രചന – വൈദേഹി വൈഗ
“മോളെ…. മീനാക്ഷി… കണ്ണ് തുറക്ക്… ശ്രീയേട്ടനാ വിളിക്കുന്നെ… ” മുഖത്തു വെള്ളം തളിച്ചു കൊണ്ടാരുന്നു ശ്രീയേട്ടൻ വിളിച്ചത്… ബോധം വന്നപ്പോൾ അടുത്ത് ശ്രീയേട്ടൻ ഉണ്ട്.. ഒപ്പം ശ്യാമേട്ടനും നിഖിലേട്ടനും…. “ശ്രീയേട്ടാ… അ… അവര്…” ശ്രീയേട്ടനെ കെട്ടിപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു… ആ നെഞ്ചിൽ തലചേർത് കിടന്നപ്പോ എന്തോ ഒരു സുരക്ഷിതത്വം…അൽപ്പനേരം എല്ലാം മറന്നു ഞാനാ നെഞ്ചിൽ കിടന്നു… “എന്താ മോളെ.. എണീക്കു… ” “ശ്രീയേട്ടാ.. അവര്… അവര് ആരാ.. ന്തിനാ എന്നേ… ” “ഒക്കെ പറയാം.. താൻ വാ… ” ശ്രീയേട്ടൻ എന്റെ കയ്യും പിടിച്ചു ക്ലാസ്സിനു പുറത്തേക്കു നടന്നു. കൂടെ ശ്യാമേട്ടനും നിഖിലേട്ടനും.. മറ്റു സീനിയർ ഏട്ടന്മാരെ ഒന്നും അവിടെ കണ്ടില്ല.. എനിക്ക് ബോധം മറഞ്ഞ മറഞ്ഞ സമയത്തു എന്താ നടന്നതെന്നും അറിയില്ല… “ശ്രീയേട്ടാ… ആ ഏട്ടന്മാർ എവിടെ? ” “ഏട്ടമ്മാരോ… ആരുടെ ഏട്ടന്മാർ… പെങ്ങളെ പോലെ കാണേണ്ട നിന്നെ ഉപദ്രവിച്ച അവരാണോടി നിന്റെ ഏട്ടന്മാർ… ” ശ്രീയേട്ടന്റെ കണ്ണുകളിൽ തീ എരിയുന്നുണ്ടായിരുന്നു..
“ശ്രീയേട്ടാ.. അത്… ” “മം.. അവർക്കു പിന്നിൽ മറ്റൊരു കൈ കൂടി ഉണ്ട്.. ” “ആരാത്.. ” “ഈ കോളേജിലെ നിന്റെ ശത്രു…. ” വീണയല്ലാതെ മറ്റാരും എനിക്ക് എവിടെ ശത്രുക്കളായിട് ഇല്ലാലോ ഈശ്വരാ… അവള് ഇങ്ങനൊക്കെ ചെയ്യുവോ.. ഒന്നുല്ലെങ്കിലും അവളും ഒരു പെണ്ണല്ലേ… “ആരാ അത്… ” “വാ നടക്ക്.. അയാളീ കോളേജിൽ തന്നെ ഉണ്ടാവും.. പോവാൻ വഴിയില്ല… ” ഇപ്പഴും ശ്രീയേട്ടൻ എന്റെ കൈ വിട്ടിരുന്നില്ല… നേരെ ചെന്നത് കോളേജ് ഗാർഡനിലേക്കാണ്… “ദാ… അവളാ ഇതിനു പിന്നിൽ.. വീണാ നായർ… ” ഞങ്ങളെ കണ്ടതും വീണ തിരിഞ്ഞു നടക്കാൻ ശ്രമിച്ചു… “നിക്കെടി അവിടെ… ” ശ്രീയേട്ടന്റെ അലർച്ചയായിരുന്നു പിന്നെ കേട്ടത്.. ഒപ്പം കരണം പൊട്ടുന്നൊരടിയും…. “പെണ്ണായി പോയി.. അല്ലെങ്കിൽ വച്ചേക്കില്ലയിരുന്നു… ഇനി നിന്റെ കൈ മീനാക്ഷിയുടെയോ മറ്റേതെങ്കിലും പെണ്ണിന്റേയോ മേൽ വീണാൽ… നീ ഏത് കൊമ്പത്തെ മോളായാലും ഈ ദേവന് അതൊരു വിഷയല്ല… പറയുന്നത് ആരാണെന്നു അറിയാല്ലോ…” എന്റെ ദേവി.. എന്തൊക്കെയാ എന്റെ ജീവിതത്തിൽ സംഭവിക്കുന്നെ… ഇന്ന് ശ്രീയേട്ടൻ തക്ക സമയത്തു എത്തിയില്ലായിരുനെങ്കിൽ ഒരു പക്ഷെ…… ചിന്തിക്കാൻ കൂടി വയ്യ… “എന്താലോചിച്ചോണ്ട് നിക്കുവാ നീ… നടക്ക്… ” ഇതും പറഞ്ഞു ശ്രീയേട്ടൻ എന്റെ കൈയും പിടിച്ചു ആ കോളേജിൽ നിന്നും ഇറങ്ങി…
വീണയുടെ മുന്നിലൂടെ തെല്ലഹങ്കാരത്തോടെ ഞാൻ ആ കൈ ചേർത്ത് പിടിച്ചു… കോളേജ് ഗേറ്റ് കടന്നു…. “എന്നാ ഞാൻ പോട്ടെ ശ്രീയേട്ടാ… ” “എങ്ങോട്ട്… വന്നു വണ്ടീൽ കയറടി… ” പിന്നെ അതികം മിണ്ടാൻ പോയില്ല… കിട്ടിയ അവസരം കളയാതെ ഞാൻ വണ്ടിയിൽ ചാടിക്കയറി…. വീടെത്തും മുന്നേ ശ്രീയേട്ടൻ എന്നോട് ഇഷ്ട്ടാണെന്നു പറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല…. ****** ഡിഗ്രി കഴിഞ്ഞു ഞാൻ പി ജി ക്കു ചേർന്നെന്നു… സ്വാതി ഇപ്പഴും എന്നേ വിട്ടു പോയിട്ടില്ല… ****** “മീനു… മീനു…. ” “എന്താ സ്വാതി കിടന്നൊച്ച വെക്കുന്നെ…. ” “ഡാ.. നീ അറിഞ്ഞോ… ശ്രീ… ശ്രീയേട്ടന്റെ… ” ” ശ്രീയേട്ടനെന്തുപറ്റി … ” “അത്… ” “ഹ… നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ” “ഡാ.. ശ്രീയേട്ടന്റെ കല്യാണം ഉറപ്പിച്ചു…. പാർട്ടി ഏരിയ സെക്രട്ടറി ദിനേശേട്ടന്റെ മോളാ… ”
“എന്ത്……. ” പിന്നീട് അവള് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… അഞ്ചു വർഷത്തെ എന്റെ പ്രണയത്തിനു ഇന്നൊരു ആർത്തുല്ലാതായിരിക്കുന്നു… ശ്രീയേട്ടൻ മറ്റൊരാളുടേതാവുന്നത് എനിക്ക് കാണാൻ വയ്യ.. ഇല്ല… ശ്രീയേട്ടൻ ഇല്ലാതെ ഈ മീനാക്ഷിയില്ല… എനിക്കിനി ജീവിച്ചിരിക്കണ്ട ജീവിച്ചിരിക്കണ്ട… ഞരമ്പ് മുറിക്കാൻ ബ്ലൈഡ് എടുത്തപ്പോ കൈ വിറച്ചില്ല… മറയുന്ന ബോധത്തിലും പ്രാണനേക്കാൾ താൻ സ്നേഹിച്ച ശ്രീയേട്ടൻ ആയിരുന്നു… **** ആരുടെയോക്കെയോ പ്രാർത്ഥന കൊണ്ട് എനിക്ക് ജീവൻ തിരിച്ചു കിട്ടി… എന്റെ നിര്ഭാഗ്യവും… ന്റെ ദേവി.. എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ.. ശ്രീയേട്ടൻ മറ്റൊരുവളുടേതാവുന്നത് കാണാനാണോ നീ എന്റെ ജീവൻ തിരികെ തന്നത്…. ഐ സി യു വിന്റെ വാതിൽ തുറന്നു അകത്തേക്ക് വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി… ശ്രീയേട്ടൻ… അതികം നോക്കാൻ എനിക്കായില്ല.. ഞാൻ മുഖം തിരിച്ചു… കണ്ണിന്നു കണ്ണുനീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി…
“മോളെ… മീനു… ” കണ്ണീർപൊഴിക്കാനല്ലാതെ ശ്രീയേട്ടന്റെ മുന്നിൽ നാവു പൊന്തിയില്ല… “നീ ഈ ശ്രീയേട്ടനെ തോൽപ്പിച്ചു കളഞ്ഞല്ലോ മോളെ… ” “ശ്രീയേട്ടൻ പോ… ഞാൻ ഇനി ഇങ്ങനൊന്നും കാണിക്കില്ല… ശ്രീയേട്ടന്റെ കല്യാണത്തിന് ഞാനും വരും ” പൊട്ടിക്കരഞ്ഞു കൊണ്ട് അത്രയേ എനിക്ക് അവിടെ കിടന്നു പറയാൻ കഴിഞ്ഞുള്ളു… “കല്യാണോ….. എന്താ മീനാക്ഷി നീ ഈ പറയുന്നേ… ദിനേശേട്ടന്റെ മോൾക്ക് എന്നേ ആലോചിച്ചു എന്നത് സത്യം തന്നെയാ.. എന്ന് കരുതി ഞാൻ അതിനു സമ്മതിക്കുവോ… ” “ശ്രീയേട്ടാ…….. ” “അഞ്ചു വർഷത്തിലധികം താൻ എന്നേ സ്നേഹിച്ചിട്ടു ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിച്ചാൽ … എപ്പഴോ ഞാൻ പോലും അറിയാതെ തന്നെ ഞാൻ സ്നേഹിച്ചത് വെറുതെ ആവില്ലെടോ…. പിന്നെ എന്തിനാടോ ഞാൻ ജീവിക്കുന്നെ…. ” “ശ്രീയേട്ടാ… അപ്പൊ…. ” പറഞ്ഞവസാനിപ്പിക്കും മുന്നേ ശ്രീയേട്ടന്റെ എന്നേ ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു…. അവസാനിച്ചു..

by