രചന – നിള കാർത്തിക
ദിയ ഇന്നു ആഹാരമൊന്നും കഴിച്ചില്ലേ.,… നല്ല വിളർച്ച യുണ്ട് പോരാതെ ബ്ലീഡിങ്ങും മാനസികമായി നല്ല പിരിമുറുക്കത്തിലാണ് ആ കുട്ടി …… പറഞ്ഞു മനസിലാക്കു മുഴഅത്ര വലുത് അല്ല പിന്നെയത് യൂട്രസിന് വെളിയിലാണ് പേടിക്കാൻ മാത്രമില്ല താനുമായിട്ട് ഉള്ള ദാമ്പത്യജീവിതത്തെ ബാധിക്കുമെന്ന നല്ല പേടിയുണ്ട് ദിയ ക്ക് അതാകം മറച്ചു വെച്ചതും .,… പിന്നെ ആരൊക്കയോ പറഞ്ഞു പേടിപ്പിച്ചിട്ടണ്ട് കുട്ടികൾ ഉണ്ടാകില്ലെന്നും ….ഞാൻ കുറച്ച് വിറ്റാമിൻടാബ് എഴുതിതരാം..,.. അത് കഴിക്കൂ ഒരു മാസത്തേക്ക്…… ഡോക്ടർ അപ്പോൾപോകാമല്ലോ അല്ലെ…,.. കുഴപ്പമില്ലല്ലോ ., എനിക്ക് പേടി പോലെ…… ഇല്ലടോ ആദം she is fine….. ആശുപത്രിയിൽ കിടന്നാൽ പിന്നെയും പേടിയും സങ്കടവും പൊതിയും …… ദിയ മാനസികമായി ഓക്കെ ആയിട്ട്സ്കാൻനാകാൻ mചെയ്യാം……. നമ്മൾക്ക് അതിന്റെ വളർച്ച അറിഞ്ഞിട്ട് ഓപ്പറേറ്റ് ചെയ്തു മാറ്റാം.,,.
ടെൻഷനാകാൻ മാത്രമൊന്നുമില്ല..,. ട്രിപ്പ് കഴിഞ്ഞതും ആശുപത്രിയിൽ നിന്നു പോന്നിരുന്നു ദിയ തന്നെ നോക്കാതെ മിഴികൾ മറ്റെങ്ങോ പാറിച്ചു സീറ്റിലേക്ക് ചാരിയിരിക്കുന്നവളുടെ കൈയിൽ പൊതിഞ്ഞു പിടിക്കുമ്പോൾഅവളുടെ ഉള്ള് തേങ്ങുന്നതറിഞ്ഞു ആദം. ദിയ…. താനിങ്ങനെ ഡെസ്പാകാൻ മാത്രമൊന്നുമില്ല…, ഇനി എന്തെങ്കിലും ഉണ്ടങ്കിൽ തന്നെ നമ്മൾ ഒരുമിച്ച് നേരിടും എന്താ,….. അവന്റെ തോളിലേക്ക് ചായിച്ചു കിടത്തി അവളെ ആദ്യം ബലം പിടിച്ചു മാറിയെങ്കിലും അവൻ കടുപ്പിച്ചു നോക്കിയതും അവനിലേ ക്ക് ചാഞ്ഞു കിടന്നിരുന്നു എപ്പോഴോ മയങ്ങി പോയിരുന്നു. 🪶🪶🪶 “”അല്ല എന്താ ഉദ്ദേശം രണ്ട് മാസത്തെ വാടക യാണ് തരാനുള്ളത് ഇനി ക്ഷമിക്കാൻ കഴിയില്ല നിങ്ങൾ അമ്മയും രണ്ട് പെണ്മക്കളുമാണല്ലോ എന്നോർത്താ ഞാൻ ക്ഷമിക്കുന്നത് ഇനി അത് കഴിയില്ല നാളെ രാവിലെ ഞാൻ വരും തന്നില്ലയെങ്കിൽ ഇറങ്ങിക്കോണം…… ഇവിടെ സത്രം നടത്തുവല്ല ഞാൻ ആ വിചാരം വേണം…….
മുറുക്കാൻ ചവച്ചു നീട്ടി തുപ്പിയിരുന്നു അയാൾ വായ തൂത്തു കൊണ്ട് കസേരയിലേക്ക് ഒന്ന് കൂടിയിരുന്നു അയാൾ. “”അത് ശങ്കരേട്ടാ മോൾക്ക് പുതിയൊരു കമ്പനിയിൽ ജോലി ആയിട്ടുണ്ട് ശമ്പളം കിട്ടിയാൽ ഉടനെ അവള് അത് അടച്ചു തീർക്കും….. ഇത് നിങ്ങൾ കുറെ ആയല്ലോ രാജി പറയുന്നു ഒന്നും അങ്ങോട്ട് ആകുന്നില്ലല്ലോ…… അയാൾ പറഞ്ഞു നോക്കിയതും കണ്ടു വീട്ടിലേക്കുള്ള ഇറക്കം സ്കൂട്ടറിൽ കാല് കുത്തിയിറങ്ങി വരുന്നവളെ , മുറ്റത്തേക് കയറിയാതെ അനിയത്തി അനശ്വര ഇറങ്ങി. ഹെൽമറ്റ് ഊരി മിററിൽ വെച്ചു മാസ്ക് ഊരി ഹുക്കിൽ തൂക്കിയിട്ടു, കൊണ്ട് തുണി സഞ്ചിയും എടുത്തു വരാന്തായിലേക്ക് വെയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ മുറ്റത്ത് മുറുക്കാൻ തുപ്പി ചിത്രം വരച്ചത് കണ്ടത് ദേക്ഷ്യത്തോടെ അയാളെയും അമ്മയെയും നോക്കുമ്പോൾ കൈ കൊണ്ട് ഒന്നും പറയണ്ട എന്ന് കൈ വീശി കാണിക്കുന്നുണ്ട് അമ്മ. ആ കൊച്ച് വന്നല്ലോ…..ഞാൻ പോകാൻ തുടങ്ങുവായിരുന്നു ……
ഞാനെന്തിനാ വന്നതേന്ന് വെച്ചാൽ ….”” അയാൾ കസേരയിൽ നിന്നു എഴുനേറ്റു ചുണ്ടിൽ വിരൽ വെച്ചു തുപ്പാൻ തുടങ്ങിയതും അവൾകൈ പൊക്കി തടഞ്ഞു. കാർന്നോരോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ മുറ്റത്ത് ഇങ്ങനെ നീട്ടി തുപ്പി ഇടരുതെന്ന്…… ആഹാ…. നീ കൊള്ളാലോ കൊച്ചേ ഇത് എന്റെ വീട് ഞാൻ തോന്നിയേടത്തു തുപ്പും…..ആദ്യം വാടക തന്നിട്ട് പ്രസംഗിക്കു…… അയാൾ മുണ്ടും മടക്ക് കുത്തി മുറ്റത്തേക്ക് ഇറങ്ങി. ദേണ്ടേ തന്റെ വാടക ……. കഴിഞ്ഞ മാസത്തെ ഉണ്ട് ഈ മാസം തീർന്നില്ലലോ അടുത്ത ആഴ്ച തന്നു തീർക്കും അത് പറഞ്ഞു കാർന്നൊരു ഈ വയസ്സാം കാലത്തു ഇവിടെ വരെ വന്നു കഷ്ടപെടേണ്ട…….. ഞാൻ കൊണ്ട് വന്നു തന്നോളം…… പറയുകയും പേഴ്‌സ് തുറന്നു അയ്യായിരത്തിന്റെ നോട്ട് അതെ പോലെ അയാളുടെ കൈയിലേക്ക് വെച്ചു കൊടുത്തു…… അയാൾ പകപ്പോടെ നോക്കി കൊണ്ട് എണ്ണി നോക്കി മടിയിലേക്ക് വെച്ചു കൊണ്ട് കുടയും ചൂടി അവരെയൊന്ന് നോക്കിയിട്ട് പോയിരുന്നു.
ചെരുപ്പ് ഊരി അകത്തേക്ക് കയറി അവൾ. ഐഷു…. ഇത് എവിടെ നിന്നാ ഇത്രയും പൈസ….. “” അമ്മ സംശയത്തോടെ നോക്കുമ്പോൾ ഷാൾ ഊരി കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. “”അതു ഇന്നലെ ഒരു ചേട്ടനെ പറ്റിച്ചു എടുത്തതാ അമ്മാ ഞാൻ പറഞ്ഞതാ കേൾക്കണ്ടേ..,…. അവൾ നടന്നു പോയ കാര്യങ്ങൾ പറയുമ്പോൾ അവർ തലയിൽ കൈ കൊടുത്തു നിലത്തേക്കു ഇരുന്നു. “”എന്റെ മഹാദേവാ ഇവളെ കൊണ്ട് ഞാൻ തോറ്റു.,,… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഐഷു ഇങ്ങനെ ആളുകളുടെ കൈയിൽ നിന്നു കാശ് മേടിക്കരുതെന്ന്,….ഒരു പൊട്ട വണ്ടിയും ഉണ്ട് അത് സ്ഥിരം എവിടെയെങ്കിലും കൊണ്ട് മുട്ടിക്കും എന്നിട്ട് കാശു മേടിക്കലും അച്ഛന് ഒരു പേരുണ്ട് ഈ നാട്ടിൽ അത് നീ കളഞ്ഞു കുളിക്കുമോ ഐഷു…..
അത് കൊണ്ട് അയാളുടെ വാടക കൊടുക്കാൻ പറ്റി അല്ലെങ്കിലോ….. പിന്നെ സഖാവ് അനിരുദ്ധന്റ് നല്ല പേര് മതിയല്ലോ വയറു നിറയ്ക്കാൻ…..അമ്മ കഴിക്കാനെന്തങ്കിലും.,.. എടുത്തു വെയ്ക്ക് എനിക്ക് വിശക്കുന്നു…. അവർ പാത്രത്തിൽ എടുത്തു വെച്ച കപ്പ ചെണ്ടൻ പുഴുങ്ങിയതും കാന്താരി മുളക് അരച്ചതും ഒപ്പി വായിലേക്ക് വെച്ചു അവൾ രുചിയോടെ അതിലപ്പുറം വിശപ്പോടെ. ഇത് ഐശ്വര്യ അനിയത്തി അനശ്വര അമ്മ രാജി അച്ഛൻ രണ്ട് വർഷം മുൻപ് കൊറോണ വന്നു മരിച്ചു അതോടെ പഠിത്തം പകുതി വെച്ച് നിർത്തേണ്ടി വന്നു ഐശ്വര്യക്ക് ഇളയവൾ പത്തിൽ പഠിക്കുന്നു. അലക്ക് കല്ലിൽ വെച്ച് മഞ്ഞൾ നല്ലത് പോലെ ഉരച്ച് മുഖത്ത് തേച്ചു പിടിപ്പിച്ചു പിന്നെ കൈയിലിരിക്കുന്ന കണ്ണാടിയിലേക് നോക്കി ചുവന്നു തടിച്ചു നിൽക്കുന്ന മുഖകുരുവിലേക്കു വിഷമത്തോടെ നോക്കി. തെണ്ടി അവന്റെ വർത്താനം,..പട്ടി .. എന്റെ കൃഷ്ണ അവന് കിട്ടുന്ന പെണ്ണ് മുഖത്ത് മുഴുവനും കുരു ഉള്ള പെണ്ണ് ആകണേ ഒരു മുള്ളു കുത്താൻ ഇടം കാണല്ലേ…….. പട്ടി…..തെണ്ടി.,…. സായിയുടെ മുഖം മനസ്സിൽ കണ്ടതും ദേക്ഷ്യത്തോടെ മനസ്സ് അറിഞ്ഞു പ്രാകി കൊണ്ടിരുന്നു അവൾ.
ബെഡിലേക്ക് അവളെ കിടത്തി പുതപ്പ് കൊണ്ട് പുതപ്പിച്ചു ഫാനും ഓൺ ആക്കി കിടന്നതും വയറിൽ കൈ വെച്ച് ചുരുണ്ടു കിടക്കന്നവളുടെ മുടിയിലൂടെ തലോടി വിട്ടു അവൻ. അവന്റെ കൈ പിടിച്ചു വയറിലേക്ക് അമർത്തി വെച്ചതും തിരുമ്മി കൊടുത്തു അവൻ. അവന്റെ സ്പർശനത്തിൽ വേദനകുറവ് തോന്നിയതും കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു അപ്പോഴും ഒരുത്തുള്ളി കണ്ണീർ തുളുമ്പാനായി നിന്നിരുന്നു. ദിയകുറച്ചൊക്കെ തന്റെ മനസ്സിന്റെയാണ് താൻ ടെൻഷൻ ആകാതെ ഇരിക്ക് പിന്നെ ഇനി തന്റെ കൂട്ട്കാരി അനുവിനെ വിളിക്കണ്ട കേട്ടല്ലോ….. ഓരോരുത്തരും പറയുന്നത് കേട്ട് ആവശ്യമില്ലാത്തത് ചിന്തിച്ചു കിടന്നോളും….
അവളോടൊപ്പം അവനും കിടന്നു അപ്പോഴും ഒരു കൈ അവളുടെ വയറിലായിരുന്നു അവന്റെ കൈ എടുത്തു കവിളോട് ചേർത്തു കിടന്നു പിന്നെ അവനെ നോക്കാതെ അവനിലേക്ക് നിങ്ങി വന്നു അവന്റെ നെഞ്ചിലായി പതുങ്ങി കിടന്നതും അവളെ ഇരു കൈയാൽ പൊതിഞ്ഞു പിടിച്ചു അവളുടെ നെറ്റിയിൽ നേർത്തൊരു മുത്തം നൽകിയതുമിവനെ അവന്റെരോമവൃതമായ നെഞ്ചിലേക്ക് മുഖം അമർത്തി കിടക്കുമ്പോൾ അവനറിഞ്ഞു തന്റെ മാറിനെ നനച്ചു ഇറങ്ങുന്ന അവളുടെ കണ്ണീരിനെ. പൊട്ടി…….”” ചെറു ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പ്രണയത്തോടെ. 🪶 ഓരോ വാക്കുകളും പറയുമ്പോഴും തുമ്മിക്കൊണ്ടിരിക്കുന്നവനെ മാറി മാറി നോക്കി ജീവനും ആലിയയും. എന്തോന്നാടാ എഴുനേറ്റു പോകാവോ കൊറോണ ആണോടാ….. “” ഏയ് ഇത് കുറച്ച് നേരമായി മൂക്ക് ചൊറിയുന്നു എന്താണോ…… നിന്നെ ആരോ കാര്യമായിട്ട് സ്മരിക്കുന്നുണ്ട്…… “” പറയുകയും ചിരിച്ചിരുന്നു ജീവനും. എല്ലാവർക്കമുള്ള ചായയുമായി അങ്ങോട്ട് വന്നിരുന്നു ദുവ.
ചേച്ചിക്കും ചേട്ടായിക്കും ചായ കൊടുക്കണ്ടേ……. അവർ കുറച്ച് നേരം പരസ്പരം സംസാരിക്കട്ടെ സംസാരം കുറഞ്ഞതാണ് അവരുടെ ഇടയിലെ പ്രശ്നം……. എന്നാലും ദുവ നിനക്കെങ്കിലും സത്യം പറയാമായിരുന്നു…… ജീവൻ അവളുടെ കൈയിൽ നിന്നു ചായ മേടിച്ചു കൊണ്ട് പറഞ്ഞു. ചേച്ചിക്ക് ക്യാൻസറാണോ എന്ന പേടിയാണ് കുറച്ചൂക് ദിവസമായിട്ട് എന്നും കരച്ചിലാണ്…… എന്നോട് പറഞ്ഞു ആരോടും പറയരുത് എന്ന്….. “”അത് എങ്ങനെയാ എന്തുണ്ടെലും ഗൂഗിളിൽ കയറി സംശയനിവാരണമാണ് ദിയക്ക്….. ഒരു ചുമ വന്നാൽ നഖത്തിൽ പാട് കണ്ടാൽ…… കൈയിലിരിക്കുന്ന ചായ ഊതി കുടിച്ചു കൊണ്ട് സായി പറയുമ്പോൾ അവളുടെ മമ്മി സത്യമാണ് എന്ന രീതിയിൽ തലയാട്ടി. എന്നാലും മനസ്സിൽ ഇത്രയും വിഷമം വെച്ചാണ് എന്റെ മോള് നടന്നിരുന്നതെന്നു ആരറിഞ്ഞു……. ഇനി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ…… എല്ലാം കൊണ്ട് ചീത്ത സമയമാണ്.., ഒരു പ്രശ്നം കഴിയുമ്പോൾ അടുത്തത്…..
“”ആന്റി വിഷമിക്കണ്ട നാളെ തന്നെ കാരിത്താസ് ഹോസ്പിറ്റലിൽ ഗൈനകോളജി യിൽ കാണിക്കാൻ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്…. ഒന്നും വരില്ല കുറെയൊക്കെ ദിയയുടെ ആവശ്യമില്ലാത്ത പേടിയാണ്… കുട്ടികളുണ്ടാകില്ല പോലും .,…. ഓരോ വട്ട്…… ആലിയ അവരുടെ തോളിൽ പിടിച്ചു പറഞ്ഞു കൊണ്ട് സമാധാനിപ്പിച്ചു. എല്ലാം ശരിയിക്കോളും നിനക്ക് എങ്കിലും എല്ലാവരോടും പറയാമായിരുന്നു…. ദുവ ഇതിപ്പോൾ ആദം കുറെ ടെൻഷൻ അടിച്ചു…..ഇനി ആന്റിയെ വിളിച്ചു പറയ് ദിയ നാളെ പോരുന്നില്ല എന്ന്…. ജീവനത് പറയുമ്പോൾ ഫോൺ എടുത്തു റിൻസി ആന്റി യുടെ നമ്പർ ഡയൽ ചെയ്തിരുന്നു അവൾ. 🪶 ദിയ …… താഴെ എല്ലാവരും നമ്മളെ തിരക്കുന്നുണ്ടാകും എഴുനേല്ക്ക്….. വേദന കുറവില്ലെയിപ്പോൾ ഞങ്ങളെയെല്ലാം പേടിപ്പിച്ചു നീ…..വാ എന്തങ്കിലും കഴിക്കാം…. രാത്രിയായി തന്റെ കൂടെ കിടന്നു ഞാനും ഉറങ്ങി പോയി……
തലവേദന………”” അവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി ചോദിച്ചു അവൾ. തലവേദനയൊ ആർക്കു….. അതൊക്കെ എപ്പോഴേ പോയടോ..,, നീ ബോധം കെട്ടു വീണപ്പോഴേ എന്റെ തലവേദന പോയി…… അവൻ ചിരിയോടെ പറയുമ്പോൾ മിഴികൾ താത്തിയിരുന്നു അവൾ. അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മുറി വീട്ടിറങ്ങി . സ്റ്റെപ് ഇറങ്ങി വരുന്ന രണ്ട് പേരെയും ചിരിയോടെയാണ് എല്ലാവരും എതിരെറ്റത്. എന്നാലും ദിയ താൻ ഞങ്ങളെയൊക്കെ പേടിപ്പിച്ചു….. ഇനി പോകുന്നുണ്ടോ നാളെ ഏഹ്…… അതിനുത്തരമായി ആദമിനെ ഒന്ന് നോക്കിയവൾ കണ്ണ് ചിമ്മി കാണിച്ചു കൊണ്ടവളുടെ കൈയിൽ മുറുക്കെ പിടിച്ചു ആദം. 🪶 “കളരിക്കൽ കൺസ്ട്രക്ഷൻ കമ്പനി “” കൈയിലിരിക്കയുന്ന അപ്പോയിന്മെന്റ് ഓർഡറിലേക്കും വലിയ ബോർഡിലേക്കും നോക്കി സെക്യൂരിറ്റിയെ കാണിച്ചു കൊണ്ട് അകത്തേക്ക് കയറി.
പുതിയ അപ്പോയ്ന്റ്മെന്റ് ആണല്ലേ എംഡിയുടെ ക്യാബിന് മുമ്പിലിരുന്നോളൂ വിളിച്ചോളും…… “” റീസെപ്ഷനിലെ പെൺകുട്ടി പറഞ്ഞതും തോൾ ബാഗ് ഒന്ന് കൂടി കേറ്റി വെച്ചുകൊണ്ട് സീറ്റിലേക്കി നടന്നു കസേരയിൽ ഇരിപ്പുറപ്പിച്ചു. ബാഗ് മടിയിൽ വെച്ച് ഫോൺ കൈയിലെടുത്തു മാസ്ക് താഴ്ത്തി ഫോട്ടോ എടുക്കാൻ നോക്കിയതും ചുവന്നു നിൽക്കുന്ന മുഖത്തെ കുരുക്കളിൽ കണ്ണ് ഉടക്കിയതും മാസ്ക് പൊക്കി തന്നെ വെച്ച് സെൽഫിയെടുത്തു fb യിലിട്ട് ന്യൂ ജോബ് എന്ന് ക്യാപ്ഷനും ഇട്ടു. ഐശ്വര്യ അനിരുധ്…… സാർ വിളിക്കുന്നു….. “” പേര് വിളിച്ചതും ഫോൺ ക്യാമറ ഓൺ ആക്കി മുഖം ആകെ മൊത്തം നോക്കി പിന്നെ സങ്കടത്തോടെ മാസ്ക് ഊരി ബാഗിൽ വെച്ചു. കോപ്പ്….. ഈ കുണ്ടും കുഴിയും…… ശോ….. കണ്ണാ മിന്നിച്ചേക്കണേ …… “” കഴുത്തിലെ ചെറിയ കൃഷ്ണന്റെ ലോക്കറ്റിൽ മുത്തികൊണ്ട് ക്യാബിൻ തുറന്നു അകത്തേക്ക് കയറി.
ഷെൽഫിൽ നിന്നുപിൻതിരിഞ്ഞു നിന്നു എന്തോ ഫയൽ എടുക്കുന്ന ആളെ കണ്ടതും അവൾ മുരടനക്കി വിളിച്ചു. സാർ…….. “” ഫയൽ കൈയിൽ പിടിച്ചു കൊണ്ട് തിരിഞ്ഞു സായി മുമ്പിൽ നിൽക്കുന്നവളെ കണ്ടതും നെറ്റി ചുളിഞ്ഞു കണ്ണുകൾകുറുകി. നീ…….. “” താൻ…….. “” അവൻ ഫയൽ മേശയിലേക്ക് വെച്ച് കസേരയിലേക്ക് ചാഞ്ഞിരുന്നു അവളെ ആകെ മൊത്തം ഒന്ന് നോക്കി. തുടരും….

by