രചന – അമീന
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി, എന്താണ് വികാരമെന്ന് നിർവചിക്കാൻ കഴിഞ്ഞില്ല…. എന്നെയൊന്നു രൂക്ഷമായി നോക്കികൊണ്ട് പുള്ളി എന്നെയും വലിച്ചോണ്ട് അമ്പല കുളത്തിലേക്ക് നടന്നു….. പ്രീതികരിക്കാൻ കഴിയാതെ ഞാൻ ഏട്ടന്റെ പുറകെ ഒരു പാവ കണക്കെ നടന്നു…. ഏട്ടന്റെ കയ്യ് എന്നിൽ നിന്ന് അടർന്നപ്പോഴാണ് ഞാൻ സ്വാബോധം വീണ്ടെടുത്തത്….. നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…. എനിക്ക് പോണം അതൊക്കെ പോവാം, അതിനുമുൻപ് ഞാൻ ചോദിക്കുന്നതിനുത്തരം താ… എനിക്ക് ഒരു ഉത്തരവും അറിയില്ല, ശെരിയെന്നു കരുതിയ ഉത്തരങ്ങളൊക്കെ തെറ്റായിരുന്നു അതുകൊണ്ട് ഇപ്പൊ എല്ലാ രീതിയിലും ഞാൻ തോറ്റു, ഇനിയും തോൽപ്പിക്കാൻ നിക്കരുത് അപേക്ഷയാണ്….
നിനക്ക് എന്താടി വട്ട് പിടിച്ചോ…. ആ അതേയ് എനിക്ക് വട്ട, നിങ്ങളെ പോലെ പണം ഉള്ളവർക്ക് എന്ത് വേണമെങ്കിലും പറയാല്ലോ…ഇത്രയും നാള് ആ നാടക്കത്തിൽ ഒരു വേഷം തന്നു എനിക്ക്,ഇനിയും അത് നടക്കില്ല….. അത്രയും പറഞ്ഞു തീർന്നതും ഹരിയുടെ കൈയ്കൾ അവളുടെ മുഖത്ത് പതിച്ചു….. അടിയുടെ ഊക്കിൽ അവൾ ഒരടി പുറകോട്ട് വേച്ചു പോയെങ്കിലും ഹരി അവളെ പിടിച്ചു നിർത്തി…. കലങ്ങിയാ കണ്ണുകളുമായി ഹരിയെ നോക്കിയതും അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി….. വല്ലതും പറയാനുണ്ടെങ്കിൽ അത് എന്നോട് പറയണം അല്ലാതെ ഇങ്ങനെ ഒളിച്ചു നടന്നിട്ട് കാര്യമില്ല…. ഇതിൽ കൂടുതൽ എന്താ നിങ്ങൾക്ക് അറിയേണ്ടത്, നിങ്ങൾക്ക് ഇനിയും പെണ്ണിനെ കിട്ടും എന്റെ ആവിശ്യം കഴിഞ്ഞെന്നും വലിയ ജോലി കിട്ടി ഓസ്ട്രേലിയക്ക് പോകുവാന്നും അപ്പച്ചി വന്നപ്പോ പറഞ്ഞിരുന്നു….
അത് കേട്ടതും ഹരി ഒന്ന് ഞെട്ടി…. എന്താ ഞെട്ടിയത്, ഞാൻ സത്യം അറിഞ്ഞതോണ്ടാണോ ഇനിയും നിങ്ങൾക്ക് എന്നെ വേണമെങ്കിൽ ഇന്ന ഈ ശരീരം അങ്ങോട്ട് എടുത്തോ…..ഇനി ആ സുഖം കിട്ടിയില്ലെന്നു വേണ്ട നിറഞ്ഞ മിഴികൾ അമർത്തി തുടച്ചോണ്ട് അപ്പു അത്രയും പറഞ്ഞ് തീർന്നതും വീണ്ടും ഹരിയുടെ കൈകൾ അവളുടെ മറു കവിളിൽ പതിച്ചു…. ഇനിയൊരക്ഷരം ആ നാവിൽ നിന്ന് വീണാൽ അത് ഞാനങ്ങു അരിയും…. നീ എന്താടി എന്നെ കുറച്ചു വിചാരിച്ചു വെച്ചത് നിന്റെ ശരീരം വേണമെങ്കിൽ അത് എനിക്ക് എന്നെ ആവാമായിരുന്നു….. അത്രയും പറഞ്ഞു ഹരി അപ്പുന്റെ അടുത്തേക്ക് നടന്നതും അവൾ പുറകോട്ട് നടന്നു…. അതികം താമസമില്ലാതെ ഹരി അവളെ കൈകളിൽ കോരിയെടുത്തു…..
എന്നെ നിലത്തു നിർത്തു നിങ്ങളിത് എങ്ങോട്ടാ ഈ പോവുന്നത്, അവന്റെ മേലിൽ അടിച്ചു പ്രേതിഷേധം തീർത്തെങ്കിലും ഹരി അത് മൈൻഡ് ചെയ്യാതെ അവളെയും കൂട്ടി അമ്പലത്തിന്റെ ഉള്ളിലേക്ക് നടന്നു….. കൃഷ്ണ വിഗ്രഹത്തിന്റെ മുന്പിൽ എത്തിയതും അവൻ അവളെ തായേ നിർത്തി…. അവനെ ഒന്ന് നോക്കികൊണ്ട് അവൾ ചുറ്റും നോക്കിയതും അപ്പൂന് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല….. ശ്രീജയും രാജിവും, ഐഷുവും നിറ പുഞ്ചിരിയാലേ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു…. ഒന്നും മനസ്സിലാവാതെ ഞാൻ എല്ലാരേയും ഉറ്റു നോക്കിയതും രാജിവെട്ടൻ ഞങ്ങളുടെ അരികിലായി വന്ന് നിന്നു…..
ഇന്നാ ഹരി താലി, ഇനിയൊന്നും നോക്കണ്ട മുഹൂർത്തം തീരുന്നതിനു മുൻപ് കെട്ട് അളിയാ….. അത് കേൾക്കണ്ട താമസം അഗ്നിയെ സാക്ഷി നിർത്തി ഹരി അപ്പുവിന്റെ കഴുത്തിൽ ആലില താലി അണിഞ്ഞു…… നിറ മിഴികളോടെ ഹരിയെട്ടനെ നോക്കിയതും ഒരു കള്ള ചിരിയോടെ പുള്ളിയെന്റെ സീമന്ത രേഖ ചുവപ്പിച്ചു…… അതേയ് ഇങ്ങനെ നോക്കി നിക്കാതെ ഈ ഹാരം അങ്ങോട്ട് ചാർത്തിക്കെ രണ്ടും…. (രാജീവ് ) മറ്റൊരു ലോകത്തു നിന്നക്കൊണ്ട് ഞാൻ ഹരിയേട്ടന് ഹാരം ചാർത്തി…. ചടങ്ങുകൾ കഴിഞ്ഞ് എന്നെ ചേർത്ത് പിടിക്കുമ്പോൾ ആ കണ്ണിൽ ഞാൻ കണ്ടു എന്നോടുള്ള പ്രണയത്തിന്റെ തീവ്രത….. നിന്നെ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല, അതാണ് ഇത്ര വേഗം ഈ കഴുത്തിൽ ഒരു താലി ചാർത്തിയത്, പരിഭവമുണ്ടോ അപ്പു നിനക്ക്…. എന്റെ ചെവിയോരം വന്ന് ഹരിയേട്ടൻ ചോദിച്ചതും ആ നെഞ്ചിൽ വീണ് പൊട്ടികരായനെ എനിക്ക് സാധിച്ചുള്ളൂ…..
കുറച്ചു ദിവസങ്ങളായി മനസ്സിൽ കേറ്റി വെച്ച ഒരു പാറ കല്ല് ഇറക്കി വെച്ചൊരു അനുഭുതിയായിരുന്നു എനിക്ക്…. ഹരിയേട്ടന്റെ കൈയികൾ എന്റെ അരയിൽ മുറുക്കുമ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഞാനെന്നു അറിയുകയായിരുന്നു…. അപ്പൊ ഈ ദേഷ്യമൊക്കെ വെറുതെ ആയിരുന്നല്ലേ…. (ഹരി ) അത് കേട്ടതും ഞാൻ പുള്ളിയെ തള്ളി മാറ്റികൊണ്ട് കുറച്ചു മാറി നിന്നു…. എന്താ അപ്പു എന്ത് പറ്റി…. അപ്പച്ചിയും കൃഷ്ണ മാമ്മക്കും ഇതറിഞ്ഞാൽ ദേഷ്യം ആവുല്ലേ, അവർ എന്നെ സ്വീകരിക്കില്ല….. എന്തിനാ ഹരിയേട്ടാ ഈ കടുംകൈ കാണിച്ചത് ഈ ഗെതിയില്ലാത്തവളെ കൊണ്ട് ജീവിക്കണ്ട ആളല്ല ഏട്ടൻ….ഞാൻ ഒഴിഞ്ഞു താ .. ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്പേ ഹരിയേട്ടൻ എന്റെ വായ പൊത്തി…. ഈ ജന്മവും വരും ജന്മവും എന്റെ നല്ല പാതി നീ തന്നെയാണ്…..
ഇപ്പോൾ ഈ നിമിഷം തൊട്ട് നീ എന്റെ ഭാര്യയാണ് എന്നും തോളോട് തോൾ ചേർന്ന് നിന്ന് സുഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാവും എന്നൊരു ഉറപ്പ് കൂടെയാണ് ഞാൻ നിന്നിൽ ചാർത്തിയാ ഈ പരിശുദ്ധമായ താലികൊണ്ട് അർഥമാക്കുന്നത് ….. അത് വെറുമൊരു മഞ്ഞ ലോഹമായി കണക്കാക്കരുത്….. പിന്നെ നീ ജീവിക്കണ്ടത് എന്റെ കൂടിയ അല്ലാതെ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെയല്ല….. ഇനി അവർക്ക് വേണ്ടി ഈ കണ്ണ് നിറഞ്ഞാൽ ഇതായിരിക്കില്ല എന്റെ ഭാവം പറഞ്ഞേക്കാം….. –
അതേയ് ഞങ്ങൾ ഇവിടെ ഉണ്ടേ കുറച്ചു മൈൻഡ് ഇങ്ങോട്ടും ആവാം…. (ശ്രീജ ) അയ്യോ ചോദിക്കാൻ വിട്ടു നിങ്ങളിതെപ്പോ ലാൻഡ് ചെയ്ത്…. (അപ്പു ) ഇന്നലെ കാലത്ത് എത്തി, വന്നപാടെ അമ്മയ്ക്ക് ഹരിയെ കെട്ടിക്കണം എന്ന് പറഞ്ഞു ഞങ്ങൾക്ക് സമാധാനം തന്നിട്ടില്ല, പിന്നെ അമ്മയുടെ ആഗ്രഹം നടത്തി കൊടുക്കാൻ ഇന്നലെ രാത്രിതൊട്ടേ ഞങ്ങൾ അങ്ങോട്ട് പ്ലാൻ ചെയ്തു അതിന്റെ ഭലം ഇന്ന് നല്ലതുപോലെ നടന്നു….. (ശ്രീജ ) പെങ്ങളെ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, നീ ഇല്ലായിരുന്നോ ഞങ്ങൾ തെണ്ടി പോയേനെ….. രാജിവെട്ടൻ ഐഷുനെ നോക്കി അത്രയും പറഞ്ഞതും അവൾ എന്നെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു….. നന്ദിയൊക്കെ അവിടെ നിക്കട്ടെ ഇനി എന്താ പ്ലാൻ, ഞങ്ങൾക്ക് ട്രീറ്റ് എപ്പോഴാ ഹരിയേട്ടാ…..(ഐഷു ) അതൊക്കെ ഇന്ന് തന്നെ നമ്മുക്ക് സെറ്റ് ആക്കാം….
അതിന് മുൻപ് എനിക്ക് എന്റെ അമ്മായി അച്ഛനെയും അമ്മായി അമ്മയെയും ഒന്ന് കാണണം, എന്റെ അമ്മയും അച്ഛനും കൂടി അവരെ കുറെ കുത്തി നോവിച്ചു അവർക്ക് വേണ്ടി എനിക്ക് മാപ്പ് പറയണം….. എന്ന നിങ്ങൾ വിട്ടോ, ഞങ്ങൾ പുറകെ വന്നോളാം…. (രാജീവ് ) അയ്യോ അത് വേണ്ട ഞാനും ഐഷുവും ഒരുമിച്ചു പൊക്കോളാം….(അപ്പു ) അയ്യാ, നിന്റെ കൂടെ ഞാനൊന്നും ഇല്ല ഞാൻ ഇവരുടെ കൂടെ കാറിൽ വന്നോളാം നിങ്ങൾ എന്റെ സ്കൂട്ടർ എടുത്തോണ്ട് പോരെ…. ഐഷു അത്രയും പറഞു എന്നെയൊന്നു പുച്ഛിച്ചുകൊണ്ട് ശ്രീജേച്ചിയുടെ കൂടെ പുറത്തേക്ക് ഇറങ്ങി … അപ്പൊ എങ്ങനാ പോകുവല്ലേ… ഹരിയേട്ടൻ ഒരു ചിരിയോടെ അത്രയും ചോദിച്ചതും മനസ്സില്ല മനസോടെ ഞാൻ പുള്ളിടെ കൂടെ പുറത്തേക്ക് ഇറങ്ങി…. ❤❤❤❤❤ ആരേലും കണ്ട എന്ത് പറയും…. എന്ത് പറയാൻ നീ എന്റെ ഭാര്യ അല്ലെ…. അത് നാട്ടുകാർക്ക് അറിയില്ലല്ലോ… അറിയില്ലെങ്കിൽ നമ്മുക്ക് അറിയിക്കാം, എന്തെ….😜 ഒന്ന് പോ മനുഷ്യ…. അങ്ങനെ ഹരിയേട്ടനോട് ചേർന്നിരുന്ന് ഞങ്ങൾ വീടിന്റെ ഉമ്മറത്തു വന്ന് നിന്നു…..
അപ്പോയെക്കും അമ്മയും അച്ഛനും പുറത്തേക്ക് ഇറങ്ങി വന്നു…. ഞങ്ങളെ ഒരുമിച്ചു കണ്ടതും ഇരുവരുടെയും മുഖത്ത് ഒരുപോലെ ഞെട്ടൽ ഉണ്ടായി….. അപ്പോയെക്കും ഹരിയേട്ടൻ അവരുടെ അടുത്തേക്ക് ചെന്നു…. എന്റെ കഴുത്തിലെ താലിയും സീമന്ത രേഖയിലെ ചുവപ്പും അവർക്ക് കാര്യങ്ങൾ വ്യക്തമായെങ്കിലും ഹരിയേട്ടൻ നടന്നതൊക്കെ അവരോട് പറഞ്ഞു….. ഞങ്ങളെ രണ്ടിനെയും സൂക്ഷിച്ചു നോക്കിയ ശേഷം അച്ഛൻ എന്റെ അരികിലേക്ക് പാഞ്ഞു, അതികം താമസിയാതെ അച്ഛന്റെ കരം എന്റെ കവിളിൽ പതിഞ്ഞു…. അടിയുടെ ഊക്കിൽ എന്റെ ചുണ്ടോന്നു മുറിഞ്ഞു…..
എല്ലാം ഞങ്ങളുടെ തെറ്റാ, ഒന്നേ ഉള്ളു എന്ന് കരുതി അമിതമായി ലാളിച്ചു, അതിനുള്ള സമ്മാനം ആണോ ഇത്….. സ്വന്തം മകളെ നാലാളു കാങ്കെ കൈയ് പിടിച്ചു കൊടുക്കണമെന്ന് സ്വപ്നം കണ്ട് നടന്നതാ…. ഇനി ഇതിന്റെ പേരിൽ അടുത്തത് എന്ത് പ്രെശ്നം കൊണ്ടാണാവോ എന്റെ പെങ്ങളും അളിയനും വരുന്നത്…. അച്ഛാ ഞാൻ…. വേണ്ട ഒന്നും എനിക്ക് കേൾക്കണ്ട…. അച്ഛന്റെ ഇങ്ങനെയൊരു ഭാവം അപ്പു ആദ്യമായി കാണുകയാണ്, അവൾക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി പെയ്തൊഴിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടോഴുകി…. വീണ് പോവുമെന്ന് തോന്നിയതും അവൾ നിലത്തേക്കിരുന്നു….. എന്ത് ചെയ്യണം എന്നറിയാതെ ഹരി ആകെ കുഴഞ്ഞു….. അച്ഛൻ കേറ്റിയില്ലെങ്കിൽ വേണ്ട, എന്റെ ശ്വാസം നിലക്കുന്നതുവരെ ഈ കണ്ണ് നിറയാതെ ഞാൻ നോക്കും നിന്നെ, വാ പോവാം നമ്മുക്ക്…..
ഇല്ല, അച്ഛന് ഇഷ്ടമില്ലെങ്കിൽ എനിക്കും വേണ്ട ഹരിയേട്ടനുമായുള്ള ഈ ജീവിതം, ജീവിതകാലം മുഴുവൻ ഞാൻ അച്ഛന്റെ കീഴിൽ അച്ഛൻ പറയുന്നത് കേട്ട് ജീവിച്ചോളാം…. എങ്കിലും എന്നോട് പിണങ്ങല്ലേ അച്ഛാ…. അത്രയും പറഞ്ഞു അവൾ അച്ഛന്റെ കാൽക്കൽ വീണതും അച്ഛന്റെ കരങ്ങൾ അവളെ ചുറ്റി പിടിച്ചു…. മതി മോളെ, എന്റെ കുഞ്ഞിന്റെ മനസ്സ് അച്ഛനറിയാം മോള്ടെ സന്തോഷമാണ് എനിക്കും വലുത്, മാറ്റാര് എതിർത്താലും ഈ ഞാനുണ്ടാവും നിങ്ങളുടെ കൂടെ….. അച്ഛൻ അപ്പുവിന്റെ കൈയികൾ ഹരിയുടെ കൈയിലേക്ക് ചേർത്തു വെച്ച്…. ഒരു പുഞ്ചിരിയോടെ അച്ഛൻ ഇരുവരെയും അനുഗ്രഹിച്ചതും ചുറ്റും നിന്നവരുടെ കണ്ണുകളിലും ഒരു നീർ കണം തെളിഞ്ഞു….. പൊറുക്കണം അച്ഛൻ, ഒരുപാട് വിഷമിച്ചന്ന് അറിയാം….(ഹരി ) ഹരി അത്രയും പറഞ്ഞു അച്ഛന്റെ നേർക്ക് കൈയ് കൂപ്പിയതും അച്ഛൻ അവനെ മുറുകെ പുണർന്നു കൊണ്ട് അകത്തേക്ക് സ്വീകരിച്ചു….. ഒരു നിറമുള്ള ചിരി അപ്പുവിൽ വിടർന്നു…. (കാത്തിരിക്കാം )

by