The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കുഞ്ഞേ….. കുഞ്ഞ് എന്തൊക്കെ പറയുന്നത് അവർ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
ഞാൻ പറയുന്നതൊക്കെ വ്യക്തമായിട്ടുള്ള കാര്യങ്ങളാണ്. അറിയില്ലെങ്കിൽ മോളോട് ചോദിച്ചാൽ മതി പറഞ്ഞു തരും. പറഞ്ഞു കൊടുക്കെടീ നിന്റെ അമ്മയ്ക്ക്, ഞാൻ നിന്റെ ആരാണെന്ന്..?
എന്റെ കയ്യിൽ നിന്ന് വിടുന്നുണ്ടോ, ദേഷ്യത്തോടെ അവൾ അവന്റെ കയ്യിൽ നിന്നും കുതറാൻ തുടങ്ങിയതും അവന്റെ കൈകളിലെ പിടി മുറുകുകയാണ് ചെയ്തത്.
അവളുടെ കൈയിൽ കിടന്ന കുപ്പിവള ഉടയുന്നത് അവൻ അറിഞ്ഞു. അവന്റെ കൈയിലും അവളുടെ കയ്യിലും ചോര പൊടിഞ്ഞു. വേദന എടുത്തുവെങ്കിലും അവൾ രൂക്ഷമായി തന്നെ അവന്റെ മുഖത്തേക്ക് നോക്കി.
അവൾ കെട്ടിയൊരുങ്ങി നിൽക്കുന്നു.! ആരെയോ കാണിക്കാൻ വേണ്ടി.
കവലയിൽ വച്ച് കൊടുത്തിട്ടുണ്ട്. നിന്നെ കാണാൻ വന്നവന് ആവശ്യത്തിന് ഞാൻ,
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞതും അവൾ ഒന്നു ഞെട്ടി പോയിരുന്നു.
ശേഷം അവന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.
തനിക്ക് ഭ്രാന്താണോ…? എത്ര തവണ ഞാൻ പറഞ്ഞു. എനിക്ക് തന്നെ ഇഷ്ടമല്ലെന്ന്.
അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
എനിക്ക് ഭ്രാന്താ…. നീ എന്ന ഭ്രാന്ത്. അത് അവസാനിക്കണമെങ്കിൽ നീ എന്റെ സ്വന്തമാവണം .
നിന്നെ ഞാൻ എന്റെ സ്വന്തമാക്കും അതിനെനിക്ക് അധികം സമയം ഒന്നും വേണ്ട നിനക്ക് തോന്നുന്നുണ്ടോ നിന്നെ കല്യാണം കഴിക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുമെന്ന്. ഇത് ഒരു വാണിംഗ് ആണ്.
ഇനി ഏതെങ്കിലും ഒരുത്തൻ നിന്നെ കാണാൻ വന്നു എന്ന് അറിഞ്ഞാൽ ഞാൻ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് എനിക്ക് തന്നെ അറിയില്ല, രൂക്ഷമായി അവളുടെ മുഖത്തേക്ക് നോക്കി അവനത് പറഞ്ഞതും പെട്ടെന്ന് സീത അമ്പരന്നു പോയിരുന്നു..!
താൻ ജോലി ചെയ്ത വീട്ടിലെ മുതലാളിയുടെ മകൻ. അവൻ തന്റെ മകളെ പ്രണയിക്കുന്നു എന്ന് അവളെ ആരെക്കൊണ്ടും വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന്. എന്തൊക്കെയാണ് കേൾക്കുന്നത്…? ഒരു നിമിഷം അവർക്ക് വല്ലാത്ത ഭയം തോന്നി.
സീതയുടെ മുഖത്തേക്ക് നോക്കി ഉണ്ണിമായയെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിർത്തി ക്കൊണ്ട് പ്രിൻസ് പറഞ്ഞു.
സീതമ്മേ ഇവൾ എന്റെ മാത്രം ആണ്. ഇവളുടെ കഴുത്തിൽ മിന്നു കേറൂന്നുണ്ടെങ്കിൽ അത് പനയ്ക്കൽ പ്രിൻസിന്റെ മിന്നായിരിക്കും. വേറൊന്നും ഈ കഴുത്തിൽ കയറാൻ ഞാൻ അനുവദിക്കില്ല. ഇനിമേലിൽ ഇവൾക്ക് മറ്റൊരു കല്യാണം ആലോചിച്ചു എന്ന് ഞാൻ അറിയാൻ പാടില്ല.
അവരുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞതും ഒരു നിമിഷം എന്തു മറുപടി പറയണമെന്ന് പോലും അവർക്ക് അറിയില്ലായിരുന്നു.
അവൾ ആണെങ്കിൽ അവന്റെ കയ്യിൽ നിന്നും ശ്രമിക്കുകയാണ് കുതറാൻ ശ്രമിക്കുംതോറും അവന്റെ പിടി മുറുകുകയും ആണ് .
എന്ന നിങ്ങൾ കേട്ടോ ഈ ലോകത്ത് ആരെ കല്യാണം കഴിച്ചില്ലെങ്കിലും നിങ്ങളുടെ കൂടെ ജീവിക്കാൻ എന്നെ കിട്ടില്ല..! ഒരു കാലത്തും നിങ്ങളുടെ ഈ മോഹം നടക്കാൻ പോകുന്നില്ല.
ബലം പ്രയോഗിച്ചു പിടിച്ചു വാങ്ങാവുന്നതല്ല ഒരു പെണ്ണിന്റെ ഇഷ്ടം. കയ്യിൽ കുറച്ച് പണം കാണും എന്നുവച്ച് ഒരു പെണ്ണിന്റെ സ്നേഹം അതുകൊണ്ട് പിടിച്ചു വാങ്ങാമെന്ന് നിങ്ങൾ കരുതരുത്. ഒരുമാതിരി ഗുണ്ടായിസം കാണിക്കാൻ വന്നാൽ ഉണ്ടല്ലോ…
വീറോടെ ഉണ്ണിമായ പറഞ്ഞു
നീ എന്ത് ചെയ്യും…? അവളുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ അവൻ ചോദിച്ചു.
നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളത് ആണ്. കാലം കുറെ ആയിട്ട് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതാണ് നിന്നെ എന്ന്, ഒന്നും പിടിച്ചു വാങ്ങാൻ എനിക്ക് താല്പര്യമില്ല..! ഇഷ്ടപ്പെട്ട് കൂടെ വരുന്നതാണ് നിനക്ക് നല്ലത്.
കുട്ടിക്കാലം മുതലേ ആഗ്രഹിച്ചത് എന്തും സ്വന്തമാക്കിയാണ് എനിക്ക് ശീലം. ഇതും അങ്ങനെ തന്നെയായിരിക്കും..! ഇനി ഒരിക്കൽ കൂടി എന്നെ ഇങ്ങോട്ട് വരരുത്…! ദേഷ്യത്തോടെ അവളോട് അത്രയും പറഞ്ഞ ശേഷം ആരെയും നോക്കാതെ അവൻ പുറത്തേക്കിറങ്ങി.
ബുള്ളറ്റ് ഇരപ്പിച്ചുകൊണ്ട് പുറത്തേക്ക് പോയി.
എന്താ മോളെ ഇതൊക്കെ..? അവൻ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്..? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ആ കുട്ടി നിന്നെ… നിനക്ക് ഇതൊക്കെ അറിയാമായിരുന്നോ.? അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സീത ചോദിച്ചപ്പോൾ എന്തു മറുപടി പറയണം എന്ന് അറിയില്ലായിരുന്നു ആ നിമിഷം അവൾക്കും.
അമ്മയോട് മനപൂർവം പറയാതിരുന്നതാണ്. അമ്മ ഭയക്കുമെന്ന് കരുതി ഒരുപക്ഷേ ഇങ്ങനെത്തെ അവസ്ഥ ഒന്നും പറഞ്ഞാൽ അത് അമ്മയ്ക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല. മാത്രമല്ല അയാളുടെ സ്വഭാവം അത്യാവശ്യ നാട്ടിൽ എല്ലാവർക്കും അറിയാം.
വെട്ടൊന്ന് തുണ്ടം രണ്ട് എന്ന രീതിയാണ്. അയാളുടെ അച്ഛനായ ഡാനിയലിന്റെ സ്വഭാവം തന്നേ. നാട്ടിലെ അത്യാവശ്യം മോശം പേരുള്ള ഒരു തെമ്മാടി ചെക്കൻ തന്നെയാണ്.
അവൻ പിന്നാലെ കൂടിയിട്ടുള്ളത് അറിഞ്ഞാൽ അമ്മ ഭയക്കാൻ മറ്റൊന്നും വേണ്ട. ഇത്രയും വയ്യാതിരിക്കുന്ന അവസ്ഥയിൽ അമ്മയെ പേടിപ്പിക്കണ്ട എന്ന് കരുതി മനപ്പൂർവം പറയാതിരുന്നത് ആണ്.
അത് അമ്മ, കുറച്ച് കാലായി പിന്നാലെ കൂടിയിട്ട് ..! ഞാൻ പറയുന്നുണ്ട് എനിക്ക് താല്പര്യമില്ല എന്ന്.. പക്ഷേ അയാൾക്ക് മനസ്സിലാവണ്ടേ…?
മടിയോടെയാണെങ്കിലും സീതയുടെ മുഖത്തേക്ക് നോക്കി ഉണ്ണിമായ പറഞ്ഞു.?
എന്നിട്ട് ഇതുവരെ നീയെന്താ ഇക്കാര്യം എന്നോട് പറയാതിരുന്നത്..?
ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു സീത
❤️