18/04/2026

മാനസതീർത്ഥ : ഭാഗം 06

രചന – കണ്ണന്റെ മാത്രം

എന്നാൽ ഞങ്ങള് പോകട്ടെ ഇവിടത്തെ പ്രൊസീജിയഴ്സ് എല്ലാം കഴിഞ്ഞില്ലേ.. ആമി ചോദിച്ചു..

ആ കഴിഞ്ഞു..2 വീക്സ് കഴിയും റിസൾട്ട്‌ കിട്ടാൻ.. എന്നിട്ടേ നെക്സ്റ്റ് സ്റ്റെപ്പിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂ… സിദ്ധു പറഞ്ഞു… ഫോൺ നമ്പർ തന്നിട്ട് പൊക്കോളൂ. ഞാൻ റിസൾട്ട്‌ വരുമ്പോൾ അറിയിക്കാം.

ആമി അവളുടെ നമ്പർ കൊടുത്തു. ഈ സമയം സിദ്ധു മാനുമോളെ ഒന്നുകൂടി നെഞ്ചോട് അടുക്കി പിടിച്ചു. വിട്ടുകൊടുക്കാൻ മടിക്കുന്നത് പോലെ…

മാനുട്ടി വായോ നമുക്ക് പോകാം. ആമി ചോദിച്ചു..

മോളെ മോൾക്ക് മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണു ചെയ്യ്തത് എന്നറിയാം എന്നാലും ചോദിക്ക നമ്മുടെ വീട്ടിലേക്ക് വന്നുകൂടെ. കുഞ്ഞുമോളെ കണ്ടു കൊതി തീർന്നില്ല.

ഏയ്യ് അതിന്റെ ആവശ്യമില്ല ആന്റി ഞാൻ ഇവിടെ വീട് എടുത്തിട്ടുണ്ട്….
ഞങ്ങള് അവിടെ നിന്നോളം.. ആമി നിർവികാരമായി പറഞ്ഞു.

അതോടെ ലക്ഷ്മിയമ്മ തോൽവി സമ്മതിച്ചപോലെ സിദ്ധുവിന്റെ അടുത്തേക്ക് പോയി മാനുമോളെ അവന്റെ കൈയിൽ നിന്നും വാങ്ങി മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ശിവ മാനുമോൾക്ക് നല്ല കെയർ വേണം.. വയ്യാതെ ഒന്നും ആവരുത്. ബോൺ മാരോ മാച്ച് ആണാണെങ്കിൽ ട്രാൻസ്‌പ്ലന്റേഷൻ നടതണമെങ്കിൽ ആള് ഹെൽത്തി ആയിരിക്കണം. താൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ എങ്ങനെയാ… സിദ്ധു ചോദിച്ചു.

അതിനെ കുറിച്ച് ആലോചിച്ചു Dr. സിദ്ധാർഥ് വിഷമിക്കണ്ട. അവൾ ഞാൻ പ്രെഗ്നന്റ് ആയിരുന്ന സമയം മുതൽ എന്റെ കൂടെ ഉള്ള ഒരു അമ്മയുണ്ട്. അവർ എന്നേക്കാൾ നന്നായി മോളെ നോക്കിക്കോളും. പ്രസവിച്ച് ആറാം മാസം മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയതാണ്. അപ്പോഴൊക്കെ അവർ തന്നെ ആണ് നോക്കിയിരുന്നത്. ഇനിയും അതു തന്നെ മതി.. ഇതും പറഞ്ഞു മാനുമോളെ ലക്ഷ്മിയമ്മയുടെ കൈയിൽ നിന്നും വാങ്ങി മാളുവിന്‌ അടുത്ത് പോയി യാത്ര പറഞ്ഞു..

അപ്പമ്മേ മിത്തുത്തനെ കൊന്ത് വതനെ മാനുത്തി കാത്തിതിക്കും.
മാനുമോള് മാളുവിനോട് പറഞ്ഞു.

അപ്പമ്മ നാളെ വരാം.. ഇന്നിപ്പോ ഇത്രേം നേരം ആയില്ലേ.. മാളു മാനുമോളെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.

മ്മ്.. അപ്പൊ നാലെ കാനാം…

മാനുട്ടി അപ്പമ്മയുടെ പതിവ് തന്നെ.. മാളു ചോദിച്ചു.

ഉടനെ മാനുമോള് മാളുവിനെ കെട്ടിപിടിച് ഉമ്മ കൊടുത്തു.

അങ്ങനെ അവർ പോയി…

തിരിച്ച് മേലെടത്തേക്ക് പോകുമ്പോൾ സിദ്ധുവിന്റെ ഒഴികെ ബാക്കി എല്ലാവരുടെയും മുഖം ദേഷ്യത്തിൽ ആയിരുന്നു. മാളുവിന്‌ അറിയാമായിരുന്നു വീട്ടിൽ എത്തിയാൽ ഒരു വിചാരണ ഉണ്ടാവുമെന്ന്. എന്തും നേരിടാൻ അവളും തയ്യാറായിരുന്നു.

അജുവാണ് വണ്ടി ഓടിച്ചിരുന്നത്. സിദ്ധു കോ ഡ്രൈവർ സീറ്റിലും ബാക്കി ഉള്ളവർ പുറകെയും.. കാറിലെ വല്ലാത്ത ശാന്തത സിദ്ധുവിനെ അലോസരപ്പെടുത്തി. അവൻ കണ്ണുകൾ അടച്ച് ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു. അവന്റെ ഓർമ്മകൾ മനോഹരമായ അവന്റെ പഴയ ജീവിതത്തിലും ഒടുവിൽ എല്ലാം നഷ്ടപ്പെടുത്തിയ ആ നശിച്ച ദിവസത്തിലും വന്നെത്തി നിന്നു..

…………..

Past……

അങ്ങനെ കല്യാണവും റിസപ്ഷനും വളരെ നല്ല രീതിയിൽ തന്നെ കഴിഞ്ഞു. ആദ്യ രാത്രി എന്നൊക്കെ പറഞ്ഞുള്ള യാതൊരുവിധ ചടങ്ങുകളും വേണ്ട എന്ന് സിദ്ധു ആദ്യമേ പറഞ്ഞിരുന്നത് കൊണ്ട് ലക്ഷ്മിയമ്മ മാളുവിനോട് ആമിയെ സിദ്ധുവിന്റെ റൂമിലേക്ക് ആക്കാൻ പറഞ്ഞു. അതുകേട്ടപ്പോ ആമിക്കും സമാധാനമായി… മാളു ആമിയെ സിദ്ധുവിന്റെ റൂമിലേക്ക് ആക്കി കൊടുത്ത് ഗൂഡ്‌നെറ്റും പറഞ്ഞു പോയി.

സിദ്ധു റൂമിലേക്ക് വരുമ്പോൾ ആമി അവിടെ ഉണ്ടായിരുന്നു. അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടായിരുന്നു അവരെ യാത്രയാക്കാൻ നിന്നു അതാ വൈകിയത്. തനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോളു. ഇല്ലാന്നുണ്ടെങ്കിൽ വെയിറ്റ് ചെയ്യ് ഞാൻ ഒന്നു ഫ്രഷ് ആയിട്ട് വരാം. സിദ്ധു പറഞ്ഞു.

സിദ്ധുവേട്ടൻ ഫ്രഷ് ആയിട്ട് വാ. ഞാൻ വെയിറ്റ് ചെയ്യാം. നേരത്തെ കുറച്ച് നേരം ഉറങ്ങിയത് കൊണ്ട് എനിക്ക് ഉറക്കം വരുന്നില്ല…

ആ ഒക്കെ.. ഇതും പറഞ്ഞു സിദ്ധു ബാത്‌റൂമിലേക്ക് പോയി.

സിദ്ധു കുളികഴിഞ്ഞു വരുമ്പോൾ ആമി റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ ഉണ്ടായിരുന്നു.
സിദ്ധുവും അങ്ങോട്ട് പോയി..

കുറച്ചുനേരം ഇരുവരും നിശബ്ദരായിരുന്നു. പിന്നേ സിദ്ധു തന്നെ സംസാരിക്കാൻ തുടങ്ങി.
ശിവ താൻ കംഫർട്ടബിൾ അല്ലെടോ ഇവിടെ. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോടോ അല്ലെങ്കിൽ ഈ വീട്ടിലുള്ള ആരോടെങ്കിലും പറയണം.

ഏയ്യ് അങ്ങനെ ഒന്നും ഇല്ല സിദ്ധുവേട്ടാ ഞാൻ ഒക്കെ ആണ്. പിന്നേ മാളുവിനെയും ലക്ഷ്മിയമ്മയെയും എനിക്ക് ആദ്യമേ അറിയാം. അവർ ആശ്രമത്തിൽ വരുന്ന സമയം തൊട്ടേ അറിയാം. മാളു എനിക്ക് കുഞ്ഞനുജത്തിയെ പോലെ ആണ്.

മ്മ്.. മാളുവിനും തന്നെ വലിയ കാര്യമാണ്. അന്ന് അമ്മ തന്റെ പ്രൊപോസൽ പറഞ്ഞപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവളാണ്.

അതിനു ആമി ചിരിച്ചതേ ഉള്ളൂ.

എന്തായാലും നമുക്ക് ആദ്യം പരസ്പരം നന്നായി മനസിലാക്കാം അതിനു ശേഷം ഒരുമിച്ചുള്ള ജീവിതം തുടങ്ങാം…അതുവരെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി കഴിയാം.

ഒക്കെ സിദ്ധുവേട്ടാ. ഞാനും ഇതു തന്നെ ആണ് സിദ്ധുവേട്ടനോട് പറയാൻ ആഗ്രഹിച്ചത്..

മ്മ്.. എന്നാൽ നമുക്ക് കിടന്നാലോ…. സമയം കുറെ ആയില്ലേ… സിദ്ധു പറഞ്ഞു.

മ്മ്… പോകാം.. നാളെ രാവിലെ അമ്പലത്തിൽ പോകണം എന്ന് ലക്ഷ്മിയമ്മ പറഞ്ഞിട്ടുണ്ട്.. ആമി പറഞ്ഞു.

അങ്ങനെ അവർ അവരുടെ ജീവിതം ആരംഭിച്ചു…

ദിവസങ്ങൾ കടന്നു പോയി. സിദ്ധു അവന്റെ ഹോസ്പിറ്റലും തിരക്കുകളിലേക്കും ആമി അവളുടെ പിജി ലാസ്റ്റ് സേം പ്രൊജക്റ്റും കാര്യങ്ങളും ഒക്കെ ആയി അതിലേക്കും തിരിഞ്ഞു. പക്ഷേ അവർ തമ്മിൽ മനസ്സുകൊണ്ട് അടുത്തു തുടങ്ങിയിരുന്നു. കാണുമ്പോൾ കണ്ണുകൾ തമ്മിൽ ഇടയാനും കാണാത്തപ്പോൾ പരസ്പരം കണ്ണുകൾകൊണ്ട് തിരയാനും തുടങ്ങി.. എന്നും വൈകിട്ട് കുറച്ചു നേരമെങ്കിലും അവർ ഒരുമിച്ചു ഇരിക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ അവർക്ക് ഇടയിലെ ബോണ്ടിങ് വളർന്നു കൊണ്ടിരുന്നു…

ഇതിനിടയിൽ മാളുവും ആമിയും തമ്മിൽ വളരെ ആഴത്തിൽ അടുത്തു. മാളുവിന്‌ അവൾ സ്വന്തം ചേച്ചിയെ പോലെ ആയി ആമിക്ക് മാളു കുഞ്ഞനുജത്തിയും… രണ്ടുപേരും വീട്ടിൽ ഉണ്ടെങ്കിൽ സദാസമയവും ഒരുമിച്ചേ കാണൂ. സിദ്ധുവിന് അടക്കം ഇടക്ക് ഡൌട്ട് തോന്നും ഇനി മാളുവാണോ അവളെ കല്യാണം കഴിച്ചത് എന്ന്..
എങ്ങോട്ട് പോകുന്നുണ്ടെങ്കിലും രണ്ടും ഒരുമിച്ചേ പോകൂ..

അങ്ങനെ ഒരു ഷോപ്പിംഗിന് വന്നതാണ് മാളുവും ആമിയും… എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് പെട്ടന്ന് ആരോ വന്നു ആമിയെ തട്ടിയത്. ആമി വീഴാൻ പോയപ്പോഴേക്കും മാളു പിടിച്ചിരുന്നു. എന്നിട്ട് പറഞ്ഞു..
ആ ഞാൻ ചിന്തിച്ചിക്കായിരുന്നു ഇന്നെന്തേ ആരും വന്ന് തട്ടിയില്ലല്ലോ ഏട്ടത്തിയെ എന്ന്. നമ്മൾ എപ്പോ പുറത്ത് പോകുമ്പോ മിക്കവാറും ആരെങ്കിലും ഒക്കെ വന്ന് ഏട്ടത്തിയെ തട്ടി ഇടാറുണ്ടല്ലോ…

എന്താന്ന് അറിയില്ല പെണ്ണെ എത്ര ഒക്കെ ശ്രദ്ധിച്ചാലും എങ്ങനെ എങ്കിലും ഒക്കെ തട്ടിവീഴുന്നുണ്ട്…. ആമി പറഞ്ഞു…

ആ എന്തായാലും വായോ വീട്ടിൽ പോകാം ഏട്ടനൊക്കെ എത്തിയിട്ടുണ്ടാവും……

………………..

ദിവസങ്ങളും മാസങ്ങളും കടന്നു പോയി ആമിയുടെയും സിദ്ധുവിന്റെയും കല്യാണം കഴിഞ്ഞിട്ട് 5 മാസം കഴിഞ്ഞു. സിദ്ധുവും ആമിയും പരസ്പരം പ്രണയിച്ചു തുടങ്ങി. ചെറു ചെറു ചുംബനങ്ങൾ ആയും പുണരലുകൾ ആയും അവർ അവരുടെ പ്രണയം പങ്കുവെച്ചു തുടങ്ങി.

ഈ സമയത്താണ് അജുവിനോട് വീട്ടുകാർ കല്യാണ കാര്യം പറയുന്നത്. അപ്പൊ അവൻ പറഞ്ഞു എനിക്ക് അങ്ങനെ പ്രത്യേകിച്ചു ഇഷ്ടങ്ങൾ ഒന്നും ഇല്ല നിങ്ങൾ കണ്ടെത്തിക്കോളൂ എന്ന്.

അപ്പൊ അവന്റെ അമ്മ ചോദിച്ചു ഞങ്ങൾ മാളുവിനെ ആലോചിക്കട്ടെ നിനക്ക് വേണ്ടി. ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് മാളുമോളെ.

ഇതുകേട്ട അജു ആദ്യം ഒന്നു ഞെട്ടി പിന്നേ പറഞ്ഞു അതു ശരിയാവുമോ അവർക്ക് താല്പര്യം ഉണ്ടാവോ എന്ന്.

എങ്കിൽ നീ ഒരു കാര്യം ചെയ്യ് സിദ്ധുനെ ഒന്നു വിളിച്ചു തായോ ഞാൻ ചോദിക്കാം അവന്റെ അടുത്ത്. രാമചന്ദ്രൻ പറഞ്ഞു.

ഇപ്പോഴോ.. അജു കണ്ണുമിഴിച്ചുകൊണ്ട് ചോദിച്ചു.

ആ ഇപ്പോ തന്നെ….

അങ്ങനെ അജു സിദ്ധുവിനെ വിളിച്ചിട്ട് അച്ഛന് ഫോൺ കൊടുത്തു. അച്ഛൻ സിദ്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു. സിദ്ധുവിനു അതു നൂറുവട്ടം സമ്മതം ആയിരുന്നു. അവൻ അതു ലക്ഷ്മിയമ്മയോടും ശങ്കറിനോടും പറഞ്ഞു. അവർക്കും പൂർണസമ്മതം ആയിരുന്നു. മാളുവിന്റെ മനസ്സ് അറിയാൻ ആമിയെ ആണ് ഏൽപ്പിച്ചത്.

ആമി മാളുവിനോട് ചോദിച്ചപ്പോൾ അവൾക്കും ഇഷ്ടക്കുറവൊന്നും ഉണ്ടായില്ല.. അങ്ങനെ അവരുടെ എൻഗേജ്മെന്റ് 2 വീക്സ് കഴിഞ്ഞു ഫിക്സ് ചെയ്തു….

……………

ഇന്ന് സൺ‌ഡേ പ്രിയയുടെ ബർത്തഡേ സെലിബ്രേഷന് വിളിച്ചിട്ടുണ്ടായിരുന്നു. അജുവിനും സിദ്ധുവിനും ക്ഷണം ഉണ്ടായിരുന്നു.അജു ആദ്യമേ തന്നെ അതിൽ നിന്നും ഒഴിഞ്ഞിരുന്നു. സിദ്ധുവും ആമിയും കൂടെ ആണ് പോയത്….
ആമിക്ക് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. പിന്നെ സിദ്ധുവിന്റെ നിർബന്ധത്തിനാണ് പോയത്….

ഹായ് സിദ്ധു… അജു വന്നില്ലേ…. പ്രിയ ഓടി വന്ന് സിദ്ധുവിനെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു… തന്നെ സിദ്ധുവിന്റെ കൂടെ കണ്ടിട്ടും ഇല്ലാത്തത് പോലെ ഉള്ള പ്രിയയുടെ പെരുമാറ്റം ആമിക്ക് ഈർഷ്യ ഉണ്ടാക്കി.

പ്രിയ അങ്ങോട്ട് മാറിയപ്പോ ആമി അതു സിദ്ധുവിനോട് പറയുകയും ചെയ്യ്തു.
അതിനു സിദ്ധു പറഞ്ഞു അവളുടെ ക്യാരക്ടർ അങ്ങനെ ആണ് എന്ന്. എന്തോ ആമിക്ക് അവിടത്തെ ആമ്പിയൻസ് ഒന്നും ഇഷ്ടമായില്ല. അതു സിദ്ധുവിന് മനസിലാകുകയും ചെയ്യ്തു. അപ്പൊ സിദ്ധു പറഞ്ഞു..
ശിവ കുറച്ചു സമയം കഴിഞ്ഞാൽ നമുക്ക് പോകാം. ആ കേക്ക് കട്ടിങ് ഒന്നു കഴിഞ്ഞോട്ടെ..

ഏയ്യ് അതു കുഴപ്പം ഇല്ല. ഞാൻ ഒക്കെ ആണ് ആമി പറഞ്ഞു.

മ്മ്..
ആ സമയത്ത് ആണ് സിദ്ധുവിന്റെ കൂടെ വർക്ക്‌ ചെയ്യുന്നവർ ഒന്നിച്ചു നിൽക്കുന്നത് സിദ്ധു കണ്ടത്. അവരും അവനെ കണ്ടു അങ്ങോട്ട് വിളിച്ചു..
ശിവ 5 മിനുട്സ് എന്റെ കൊളീഗ്സ് ആണ്. ഞാൻ അവരെ ഒന്നു ഗ്രീറ്റ് ചെയ്തിട്ട് വരാം….

അതിനെന്താ സിദ്ധുവേട്ടൻ പോയിട്ട് വായോ… ആമി പറഞ്ഞു
സിദ്ധു അങ്ങോട്ട് പോകുന്നത് കണ്ടപ്പോൾ ആമി കുറച്ചു ഒതുങ്ങി നിന്നു.. ആ സമയത്താണ് ആരോ വന്ന് ആമിയും ആയി കൂട്ടിമുട്ടിയത്. അയാൾ അപ്പൊ തന്നെ സോറി പറഞ്ഞു പോകുകയും ചെയ്യ്തു.പക്ഷേ ആമിക്ക് അയാളെ എവിടെയോ കണ്ടുപരിചയം തോന്നിയിരുന്നു.

സിദ്ധു അവിടെ നിന്നു നോക്കുമ്പോൾ കാണുന്നത് ആമിയെ ആരോ കെട്ടിപ്പിടിക്കുന്ന പോലെയും പിന്നെ അയാൾ എന്തോ പറഞ്ഞ് പോകുന്നതും ആണ്. സിദ്ധുവിന്റെ പുരികം ഒന്നു ചുളിഞ്ഞു. ശിവക്ക് ഇവിടെ ആരാ പരിചയക്കാർ എന്ന് ചിന്തിച്ചു. പിന്നെ അവളുടെ അടുത്തു എത്തുമ്പോൾ ചോദിക്കാം എന്നു മനസ്സിൽ കരുതി..

ആമിക്ക് വല്ലാതെ ദാഹം തോന്നിയപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ഡ്രിങ്ക്സിൽ നിന്നും ഒരു ഗ്ലാസ്‌ എടുത്തു കുടിച്ചു. കുടിച്ചു കഴിഞ്ഞപ്പോ അവൾക്ക് മനസിലായി അവൾ കുടിച്ചത് ആൽക്കഹോൾ മിക്സഡ് ഡ്രിങ്ക് ആണെന്ന്. അവൾ വേഗം തന്നെ ഫോൺ എടുത്ത് സിദ്ധുവിനെ വിളിച്ചു.

ആമിയുടെ കാൾ കണ്ട സിദ്ധു വേഗം അവളുടെ അടുത്തേക്ക് വന്നു. എന്തുപറ്റി ശിവ എന്താ വിളിച്ചേ..

സിദ്ധുവേട്ടാ ഞാൻ ആൽക്കഹോൾ മിക്സഡ് ഡ്രിങ്ക് കഴിച്ചു എന്നു തോന്നുന്നു. എന്തോ ആകെ വല്ലാതെ തോന്നുന്നു. കേക്ക് കട്ടിങ് കഴിഞ്ഞില്ലേ നമുക്ക് പോയാലോ…

ആണോ എങ്കിൽ വാ പ്രിയയോട് ഒന്നു പറഞ്ഞിട്ട് പോകാം… എന്നും പറഞ്ഞ് സിദ്ധു പ്രിയയുടെ അടുത്ത് പോയി യാത്ര പറഞ്ഞ് അവർ അവിടെ നിന്നും പോന്നു…

വീട്ടിൽ എത്തിയതും ആമി റൂമിലേക്ക് ഓടി. ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും ഇതെന്താ സംഭവം എന്ന രീതിയിൽ സിദ്ധുവിനെ നോക്കി….

സിദ്ധു ഉണ്ടായത് മുഴുവൻ പറഞ്ഞു.. അപ്പൊ തന്നെ മാളു എഴുനേറ്റ് ആമിയുടെ അടുത്തേക്ക് പോയി..

ഞാനും പോയി ഡ്രെസ്സ് മാറി വരാം എന്നും പറഞ്ഞ് സിദ്ധുവും റൂമിലേക്ക് പോയി….

സിദ്ധു റൂമിൽ ചെല്ലുമ്പോൾ മാളുവിനോട് എന്തൊക്കയോ പറയുന്ന ആമിയെ ആണ് കാണുന്നത്. അവൾക്ക് ചെറുതായിട്ട് കിക്ക് ആയിട്ടുണ്ട് എന്ന് സിദ്ധുവിന് മനസിലായി. അല്ലെങ്കിൽ എപ്പോഴും പക്വതയോട് കൂടിയ പെരുമാറ്റം ആണ് അവളുടെ. സിദ്ധുവിന് അതു കണ്ടപ്പോ വാത്സല്യം ആണ് തോന്നിയത്..