രചന – വൈദേഹി വൈഗ
എസ്-എസ്-എൽ-സി റിസൾട്ട് വന്നു… എനിക്ക് ഫുൾ എ-പ്ലസ്.. അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് അച്ഛനും അമ്മയും പിന്നെ സ്വാതിയും ആയിരുന്നു… ഞാൻ നന്ദി പറഞ്ഞത് ശ്രീയേട്ടനോടാണ്… അങ്ങേരു തള്ളിപ്പറഞ്ഞപോളാണ് പഠിക്കണം എന്നൊരു വാശി പോലും ഉണ്ടായത്… ശ്രീദേവ് ശ്രീനിവാസൻ സെന്റ് യു എ മെസ്സേജ്… നെറ്റ് ഓണാക്കിയപ്പോ തന്നെ കണ്ട നോട്ടിഫിക്കേഷൻ എന്നിൽ ആകാംഷയുണ്ടാക്കി… എഫ് ബി തുറന്നു നോക്കി ‘ മീനാക്ഷി.. റിസൾട്ട് വന്നില്ലേ.. എങ്ങനെ ഉണ്ട്? ‘ എന്റെ ദേവി.. എനിക്ക് വീണ്ടും നീ പ്രതിക്ഷ തരല്ലേ…. ‘ഫുൾ എ പ്ലസ് ഉണ്ട് ‘ ‘ ആഹാ… കൺഗ്രാറ്സ്… നന്നായി പഠിക്കണം ‘ ‘മം ‘ ‘ഓക്കേ എന്നാ ‘ ****** “മീനു…. മീനൂട്ട്യെ…. ” “ആാാ സ്വാതി….. വാ… ” “അല്ല മോളെ ചെലവ് എപ്പോ ” “അതൊക്കെ താരാടി… പിന്നെ എനിക്ക് ശ്രീയേട്ടൻ മെസ്സേജ് അയച്ചു… ”
“ഏഹ് എന്ത്…. എന്താ അയച്ചേ… ” “അങ്ങനെ കാര്യായിട് ഒന്നുല്ല…. റിസൾട്ട് എങ്ങനെ എന്ന് ചോദിച്ചു… ഞാൻ പറഞ്ഞു… പിന്നെ ഒന്നും മിണ്ടാൻ പോയില്ല ” “അത് നന്നായി… കേറി മിണ്ടി ചളക്കണ്ട….. ” എസ് എസ് എൽ സി പോലെ പ്ലസ് ടു വിലും നല്ല മാർക്കോടെ ഞാൻ പാസ്സ് ആയി…. ശ്രീയേട്ടനോടുള്ള എന്റെ സ്നേഹം എന്റെ ഉള്ളിൽ മാത്രം ഒതുങ്ങി… സ്വതിയോട് പോലും അതേപ്പറ്റി സംസാരിക്കാറില്ല…. ഇടയ്ക്ക് നാട്ടിലെ പാർട്ടി ഓഫീസിൽ വച്ചോ.. എന്തേലും പരിപാടിക്ക് വച്ചോ കാണും എന്നൊഴിച്ചാൽ മറ്റൊന്നും ഇല്ല…. കണ്ടാലും പലപ്പോഴും ഞാൻ മാറി നടക്കാനാണ് പതിവ്… നാട്ടിലെ അറിയപ്പെടുന്ന കോളജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി… ഈനാംപേച്ചിക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ സ്വാതിയും ഉണ്ട് എന്റെ ഒപ്പം തന്നെ….
നവാഗതരെ സ്വീകരിക്കുന്ന കൂട്ടത്തിലെ ആളെ കണ്ടതും ഞാൻ ഞെട്ടി…. “ഡി സ്വാതി… ഇങ്ങേരെന്താ ഇവിടെ… ” “എന്റെ മോളെ… ദേവേട്ടൻ ഈ കോളേജിലെ പൂർവ വിദ്യാർത്ഥി ആണു… പോരാത്തതിന് കോളേജ് യൂണിയൻ നമ്മുടെ പാർട്ടി അല്ലേ… അപ്പൊ പിന്നെ ദേവേട്ടനെ എപ്പഴും ഇവിടെ പ്രതീക്ഷിക്കാം… ” “അങ്ങനെയാണേൽ മിക്കവാറും ഞാൻ പഴയപോലെ ആവും… ശ്രീയേട്ടനോടുള്ള പ്രാന്ത് കൂടും… ” “നീ നടക്ക്… എവിടെ വരെ പോവും എന്ന് നോക്കാം… ” ക്ലാസ്സിലേക്ക് പോകുന്ന വഴി നേരെ ചെന്നു പെട്ടത് ശ്രീയേട്ടന്റെ മുന്നിൽ… ഈശ്വര.. എന്നേ ശ്രദ്ധിക്കല്ലേ… ആ നോട്ടം എനിക്ക് താങ്ങാൻ പറ്റില്ല…. മോഹിപ്പിക്കല്ലേ ദേവി… “ആഹാ.. രണ്ടാളും ഇവിടെയാണോ… ” “ആ ദേവേട്ടാ… ” “ഏതാ ഡിപ്പാർട്മെന്റ്? ” “ഫിസിക്സ് ” “ആ.. എന്നാൽ ക്ലാസ്സിലേക്ക് ചെല്ല്… ” “ആ… ” “പിന്നേയ്.. രണ്ടാളും പാർട്ടിയിൽ സജീവം ആയിരിക്കണം ട്ടാ… ” “ആ ദേവേട്ടാ.. എല്ലാറ്റിനും നമ്മളുണ്ടാവും… എന്നാ ശരി.. ” മറുപടിയൊക്കെ പറഞ്ഞത് സ്വാതിയായിരുന്നു…
എങ്കിലും ഇടയ്ക്ക് എന്നേ നോക്കാതിരുന്നില്ല… ” അല്ലെങ്കിൽ മസിലും പിടിച്ചു നടക്കുന്ന ആളാണല്ലോ… പാർട്ടിയിൽ സജീവം ആവാനാവും ഇപ്പൊ ഈ വർത്തമാനം… ഹം… ” “എന്റെ മീനു…. നീ ഇങ്ങനെ കടന്നു ചിന്തിക്കേണ്ട… ദേവേട്ടൻ അതൊന്നും ഉദ്ദേശിച്ചു കാണില്ല… ” ***** ദിവസങ്ങൾ കടന്നു പോയി.. കോളേജുമായി നമ്മൾ നന്നായി ഇണങ്ങി… റാഗിംഗ് ഒക്കെ കോളേജിൽ നിരോധിച്ചത് കൊണ്ട് ആ പ്രശ്നം ഉണ്ടായില്ല… അതിനിടയിൽ എനിക്ക് മറ്റൊരു കാര്യം മനസിലായി… ശ്രീയേട്ടന് ഈ കോളേജ് മൊത്തം ആരാധികമാരാണ്… ശ്രീയേട്ടനെ സ്നേഹിക്കുന്ന നൂറു പേരിൽ ഒരാള് മാത്രമാണ് ഞാൻ… “എടി… എനിക്ക് ശ്രീയേട്ടനെ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പായി…. ” “അതെന്താ മീനു… ” “വേറെ ലവർ ഉണ്ടെങ്കിലും ചെറിയൊരു പ്രതിക്ഷ ഉണ്ടായിരുന്നു… ഇതിപ്പോ… ”
” ഹാ.. എന്താടി… ” “എടി… എന്നേ പോലെ ഒരുപാട് പെൺകുട്ടികൾക്ക് ശ്രീയേട്ടനോട് ഇഷ്ടം ഉണ്ട് ” ” അതിനു.. അതൊക്കെ നിന്റെ ഇഷ്ട്ടം പോലാവുവോ…… എടി പോത്തേ… എനിക്കിപ്പഴും ഉറപ്പുണ്ട്.. അവസാനം കറങ്ങി തിരിഞ്ഞു ശ്രീയേട്ടൻ നിന്റെ കൈയ്യിൽ തന്നെ എത്തും ” “അതെങ്ങനെ… അപ്പൊ ലച്ചു?? ” “ലച്ചു.. മണ്ണാങ്കട്ട… ടി ഈ പറയുന്ന ലച്ചു വലിയ വീട്ടിലെ കോച്ചാണ്.. പോരാത്തതിന് ഡോക്ട്ടർ … ശ്രീയേട്ടൻ ആണെങ്കിൽ ഒരു സാധാരണക്കാരൻ.. ജോലിയും ഇതുവരെ ആയിട്ടില്ല… പാർട്ടിക്ക് വേണ്ടി ജീവൻ കളയാൻ നിക്കുന്നു… അങ്ങനെ ഒരാൾക്ക് അവളെ കെട്ടിച്ചു കൊടുക്കുവോ… ” ” നീ ഈ പറയുന്നതിലൊന്നും ഒരു അർത്ഥവും ഇല്ല സ്വാതി… അങ്ങനെ ആണെങ്കിൽ ലച്ചു ശ്രീയേട്ടനെ നോക്കാൻ നിൽക്കുവോ… പിന്നെ ഈ പ്രണയിലൊക്കെ ആരെങ്കിലും പണവും പ്രശസ്തിയും നോക്കുവോ ” “പ്രേമിക്കുമ്പോ നോക്കിലായിരിക്കും.. പക്ഷെ കെട്ടാൻ സമയാവുമ്പോ നോക്കും.. അതുകൊണ്ട് മിക്കവാറും തേച്ചിട്ടും പോവും… ”
“നീ ഒന്ന് മതിയാക്കിയേ…. വെറുതെ എന്റെ ഉള്ളിൽ ഓരോ പ്രതിക്ഷ വളർത്തണ്ട…. ” ദിവസങ്ങൾ കണ്ണുചിമ്മി തുറക്കുന്നതിനു മുന്നേ പോയി…. അങ്ങനെ കോളേജ് ഇല്ല യൂണിയൻ ക്യാമ്പ് വന്നു… ഞാനും സ്വാതിയും നിക്കാം എന്ന് തീരുമാനിച്ചു… കലാപരിപാടികളോട് കൂടിയ രണ്ടു ദിവസത്തെ ക്യാമ്പ്.. രാത്രി അവിടെ നിൽക്കണം… അങ്ങനെ ക്യാമ്പിന്റെ ആദ്യം ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണു സ്വാതി വിളിച്ചു പറയുന്നേ അവൾക്കു വരാൻ പറ്റില്ലത്രേ… വയറു വേദന… പീരിയഡ്സ് ആണു… അവളില്ലാതെ എന്നേ ക്യാമ്പിൽ രാത്രി നിൽക്കാൻ വിട്ടിൽ നിന്നും വിട്ടില്ല… ഞാൻ ഇല്ല എന്നു പറയാൻ യൂണിയൻ സെക്രട്ടറി ശ്യാമേട്ടന്റെ അടുത്തേക്ക് ചെന്നു… എപ്പോ എങ്ങോട്ട് തിരിഞ്ഞാലും ശ്രീയേട്ടൻ ആണല്ലോ… ശ്യാമേട്ടനും ശ്രീയേട്ടനും ഗാർഡനിൽ സംസാരിച്ചു നിൽക്കുവാരുന്നു…
“ശ്യാമേട്ടാ…. ” “ഹാ ആരിത് മീനാക്ഷിയോ… വൈകുനേരം ക്യാമ്പിന് നിൽക്കില്ലേ… ” “അത്… ഇല്ല ശ്യാമേട്ടാ.. ” “അതെന്തു പറ്റി പെട്ടന്നു… നീ ഇല്ലെങ്കിൽ ശെരിയാവില്ല… നമ്മൾക്ക് ആളെ തികയ്ക്കാനുള്ളതാ… പെട്ടന്ന് ഇല്ല ന്നു പറഞ്ഞാൽ എങ്ങനെയാ… ” “അത് ശ്യാമേട്ടാ… സ്വാതി ഇല്ലാതെ എന്നേ നിക്കാൻ വിടില്ല… ” “നിന്റെ അച്ഛനോട് ഞാൻ പറഞ്ഞോളാം.. ” ആ പറഞ്ഞത് ശ്രീയേട്ടനായിരുന്നു…. “ആ അത്….. ” പറഞ്ഞു തീരുന്നതിനു മുന്നേ അങ്ങേരു ഫോണും എടുത്തു നടന്നു.. ***** “അച്ഛൻ സമ്മതിച്ചിട്ടുണ്ട്… പക്ഷെ രാത്രി നിന്നെ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു… ” “മം ” ശ്രീയേട്ടൻ ആയതിനാൽ മറുത്തൊന്നും പറയാൻ തോന്നിയില്ല…. സ്വാതി ഇല്ലാത്തതിനാൽ ഒരു മൂഡും ഇല്ലായിരുന്നു… പരുപാടി ഒക്കെ ഏകദേശം കഴിയാറായി… അപ്പഴാണ് ശ്രീയേട്ടൻ ഫോണും എടുത്തു പുറത്തേക്കു പോകുന്നത് കണ്ടത്…. ” ശ്രീയേട്ടാ…. ” “ആഹ്.. സമയം ആയല്ലേ… താൻ ഇവിടെ നിക്ക്.. ഞാൻ വണ്ടി എടുത്തിട്ട് വരാം… ” ഇത്ര ലഡ്ഡു ഒന്നിച്ചു പൊട്ടിയെന്നറിയില്ല… ശ്രീയേട്ടന്ന് വിളിച്ചപ്പോൾ ചീത്തയൊന്നും പറഞ്ഞില്ല… കൂടുതൽ എന്നേ സന്തോഷിപ്പിച്ചത് മറ്റൊന്നും അല്ല.. രാത്രി ബുള്ളറ്റിൽ ശ്രീയേട്ടന്റെ ഒപ്പം…. 🖋വൈദേഹി വൈഗ തുടരും….

by