18/04/2026

ജാനു : ഭാഗം 04 & 05

രചന – റിൻസി

ഹിധുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..

ഹിതു കരയുന്നത് കണ്ടതും ഇത് വരെ ചിരിച്ചോണ്ടിരുന്ന എല്ലാവരും പെട്ടെന്ന് സ്റ്റോപ്പ്‌ ആയി.. അപ്പോഴേക്കും ഹിതു കരഞ്ഞു അലമ്പാക്കിയിരുന്നു..

“അച്ചേ.. അമ്മേ.. ഇവരെന്നെ.. അമ്മേ.. എനിക്ക് ഇപ്പൊ അമ്മയെ കാണാനേ.. ആാാ അച്ഛമ്മേ.. അമ്മേ.. അമ്മേ.. അച്ഛമ്മേ.. ഇവരൊക്കെ എന്നെ.. ങി.. ങി..ഈ ” ബെഞ്ചിൽ ഇരുന്നു കൊണ്ട് കരയുന്ന ഹിതുവിനെ കണ്ട് എല്ലാവരുടെയും കണ്ണ് തള്ളി.. നന്ദു ഹിതുവിനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല… സർ ആകെ വെപ്രാളപ്പെട്ടുകൊണ്ടാണ് നിൽക്കുന്നത്.. സർ ന് തന്നെ അറിയുന്നില്ല എന്താ ചെയ്യേണ്ടത് എന്ന്..

“ഏയ്.. കുട്ടി കരയാതെ.. ഞങ്ങളൊക്കെ തമാശക്ക് ചിരിച്ചതല്ലേ ” സർ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

“അച്ഛമ്മേ.. ങി .. ഇവരൊക്കെന്നെ കളിയാക്കി ചിരിച്ചച്ചമ്മേ.. ങി.. ങി.. ങി…” ഹിതു വീണ്ടു കരഞ്ഞു അലമ്പാക്കുമ്പോഴാണ് ക്ലാസ്സിലേക്ക് പ്രിൻസി കയറി വന്നത്… പ്രിൻസിയുടെ കൂടെ നാലഞ്ചു ചെറുപ്പക്കാരും ഉണ്ട്..

ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ കേൾക്കുന്നത് ഹിതുവിന്റെ കരച്ചിലാണ്.. പ്രിൻസി നെറ്റി ചുളിച്ചു വട്ടക്കണ്ണട ഒന്ന് താഴ്ത്തി കൊണ്ട് ക്ലാസ്സിലുള്ള രവിന്ദ്രൻ സർ നെയും ഹിധുവിനെയും ഒന്ന് നോക്കി..

“What is this ” രവീന്ത്രൻ സർ നോട്‌ പ്രിൻസിപ്പൽ ചോദിച്ചപ്പോൾ സർ ബബബ കളിക്കാൻ തുടങ്ങി…

“അത്.. സർ.. ഈ.. കുട്ടി.. അത് പിന്നെ സർ..” രവിന്ദ്രൻ സർ

“What nonsense are you saying ravindhran” പ്രിൻസി

(നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് രവിന്ദ്രൻ )

പ്രിൻസി രവിന്ദ്രൻ സർ നോട്‌ ചൂടായപ്പോൾ ഹിതു എഴുനേറ്റു നിന്നു..

“സർ.. ഈ സർ ഉണ്ടലോ ങി.. ങി. ” ഹിതു കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എല്ലാവരും വായും പൊളിച്ചു അവളെ നോക്കി..

“Come to my cabin ” അതും പറഞ്ഞു പ്രിൻസി ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി.. ഹിതു പറഞ്ഞത് അബദ്ധമായോ എന്ന രീതിയിൽ നന്ദുവിനെ നോക്കിയപ്പോൾ അനുഭവിക്കേടി എന്ന് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു നന്ദു തിരിഞ്ഞിരുന്നു…

ജെനിയും ഷംനയും അവൾക്ക് ഇളിച്ചു കൊടുത്ത് കൊണ്ട് പോയി വരാൻ പറഞ്ഞു.. ഹിതു അവർക്കൊന്ന് തലയാട്ടി കൊടുത്ത് കൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി..

ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സർ നോട്‌ ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്.. വീണ്ടും ക്ലാസ്സിലേക്ക് തന്നെ ഓടി..

“സർ.. ” ഹിതു

“എന്താ “രവിന്ദ്രൻ സർ

“ഞാൻ പൊയ്ക്കോട്ടെ സർ “ഹിതു നിഷ്കളങ്കമായി ചോദിക്കുന്നത് കേട്ട് എല്ലാരും വായ തുറന്ന് പോയി..

സർ അറിയാതെ തന്നെ തലയാട്ടി.. ഓട്ടോമാറ്റിക് ആയി തല ആടിയെന്ന് വേണെമെങ്കിൽ പറയാം..

“താങ്കു സർ ” ഹിതു

സർ നോട്‌ താങ്ക്സ് ഉം പറഞ്ഞു ഞാൻ പ്രിൻസിയുടെ കൂടെ ഓഫീസ് റൂമിലേക്ക് ചെന്നു.. വൗ ആദ്യ ദിവസം തന്നെ ഓഫിസ് കാണാൻ ഭാഗ്യം ലഭിച്ചു.. ആഹാ അന്തസ്.. ഹിതു ഓരോന്നു വിചാരിച്ചു നാലുപാടും നോക്കി മുന്നോട്ട് നടന്നു..പെട്ടെന്ന് എന്തിലോ തട്ടി നിന്നപ്പോഴാണ് ഹിധുവിന് ബോധം വന്നത്.. അവൾ പ്രിൻസിയുടെ ടേബിളിലേക്ക് നോക്കിയപ്പോൾ അവളെ തന്നെ ഉറ്റുനോക്കുന്ന പ്രിൻസിയെ ആണ് കണ്ടത്.. കണ്ണട ഒന്ന് ശെരിയാക്കിക്കൊണ്ട് അയാൾ അവളോട് ഇരിക്കാൻ പറഞ്ഞു.. ഹിതു ഇരിക്കാൻ നിൽക്കുമ്പോഴാണ് ഹിധുവിന് പെട്ടെന്ന് ഒരു കാര്യം ഓർമ വന്നത്.. അവൾ ഇരിക്കാതെ പെട്ടെന്ന് തന്നെ നേരെ നിന്നു..

“സർ ഞാൻ ഒരു കാര്യം മറന്ന് പോയി “അതും പറഞ്ഞു ഹിതു വീണ്ടും പുറത്തേക്കോടി.. ഈ കുട്ടി ഇതെന്തൊക്കെയാ ചെയ്യുന്നത് എന്ന് കരുതി അയാൾ ഹിതുവിനെ തന്നെ നോക്കി..

പെട്ടെന്നാണ് ഞാൻ ചോദിക്കാതെ ആണല്ലോ ഓഫിസിൽ കയറിയെ എന്ന് എനിക്ക് ഓർമ വന്നത്.. അത് കൊണ്ട് തന്നെ പെട്ടെന്ന് ഞാൻ പുറത്തേക്ക് പോയി..

“സർ may i coming ” ഹിതു
ഞാൻ വളരെ നിഷ്കു ആയി സർ നോട്‌ ചോദിച്ചപ്പോൾ സർ വായും തുറന്ന് നിൽക്കുകയാണ്..

“സർർർർ ” ഞാൻ നീട്ടി വിളിച്ചു..

“കമിങ് “സർ ന്റെ ചെയറിൽ ഇരുന്നു കൊണ്ട് സർ പറഞ്ഞു..

“കുട്ടിയുടെ വീട് എവിടെയാ “പ്രിൻസി

“അങ്ങ് ദൂരെ..” പുറത്തേക്ക് ചൂണ്ടിക്കൊണ്ട് ഹിതു പറഞ്ഞു

‘ഇതിന് പ്രാന്താണോ ‘ പ്രിൻസി അതും ആലോചിച്ചു ഹിതുവിനെ നോക്കിയപ്പോൾ ഹിതു 28 പല്ലും കാട്ടി ഇളിച്ചു കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്..

“കുട്ടി ക്ലാസ്സിൽ പൊയ്ക്കോളൂ ”

“താങ്ക്സ് സർ” ഹിതു പറഞ്ഞപ്പോൾ പ്രിൻസി ഒന്ന് തലയിട്ടിക്കൊടുത്തു..

ഓഫിസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.. നെഞ്ചിൽ കൈ വച്ചു രക്ഷപ്പെട്ടു എന്നും ആലോചിച്ചു ഒരു ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ വരാന്തയിലൂടെ നടക്കുമ്പോഴാണ് ആരെയോ ചെന്നിടിച്ചത്…

തുടരും..

ഓഫിസിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.. നെഞ്ചിൽ കൈ വച്ചു രക്ഷപ്പെട്ടു എന്നും ആലോചിച്ചു ഒരു ബെല്ലും ബ്രേക്ക്‌ ഉം ഇല്ലാതെ വരാന്തയിലൂടെ നടക്കുമ്പോഴാണ് ആരെയോ ചെന്നിടിച്ചത്…

‘എന്റെ കണ്ണാ ഇന്നത്തെ ദിവസം ഫുൾ ഇടിയോടിയാണല്ലോ ‘ഓരോന്നു പിറുപിറുത്തു കൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ ഒരു രുദ്രക്ഷം ആണ് കണ്ടത്..ഇതിപ്പോ എന്താ സംഭവം എന്ന് കരുതി തല ഉയർത്തി നോക്കിയപ്പോൾ ചുവന്നു കലങ്ങിയ രണ്ട് കുഞ്ഞിക്കണ്ണുകൾ ആണ് കണ്ടത്.. ഉഫ് പ്രിൻസിപ്പിൾ സാറെ .. എന്ത് മൊഞ്ചന്നോ..പക്ഷെ ഈ ചെക്കനെന്തിനാ മാസ്ക് ഇട്ടിരിക്കുന്നെ ‘

ഞാൻ അയാളെ മുഖത്തു നോക്കി മൊഞ്ചിനെ വാഴ്ത്തുമ്പോഴാണ് അയാൾ എന്നെ പിടിച്ചു തള്ളിയത്.. അസ്സലായി പാട്ട കുത്തി നിലത്തു വീണു..

“ങി ങി.. ഈ അസുരൻ എന്നെ തള്ളിയിട്ടേ.. ങി.. ങി.. ങി.. അസുരൻ ങി.. “ഹിതു അവളുടെ സ്ഥിരം കലാപരിപാടി തുടങ്ങി.. അയാൾ ആണെങ്കിൽ ഇതിന് വട്ടാണോ എന്ന എക്സ്പ്രേഷൻ ഇട്ട് ഹിതുവിനെ നോക്കിക്കൊണ്ട് നിൽക്കാണ്.. അയാളെ കണ്ണിൽ നിന്ന് ചുവപ്പ് നിരമെല്ലാം മാഞ്ഞു.. ഇപ്പൊ ഇളം കാപ്പി നിറമുള്ള കുഞ്ഞിക്കണ്ണാണ്.. ഔ 😍

ഹിതു പെട്ടെന്ന് കരച്ചിൽ നിറുത്തി അയാളെ വായിനോക്കാൻ തുടങ്ങി.. അവളുടെ കിടപ്പ് കണ്ട് എല്ലാവരും ചുറ്റും കൂടി നിൽക്കുകയാണ്..’ഏഹ് ഇവരൊക്കെ എപ്പോ വന്നു ‘ ചുറ്റും കൂടി നിന്നവരെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് പരിചിതമായ മൂന്ന് മുഖങ്ങൾ കണ്ടത്..(നന്ദു, ഷംന, ജെനി )അവർക്കൊന്ന് നന്നായി ഇളിച്ചു കൊടുത്തു.. അല്ലാണ്ട് ഞാൻ എന്ത് ചെയ്യാൻ… പാട്ട നല്ലവേദന.. ഈ അസുരൻ കാരണം.. തെണ്ടി പട്ടി.. ഹും..

ഓരോന്നു ആലോചിച്ചു അവനെ ഒന്ന് നോക്കി ചുറ്റും ഒന്ന് നോക്കി എണീക്കാൻ നിന്നപ്പോൾ വീണ്ടും വീണു.. ഹൌ എന്റെ കണ്ണാ.. കണ്ണിൽന്ന് പൊന്നീച്ച പാറി..

ഹിധുവിന്റെ ഈ വീഴ്ചയിൽ വേദനിച്ചെന്ന് അയാൾക്ക് മനസ്സിലായി.. അയാൾ ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ചെക്കന്മാരെല്ലാം അവളെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടത്.. അവൻ ഇതിന് മാത്രം എന്താണെന്ന് കരുതി അവളെ നോക്കിയപ്പോൾ ധാവനിയുടെ ഇടയിലൂടെ അവളുടെ ആലില വയർ വ്യക്തമായി കാണുന്നുണ്ട്..അത് കണ്ടപ്പോൾ തന്നെ ശാന്തമായ അവന്റെ കണ്ണുകളിൽ വീണ്ടും ചുവപ്പ് പടർന്നു പേശികൾ മുറുകി… അവൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചു ഒറ്റ വലിയായിരുന്നു.. ഹിതു എണീക്കേം ചെയ്തു രണ്ടും കൂടെ താഴേക്ക് ലാൻഡ് ആവുകയും ചെയ്തു..

അയാളുടെ നെഞ്ചിൽ കിടക്കുന്ന ഹിതുവിനെ കണ്ട് നന്ദുവിന്റെ കണ്ണ് ഇപ്പോൾ പുറത്ത് ചാടും എന്നാ അവസ്ഥയിലായിരുന്നു.. ആദ്യമായിട്ടാണ് ഹിതു ബോയ്സ് ആയി അടുത്ത് കാണുന്നത്.. അവളുടെ വീട്ടുകാർ ആൺകുട്ടികളും പെൺകുട്ടികളും ഫ്രീ ആയി സംസാരിക്കുന്നതോ അടുത്തിരിക്കുന്നതോ ഒന്നും ഇഷ്ടപ്പെടാത്ത കുടുംബമാണ്..

ഹിതു ഒരു കൈ അവന്റെ നെഞ്ചിലും ഒരു കൈ നിലത്തു മണ്ണിലും കുത്തിയാണ് വീണത്.. അയാളുടെ ഒരു കൈ ഹിധുവിന്റെ ധാവനിയുടെ ഇടയിലൂടെ അവളുടെ വയറിനെ ആവരണം ചെയ്തു കൊണ്ടും ഒരു കൈ അവളുടെ ശൗൽഡറിൽ താങ്ങിയുമാണ് വച്ചിട്ടുള്ളത്..

ഹിതു എണീക്കാൻ നോക്കുന്നുണ്ടെങ്കിലും കഴിയുന്നുണ്ടായിരുന്നില്ല.. അയാൾ അവളെ ചേർത്തു പിടിച്ചാണല്ലോ കിടപ്പ്.. അവൾ ഒരുപാട് നേരം അവന്റെ കൈ വലയത്തിൽ കിടന്നു പിടഞ്ഞു എന്നിട്ടും അയാൾക് ഒരു ബോധവും വന്നിട്ടില്ല.. അവൾടെ ആ ഉണ്ടക്കണ്ണിലേക്ക് നോക്കിയാണ് അവന്റെ കിടപ്പ്..

ഹിധുവിന് നല്ല ഉണ്ടാക്കണ്ണുകളാണ്.. കണ്ണുകളുടെ ഭംഗി കൂട്ടാനെന്ന പോലെ കണ്മഷി വാലിട്ട് നീട്ടി വരച്ചിട്ടുണ്ട്.. വേറൊരു ചായവും അവളുടെ മുഖത്തില്ല…

അവളുടെ കണ്ണിൽ നിന്ന് ഇളം പിങ്ക് നിറമുള്ള അവളുടെ അധരങ്ങളിലേക്കായി അവന്റെ നോട്ടം.. വിറകൊള്ളുന്ന ആ ഇളം പിങ്ക് അധരങ്ങൾ ഒന്ന് നുകരാൻ അവർക്ക് ഏറെ കൊതി തോന്നി…

ഞാൻ കുറെ നേരമായി ആ അസുരന്റെ വയ്യ വലയത്തിൽ കിടന്നു പിടയുന്നു.. അസുരൻ തെണ്ടി പിടി വിടുന്നില്ല.. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷം അവൻ പിടി വിട്ടു.. ഒന്ന് ശ്വാസം വലിച്ചു എഴുനേൽക്കാൻ നിന്നപ്പോഴാണ് അവന്റെ കൈ തലയുടെ ബാക്കിലേക്ക് പോയത്.. ഈ അസുരൻ ഇതെന്താ ചെയ്യുന്നത് എന്ന് കരുതി അവനെ നോക്കിയപ്പോൾ അവന്റെ നോട്ടം എന്റെ അധരങ്ങളിലേക്കാണ് എന്ന് കണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിസൈലങ് പോയി.. ‘എന്റെ കണ്ണാ ഈ അസുരൻ ഇതെന്ത് ഭാവിച്ചാ ‘ എന്നും ചിന്തിച്ചു ഞാൻ അവന്റെ നെഞ്ചിൽ വച്ച കൈ കൊണ്ട് ഒരു നുള്ള് കൊടുത്തു..

പെട്ടെന്ന് എന്തോ ബോധം വന്നപോലെ അവൻ പിടഞ്ഞെഴുനേറ്റു.. ആ മാസ്ക്ക് ഇപ്പോഴും മാറ്റാത്തത് കൊണ്ട് ആരാണെന്ന് കണ്ടില്ല.. അവൻ എണീറ്റപ്പോ അവന്റെ മേലെ ഉണ്ടായിരുന്ന ഞാൻ വീണ്ടും താഴെക്കെത്തി.. ഔ എന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി…

ഹിധുവിന്റെ കിടത്തത്തിൽ അവളുടെ വയറിനു മുകളിലുള്ള ഷാൾ പൂർണമായും തെന്നി മാറിയിരുന്നു.. അവളുടെ ആലില വയർ ഇപ്പൊൾ എല്ലാവർക്കും വ്യക്തമായി കാണുന്നുണ്ട്…

പെട്ടെന്ന് എണീറ്റ് പോയവൻ അതെ സ്പീഡിൽ വന്നു അവളെ കയ്യും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. അവന്റെ കണ്ണിൽ ഇപ്പോഴും ആ ചുവപ്പ് ഉണ്ടായിരുന്നു…

ഹിതുവിനെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ട് പോയി ഒരു തള്ളങ് കൊടുത്ത്.. ഹിതു ഒരു ചെയറിൽ തടഞ്ഞു അവിടെ നിന്നു.. അവൻ ആ ഇരുട്ട് നിറഞ്ഞ മുറിയിലൂടെ അവളുടെ അടുത്തേക്ക് നടന്നു..

തുടരും…