“”ഹ.. ഹ്‌..ഹ.. ഹ… ഈശ്വരാ…. എന്താടീ ഇത്….? സാരിയാണോ… അതോ പുതിയ ഫാഷൻ ഡ്രസ് ആണോ….”””മതിയെടീ …. എന്റെ അവസ്ഥ ഇതായത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല… ഒരു സിമ്പിൾ ഡ്രസ് തന്ന് ഹേൽപ്പെടി….. “””എന്റെ ഏട്ടന്റെ വൈഫ് ആയത് കൊണ്ട് മാത്രം തരാം…””കാർത്തു ചിരിയാലെ ഒരു ജീൻസും ഷർട്ടും എടുത്ത് കൊടുത്തു… ജാനി നേരെ അതും കൊണ്ട് പോയി ഡ്രസ് മാറ്റി വന്നു….താഴെ വന്നു നോക്കിയപ്പോൾ കാർത്തികേയൻ കാർ സ്റ്റാർട്ട് ആക്കി ഇട്ടിരുന്നു… ഓടി കാറിൻറെ മുൻ സീറ്റിൽ പോയി ഇരുന്നൂ…… കാർത്തികേയൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല..അവൻ മറ്റൊരു ലോകത്ത് ആയിരുന്നു…. അവളിൽ ചെറിയൊരു കുശുമ്പ് തോന്നി.. സ്റ്റിയറിങ്ങിൽ പിടിച്ചിരുന്ന അവന്റെ കൈക്കൾക് ഇടയിലൂടെ അവള് ഊന്ന് കയറി…. അവന്റെ കണ്ണിലേക്ക് നോക്കി ഇരുന്നു… ശേഷം അവന്റെ കവിളിൽ ഒരു കടി കൊടുത്തു…. “”ജാനി…… “”അവൻ ദേഷ്യത്തോടെ അവളെ വിളിച്ചു….

“”ഞാൻ എല്ലാം ക്ഷമിക്കുന്നു എന്നതിന് അർഥം എല്ലാം സഹിക്കാൻ തയ്യാർ ആണെന്ന് അല്ല…. എനിക്ക് ഒരു മനസ്സ് ഉണ്ട്.. അത് എങ്ങനെ ആണെന്ന് നീ ഇപ്പോഴെങ്കിലും ഓർത്തിട്ട്‌ ഉണ്ടോ.. ?””””മാഷേ… ഞാൻ….””സങ്കടം കാരണം വാക്കുകൾ ഇടറി….. “പ്ലീസ് ജാനൂ…. എന്റെ സാഹചര്യം താൻ മനസ്സിലാക്കണം …. നിന്നെ ഒരിക്കലും എന്റെ ഭാര്യ ആയി അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞിട്ട് ഇല്ല. അതിന് മുന്നേയുള്ള നിന്റെ ഈ അടുപ്പം എന്നെ ഏറെ ബുദ്ധിമുട്ടിക്കു ന്നുണ്ട്…. “”പിന്നെ അവള് ഒന്നും പറഞ്ഞില്ല…. പുറത്തേക്ക് നോക്കി ഇരുന്നു… കാർത്തു വരുന്നത് കണ്ടതും കണ്ണുകൾ തുടച്ചു… ചുണ്ടിൽ ഒരു ചിരി പടർത്തി….””പോവാം ഏട്ടാ…””അവള് കാറിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു..അത് കേൾക്കാൻ കാത്ത് നിനത് പോലെ കാർത്തികേയൻ കാർ മുന്നിലേക്ക് ചലിപ്പിച്ചു….ജാനി ആർക്കും മുഖം കൊടുക്കാതെ ഇരുന്നു …. കാർത്തു എന്തൊക്കെയോ ചോദിക്കുന്നുണ്ട്…. അതിനൊന്നും മറുപടി നൽകിയില്ല….. ഫോൺ എടുത്ത് ഹെഡ് ഫോൺ കണക്റ്റ് ചെയ്ത് പാട്ട് കേട്ടു….. ആസ്വാതിക്കാൻ കഴിയുമായിരുന്നിട്ട്‌ അല്ല…. എങ്കിലും അവനിൽ നിന്നും ഒരു രക്ഷപ്പെടൽ….

________________________________

സിറ്റി മാളിന്റെ മുന്നിൽ എത്തിയതും കാർത്തികേയൻ കാർ അതിന്റെ അകത്തേക്ക് കയറ്റി .. പാർക്കിങ് ഏരിയയിൽ പോയി പാർക്ക് ചെയ്തവൻ പുറത്തേക്ക് ഇറങ്ങി…. ഒപ്പം കാർത്തുവും ജാനിയും….. “എന്ത് പറ്റി ജാനി…ആകെ ഒരു മൂഡ് ഓഫ്….”””എനിക്ക് ഒരു തലവേദന….”” കാർത്തികേയനിലേക്ക്‌ കണ്ണുകൾ പാഞ്ഞു…. അവന്റെ നോട്ടം പോലും തന്നിലേക്ക് വീഴുന്നില്ല എന്നവൾ വേദനയോടെ ഓർത്തു….മാളിലേക്ക്‌ കയറി…. ലേഡീസ് സെക്ഷനിൽ കയറി… ഡ്രസ്സുകൾ ഓരോന്നും നോക്കുന്നതിന്റെ ഇടയിൽ അവള് കണ്ടു ദൂരെ നിന്നും തന്നെ നോക്കുന്ന കാർത്തികെയെനെ ….വെറുതെ ഒന്ന് ചിരിച്ചു… അവനും… കാർത്തു അവൾക്ക് വേണ്ടി പുതിയ മോഡൽ പാർട്ടി വെയർ എടുത്തു….പിന്നെ casual വെയർ ആയിട്ടുള്ള ഡ്രസുകളും…..ജാനി വീട്ടിൽ ഇടാൻ ഒന്ന് രണ്ട് നൈറ്റ് ഡ്രെസ്സും….അതോടെ അവരുടെ പരിപാടി തീർന്നു….ഏട്ടാ…. തീർന്നു… “”അവള് പറഞ്ഞതും അവൻ ബിൽ പേയ്‌ ചെയ്യുവാനായി കൗണ്ടറിലേക്ക് പോയി……
തിരികെ വരുമ്പോൾ ജാനി കാർത്തിവിന്റെ ഒപ്പംപിൻസീറ്റിൽകയറി……കാർത്തികേയൻ തിരിഞ്ഞു നോക്കുന്നു എങ്കിലും അവള് ശ്രദ്ധിക്കാൻ പോയില്ല…..

_____________________________

വീട്ടിൽ എത്തിയതും എടുത്ത ഡ്രെസ്സും കൊണ്ട് ജാനി പുറത്ത് ഇറങ്ങി… പൊടുന്നനെ കണ്ണുകൾ ഉമ്മറത്ത് ഇരിക്കുന്ന അതിഥികളിലേക്ക് തിരിഞ്ഞു…. കാർത്തു പുറത്ത് ഇറങ്ങി വീട്ടിലേക്ക് കയറാൻ ആയി ജാനിയുടെ കൈയിൽ പിടിച്ചു…. മുന്നിലേക്ക് നോക്കിയ അവള് ഒരു വേള പകച്ചു പോയി…… “”ആദിലക്ഷ്മി……””അവളുടെ അധരങ്ങൾ മൊഴിഞ്ഞു…വന്നിരുന്നവൽ പുച്ഛത്തോടെ ജാനിയെയും കാർത്തികേയനെയും നോക്കി…..ഇതൊക്കെ കണ്ടിട്ടും കാർത്തികേയന് യാതൊരു കൂസലുമില്ലായിരുന്നൂ….അവൻ അകത്തേക്ക് കയറാൻ ഒരുങ്ങവെ
ആദി ലക്ഷ്മി അവന്റെ കൈയിൽ പിടിച്ച് നിർത്തി..””ഹാ…അങ്ങനെ അങ്ങ് പോയാലോ എന്റെ കാർത്തി… നീ നിൽക്ക്…. യുവമിഥുനങ്ങളെ ഞാനൊന്നു നേരെ കാണട്ടെ…..”” “”നിനക്ക് ഇനി എന്ത് വേണം ആദി ലക്ഷ്മി… ഇനിയെങ്കിലും വെറുതെ വിട്ടൂടെ എന്റെ ഏട്ടനെ….””കാർത്തു അവളോട് കയർത്തു….വന്നത് ആരാണെന്ന് അറിയാതെ ജാനി അവളെ നോക്കി നിന്നു….. അവളിലേക്ക് ആദി ലക്ഷ്മിയുടെ നോട്ടംഎത്താനുംഅധികവൈകിയില്ല…..””ഹായ്…. ജനനി… എന്നെ മനസ്സിലായോ….”” ഇല്ലെന്ന് മെല്ലെ അവള് തലയാട്ടി….”ഹാ…. നീയിങ് വാ… ഞാൻ പറയട്ടെ….””ജാനി അവളുടെ അടുത്തേക്ക് ചെന്നു…””ദേ… ഈ നിൽക്കുന്നത് ആരാണെന്ന് അറിയാമോ….?കാർത്തികേയനിൽ നോട്ടം എത്തി….””എന്റെ ഭർത്താവ് ആയിരുന്നു…രണ്ട് മാസം…. അല്ലേ കാർത്തി…..? “”ജാനിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…. നിറ കണ്ണുകളോടെ അവള് കാർത്തികേയനെ നോക്കി….. അവൻ ഒന്നും മിണ്ടാതെ ജനനിയേ മാത്രം നോക്കി നിന്നു….

സത്യം ആകല്ലെ എന്ന് ഒരായിരം വട്ടം മനസ്സിൽ ആവർത്തിച്ചു പറഞ്ഞു ജാനി …. “”എന്താ കാർത്തി… നീ ഒന്നും പറഞ്ഞിട്ട് ഇല്ലെ…? നിന്റെ വൈഫിനോട്…..””””ആദി…. നീ പോ… ഞങ്ങൾക്ക് ആർക്കും നിന്നോട് ഒന്നും പറയാൻ ഇല്ല… “”കാർത്തു അവളുടെ അടുത്തേക്ക് നടന്നു അടുത്തൂ…… “പോകുവാ…. സത്യായിട്ടും പോകുവാ… ഞാൻ പിന്നെ അടുത്ത് വരെ വന്നപ്പോൾ ഒന്ന് കാണാൻ…. ഈ രണ്ട് വർഷം കൊണ്ട് ഈ ഭ്രാന്തൻ കാർത്തികേയന് എന്തേലും മാറ്റം ഉണ്ടൊന്ന് അറിയാൻ…. ഇല്ല… മാറ്റം ഒന്നും ഇല്ല… അതേ വേഷം… അതേ ഭാവം….അതേ അന്തരീക്ഷം…. സോ സാഡ്‌…. “”അപ്പോ പോട്ടെ ജാനി ആൻഡ് കാർത്തി….anyway happy married life ….. “”അവള് അവരെ വിഷ് ചെയ്ത് തന്റെ കാറിൽ കയറി യാത്രയായി….. നിറയുന്ന മിഴികൾ ജാനി അവരിൽ നിന്നും മറച്ചു പിടിച്ചു …. മുകളിലേക്ക് ഓടി…. മുറി അടച്ചിട്ട് വായ പൊത്തി കരഞ്ഞു…. പുറത്ത് ആരോ കതകിൽ മുട്ടുന്നുണ്ട്… തുറന്നില്ല…… എന്തു കൊണ്ടാണ് കാർത്തികേയൻ തന്നെ അകറ്റുന്നത് എന്നവൾക്ക്‌ മനസ്സിലായി….. കല്യാണം കഴിഞ്ഞയാലാണ്….. പോരാത്തതിന് ആരും മോഹിച്ചു പോകുന്ന ഒരു സുന്ദരിയും….. മറക്കാൻ കഴിയുന്നുണ്ടാകില്ല….. അതാകും…. അധരങ്ങൾ വിതുമ്പി….. മൂക്ക് ചുവന്നു….

“”ജാനു… പ്ലീസ്… വാതിൽ ഒന്ന് തുറക്കൂ…എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….””കാർത്തികേയന്റെ സ്വരം കാതോരം പതിഞ്ഞു….. മുഖം തുടച്ച് അവള് വാതിൽ തുറന്നു… അവനായി ഒരു പുഞ്ചിരി നൽകി….. ശേഷം മുഖത്ത് നോക്കാതെ വാങ്ങി കൊണ്ട് വന്ന ഡ്രസ്സ് ഒക്കെ മടക്കി വച്ചു….. “”ജാനു …… താൻ എന്നെ ഒന്ന് നോക്ക്…. “”ആ സ്വരം നേർത്ത് തുടങ്ങി….. നിറ മിഴിയലെ നോക്കി…കരയരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും തോറും തോറ്റ് പോകുന്നത് അവള് അറിഞ്ഞു…. “ജാനു…. ഇതുകൊണ്ടാണ് ഞാൻ പറഞ്ഞത്…നിനക്ക് എന്നെപ്പറ്റി ഒന്നും അറിയില്ലെന്ന്… ഇപ്പൊ തോന്നുന്നില്ലേ ഒന്നും വേണ്ടിയിരുന്നില്ല എന്ന്…. പലപ്പോഴും പിന്തിരിപ്പിക്കാൻ ശ്രമിച്ചതും ഇത് കൊണ്ടാണ്….””””എന്നെ ഇഷ്ടം ഉണ്ടാവില്ല അല്ലേ….? ഞാൻ കൊള്ളില്ല അല്ലേ മാഷേ…..?””ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവള് പറഞ്ഞു… “”നീ എന്താ കുട്ടീ ഈ പറയണേ…. ഇപ്പൊഴും നീ മനസ്സിലാക്കേണ്ട ഒന്നുണ്ട് ജാനു…. “”എന്താന്നുള്ള രീതിയിൽ അവള് നോക്കി….
“ആദി വിളിച്ചത് നീ കേട്ടില്ലേ….? ഭ്രാന്തൻ കാർത്തികേയൻ എന്ന്….. അതേ ഡോ…. ഭ്രാന്തൻ ആയിരുന്നു…… കുറച്ചു കാലം മുൻപ് വരെയും…… അത് ഭേദം ആയപ്പോഴാണ് ആദിയും ആയുള്ള വിവാഹം കഴിഞ്ഞത്… അമ്മയുടെ നിർബന്ധം ആയിരുന്നു… അവളോട് ഒന്നും പറയാൻ സമ്മതിച്ചില്ല… പക്ഷേ അവള് എങ്ങനെയോ ഒക്കെ അറിഞ്ഞു… അന്ന് പോയത് ആണ്…. എന്നെ ഉപേക്ഷിച്ച്… ഒരു ഭ്രാന്തന് ഒപ്പം കഴിയാൻ വയ്യെന്ന് പറഞ്ഞപ്പോൾ കോടതിയും അതിന് അനുവദിച്ചു….. ഒത്തിരി തളർന്നു പോയ നാളുകൾ ആയിരുന്നു ജാനു…. താങ്ങി നിർത്താൻ അമ്മയും കാർത്തുവും മാത്രേ ഉണ്ടായിരുന്നുള്ളൂ…. മറ്റൊരു വിവാഹം ഈ നിമിഷം വരെയും ഞാൻ ചിന്തിച്ചിട്ട് ഇല്ല… തന്റെ ജീവിതം എനിക്ക് നശിപ്പിക്കാൻ വയ്യ…ജീവിച്ചു തുടങ്ങിയാൽ പിന്നെ ഞാൻ നിന്നെ സ്നേഹിച്ചു പോകും…അങ്ങനെ ആയി ഒരു ദിവസം നീ എന്നെ വേണ്ടെന്ന് പറഞ്ഞാലോ….? വീണ്ടും പഴയ പേര്… ഭ്രാന്തൻ കാർത്തികേയൻ…. ഈ അധ്യായം നീ മറന്ന് കളയണം ജാനു…..നമുക്ക് ഉടനെ തന്നെ പിരിയാം…. അതുവരെ ആ മനസ്സിൽ ഞാൻ ഉണ്ടാകരുത്….””

ഒരു ആശ്രയത്തിന് എന്നോണം കൈകൾ കട്ടിലിൽ മുറുക്കി…. ഹൃദയം നുറുങ്ങി ….. നിറ കണ്ണുകളോടെ കാർത്തികേയനെ നോക്കി നിന്നു…..”മാഷേ…..””ഉള്ളിൽ ഊറിയ ഗദ്ഗദം പുറത്ത് വരുന്നുണ്ടായിരുന്നു… കാർത്തികേയൻ അത് കേൾക്കാൻ നിൽക്കാതെ ഇറങ്ങി പോയി…. നിലത്തേക്ക് ഊർന്ന് ഇറങ്ങി… കാർത്തികേയന്റെ വാക്കുകൾ ഉള്ളിൽ നീറ്റൽ നിറച്ചു…. കൈയിൽ എത്തിയത് ചോർന്നു പോകുന്ന അവസ്ഥ…കാർത്തു അവളെ തിരിഞ്ഞു വന്നിരുന്നു… ജാനിയുടെ അവസ്ഥ കണ്ട് അവൾക്കും സങ്കടം വരുന്നുണ്ടായിരുന്നു….. ഓടി ചെന്ന് അവളെ നിലത്ത് നിന്നും എഴുന്നേൽപ്പിച്ചു….”ജാനി….. പ്ലീസ് ടാ …. നീ കരയല്ലേ….”””എന്നെ ഇ… ഷ്ടം അല്ലെന്ന് പറഞ്ഞു…. എന്നെ സ്നേഹിക്കാൻ പറ്റില്ലന്ന്.. “”കാർത്തുവിനെ കെട്ടിപ്പിടിച്ചു ജാനി..””എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു…. പിറകെ നടന്നിട്ടുണ്ട്… പക്ഷേ എന്നെ ഇഷ്ടം ഇല്ലെന്ന് പറഞ്ഞപ്പോൾ സ്വയം പറഞ്ഞു പഠിപ്പിച്ചത് ആണ്… വിധിച്ചിട്ട്‌ ഇല്ലാന്ന്… വീണ്ടും കൈകളിലേക്ക് ദൈവം കൊണ്ട് തന്നപ്പോൾ ഒത്തിരി സന്തോഷം തോന്നി…. എന്റേത് മാത്രം ആണെന്ന തോന്നൽ ഉണ്ടായിരുന്നു…. പക്ഷേ അത് മറ്റൊരാളുടെ അവകാശി ആണെന്ന് അറിഞ്ഞിരുന്നില്ല കാർത്തു….””വീണ്ടും മിഴികൾ പെയ്തു….. കാർത്തു അവളെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ പുറത്തേക്ക് ഇറങ്ങി…… പുറത്തേക്ക് കണ്ണും നട്ട് നിൽക്കുന്ന കാർത്തികേയൻ അവളിൽ പതിഞ്ഞു……

“”ഏട്ടാ…… ഏട്ടാ……””അവള് അവനെ ഉച്ചത്തിൽ വിളിച്ചു… തിരിഞ്ഞു നോക്കിയില്ല കാർത്തികേയൻ…..”’കഷ്ടം ആണ് ഏട്ടാ…അവളെ ആശ്വിപ്പിക്കുന്നതിന് പകരം ആ നെഞ്ചില് തീ കോരി ഇട്ടിരിക്കുന്നു…… പാവം പെണ്ണല്ലേ ഏട്ടാ അത്… എന്തായാലും ഒറ്റ ദിവസം കൊണ്ട് ഒക്കെ മനസ്സിലായല്ലോ അവൾക്ക്.. നന്നായി…. കുറച്ചു നാളായി അതിന്റെ ഉള്ളിൽ ഈ മുഖം ആയിരുന്നു…. ഇവിടെ ആ വക വിചാരങ്ങൾ ഒന്നും ഇല്ലല്ലോ…. ഇപ്പോഴും ആ ആദി ലക്ഷ്മിയെ ഓർത്ത് ഇരിക്കുക ആയിരിക്കും അല്ലെ….? ആട്ടി ഓടിക്കുന്ന ഒന്നിന് വേണ്ടി കൺമുന്നിൽ ഈ സ്നേഹത്തിന്‌ വേണ്ടി യാജിക്കുന്ന ആ പെണ്ണിനെ കാണാതെ ഇരിക്കരുത് ഏട്ടാ……””അവന്റെ മറുപടിക്ക് കാക്കാതെ അവള് താഴേക്ക് ഇറങ്ങി പോയി…കാർത്തികേയൻ ഒന്നും പറഞ്ഞില്ല…. അവന്റെ ഉള്ളിൽ ആദി ലക്ഷ്മി ഇപ്പൊൾ ഇല്ലെന്നുള്ളത് ഒരു സത്യമാണ്…. എന്നിരുന്നാലും ഒരിക്കൽ തന്നിൽ ആഴ്ന്ന് ഇറങ്ങിയ ഭ്രാന്ത് വീണ്ടും പതിന്മടങ്ങ് ശക്തിയോടെ തിരികെ വന്നാൽ …..
ജാനിയുടെ ജീവിതം നശിച്ച് പോകില്ലേ എന്ന ചിന്തകള് ആയിരുന്നു അവനിൽ…… ആ ദിവസം അവള് ആരോടും മിണ്ടാതെ കിടന്നു…. തളർന്ന നെഞ്ചോടെ…അവൾക്ക് അരികിലായി കാർത്തികേയനും സ്ഥാനം പിടിച്ചു….. അവന്റെ സാനിദ്ധ്യം അറിഞ്ഞപ്പോൾ തന്നെ ഹൃദയം നുറുങ്ങി….. കണ്ണുകൾ മുറുക്കി അടച്ചു അവന്റെ നിശ്വാസത്തിന്റെ സ്വരം പോലും കേൾക്കാതെ ഇരിക്കാൻ അവള് രണ്ടു കൈകൾ കൊണ്ടും ചെവി മൂടി….

_____________________________

പിറ്റേന്ന് അവളുടെ വീട്ടിലേക്ക് പോകുവാൻ ഉള്ളത് ആണ്….കാർത്തികേയൻ രാവിലെ ഉണർന്ന് നോക്കിയപ്പോൾ ജാനിയെ അവിടെ ഒന്നും കണ്ടില്ല…. ക്ലോക്കിലേക്ക് നോക്കി… പുലർച്ചെ നാല് മണി….. പിടഞ്ഞു എഴുന്നേറ്റു… അവളെ ലക്ഷ്യമാക്കി നടന്നു…””ജാനു…. താൻ എവിടെയാ….? “”ഉമ്മറ വാതിലിനു മുന്നിലെ പടവിൽ ഇരിക്കുന്നുണ്ട്….. അടുത്തേക്ക് ചെന്ന് ഇരുന്നു…… കണ്ണുകൾ തോർന്നിട്ട്‌ ഇല്ല…..
“ജാനു….””ആർദ്രമായ സ്വരം കാതിൽ കേൾക്കെ അവള് ആ നെഞ്ചില് മുഖം പൂഴ്ത്തി…. ഒരു ആവരണം എന്ന കണക്കെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു…..
.