മംഗല്യ സൂത്രം…. 5
🧡മംഗല്യസൂത്രം : അഞ്ച് 🧡
അല്ലിയുടെ കണ്ണുകൾ നിറഞ്ഞു.
“എനിക്ക്, അച്ഛൻ മോശം മനുഷ്യനാണെന്ന് മാത്രം അറിയാം. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. എന്തിനാണ് അമ്മയ്ക്ക് അദ്ദേഹത്തോട് ഇത്രയും വെറുപ്പ് എന്ന് അറിയില്ല. എന്തിനാണ് ഒരു ആൺകുട്ടിയെയും വിശ്വസിക്കരുത് എന്ന് അമ്മ പറയുന്നത് എന്നും അറിയില്ല. എനിക്ക് സത്യം അറിയണം അമ്മേ…” അല്ലി കെഞ്ചി…
എന്നാൽ ഓർമ്മകളുടെ തീചൂളയിൽ അകപ്പെട്ട മിത്രയുടെ കണ്ണുകൾ നിറഞ്ഞു. അവൾ വേഗം മുഖം തിരിച്ചു.
കാരണം… തന്റെ മകളുടെ മുന്നിൽ വർഷങ്ങൾക്ക് ശേഷം ആ വേദന തുറക്കാൻ അവൾക്ക് ഭയമായിരുന്നു.
“അല്ലി… ചില സത്യങ്ങൾ അറിയുന്നത് നിന്റെ മനസ്സിന് നല്ലതല്ല.” സ്വരത്തിൽ മനപ്പൂർവം കാഠിന്യം വരുത്തിക്കൊണ്ട് മിത്ര മറുപടി പറഞ്ഞു…
“പക്ഷേ ചില സത്യങ്ങൾ അറിയാതിരിക്കുന്നത് അതിലും വേദനയാണ് അമ്മേ… ഞാൻ ഒരിക്കലും അച്ഛനെ തേടി പോവില്ല, പക്ഷെ സ്വന്തം അച്ഛൻ ആരാണെന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ? അയാൾ നല്ലവൻ അല്ലായെന്ന് ചിന്തിക്കാനുള്ള ബോധം എനിക്കുണ്ട് പക്ഷെ അയാൾ എന്നോടും അമ്മയോടും എന്താണ് ചെയ്തതെന്ന് ഞാൻ അറിയുന്നതിൽനിന്ന് അമ്മ എന്തിനാണ് എന്നെ പിന്തിരിപ്പിക്കുന്നത്? ” അല്ലിയുടെ ആ വാക്കുകൾ മിത്രയുടെ ഹൃദയത്തിൽ തട്ടി.
കുറച്ചുനേരം ആ മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. മിത്രയുടെ ഹൃദയം ആ വലിയ സത്യം തന്റെ മകൾക്ക് മുന്നിൽ തുറക്കാൻ തയാറെടുക്കുകയായിരുന്നു….
അവസാനം… മിത്ര പതിയെ എഴുന്നേറ്റു ജനലിനരികിലേക്ക് നടന്നു. പുറത്ത് ഇരുണ്ട ആകാശം. അപ്പോഴത്തെ അവരുടെ മനസ്സുപോലെ തന്നെ.
“ശരി…” ആ ഒരു വാക്ക് കേട്ടപ്പോൾ അല്ലി പൂർണ്ണമായി നിശ്ശബ്ദയായി.
“നിനക്ക് അറിയണം എന്ന് ഇത്രയും ആഗ്രഹമാണെങ്കിൽ… ഞാൻ പറയാം.” മിത്രയുടെ ശബ്ദം വിറച്ചിരുന്നു.
“പക്ഷേ ഒരു കാര്യം ഓർക്കണം അല്ലി… ഞാൻ പറയുന്നത് കേൾക്കുമ്പോൾ നിന്റെ അമ്മയെ ഒരു സ്ത്രീയായി മാത്രം കാണണം. എല്ലാം സഹിച്ച ഒരു മനുഷ്യയായി കാണണം. ഒരു അമ്മയായി മാത്രം അല്ല… ഞാൻ ഒരിക്കലും നിന്നെ മനപ്പൂർവം നിന്റെ അച്ഛനിൽനിന്ന് അകറ്റിയതല്ല…”
അല്ലിയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. അവൾ പതിയെ തലകുലുക്കി.
മിത്ര കസേരയിൽ ഇരുന്നു. വർഷങ്ങളായി മനസ്സിന്റെ ആഴത്തിൽ ഒളിപ്പിച്ചിരുന്ന ഒരു അധ്യായം തുറക്കാൻ തുടങ്ങി.
“നിന്റെ അച്ഛൻ… അയാളുടെ പേര് നിരഞ്ജൻ!!…”
ആ പേര് ആദ്യമായി മകളുടെ മുന്നിൽ ഉച്ചരിക്കുമ്പോൾ പോലും മിത്രയുടെ ശബ്ദത്തിൽ വേദന ഉണ്ടായിരുന്നു.
‘ നിരഞ്ജൻ…’ അല്ലിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു…
“അവൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തുടക്കമായിരുന്നു അല്ലി. അതുപോലെ തന്നെ… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകർച്ചയും.”
അല്ലി ശ്വാസം പിടിച്ചു കേട്ടിരുന്നു.
“ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു. അവന്റെ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങളായി കണ്ടിരുന്നു. അവൻ വിജയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അവൻ വളരാൻ എന്റെ സമയവും പ്രയത്നവും എല്ലാം നൽകി. കാരണം… അവൻ എന്റെ ജീവിത പങ്കാളിയാണെന്ന് ഞാൻ വിശ്വസിച്ചു.”
മിത്രയുടെ കണ്ണുകളിൽ പഴയ ഓർമ്മകൾ നിറഞ്ഞു.
“നീ ജനിച്ചപ്പോൾ… എന്റെ ലോകം പൂർണ്ണമായി എന്ന് ഞാൻ കരുതി. നീയും അവനും ചേർന്നാൽ അതായിരുന്നു എന്റെ കുടുംബം. എന്റെ ഏറ്റവും വലിയ സമ്പത്ത്.”
അവളുടെ ശബ്ദം പതിയെ തകർന്നു.
“പക്ഷേ… ഒരുനാൾ ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ ജീവിതം ഏൽപ്പിച്ച മനുഷ്യൻ… എന്നെപ്പോലെ ആ ബന്ധത്തെ കണ്ടിരുന്നില്ലെന്ന്.”
മിത്രയുടെ കണ്ണുകൾ നിറഞ്ഞു. അവരത് തുടക്കാൻ മുതിർന്നില്ല, അല്ലി കാണാതെ അവളിൽനിന്ന് മുഖം തിരിച്ച് ഇരിക്കുകയാണ് അവർ…
” ശെരിക്കും എന്താണ് സംഭവിച്ചത് അമ്മേ…?”
മിത്ര കുറച്ചുനേരം മിണ്ടാതെ നിന്നു. ആ പഴയ ദിവസം വീണ്ടും ഓർത്തെടുക്കുന്നത് പോലെ. അന്നത്തെ ആ നിമിഷം അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു… നിരഞ്ജനെ മറ്റൊരു സ്ത്രീയുമായി കണ്ട ആ നിമിഷം…
“അവന് മറ്റൊരു ബന്ധമുണ്ടായിരുന്നു അല്ലി…”
അല്ലി ഞെട്ടി. മിത്ര കണ്ണുകൾ അടച്ചു.
“എന്റെ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതാണ് ഞാൻ. ഞാൻ വിശ്വസിച്ച മനുഷ്യൻ… എന്റെ വിശ്വാസത്തെ ചതിക്കുന്നത്.”
ആ വാക്കുകൾ പറയുമ്പോൾ…
വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേദനയ്ക്ക് കുറവൊന്നും വന്നിരുന്നില്ല.
“അന്ന് എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. ഭർത്താവിനെ മാത്രം അല്ല… സ്നേഹം എന്ന വാക്കിനോടുള്ള വിശ്വാസവും.”
അല്ലിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൾ ആദ്യമായി മനസ്സിലാക്കുകയായിരുന്നു…
അമ്മയുടെ ഈ സ്വഭാവത്തിന് പിന്നിൽ എത്ര വലിയൊരു മുറിവാണെന്ന്.
മിത്ര തുടർന്നു….
“പക്ഷേ എനിക്ക് ആ കാരണത്താൽ തകരാൻ പറ്റില്ലായിരുന്നു. കാരണം എനിക്ക് നീ ഉണ്ടായിരുന്നു. നീ ജനിച്ചത് മുതൽ നിനക്ക് നല്ലൊരു ജീവിതം സമ്മാനിക്കണം എന്നായിരുന്നു ഞാൻ സ്വപ്നം കണ്ടത്…
ആ ദിവസം ഞാൻ ഒരു തീരുമാനം എടുത്തു. എന്റെ മകൾ ഒരിക്കലും ഒരു മനുഷ്യന്റെ വഞ്ചന കൊണ്ട് തകരാൻ പാടില്ലെന്ന്.”
അവൾ അല്ലിയുടെ കൈ പിടിച്ചു.
“അതുകൊണ്ടാണ് ഞാൻ നിന്നെ സംരക്ഷിക്കാൻ ശ്രമിച്ചത്. ചിലപ്പോൾ അതിരുകടന്നുപോയിരിക്കാം. ചിലപ്പോൾ നിന്റെ സന്തോഷം പോലും ഞാൻ തടഞ്ഞിരിക്കാം. പക്ഷേ… എന്റെ പേടി നിന്നെ നഷ്ടപ്പെടുമോ എന്നായിരുന്നു, നിന്നെ ആരെങ്കിലും വേദനിപ്പിക്കുമോ എന്നായിരുന്നു…”
അല്ലി ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ പതിയെ അമ്മയെ ചേർത്തുപിടിച്ചു.
വർഷങ്ങൾക്ക് ശേഷം… മിത്രയുടെ കണ്ണുനീർ മകളുടെ മുന്നിൽ വീണു.
“അമ്മേ…” അല്ലിയുടെ ശബ്ദം വിങ്ങി.
“എനിക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വേദന അനുഭവിച്ചെന്ന്…”
മിത്ര അവളുടെ മുടിയിൽ തലോടി.
“ഇനി നിനക്ക് അറിയാം അല്ലി… പക്ഷേ ഒരു കാര്യം മാത്രം ഓർക്കണം. എന്റെ ഭൂതകാലം നിന്റെ ഭാവി തീരുമാനിക്കരുത്. ഞാൻ പേടിച്ചതുകൊണ്ട് നീ ജീവിതം മുഴുവൻ പേടിച്ച് ജീവിക്കരുത്.”
” ഇല്ലമ്മേ, ഇപ്പോൾ അമ്മ ഇത്രയും നാൾ എന്നെ തെറ്റിലേക്ക് വീഴാതെയാണ് സംരക്ഷിച്ചത് എന്ന് എനിക്ക് മനസ്സിലായി… ” അല്ലി അമ്മയെ കൂടുതൽ മുറുകെ ചേർത്തുപിടിച്ചു.
ആ രാത്രി… ആദ്യമായി… ആ അമ്മയും മകളും തമ്മിലുള്ള ഒരു രഹസ്യത്തിന്റെ മതിൽ തകർന്നു.
……..
നഗരത്തിന്റെ തിരക്കുകൾ ഉണരുന്നതിന് മുമ്പേ തന്നെ ആ ഫ്ലാറ്റിന്റെ ജനലിലൂടെ സൂര്യന്റെ കിരണങ്ങൾ മുറിക്കുള്ളിലേക്ക് കടന്നുവന്നിരുന്നു.
വെള്ള നിറത്തിലുള്ള കർട്ടനുകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചം ആ മുറിയിലെ വിശാലമായ കിടക്കയിൽ പതിഞ്ഞു….
ഒരേ പുതപ്പിനടിയിൽ നക്നരായി കിടന്നിരുന്ന രണ്ടുപേരിൽ ആദ്യം കണ്ണുതുറന്നത് ‘ഇഷാനി’യായിരുന്നു…..
അവൾ പതിയെ തിരിഞ്ഞുനോക്കി.
തന്റെ അരികിൽ ഉറക്കത്തിലായിരുന്ന ‘കൈലാസി’നെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
കട്ടിലിന്റെ മറുവശത്തേക്ക് തിരിഞ്ഞുകിടന്നിരുന്ന കൈലാസിന്റെ മുഖത്ത്, ഉറക്കത്തിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു…. ഏതോ മനോഹര സ്വപ്നത്തിൽ ആണെന്ന് തോന്നുന്നു…
കടും കാപ്പി നിറത്തിലുള്ള മുടിയിഴകൾ നെറ്റിയിലേക്ക് അല്പം വീണുകിടന്നു.
ഇഷാനി പതിയെ കൈ നീട്ടി അവന്റെ മുടിയിഴകൾ ഒതുക്കി.
“കൈലാസ്… എഴുന്നേൽക്ക്… സമയം ഒരുപാടായി.” അവന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ട് അവൾ വിളിച്ചു…
കൈലാസ് കണ്ണുതുറക്കാതെ തന്നെ അവളുടെ കൈ പിടിച്ചു വലിച്ചു.
ആ വലിയിൽ അവൾ പ്രതീക്ഷിക്കാത്ത അവന്റെ നെഞ്ചിലേക്ക് വീണുപോയി.
“എന്റെ ബേബി, രാവിലെ തന്നെ എന്നെ ശല്യപ്പെടുത്താതെ കുറച്ചുനേരം കൂടി ഉറങ്ങാൻ സമ്മതിച്ചൂടെ നിനക്ക്, ഒന്നുമില്ലേലും ഇന്നലെ രാത്രി അത്ര നല്ല പെർഫോമൻസ് അല്ലായിരുന്നോ എന്റെ….?
അവന്റെ ഉറക്കച്ചടവുള്ള ശബ്ദം കേട്ട് ഇഷാനി നാണംകൊണ്ട് ചിരിച്ചു.
“നിനക്ക് മാത്രം അല്ലലോ ഷീണം, നിന്റെ പെർഫോമൻസ് മുഴുവൻ എന്റെ മേലെ അല്ലായിരുന്നോ? എന്നിട്ട് ഞാൻ എണീറ്റില്ലേ…. ഫാഷൻ സാമ്രാജ്യത്തിന്റെ രാജാവിന് ഇന്ന് ഓഫീസിൽ എത്തേണ്ടേ…? മ്മ്മ്? അടുത്ത ആഴ്ചത്തെ ഷോയുടെ തയ്യാറെടുപ്പുകൾ എല്ലാം നിന്റെ തലയിൽ തന്നെയാണെന്ന് ഓർമ്മ വേണം…” അവന്റെ ശരീരത്തിൽ നിന്ന് പുതപ്പ് എടുത്ത് മാറ്റി അവൾ പറഞ്ഞു…
കൈലാസ് പതിയെ കണ്ണുതുറന്നു.
അവളുടെ മുഖത്തേക്ക് നോക്കി കുറച്ചുനേരം ഒന്നും പറയാതെ കിടന്നു.
“നീ രാവിലെ എഴുന്നേറ്റ് ഇത്രയും സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത്… നിന്നെക്കാൾ വലിയൊരു അലാം ഈ ലോകത്ത് വേറെയില്ലെന്നാണ്.”
ഇഷാനി അവന്റെ നെഞ്ചിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു.
“അങ്ങനെയാണെങ്കിൽ ആ അലാം നിന്റെ ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ.”
കൈലാസ് ചിരിച്ചു.
“അത് ഞാൻ സമ്മതിച്ചു.”
അവൻ അവളുടെ കൈ പിടിച്ച് പതിയെ അടുത്തേക്ക് വലിച്ചു.
രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ…
അവരുടെ ഇടയിൽ കുറച്ചുനേരം ഒരു നിശ്ശബ്ദത പടർന്നു.
പരസ്പരം മനസ്സിലാക്കുന്ന രണ്ടുപേരുടെ അടുപ്പം ആ നിശ്ശബ്ദതയിൽ ഉണ്ടായിരുന്നു.
” രാവിലെ എഴുന്നേറ്റാൽ ഒരു എനെർജിക്ക് എന്തേലും കുടിക്കണം എന്നാണ് ” ഒരു വഷളൻ ചിരിയോടെ അവൻ ഇഷാനിയെ നോക്കി..
” ശേ, നിനക്ക് മടുപ്പ് തോന്നുന്നില്ലേ ചെക്കാ ” അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു…
” ഇത്ര സുന്ദരി കണ്മുൻപിൽ ഇങ്ങനെ ഡ്രസ്സ് ഇല്ലാണ്ട് കിടക്കുമ്പോ എങ്ങനെ മടുപ്പ് തോന്നും? മ്മ്? ” ചുണ്ടിന്റെ അറ്റം കടിച്ചുകൊണ്ട് അവൻ പറഞ്ഞു…
” ശോ ഒന്ന് പോടാ ” അത് പറഞ്ഞു അവൾ ബെഡിൽനിന്ന് എഴുന്നേൽക്കാൻ പോയതും അവൻ അവളെ പിടിച്ചു ബെഡ്ഡിലേക്ക് ഇട്ടു…
” എനിക്ക് കിട്ടാനുള്ളത് മേടിക്കാതെ ഞാൻ നിന്നെ വിടില്ല മോളെ…. ” പതിഞ്ഞ സ്വരത്തിൽ അത് പറഞ്ഞുകൊണ്ട് അവളുടെ നാക്നമായ മാറിലേക്ക് അവൻ തന്റെ മുഖം അടുപ്പിച്ചു…
ഇഷാനി അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു… അവൻ നൽകുന്ന ലാളനകൾ അവളിലെ പെണ്ണിനെ പൂർണതയിൽ എത്തിച്ചു….
അവനൊന്നു അടങ്ങിയതും അവൾ പതിയെ അവനിൽ നിന്ന് മാറി.
“കൈലാസ്… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
ഇഷാനിയുടെ മുഖത്തെ ഗൗരവം കണ്ടതും അവന്റെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു.
“എന്താണ്…?” അവന്റെ നെറ്റി ചുളിഞ്ഞു…
ഇഷാനി കുറച്ചുനേരം മിണ്ടാതെ നിന്നു.
” അത് എന്റെ മമ്മി… എനിക്ക് ഒരു വിവാഹാലോചന കൊണ്ടുവന്നിട്ടുണ്ട്.”
ആ വാക്കുകൾ കേട്ടതും കൈലാസിന്റെ മുഖം മാറി.
“എന്ത്…നിനക്ക് എന്തിനാ ഇത്ര പെട്ടന്ന് കല്യാണം…?”
” മമ്മി ഇന്നലെ എന്നോട് സംസാരിച്ചു. വളരെ വലിയൊരു ബിസിനസ് കുടുംബമാണ്. അവർക്ക് എന്നെ ഇഷ്ടമാണെന്നും… എന്നെ വിവാഹം കഴിപ്പിക്കാൻ മമ്മിക്ക് താൽപര്യമുണ്ടെന്നും പറഞ്ഞു. മമ്മിയുടെ ഏതോ ഫ്രണ്ട് വഴി വന്നതാ…”
കൈലാസ് കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്നു. അവന്റെ കണ്ണുകളിൽ പെട്ടെന്ന് ദേഷ്യം നിറഞ്ഞു.
“ഇഷാനി… നീ എന്താണ് പറയുന്നത്? നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ടെന്ന് നിന്റെ അമ്മയ്ക്ക് അറിയില്ലേ? നീ എന്റെ വീട്ടിലാണ് താമസിക്കുന്നത്. നമ്മൾ ഒരുമിച്ച് ജീവിക്കുകയാണ്. ഇതൊക്കെ അറിഞ്ഞിട്ടും അവർ നിനക്ക് മറ്റൊരു വിവാഹം ആലോചിച്ചോ?”
ഇഷാനി അവനെ ശാന്തമാക്കാൻ ശ്രമിച്ചു.
“അവർക്ക് നമ്മുടെ ബന്ധം അറിയാം കൈലാസ്. പക്ഷേ മമ്മക്ക് നിന്നെ ഇഷ്ടമല്ല.”
തുടരും…🧡




