പ്രണയമംഗല്യം…. 12
പ്രണയമംഗല്യം 💞
തന്റെ മുറിയിൽ എത്തിയതും ആർത്തലച്ചു കരഞ്ഞുകൊണ്ട് ചിന്മയി കട്ടിലിലേക്ക് വീണു.
ഇല്ല ഞാനതിന് സമ്മതിക്കില്ല രുദ്ര ദേവ് അവൻ എന്റെ ആണ്.
വെറുതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട അവൾ അവിടെ കിടന്നുറങ്ങിപ്പോയി.
ഒരുപാട് നേരം കഴിഞ്ഞതിനു ശേഷമാണ് അവൾ കണ്ണ് തുറന്നത്. ഫോണിൽ നിർത്താതെയുള്ള നോട്ടിഫിക്കേഷനും കോൾസും വരുന്നത് അലോസരമായതിനാലാണ് അവളുടെ ഉറക്കം മുറിഞ്ഞത്. ഫോൺ നോക്കിയവൾ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും മെസ്സേജും അതേ നമ്പറിൽ നിന്നും ഒരുപാട് കോൾസ് വന്നത് ശ്രദ്ധിച്ചു.
നോക്കിയപ്പോൾ മനസ്സിലായി അത് കരുണയുടെതായിരുന്നു.
എല്ലാവരും വിഷമിച്ചു നിന്നപ്പോഴും കരുണയുടെ മുഖത്ത് സഹതാപമോ സങ്കടമോ അങ്ങനെ യാതൊരുവിധ ഭാവവും കാണാൻ കഴിഞ്ഞില്ല.
അത് എന്തുകൊണ്ടാവും എന്ന ചിന്തിച്ചിരുന്നപ്പോഴാണ് തനുവിന്റെ ഡ്രെസ്സിന്റെ ടൈറ്റ്സും പിന്നെ അതിന്റെ സ്റ്റിച്ച് വിട്ട കാര്യങ്ങളും ഒക്കെയായി കുറെ ഫോട്ടോസ് അതിനു അടിയിൽ കുറെ കാര്യങ്ങൾ എഴുതി ചേർത്തേക്കുന്നു.
നിറഞ്ഞിരുന്ന കണ്ണുകൾ അത് വായിച്ചതിനുശേഷം കണ്ണുനീരെല്ലാം വറ്റി അവിടെ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു. കരുണക്ക് ആവശ്യം രുദ്രദേവനെയാണ്. മാത്രമല്ല അവന്റെ അളവറ്റ സ്വത്തുക്കൾക്കും അവകാശി അവന്റെ ഭാര്യയായവൾക്കും അവർക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങൾക്കുമാണ്. അതൊരിക്കലും മറ്റൊരാൾക്ക് പോകുന്നതിനെപ്പറ്റി കരുണയ്ക്ക് ചിന്തിക്കാനേ പറ്റുന്നില്ല.
പക്ഷേ ഇവിടെ ചിന്മയിയെ കൂട്ടുപിടിച്ചാൽ കിട്ടുമെന്ന് കരുണ സ്വയം വിശ്വസിച്ചു.
അതിന് ചിന്മയുടെ കൂടെ നിൽക്കണം രുദ്രനെ ചിന്മയിക്ക് കൊടുക്കാം എന്നുള്ള വാഗ്ദാന ഉടമ്പടിയാണ് ഒരു വാട്സപ്പിൽ കരുണ അയച്ചുകൊടുത്തത് അത് വായിച്ച് ചിന്മയിയുടെ കണ്ണുകൾ തിളങ്ങി.
ഏത് വിധേനയും രുദ്രനെ സ്വന്തമാക്കണമെന്ന വാശിയായി അവൾക്ക്.
ഒപ്പം തനുവിനെ പാടെ ഇല്ലാതാക്കണമെന്ന ദുരാഗ്രഹം കൂടിയായി.
ഓരോന്ന് ഓർത്തിരുന്നപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
ചിന്മയി ഒക്കെ ആണോ?
എടുത്തതെ മുഖവുരയൊന്നുമില്ലാതെ കരുണ സംസാരിച്ചു തുടങ്ങി.
അതിലൊന്ന് അമ്പരന്നെങ്കിലും വിളിച്ചത് കരുണ ആണെന്നും ഒന്നിനും മടിയില്ലാത്തവൾ ആണെന്നുമൊക്കെ ഇതിനോടകം അവൾക്ക് മനസിലായിരുന്നു.
മ്മ്…
അത്രയും തെളിച്ചമില്ലാത്തൊരു മൂളൽ തിരികെ നൽകിയവൾ.
മനസ്സില്ലാതെ കാര്യം പറയാം, അടുത്ത നീക്കം എങ്ങനെയാണ് നമ്മളുടെ?
എന്ത് നീക്കം എനിക്ക് മനസ്സിലായില്ല??
കൊള്ളാം ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ടും ഇപ്പോഴും ചിന്മയക്ക് തനുവിനെ ഇഷ്ടമാണെന്ന് ഞാൻ വിശ്വസിക്കണം അല്ലേ? അങ്ങനെയാണെങ്കിൽ ഇപ്പോൾ ഈ ഫോൺകോൾ പോലും താൻ അറ്റൻഡ് ചെയ്യല്ലായിരുന്നു.
തന്റെ മനസ്സിലും രുദ്രനെ വേണം എന്ന ആഗ്രഹം ഉള്ളത് എനിക്ക് നല്ലപോലെ അറിയാം.
കരുണയുടെ ആ തുറന്നുപറച്ചിൽ അവൾക്ക് തിരിച്ചൊന്നും പറയുവാനായില്ല. കാരണം പറഞ്ഞത് അത്രയും സത്യമാണല്ലോ. തന്റെ ഇഷ്ടം അതൊന്നു കൊണ്ട് മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയെടുത്തത്.
അത് അവർക്ക് നല്ലതുപോലെ അറിയാം.
എനിക്ക് ഇനിയൊന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല,
കാരണം?
തനു ഒരുപക്ഷെ ക്ഷമിച്ചേക്കാം, എനിക്കൊരിക്കലും അതിനു പറ്റില്ല. കർമ്മ…. അത് വരുമ്പോൾ വരട്ടെ, ഞാൻ തരാനുള്ളത് തരും. നിനക്ക് അര മണിക്കൂറിനുള്ളിൽ ഒരു മെസ്സേജ് വരും. വേറെയൊന്നുമല്ല, ഇപ്പോഴത്തെ നിന്റെ ജോലിയങ്ങു പോകും. നീ പിന്നെയും ആ പീറ വക്കീലിന്റെP. A ആയി മാറും.
രുദ്രൻ അവളോട് പറഞ്ഞതൊക്കെയും, ശേഷം ഫോണിൽ വന്ന മെസ്സേജും അവൾ അതുപോലെ കരുണയോട് പറഞ്ഞു കൊടുത്തു.
ഹേയ് താൻ അതിനു ടെൻഷൻ ആവാതെ.
തനിക്കൊരു ജോലി ഒപ്പം ഉയർന്ന ശമ്പളം അത് കിട്ടിയാൽ പോരേ… ഞാൻ നല്ലൊരു കമ്പനി തനിക്ക് വേക്കൻസി റെഡിയാക്കി തരാം ഉയർന്ന ശമ്പളവും കിട്ടും. എന്താ സമ്മതമാണോ?
എത്ര രൂപ സാലറി കിട്ടും?
എടുത്തടിച്ചപോലെ തിരിച്ചു ചോദിച്ച ചോദ്യം കരുണക്ക് ഇഷ്ടായില്ല, എങ്കിലും ആദ്യമേ അവളെ പിണക്കേണ്ടെന്ന് കരുതി കരുണ മൗനം പാലിച്ചു.
ഹലോ കരുണ കേൾക്കുന്നില്ലേ….
ങേ… ആഹ് യസ് യസ് ആം ദെയർ… താൻ എത്രയാണ് ഉദ്ദേശിക്കുന്നത്.?
എനിക്ക് കഴിഞ്ഞ മാസം വരെ എൺപതിനടുത്തു സാലറി കിട്ടിയിരുന്നു.
അറുപതെന്നല്ലേ നേരെത്തെ പറഞ്ഞത്.?
പെട്ടന്നുള്ള കരുണയുടെ ചോദ്യത്തിൽ ഒന്ന് ഞെട്ടിയെങ്കിലും അബദ്ധം പറ്റിയപോലെ അവളൊന്ന് നാവ് കടിച്ചു.
അത്…അതുപിന്നെ..
മ്മ് ഇട്സ് ഒക്കെ, ഇന്നത്തെ കാലത്ത് ആർക്കാണ് പൈസക്ക് ആവശ്യം ഇല്ലാത്തത്. എന്നിരുന്നാലും അറുപതു കൂടി അറുപത്തി അഞ്ചോ മറ്റോ പറഞ്ഞിരുന്നെങ്കിൽ…. കുറച്ചു ഭേദം ഉണ്ടായിരുന്നു. ഇത് ഒറ്റ ചാട്ടത്തിൽ നേരെ എട്ടിൽ വന്നത് കുറച്ചു കൂടിപ്പോയി.
കരുണ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു.
അതുകൂടി കേട്ടതും ചിന്മയിക്ക് പിന്നെയൊന്നും പറയാനില്ലെന്നായി.
ശരി താൻ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ. ഞാൻ എപ്പോൾ ജോലിക്ക് ജോയിൻ ചെയ്യണം?
ഇപ്പോൾ തന്നെ റിസൈൻ ലെറ്റർ ഇടാൻ പോവുകയാണ്.
ഓക്കേ നാളെ രാവിലെ 10 മണിയാകുമ്പോൾ ജംഗ്ഷനിൽ കാത്തുനിൽക്കു.
ഞാൻ അവിടെ വണ്ടിയുമായി വരാം .
ഓഫീസിൽ ഞാൻ തന്നെ പരിചയപ്പെടുത്താം .
ശേഷം നമുക്ക് ഒരു ഔട്ടിംഗ് അവിടെവച്ച് കാര്യങ്ങളൊക്കെ ഡിസ്കസ് ചെയ്യാം.
ശരി എല്ലാം പറഞ്ഞതുപോലെ..
ഫോൺ വെച്ചതിനു ശേഷം കരുണ എന്തൊക്കെയോ ഗുഡമായി ആലോചിച്ചു.
ഇതുകൊണ്ടൊന്നും അരുന്ധതിയുടെ കുടുംബവും തളരില്ലെന്ന് അവൾക്കറിയാം.
എങ്കിലും ഒരു ടെസ്റ്റ് ഡോസ് ആയിട്ട് ചെയ്തതായിരുന്നു.
അവിടെയും രക്ഷയായി ഒരുതരത്തിലും തനുവിനെ രുദ്രന്റെ ഭാര്യയായി അംഗീകരിക്കുവാൻ കരുണയ്ക്ക് കഴിയുന്നില്ല.
ആ സ്ഥാനം എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അതിയായ മോഹം ഉള്ളിലുണ്ട്.
പക്ഷേ അതിലേക്ക് എത്തിച്ചേരാൻ ഒരു വഴിയും കിട്ടുന്നില്ല.
അവന്റെ ഭാര്യ പദവി ആഗ്രഹിച്ചിട്ടൊന്നുമല്ല, കുഞ്ഞിലെ മുതലേ അമ്മയും അച്ഛനും പറഞ്ഞു കേട്ടിട്ടുള്ള അവരുടെ സൗഭാഗ്യങ്ങളും അളവറ്റ സ്വത്തും ആഡംബരവും അന്നുമുതലേ തലയ്ക്കു പിടിച്ചിരുന്നു.
അതിനോടുള്ള കൊതിയാണ്.
മാരേജ് പ്രൊപോസൽ മുന്നോട്ടുവെപ്പിച്ചിട്ടും സാധാരണ കുടുംബവും എളിമയുള്ള ഒരു പെൺകുട്ടിയും മാത്രം മതിയെന്ന് അവർ നാലുപേരും ഒരുപോലെ തീരുമാനമെടുത്തു .
അത് ഒരിക്കലും തനിക്ക് അക്സെപ്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നു.
സാധാരണ ജീവിതം നയിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുവാൻ പോലും ബുദ്ധിമുട്ടാണ്.
എങ്കിലും ഒരു കൈ നോക്കാമെന്ന് കരുതിയാണ് അന്ന് അണിഞ്ഞൊരുങ്ങി മുന്നിൽ ചെന്നപ്പോൾ അച്ഛനും അമ്മയും കണ്ടു പിടിക്കുന്നവളെ മതിയെന്ന് പറഞ്ഞു തന്നെ ആട്ടി വിട്ടത്.
ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ്.
💞
രാവിലെ അരുന്ധതിയും കുടുംബവും കുറെ ക്യാമറ കണ്ണുകളുടെ മുന്നിലാണ്.
അടുത്ത ദിവസങ്ങളിൽ അരുന്ധതി ചെയ്യാനിരിക്കുന്ന പ്രോഗ്രാമിന്റെ കാര്യങ്ങൾ ആണ് വിഷയമെങ്കിലും പ്രധാന വിഷയം പ്രോഗ്രാമിൽ മരുമക്കൾ കൂടി പങ്കെടുക്കുന്നുണ്ടെന്നാണ്.
മാധു പണ്ട് മുതലേ ഡാൻസിനും സ്പോർട്സ് ഐറ്റംസ് ഒക്കെ ചെയ്തു ശീലം ഉണ്ടെങ്കിലും തനുവിന് അതിലൊന്നും വലിയ പിടിയില്ല. അവൾക്ക് ഏറെയും ചിത്രങ്ങൾ വരക്കാൻ ആയിരുന്നു താല്പര്യം.
വീട്ടിൽ ആരും ആരെയും ഒന്നിനും നിർബന്ധം പിടിപ്പിക്കാറില്ല. ചിമ്മു ഒഴികെ തങ്ങൾ രണ്ടും ഒന്നിനും വാശി പിടിക്കാറുമില്ല. ദേവു പിന്നെയും. അഭിപ്രായങ്ങൾ പറയുമെങ്കിലും തനുവിന് പിന്നെ ഒന്നിനും ഒരു പരാതിയും ഇല്ലായിരുന്നു.
എന്തിനേറെ സ്വന്തം വിവാഹം പോലും അവൾക്ക് തീരുമാനം എടുക്കാൻ സമയം കിട്ടുംമുൻപേ നടന്നിരുന്നു.
ആ ഓർമയിൽ പോലും അവളൊന്നു ചിരിച്ചു.
എല്ലാ പെൺകുട്ടികൾക്കും വിവാഹത്തെ കുറിച്ച് എന്തെങ്കിലും സ്വപ്നം കാണും.
അങ്ങനെ താനും എന്തൊക്കെയോ സ്വപ്നം കണ്ടിരുന്നു. എന്നാലൊരിക്കലും ചേച്ചിയെ വധുവായി സ്വീകരിക്കുവാൻ ഇരുന്നായാൾ തന്റെ വരനായിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല.
ഒന്നായി തീരുവാൻ സമയമെടുക്കും എന്നൊക്കെ പറഞ്ഞെങ്കിലും ആളിത്ര ഫ്രണ്ട്ലി ആകുമെന്ന് കരുതിയിരുന്നില്ല.
തന്നെ മാത്രമല്ല, തന്റെ കുടുംബത്തിനെയെല്ലാം ഒരുപോല കൊണ്ടുപോകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പറഞ്ഞു കേട്ടിട്ടുള്ള ഭർത്താക്കന്മാരെ ഒക്കെയും മാറ്റിമറിച്ചുകൊണ്ടാണ് ദേവേട്ടൻ തന്നോട് പെരുമാറുന്നത്.
അടുത്ത് കാണുമ്പോൾ പലപ്പോഴും പരിസരം നോക്കാതെ താൻ തന്നെ വായിനോക്കിപ്പോകും.
💞
എന്തോന്നാടി ഇങ്ങെനെ പബ്ലിക്കായി അങ്ങേരുടെ ചോര ഊറ്റുന്നെ?
മര്യാദക്ക് ഇരിക്ക്… അടുത്തത് നമ്മളോടാ ഇവറ്റകൾ ചോദിക്കാൻ പോകുന്നെ.
കൈമുട്ടിനിട്ടൊരു തട്ടും തന്നു മാധു പറഞ്ഞപ്പോഴാണ് ഇപ്പോഴും രുദ്രനെ നോക്കിയിരിക്കുവായിരുന്നെന്ന് മനസ്സിലായത്.
താൻ നോക്കിയത് ആള് കണ്ടിട്ടുണ്ടാകുമോന്നു അറിയാനായി തനു നേരെ നോക്കിയപ്പോൾ കണ്ടത് തന്നെ മാത്രം നോക്കി കള്ളച്ചിരിയോടെ തലയാട്ടുന്നവനെയാണ്.
അതോടെ ആക്കാര്യത്തിലും തീരുമാനം ആയെന്നപോലെ തനു നേരെയിരുന്നു.
ഈ സമയമാണ് കരുണ ഫോൺ വിളിയൊക്കെ കഴിഞ്ഞു ഹാളിലേക്ക് വരുന്നതും സന്തോഷത്തോടെ അവിടെയിരിക്കുന്ന തനുവിനെ കാണുന്നതും.
അവളുടെ മുഖത്തെ സന്തോഷവും നാണവും പ്രസരിപ്പും ഒക്കെയും കരുണയുടെ ദേഷ്യം ഉച്ചിയിൽ എത്തിക്കാൻ പാകത്തിനുള്ളതായിരുന്നു.
അതിന്റെ കൂടെ തനുവിന് സപ്പോർട്ട് ചെയ്യാനായി മാധുവും ഉള്ളത് അവളെ കൂടുതൽ ക്ഷോഭിതയാക്കി.
എന്തെങ്കിലും പരിധിവിട്ട് പറഞ്ഞോ ചെയ്തോ പോയാൽ രുദ്രൻ ചിന്മയിക്ക് കൊടുത്ത കൺസിഡറേഷൻ ഒരുപക്ഷെ തനിക്ക് കിട്ടിയെന്ന് വരില്ല. ചവിട്ടിക്കൂട്ടി മുറ്റത്ത് ഇടും. എന്നിട്ടു ഒരു സോറിയും വേണേൽ പറയും… അതും ഉറപ്പില്ല, കാരണം നോവിക്കുന്നത് അവന്റെ ഭാര്യെ ആണ്.
പ്രഭാസുപറഞ്ഞപോലെ ദേവസേനയുടെ ദേഹത്ത് തൊടുന്നവർ ബാഹുബലിയുടെ വാളിന് തൊടുന്നപോലെയാണ്..
അതിലും കഷ്ടമായിരിക്കും തന്റെ അവസ്ഥ.
ഒളിഞ്ഞു നിന്നു യുദ്ധം ചെയ്യുന്നതാ ബുദ്ധി. അതിനു പറ്റിയ ആൾ ഇവളുടെ ഇരട്ടയായ ആ പെരട്ട മതി.
കിട്ടുവാണേൽ തല്ല് അവൾക്ക് കിട്ടിക്കോട്ടേ.
💞
ന്താ മോളേ ഇവിടെ നിൽക്കുന്നെ വാ അങ്ങോട്ട് വന്നിരിക്കു.
തോളിൽ തട്ടി നരേന്ദ്രൻ പറഞ്ഞതിന് വിളറിയ ഒരു ചിരി ചിരിച്ചവൾ സോഫക്ക് അരികിലേക്ക് ചെന്നിരുന്നു.
പുതിയ പ്ലാൻ ന്തേലും നോക്കുന്നുണ്ടോ…?
അടുത്തേക്ക് വന്നിരുന്നുകൊണ്ട് നരേന്ദ്രൻ ചോദിച്ചു.
എന്ത് അങ്കിൾ?
അല്ല മോളിപ്പോ ചെയ്യുന്ന ജോലിയിൽ വേറെയും പ്ലാൻ വെല്ലോം ഉണ്ടോന്ന് അറിയാനാ.?
നോ നെവർ അങ്കിൾ.
മ്മ്മ് അതായിരിക്കും നല്ലത്.
എന്താ?
അല്ല, ഇപ്പോൾ പോകുന്നപോലെ പോയാൽ മോൾക്ക് നല്ലതേ വരൂ… ഇല്ലെങ്കിൽ പണി പാളിപ്പോകും. അറിയാത്ത പരിപാടി ചെയ്യാനോ, ചെയ്യിപ്പിക്കാനോ ശ്രമിക്കരുത്. അത് നല്ലതിനാവില്ല.
അവൾ മറുപടി എന്തെങ്കിലും പറയും മുൻപേ അയാൾ എഴുന്നേറ്റു പോയിരുന്നു.
പറഞ്ഞതിൽ ഒക്കെയും. എന്തൊക്കെയോ മുന്നറിയുപ്പുകൾ ഉള്ളതുപോലെ തോന്നി.
പുറകിനു ചെന്ന് പിടിച്ചു നിർത്തി ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ ഈ കാലത്തിൽ ഒരിക്കൽ പോലും ഒന്നിനും കിട്ടിയിട്ടില്ല.
അതുകൊണ്ട് തന്നെ ഇതും മനസിലിട്ടുകൊണ്ട് നടക്കുകയാ സ്വയം കണ്ടുപിടിക്കുകയോ ചെയ്യുവല്ലാതെ നരേന്ദ്രനെയോ അരുന്ധതിയെയോ കൂടുതലൊന്നും അറിയില്ല, അറിഞ്ഞാലും കിട്ടില്ല.
അയാളുടെ പഴയ പ്രണയം പോലും ആരാന്ന് അറിയാൻ നോക്കിട്ട് അമ്മക്ക് കിട്ടിയത് ചെകിട്ടത്ത് ഒരടിയായിരുന്നു.
കർണ്ണൻ…. അയാൾ ആരാണെന്നും മനസ്സിലാകുന്നില്ല….. ആകെ ഒന്നും പിടികിട്ടാത്തൊരു വ്യക്തിയാണ് നരേന്ദ്രൻ.
എങ്കിലും രുദ്രൻ അന്നും ഇന്നും എന്നും ഒരു അടങ്ങാത്ത മോഹമാണ്. ശിവയെക്കാൾ എന്തുകൊണ്ടും രുദ്രനാണ് മികച്ചത്.
അതോർക്കുമ്പോഴാണ് തനുവിനോട് ദേഷ്യം കൂടുന്നത് .
അതൊക്കെയോർത്തു ചിന്തിച്ചിരുന്നവൾ ഇമകൾ മാറ്റി രുദ്രനിൽ എത്തിയപ്പോ ആ കണ്ണുകൾ തനിക്ക് നേരെയാണെന്ന് കണ്ടപ്പോൾ ആദ്യം സന്തോഷം തോന്നിയരങ്കിലും ആ കണ്ണുകളിലെ ഭാവം മറ്റൊന്നാണെന്ന് മനസിലായപ്പോൾ കരുണ അറിയാതെ ഉമിനീർ വിഴുങ്ങി.
അതുകണ്ടു രുദ്രൻ ഒന്ന് പുഞ്ചിരിച്ചു. ഒരുപാട് അർഥങ്ങൾ വെച്ച് അത്രയും മനോഹരമായി.
💞
തുടരും…….





