രചന – നിള കാർത്തിക
സായി……. “” ചുണ്ടുകൾ മന്ദ്രിക്കുന്നതിനൊപ്പം കഴുത്തിൽ പറ്റിചേർന്ന് കിടക്കുന്ന ചരടിലൂടെ ഓടി നടന്നു, കണ്ണുകൾ നാല് പാടും ഓടുമ്പോൾ കണ്ടു ആദം സാറും പിന്നെ അറിയാൻ മേലാത്താരൊക്കായോ പിടി വലി നടത്തുന്നു , കൈകാലുകൾ വിറകൊണ്ടാ ആ നിമിക്ഷമവൻ തിരിഞ്ഞു നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു കൊണ്ടടുത്തേക്ക് വന്നുമാറിൽ ചേർന്ന് കിടക്കുന്ന താലി വിരലാൽ പൊക്കിയെടുത്തു ചുണ്ടോടമർത്തികൊണ്ട് കൊണ്ടെന്റെ കണ്ണിൽ നോക്കി പറഞ്ഞു. ഇഷ്ട്ടമാണെനിക്ക് ഈ കുണ്ടും കുഴിയെ…… “” മുമ്പിൽ കാണുന്നതും ആ വാക്കുകളും വിശ്വാസം വരാതെകണ്ണുകൾ ചിമ്മി തുറന്ന ആ നിമിക്ഷം എന്റെ കവിളിൽ തട്ടി വിട്ടിരുന്നു അവൻ. എന്ത് പണിയാടോ ഈ കാണിച്ചത് ചെറ്റതരം കാണിക്കുന്നോ ഏഹ്…… “” പയ്യനെന്നു പറയുന്നയാള് സായിയുടെ തോളിൽ പിടിച്ചു തിരിച്ചു കോണ്ട് ചോദിക്കുമ്പോഴും തനിക്കൊരു മറയെന്നോണം നിൽക്കുന്നവനെ അതിശയത്തിനപ്പുറം ഇഷ്ട്ടത്തോടെ നോക്കി.
രണ്ടാം കെട്ട് കാരനായ നിനക്ക് എന്റെ പെണ്ണിനെ യല്ലാതെ വേറെയാരെയും കിട്ടിയില്ലേ…. ഇതു സായിയുടെ പെണ്ണാണ്… ആഹാ ആളെ പറഞ്ഞു പറ്റിക്കുന്നോ രാജി…. എന്ത് പണിയാ ഈ കാണിച്ചത് മകൾക്കിങ്ങനെയൊരു ബന്ധമുണ്ടായിട്ടാണോ എന്റെ മോന്റെ തലയിൽ വെയ്ക്കാൻ നോക്കിയേ കൊള്ളാലോ….. എന്റെ കുഞ്ഞിന് ഈ കല്യാണമിഷ്ടമില്ലായിരുന്നു…. അവളുടെ നിവൃത്തി കേട് കൊണ്ടാണവളിതിനു സമ്മതിച്ചത് ഞാനാണ് ഈ കുഞ്ഞിനെ അറിയിച്ചതു ഞാൻ പറഞ്ഞിട്ടാണ്…. ഇതാണ് ശരി ഞങ്ങളുടെ ഗതികേടിനു എന്റെ കുഞ്ഞനെ കുരുതി കൊടുക്കാൻ പറ്റില്ല ശങ്കരേട്ടാ മാപ്പാക്കണം……. അവർ അയാൾക്ക് നേരെ ഇരു കൈകൾ കൂപ്പി നിന്നതുമപ്പോഴും അമ്മ പറഞ്ഞ വാക്കുകൾക്ക് അർത്ഥതലങ്ങൾ തേടുകയായിരുന്നു ഐശ്വര്യ ആ കണ്ണുകൾ അമ്മക്ക് നേരെ ചെല്ലുമ്പോളവൾ കണ്ടു ആ മുഖത്തെ ആത്മസംതൃപ്തി. L ഈ കല്യാണം സമ്മതിക്കില്ല….. “” പറഞ്ഞു കൊണ്ടയാൾ ഐശ്വര്യക്ക് നേരെ വന്നു മാറിനോട് ചേർന്ന് കിടക്കുന്ന താലിയിൽ തൊടനായി വന്നതും ആ കൈയിൽ പിടിത്തമിട്ടിരുന്നു സായി.
“”ഞാൻ കെട്ടിയ ഈ താലിയിലെങ്ങാനും തൊട്ടാലുണ്ടല്ലോ പൊന്നുമോനെ നിന്റെ കൈഞാനോടിക്കും പറഞ്ഞില്ലെയെന്നു വേണ്ട ഇതു അഴിച്ചെടുക്കാൻ ഈ കെട്ടിയ എനിക്കല്ലാതെ വേറെയാർക്കുമില്ല അവകാശം…..ദേ ഇവൾക്ക് പോലും…… പറഞ്ഞു കൊണ്ടവളെ ചേർത്ത് പിടിച്ചിരുന്നു സായി. ദിയ ഇവളെയും കൂട്ടി കാറിലേക്കിരുന്നോ ഞങ്ങളിപ്പോൾ വരാം……ആദമത് പറഞ്ഞതും ദിയയവളെ ചേർത്ത് പിടിച്ചു നടക്കുമ്പോളിടയ്ക്കു തിരിഞ്ഞു നോക്കുനുണ്ടായിരുന്നു ഐശ്വര്യ. പ്രശ്നങ്ങളെങ്ങനെയൊക്കയോ പറഞ്ഞു ഒത്തു തീർപ്പാക്കിയിരുന്നു കുറച്ച് കാശും കൊടുക്കാൻ മറന്നില്ല ആദം. കാറിന്റെ അടുത്തേക്കുചെല്ലുമ്പോഴേ കണ്ടൂ കൈവിരലുകളെ ഞെരടി കൊണ്ടിരിക്കുന്ന ഐശ്വര്യയെ ദിയ അടുത്തിരുന്നു എന്തൊക്കയോ പറഞ്ഞുസമാധാനിപ്പിക്കുന്നുണ്ട്. അമ്മേ ഒത്തിരി നന്ദിയുണ്ട്…. “” സായി രാജിയുടെ കൈയിൽ ചേർത്ത് പിടിക്കുമ്പോൾ അവർ കണ്ണീരോടെ അവന്റെ കവിളിൽ തലോടി. ഞാൻ അല്ലെ മോനോട് നന്ദി പറയേണ്ടത്…. മോൻ വന്നില്ലായിരുന്നുയെങ്കിൽ എന്റെ കുഞ്ഞ് ഉള്ളിലെ ഇഷ്ട്ടത്തെ കുഴിച്ചു മൂടി ഇഷ്ട്ടമില്ലാത്തൊരുളുടെ കൂടെ ….. നിലനിൽപ്പിന് വേണ്ടി എന്റെ കുഞ്ഞിനെ കൊലക്കു കൊടുക്കാൻ മാത്രം ദുഷ്ടയല്ല അവളുടെ മനസ്സിൽ മോനാനാണെന്ന് മനസിലായപ്പോൾ……. അമ്മ സായിയുടെ കൈയിൽ പിടിച്ചു പറയുന്ന വാക്കുകൾ കേട്ടതും ആ മുഖത്തു നോക്കാനാകാതെ നിന്നു പോയി ഐശ്വര്യ.
അമ്മേ കാറിൽ കയറ് വീട്ടിൽ ചെന്ന്നിങ്ങളുടെ അത്യാവശ്യസാധനങൾ എടുത്തോ….. തല്ക്കാലം ഞങ്ങളുടെ വീട്ടിലേക്ക് പോകാം……. അതെങ്ങനെയാ മോനെ ശരിയാകുന്നെ….. അത്….. “” അവരൊരു വല്ലായ്മ യോടെ ആദത്തിനെ നോക്കി. അതെന്താ അമ്മേ ആ വീട് ഇന്ന് മുതൽ ഐശ്വര്യ യുടെ വീടാണ് അതായത് അമ്മയുടെയും ഐശ്വര്യ യുടെയും കൂടി അപ്പോൾ ത്തിന് സങ്കോചം വിചാരിക്കണ്ട…… അവർ ഇനി അവിടെ നില്കാൻ സമ്മതിക്കില്ല നല്ല ദേക്ഷ്യത്തിലാണ് അയാളുടെ മകൻ…… അമ്മക്ക് ബുദ്ധിമുട്ട് തോന്നേണ്ട വീടിനോട് അടുത്തൊരു വീട് കൊടുക്കാനുണ്ട് ആ വീട് സായി വിലക്ക് ചോദിച്ചിട്ടുണ്ട്….. അവർ പറഞ്ഞ് കഴിയുമ്പോൾ അങ്ങോട്ട് മാറാം എന്താ…… സായി അവരുടെ കൈകൾ പിടിച്ചു സ്നേഹത്തോടെ പറയുമ്പോൾ ഇരു കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. നന്ദി മോനെ എന്റെ കുഞ്ഞിനെ…… “” അവർ കൈകൂപ്പിയപ്പോൾ ആ കൈ ചേർത്ത് പിടിച്ചു ആദം.
അമ്മക്ക് ഇനി മൂന്ന് ആൺ മക്കൾ ഉണ്ട് അല്ലേടാ….. സായി…. ജീവൻ….. കാറിൽ ചാരി നിൽക്കുന്ന ജീവനെയും സായിയെയും നോക്കി ചോദിക്കുമ്പോൾ സന്തോഷത്തോടെ ചിരിച്ചു അവരെ ചേർത്ത് പിടിച്ചു. എനിക്ക് അമ്മയുടെ മോളെ ഇഷ്ട്ടമാണ്….. പൊന്നു പോലെ നോക്കുമെന്ന് പറയുന്നില്ല പക്ഷെ ഒന്ന് പറയാം കരയിക്കില്ല ഒരിക്കലും….. ആ ഉറപ്പ് തരാം….. കാറിൽ നിന്നിറങ്ങിയതും വിളക്കുമായി നിൽപ്പുണ്ടായിരുന്നു ദിയയും പാർവതിയും ആലിയയും ആനിയും മറ്റുള്ളവരും….. പാർവതിയുടെ കൈയിലേക്ക് വിളക്ക് കൊടുക്കുമ്പോളവർ അത് ദിയയുടെ കൈയിലേക്ക് കൊടുത്തു. എന്താ ആന്റി മോളെയും മോനെയും സ്രീകരിക്കു….. ഞാൻ….. ഞാൻ വിധവയല്ലേ മോള് ചെയ്താൽ മതി…. വാക്കുകൾ പെറുക്കി പെറുക്കി അവർ പറയുമ്പോൾ സായി മുന്പോട്ട് വന്നു. അമ്മ കൊടുക്ക്….. ഞങ്ങൾക്ക് അതിൽ കുഴപ്പമില്ല എനിക്ക് ഇങ്ങനെ യുള്ള വിശ്വാസമില്ല അമ്മ…… അതെ ആന്റി….. കൊടുക്ക്….. ദിയ നൽകിയ വിളക്കവർ ഐശ്വര്യയെ എൽപ്പിക്കുമ്പോൾ വലത് കാല് വെച്ച് കയറിയവൾ പുതു ജീവിതത്തിനായി അമ്മയെയും തന്റെ ഭാര്യയെയും ചേർത്ത് പിടിച്ചു കൊണ്ട് സായിയും.
പുറകെ ദിയയുടെ കൈയിൽ പിടിച്ചു മുറുക്കി നിർത്തിയവളെ ആദം. എന്താ ആദം……. “” നിറഞ്ഞു നിൽക്കുന്ന അവന്റെ മിഴികളിലൂടെ ഓടി നടന്നു അവളുടെ കണ്ണുകൾ. ആദം…… “” അവളെ ഇറുക്കി പുണർന്നു ആ നിമിക്ഷമവൻ. ആദം ….. ആരെങ്കിലും കാണും വിട്ടേ ഇതു നമ്മുടെ മുറിയല്ല … “” അവന്റെ നെഞ്ചിൽ തള്ളി വിടാൻ നോക്കുമ്പോളറിഞ്ഞു നനവാകുന്ന തന്റെ തോൾപുറം. അയ്യേ കരയുവാ….. ഗ്രേറ്റ് ആദം ജോൺ….. പേരിന്റെ എടുപ്പേ ഉള്ളു……അല്ലെ,.. ചിരിച്ചു കൊണ്ടവന്റെ മുഖം കൈക്കുള്ളിലെടുത്തു അവൾ പിന്നെ നെറ്റിയിൽ ചുണ്ട് ചേർത്തു. വന്നേ അകത്തേക്ക് പോയി എല്ലാവരും …. സായി തിരക്കും…. കൈയിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറി ദിയ നിറഞ്ഞ ചിരിയോടെ അവനും. 🪶 എന്നാലും ഐശ്വര്യം….. താൻ കൊള്ളാട്ടോ സായിയോടുള്ള ഇഷ്ടം മനസ്സിൽ വെച്ച് വേറെ കല്യാണത്തിന് എങ്ങനെ നിന്നു കൊടുത്താടോ ഏഹ്….. നമ്മുടെ ജീവിതം നമ്മുക്ക് വേണ്ടിയാകണം അല്ലാതെ ത്യഗം ആകരുത്……അത് പിന്നീട് കണ്ണീരെ നല്കൂ,….. ജീവന്നത് പറയുമ്പോൾ വിരലുകൾ ഞെരടി ആരെയും നോക്കാതെ മിഴികൾ കൂമ്പി നിന്നു അവൾ.
മതി ആ കൊച്ചിനെ വിസ്തരിച്ചത് പോകാൻ നോക്കിയേ … “” ആലിയ അവന്റെ തോളിൽ തട്ടി വിട്ടു. “”എടി ഭാര്യയെ തക്കസമയത്ത് നമ്മൾ എത്തിയില്ലയെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു നിന്റെ ഈ ആങ്ങള മാനസമൈന പാടിയേനെ…. അല്ലേടാ സായി….. എന്നാലും താലി കെട്ടി ഇഷ്ട്ടം പറഞ്ഞത് കൊള്ളാം….. “”ഐഷു താൻ സായിയുടെ മുറിയിലേക്ക് പൊയ്ക്കോളൂ കുളിച്ചു ഫ്രഷ് ആക് പെട്ടന്ന് ആയത് കാരണമൊന്നും മേടിക്കാൻ പറ്റിയില്ല നാളെ നമ്മുക്ക് എല്ലാവർക്കും കൂടി ഒരു ഷോപ്പിങ് പോകാം….. ദിയ പറഞ്ഞു കൊണ്ടവളുടെ കൈയിൽ പിടിച്ചു എഴുനേൽപ്പിച്ചു. വാ…….”” എഴുനേറ്റു പോകുമ്പോൾ ജീവനോട് എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നവനെയൊന്ന് നോക്കുമ്പോൾ എന്തോ പരിഭവം ഉള്ളിൽ ഉറ പൊട്ടി എന്താണെന്നു അറിയാത്തൊരു പരിഭവം. സ്വർണ്ണവും സാരിയും ഊരി ദിയേച്ചിയുടെ കൈയിൽ കൊടുത്തു. ഇതു അവര് തന്നതല്ലേ തിരിച്ചു കൊടുത്തേക്കാം…… “” അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് ദിയ മുറി വിട്ടിരുന്നു.
വീട്ടിൽ നിന്നു കൊണ്ട് വന്ന ബാഗിൽ നിന്നു ഇടാനുള്ള തുണിയെടുത്തു കൊണ്ട് കുളിമുറിയിൽ കയറി കണ്ണാടിയുടെ മുമ്പിലെ തന്റെ രൂപത്തിലേക്ക് നോക്കി മാറിനോട് ചേർന്ന് കിടക്കുന്ന ആലിലതാലിയും നെറ്റിയിലെ ചുവപ്പും അതിശയത്തോടെ നോക്കി താലി കെട്ടിയതോർമ്മ വന്നു എന്നൽ സിന്ദൂരം….. കാതിൽ കിട്ടിയ ചുംബനചൂടോടു ചേർന്ന് നെറ്റിയിൽ തടഞ്ഞു പോയ അവന്റെ വിരൽ സ്പർശനത്തെ ഓർത്തു ചുണ്ടിൽ ചിരി വിരിഞ്ഞു. കുളിച്ചിറങ്ങുമ്പോൾ കണ്ടു കബോർഡ് തുറന്ന് എന്തോ യെടുക്കുന്ന സായിയെ. മുടിയിൽ നിന്നു തോർത്ത് എടുത്തു ചുവരിനോട് ചേർന്ന് നിന്നു. ആ താൻ കുളിച്ചോ താഴേക്ക് പൊക്കോളും ഞാൻ കുളിച്ചിട്ട് വരാം….. പറഞ്ഞു തന്നെ നോക്കാതെ കുളിമുറിയിലേക്ക് കയറുന്നവനെ സങ്കട ത്തോടെ നോക്കി നിന്നു. എന്തുകൊണ്ടോ താഴേക്ക് പോകാൻ തോന്നിയില്ല ഒരു തോർത്തും ഉടുത്ത് കുളിമുറിയിൽ നിന്ന് ഇറങ്ങിയതെകണ്ടു സായി ജനലിനോട് ചേർന്ന് നിൽക്കുന്ന ഐശ്വര്യയെ . അവളെന്തോ ചിന്തയിലാണെന്ന് അറിഞ്ഞതും ബനിയൻ തല വഴിയിട്ടു കൊണ്ട് ഷോർട്സ് കൈയിലെടുത്തു കുളിമുറിയിലേക്ക് കയറി.
താൻ വരുന്നില്ലേ…… “” അടുത്ത് വന്നവൻ ചോദിക്കുമ്പോൾ വിറയലോടെ തിരിഞ്ഞു നോക്കി. ഏഹ് ….. “” താൻ വരുന്നില്ലേ ചായ കുടിക്കാം……. “” അത്രയും പറഞ്ഞവൻ പിൻ തിരിഞ്ഞു നടക്കുമ്പോൾ നെഞ്ചോന്നു വിങ്ങി. സാർ….. “” അവളുടെ വിളിയും തിരിഞ്ഞു നി ന്നു. എന്താ വിളിച്ചേ ….. “” അത് സാർ…… “” ഓ….. പറഞ്ഞോ…. എന്താ….. “” നെഞ്ചിൽ കൈയും കെട്ടിയവൻ ചോദിക്കുമ്പോൾ എന്തൊക്കെ ചോദിക്കണമെന്നുണ്ടെങ്കിലും വാക്കുകൾ പുറത്തേക്ക് വരുന്നില്ല യെന്നു അറിഞ്ഞു. ഒന്നുമില്ല യെന്ന് ചുമലനക്കി കാണിക്കുമ്പോഴേക്കുമവൻ നടന്നു അകലുന്നതറിഞ്ഞതും അങ്ങനെ നിന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് ഷാൾ കൊണ്ട് മുഖം തൂത്തു വിട്ടു കൊണ്ട് പിന്തിരിയാൻ നോക്കിയതും ഇരു കയ്യിൽ പിടിച്ച്ചുവരിനോട് ചേർത്ത് നിർത്തി സായി. ഞെട്ടി നോക്കുമ്പോൾ കണ്ടു. തന്നിലൂടെ ഓടി നടക്കുന്ന സായിയുടെ മിഴികളെ ആ ചുണ്ടിൽ പോലുമുണ്ട് കുസൃതി ചിരി. അടുത്തേക്ക് വരുന്ന അവൻ അവനിൽ നിന്നെ ശ്വാസക്കാറ്റ് കഴുത്തിൽ അടിച്ചതും വിറവലോടെ ചുരിദാർ ടോപ്പിൽ പിടിച്ചു നിന്നു. ഐശ്വര്യം…… “” നേർത്ത സ്വരം കാതിൽ വന്നടിച്ചു.
ഉം…… “” മൂളുമ്പോൾ അവളുടെ കൺ ഗോളങ്ങൾ അവ്നിൽ മാത്രമായിരുന്നു. തനിക്ക് എന്തെങ്കിലും പറയാനുണ്ടോ…. ഇല്ല എന്നവൾ ചുമലനക്കി കാണിച്ചതും ഇരു കൈകൾ ചുമലിൽ നിന്നെടുത്തു അവളുടെ തോളിൽ പിടിച്ചു. അത് നുണ….. യെന്തോ ഉണ്ട്…. താനെന്തിനാ കരഞ്ഞേ…… ഒന്നുമില്ല,….. “” ഇഷ്ട്മായില്ലേ എന്നെ….അതൊ അയാളെ കെട്ടാൻ പറ്റാത്ത സങ്കടമാണോ ഐശ്വര്യം……. ചോദിക്കുമ്പോളവന്റെ കണ്ണിലെ കുസൃതിയവൾ കണ്ടു. ഇരു കൈ അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചു അവൾ നീട്ടിവളർത്തിയിരിക്കുന്ന നഖം തന്നിലാമരുന്നതറിഞ്ഞു സായി. ആണെങ്കിൽ……. “” അവനിലേക്ക് മിഴികൾ കൂർപ്പിച്ചു ചോദിച്ചു അവൾ. ആണോ….. കണക്കായി…. ഈ കുണ്ടും കുഴിയും അടക്കാനുള്ള കോട്ടേഷൻ ഈ സായി അങ്ങ് എടുത്തു….. അവനോട് പോയി വേറെ പണി നോക്കാൻ പറഞ്ഞേക്ക്…… ഇനി യെന്നെ അങ്ങനെ വിളിച്ചാൽ……. “” അവന് നേരെ വിരൽ ചൂണ്ടിയതും അതവൻ കോർത്ത് പിടിച്ചു. വിളിച്ചാൽ…… “” കൊല്ലും ഞാൻ…… “” വിരൽ അതെ ബലത്തോടെ അവനിലാമർത്തി കൊണ്ടിരുന്നു. ആരെ…… “” തന്നെ……. “” പറയുകയും കവിൾ അവന്റെ നെഞ്ചിലമർത്തി നിന്നു.
ചിരിയോടെ ഇരു കൈയാൽ ചേർത്ത് പിടിച്ചു പീന്നെ മുഖം താഴ്ത്തി കൊണ്ട് വന്നവളുടെ കവിളിൽ ചുണ്ടുകളാമർത്തി പ്രണയത്തോടെ. ഐശ്വര്യം…… “” ഉം……. “” വാ….. താഴേക്കു പോകാം അല്ലെങ്കിലെല്ലാം കൂടി ഇങ്ങോട്ട് വരും…. “” ചിരിയോടെ പറഞ്ഞു കൊണ്ടവളുടെ കൈയിൽ കോർത്ത് താഴേക്കു നടന്നു. 🪶 രണ്ട് വർഷങ്ങൾക്ക് ശേഷം……. ഇന്ന് ആലിയയുടെയും ജീവന്റെയും മകൻ കേശു വിന്റെ ഒന്നാമത്തെ പിറന്നാൾ ആഘോഷമാണ് അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായത് കാരണം താഴത്തും തറയിലുമല്ല എപ്പോഴും മാമൻ മാരുടെയും ആന്റി മാരുടെയും കൈയിലാണ്. ദിയ….. നീ ഇറങ്ങാറായില്ലേ…. എല്ലാവരും വന്നു തുടങ്ങി എപ്പോൾ കയറിയതാ പെണ്ണെ….. ആദം കതകിൽ തട്ടി വിളിച്ചു കൊണ്ടിരുന്നതും പാതി കതക് തുറന്നു ഒരു കൈ നീണ്ടു വന്നു കൂടെ ഒരു പച്ച ബ്ലൗസും. ഇതെന്താടി ….. നീ ഈസാധനം എനിക്കിടാൻ തന്നതാ…. ആദം എനിക്കിത് ടൈറ്റാണ്…. ഞാൻ നോക്കിയില്ലായിരുന്നു വേറൊരെണ്ണം എടുത്തു താ….. ശേ….. പുതിയ ബ്ലൗസ് എന്തിയെ……. “” അത് കൈ കയറുന്നില്ല….. ആദം ഞാൻ ദിവസവുമിങ്ങനെ വണ്ണം വെച്ചാൽ കാണാൻ ഒരു രസവും കാണില്ല നോക്കിക്കോ….. ഇപ്പോൾ തന്നെ കണ്ടോ…. നീയിങ്ങു ഇറങ്ങി വാ ചുരിദാർ ഒരെണ്ണമിട് ….. അല്ലാതെ ഇനി ആറ് മീറ്റർ ചുറ്റാൻ നിൽക്കണ്ട…..”” കൈയിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞതും ടവൽ കൊണ്ട് മാറ് മറച്ചു കൊണ്ട് ഇറങ്ങി വന്നു ,
ഉന്തി നിൽക്കുന്ന വയറിൽ ഒരു കൈ താങ്ങിയിട്ടുണ്ട്. എന്റെ ദിയ…. നീ ഈ പാവാട മുറുക്കിയാണോടി കെട്ടിയിരിക്ക്കുന്നെ എന്റെ കൊച്ചുങ്ങൾക്ക് വേദനിക്കുമല്ലോ പെണ്ണെ…..പലവട്ടം പറഞ്ഞിട്ടുണ്ട്…. പാവാട ചരടിൽ വിരൽ കൊണ്ട് വലിച്ചവൻ പറയുമ്പോൾ രൂക്ഷമായി നോക്കി ദിയ. പൊക്കോണം…… പിന്നെ അകത്ത് കിടക്കുന്ന മക്കൾക്ക് വേദനിക്കാൻ പോകുവല്ലേ അവിടെ കിടന്നു ഫുട്ബോൾ കളിയല്ലേ…. ചവിട്ടി എന്നെ ഒരു പരുവമാക്കാറായി ആദം ജോണിന്റെ മക്കൾ….. അവൾ കെറുവിച്ചു പറയുമ്പോൾ അവളുടെ വെള്ള കൽ മൂക്കുത്തിയിൽ തട്ടി വിട്ടു ആദം. അവർ കളിക്കട്ടടി വെളിയിൽ വന്നിട്ട് വേണം….. കുരിശിങ്കൽ ഫാമിലി ഫുഡ്‌ബാൾ ടീം ഉണ്ടാക്കാൻ ഭാര്യയെ……സായി സമ്മതിച്ചടി…… “”അയ്യടാ പിന്നെ നിങ്ങളുടെ മക്കളെ പോലെ സായി ഇപ്പോൾ തരും അങ്ങ് ചെല്ല്…… വയറ്റിൽ കിടക്കുന്നെ ഉള്ളു അന്നേരെ തുടങ്ങി രണ്ട് പേരും കൂടി ചേട്ടനും അനിയനും വട്ടാ….. നീ നോക്കിക്കോ ദിയ………. “” മീശ പിരിച്ചു കൊണ്ടവൻ പറയുമ്പോൾ ചിരി വന്നു ദിയക്ക്. കാബോർഡിൽ നിന്നു ചുരിദാർ എടുത്തു തലയിലൂടെ ഇട്ടു പിന്നെയൊരു പാലാസ പാന്റുമിട്ടു ഒരു കുഞ്ഞി പൊട്ട് തൊട്ട് തിരിഞ്ഞതും കണ്ടു തന്നെ ചിരിയോടെ നോക്കി നില്ക്കന്നവനെ അവൻ നീട്ടിയ കൈയിൽ പിടിച്ചു കൂടെ നടക്കുമ്പോൾ ആ തോളിലേക്ക് ചാഞ്ഞു.
ഹാളിലേക്ക് ചെന്നതേ എല്ലാവരും കാത്തിരിപ്പുണ്ട് , ദിയേച്ചി….. ആന്റി യുടെ കുഞ്ഞിമക്കൾ എന്ത് പറയുന്നു….. ദുവാ ഓടി വന്നു വയറിൽ കൈ പൊത്തി പിടിച്ചു. അവിടെ പ്രാക്ടീസ് നടത്തുവാ…. ഇറങ്ങി വരുമ്പോൾ അപ്പന്റെയും അങ്കിൾ മാരുടെയും കൂടെ ഫുഡ്ബാൾ കളിക്കാൻ അല്ലെ ഐശ്വര്യ….. ദിയ ചിരിയോടത്തു പറയുമ്പോൾ എട്ട് മാസമാകാറായ വയറിൽ തലോടി കൊണ്ട് അവളും ചിരിച്ചു. പിന്നെ അല്ലാണ്ട്…..ഇവിടെയും അത് തന്നെ……. ദിയക്കും ഐശ്വര്യക്കും എട്ട് മാസമായി ചേട്ടനും അനിയനും നല്ലൊരു ഒത്തൊരുമ്മ യാണെന്ന് നട്ട്കാരും പറയുന്നു കാരണം ഉണ്ട് ഒരേ മാസം ആണന്നു മാത്രം അല്ല രണ്ട് പേർക്കും ഇരട്ട കുട്ടികളാണെന്നുള്ളതാണ് എല്ലാവരുടെയും ഏറ്റവും വലിയ സന്തോഷം. എല്ലാവരും വന്നാൽ കേക്ക് മുറിക്കാമായിരുന്നു ഇവിടെ ഫുഡ്ബാൾ ക്യാപ്റ്റന് ഉറക്കം വരുന്നുണ്ട്….. ജീവനത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ കേശുവിലായിരുന്നു അവൻ വാ പൊളിക്കുന്നുണ്ട്. കേക്ക് മുറിച്ച് എല്ലാവരും പരസ്പരം കൊടുത്തു.
മമ്മി , രാജിയമ്മ എല്ലാവരും വാ ഓരോ ഫോട്ടോയെടുക്കാം….. സായി വിളിച്ചു പറഞ്ഞു കൊണ്ട് ഫർണാണ്ടാസിനെയും തോളിൽ കൈയിട്ട് കൊണ്ട് വന്നു. സായി അയാളോട് ക്ഷമിച്ചു എന്ന് പറഞ്ഞതോടെയാണ് ദിയ തന്റെ പപ്പായോട് സംസാരിച്ചു തുടങ്ങിയത് ഇപ്പോൾ ആ പിണക്കത്തിന്റെ മഞ്ഞു മല ഉരുകി അയാൾ ചെയ്ത തെറ്റുകൾക്ക് എല്ലാവരോടും മാപ്പ് ചോദിച്ചു. ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ് വീട്ടിലേക്കു വരാൻ പോകുന്നത് നാല് പുതിയ അതിഥികളാണ്. എല്ലാവരും ഒരുമിച്ചു കൂടിയിരുന്നതും ആദം സെൽഫി സ്റ്റിക്ക് ഉയർത്തി പിടിച്ചു. എല്ലാവരുമോന്നു ചിരിച്ചേ…… “”” പറയുകയും ഒറ്റ ഫ്രെമിൽ ഒരു വലിയ ചിത്രം തെളിഞ്ഞു സന്തോഷം മാത്രം അലയടിക്കുന്ന മനോഹരചിത്രം. അവസാനിച്ചു.

by