സിന്ദൂരം…. 8

“ഏയ്… എടാ! അവൾ എൻ പൊണ്ണുടാ!” കിട്ടിയ ചവിട്ടിന്റെ വേദനയിൽ വയറും തടവി രഘു അണ്ണാച്ചി എഴുന്നേറ്റു നിന്നുകൊണ്ട് ആക്രോശിച്ചു.

ശ്ഹ് ….

ശുണ്ടിൽ വിരൽ അമർത്തി കൊണ്ട് അഗ്നി പറഞ്ഞതും അണ്ണാച്ചി വയറിൽ പിടിച്ചു പിന്നോട്ടേക്ക് നീങ്ങി.

അഗ്നി സർ. സർ എന്ത് ചെയ്യാൻ പോകുവാ.

  രവീന്ദ്രൻ [PA ]ഇടർച്ചയോടെ അതിലുപരി ഭയത്തോടു കൂടി ചോദിച്ചു…..

ശാന്തിക്കാരൻ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങിക്കൊള്ളു..

മോനേ മോൻ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല….. മോനാണോ ഈ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നത്…

ഈ താലി കയ്യിലിരുന്നിട്ടും നിങ്ങൾക്ക് മനസ്സിലായില്ല എന്നുണ്ടോ…

അഗ്നിയുടെ കടുപ്പമേറിയ ചോദ്യവും രവീന്ദ്രൻ നീട്ടിപ്പിടിച്ച് തോക്കും ശാന്തിക്കാരനെ ഭയപ്പെടുത്തുന്നതായിരുന്നു…..

മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങു..

അഗ്നി ഉറക്കെ അലറിയതും ശാന്തിക്കാരൻ മന്ദ്രങ്ങൾ ഉരുവിട്ട് തുടങ്ങി..

ഇനി വരാൻ വധുവിനെ താലി ചാർത്ഥിക്കോളൂ.

കൂടെ നിന്നവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു…. കാരണം ഒന്നേയുള്ളൂ രവീന്ദ്രന്റെ കയ്യിലെ തോക്ക്….. ഒരു അടി മുന്നോട്ടുവെച്ച തോക്കിലെ ഓരോ ബുള്ളറ്റും എതിർക്കുന്നവന്റെ ശരീരത്തിൽ തുളഞ്ഞു കയറും എന്ന് എല്ലാവരും ഭയന്നു.

ശാന്തി കാരൻ  താലി ചാർത്താനുള്ള സമയമായി എന്ന് പറഞ്ഞതും അഗ്നി ജ്വാലയെ ഒന്നു നോക്കി..

കെട്ടിക്കോട്ടെ..

നിറഞ്ഞു വന്ന് മിഴികൾ തുടച്ചുനീക്കിക്കൊണ്ട് ജ്വാല പതിയെ ഒന്നുമൂളി….

ഒരുപക്ഷേ അമ്മ എന്റെ സ്വപ്നത്തിൽ പറഞ്ഞു വന്ന വ്യക്തി ഇദ്ദേഹം ആയിരിക്കുമോ…

അമ്മയുടെ ആ ഒരു വാക്കിൽ വിശ്വസിച്ചു കൊണ്ടാണ് അഗ്നിക്ക് താലി ചാർത്താൻ കഴുത്ത് കുനിച്ചു നൽകിയത്…

ഡാ ചെറുക്കാ നീ ആരാന്ന് നിന്റെ വിചാരം. ഞങ്ങളുടെ ജീവിതമാണ് നീ നശിപ്പിക്കുന്നത്….

പത്മ ദേഷ്യം അടക്കാൻ ആവാതെ അഗ്നിക്ക് നേരെ ചീറിക്കൊണ്ടു പറഞ്ഞു..

ദേ തള്ളെ അടങ്ങ്. രവീന്ദ്രൻ തോക്ക് പത്മക് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

തനിക്ക് നേരെ ചൂണ്ടിയ തോക്ക് കണ്ടതും പത്മ ശേഖരന് പിന്നിലായി പതുങ്ങി നിന്നു…

അപ്പൊ ഞാൻ ചത്താലും നിനക്ക് കുഴപ്പമില്ല അല്ലേ..

ശേഖരൻ ഭയത്തിൽ പത്മയെ നോക്കി കൊണ്ട് പറഞ്ഞു

വിവാഹത്തിന്റെ എല്ലാം പൂർത്തിയാക്കിയ ശേഷം…. അഗ്നി ജ്വാലയ്ക്ക് മുന്നിലായി നിന്നു.

ഇനി ഈ താലി ഉള്ളടത്തോളം ആരെയും ഭയക്കേണ്ടതില്ലല്ലോ..

അവനാ താലിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു…

നിറഞ്ഞു വന്ന അവളുടെ കണ്ണുകളിലേക്ക് തന്നെ അവനൊന്നു നോക്കി..

ഞാൻ പോകുവാണ്…. ഇത്ര മാത്രമേ നിന്നെ സഹായിക്കാൻ എനിക്കാവു…..

അത്രയും പറഞ്ഞുകൊണ്ട് അഗ്നി അവളെയും കടന്നുപോയി..

ശേഖരൻ തളർന്നിരുന്ന അണ്ണാച്ചി അരികിലേക്ക് എത്തി…

രഘു അണ്ണാച്ചി ഇനി എന്താ ചെയ്യാ..

എനക്ക് ഒരു പ്രശ്നവും ഇല്ല….. അവൻ കെട്ടിയെങ്കിലും ശാന്തി മുഹൂർത്തം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ… അതുകൊണ്ട് എനിക്ക് അവളെ മതി..

അല്പം ദൂരെ നിന്നാണെങ്കിലും നല്ല വെടിപ്പായി അഗ്നി ആ വാക്കുകൾ കേട്ടു..

തിരികെ നടന്നു വന്നവൻ അവളുടെ കൈയിൽ  ബലമായി പിടിച്ചു..

അവനൊപ്പം നടന്നെത്താൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല…

തിരിഞ്ഞു നോക്കിയവൻ കണ്ടു ഇടത്തേക്കാൾ വലിച്ചു നടക്കുന്നവളെ..
അവന് നേരെ ഓടി വന്നപ്പോൾ എന്തിലോ തട്ടി വീണിരുന്നു അവൾ അത് അവനിൽ ഓർമ്മ വന്നു..

നടക്കാനാവാത്ത അവളെ എടുത്തുയർത്തിക്കൊണ്ട് അഗ്നി കാറിനടുത്തേക് നടന്നു..

എടുത്തുയർത്തിയവന്റെ കണ്ണുകളിലേക്ക് തന്നെ ജ്വാല ഇമ വെട്ടാതെ നോക്കി നിന്നു….

ആരായിരിക്കും ഇദ്ദേഹം….. ഈ മാസ്ക്കിനുള്ളിലെ മുഖം എങ്ങനെ കാണാൻ കഴിയും…

ജ്വാല പല ചിന്തകളിൽ ആണ്ടു…

പതിയെ അവളെ കാറിലേക്ക് ചാരി ഇരുത്തിക്കൊണ്ട് അഗ്നി മറുവശത്തു വന്നിരുന്നു..

പെട്ടെന്ന് അഗ്നി സാറിന്റെ കൂടെ മറ്റൊരു പെൺകുട്ടിയെ കണ്ടതും ഡ്രൈവർ ഒന്ന അമ്പരന്നു

സാർ ഈ കുട്ടി ആരാ.

അതറിഞ്ഞാൽ മാത്രമേ താൻ വണ്ടി എടുക്കു എന്നുണ്ടോ..

രവീന്ദ്രൻ ഡ്രൈവറെ നോക്കിക്കൊണ്ട് ചോദിച്ചു..

ഇല്ല ഞാൻ ചോദിച്ചെന്നേയുള്ളു..

ഡ്രൈവർ ബവ്യതയുടെ പറഞ്ഞുകൊണ്ട് കാർ മുന്നോട്ടേക്ക് എടുത്തു..

സാർ ഈ കുട്ടിയെ എന്ത് ചെയ്യാനാ..

രവീന്ദ്രൻ സംശയത്തോടെ ചോദിച്ചു..

എന്റെ പുതിയ ഫ്ലാറ്റിലേക്ക് കൊണ്ടു പോകാം….

തനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടി വല്ലതും ഉണ്ടോ..

ഒറ്റയ്ക്ക്…

അവൾ സംശയത്തോടെ ചോദിച്ചു..

അതിന് ഒരു മറുപടിയും അഗ്നിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല..

അഗ്നിയുടെ ഫ്ലാറ്റിലേക്ക് എത്തിയതും  ജ്വാല ഒന്നമ്പരന്നു…..

ഇതാണ് ഇനി താൻ താമസിക്കേണ്ട സ്ഥലം….. എത്രകാലം എന്നൊന്നും ഞാൻ പറയുന്നില്ല… തനിക്ക് മടുക്കുന്നിടത്തോളം തനിക്ക് ഇവിടെ താമസിക്കാം….. യാതൊരു കുറവുകളും തനിക്ക് ഇവിടെ ഉണ്ടാവില്ല….. തന്റെ ഇഷ്ടത്തിനുള്ള ജീവിതം തനിക്ക് ഇവിടെ ജീവിക്കാം…. ആരെയും ഭയക്കേണ്ടതില്ല….

അഗ്നി അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു…..

തനിക്ക് വേണ്ട  എന്ത് സഹായത്തിനും രവീന്ദ്രനെ കോൺടാക്ട് ചെയ്താൽ മതി..

അതും പറഞ്ഞുകൊണ്ട് അഗ്നി ഒരു കാർഡ് ടേബിളിന് മുകളിൽ വെച്ചു…

എങ്കിൽ ശെരി ഞാൻ ഇറങ്ങുകയാണ്…

അതെ ഒന്ന് നിക്കു…

തിരിഞ്ഞു നടന്ന അഗ്നിയെ   വിളിച്ചു നിർത്തി ജ്വാല…

തിരിഞ്ഞു നിന്നവളെ നോക്കിയവൻ എന്തെന്ന ഭാവത്തിൽ പുരികം ഉയർത്തി ചോദിച്ചു..

ഇനി കാണാൻ പറ്റുമോ എന്നറിയില്ലല്ലോ.. എനിക്ക് ആ മുഖം ഒന്ന് കണ്ടൽ കൊള്ളാം എന്നുണ്ട്… ഇയാളെ ബുദ്ധിമുട്ടിക്കാൻ അല്ല… ജീവിതത്തിൽ ഒരു ബുദ്ധിമുട്ടായി ഞാൻ വരത്തുമില്ല…  ഈ താലി എന്റെ കഴുത്തിൽ ചാർത്തിയവനെ കാണാൻ മനസ്സിൽ ഒരു ആഗ്രഹം..

തനിക്ക് തോന്നുന്നുണ്ടോ ഞാൻ ആ ചാർത്തിയ താലിക്ക് ഒരു പരിഗണനയും കൽപ്പിക്കുന്നില്ല എന്ന്…. ആ താലി ചാർത്തിയത് ഞാനാണെങ്കിൽ. തനിക്ക് സമ്മതമാണെങ്കിൽ തന്നെ ഞാൻ കൂടെ കൂട്ടുക്കാ തന്നെ ചെയ്യും..

ആ വാക്കുകൾ അവളിൽ വലിയ ആശ്വാസം തീർത്തു..

ഇപ്പൊ എന്തായാലും എനിക്ക് കുറച്ച് ലക്ഷ്യങ്ങൾ കൂടെയുണ്ട് അതെല്ലാം തീർന്നോട്ടെ.. നീയാണ് എന്റെ ഭാര്യ എന്ന് ഈ ലോകത്തോട് ഞാൻ തന്നെ വിളിച്ചു പറയും…. അതുപോരെ..

അവൾ മതിയെന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട്  സമ്മതം നൽകി …..

എന്നിരുന്നാലും അവന്റെ മുഖം ഒന്ന് കാണാൻ അവൾ അധിയായി ആഗ്രഹിച്ചു..

ശെരിയെന്ന ഞാൻ പോട്ടെ.

അതും പറഞ്ഞു കൊണ്ട് അഗ്നി അവിടെ നിന്നും ഇറങ്ങി.

അഗ്നി ഇറങ്ങി 1മണിക്കൂറിൻ ശേഷം..

ജ്വാല സോഫയിൽ  കിടന്ന് ഒന്നു മയങ്ങിപ്പോയിരുന്നു..

പുറത്തെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ജ്വാല ഉണർന്നത്.

വാതിൽ തുറന്നതും അവൾക്ക് മുന്നിൽ ഒരുപാട് സാധനങ്ങളുമായി ഒന്ന് രണ്ടു പേർ നിൽക്കുന്നത് കണ്ടു..

കാര്യം മനസ്സിലാവാതെ ആദ്യം അവളൊന്നു പതറി…. ഒരുപക്ഷേ ആ അണ്ണാച്ചിയുടെ ആളുകൾ ആയിരിക്കുമോ എന്നുവരെ അവൾ ചിന്തിച്ചു..

മാം ഇതെല്ലാം മാമിനുള്ള സാധനങ്ങളാണ് …. ഡ്രസ്സ് വെജിറ്റബിൾസ് ഗ്രോസറിസ്…  അങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാം സാർ തന്നു വിട്ടിട്ടുണ്ട്..

എല്ലാം അകത്തേക്ക് വെച്ച ശേഷം ആളുകൾ പുറത്തേക്ക് ഇറങ്ങി..

ആ പിന്നെ മാഡം ഇത് മാഡത്തിന് തരാനായി പറഞ്ഞു..

അതും പറഞ്ഞുകൊണ്ട് ഒരു പഴയ കവർ അവർ അവൾക്ക് നേരെ നീട്ടി.

അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

അമ്മയുടെ സാധനങ്ങൾ ആയിരുന്നു അത്..

മറ്റെന്തിനേക്കാളും അവൾക്കിന്ന് ഈ ലോകത്ത് വിലപിടിപ്പുള്ളത്..

കുളിച് ഫ്രഷ് ആയി ജ്വാല ഹാളിലേക്ക് വന്നിരുന്നു രാവിലത്തെ സംഭവങ്ങളുടെ ഷോക്ക് ഇപ്പോഴും മനസ്സിൽ നിന്നും വിട്ട് മാറിയിട്ടില്ല എങ്കിലും ഒരാശ്വാസം എവിടെയോ ഉണ്ട്.

ഇതേ സമയം മറ്റൊരിടത്തു.

എന്നാലും ആ ചെറുക്കൻ ആരാവും.
പത്മ ഹാളിൽ ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന് കൊണ്ട് ചോദിച്ചു.

ആ കണ്ണുകൾ അത് കണ്ട് നല്ല പരിജയം ഉള്ളത് പോലെ..

ദീപ്ത പറഞ്ഞു….

പരിചയം ഉള്ളതുപോലെ തോന്നിയിട്ട് എന്താ കാര്യം? ആരാണെന്ന് അറിയണ്ടേ..

കണ്ടിട്ട് പൂത്ത പണമുള്ള ഒരുത്തൻ ആണെന്ന് തോന്നുന്നു…

പത്മ പറയുന്നത് കേട്ട് ദീപ്തയുടെ കണ്ണുകൾ വെളിയിൽ വരുന്നതുപോലെ ഉരുണ്ട് വന്നു..

ഈശ്വരാ അങ്ങനെ വല്ല പണക്കാരൻ ആണെങ്കിൽ. ശ്ശേ…

അവിടെ സംസാരത്തിനിടയിലേക്കാണ് ശേഖരൻ കടന്നുവന്നത്..

മുഖം ആകെ വാടി തളർന്നിരിക്കുന്നു…. വല്ലാത്ത സങ്കടം ആ മുഖത്തുണ്ട്..

ശേഖരനെ കണ്ടതും പത്മ അദ്ദേഹത്തിന്റെ അരികിലേക്ക്..

എന്തുപറ്റി എന്താ മുഖം എല്ലാം വല്ലാണ്ട് ഇരിക്കുന്നത്..

ആ അണ്ണാച്ചി അദ്ദേഹം വിളിച്ചിരുന്നു.

എന്താ പറഞ്ഞത്…

കൊടുക്കാനുള്ള പണം ഒരാഴ്ചക്കുള്ളിൽ കൊടുത്തു തീർക്കാൻ….. ഇല്ലെങ്കിൽ ദീപ്തയെ അയാൾക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ..

അച്ഛാ…

  ഇരുന്നിടത് നിന്നും ചാടി എഴുന്നേറ്റു ദീപ്ത.

നിങ്ങൾ എന്തൊക്കെയാ മനുഷ്യാ ഈ പറയുന്നത്…..

ജ്വാലയെ അണ്ണാച്ചി ചോദിച്ച സമയത്ത് ഈ ചൂടൊന്നും നിങ്ങൾ രണ്ടുപേർക്കും ഞാൻ കണ്ടില്ലല്ലോ..

ജ്വാലയെ പോലെയാണോ ദീപ്ത…..

എനിക്ക് രണ്ടു പേരും ഒരുപോലെയാണ്..

ശേഖരൻ പറഞ്ഞു….

എങ്കിൽ എനിക്ക് അങ്ങനെയല്ല എനിക്ക് എന്റെ മകളെ മാത്രമേ മകളായി കാണാൻ കഴിയൂ ….

ഇനി എന്ത് ചെയ്യും മനുഷ്യാ…

ഇനി എന്ത് ചെയ്യാൻ ഒരാഴ്ചയ്ക്കുള്ളിൽ അത്രയും തുകയൊന്നും നമ്മളെക്കൊണ്ട് കൂട്ടിയ കൂടത്തില്ല..

പിന്നെ അച്ഛൻ എന്താ പറയുന്നത്? എന്നെ അദ്ദേഹത്തിന് കെട്ടിച്ചു കൊടുക്കാമെന്നോ..

പത്മയും അമ്പരപ്പോടെ ശേഖരനെ നോക്കി..

എനിക്ക് മുന്നിൽ വേറെ വഴിയൊന്നും കാണുന്നില്ല..

ദേ മനുഷ്യൻ അനാവശ്യം പറഞ്ഞ കെട്ടിയോൻ ആണെന്ന് ഞാൻ നോക്കത്തില്ല തല്ലി ചതിച്ചു കളയും ഞാൻ….

എന്നാ നീയൊരു കാര്യം ചെയ്യ്. നീ അങ്ങേരെ പോയി വിവാഹം കഴിക്ക്. അല്ലെങ്കിലും നിനക്കും എനിക്കും വേണ്ടി എടുത്ത പണം ഒന്നുമല്ല ഈ പലിശമേൽ പെരുകി നിൽക്കുന്നത്… ദേ ഇവളുടെ ധൂർത്തിനും പഠനത്തിനു വേണ്ടി എടുത്ത തന്നെയാണ്…

എന്നുവച്ച്   പണം കൊടുക്കാനില്ലെന്ന് വെച്ച് മകളെ കെട്ടിച്ചു കൊടുക്കാം എന്നാണോ…

ജ്വാലയെയും ഇതുപോലെ തന്നെ അല്ലായിരുന്നോ..

ദേ മനുഷ്യൻ  ആ എരണം കെട്ടവളുടെ കാര്യം ഇവിടെ മിണ്ടിപ്പോകരുത്…

എന്നാ കടം വീട്ടാനുള്ള പോംവഴി തള്ളയും മോളും അങ്ങ് കണ്ടുപിടിച്ചോ ഞാനിവിടെ നിന്നും അങ്ങ് ഇറങ്ങിത്തരാം..

അതും പറഞ്ഞുകൊണ്ട് ശേഖരൻ മുറിയിൽ കയറി കഥക് വലിച്ചടച്ചു..

എന്താ അമ്മ ഇനി ചെയ്യ…

എനിക്കെ ങ്ങനെ അറിയാം…..

അന്ന് രാത്രി….

സമയം 7 മണിയോടെ ആയിരിക്കുന്നു.

പതിവില്ലാതെ കോളിംഗ് ബെൽ തുരുതുരെ മുഴങ്ങി..

പത്മയും ദീപ്തയും ശേഖരനും ഹാളിൽ എന്തെന്നില്ലാത്ത ചിന്തയിലായിരുന്നു…

ആരാണെന്ന് പോയി നോക്ക് മോളെ…

പത്മ പറഞ്ഞു

ദീപ്ത മനസ്സില മനസ്സോടെ വാതിൽക്കൽ എത്തി

പുറത്ത്  നല്ല കോരിച്ചൊരിയുന്ന മഴയാണ്…..

വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ദീപ്ത ഒന്ന് ഞെട്ടി…

ദീപ്തയെ കണ്ടതും കറ പിടിച്ച പല്ലുകൾക്കൾ കാട്ടിക്കൊണ്ട് അദ്ദേഹം ചിരിച്ചു…

അയാളെ കണ്ടതും ദീപ്ത അകത്തേക്ക് ഓടിക്കയറി..

മകളുടെ ഭയത്തോടെയുള്ള പാച്ചിൽ കണ്ട് അച്ഛനും അമ്മയും ഉമ്മറത്തേക്ക് വന്നു…

ഇരുവരും അദ്ദേഹത്തെ കണ്ടു ഞെട്ടിത്തരിച്ച് അനങ്ങാൻ പറ്റാത്ത വിധം നിന്നിടത്ത് തറഞ്ഞു നിന്നു….

Similar Posts

Leave a Reply