അതിലും നല്ലത് നമ്മുടെ കവലയിലെ പാലത്തിന്റെ മുകളിൽ നിന്നും താഴേക്ക് എടുത്ത് ചാടി ചാവുന്നത് ആണ് .
അവന്‍റെ മുഖത്തേക്ക് നോക്കി ശൗര്യത്തോടെ അവൾ പറഞ്ഞതും പെട്ടെന്ന് ദേഷ്യത്തോടെ അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ കവിളിൽ അമർത്തിപ്പിടിച്ചു. അവൾ കൈ വിടുവിയ്ക്കാൻ ശ്രമിച്ചു എന്നാൽ അവൻ അതിന് അനുസരിക്കുന്നുണ്ടായിരുന്നില്ല.
അവളുടെ നീളമുള്ള നഖങ്ങൾ ദേഷ്യത്തോടെ അവന്റെ കൈകളിൽ അവൾ അള്ളിയിരുന്നു. വേദന എടുത്തതും അവൻ പെട്ടെന്ന് അവളിൽ നിന്നും കൈവിട്ടു. ഞാനല്ലാതെ വേറെ ആരെങ്കിലും നിന്നെ കെട്ടുമെന്ന് നീ പ്രതീക്ഷിക്കേണ്ട..! നിനക്ക് എന്നെ സ്നേഹിച്ച എന്താടി കുഴപ്പം..?
ഇങ്ങനെയല്ലേ തന്റെ സ്നേഹം…? ഇത് സ്നേഹമല്ല ഭ്രാന്താണ്. ആഗ്രഹിച്ചത് എന്തും സ്വന്തമാക്കണമെന്നുള്ള ഭ്രാന്ത്.. പണമുള്ളതുകൊണ്ടുള്ള ഭ്രാന്ത്. അതിനു വേറെ പെണ്ണുങ്ങളെ കിട്ടും. എന്നെ പ്രതീക്ഷിക്കേണ്ട..
എനിക്ക് വേറെ പെണ്ണുങ്ങളെ ഒന്നും വേണ്ട നിന്നെ മാത്രം മതി, നിന്നെയാ ഞാൻ മോഹിച്ചത്. നിന്നെയാ ഞാൻ ആഗ്രഹിച്ചത്. നിന്നെ തന്നെ വേണം എനിക്ക്. ഞാൻ നിന്നെ വിളിക്കുന്നത് എന്റെ മുറിയിലേക്ക് ഒന്നുമല്ലല്ലോ. ജീവിതത്തിലേക്ക് അല്ലേ..?നിന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് എനിക്ക് സമാധാനം ഇല്ലാത്തതുകൊണ്ടല്ലേ.? നീ എന്നെക്കൊണ്ട് ദേഷ്യം പിടിപ്പിക്കുന്നതാണ്. സമാധാനത്തോടെ സ്നേഹത്തോടെ പറഞ്ഞോ നിനക്ക് അത് അംഗീകരിക്കാൻ പറ്റില്ലല്ലോ. അപ്പൊ പിന്നെ എനിക്ക് സ്വാഭാവികമായും പെട്ടെന്ന് ദേഷ്യം വന്നുപോകും..
അവന്റെ സ്വരം ഒരല്പം മയപെട്ടത് പോലെ അവൾക്ക് തോന്നി…
നിങ്ങളോട് വഴക്കുണ്ടാക്കാൻ എനിക്ക് തീരെ താല്പര്യമില്ല. ഒരു കാര്യം പറയാതെ വയ്യ എനിക്ക് നിങ്ങളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല. നിങ്ങളോട് എനിക്ക് ഒരു താല്പര്യവുമില്ല. ഈ സ്നേഹം എന്ന് പറയുന്ന സാധനം ഇങ്ങനെ പിടിച്ചു വാങ്ങേണ്ട ഒന്നല്ല പ്രിൻസ്. അങ്ങനെ വാങ്ങുന്ന സ്നേഹത്തിന് ഒട്ടും തന്നെ സൗന്ദര്യം ഉണ്ടാവില്ല. നിങ്ങൾ നിങ്ങളുടെ പണവും പ്രതാപവും ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ സ്വന്തമാക്കിയിട്ടുണ്ടാവും. അത് ശരിയാണ്. പക്ഷേ എല്ലാ കാര്യങ്ങളും അതുപോലെയല്ല. എത്ര രൂപ കൊടുത്താലും തിരിച്ച് കിട്ടാത്ത ഒന്നാണ് ഒരു പെണ്ണിന്റെ മനസ്സ് എന്ന് പറയുന്നത്. എന്റെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനമില്ല.
അവൾ ശാന്തമായി പറഞ്ഞു
വേറെ ഏതവനാടി നിന്റെ മനസ്സിൽ സ്ഥാനമുള്ളത്…? പെട്ടെന്ന് അവന്റെ മുഖം മങ്ങി അവിടെ ഒരു രൗദ്രഭാവം ഉടലെടുത്തത് പോലെ അവൾക്ക് തോന്നി . ഉണ്ണിമായ, നിന്നെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയതാ. വേറെ വല്ലവരെയും മനസ്സിൽ കേറ്റി വച്ചിട്ടുണ്ടെങ്കിൽ ആ മോഹം മറന്നുകള.
അനുവദിക്കില്ല ഞാൻ..
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. നിങ്ങൾക്ക് മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ മനുഷ്യ..? എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന്. വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ വിഷയമല്ല. എനിക്ക് നിങ്ങളെ ഇഷ്ടമല്ല അതിനപ്പുറം മറ്റൊന്നും എനിക്ക് പറയാനില്ല .
ഇപ്പോൾ ഞാൻ നിങ്ങളോട് മാന്യമായ രീതിയിൽ ആണ് പറഞ്ഞത്. ഇനി എന്റെ പിന്നാലെ വരരുത് നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട് എന്നത് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം ഒരിക്കലും നിങ്ങളുടെ കുടുംബത്തിന് പറ്റിയ ഒരു പെൺകുട്ടി അല്ല ഞാൻ. നിങ്ങളുടെ വീട്ടിലെ ഔദാര്യം കൊണ്ട് ജീവിച്ച ആളാണ് അതുകൊണ്ടാണ് ഒരു പരിധിയിൽ കൂടുതൽ നിങ്ങളോട് എന്തെങ്കിലും ദേഷ്യപ്പെട്ട് പറയാൻ പോലും എനിക്ക് സാധിക്കാത്തത്. പക്ഷേ അത് എന്റെ ഗതികേടായി നിങ്ങൾ കരുതരുത്.? പിടിവിട്ടു പോയാല്‍ എനിക്ക് പ്രതികരിച്ചേ പറ്റൂ.
നിങ്ങളോട് എനിക്ക് നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരു ഇഷ്ടം ഇല്ല. ഒരിക്കലും ആ ഇഷ്ടം ഉണ്ടാവുകയുമില്ല. അതുകൊണ്ട് ദയവുചെയ്ത് ഇനി എന്റെ പിന്നാലെ വരരുത്.! എന്റെ അമ്മ വല്ലാതെ ഭയക്കുന്നുണ്ട് നിങ്ങലേ. ഒന്നാമത് എന്റെ അമ്മയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ ഒട്ടും ശരിയല്ല. അതിന്റെ കൂടെ നിങ്ങൾ ഇങ്ങനെ പിന്നാലെ കൂടി പ്രശ്നം ഉണ്ടാക്കിയാൽ അത് വളരെ ബുദ്ധിമുട്ടാകും. നിങ്ങളെന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചു എന്ന് പറയുന്നത് സത്യമാണെങ്കിൽ ഇനിയും എന്നെ ഉപദ്രവിക്കരുത്.
കൈ കൂപ്പി അവൾ പറഞ്ഞ നിമിഷം അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി പോയിരുന്നു അവൻ.
എന്നെ ഇഷ്ടപ്പെടില്ല എന്ന് നീ വാശിപിടിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നീ എന്നെ ഒന്ന് ഇഷ്ടപ്പെട്ടു നോക്ക് സ്നേഹിച്ചു നോക്കൂ തീരുമാനങ്ങൾ എല്ലാം മാറും . അപ്പോൾ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയും. എത്രത്തോളം ഇഷ്ടമായതു കൊണ്ടായിരിക്കും ഞാൻ ഇങ്ങനെ പിന്നാലെ കൂടുന്നത്..
അവളുടെ മുഖത്തേക്ക് നോക്കി സ്വരം ഏറെ ആർദ്രമാക്കി അവനത് ചോദിച്ചതും ഒരു നിമിഷം അവന്റെ മുഖത്തേക്ക് തന്നെ അവൾ ഒന്നു നോക്കി പോയിരുന്നു. ആ നിമിഷം മിഴികൾ പരസ്പരം കോർത്ത് പോയി.
അവന്റെ കാപ്പിപ്പൊടി കളർ കണ്ണുകളിൽ എന്തൊക്കെയോ അവൻ ഒളിപ്പിക്കുന്നത് പോലെ അവൾക്ക് തോന്നി. ആ കണ്ണുകളിൽ തന്നോട് ഉള്ള അടങ്ങാത്ത പ്രണയം ആണോ.? അവൾ ആ കണ്ണുകളിൽ അത് തിരഞ്ഞുവെങ്കിലും വ്യക്തമായിരുന്നില്ല. എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ചത് പോലെയുള്ള മിഴികൾ. ആ മിഴികൾ കാണുമ്പോൾ അവന് പ്രണയത്തേക്കാൾ ഉപരി തന്നോട് മറ്റ് എന്തൊക്കെയോ ഉള്ളതുപോലെ. അത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല..
ഒരിക്കലും പറ്റില്ല എന്ന് എനിക്ക് ഉറപ്പുള്ളതു കൊണ്ടാണ് ഞാൻ നിങ്ങളോട് ഇങ്ങനെ പറയുന്നത്. നിങ്ങളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല. ഒരിക്കൽപോലും നിങ്ങളെ ഞാൻ സ്നേഹിച്ചിട്ടുമില്ല. ഇനിയുമോട്ട് അതിനു സാധിക്കുമെന്ന് എനിക്ക് തോന്നുന്നുമില്ല.. വെറുതെ എന്തിനാ എന്റെ പിന്നാലെ നടക്കുന്നത്..? ഒരുപാട് കഴിയുമ്പോൾ നിങ്ങൾക്കും എനിക്കും അത് ഒരേ പോലെ ബുദ്ധിമുട്ട് ആവുകയുള്ളൂ. അതിലും നല്ലത് ഇപ്പോൾതന്നെ എല്ലാം വേണ്ടെന്നു വയ്ക്കുന്നതാണ്.
അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു. ഈ കാര്യങ്ങളൊക്കെ നീ മാറ്റി പറയുന്ന സമയം അധികം വൈകിയില്ല. എന്നെ സ്നേഹിക്കാതിരിക്കാനും എന്റെ സ്നേഹം കാണാതിരിക്കാനും നിനക്ക് സാധിക്കില്ല. അത്രയും പറഞ്ഞു അവൾക്ക് അരികിൽ നിന്നും അവൻ ബുള്ളറ്റും എടുത്തു കൊണ്ട് പെട്ടെന്ന് പോയിരുന്നു 💚

by