22/04/2026

ഒരു തൂവൽ സ്പർശം : ഭാഗം 32

രചന – നിള കാർത്തിക

“ഐഷു…. നമ്മുക്ക് വേണ്ട ഈ ബന്ധം കാശ് കുറച്ച് കുറവുണ്ടെന്നേ ഉള്ളു അതും രണ്ടാംകെട്ട്…… ഞാൻ ശങ്കരേട്ടനോട് പറഞ്ഞോളാം….

എനിക്ക് സമ്മതമാണ്….. അമ്മ വിളിച്ചു അറിയിച്ചേക്ക്….. “”

ഒരു മറുപടിക്ക് കാക്കാതെ ബാഗുമെടുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു..

ഐഷു നീയെന്താ ഈ പറയുന്നേ അത് ആ ചെക്കൻ രണ്ടാം കേട്ടുകാരന്നാണ്…… അതും ആ പെണ്ണ് മരിച്ചതിലെന്തൊക്കയോ ആളുകൾ……

അതൊക്കെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലേ അമ്മേ…. എനിക്ക് സമ്മതമാണ് അല്ലാതെ എന്നെ കെട്ടാനാരു വരാനാണ് ഇതാകുമ്പോൾ വീട്ടിൽ നിന്നിറങ്ങേണ്ടിയും വരില്ല ….. അമ്മഅയാളെ വിളിച്ചു അറിയിച്ചേക്കെനിക്ക് സമ്മതമാണെന്ന് അവർക്കെപ്പോഴാണോ താല്പര്യം അന്ന് നടത്താമെന്ന്……

ഐഷു….. ഈ ത്യഗം വേണോ മോളെ….. വേണ്ട അമ്മക്ക് സമ്മതമല്ല……

അമ്മയല്ലേ പറഞ്ഞത് നാടിനു വേണ്ടി ത്യഗം സഹിച്ചതാണ് അച്ഛനെന്നു അപ്പോളാ അച്ഛന്റെ മോള് അവളുടെ കുടുംബത്തിന് വേണ്ടി ത്യഗം സഹിക്കാം……

പറയുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടെന്നാലും ഇതാണ് ശരി, മനസിൽ തോന്നിയ ഓരോ പൊട്ട ബുദ്ധിയും ചിന്തകളും വെച്ച് കൊണ്ട് ഇനി ഓഫീസിലേക്ക് പോകണമെങ്കിൽ തന്റെ കഴുത്തിലൊരു താലി വേണം….. പിന്നെ അമ്മയെയും അനിയത്തിയെയും സംരക്ഷിക്കണം…… അതിന് ഇതു മാത്രമാണ് പോം വഴി…. ഇതു മാത്രം….അല്ലങ്കിൽ അവരെയും കൊണ്ട് വഴിയിലേക്കിറങ്ങേണ്ടി വരും. ഡയറി ബുക്ക് തുറന്നു അന്നത്തെ ഡേറ്റിൽ ഇത്ര മാത്രമെഴുതി…

ഇഷ്ട്ടമല്ലല്ലോ ഈ കുണ്ടും കുഴിയെ…….. “”

വേദനയോടെ കൈയിലിരുന്ന തോർത്തിനെ ഞെരടി പിടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു. കൺ മുമ്പിൽ തെളിയുന്ന സായിയുടെ മുഖത്തെ മായിച്ചു കളയാൻ ശ്രമിച്ചു പരാജയപെട്ട്കൊണ്ടിരുന്നു അവൾ.

🪶

മോളെ ദിയ…… “” പപ്പായുടെ വിളിയിൽ നിന്നു തിരിഞ്ഞു നോക്കാതെ നിന്നു അവൾ പപ്പാ അടുത്ത് വരുമ്പോൾ ആദത്തിന്റെ വിരൽ തന്നിൽ നിന്നു അയയുന്നതറിഞ്ഞു അവൾ.

“”ദിയ ഞാൻ കാറിന്റെ അടുത്ത് കാണും അങ്കിളിനോട് സംസാരിച്ചിട്ട് അങ്ങോട്ട് പോരെ ഉം …. “” അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ടവൻ അകലുമ്പോൾ തലയിലൂടെ ഇട്ടിരുന്ന ഷാളെടുത്തു കഴുത്തിലൂടെ ചുറ്റി കൊണ്ട് പള്ളിയുടെ മുമ്പിലെ കുരിശടിയുടെ അടുത്തേക്ക് മാറിനിന്നു പപ്പായെ നോക്കാതെ. ആ മിഴികൾ എന്തിനോ കേഴുന്ന പോലെ തോന്നി അവൾക്ക്.

മോളെ….. പപ്പാ ചെയ്തത് തെറ്റാണ് മാപ്പർഹിക്കാത്ത തെറ്റ്… എങ്കിലും മോൾക്ക്‌ നിന്നെ സ്നേഹിക്കുന്ന ആദമിനെ കിട്ടിയില്ലെ മോളെ.,… അപ്പോളാ തെറ്റ് ശരിയായില്ലേ……

“”ഓ…. ചെയ്ത തെറ്റിനെ ന്യയി കരിക്കുവാണോ കൊള്ളാം പപ്പ…. ഞാനോർത്തു കുറച്ചെങ്കിലും കുറ്റബോധമുണ്ടാകുമെന്ന്.,… സായിയുമെന്നെ സ്നേഹിച്ചിരുന്നു പപ്പാ ജീവന് തുല്യംഅത് മറക്കരുത് ….  ആ പാവത്തിന്റെ ജീവിതം ആന്റി…. മറക്കരുതൊന്നും,….. ഞാൻ മാപ്പ് തരാം സായി യൊരു നല്ല ജീവിതത്തിലേക്ക് കടന്നു കഴിയുമ്പോൾ അവൻ ക്ഷമിച്ചു യെന്നു
പറയുമ്പോൾ അത് വരെ എന്റെ പപ്പായ്ക്ക് മാപ്പില്ല..,….തരില്ല ദിയ….. അതിന് വേണ്ടിയെന്റെ മുമ്പിൽ വരരുത്……

അയാളുടെ കണ്ണുകളിലേക്ക് നോക്കി പതർച്ചയില്ലാതെ നോക്കി  പറഞ്ഞു കൊണ്ട് നടന്നകലുന്ന ദിയയെ നിർവികാരമായി നോക്കി നിന്നു അയാൾ.

ദിയ…,. എന്താടോ….. “” സീറ്റിൽ കണ്ണുകളടച്ചു കിടക്കുന്നവളുടെ തോളിൽ ആദം കൈ വെച്ചതും അവന്റെ മാറിലേക്കു കരഞ്ഞു കൊണ്ട് വീണു അവൾ.

പപ്പാ ക്ക് ചെയ്ത തെറ്റിലിപ്പോഴും കുറ്റബോധമില്ലആദം …… അതിലും ശരി കണ്ടെത്താൻ നോക്കുവാണ് …….

അറിയാം….. ദിയ പോട്ടെ….. ഉം എല്ലാം ശരിയാകും.,…ഓരോരുത്തർക്കും ഓരോ ചിന്തകളും ശരിയുമല്ലേ അത് നമ്മുക്ക് മാറ്റാനാകില്ല….
🪶

തന്റെ മടിയിൽ കിടക്കുന്നവന്റെ മുടിയിഴ കളിലൂടെ തലോടി വിട്ടു പാർവതി

എന്താ പറയാനുണ്ടെന്ന് പറഞ്ഞത്….. സായി..””

അതെനിക്കൊരു കുട്ടിയെ ഇഷ്ടമാ അമ്മ….. ഐശ്വര്യ….. നല്ല ഐശ്വര്യമുള്ള കുട്ടിയാണ് അമ്മയ്ക്ക് ഇഷ്ടമാകും…..

ആഹാ….. “”

നമ്മുക്ക് നാളെ പോയി പെണ്ണ് ചോദിച്ചാലോ സായി…. “” അവരുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു ജീവൻ.

അതിനാദ്യമിവൻ മനസ്സ് തുറക്കട്ടെ എന്നിട്ട് പോരെ  അല്ലേടാ സായി…..

ആദമവന്റെ തോളിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

“” അതിനു ഞാൻ മൂന്നാഴ്ചയായി ഓഫീസിൽ പോയിട്ട് നാളെ ചെന്ന് ഉറപ്പായിട്ടും മനസ്സ് തുറക്കുമെന്റെ ആദം കുട്ടാ…… ഒരു ഗ്യാപ് ഇരുന്നോട്ടെ യെന്നു വിചാരിച്ചാണ് കുറച്ചു ദിവസം അവധിയെടുത്തത്.,…,. എന്നോട് ചെറിയൊരു ഇഷ്ട്ടകുറവുണ്ട് അകന്നിരിക്കുമ്പോൾ അത് മാറുമല്ലോ…..

അമ്മയുടെ മടിയിൽ നിന്നെഴുനേറ്റു ആദമിന്റെ മടിയിലേക്ക് കിടന്നു സായി.

ആഹാ…. അതിന്റെയിടക്ക് ഇങ്ങനെയൊക്കെ സംഭവിച്ചോ….

അവൾക്ക് എന്നെ ഇഷ്ടമാകുമോ  ആദം…,..

“”അങ്ങനെഎന്തെ ചോദിച്ചേ ഉറപ്പായിട്ടും ഇഷ്ടാവും…. നല്ല കുട്ടിയാണ്…,.

അതല്ല ആദമാവളെന്നെ തെറ്റിദ്ധരിച്ചിരിക്കുവാ ഞാനൊരു  വൃത്തികെട്ടവനാണെന്നു,…..

അപ്പോൾ നീയെന്തോ വൃത്തികേട് കാണിച്ചു എന്താ അടി കിട്ടിയോ..,.

ജീവനുറക്കെ ചിരിച്ചു കൊണ്ട് പറയുമ്പോൾ ചമ്മലോടെ അതേയെന്നു തലയാട്ടി കൊണ്ട് നടന്ന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.

കൈവിട്ടുപോയടാ സായി …. നിനക്ക് പ്രേമിക്കാനെ വിധിയുള്ളു,,… വേറെയെതെങ്കിലും ആണുങ്ങൾ അടിച്ചോണ്ടു പോകും……

ആദ ത്തിൽ ചേർന്നിരിക്കുന്ന ദിയയെ നോക്കി പറയുമ്പോൾ ചിരിയായിരുന്നു എല്ലാവരിലും.

🪶

ഓഫീസിലേക്ക് കയറി ചെല്ലുമ്പോഴേ ആദ്യം പോയത് അവളുടെ സീറ്റിലേക്കാണ്, വാച്ചിലേക്കും അവളുടെ സീറ്റിലേക്കും മാറി മാറി നോക്കി കൊണ്ട് അക്ഷമയോടെ നടന്നതും കണ്ടു ചില്ല് ചുവരിനപ്പുറം നിൽക്കുന്നവളെ സ്റ്റാഫുകൾക്ക് നേരെ എന്തോ  നീട്ടുന്നുണ്ടവൾ. അവളകലെ നിന്നു വരുന്നവളെ കണ്ടതും തുടി കൊട്ടുന്ന മനസ്സിനെ പൂർവ്വസ്ഥിതിയില്ലാക്കൻ പാട് തോന്നിയവന് അവൾ അടുത്തേക്ക് വരുന്നത് കണ്ടതും മുടി കോന്തി ഒതുക്കി വെച്ചു ഡ്രോയിൽ നിന്നു സ്പ്രേയെടുത്തു ഒന്ന് കൂടി അടിച്ചു.കുപ്പിയിൽ നിന്നു വെള്ളമെടുത്തു വായിലേക്ക് കമത്തി . പിന്നെ സീറ്റിലേക്ക് ഓടി ചെന്നിരുന്നു ഷർട്ടിന്റെ കോളർ പിടിച്ചു നേരെയിട്ടു കൊണ്ടൊരു ഫയലെടുത്തു വെറുതെ നോക്കി കൊണ്ടിരുന്നതുമറിഞ്ഞു ഡോർ തുറന്നു കയറി വരുന്നവളെ, ശ്വാസം വിലങ്ങുന്ന പോലെ ഹൃദയം പതിവിലും ഉച്ഛസ്ഥായിയിൽ മിടിക്കുന്നു അവന് സ്വായം ചിരിതോന്നി.

സാർ…….”” മുരടനക്കികൊണ്ടവൾ വിളിക്കുമ്പോൾ  കുറച്ച് ജാഡപോലെ പുരികമുയർത്തി നോക്കിയവളെ. ആ നിമിക്ഷം വാടിയ അവളുടെ കണ്ണുകളിലേക്ക് പകപ്പോടെ നോക്കിയവൻ. മൂന്നാഴ്ച്ച കൊണ്ട് വല്ലാതെയവൾ ക്ഷീണിച്ചിരിക്കുന്ന പോലെ തോന്നിയവന് , മുഖം വിഷാദം വിളിച്ചോതുന്നു തനിക്കേറെ ഇഷ്ട്ടമുള്ള മുഖകുരു കവിളിനു പതിവിലുള്ള തിളക്കമില്ല.

എന്താ ഐശ്വര്യ……. “”
എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവളുടെ കാലടികൾ പുറകോട്ട് ചലിക്കുന്നതറിഞ്ഞതും അവൻ മുന്പോട്ട് നടന്നു കൊണ്ടിരുന്നതും കസേരയിൽ തട്ടി നിന്നതും അവൾ വീഴാതെ യിരിക്കാൻ കസേരചേർത്തവളെ ലോക്ക് ചെയ്തു നിർത്തുമ്പോളവളുടെ ഉണ്ടക്കണ്ണുകളിലെ കൺപീലികൾ പിടപ്പേറുന്നതറിഞ്ഞു.അവളുടെ മുഖത്തേക്ക് തല അടുപ്പിച്ചു കാതോരമായി നിന്നു.

“”ഐശ്വര്യം….. അതെനിക്ക് തന്നോടൊരു കാര്യമത്…. “”

വാക്കുകൾ മുറിഞ്ഞു വരുമ്പോൾ സന്തോഷമെന്നോണം ശ്വാസമെടുത്തു വിടുമ്പോളറിഞ്ഞു തന്നിലേക്ക് മിഴികളൂന്നി നിൽക്കുന്നവളെ തന്നിൽനിന്നൊളിചോടാൻ ശ്രമിക്കുന്ന ദൃഷ്ടിയെ…..
അപ്പോഴും പൊഴിയാൻ വെമ്പി നിൽക്കുന്ന ഒരു തുള്ളി കണ്ണീരിനെ കണ്ടതും വിരൽ തുമ്പ് നീട്ടിയതും അവൾ തന്റെ നേരെ നീട്ടിയ കുറിയിലേക്ക് അതിശയത്തോടെ നോക്കി അവളുടെ മുഖത്തേക്കും.

ഇതെന്താ……””

നാളെ കഴിഞ്ഞ് ശിവക്ഷേത്രത്തിൽ വെച്ചെന്റെ വിവാഹമാണ് സാർ വരണം…..അധികമളൊന്നുമില്ല കുറച്ച് പെരേയുള്ളു……””

അവളുടെ വാക്കുകൾ നെഞ്ചിനെ ഉലച്ചു കയറുമ്പോൾ ഞെട്ടലോടെ അവളിലെ പിടിത്തമായച്ചു വിട്ടതും ഷാൾ ഒതുക്കി വെച്ചുഅവനിൽ നിന്നകന്നു നിന്നു കൊണ്ട് ശ്വാസം വിടുമ്പോൾ അവന്റെ ശ്വാസം അപ്പോഴും മൂടുന്ന പോലെ തോന്നി അവൾക്ക്.

താനെന്താ പറഞ്ഞത് കല്യാണമോ ആരുടെ…… “”

“”എന്റെ പെട്ടന്ന് തീരുമാനിച്ചതാണ്……എനിക്ക് ഒരാഴ്ചയവധി വേണം അതല്ല തരാൻ മടിയാണെങ്കിൽ ജോലി വേണ്ടെന്നു വെച്ചോളാം ഞാൻ…….
പറയുമ്പോൾ അവനിലേക്ക് മിഴികൾ അറിയാതെ പോലും പോകാതിരിക്കാൻ ശ്രദ്ധിച്ചു അവൾ.

പറഞ്ഞു കൊണ്ട് കുറി മേശയിലേക്ക് വെച്ച് കൊണ്ട് തിരിഞ്ഞു നടക്കുന്നവളെ നിറ കണ്ണാൽ നോക്കി നിന്നു ഒരു വാക്ക് മറുത്തു പറയാനാകാതെ അല്ലെങ്കിലും എന്തു പറയാനൊന്നുമില്ല……

കസേരയിലേക്കിരുന്നു കൊണ്ട് മുഖം മേശയിലമർത്തി കിടന്നു അവന്റെ നിശ്വാസകാറ്റടിച്ച കഴുത്തും കാതും ഷാൾ കൊണ്ട് തൂത്തു വിടുമ്പോഴും , അലറി കരയുന്ന ഹൃദയം അവളോട്‌ പറഞ്ഞു കൊണ്ടിരുന്നു ഐശ്വര്യക്ക് സായിയോട് പ്രണയമാണെന്ന്.

തെറ്റാണ് ഐശ്വര്യ തെറ്റാണ്  ….. “” കൈ വേദനിക്കും വരെ മേശയിൽ അമർത്തി അടിച്ചു കൊണ്ടിരുന്നു.

🪶

പ്രദക്ഷിണം വെച്ച് വന്നോളൂ…… “”
പ്രായമുള്ളൊരാൾ പറയുമ്പോൾ അടുത്ത് നിൽക്കുന്നവനെ നോക്കിയില്ല, അവർ ധാനമെന്നോണം നൽകിയ സാരിയും സ്വർണ്ണവുമാണ് ധരിച്ചിരിക്കുന്നത് എന്തുകൊണ്ടോ അവ തന്നെ പൊള്ളിക്കുന്നുണ്ട് ,  തന്നേക്കാളും പ്രായമുള്ളോരളാണെന്നു ഒറ്റനോട്ടത്തിലെ മനസ്സിലായി ഒരാഴ്ചകൊണ്ട് തീരുമാനിച്ച വിവാഹം പുള്ളിക്ക് വിവാഹശേഷം വെളിയിലേക്ക് പോകണമത്രേ തന്നെയും കൂടെ കൊണ്ട് പോകും വീട് അമ്മയുടെ പേർക്ക് ആക്കി തരും അനശ്വര യുടെ പഠിത്തം അത് നോക്കാമെന്നു ഏറ്റിട്ടുണ്ട് അങ്ങനെ ഓഫറുകൾ വലുതാണ്, ഓരോന്നും ഓർക്കുമ്പോൾ സ്വയം പുച്ഛം തോന്നി അവൾക്ക്.

ചേച്ചി…. എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചത്…. ഏഹ്… ഇറങ്ങേണ്ടി വന്നാലും ഇയാൾക്ക് നല്ല പ്രായമുണ്ട് ചേച്ചി….നമ്മുക്ക് പോകാം ചേച്ചി എനിക്കെന്തോ പേടി പോലെ…..

തന്റെ കൈയിൽ പിടിച്ചു കാതിലവൾ പറയുമ്പോൾ വെറുതെയൊന്നു ചിരിച്ചു അപ്പോഴേക്കും അയാളുടെ കൈകൾ തന്റെ കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് വലം വെച്ച് തുടങ്ങിയിരുന്നു. ഒരു പാവകണക്കെ ഞാനും അലറി കരയാൻ തോന്നുന്നുണ്ട് അപ്പോൾ കൺ മുമ്പിൽ കണ്ണീരോടെ നിൽക്കുന്ന നിസ്സഹായയായ അമ്മയുടെ മുഖമാണ് ഈറനായ കണ്ണുകളും പ്രായപൂർത്തിയാകാത്ത അനിയത്തിയും സഖാവ് അനിരുദ്ധന്റെ മക്കളെന്ന പേര് അല്ലാതെ മറ്റൊന്നുമില്ലാത്ത പാഴ്ജന്മങ്ങൾ ആദ്യമായി ഹൃദയത്തിൽ മൊട്ടിട്ട പ്രണയത്തെ പോലും ഞെരിച്ചു കൊണ്ട് മുന്പോട്ട് പോകാൻ വിധിക്കപ്പെട്ടവൾ. തന്റെ വേഗത കുറഞ്ഞപ്പോൾ അയാളുടെ കൈയുടെ മുറുക്കമേറിയതറിഞ്ഞു.

ശ്രീകോവിലിനു മുമ്പിൽ നിന്നുകണ്ണുകളടച്ചു പ്രാർത്ഥിക്കുമ്പോൾ “താലി കെട്ടിക്കോളൂ “”എന്ന് ആരോ പറയുന്നത് കേൾക്കുമ്പോൾ ഹൃദയം തേങ്ങി കരയുമ്പോൾ കഴുത്തിലൂടെ നനുത്ത കൈസ്പർശമറിഞ്ഞു കാതിടുക്കിലായി തണുപ്പാർന്ന ചുംബനവും.

എന്തു ചെറ്റ തരമാണ് കാണിക്കുന്നത് ആരാ നിങ്ങൾ…. ഏഹ്…. “” ശങ്കരേട്ടന്റെയും ആരുടയോക്കെയും സ്വരം തേടിയെത്തുമ്പോൾ ആ ചുംബന തണുപ്പിൽ നിന്നു കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ തനിക്കൊരു കവചമായി പുറം തിരിഞ്ഞു നില്കുന്നവനിലേക്ക് കണ്ണുകൾ പോകുമ്പോൾ ആ സാമിപ്യത്താലുള്ള ഞെട്ടലിലായിരുന്നു  ഞാൻ.

സായി……. “”
ചുണ്ടുകൾ മന്ദ്രിക്കുന്നതിനൊപ്പം കഴുത്തിൽ പറ്റിചേർന്ന് കിടക്കുന്ന ചരടിലൂടെ ഓടി നടന്നു, കണ്ണുകൾ നാല് പാടും ഓടുമ്പോൾ കണ്ടു ആദം സാറും പിന്നെ അറിയാൻ മേലാത്താരൊക്കായോ പിടി വലി നടത്തുന്നു , കൈകാലുകൾ വിറകൊണ്ടാ ആ നിമിക്ഷമവൻ തിരിഞ്ഞു നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു കൊണ്ടടുത്തേക്ക് വന്നുമാറിൽ ചേർന്ന് കിടക്കുന്ന താലി വിരലാൽ പൊക്കിയെടുത്തു ചുണ്ടോടമർത്തികൊണ്ട് കൊണ്ടെന്റെ കണ്ണിൽ നോക്കി പറഞ്ഞു.

ഇഷ്ട്ടമാണെനിക്ക് ഈ കുണ്ടും കുഴിയെ…… “”

തുടരും.

ഇനി ഒരു പാർട്ട്‌ കൂടി നാളെ തരാം….