17/04/2026

രുദ്ര : ഭാഗം 04

രചന – സുൽഫിയ നൗഫൽ

ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് വിശ്വാസിക്കാനായില്ല. അറിയാതെ എന്റ് ചുണ്ടുകൾ ആ പേര് ഉചരിച്ചു. “മ. …മഹി. ……മഹിയേട്ടൻ”. …. എന്റെ അടുത്തു കൂടെ പോയിട്ടും എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെയാ മഹിയേട്ടൻ പോയത് എന്നിഎന്നിട്ടിപ്പോ എന്നോട് പറയുന്നു പോകല്ലേന്ന് ഇത് എന്തൊരു മനുഷ്യനാ. ……… ഞാൻ അങ്ങനെ ഓരോന്നും ആലോചിച്ചു നിന്നപ്പോൾ മഹിയേട്ടൻ എന്റടുത്തേക്ക് വന്നു. സാധാരണ വെറെ ആരെങ്കിലും എന്നെ ദേവൂന്ന് വിളിച്ചാൽ എനിക്ക് ദേഷ്യമാണ് വരുന്നത്. പക്ഷേ മഹിയേട്ടനെന്നെ അങ്ങനെ വിളിച്ചപ്പോ ദേഷ്യമൊന്നും തോന്നിയില്ല. “എന്താടോ. ..എന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ പോവുന്നത്”……. മഹിയേട്ടനോട് ഞാൻ ചോദിക്കേണ്ട ചോദ്യം മഹിയേട്ടനെന്നോട് ചോദിച്ചപ്പോൾ ഞാൻ മഹിയേട്ടനെ തന്നെ നോക്കി നിന്നു.

മഹിയേട്ടനോട് എനിക്ക് അത് തിരിച്ചു ചോദിക്കണമെന്നുണ്ടെങ്കിലും ഞാൻ അത് ചോദിച്ചില്ല. “താനെന്താടോ ഒന്നും മിണ്ടാതെ പന്തം കണ്ട പെരിച്ചായിയെ പോലെ നിൽക്കുന്നത്”. ……. സത്യത്തിൽ മഹിയേട്ടന്റെ ഈ സംസാരം എന്നെ ശരിക്കും അമ്പരപ്പിച്ചു. അന്ന് വീട്ടിൽ വന്ന് പോകും വരെയും ആരോടെങ്കിലും ഒന്ന് മിണ്ടുകയോ ഫോണിൽ നിന്ന് തലയുയർത്തി നോക്കുകയോ ചെയ്തിട്ടില്ല. ആ മുഖത്ത് അന്ന് ആരോടെന്നില്ലാത്ത ദേഷ്യമാണ് ഞാൻ അന്ന് കണ്ടത്. ആ ആള് തന്നെയാണ് ഇത്. മാത്രമല്ല ആ മുഖത്ത് ഇപ്പോ എനിക്ക് ഒരു ചെറിയ ചിരിയും കാണാൻ സാധിക്കുന്നുണ്ട്. ഇത് എന്റെ തോന്നലാണോ ന്റെ ദേവീ. …. ഇത് മഹിയേട്ടൻ തന്നാണോ. …… “രുദ്രേ. …….എടോ. …താനിതെവിടാ”….. എന്താ ഇത്ര കാര്യമായിട്ട് ആലോചിക്കുന്നത്.

ആ ചോദ്യം കേട്ടപ്പോൾ മനസ്സിലായി അത് മഹിയേട്ടൻ തന്നെ ആണെന്ന്. അല്ല. ..മഹിയേട്ടനെന്താ ഇവിടെ? അതുകൊള്ള സാധാരണ അമ്പലത്തിൽ ആളുകൾ വരുന്നതെന്തിനാ…അതിനാ ഞാനും വന്നത്. എന്താ എനിക്ക് അമ്പലത്തിൽ വന്നൂടേ. ……. അല്ല ഞാൻ അതല്ല ഉദേശിച്ചത്. …. മ്. …മ്. … ഞാൻ അച്ഛന്റെ കൂടെ തന്റെ വീട്ടിൽ വന്നതാ അപ്പോഴാ തന്റമ്മ പറഞ്ഞത് താൻ അമ്പലത്തിൽ പോയിട്ട് നേരം കുറെയായി ഇത് വരെ തിരിച്ചു വന്നില്ലാന്ന്. അതാ. ….ഞാൻ……. ഓ……അപ്പോ മഹിയേട്ടനെന്നെ നോക്കിയിറങ്ങിയതാണോ…. അതിന് മഹിയേട്ടനെന്നെ അറിയത്തില്ലല്ലോ……. പിന്നെ എന്നെ എങ്ങനെ കണ്ടുപിടിച്ചു…… ഞാൻ പതിയെ പറഞ്ഞത് മഹിയേട്ടൻ കേട്ടു. അതിനു തന്നെ എനിക്കറിയില്ലാന്ന് ആരു പറഞ്ഞു. അല്ല അന്ന് വന്നപ്പോ ഫുൾ ടൈം ഫോണിൽ ആയിരുന്നു.

ആരുടേം മുഖത്തേക്ക് മര്യാദക്ക് നോക്കുക പോലും ചെയ്തില്ല. അപ്പോ പിന്നെ എന്റെ മുഖം ഓർമ്മയുണ്ടാവില്ലാന്ന് കരുതി. അതുമാത്രമല്ലഎന്റടുത്ത് കൂടി പോയപ്പോ അറിയാത്ത ഭാഗത്തിൽ അല്ലേ പോയത്. അപ്പോ …..ഞാൻ….വിചാരിച്ചു…എന്നെ. …….. എനിക്ക് തന്നെ അറിയില്ലാന്ന് …… ഞാൻ പറയാൻ വന്നത് മഹിയേട്ടൻ മുഴുവിപ്പിച്ചു. ഞാൻ അതിനു മറുപടിയായി അതേ എന്ന് തലയാട്ടി. മഹിയേട്ടനെന്നോട് എന്തോ പറയാൻ വന്നപ്പോൾ മഹിയേട്ടന്റെ ഫോൺ റിംഗ് ചെയ്തു. മഹിയേട്ടൻ മാറി നിന്നു സംസാരിക്കുന്നത് ഞാൻ കണ്ടു. അത് വരെ ആ മുഖത്തുണ്ടായ ചിരിയെല്ലാം മാഞ്ഞു.

മഹിയേട്ടനാരോടൊ ദേഷ്യപ്പടുന്നത് ഞാൻ കണ്ടു. മഹിയേട്ടൻ എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു എന്റടുത്തേക്ക് വന്നു. അപ്പോഴും ആ മുഖത്ത് ദേഷ്യം നിഴലിച്ചു കിടക്കുന്നകിടക്കുന്നത് കാണാമായിരുന്നു. വാ……..ഞാൻ വീട്ടിൽ കൊണ്ട് വിടാം. ഞാനൊന്നും മിണ്ടാതെ കാറിൽ കയറി .ഡ്രൈവ് ചെയ്യുമ്പോയും മഹിയേട്ടൻ നല്ല ദേഷ്യത്തിലായിരുന്നു. “സത്യത്തിൽ ആരായിരിക്കും വിളിച്ചത്. ……എന്തായിരിക്കും സംസാരിച്ചത്. …..മഹിയേട്ടനെന്തിനാ ഇങ്ങനെ ചൂടാവുന്നത്. ഓരോന്നും ചിന്തിച്ചിരുന്ന് വീടെത്തിയത് അറിഞ്ഞില്ല. താൻ ഇറങ്ങുന്നില്ലേ. …..എന്ന് ചോദിച്ചു മഹിയേട്ടനെന്നെ തട്ടി വിളിച്ചപ്പോഴാണ് വീടെത്തിയത് ഞാൻ അറിഞ്ഞത്. ആ…..നിങ്ങള് വന്നോ….. അതും ചോദിച്ചു അമ്മ പുറത്തേക്ക് വന്നു. ഞാൻ കാറിൽ നിന്നിറങ്ങി. .. ആ… മഹിയേട്ടൻ കേറുന്നില്ലേ. ….. ഇല്ല മോളെ ഞങ്ങളിറങ്ങുവാ…….ഇത്ര നേരമായില്ലേ…..ഞങ്ങൾ മോള് വന്നിട്ട് പോകാമെന്ന് കരുതി ഇരുന്നതാ. …..അത് പറഞ്ഞത് മഹിയേട്ടന്റെ അച്ഛനായിരുന്നു.

കീർത്തിക്ക് ഇപ്പോ എങ്ങനെ ഉണ്ട് ..പനി കുറവുണ്ടോ . . മ്. ……കുറവുണ്ട് മോളെ. അവള് നാളെ classൽ വരും. അവര് പോയതിന് ശേഷം ഞാൻ മുറിയിലേക് പോയി. അവിടെ ഇരുന്നു എന്തൊക്കെയോ ആലോചിച്ചുിരുന്ന് ഉറങ്ങി പോയി. അമ്മയുടെ വിളി കേട്ടാണ് പിന്നെ ഞാൻ ഉണർന്നത്. ക്ലോക്കിലേക്ക് നോക്കിയപ്പോ എട്ട് മണിയായി. ഞാൻ എണീറ്റ് മുഖം കഴുകി താഴേക്ക് ചെന്നു. അവിടെ അച്ഛനും മുത്തച്ഛനും ഉണ്ടായിരുന്നു. പെൺകുട്ടികൾ ഇങ്ങനെ ത്രിസന്ധ്യക്ക് കിടന്നുറങ്ങുന്നത് അത്ര നല്ല ശീലമൊന്നും അല്ല. നാളെ മറ്റൊരു വീട്ടിലേക്ക് ചെന്ന് കയറണ്ട കുട്ടിയാ നീയ് അതോർമ്മ വേണം. അവിടെ ചെന്ന് ഇങ്ങനെ കിടന്നുറങ്ങിയാൽ നിന്നെ അമ്മായിഅമ്മ ചൂലിനടിക്കും. .. മുത്തശ്ശിയുട വകയായിരുന്നു ഇത്.

ഓ…….തുടങ്ങി. ….എന്ത് പറഞ്ഞാലും അവസാനം ഒരു കല്യാണ കാര്യത്തിൽ ചെന്ന് നിക്കും. അതും പറഞ്ഞു ഞാൻ മുറിയിലേക് പോയി. രാവിലെ വൈകിയാണ് എഴുന്നേറ്റത്. വേഗം തന്നെ റെഡിയായി ഞാൻ കോളേജിലേക്ക് പോയി. കോളജിന്റെ വരാന്തയിലൂടെ മഹിയേട്ടനെ കുറിച്ച് ആലോചിച്ചു നടന്നപ്പോൾ ആരോ പിന്നിൽ നിന്നും വിളിച്ചു. ഹരി ആയിരുന്നു അത്. ഞാൻ ഇന്നലെ പറഞ്ഞതിന് താൻ മറുപടിയൊന്നും പറഞ്ഞില്ലല്ലോ. എന്റടുത്തേക്ക് വന്നു ഹരി ചോദിച്ചു. എന്താടോ ഒന്നും പറയാത്തത്. തന്റെ ഈ മൗനം ഞാൻ സമ്മതമായി കണ്ടോട്ടെ. ….. ഹരി ഇതൊക്കെ ചോദിക്കുമ്പോഴും മഹിയേട്ടന്റെ മുഖം മാത്രമായിരുന്നു എന്റെ മനസ്സിൽ.

വീണ്ടും ഹരി എന്നോട് ആ ചോദ്യം ആവർത്തിച്ചു. അതിനു മറുപടിയായി ആല്ലാ എന്ന് പറഞ്ഞു അവിടെ നിന്ന് ഞാൻ പോകാൻ തുടങ്ങിയതും ഹരി എന്റെ കൈക്കു കയറി പിടിച്ചു. ഹരി എന്റെ കൈക്കു പിടിച്ചത് എനിക്ക് ഇഷ്ടമായില്ല. അവനോട് കൈ വിടാൻ പറഞ്ഞിട്ടും അവൻ വിട്ടില്ല. രണ്ടു പ്രാവശ്യം പറഞ്ഞിട്ടും വിടാതെ ആയപ്പോ അവനെ തല്ലാൻ ഞാൻ കൈ പോക്കി. പക്ഷേ എന്റെ കൈ ഹരിയുടെ മുഖത്ത് പതിയും മുമ്പ് മറ്റൊരു കൈ ഹരിയുടെ മുഖത്ത് പതിച്ചിരുന്നു. അത് ആരാണെന്ന് നോക്കിയപ്പോ …… ആ ആളെ കണ്ട് ഞാൻ ഞെട്ടി. …. തുടരും………….