രചന – ജ്വാലാമുഖി
“എന്നെ എത്ര വേണേലും നിങ്ങൾ തല്ലിക്കൊ.. ഞാൻ നിന്നു കൊള്ളും.. ”
“ച്ചി… നാണം ഉണ്ടോടി നിനക്ക്… സ്വന്തം കൂടപ്പിറപ്പു ഇങ്ങനെ അനക്കമറ്റ് കിടക്കുമ്പോൾ…. ഛെ..
”
പ്രിയ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല… അമ്മുനെ എല്ലാരും കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു…
“നീ മിണ്ടരുത്… ഇതെന്റെ ചേച്ചിടെയും ചേട്ടന്റെയും പ്രശ്നം ആണ്.. അതിൽ നീ തല ഇടണ്ട.. ”
“അയ്യോടാ.. എന്ത് സ്നേഹം ആടി നിനക്ക്… ഈ ചേച്ചിയെ ഈ ഗതിയിൽ ആക്കിയത് സ്‌നേഹം കൂടിയപ്പോൾ ആണോ .. ”
“ദേ നിങ്ങൾ അനാവശ്യം പറയരുത്… ”
“എല്ലാം അറിഞ്ഞിട്ടു തന്നെയാ പ്രിയ പറയണേ… ”
“ആണോ.. എങ്കിൽ നീയും കരുതി വച്ചോ ഇങ്ങനെ ഒരു ബെഡ്… ”
“അതിന് ഇത് പാർവണ എന്ന സാധു അല്ല… പ്രിയ ആണ്… ”
“ഏത് പ്രിയ ആണെങ്കിലും ഞാൻ ആഗ്രഹിച്ചത് നടത്താൻ എനിക്ക് അറിയാം… ”
“കിച്ചേട്ടാ ചേച്ചിയെ ഞാൻ കൊണ്ടു പോകാ…..നിങ്ങൾക്ക് വേണമെങ്കിൽ ഇനി ഇല്ലത്തേക്ക് വന്നാൽ ചേച്ചിയെ കാണാം… എന്നെയും… ”
“എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം… ഞാൻ കെട്ടിയ താലി ആണ് എന്റെ ചിമ്മു ന്റെ കഴുത്തിൽ കിടക്കുന്നത്… അതായത് ഇന്നും അവൾ എന്റെ ഭാര്യ ആണ്.. ഞാൻ തീരുമാനിക്കും അവൾ എവിടെ താമസിക്കണം എന്ന്… ”
“എന്റെ ചേച്ചിക്ക് നിങ്ങൾ കൊടുക്കുന്ന ട്രീറ്റ്മെന്റ് പോരാ… സൊ ഞാൻ കൊണ്ട് പോകും.. ”
“കൊണ്ടു പോയി കൊല്ലാൻ തരാൻ കിച്ചൻ ചാകണം… ”
ആ വാക്കുകൾ കേട്ടതും അമ്മു ഒന്ന് അടങ്ങി…
“എന്താടി കിച്ചൻ ചാകുന്ന കാര്യം പറഞ്ഞപ്പോൾ നിന്റെ മുഖം അങ്ങ് പോയത്… ശരിക്കും കിച്ചൻ നിന്നെ ആണോ ചിമ്മു നെ ആണോ കെട്ടിയെ… രണ്ടാണെലും കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണം ഉണ്ടാകും… ”
“അമ്മു ജീവിച്ചു ഇരിക്കുമ്പോൾ നടക്കില്ലത്… ”
“നീ ജീവിക്കണം എന്ന് ഇവിടെ ആർക്കും നിർബന്ധം ഇല്ലാടി… ”
എന്ന് പറഞ്ഞു അവളെ ചുവരിലേക്ക് ഉന്തിയിട്ട് ദേഷ്യത്തിൽ കിച്ചേട്ടൻ ഇറങ്ങി പോയി…
എല്ലാം കണ്ടു ഒന്നും മിണ്ടാൻ ആകാതെ ഒരു ശവം കണക്കെ ഞാൻ കിടന്നു…
കിച്ചന്റെ പോക്ക് കണ്ടു ഭയന്നു പ്രിയ പിന്നാലെ ഓടി…
പ്രിയ പോയതും അമ്മു എന്റെ അടുത്തേക്ക് വന്നു…
ഞാൻ കണ്ണടച്ചു കിടന്നു… ആ കൈകൾ എന്റെ നേരെ നീണ്ടു വരുന്നത് ഞാൻ അറിഞ്ഞു…
എന്റെ നെറ്റിയിലെ സിന്ദൂരത്തിലേക്ക് അവൾ കൈകൾ അമർത്തി.. അവൾ അത് തുടക്കുമ്പോൾ ചങ്ക് പൊട്ടി ഞാൻ കരഞ്ഞു… കണ്ണുകൾ നിറഞ്ഞു ഒഴുകി ….
ആ കൈകൾ എന്റെ കഴുത്തിലേക്ക് നീണ്ടു വന്നു….
“ഈ താലി ഇനി നിന്റെ കഴുത്തിൽ വേണ്ട ചിമ്മു.. നിന്റെ അമ്മുന് അത് സഹിക്കുന്നില്ല… ഞാൻ അതിങ്ങു എടുക്കുവാ….നിന്നെക്കാൾ മുന്നേ കിച്ചേട്ടനെ മനസ്സിൽ കൊണ്ടു നടന്നവളാ ഞാൻ എന്നിട്ട്…. ഒടുവിൽ…. വീട്ടിൽ എന്ത് നല്ലത് വാങ്ങിയാലും അത് നീ എനിക്കല്ലേ തരാറു….എന്നിട്ടെന്താ കിച്ചേട്ടനെ മാത്രം നീ എനിക്ക് തരാഞ്ഞേ…. നീ ആ പ്രേമത്തിൽ അങ്ങ് മയങ്ങി പോയി അല്ലെ…. കിച്ചേട്ടനെ പോലെ ഒരാണിനെ ഏത് പെണ്ണും മോഹിക്കുലോ… പക്ഷെ അമ്മു മോഹിച്ച ആളെ വേറെ ഒരു പെണ്ണും സ്വന്തം ആക്കില്ല… ”
അവളുടെ വാക്കുകൾ കൂരമ്പുകൾ പോലെ എന്റെ നെഞ്ചിൽ തറച്ചു…. കണ്ണുകൾ ഞാൻ ഇറുക്കെ അടച്ചു….
ഈശ്വര… ഞാൻ കുട്ടി ആയി കൊണ്ട് നടന്ന എന്റെ അമ്മു തന്നെ ആണോ ഇങ്ങനെ ഒക്കെ പറയുന്നത്… ഈ കിടപ്പിൽ എന്നെ അങ്ങ് കൊണ്ടു പോ എന്റെ കണ്ണാ…
അവൾ എന്ത് ചോദിച്ചാലും ആദ്യം എതിർത്താലും കൊടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല…
എന്റെ കുട്ടീടെ മനസ്സിൽ ഇങ്ങനെ ഒരു മോഹം ഉണ്ടെന്നു മുന്നേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും….
പക്ഷെ വിട്ടുകൊടുക്കാൻ തനിക്കും കഴിയാതെ പോയില്ലേ.. എന്റെ ഉള്ളിലും കിച്ചേട്ടൻ ആഴത്തിൽ പതിഞ്ഞിരുന്നില്ലേ…
സങ്കടം തികട്ടി വന്നു… എന്തൽ പുറത്തു വരാതെ ഞാൻ പാടുപെട്ടു… എന്റെ അരക്കു മെപ്പോട്ട് വൈദ്യുതി പോലെ എന്തോ കയറി വന്നു… രക്തോട്ടം ഇരച്ചു പാഞ്ഞു എന്റെ ഹൃദയം പൊട്ടി പോകും എന്ന് ഞാൻ ഭയന്നു…
എന്തൊക്കെയോ ഓർത്ത് നിന്നു അവൾ എന്റെ
താലി ഊരാൻ വേണ്ടി അവൾ കുനിഞ്ഞു വന്നു….കഴുത്തിലെ മാല കയ്യിലെടുത്തു ആ കണ്ണി കടിച്ചു അമർത്തി തുറക്കാൻ അവൾ ആഞ്ഞതും പ്രിയ അങ്ങോട്ട് വന്നു…
“ഡി ….. ”
പെട്ടന്ന് അമ്മു പേടിച്ചു പിന്മാറി… ഇറങ്ങി പോയി…
“നില്കെടി അവിടെ… ”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു… ആ കണ്ണുകളിലെ പക കനലുകളായി തിളങ്ങി…
“ഇനി നീ ഈ മുറിയിൽ കേറി പോകരുത്… ”
“പോടീ….. ”
ചുണ്ട് കോട്ടി അമ്മു ഇറങ്ങി പോയി…
പ്രിയ നേരെ എന്റെ അടുത്തേക്ക് തിരിഞ്ഞു.. ഞാൻ കൈ പൊക്കി അവളെ അടുത്തേക്ക് വിളിച്ചു…
എന്റെ കൈകൾ അനങ്ങുന്നത് കണ്ടു അവൾ സന്തോഷം കൊണ്ടു കരഞ്ഞാണ് എന്റെ അടുത്തേക്ക് ഓടി വന്നത്…
എന്നെ ഇറുക്കെ കെട്ടിപിടിച്ചു അവൾ കരഞ്ഞു… എന്റെ കവിളുകളിൽ മുത്തം കൊണ്ട് പൊതിഞ്ഞു…
“പ്രിയ… ”
“ചിമ്മു… ഈ ഒരു നിമിഷം ഞാൻ എത്ര കൊതിച്ചതാണ് എന്നറിയോ നിനക്ക്…. നീ ഈ കൈകൾ ഒന്നുടെ അനക്കിക്കെ… ഞാൻ ഒന്നുടെ കാണട്ടെ മോളെ… ”
പ്രിയ ഓടി പോയി വാതിൽ അടച്ചു എന്റെ അടുത്ത് വന്നിരുന്നു…
അവൾ എന്നെ താങ്ങി ചാരി ഇരുത്തി… ജനലിലൂടെ കുറച്ചൂടെ ഉയരത്തിൽ ഇപ്പൊ എനിക്ക് കാണാം താഴെ മുറ്റവും ഗാർഡനും ഒക്കെ കാണുന്നുണ്ട്.. ഇനി കിച്ചേട്ടൻ വരുന്നതും പോകുന്നതും ഒക്കെ എനിക്ക് കാണാലോ…
“ചിമ്മു… ഞാൻ നിനക്ക് എന്താ തരാ…..എനിക്ക് അറിയില്ല.. അത്ര സന്തോഷം ഉണ്ടെനിക്ക്… ”
“ഞാൻ അല്ലെ തരേണ്ടത്… ഈ ജീവൻ അല്ലാതെ എന്റെ കയ്യിൽ ഒന്നും ഇല്ല പ്രിയ… ഇതിപ്പോ പ്രിയ എനിക്ക് തന്ന ധാനം ആണ്… ”
അവൾ എന്റെ നെറ്റിയിലെ മാഞ്ഞ സിന്ദൂരത്തിലേക്ക് നോക്കി…
“അവൾ മായ്ച്ചു കളഞ്ഞതാകും അല്ലെ… ”
“ഉം… ”
പ്രിയ കബോർഡ് തുറന്നു കണ്ണാടിയും സിന്ദൂരച്ചെപ്പും എടുത്തു എന്റെ കയ്യിൽ തന്നു..
“ഈ കണ്ണാടി നോക്കി താൻ തന്നെ തൊടു…”
“ഉം… ”
ഞാൻ ആ സിന്ദൂരചെപ്പു കയ്യിൽ എടുത്തു… പെട്ടന്ന് പ്രിയ എന്റെ കൈ തടഞ്ഞു…
“ഇപ്പൊ വേണ്ട ചിമ്മു.. ഞാൻ കിച്ചനെ വിളിച്ചു വരുത്താം… ആ കൈകൾ കൊണ്ടു തന്നെ ഈ നെറുകയിൽ കുങ്കുമം അണിയട്ടെ… ”
സത്യത്തിൽ എനിക്ക് പ്രിയയോട് അപ്പോൾ ഒരുപാട് ബഹുമാനം തോന്നി… ഇത്രയും സ്നേഹം എന്റെ കൂടപ്പിറപ്പിനു ഇല്ലാതെ പോയല്ലോ…
പ്രിയ ഫോൺ എടുത്തു കിച്ചനെ വിളിച്ചു…
“കിച്ചാ… എവിടാ നീ… ”
“അമ്പലപടവിൽ ഉണ്ട് പ്രിയ… ”
“താൻ ഒന്ന് ഇവിടെ വരെ വരുമോ… ”
“എന്താ പ്രിയ… ചിമ്മുന് എന്തേലും… ”
“ഏയ്.. ഒന്നും ഇല്ലടോ.. താൻ വാ… ”
ഫോൺ വച്ചു പ്രിയ എന്നെ ചേർന്ന് ഇരുന്നു…
ഞാൻ പ്രിയയെ ചേർത്തു പിടിച്ചു ആ നെറുകയിൽ ഒരു മുത്തം കൊടുത്തു…
“പ്രിയ വന്നില്ലായിരുന്നു എങ്കിൽ… ”
എന്റെ ചുണ്ടുകൾ വിതുമ്പി… പ്രിയയുടെ തോളിൽ കിടന്നു ഞാൻ പൊട്ടിക്കരഞ്ഞു…
താഴെ കിച്ചേട്ടന്റെ ബുള്ളറ്റ് വരുന്ന ശബ്‌ദം കേട്ടതും പ്രിയ എന്നെ കട്ടിലിൽ പുതപ്പിച്ചു കിടത്തി… സിന്ദൂരം എടുത്തു ടേബിളിൽ വച്ചു… ഡോർ തുറന്നിട്ടു…
കിച്ചേട്ടൻ നേരെ എന്റെ റൂമിലേക്കാണ് വന്നത്…
“എന്താ പ്രിയ… ”
പ്രിയ ഉണ്ടായതെല്ലാം കിചേട്ടനോട് പറഞ്ഞു…
“കിച്ചാ… ഇപ്പൊ ചിമ്മു നു നമ്മൾ പറയുന്നതെല്ലാം മനസ്സിലാകുന്നുണ്ട്.. താലി ഊരാൻ അവൾ ശ്രമിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… ”
കിച്ചേട്ടൻ എന്നെ തന്നെ നോക്കി
ആ കണ്ണുകളും നിറഞ്ഞു ഒഴുകി… ടേബിളിൽ നിന്നും സിന്ദൂരച്ചെപ്പെടുത്തു കിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നതും പ്രിയ താഴേക്കു ഇറങ്ങി പോയി…
കിച്ചേട്ടൻ ആ ചെപ്പു തുറന്നു കുങ്കുമം എടുത്തു എന്റെ നെറ്റിയിൽ വിരലുകൾ ചേർത്തു…
ഞാൻ എന്റെ കണ്ണുകൾ ഇറുക്കെ അടച്ചു..
ആ അധരങ്ങൾ എന്റെ നെറ്റിയിൽ ചുംബനങ്ങളായി പതിഞ്ഞു …
ഞാൻ കിച്ചേട്ടന്റെ കണ്ണുകളിലേക്ക് നോക്കി… ഒരുപാട് നാളുകൾ ആയി കിച്ചേട്ടൻ കൊതിച്ച ആ നോട്ടം… അത് കണ്ടതും കിച്ചേട്ടൻ എന്നെ വാരി പുണർന്നു…
എന്റെ കൈകൾ അറിയാതെ കിച്ചേട്ടനെ കെട്ടിപ്പിടിക്കാൻ ആഞ്ഞു…
പക്ഷെ പെട്ടന്ന് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു…
വേണ്ട… പ്രിയ പറഞ്ഞത് പോലെ ഇപ്പൊ ആരും അറിയണ്ട…
കിച്ചേട്ടന്റെ കൈകൾക്കുള്ളിൽ നിന്നും അടർന്നു വീഴാതിരിക്കാൻ ഞാൻ കൊതിച്ചു… കിച്ചേട്ടന്റെ ശ്വാസം… ആ ചൂട്… ആ സ്പർശം… ഗന്ധം… എല്ലാം എന്നെ ജീവിക്കാൻ കൊതിപ്പിച്ചു…
തുടരും….

by