രചന – ഇഷ ജാൻവി
എന്ത് കൊണ്ടാ നിനക്ക് എന്നെ ഇഷ്ടമാവാത്തത് അവനെക്കാൾ എന്ത് കൊണ്ടും യോഗ്യൻ ഞാൻ അല്ലെ, നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് അവന്റെ കൂടെ നിനക്ക് ഹാപ്പിയായി നിൽക്കാൻ കഴിയുമോ ഓട്ടോ ഓടിച്ചു കിട്ടുന്ന നക്കാപിച്ച കാശ് കൊണ്ട് എങ്ങനെ ജീവിക്കാനാ താൻ ഒന്ന് പ്രാക്റ്റിക്കലായി ചിന്തിച്ചു നോക്ക് ഐഷു അവന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് എന്റെ കൂടെ ജീവിക്കുന്നത് അല്ലെ ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കോളാം. കഴിഞ്ഞോ ഇത്രയും സമയം ഞാൻ കേട്ട് നിന്നത് എല്ലാം പറഞ്ഞു തീരട്ടെ എന്ന് വിചാരിച്ചാണ് സിദ്ധാർഥ് ഏട്ടന് പറയാനുള്ളത് കഴിഞ്ഞില്ലേ ഇനി ഞാൻ പറയുന്നത് ഏട്ടൻ കേൾക്കണം ആദ്യം ചോദിചത്തിനുള്ള ഉത്തരം ഞാൻ എന്നും എന്റെ കാർത്തി ഏട്ടന്റെ കൂടെ ഹാപ്പിയായിരിക്കും പിന്നെ പറഞ്ഞല്ലോ നക്കാപ്പിച്ച കാശ് കൊണ്ട് എന്താവാനാ എന്ന് ഒരുപാട് കാശ് കിട്ടിയാലാണ് ഒരു പെൺകുട്ടി ഹാപ്പി ആകുന്നതെന്ന് ആരാ പറഞ്ഞെ.
സ്നേഹവും സമാധാനവും സുരക്ഷിതത്വവും എവിടെയാണോ അവിടെയാണ് ഒരു പെൺകുട്ടി ഹാപ്പി ആവുന്നത് കാർത്തിയേട്ടന്റെ ആ കൊച്ചു വീട്ടിൽ ഞാൻ എന്നും സന്തോഷവതിയായിരിക്കും. പ്രാക്ടിക്കലായി ചിന്തിച്ചാലും ഇല്ലെങ്കിലും എനിക്ക് കാർത്തിയേട്ടനെ തന്നെയാ ഇഷ്ടം അത് ഇനി മാറാനും പോകുന്നില്ല. പിന്നെ പൊന്ന് പോലെ നോക്കാമെന്നു പറഞ്ഞല്ലോ എന്റെ കാർത്തിയെട്ടൻ എന്നെ പൊന്നു പോലെ നോക്കിയില്ലെങ്കിലും എന്റെ കൈ വിടാതെ കണ്ണ് നിറയാതെ നോക്കും എന്ന് എനിക്ക് വിശ്വാസമാണ് ആ ഒരു വിശ്വാസം മതി ആ കൈ വിടാതെ പിടിക്കാൻ എന്നും നെഞ്ചോട് ചേർക്കാൻ. വാക്കുകളിൽ ദേഷ്യമുണ്ടെങ്കിലും അധികം ശബ്ദമുയർത്താതെ തന്നെയാണ് ഐഷു ഓരോന്നും പറഞ്ഞത് കാർത്തിയോടുള്ള വിശ്വാസം അവളുടെ ഓരോ വാക്കിലും പ്രതിഫല്ക്കുന്നുണ്ട്…. ഐഷു ഞാൻ….. മതി സിദ്ധാർത്ഥ് ഏട്ടാ ഇനി ഇതിനെ കുറിച്ചൊരു സംസാരം വേണ്ട എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല…..
സോറി ഐഷു ഞാൻ എന്തൊക്കെയോ പറഞ്ഞു അത് നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് നിന്നെ വിട്ടു കൊടുക്കാൻ തോന്നുന്നില്ല ഐഷു…… അത്രയും പറയുമ്പോഴും സിധുവിന്റെ കണ്ണുകൾ നിറയുന്നുണ്ട് ഐഷുവിന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾക്ക് ഒരു നനുത്ത പുഞ്ചിരിയും നൽകി അവൻ പോയി. കുറച്ചു സമയം ഐഷു അവിടെ തന്നെ നിന്നു അവന്റെ നിറഞ്ഞ കണ്ണുകൾ അവളിലും അസ്വസ്ഥതയുണ്ടാക്കി. എന്തോ സങ്കടം വരാൻ പോകുന്നുണ്ടെന്ന് മനസ്സ് പറയുന്നത് പോലെ. അധികം സന്തോഷിച്ചാൽ ദുഃഖവും വൈകാതെ തന്നെ വരുമെന്ന് അല്ലെ. കഴിഞ്ഞ രണ്ട് ദിവസങ്ങൾ ഒരുപാട് സന്തോഷിച്ചിരുന്നു, തനിക്കും ഒരവകാശി വരാൻ പോകുന്നു തന്റെ പാതി എല്ലാ സന്തോഷങ്ങളും ദുഖങ്ങളും ഇറക്കി വെക്കാൻ തോളോട് തോൾ ചേർന്ന് നിൽക്കാൻ പക്ഷെ അതൊക്കെ ഒരു സ്വപ്നമായി തീരുമോയെന്ന് ഒരു നിമിഷം അവള് ഭയന്നു. ഏട്ടത്തിയമ്മേ……. കൈലാസിന്റെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
ആ കിച്ചു….. എന്ത് പറ്റി ഏട്ടത്തി…. അവളുടെ ശബ്ദത്തിലെ പതർച്ച മനസിലാക്കിയവൻ ചോദിച്ചു. ഏയ്യ് ഒന്നുമില്ല അല്ല നീ ഇപ്പൊ വരുന്നത്രെയോ…. എന്താ ചോദിക്കേണ്ടതെന്ന് അവൾക്ക് തന്നെ നിശ്ചയമില്ലായിരുന്നു. എന്റെ ഏട്ടത്തി ഞാൻ നേരത്തെ വന്നു ഇപ്പൊ പോകാൻ പോവുകയാ… പോകാനോ എവിടേക്ക്.. വീട്ടിൽ, ഏട്ടന് ചെറിയൊരു പനി… പനിയോ ഇന്നലെ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ….. വെപ്രാളത്തോടെ ഐഷു ചോദിച്ചു. അത്ര കാര്യമാക്കാനൊന്നുമില്ല പക്ഷെ രാവിലെ ഒന്ന് ശര്ദിക്കുകയൊക്കെ ചെയ്തു ഞാൻ ഡോക്ടറുടെ അടുത്ത് പോകാന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല ഒരു പാരസെറ്റമോളും കഴിച്ചു അവിടെ കിടക്കുന്നുണ്ട്, പോയിട്ട് വേണം കഞ്ഞിയാക്കി കൊടുക്കാൻ ഏട്ടന് വയ്യാത്തോണ്ട് ഞാൻ ലീവ് ആക്കാമെന്ന് വച്ചു ഇന്ന് ഒരു അസ്സൈന്മെന്റ് വെക്കാനുണ്ട് അതാ ഇപ്പൊ വന്നേ.
ഞാൻ ഇന്ന് ലീവ് ആക്കിയില്ലെങ്കിൽ ഏട്ടൻ കുറച്ചു കഴിയുമ്പോ ഓട്ടോയും എടുത്ത് സ്റ്റാൻഡിലേക്ക് പോകും അതാ……… പെട്ടെന്ന് പനി വരാൻ കാരണമെന്താ…. അത് അത് ഇന്നലെ കുറച്ചു ഓവറായിരുന്നു, ആ വാശിക്ക് ഞാൻ ഏട്ടനെ കിണറ്റിൻ കരയിൽ കൊണ്ടു പോയി മൂന്നു നാല് ബക്കറ്റ് വെള്ളം കോരി തല വഴി ഒഴിച്ചു. തല കുനിച്ചു ഒരു ചമ്മിയ ചിരിയോടെ കിച്ചു പറഞ്ഞു. അത് കേട്ടപ്പോ ഐഷുവിന് ദേഷ്യവും ഒപ്പം തന്നെ സങ്കടവും തോന്നി. എന്റെ ഏട്ടത്തി എപ്പോഴും ഇങ്ങനെ ഓവർ ആവാറില്ല മാസത്തിൽ ഒരു തവണ ഇങ്ങനെ വരും ഞാൻ ഇത് പോലെ തലയിൽ വെള്ളം കോരി ഒഴിക്കും പിറ്റേ ദിവസം ചെറിയ പനിയും ഉണ്ടാകും അതെങ്ങനെയാ മര്യാദക്ക് എന്നെ തോർത്താനും വിടില്ല ഏട്ടൻ തോർത്തുകയുമില്ല……. ഐഷുവിന്റെ മുഖം കണ്ടു കിച്ചു വീണ്ടും പറഞ്ഞു.
ഹ്മ്മ്…. എന്നാ ശെരി ഏട്ടത്തി വേഗം ക്ലാസ്സിൽ പോയിക്കോ ക്ലാസ്സ് തുടങ്ങാൻ സമയമായി…… എങ്ങനെയാ വന്നേ… അത് ഏട്ടന്റെ ഓട്ടോ എടുത്തിട്ട്….. തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. അതിന് ലൈസെൻസുണ്ടോ….. ടു & 4വീലർന്റെ ലൈസെൻസുണ്ട് 3 വീൽർന്റെ ഇല്ലാ… നന്നായി ഇളിച്ചു കൊണ്ട് കിച്ചു മറുപടി കൊടുത്തു. അപ്പൊ ഇത് എങ്ങനെയാ പഠിച്ചേ…. ഏട്ടൻ പഠിപ്പിച്ചു തന്നു……. ഉത്സാഹത്തോടെ കിച്ചു പറഞ്ഞു. അധികം ദൂരമൊന്നുമില്ലല്ലോ അതാ ഞാൻ ഇപ്പൊ എടുത്തിട്ട് വന്നേ….. ഐഷുവിന്റെ ഗൗരവമുള്ള മുഖം കണ്ട് വീണ്ടും കിച്ചു തന്നെ പറഞ്ഞു. ഹ്മ്മ് നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം.. അത് ഏട്ടത്തി… അവന്റെ മറുപടി കിട്ടുന്നതിന് മുന്നേ ഐഷു നടന്നു നീങ്ങി. പോകാം….. കുറച്ചു സമയം കഴിഞ്ഞ് കിച്ചുവിന്റെ അടുത്ത് വന്നു ഐഷു പറഞ്ഞു.
എവിടേക്ക്…. കിച്ചു ഒന്ന് ഞെട്ടിയിട്ട് ചോദിച്ചു. വീട്ടിലേക്ക്…. ഞങ്ങളുടെ വീട്ടിലേക്കോ….. വിശ്വാസം വരാതെ കിച്ചു ചോദിച്ചു. ഹ്മ്മ്…… ഒന്ന് മൂളി കൊണ്ട് ഐഷു കൈലാസം എന്ന് എഴുതിയ ഓട്ടോയിൽ കേറി ഇരുന്നു. ഏട്ടത്തി അത് വേണോ….. ഐഷു നെറ്റി ചുളിച്ചു അവനെ സംശയത്തോടെ നോക്കി. അതല്ല ഏട്ടൻ വരുമ്പോഴേ പറഞ്ഞിരുന്നു ഏട്ടത്തിയെ കണ്ടാൽ പനിയുള്ള കാര്യം പറയേണ്ട ടെൻഷൻ ആവുമെന്ന്…… തല ചൊറിഞ്ഞു താഴെ നോക്കി കൊണ്ട് കിച്ചു പറഞ്ഞു. ഹ്മ്മ് ഏതായാലും പറഞ്ഞു പോയില്ലേ അതോണ്ട് എന്റെ മോൻ ഇപ്പൊ വണ്ടിയെടുക്ക്….. എന്റെ കാര്യത്തിൽ ഒരു തീരുമാനമായി…… മേലേക്ക് നോക്കി പറഞ്ഞുകൊണ്ട് കിച്ചു ഓട്ടോയിൽ കേറി. അല്ല കിച്ചൂട്ടാ നിനക്ക് കഞ്ഞി വെക്കാൻ ഒക്കെ അറിയോ…. ആകെ വെക്കാൻ അറിയുന്നത് ചോറാണ് പിന്നെ അതില് കുറച്ചു വെള്ളം കോരി ഒഴിച്ച കഞ്ഞി ആയില്ലേ….. അല്പം അഹംഭാവത്തോടെ കിച്ചു പറയുന്നത് കേട്ട് ഐഷു ചിരിച്ചു പോയി.
എന്താ ഏട്ടത്തി ചിരിക്കൂന്നേ…. ഹ്മ്മ് ഒന്നുമില്ല അല്ല അപ്പോൾ കറി ആരാ വെക്കുന്നെ….. അതാണ് കഷ്ടം ഏട്ടന് ആകെ വെക്കാൻ അറിയുന്നത് ചിക്കനും പരിപ്പ് കറിയുമാണ് ഞായറാഴ്ച എപ്പോഴും ചിക്കൻ വെക്കും ബാക്കി എല്ലാ ദിവസവും പരിപ്പ് തന്നെ…… എന്തോ അത് കേട്ടപ്പോൾ ഐഷുവിന് വിഷമമായി അല്ലെങ്കിലും സ്ത്രീകൾ ഇല്ലാത്ത വീട്ടിൽ ഇത് പോലെയായിരിക്കുമല്ലേ പക്ഷെ നന്നായി പാചകം ചെയ്യാൻ അറിയുന്ന ആണുങ്ങളും ഉണ്ടാവില്ലേ. ഹ്മ്മ് ഒരു നെടുവീർപ്പോടെ അവള് സീറ്റിലേക്ക് ചാരി ഇരുന്നു. മത്സ്യം വാങ്ങാറില്ലേ…… അയ്യോ അതൊന്നും പറഞ്ഞു കൊതിപ്പിക്കല്ലേ ഏട്ടത്തി നമ്മുടെ ക്യാന്റീൻ ആണ് ഏക ആശ്രയം പിന്നെ മത്സ്യം കൂട്ടാൻ അതിയായ ആഗ്രഹം തോന്നുമ്പോൾ ഞാൻ മത്സ്യവും വാങ്ങി വല്യമ്മയുടെ അടുത്ത് പോകും വല്യമ്മ മുറിച്ചു കറിയും വച്ചു തരും.
അത് രണ്ട് മൂന്നു ദിവസമൊക്കെ ഫ്രിഡ്ജിൽ വെച്ച ഞങ്ങള് കൂട്ടും. ആ ഇനി ഏട്ടത്തി വന്നിട്ട് വേണം ദിവസവും മീൻ കൂട്ടാൻ…. മനോഹരമായ ഒരു പുഞ്ചിരി അവന് മറുപടിയായി കൊടുത്തു. പിന്നെ അച്ചാറാണ് പ്രധാന കറി അതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണമെന്നില്ല…… രാവിലെ ഒന്നും കഴിക്കാതെയാണോ വരുന്നേ. ഏയ്യ് ബ്രെഡ് & ജാമാണ് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് പിന്നെ ഇടക്ക് വല്യമ്മേന്റെ അടുത് പോയി ഇഡലിയും ദോശയുമൊക്കെ കഴിക്കും അതും ഞാൻ മാത്രം ഏട്ടൻ വരില്ല പിന്നെ ഇടക്ക് എനിക്ക് തട്ടുകടയിൽ നിന്ന് നല്ല തട്ട് ദോശയും പൊറോട്ടയുമൊക്കെ വാങ്ങി തരും. അവരുടെ ഓരോ ശീലങ്ങളും കേട്ട് മനസിലാക്കുകയായിരുന്നു ഐഷു. ഏട്ടനോടുള്ള സ്നേഹം അവന്റെ ഓരോ വാക്കിലും തെളിയുന്നത് ഐഷു നോക്കി കാണുകയായിരുന്നു…… ദേ ഏട്ടത്തി അതാണ് തറവാട് അവിടെയാണ് വല്യച്ചനും വല്യമ്മയും താമസിക്കുന്നെ ഒരു വീട് ചൂണ്ടി കിച്ചു പറഞ്ഞു.
അപ്പോഴാണ് അവൾക്കും ഓർമ വന്നത് അവരൊക്കെ കണ്ടാൽ എന്ത് വിചാരിക്കും അമ്മ അറിഞ്ഞാൽ അതിലും വലിയ പൊട്ടിതെറി ഉണ്ടാവും ആ സമയം മനസ്സിൽ ഒന്നും തെളിഞ്ഞിരുന്നില്ല ഏട്ടനെ കാണണമെന്നായിരുന്നു മനസ്സ് നിറയെ പക്ഷെ ഇപ്പൊ എന്തോ പേടിയാകുന്നു…… ഇവരുടെ വീടിന് അടുത്തല്ലേ നിങ്ങളുടെ വീട്….. ഓട്ടോ വീണ്ടും പോകുന്നത് കണ്ട് ഐഷു സംശയത്തോടെ ചോദിച്ചു. അല്ല തറവാടും കഴിഞ്ഞ് പോകണം ദാ ആ വളവ് കഴിഞ്ഞാൽ വീട് എത്തി….. ഹ്മ്മ്…… എന്താ ഏട്ടത്തി പേടിയുണ്ടോ……. വല്യമ്മയും വല്യച്ചനും കണ്ടാൽ എന്ത് വിചാരിക്കും…. ആഹാ അപ്പോൾ നേരത്തെ ഈ പേടിയൊന്നും കണ്ടില്ലല്ലോ….. ഇപ്പോഴാ ഓർത്തെ…… ആ പേടിക്കേണ്ട അവര് ഇങ്ങോട്ടൊന്നും വരില്ല….. ചിരിയോടെ കിച്ചു പറഞ്ഞു കൊണ്ട് ഒരു വീടിന് മുന്നിൽ വണ്ടി നിർത്തി. വാ ഏട്ടത്തി……. ഐഷു ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി എല്ലാം കാട് കേറി കിടക്കുന്നുണ്ട്, മുറ്റത്തൊക്കെ ഉണങ്ങിയ ഇലകൾ വീണിട്ടുണ്ട് അടിച്ചു വരാറില്ല എന്ന് വ്യക്തമാണ്.
നല്ല ഒതുക്കമുള്ള രണ്ട് നില വീട് ഐഷു വലതു കാൽ വച്ചു തന്നെ അകത്തേക്ക് കയറി നിലം സിമന്റ് പാകിയതാണ്. ഹാളിൽ അച്ഛന്റെയും അമ്മയുടെയും വലിയ ഫോട്ടോയുണ്ട്. ഹാളിലേക്ക് കേറുമ്പോൾ തന്നെ ഒരു റൂമുണ്ട് ഒന്ന് വെറുതെ എത്തി നോക്കി. റൂമാണോ ഗോഡൗണാനോ എന്ന് തോന്നി പോയി ഡ്രെസ്സൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട് ബുക്ക് ഒക്കെ കുറച്ചു കട്ടിലിലുണ്ട് പിന്നെ മേശയിലുമുണ്ട്. ബെഡ്ഷീറ് ഒക്കെ കണ്ടാൽ അറിയാം എഴുന്നേറ്റിട്ട് ഒന്ന് നേരയാക്കിയിട്ട് പോലുമില്ല. അത് എന്റെ റൂമാണ്……. ഐഷു ആ റൂം നോക്കി നിൽക്കുന്നത് കണ്ടു കിച്ചു പറഞ്ഞു. അത് മനസിലായി….. ഈ…. 32 പല്ലും കാട്ടി അവൻ ചിരിച്ചു കൊടുത്തു എന്നിട്ട് ഓപ്പോസിറ്റ് സൈഡിലേക്ക് ചൂണ്ടി കാണിച്ചു കൊടുത്തു. അതാണ് ഏട്ടന്റെ റൂം…….. ഐഷു മെല്ല ആ റൂമിലേക്ക് പോയി.
ജനലോരമാണ് കട്ടിൽ, രണ്ട് ജനലും തുറന്നിട്ട കിടക്കുകയാണ് ആ റൂമിന്റെ അവസ്ഥയും ഏകദേശം ഒരു പോലെയായിരുന്നു ഡ്രെസ്സൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട് ഒരു മേശയുണ്ട് അതിന്റെ മുകളിലും തുണികളാണ് പിന്നെ ചായ ഗ്ലാസ്സുമുണ്ട് ഒരു സൈഡിൽ വാച്ചും മൊബൈലും പേഴ്സും വച്ചിട്ടുണ്ട്, ഒരു കുഞ്ഞു ഷെല്ഫുണ്ട അതിലാണെങ്കിൽ ഇല്ലാത്ത സ്റ്റിക്കറസ് ഇല്ലാ പണ്ട് ബബിൾഗും വാങ്ങുമ്പോൾ കിട്ടില്ലേ ആ അതെന്നെ, ആ റൂമൊക്കെ അടിച്ചുവാരിയിട്ട തന്നെ നാളുകളായി എന്ന് മനസിലായി. നേരത്തെ കണ്ട് റൂമും ഈ റൂമും ടൈൽസ് ഇട്ടിട്ടുണ്ട്. ഐഷു ഒന്ന് കാർത്തിയുടെ അടുത്ത് പോയി നോക്കി ഗുളിക കുടിച്ചതിന്റെയാണെന്ന് തോനുന്നു നല്ല ഉറക്കമാണ അവന്റെ മുടിയിൽ ഒന്ന് തലോടി അടുക്കളയിലേക്ക് പോയി, അവിടെ കിച്ചു അരി എടുക്കുകയാ.
വാഷ് ബേസിലൊക്കെ രാവിലെ ചായ വച്ചതിന്റെ പാത്രവും ഗ്ലാസ്സുമൊക്കെയുണ്ട്. കിച്ചുസെ നീ മാറി നിൽക്ക് ഞാൻ ചെയ്യാം….. അയ്യോ venda ഏട്ടത്തി ഞാൻ ചെയ്തോളാം…… എന്റെ കിച്ചൂസ് കുറച്ചു സമയം പോയി ടി വി കാണു അപ്പോഴേക്കും ഞാൻ ഇതൊക്കെ ഒന്ന് റെഡി ആക്കാം….. കിച്ചുവിന്റെ കയ്യിൽ നിന്ന് അരിയുള്ള പാത്രം വാങ്ങി വെച്ച ഐഷു പറഞ്ഞു…… എങ്കിൽ ഞാൻ ഈ പാത്രമൊക്കെ കഴുകി വെക്കാം…… എന്റെ മോൻ ഇപ്പൊ ഒന്നും ചെയ്യേണ്ട കഴിയുമെങ്കിൽ നിന്റെ റൂമിലുള്ള കഴുകാത്ത ഡ്രെസ്സ് മാറ്റി വെക്ക് എന്നിട്ട് ആ ബെഡ് ഒന്ന് വൃത്തിയായി വിരിച്ചു വെക്ക്….. അത് വേണോ ഏട്ടത്തി…… വേണം പോയി ചെയ്തിട്ട് വാ…… അവനെ തള്ളി പറഞ്ഞയച്ചു ഐഷു അടുക്കളയുടെ കോലം ഒന്ന് നോക്കി അടുക്കളയിലും ടൈൽസാണ് വർക്ക് ഏരിയയിലും അതെ അവിടെയും ഇവിടെയും പൊടിയും മാറാലയുമൊക്കെയുണ്ട്. ഇട്ടിരുന്നു ചുരുദാറിന്റെ ഷാൾ ഡാൻസ് കളിക്കുമ്പോൾ കെട്ടുന്നത് പോലെ കെട്ടിവെച്ചു പിന്നെ ഒരു മാച്ചി എടുത്ത് അടുക്കള ഒന്ന് അടിച്ചു വാരി വൃത്തിയാക്കി.
അവിടെ തുടക്കാൻ നിലത്തു ഒരു ഷർട്ട് ഇട്ടിട്ടുണ്ട് അതൊന്നു കഴുകി ഒരു ബക്കറ്റിൽ വെള്ളവും എടുത്ത് അടുക്കള നന്നായി തുടച്ചു അതില് വെള്ളം കണ്ട് ഐഷു തന്നെ ഞെട്ടി പോയി ചളി വെള്ളം പോലെയുണ്ടായിരുന്നു അത് മറിച് വീണ്ടും നല്ല വെള്ളം എടുത്ത് ഒരിക്കൽ കൂടെ തുടച്ചു. പിന്നെ ബാക്കിയുള്ള പാത്രങ്ങളൊക്കെ കഴുകി വെച്ചു. അതിന് ശേഷം കുക്കർ എടുത്ത് തറക്കലരി ഇട്ട് വെള്ളവും ഒഴിച്ച് സ്റ്റോവിൽ വെച്ചു. പിന്നെ വർക്ക് ഏരിയയിൽ നോക്കിയപ്പോൾ ഒരു തേങ്ങ കണ്ടു അത് പൊതിച് ഒരു മുറി തേങ്ങ ചിരവി വെച്ചു. 3 വിസിൽ അടിച്ചപ്പോൾ അത് ഓഫ് ചെയ്തു പിന്നെ വേറെയൊരു പാത്രം എടുത്ത് വെള്ളം വച്ചു അരി കഴുകി അതിലേക്ക് ഇട്ടു. അത് തിളക്കുമ്പോഴേക്കും തേങ്ങ അരച്ച് ചമ്മന്തിയാക്കി.
ചോർ തിളച്ചു വന്നതിന് ശേഷം റൈസ് കുക്കറിൽ(ആണുങ്ങൾ മാത്രമുള്ള വീട് അല്ലെ റൈസ് കുക്കെറൊക്കെയുണ്ട്) എടുത്ത് വച്ചു റേഷൻ അരിയായത് കൊണ്ട് അര മണിക്കൂർ അതില് വെക്കണം. അതും എടുത്ത് വച്ചു ഉപയോഗിച്ച പാത്രങ്ങളൊക്കെ കഴുകി വച്ചു. ഒരു പ്ലേറ്റ് എടുത്ത് പൊടിയരി കഞ്ഞി അതിലേക്ക് വിളമ്പി കുറച്ചു തേങ്ങയും ഇട്ട് ഒരു ലേശം ഉപ്പും അതിലേക്ക് ചേർത്തു കാർത്തിയുടെ റൂമിലേക്ക് പോയി. ആള് ഇപ്പോഴും സുഖ ഉറക്കത്തിലാണ വിളിക്കാൻ തോന്നുന്നില്ല എന്നാലും വിളിച്ചല്ലേ പറ്റു രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല അതോർത്തു ഐഷു അവനെ ഒന്ന് തട്ടി വിളിച്ചു. ഏട്ടാ.. ഏട്ടാ…… കാർത്തി മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ കാണുന്നത് ഐഷുവിനെയാണ് അവളെ ഒന്ന് നോക്കി പതിയെ ചിരിച്ചു കവിളിലൊന്ന് തലോടി അപ്പോഴാണ് പുള്ളിക്ക് ശെരിക്കും ബോധം വന്നത്. താൻ എന്താ ഇവിടെ…. ഞെട്ടി പിടഞ്ഞു എഴുന്നേറ്റുകൊണ്ട് കൊണ്ട് ചോദിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അവള് അവന്റെ നെറ്റിയിൽ തൊട്ട് നോക്കി ചെറിയൊരു ചൂടുണ്ട് അവന്റെ മുഖം കണ്ടാൽ മനസിലുണ്ടാവും നല്ല ക്ഷീണമുണ്ട് എന്നാലും അവളെ കണ്ടപ്പോൾ മുഖമൊന്നു വിടർന്നു.
എന്നിട്ട് മേശയിൽ വച്ച ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കൈകൊണ്ട് അവന്റെ മുഖം നന്നായി തുടച്ചു , പ്ലേറ്റിലുള്ള കഞ്ഞി ഓരോ സ്പൂനായി വായിൽ വച്ചു ഒന്നും മിണ്ടാതെ അവള് കൊടുക്കുന്നത് വാങ്ങി കഴിച്ചു അവസാന സ്പൂണും കഴിച്ചു കഴിഞ്ഞതും അവന്റെ കണ്ണ് നിറഞ്ഞു വന്നു. ഒരു പേടിയോടെ അവള് അവനെ നോക്കി പ്ലേറ്റ് മേശയിൽ വച്ചു അവനടുത്തേക്ക് ഒന്ന് കൂടെ നീങ്ങി ഇരുന്നു. എന്താ എന്ത് പറ്റി…… അമ്മയെ ഓർമ വന്നു….. അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു അവൾക്കും വല്ലാതായി, അവന്റെ കണ്ണീർ തുടച്ചു നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത് അവള് എഴുന്നേറ്റു, അവള് തന്റെ പാതിക് കൊടുത്ത ആദ്യ ചുംബനം പ്രണയത്തോടെ അല്ല മറിച് വാത്സല്യത്തോടെയായിരുന്നു. ഒന്നും മിണ്ടാതെ പ്ലേറ്ററും ഗ്ലാസ്സുമൊക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു. പിന്നെ നേരത്തെ വാങ്ങി വച്ച ചോർ എടുത്ത് വാർത്തു വച്ചു. ഏട്ടത്തിയമ്മേ…….. പാത്രം കഴുകി വെക്കുന്നതിനിടയിൽ കിച്ചു അടുത്ത് വന്നു.
കിച്ചൂസ് പൊടിയരി കഞ്ഞി വേണോ…… അയ്യോ വേണ്ട ഉച്ചക്കും അത് തന്നെയല്ലേ കഴിക്കേണ്ടത്. ഞാൻ ചോർ ആക്കിയിട്ടുണ്ട്…… ശെരിക്കും. ഹ്മ്മ് മീൻ കറി വേണമെങ്കിൽ പെട്ടെന്ന് പോയി മത്സ്യം വാങ്ങി വന്നാൽ ഞാൻ കറി വച്ചു തരാം…… വേണ്ട ഏട്ടത്തി അല്ലെങ്കിലേ ഇപ്പൊ തന്നെ കുറെ പണിയെടുത്തു. പോയി വാങ്ങികൊണ്ട് വാ ചെക്കാ….. എന്നാ പിന്നെ പോകല്ലേ 😁😁. ഒരു ഇളിയും പാസ്സ് ആക്കി അവൻ തിരിഞ്ഞതും കാണുന്നത് അടുക്കള വാതിലിൽ കൈ കെട്ടി നിൽക്കുന്ന കാർത്തിയെയാണ്. ആ ഏട്ടൻ എഴുന്നേറ്റോ…… കിച്ചു ചോദിച്ചപ്പോൾ ഐഷുവും ഒന്ന് തിരിഞ്ഞു നോക്കി പിന്നെ അവളുടെ പണി ചെയ്യാൻ തുടങ്ങി ഡാ…. കാർത്തി അവനോട് എന്തോ പറയാൻ പോകുമ്പോഴേക്കും അവൻ പുറത്തേക്ക് ഓടിയിരുന്നു. എന്താണ് എന്റെ പെണ്ണിന് ഇത്ര ദേഷ്യം……. അവളുടെ അടുത്തായി നിന്നുകൊണ്ട് കാർത്തി ചോദിച്ചു. പക്ഷെ മറുപടിയൊന്നും കിട്ടീല. കുറച്ചു സമയം കൂടെ അവളുടെ മറുപടിക്കായി കാത്തു നിന്നു. ദേ പെണ്ണെ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ…… അവളെ പിടിച്ചു അവന് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു.
എങ്ങനെയാ പനി വന്നേ…. അവന്റെ മുന്നിൽ കൈ കെട്ടി നിന്ന് ചോദിച്ചു. 😁😁അത് പിന്നെ അവൻ പറഞ്ഞല്ലേ….. അവളെ നോക്കി ക്ലോസ് അപ്പിന്റെ ചിരി കൊടുത്തു. പക്ഷെ ഐഷുവിന് ഒരു കുലുക്കവുമില്ല. 2പെഗ് മാത്രേ കഴിക്കു എന്ന് പറഞ്ഞിട്ട്…… ഐഷു കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. എന്റെ പെണ്ണെ സത്യമായിട്ടും ഇന്നലെ എന്റെ കൂടെയുള്ള ഒരുത്തന്റെ അളിയൻ ഗൾഫിൽ നിന്ന് വന്നു, അവൻ വരുമ്പോ സ്കോച്ചും കൊണ്ട വന്നേ അത് കണ്ടപ്പോൾ കുറച്ചു ആക്രാന്തം മൂത്ത ഓവർ ആയി പോയി….. അവനെ ഒന്ന് രൂക്ഷമായി നോക്കി ചൂൽ എടുത്തു. അത് കണ്ടപ്പോൾ പാവം കാർത്തി ഒന്ന് ഞെട്ടി, അവള് ചൂലും എടുത്ത് അവന്റെ അരികിൽ കൂടെ കാർത്തിയുടെ റൂമിലേക്ക് പോയി. അവിടെ പോയി ബെഡ് ഒക്കെ ഒന്ന് ശെരിക്ക് വച്ചു റൂമൊക്കെ അടിച്ചു വാരി വൃത്തിയാക്കി, മുഷിഞ്ഞ തുണികൾ പുറത്ത് കൊണ്ടുപോയി ഇട്ടു ബാക്കിയുള്ളത് മടക്കി വച്ചു.
ബുക്സ് ഒക്കെ മേശയുടെ ഒരു സൈഡിലായി ഒതുക്കി വച്ചു. കാർത്തി അവള് ചെയ്യുന്നതൊക്കെ നോക്കി ഹാളിൽ ഇരുന്നു. കിച്ചുവിന്റെ റൂം വൃത്തിയാക്കിയതിന് ശേഷം നേരെ കാർത്തിയുടെ റൂമിൽ പോയി, കാർത്തിയും പിന്നാലെ പോയി ബെഡിൽ ഇരുന്നു, അവനെ കണ്ടിട്ടും അവള് ഓരോന്നും അടുക്കി പെറുക്കി വെക്കാൻ തുടങ്ങി. പിണക്കം മാറിയില്ലേ പെണ്ണെ….. കുറച്ചു കഴിഞ്ഞ് അവൻ അവളുടെ അരികിൽ പോയി കാതിൽ ചോദിച്ചു. അവള് തിരിഞ്ഞു അവനെ ഒന്ന് നോക്കി ഇപ്പൊ ആ കണ്ണുകളിൽ ദേഷ്യമല്ല സങ്കടമാണ്. കുഞ്ഞുസേ…. അവളുടെ മുഖം കൈയിൽ എടുത്ത് കൊണ്ട് വിളിച്ചു. ഹ്മ്മ്….. അവള് ഒന്ന് വിതുമ്പി. കരയല്ലേ ഡാ ഇനി ഞാൻ ഇങ്ങനെ കുടിക്കില്ല എന്റെ കുഞ്ഞുസാണ് സത്യം 3 പെഗ് അതില് കൂടുതൽ കഴിക്കില്ല……. അവളുടെ മുഖത്തു നിന്ന് കൈ എടുത്ത് അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു. കുടിക്കാതിരുന്നുടെ…… ശീലമായി പോയി പണ്ടേ പറഞ്ഞു തിരുത്താൻ ഒന്നും ആളുണ്ടായില്ലല്ലോ……. അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
ഇനി ഞാൻ ഇല്ലേ……. അവന്റെ കൈയിൽ പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു. ശ്രമിക്കാം ഉറപ്പ് പറയുന്നില്ല…….. ഹ്മ്മ് അത് മതി……. അവള് ചിരിച്ചു കൊണ്ട് പറഞ്ഞു. അവൻ മെല്ലെ അവളുടെ കവിളിൽ ഒന്ന് തട്ടി. അവള് ആ റൂം അടിച്ചു വാരാൻ തുടങ്ങി…….. അതെ പോകുന്നില്ലേ….. ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു. ആ വൈകുന്നേരം കോളേജ് വിടുന്ന സമയം കൊണ്ട് വിട്ടാൽ മതി,… ഇതൊക്കെ എപ്പോഴെങ്കിലും ഒന്ന് അടിച്ചു വരാം. ആ ഞാൻ അടിച്ചു വരാറുണ്ട്……… എപ്പോ……. രണ്ട് മാസം കൂടുമ്പോൾ….. ആ അത് തന്നെ ഭാഗ്യം…… അവള് അതും പറഞ്ഞു അടിച്ചു വാരൽ തുടങ്ങി. ഹാളും വൃത്തിയാക്കി കഴിയുമ്പോഴേക്കും കിച്ചു മത്സ്യവും വാങ്ങി വന്നു. അതും മുറിച്ചു വൃത്തിയാക്കി, കാശി പറഞ്ഞത് പ്രകാരം മീൻ മോളീഷൻ(മുളകിട്ടത്) ആണ് വച്ചത് കുറച്ചെടുത്ത പൊരിക്കുകയും ചെയ്തു.
അപ്പോഴേക്കും സമയം ഒന്നരയായി. മൂന്നുപേരും ഒന്നിച്ചിരുന്നു ഉച്ചക്ക് ഫുഡ് കഴിച്ചു കാർത്തിക്ക് പൊടിയരി കഞ്ഞിയാണ് കൊടുത്തത്, ചോറിന് വേണ്ടി കുറെ വാശിപിടിച്ചെങ്കിലും ഐഷു കൊടുത്തില്ല രാവിലെ ശര്ധിച്ചത് കൊണ്ട് കട്ടിയുള്ള ഭക്ഷണം തിന്നേണ്ട എന്ന് തീർത്തു പറഞ്ഞു, ആ ഒരു ദേഷ്യം കാർത്തി തീർത്തത് കഞ്ഞിയോട് ആയിരുന്നു, കിച്ചുവാണെങ്കിൽ ഓരോന്നും ആസ്വദിച്ചു കഴിച്ചു ഐഷുവിനെ പുകഴ്ത്താനും മറന്നില്ല. കഴിച്ചു കഴിഞ്ഞു പാത്രവും കഴുകി എല്ലാം ഒതുക്കി വച്ചു ഹാളിൽ പോകുമ്പോൾ ഏട്ടനും അനിയനും ഇരുന്ന് ടിവി കാണുന്നുണ്ട്. കാർത്തി അവളോട് അടുത്തിരിക്കാൻ കണ്ണ് കൊണ്ട് പറഞ്ഞു, പക്ഷെ അവള് കാർത്തിക് ഓപ്പോസിറ്റ് കിച്ചുവിന്റെ അടുത്ത് സോഫയിൽ പോയി ഇരുന്നു. ഏട്ടത്തിയമ്മേ……. കിച്ചു നീട്ടി വിളിച്ചത് കേട്ടു കാർത്തിയും നോക്കി. അവള് എന്താന്ന് പുരികം പൊക്കി ചോദിച്ചു. ഞാൻ മടിയിൽ കിടന്നോട്ടെ……. അവള് ചിരിച്ചുകൊണ്ട് കിടന്നോ എന്ന് പറഞ്ഞു. അവൻ മടിയിൽ കിടന്ന് കാർത്തിയെ നോക്കി പുച്ഛിച്ചു ഐഷുവിനോട് ഓരോന്ന് പറയാൻ തുടങ്ങി, ഐഷു പതിയെ കിച്ചുവിന്റെ മുടിയിൽ തലോടി കൊടുത്തു അതൊക്കെ ആസ്വദിച്ചു കാർത്തി അവളുടെ അരികിൽ വന്നിരുന്നു.
അവൻ അവളുടെ ഷോള്ഡറിൽ തല വച്ചു കിടന്നു അവള് മറ്റേ കൈ കൊണ്ട് അവന്റെ മുടിയിലൂടെ വിരലോടിച്ചു. കുറച്ചു സമയം മൂന്നു പേരും അങ്ങനെ ഇരുന്നു കിച്ചുവിന്റെ സൗണ്ട് ഒന്നും കേൾക്കാതെ നോക്കുമ്പോൾ കക്ഷി നല്ല ഉറക്കത്തിലായിരുന്നു. ഐഷു കാർത്തിയോട് അവൻ ഉറങ്ങിയെന്നു പറഞ്ഞു, കാർത്തി പതിയെ എഴുന്നേറ്റു കിച്ചുവിനെ കയ്യിൽ കോരി എടുത്ത് അവന്റെ ബെഡിൽ കിടത്തി. കാർത്തി ഹാളിൽ വന്നു നോക്കുമ്പോൾ ഐഷുവിനെ കാണുന്നില്ല അടുക്കളയിൽ ശബ്ദം കേട്ട് നോക്കിയപ്പോൾ ആള് അവിടെയുണ്ട് എന്തോ ആക്കുന്ന തിരക്കിലാണ്. കുഞ്ഞുസേ…….. അവൻ പതിയെ അവളെ വിളിച്ചു. ഹ്മ്മ്….. അവൾ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. എന്റെ കുഞ്ഞുസ് എനിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ തന്നു അതിന് പകരമായി ഞാൻ എന്താ തരിക നന്ദി പറയില്ല കാരണം എന്റെ കുഞ്ഞനോട് നന്ദി പറയേണ്ട ആവശ്യമുണ്ടോ….. ഇല്ലാ…… അവള് തലയാട്ടി. എനിക്ക് തിടുക്കമായി പെണ്ണെ നിന്നെ ഇവിടേക്ക് കൊണ്ടുവരാൻ…… 😊😊 അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയുന്നത് കണ്ടു കാർത്തി അത് എടുക്കാൻ പോയി.
ഫോൺ വച്ച് കഴിഞ്ഞതും ഒരു ഗ്ലാസ്സുമായി ഐഷു അവന്റെ മുന്നിൽ വന്നു. എന്താ ഇത്….. നെറ്റി ചുളിച്ചു അവൻ ചോദിച്ചു. ചുക്ക് കാപ്പി….. അതിന് എന്റെ പനി മാറിയല്ലോ ക്ഷീണവുമില്ല….. ഉള്ളിൽ പനിയുണ്ടെങ്കിൽ മാറിക്കോളും…… അവള് നിർബന്ധിച്ചു അവനെ കൊണ്ട് കുടിപ്പിച്ചു. എന്തൊരു കൈപ്പാണ് ബ്ലാഹ്……. അത്രക്ക് കൈപ്പുണ്ടോ, ഇന്നലെ കുടിച്ചതിനേക്കാൾ കൈപ്പുണ്ടോ…… അത്രക്ക് ഇല്ലാ…… പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് എന്താ പറഞ്ഞതെന്ന് അവൻ മനസിലായത്. അത് വിട്ടില്ലേ……. രൂക്ഷമായി നോക്കിയ അവളുടെ രണ്ട് കവിളിലും പിച്ചി ഇളിച്ചു കൊണ്ട് ചോദിച്ചു. ഇല്ലാ 😏….. കുറച്ചു കഴിഞ്ഞു ഐഷു കാർത്തിയുടെ അരികിൽ പോയി ഇരുന്നു…. എന്താ എന്റെ കുഞ്ഞന് പറയാനുള്ളത്….. ഒന്നും പറയാതെ തന്നെ അവളുടെ മനസ്സ് മനസിലാക്കിയപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി, അവള് സിദ്ധു വന്നതും പറഞ്ഞതുമൊക്കെ പറഞ്ഞു….. വിഷമമുണ്ടോ…… അവള് പറയുന്നതൊക്കെ കേട്ട് നിന്നു അവസാനം അവൻ ചോദിച്ചു.
എന്തിന്…… ഞാൻ അല്ലെ ഇടയിൽ വന്നത്. അവനെ ഒന്ന് രൂക്ഷമായി നോക്കി അവന്റെ ഷോൾഡറിന്റെ താഴെ കൈയിൽ കടിച്ചു. ആ….. അവൻ അറിയാതെ വിളിച്ചു പോയി. ഇനി മേലാൽ ഇങ്ങനെ പറയരുത് എനിക്ക് പോണം സമയമായി…….. അവനെ നോക്കാതെ തിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു. എന്റെ കുഞ്ഞാ ഞാൻ തമാശക്ക് പറഞ്ഞതല്ലേ……. അവളെ വീണ്ടും അവന് നേർക്ക് തിരിച്ചു നിർത്തി. എനിക്ക് ഈ വക തമാശ ഇഷ്ടമല്ല……. സോറി കുഞ്ഞാ ഇനി പറയില്ല പേടിയുണ്ടോ….. ഹ്മ്മ്….. എന്തിന്…… അറിയില്ല എന്തോ പേടി….. ദേ ഈ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് എന്റെ കൈ കൊണ്ടായിരിക്കും അത് ഞാൻ എന്റെ കുഞ്ഞന് തരുന്ന വാക്കാണ്….. അവള് അവന് ഒരു നിറഞ്ഞ പുഞ്ചിരി കൊടുത്തു…. വേദനയുണ്ടോ….. അവന്റെ മുഖത്തു നോക്കാതെ ചോദിച്ചു……. എവിടെ…. ഒരു കുസൃതിയോടെ അവൻ ചോദിച്ചു…. സോറി… അവള് കടിച്ച ഭാഗത്തു തൊട്ട്.
ഹ്മ്മ് ഒരു സുഖമുള്ള വേദന, അതിന് സോറി ഒന്നും പറയണ്ട ഞാൻ നിന്റേത് അല്ലെ നമ്മള് തമ്മിൽ ഫോര്മാലിറ്റിയുടെ ആവശ്യമില്ല, കല്യാണം കഴിയട്ടെ ഞാനും തരുന്നുണ്ട്. അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അവളിലും നാണം വിരിഞ്ഞു കവിളൊക്കെ ചുവന്ന തുടുത്തു. എന്റെ കുഞ്ഞുസേ ഇനി നിന്നാൽ ശെരിയാവില്ല വാ പോകാം……… എവിടെ……. അല്ല മോള് പോകുന്നില്ലേ……. കിച്ചുവിനോട് കൊണ്ട് വിടാൻ പറയാം ഏട്ടന് വയ്യാത്തത് അല്ലെ….. എനിക്കിപ്പോൾ ഒരു കുഴപവുമില്ല വാ…. ഐഷുവിനെയും കൊണ്ട് കാർത്തി ഓട്ടോയിൽ കോളേജിന്റെ ബസ് സ്റ്റോപ്പിലേക്ക് പോയി അപ്പോഴേക്കും അഞ്ചു അവിടെ കാത്തിരിപ്പുണ്ടായിരുന്നു അവനോട് യാത്ര പറഞ്ഞു അവള് പോയി. ഐഷു…… രാത്രി ഭക്ഷണമൊക്കെ കഴിച്ചു എല്ലാരും കിടക്കാൻ പോയപ്പോഴാണ് അച്ചു ഐഷുവിനെ ഉറക്കെ വിളിക്കുന്നത്. ദേഷ്യത്തോടെയുള്ള വിളി കേട്ട് എല്ലാവരും ഹാളിലേക്ക് വന്നു. സിദ്ധു ഇന്ന് നിന്നെ കാണാൻ വന്നിരുന്നോ…… ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് ആദ്യം ഐഷു ഒന്ന് പതറി. ഹ്മ്മ്…. അവള് മടിച്ചു മടിച്ചു അതെ എന്ന് മൂളി. ആൾക്കാരെ വശീകരിക്കാൻ നടക്കുന്നോടി……. അതും പറഞ്ഞു അച്ചു അവളുടെ കവിളിൽ ആഞ്ഞു തല്ലി. തുടരും…. അഭിപ്രായം അറിയിക്കണേ

by