പ്രണയമംഗല്യം….. 9

പ്രണയമംഗല്യം  💞

എന്താടി ചുമ്മാ ചിരിക്കുന്നേ… അരികിലേക്ക് വന്നിട്ട് മാധു അവളോട് ചോദിച്ചു.

ഞാൻ വെറുതെ എന്തൊക്കെയോ ആലോചിച്ച് …അല്ല നീ എന്താ ഇപ്പോ വന്നേ?

നിന്നെ രുദ്രേട്ടൻ വിളിക്കുന്നുണ്ട്. അല്ല ഇവൾ എന്താടി ഇങ്ങനെ നോക്കിനിൽക്കുന്ന? ഇനി വല്ല പണിയും ഒപ്പിക്കാൻ ആണോ എന്തോ വശപ്പിശക് ഉണ്ടല്ലോ?

കരുണയുടെ നിൽപ്പുണ്ട് മാധു തനുവിനോടായി സംശയം പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി. കരുണ അപ്പോഴും അവിടെ നിൽപ്പുണ്ടായിരുന്നു എന്തൊക്കെയോ ആലോചിച്ചുകൊണ്ട്.

രണ്ടുദിവസം കഴിഞ്ഞ് നടക്കാനിരിക്കുന്ന പാർട്ടിക്ക് വേണ്ടിയിട്ടുള്ള ഡ്രസ്സിന്റെ കോഡ് അങ്ങോട്ട് ശരിയാകാത്തത് കൊണ്ട് ശിവനും രുദ്രനും തല പുകഞ്ഞിരിക്കുകയാണ്. പെൺകുട്ടികളോട് കൂടി അവരുടെ അഭിപ്രായം ചോദിക്കാം എന്ന് വിചാരിച്ചു മാധുവിനോട് തനുവിനെ  പോയി വിളിച്ചു കൊണ്ടുവരാൻ പറഞ്ഞുവിട്ടതായിരുന്നു.

പാർട്ടിക്ക് സിമ്പിൾ ഡ്രസ്സ് മതിയെങ്കിലും അത്ര സിമ്പിൾ ആകാനും എന്നാൽ ഒരുപാട് ഹാർഡ് ആകാൻ പറ്റില്ല.

കാരണം, പിന്നെയും ഉപയോഗിക്കണമല്ലോ വേറെ എവിടെയെങ്കിലും പോകണമെങ്കിലും ഈ ഡ്രസ്സ് തന്നെ ഇടുന്നതിൽ പിന്നീട് തെറ്റുണ്ടാവരുത് എന്ന് കരുതി ഒരുപാട് അല്ലാത്തതും എന്നാൽ നല്ല ഹെവിയായി തോന്നിക്കുന്നതും ആയിട്ടുള്ള ഡ്രസ്സ് വേണം എന്നാണ് അവരുടെ തീരുമാനം.

അവസാനം നല്ല രീതിയിൽ സ്റ്റോൺ വെച്ചൊരു പാട്ടിയാല അവർ സെലക്ട്‌ ചെയ്തു. ഒപ്പം ബോയ്സിനു കുർത്തിയും പാന്റും.

ഓഫ് ഗ്രീൻ കളർ ആയിരുന്നു അവർ തിരഞ്ഞെടുത്ത നിറം.

അവരുടെ പ്രണയത്തിനും പച്ചക്കൊടി കിട്ടിയപോലെ തോന്നി.

പിന്നീട് പാർട്ടിയുടെയും ഒപ്പം അരുന്ധത്തിയുടെ പ്രോഗ്രാമിന്റെയും ഒക്കെയായി ആകെ തിരക്കായിരുന്നു.

ഈ സമയമൊക്കെയും കരുണ ആരെയോ തിരക്കുകയും എന്തൊക്കെയോ പരിപാടി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.

എല്ലാവരും പാർട്ടിയുടെയും ഒപ്പം അരുന്ധത്തിയുടെ പ്രോഗ്രാമിന്റെയും ദിവസത്തിനായി കാത്തിരുന്നപ്പോൾ കരുണയും എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി അതെ ദിവസങ്ങൾക്കായി കാത്തിരുന്നു.

ഓഫീസിലെ സ്റ്റാഫുകൾക്കും, ഉയർന്ന പദവിയിലുള്ള രാഷ്ട്രീയ പ്രവർത്തകർക്കും ചില മതങ്ങളിലെ ഉന്നതരും ഒക്കെയായിരുന്നു അന്നത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെ നഗരത്തിലെ വലിയൊരു ഹോട്ടലിൽ ആയിരുന്നു പാർട്ടി അറേൻജ് ചെയ്തത്.

രണ്ട് പെൺകുട്ടികളുടെയും വീട്ടുകാരെയും അവരുടെ കുടുംബക്കരെയും പ്രത്യേകമായി വിളിച്ചിരുന്നു..

പാർട്ടി നടക്കുന്നയിടത്തേക്ക് ഒന്നര മണിക്കൂർ ദൂരം ഉള്ളതുകൊണ്ട് അവിടെ ചെന്നിട്ട് ഡ്രസ്സ് ചെയ്ഞ്ചു ചെയ്‌താൽ മതിയെന്ന് അവർ നേരെത്തെ പ്ലാൻ ചെയ്തു.

ആഡംബര ഒരുപാട് വേണ്ടെന്നാണെങ്കിലും പക്ഷേ ആ വസ്ത്രങ്ങളിൽ ഒക്കെയും ഒരുപാട് ഹാർഡ് വർക്കും ഹാൻഡ് വർക്കും ചെയ്തത് കൊണ്ട് അത് നല്ല രീതിയിൽ ഒരുപാട് മൂല്യമുള്ളതും വിലകൂടിയതാണെന്നും പറയാതെ തന്നെ പറയുന്ന രീതിയിൽ ആയിരുന്നു അത്. ആ രണ്ടു പെൺകുട്ടികൾക്ക് ഒരുപാടിണങ്ങുകയും ചെയ്യുമായിരുന്നു അവരോടൊപ്പം തന്നെ ആൺകുട്ടികളുടെ വസ്ത്രങ്ങളും അത്രയും നല്ല രീതിയിൽ മുന്നിട്ടുനിൽക്കുക തന്നെ ചെയ്തു. അതുതന്നെയായിരുന്നു ഏറ്റവും വലിയ ഹൈലൈറ്റ്. കുടുംബക്കാരും ബന്ധുക്കളും ഒരേ നിറത്തിലുള്ള ഡ്രസ്സ് കോഡ് കീപ്പ് ചെയ്തിരുന്നു. എങ്കിലും അരുന്ധതിയുടെ മനസ്സിൽ എന്തൊക്കെയോ ഒരു നെഗറ്റീവ് ഫീലിംഗ് ഉണ്ടായി.  അപ്പോഴും അവർ വിചാരിച്ചിരുന്നത് സാധാരണയായി വലിയ പണക്കാർ നടത്തുന്ന പാർട്ടിയിൽ എന്തെങ്കിലും ഒക്കെ ചെറിയ പിഴകളും പ്രശ്നങ്ങൾ ഉണ്ടാകുമല്ലോ എന്നോർത്ത് സ്വയം സമാധാനിച്ചു. കരുണ എന്തൊക്കെയോ ആലോചനയുടെയും എൻട്രൻസിലേക്ക് ഒരുപാട് നേരം നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു, ഇതൊക്കെ ശിവ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ കൂടുതൽ ശ്രദ്ധിച്ചു.
പിന്നെ അന്നത്തെ പാർട്ടിയുടെ ഒരു രീതിവെച്ച് ഒന്നിൽ കൂടുതൽ ക്യാമറകൾ അവർ സെപ്പറേറ്റ് സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ഏത് വഴിയിലൂടെയും എന്തും ഉണ്ടായാലും മനസ്സിലാക്കാം.

പാർട്ടിയിൽ ആകുമ്പോൾ എല്ലാവരെയും ഒരേ രീതിയിൽ ശ്രദ്ധിക്കാൻ പറ്റത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആണ് അങ്ങനെ ചെയ്തത്.

നാല് തട്ടിന്റെ വലിയ ഒരു കേക്ക് ആയിരുന്നു അവർ അറേഞ്ച് ചെയ്തിരുന്നത്. സുന്ദരികളായി നവവധുക്കൾ പാർട്ടിയിൽ പങ്കെടുത്തു. അവരുടെ ഒപ്പം തന്നെ വരന്മാരും തിളങ്ങി നിന്നിരുന്നു. പ്രസ് മീറ്റിങ്ങും അങ്ങനെ ഒരുപാട് ചാനലിലെ ക്യാമറ കണ്ണുകൾ ഒക്കെയും അവരെ ഉറ്റു നോക്കിയിരുന്നു. ഫ്ലാഷുകൾ മിന്നിമറഞ്ഞു.

വെറും സാധാരണ കുടുംബത്തിലെ രണ്ടു പെൺകുട്ടികൾക്ക് ഇതൊക്കെ ആലോചിക്കുന്നതിനും അപ്പുറമായിരുന്നു.
അവരുടെ ആഗ്രഹങ്ങളുടെയും സന്തോഷങ്ങളുടെയും ഒക്കെ അപ്പുറം ഒരുപാട് അപ്പുറത്തായിരുന്നു ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെ. അതിൽ ഒരേ സമയം സന്തോഷം സങ്കടവും ഉണ്ട്. പിന്നെ എല്ലാം ഭാഗ്യമാണെന്ന് കരുതി അവർക്ക് സമാധാനിച്ചു. ഒരിക്കലും ഇങ്ങനെ ഒരു ജീവിതം കിട്ടുമെന്ന് എത്രത്തോളം വലിയൊരു വീട്ടിലേക്ക് അവരുടെ വീട്ടിലെ മരുമക്കളായി കയറിച്ചെല്ലുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എങ്കിലും അവർക്ക് കിട്ടിയ ഈ ജീവിതത്തിൽ അവർ ഈശ്വരനോട്  പ്രാർത്ഥിച്ചു.

പ്രാർത്ഥന തന്നെയായിരുന്നു അവരുടെ വീട്ടുകാരുടെ ഉള്ളിലുണ്ടായിരുന്നത്.

അവർ തന്റെ മക്കൾക്കായി തിരഞ്ഞെടുത്ത വരുന്ന തെറ്റിയില്ലെന്നും വലിയൊരു കുടുംബത്തിലേക്ക് എത്ര സൗഭാഗ്യത്തോടുകൂടി തന്റെ മക്കൾ മഹാറാണിമാരെ പോലെ കഴിയുന്നത് കാണുന്നതും അമ്മമാരുടെയും അച്ഛന്മാരുടെ മനസ്സിൽ ഒരുപാട് മഞ്ഞ് കോരിയിട്ടൊരു സുഖം ഉണ്ടാക്കി.

രുദ്രന് തനുവിനോടുള്ള കരുതലും ബഹുമാനവും സ്നേഹവും ഒക്കെ കണ്ടപ്പോൾ കൃഷ്ണന്റെ ഉള്ളിലും ഒരു തണുപ്പ് ഉണ്ടായി കാരണം അവരുടെ ആദ്യത്തെ മകളെ അല്ലായിരുന്നു ഒരു ദുരനുവേണ്ടി കണ്ടെത്തിയത് അവൾ ഇതുപോലൊരു ചതി കാണിച്ചപ്പോൾ രണ്ടാമത്തെ മകളെ നൽകിയത് തെറ്റായിപ്പോയി എന്നൊരു സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ആ പാർട്ടിയിൽ വച്ച് അവർ തങ്ങളുടെ മക്കളോട് കാണിച്ച പരിഗണനയും സ്നേഹവും ബഹുമാനവും കണ്ടപ്പോൾ ഒരിക്കലും അത് തെറ്റായിപ്പോയി എന്ന് അവർക്ക് തോന്നിയില്ല.ഒരുപാട് അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്തു.

എറണാകുളത്ത് ട്രെയിനിങ്ങിന് പോയതെന്ന് ചിന്മയി പാർട്ടിയിൽ പങ്കെടുക്കുവാൻ വന്നു. ഒരുതരത്തിൽ നോക്കിയാൽ കരുണയുടെയും ചിന്മയിയുടെയും ലക്ഷ്യം രുദ്രനായിരുന്നു എങ്കിലും സാഹചര്യവും വിധിയും അവരിൽ നിന്നും രുദ്രനെ തനുവിനായിട്ട് നൽകി.

അതൊരിക്കലും ചിന്മയിക്കും കരുണക്കും അക്സെപ്റ്റ് ചെയ്യാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. എങ്കിലും പ്രത്യക്ഷത്തിൽ അതിന് അവർക്ക് പ്രതികരിക്കുവാൻ  കഴിയുമായിരുന്നില്ല.

സ്നാക്സ് ഐറ്റംസ് കഴിച്ചു കഴിഞ്ഞു വന്നവരിൽ കുറച്ചു സ്ത്രീകൾ വന്നു തണുവിനെയും മാധുവിനെയും വിളിച്ചുകൊണ്ടു പോയി.

കാര്യം നല്ല ഡ്രസ്സ് ഒക്കെ ആണെങ്കിലും തനുവിന്റെ ഡ്രസ്സ്‌ അൽപ്പം ഇറുകിയത് ആയിരുന്നു.

ടെസ്റ്റിങ് ടൈമിൽ പോയി നോക്കിയെങ്കിലും അപ്പോഴൊന്നും കുഴപ്പമില്ലാത്തിരുന്ന ഡ്രസ്സ് ഒറ്റ ദിവസം കൊണ്ട് എങ്ങനെ ഇത്രയും ഇറുകിയെന്ന് സംശയം തോന്നാതിരുന്നില്ല.

പാർട്ടി ടൈം ആയതുകൊണ്ട് കൂടുതൽ ചിന്തിക്കാതെയവൾ അതുമിട്ട് ഇറങ്ങി.

കൊണ്ടുപോയ സ്ത്രീകൾക്ക് ഒപ്പം കുറെ നേരം സംസാരിച്ചു എങ്കിലും അവരുടെ സംസാരം ഒരുപാട് രീതിയിൽ മാറി പോവുകയും അവസാനം ഒരു ഡാൻസിലേക്ക് പോവുകയും ചെയ്തു. അതായത് പ്രഗൽഭരായ നിർത്തുകയാണ് തങ്ങളുടെ അമ്മായിയമ്മ അരുന്ധതിയുടെ ഒപ്പം തന്നെ നിൽക്കാൻ മരുമക്കളും പ്രാപ്തയാണോ എന്നറിയാൻ അവർ മൂത്ത മകനായ രുദ്ര ദേവിന്റെ ഭാര്യയാണ് ആദ്യം സെലക്ട് ചെയ്തത്.

ഒന്നാമത് ഇറുകി ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് കൂടുതൽ കുനിയാനോ അല്ലെങ്കിൽ നേരെ നിന്നു കഴിഞ്ഞാൽ പോലും സ്റ്റിച്ച് വിടുമോ എന്നുള്ള ഒരു പേടി അവൾക്ക് ഉള്ളിലുണ്ടായിരുന്നു. ആഹാരം കഴിച്ചതും അതിനനുസരിച്ച് തന്നെയായിരുന്നു. മറ്റൊരു ഡ്രസ്സ് കൈയിൽ ഉള്ളത് തന്നെ ഡ്രൈവറുടെ കയ്യിൽ തിരിച്ചു വീട്ടിലേക്ക് കൊടുത്തു വിടുകയും ചെയ്തു. അതിനാൽ മറ്റൊരു വഴിയില്ല അപ്പോഴാണ് സ്ത്രീകൾ ഡാൻസ് ചെയ്യണമെന്ന് നിർബന്ധം പിടിക്കാൻ  തുടങ്ങിയത്.

നിസ്സഹായതയോടെ നിൽക്കുന്ന തനുവിൻ അരികിൽ മധു ഓടിഎത്തി. അവൾ അരികിലെത്തിയതും തനു അവളുടെ കാര്യം പറഞ്ഞു. പക്ഷേ ഒരു വഴിയും രണ്ടുപേരുടെയും കൈയിൽ ഇല്ലായിരുന്നു. രക്ഷപ്പെടാനായിട്ട് മറ്റൊരു ഡ്രസ്സ് കയ്യിൽ ഇല്ലാത്തതാണ് ഏറ്റവും വലിയ ഒരു ബുദ്ധിമുട്ടായി തോന്നിയത്.

ഒരുപാട് നേരം സംസാരിച്ചിരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ ആ സ്ത്രീകൾ വന്നു തനുവിനെയും കൂട്ടി സ്റ്റേജിലേക്ക് കയറി.

അവർ അവളുമായി സ്റ്റേജിൽ കയറി. സിമ്പിൾ സ്റ്റെപ്പുകൾ ഒന്ന് രണ്ടെണ്ണം വെച്ചപ്പോഴേക്കും തനുവിന് മനസ്സിലായി ഡ്രസ്സിലെ ഓരോ സ്റ്റിച്ചും പൊട്ടി വരുന്നതായും വലിയുന്നതായും അവൾക്ക് തോന്നി.

ഒരു 5 സെക്കൻഡ് ഇടവേള കിട്ടിയപ്പോൾ കരുണയോടെ വന്ന് തനുവിന് ചേർത്തുപിടിച്ചു.

എന്തുപറ്റി?
അറിയില്ല, എന്റെ ഡ്രസ്സ് സ്റ്റിച്ച് വിട്ടതുപോലെ ഒരു തോന്നൽ.

യോ അത് വലിയ കഷ്ടമാകുമല്ലോ…ഈ അവസരത്തിൽ നമുക്ക് വീട്ടിലേക്ക് പോകാനും പറ്റില്ല ഈ സമയത്ത് ഒരു ടെക്സ്റ്റൈൽസും ഓപ്പൺ ആകില്ല എന്ത് ചെയ്യും?

അറിയില്ല എന്ത് ചെയ്യും ഇവരാണെങ്കിൽ ഓരോ പ്രോഗ്രാമിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്യുന്നു.

കരുണയുടെ സംസാരിച്ചിരിക്കുക വീണ്ടും സ്ത്രീകളിൽ ഒരാൾ വന്ന് തനുവിനെ വീണ്ടും ചേർത്തുപിടിച്ചു ആ നിമിഷം കരുണ അവളുടെ ദേഹത്തോടെ കയ്യൊന്നിഴച്ച് മാറ്റി സ്വാഭാവികമായത് കാരണം അതിനെ വലിയ കാര്യവും ആക്കിയില്ല..
സ്റ്റേജിൽ വന്നു ഒരു പെൺകുട്ടി അവളുടെ കയ്യിൽ ആഞ്ഞുപിടിച്ചു വലിക്കുകയും അവളുടെ ഡ്രസ്സിന്റെ ഒരു സൈഡിലെ സ്റ്റിച്ച് വേഗം പൊട്ടുകയും ചെയ്തു.

നിശബ്ദമായി നിന്നുപോയി തനു.
ഇനി എന്ത് ചെയ്യും ആരു തന്നെ രക്ഷിക്കും താൻ കാരണം തന്റെ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാവർക്കും നാണക്കേട് ഉണ്ടാകുമല്ലോ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു.

പക്ഷേ തനുവിന്റെ ഡ്രസ്സ് സ്റ്റിച്ച് വിട്ട ഭാഗം ഇതുവരെ മുൻഭാഗത്ത് ഇരിക്കുന്ന ആർക്കും കാണാൻ കഴിയില്ല പുറകെ നിൽക്കുന്നവർക്ക് നല്ല വൃത്തിക്ക് കാണാനും സാധിക്കും അവൾ ആകെ പരിഭ്രമിച്ചു പോയി.

ഇനി എന്ത് ചെയ്യും?

ആരാ തന്നെ എന്ന് സഹായിക്കാൻ വരുന്നത്?

അപ്പോഴാണ് ആ സ്റ്റേജിലെ ഓരോ സ്ഥലത്തും ഓരോ സ്പോട്ട് ലൈറ്റുകളും മിന്നാൻ തുടങ്ങി.

അതിന്റെ വെട്ടത്തിൽ ഓരോ സ്ത്രീകളുടെ മുഖത്തേക്കാണ് സ്പോട്ട് ലൈറ്റുകൾ മിന്നിത്തുടങ്ങിയത്. അതിനു നടുവിലൂടെ ഒരാൾ നടന്നുവന്നു തനുവിനെ ചേർത്തുപിടിച്ചു. ശേഷം പൂക്കളുകളാൽ തുന്നി ചേർക്കപ്പെട്ട ഭംഗിയുള്ള ദുപ്പട്ട അവളെ പുതപ്പിച്ചു.
അത് അവളുടെ ദേഹത്തെ മുഴുവനും മറഞ്ഞു നിന്നതിനാൽ സ്റ്റിച്ച് വിട്ടത് മറ്റാർക്കും കാണാൻ കഴിഞ്ഞില്ല.

നിമിഷനേരം കൊണ്ട് സ്പോട് ലൈറ്റുകൾ ഓഫ് ആയി മിഡിൽ ലൈറ്റ് ഓൺ ആയി.

മിഡിൽ ലൈറ്റിന്റെ വെട്ടത്തിൽ എല്ലാവരും സ്റ്റേജിന് നടുവിൽ നിൽക്കുന്ന രുദ്രയും തനുവിനെയും നോക്കി നിന്നു.

എല്ലാവരുടെ കണ്ണിലും സന്തോഷമായി ചിലരുടെ കണ്ണുകളിൽ പകയാണ്.

ആ നിമിഷം എല്ലാ ക്യാമറ കണ്ണുകളും ഒപ്പിയെടുത്തു.

അത് മതിയായിരുന്നു അന്നത്തെയും അതിനു പിറ്റേദിവസത്തെയും ഫ്ലാഷ് ന്യൂസ് കളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞുനിൽക്കുന്ന മറ്റൊരു വാർത്തയായി മാറാൻ.

അത്രയും ഭംഗിയുള്ള ഒരു ചിത്രമായിരുന്നു അത്.

അത്രയും നേരം സങ്കടത്തോടെ നിന്നിരുന്ന അവളുടെ മുഖം പെട്ടെന്ന് പ്രകാശപൂരിതമായി.

തന്നെ രക്ഷിക്കാൻ ഈ ഭൂമിയിൽ രുദ്ര നേക്കാൾ മറ്റൊരാളില്ല എന്ന സത്യം അവൾ ആ നിമിഷം മനസ്സിലാക്കുകയും ചെയ്തു.

ആ കരങ്ങളിൽ ഉള്ള സുരക്ഷിതത്വം വേറെ ഒരു കരങ്ങളിൽ നിന്നും കിട്ടില്ല എന്നും അവൾ വിശ്വസിച്ചു.

അല്ല അതുതന്നെയായിരുന്നു സത്യമെന്ന് പിന്നെയും പിന്നെയും അവൾക്ക് വെളിപ്പെടുകയായിരുന്നു.

ആ ഫംഗ്ഷൻ തീരുന്നത് വരെ അവൾക്ക് ചുറ്റിനും രുദ്രനും മാധവും ശിവയും ഒരു കവചം പോലെ കൂടെയുണ്ടായിരുന്നു.

ആ നിമിഷം പ്രണയവും സാഹോദര്യവും കൂടപ്പിറപ്പ് സ്നേഹവും അങ്ങനെ ഒരുപാട് ബന്ധങ്ങൾ അവിടെ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

നമ്മളുടെയെല്ലാം ജീവിതത്തിൽ രക്ഷകനായി ഒരാളെ ദൈവം അയക്കുമെന്ന് പറയുന്നത് എത്ര വലിയ സത്യമാണെന്ന് തനു ആ നിമിഷം മനസ്സിലാക്കുകയായിരുന്നു.

കാരണം, രുദ്രൻ അത്രയും കെറോടുകൂടിയാണ് അവളെ കൊണ്ട് നടക്കുന്നത് എന്ന് ആ നിമിഷം അവൾ മനസ്സിലാക്കി.

പ്രണയത്തിനു മറ്റൊരു മുഖമുണ്ടെന്ന് ഇപ്പോൾ അവൾക്കു മനസ്സിലായി.

എന്നാൽ അത് കണ്ടതിനുശേഷം ഇത് ചെയ്ത ചില ആൾക്കാരുടെ കണ്ണുകളിൽ പകയാകുകയായിരുന്നു.

ആഗ്രഹിച്ചതും പ്ലാൻ ചെയ്തത് നടക്കാതെ പോയതിന്റെ വിങ്ങൽ ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നു.

💞

തുടരും…….

Similar Posts

Leave a Reply