ഭാഗം 12
അത്രയും അരികിലാണ് അവൻ നിൽക്കുന്നത്. അവൾ ഗ്ലാസ് അവന് നേരെ നീട്ടി അത് വാങ്ങിയിട്ടും അവൻ അരികിൽ നിന്നും മാറുന്നില്ലന്നറിഞ്ഞ നിമിഷം അവളിൽ ഭയം ഉടലെടുത്തിരുന്നു.
“ബൈബിൾ നോക്കിയിരുന്നോ..?
അവളുടെ അരികിലേക്ക് മുഖമടിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു…
“നോ… നോക്കി ….
വക്കിതപ്പി അവൾ വാതിലിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു… അവളുടെ നോട്ടം കണ്ട് അവനും ചിരി വന്നു…
അമല വരുന്നുണ്ടോ എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്ന് അവന് മനസ്സിലായിരുന്നു. നോക്കിയിട്ട് എന്താ കണ്ടത് അവൻ വിടാനുള്ള ഭാവമില്ലാതെ വീണ്ടും ചോദിച്ചു. അതോടൊപ്പം തന്നെ അവളുടെ മുഖത്തിന് അരികിൽ നിന്നും അവൻ അല്പം നീങ്ങി നിൽക്കുകയും ചെയ്തിരുന്നു… പകുതി സമാധാനം ലഭിച്ചത് പോലെ തോന്നി മരിയ്ക്ക്.
“ശരിക്ക് ഓർക്കുന്നില്ല…!
” അതു കൊള്ളില്ലല്ലോ, ഒരു കാര്യം നോക്കാൻ പറഞ്ഞാൽ നമ്മളത് നന്നായിട്ട് നോക്കണം.. നോക്കി എന്താണ് അതിനുള്ളതെന്ന് മനസ്സിൽ തന്നെ ഫീഡ് ചെയ്യണം, ഒരു നേഴ്സിങ് സ്റ്റുഡന്റ് ആദ്യം പഠിക്കേണ്ട കാര്യമാ ഇത്. ഞാൻ പറയാം എന്താണ് വചനം എന്ന്…
എന്റെ മണവാട്ടി നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, നിന്റെ ഒറ്റക്കാടാക്ഷം കൊണ്ട്, നിന്റെ കൺഠഭാരത്തിലേ ഒറ്റ രത്നം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു ”
അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോഴേക്കും അവൾ പരിഭ്രമിച്ചു പോയിരുന്നു.
” ശരിക്കും തന്നെ കണ്ടപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത്….
അവളുടെ മുഖത്തിൽ അരികിലേക്ക് വീണ്ടും മുഖമടിപ്പിച്ച അവനത് പറഞ്ഞപ്പോൾ ആ പരിഭ്രാന്തി പൂർണ്ണതയിൽ എത്തി… ഞെട്ടിത്തരിച്ചു അവന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം അവൾ നോക്കി നിന്നു പോയി… അത്രയും അരികിൽ ആണ് അവൻ എന്ന് പോലും മറന്നുകൊണ്ട് ആ കണ്ണുകളിലേക്ക് തന്നെ അവൾ സൂക്ഷിച്ചു നോക്കി….
” ഹലോ…
അവളുടെ കണ്ണുകൾക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ടാണ് അവൻ അവളെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവന്നത്…. ആ നിമിഷം തന്നെ അവൾ അവന്റെ അരികിൽ നിന്നും മാറി നിന്നിരുന്നു,
“വെറുതെ ഫ്ലേർട്ടിങ്ങിനു വേണ്ടി പറയുന്നതല്ല കേട്ടോ, ശരിക്കും എനിക്ക് ഒരുപാട് ഇഷ്ടമായി….!
വീണ്ടും വീണ്ടും തന്റെ മുഖത്തേക്ക് നോക്കി അവൻ അത് ആവർത്തിച്ചപ്പോൾ അവൾക്ക് ഞെട്ടലോ അമ്പരപ്പോ ഒക്കെ തോന്നിയിരുന്നു… തലകറങ്ങി വീഴാതിരിക്കാൻ ഭിത്തിയുടെ അരികിൽ ചേർന്നാണ് അവൾ നിന്നത്.
” എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ
പതിഞ്ഞ രീതിയിൽ അവൾ സംസാരിച്ചപ്പോൾ സൊളമൻ ഒന്ന് പതറി പോയിരുന്നു… അത്രയും നിസ്സഹായമായ ഒരു മറുപടി.
“എന്താ പറഞ്ഞോൽ…?
ഒരു കുസൃതിയോടെ വീണ്ടും അവൻ ചോദിച്ചു
“എ…. എനിക്ക് അങ്ങനെയൊന്നും ഇഷ്ടല്ല,
“ചില ഇഷ്ടങ്ങൾ അങ്ങനെയാണ് മരിയ…! എനിക്ക് തന്നെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി, തനിക്ക് അതേ ഒരു ഫീലിങ്ങ് തിരിച്ച് എന്നോട് ഇങ്ങോട്ട് തോന്നണമെന്നില്ല…. പക്ഷേ പതിയെ പതിയെ ഇഷ്ടാവും. ഇഷ്ടാവണം.. ഇഷ്ടപ്പെടുത്തും ഞാൻ….
അവസാനം അവൻ പറഞ്ഞത് അവളുടെ മുഖത്തിന് അരികിലേക്ക് വന്നു കൊണ്ടാണ്. ആ സമയം അവനിൽ നിന്നും വമിക്കുന്ന ചോക്ലേറ്റിന്റെ ഗന്ധമുള്ള പെർഫ്യൂം മണം അവളെ വീണ്ടും പരിഭ്രമിപ്പിച്ചിരുന്നു.
” ഇനി ഇങ്ങനെ എന്നോട് പറഞ്ഞാൽ ഞാൻ ആന്റിയോട് പറയും,
എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ച് അവൾ പറഞ്ഞു… അത് കേട്ടപ്പോൾ അവനു വീണ്ടും ഊർജ്ജം കൂടുകയാണ് ഉണ്ടായത്… അവളിൽ നിന്നും അങ്ങനെയൊരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്നത് വ്യക്തമാണ്.. എങ്കിൽ പിന്നെ വൈകിക്കണ്ട ഇപ്പൊൾ തന്നെ പറഞ്ഞേക്ക്, ഞാൻ വിചാരിച്ച പോലെ അല്ലല്ലോ നന്നായി പ്രതികരിക്കുന്ന കൂട്ടത്തിൽ ആണല്ലോ, അതെനിക്ക് ഇഷ്ടമായി, എനിക്ക് ഈ പെമ്പിള്ളേരെ ചുമ്മാ മിണ്ടാതെ ഇരിക്കുന്നത് ഇഷ്ടമേ അല്ല, നമ്മൾ എന്തെങ്കിലും പറയുമ്പോൾ നല്ല കിടുക്കൻ മറുപടി തിരിച്ചു ഇങ്ങോട്ട് പറയണം, എങ്കിലേ ഒരു ത്രില്ലൊള്ളൂ.
” ഞാൻ വെറുതെ പറഞ്ഞതല്ല സത്യായിട്ടും ഇനി എന്നോട് ഇങ്ങനെ ഇടപെട്ടാൽ അങ്കിളിനോടും ആന്റിയോടും ഞാൻ പറയും,
” ആഹാ ലിസ്റ്റിൽ ഓരോരുത്തരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണല്ലോ …
“ആന്റിയോടും അങ്കിളിനോടും മാത്രം ആക്കണ്ട ഈ അപ്പാർട്ട്മെന്റിലുള്ള എല്ലാവരോടും പറഞ്ഞൊ എനിക്ക് ഒരു വിഷയവും ഇല്ല,
അമല മുറിയുടെ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് സോളമൻ ഉച്ചത്തിൽ അവരെ വിളിച്ചു,
” മമ്മി….. ഒന്ന് ഇങ്ങോട്ട് വന്നേ മമ്മിയോട് കാര്യമായിട്ട് ഈ കുട്ടിയ്ക്ക് എന്തോ പറയാനുണ്ടെന്ന്,
പെട്ടെന്ന് അവൻ അങ്ങനെ ഇടപെട്ടപ്പോൾ ഒരു നിമിഷം ഒന്ന് അത്ഭുതപ്പെട്ട് പോയിരുന്നു മരിയ. അവന്റെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള ഒരു പ്രവർത്തി അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അതിന്റേതായ ഒരു അമ്പരപ്പും അവളുടെ മുഖത്ത് ഉണ്ട്….
” എന്താ മോളെ…
മരിയയുടെ അരികിലേക്ക് വന്നുകൊണ്ട് അമല ചോദിച്ചപ്പോൾ പെട്ടെന്ന് അവൾ എന്തു പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായി പോയിരുന്നു…
” അത് പിന്നെ ആന്റി, കാപ്പി കൊടുക്കാൻ പറഞ്ഞിരുന്നു.. കാപ്പിപ്പൊടി എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു…
പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം അവൾ പറഞ്ഞപ്പോൾ മീശ ഒന്നു പിരിച്ച് കീഴ്ചുണ്ട് കടിച്ച് അവളെ നോക്കി അവൻ ഒന്ന് കണ്ണുരുട്ടി… അവളും തിരിച്ച് ഒന്ന് കൂർപ്പിച്ചു നോക്കി, അതിവേഗതയിൽ തന്നെ അവനെ നോക്കി ഒന്ന് കണ്ണുരുട്ടിയിരുന്നു .. അത് കാണേ അവനെ ചിരിയാണ് വന്നത് എങ്കിലും മുഖത്ത് ഗൗരവം വരുത്തി തന്നെ നിന്നു…
” ഇതല്ലല്ലോ പറയാനുള്ളത് പറഞ്ഞത്…
അവൻ വിടാനുള്ള ഭാവമില്ല.. അവൾക്ക് വല്ലായ്മ തോന്നി
” ഇതുതന്നെയാ പറഞ്ഞത് ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതിരുന്നിട്ട് ആണ് ..
അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ അമല കാര്യമറിയാതെ രണ്ടുപേരെയും മാറിമാറി നോക്കി…
” നീ മുറിയിലേക്ക് ചെല്ല്,ഞാൻ കാപ്പി ഇട്ടോണ്ട് വരാം…
സോളമനോട് ആയി പറഞ്ഞു, പോകുന്ന പോക്കിൽ അമല കാണാതെ മീശ ഒന്ന് തിരിച്ച് അവളെ നോക്കി ഒരു കണ്ണ് ഇറുക്കിയാണ് അവൻ നടന്നത്…. വീണ്ടും അവളിൽ പരിഭ്രമം നിറഞ്ഞു
” എന്താ മോളെ..?
വല്ലാതെ മുഖവുമായി നിൽക്കുന്ന അവളോട് ആയി അമല ചോദിച്ചു…
” ഒന്നുമില്ല ആന്റി….എനിക്ക് വല്ലാത്തൊരു തലകറക്കം പോലെ ഞാൻ കുറച്ചു നേരം ഒന്ന് പോയി കിടന്നോട്ടെ…
” അയ്യോ കുഴപ്പം വല്ലതും ഉണ്ടോ..? ആശുപത്രി പോണോ
പെട്ടെന്ന് അവളുടെ മുഖത്തേക്ക് വാത്സല്യത്തോടെ മിഴികൾ പായ്ച്ചു കൊണ്ട് അമല ചോദിച്ചു…
” അത്രയ്ക്കൊന്നും ഇല്ലാ, ഒരുപാട് വെയിലു കൊണ്ടില്ലേ അതിന്റെ ആവും…
” ആ ശരിയാ ഇവിടുത്തെ ചൂട് ഒന്നും മോൾക്ക് അത്ര പരിചയമില്ലല്ലോ, ഇത്തിരി വെള്ളം കുടിച്ചിട്ട് പോകു..
കുറച്ച് തണുത്ത വെള്ളം എടുത്ത് അവളുടെ നേരെ നീട്ടിയിരുന്നു അമല… ആ നിമിഷം അവൾക്ക് അത് ആവശ്യമായിരുന്നു മനസ്സും ശരീരവും ഒരേപോലെ ചുട്ടുപൊള്ളുകയാണ്, അത് വാങ്ങി ഒറ്റ വലിക്ക് തന്നെ കുടിച്ചു…. അതിനുശേഷം നേരെ മുറിയിലേക്ക് പോയി,
അവന്റെ പ്രവർത്തികൾ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അവൾ ചിന്തിച്ചു.. തന്നെ ആദ്യം കണ്ട നിമിഷം മുതൽ അവൻ മുഖത്തുനിന്നും കണ്ണെടുത്തിട്ടില്ല, അത്രമാത്രം പ്രത്യേകതകൾ ഒന്നുമുള്ള ഒരു പെൺകുട്ടി അല്ല താൻ… എടുത്തുപറയാൻ പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടിയോട് അത്തരത്തിലുള്ള രീതിയിൽ ഇടപെടണമെന്നുണ്ടെങ്കിൽ ഉദ്ദേശം ഒരിക്കലും നല്ലതായിരിക്കില്ല എന്ന് അവൾക്ക് തോന്നിയിരുന്നു… അല്ലെങ്കിൽ തന്നെ എന്താണ് ഇഷ്ടപ്പെടാൻ തന്നിലുള്ള യോഗ്യത…? ജനിച്ചത് തന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായാണ് ഈ 18 വർഷക്കാലം ജീവിച്ചതും വളർന്നതും ഒക്കെ ആരുടെയൊക്കെയോ ഔദാര്യം കൊണ്ട്.. ഇതിനിടയിൽ നല്ലത് എന്ന് ഓർമ്മിക്കാൻ ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല… അങ്ങനെയുള്ള തന്നോട് അവന് എന്ത് കാര്യത്തിന്റെ പുറത്താണ് ഇഷ്ടം തോന്നുന്നത് അതും ഒരു ഡോക്ടർക്ക്. തന്റെ കഥകളൊക്കെ ആന്റി പറഞ്ഞിട്ടുണ്ടാവും, അതൊക്കെ കേട്ടപ്പോൾ തന്നെ മുതലെടുക്കാൻ എളുപ്പമാണെന്ന് തോന്നിയിട്ടുണ്ടാവും.. അതായിരിക്കാം അവന്റെ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് പിന്നിൽ, അങ്ങനെ ഒരു അനുമാനത്തിലാണ് ആ നിമിഷം മരിയ എത്തിയത്… ഇതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് ഒരു മാർഗ്ഗം…? ഇവിടെ പിടിച്ചുനിന്നേ പറ്റു തനിക്ക്, ഇല്ലാത്ത പക്ഷം തന്റെ ജീവിതമാണ് നഷ്ടപ്പെടാൻ പോകുന്നത്, ഇത് ആന്റിയോട് പറഞ്ഞാലോ എന്ന് ഒരു നൂറുവട്ടം ആലോചിച്ചു എത്രയൊക്കെ പറഞ്ഞാലും അവരുടെ മകനാണ് താൻ ഒരു അന്യ പെൺകുട്ടി താൻ പറയുന്നതിലും മൂല്യം മകൻ പറയുന്നതിനെ അമ്മ കൊടുക്കുകയുള്ളൂ, മാത്രമല്ല അമ്മയും മകനും തമ്മിലുള്ള അടുപ്പം എത്ര വലുതാണ് എന്ന് താൻ നേരിട്ട് കണ്ട് അറിഞ്ഞിട്ടും ഉള്ളതാണ്.. അതുകൊണ്ടു തന്നെ തന്റെ വാക്കുകൾക്ക് അമലയുടെ മുൻപിൽ മൂല്യം ഉണ്ടാവില്ല എന്ന് അവൾക്കു ഉറപ്പായിരുന്നു. എങ്ങനെയും ഒരു മാസം ഇവിടെ പിടിച്ചു നിൽക്കണം, അതിനിടയിൽ ആളിത്തരത്തിലുള്ള രീതികളുമായി വരുകയാണെങ്കിൽ അതിനെ പൂർണ്ണമായും ചെറുത്തുനിന്നെ പറ്റൂ എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.. ഇവിടെനിന്ന് പോകേണ്ടി വന്നാൽ ജീവിതത്തിൽ ഒരിക്കലും തനിക്ക് രക്ഷപ്പെടാൻ സാധിക്കില്ല, ആ വീടിനുള്ളിൽ ഒരു അടുക്കളക്കാരിയെ പോലെ ഏതെങ്കിലും ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായി ജീവിക്കാനെ തനിക്ക് സാധിക്കുകയുള്ളൂ, അതിനുമപ്പുറം ഒരു ജീവിതം പപ്പ തനിക്ക് നേടി തരില്ലന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.. ഇതിനോടകം തന്നെ ഒരു രണ്ടാംകേട്ട് കാരനുമായി തന്റെ കല്യാണം പറഞ്ഞുവെച്ചതു കൊണ്ടാണ് അമ്മച്ചി മുൻകൈയെടുത്ത് തന്നെ പഠിപ്പിക്കാൻ തീരുമാനിച്ചത്, ആ കാര്യങ്ങളൊക്കെ ഓർക്കാൻ പോലും മരിയയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല, പെട്ടെന്നാണ് ഡോറിൽ ഒരു മുട്ട് കേട്ടത്.. അമലയായിരിക്കും എന്ന് അവൾക്ക് വ്യക്തമായിരുന്നു അതുകൊണ്ടാണ് ഡോർ തുറന്നത്, എന്നാൽ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൾ അമ്പരന്നു പോയിരുന്നു.
പെട്ടെന്ന് അവൾക്കൊന്നു ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവൻ അകത്തേക്ക് കയറുകയും ഡോർ കുറ്റിയിടുകയും ചെയ്തിരുന്നു… ആ നിമിഷം തന്നെ മരിയ ഭയന്നു പോയിരുന്നു,
” എന്താ ഇത് പുറത്തേക്കിറങ്ങിക്കേ, ഞാനിപ്പോൾ ഒച്ചവെക്കും,
അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു…
“എങ്കിൽ അത് ആദ്യം നടക്കട്ടെ, എന്നിട്ടെ ഇറങ്ങുള്ളൂ,
ചിരിയോടെ അവൻ അവളോട് പറഞ്ഞു… നിസ്സഹായതയിലായി പോയിരുന്നു ഒരു നിമിഷം മരിയ,
“എന്നെ ഉപദ്രവിക്കരുത്…!
കൈ തൊഴുതു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഒരു നിമിഷം സോളമൻ വല്ലാതെയായി… അത്രയും നേരം അവളോട് ഒരു കുസൃതിയായിയാണ് ഈ രീതിയിൽ ഒക്കെ ഇടപെട്ടത്, അവൾ എതിർക്കും തോറും അത് തനിക്കൊരു ലഹരിയായി മാറി… എന്നാൽ ഇപ്പോൾ അവളുടെ നിസ്സഹായ അവസ്ഥ, ഈ കീഴടങ്ങൽ അതുതന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവന് തോന്നിയിരുന്നു…
” ഞാൻ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല,
സ്വരം ആർദ്രമാക്കി അവൻ പറഞ്ഞു.. ആ നിമിഷമാണ് അവന്റെ മുഖത്തേക്ക് അവൾ നോക്കിയത്…
” മറിയാമ്മോ…!
ഏറെ ആർദ്രമായി അവൻ വിളിച്ചു, ആ വിളിയിൽ അവൾക്ക് നോക്കാതിരിക്കാൻ സാധിച്ചിരുന്നില്ല…
” ഞാൻ ഉപദ്രവിക്കാൻ വന്നതല്ല, ഞാൻ മുൻപേ തന്നോട് പറഞ്ഞതൊക്കെ 100% സത്യമാണെന്ന് ഒരിക്കൽക്കൂടി പറയാൻ വേണ്ടി വന്നതാ… ഞാൻ ഒരുപാട് പെൺകുട്ടികളും ആയിട്ട് റിലേഷൻഷിപ്പിൽ ആയിട്ടുണ്ട്, പക്ഷേ അതൊന്നും ഒരു പരിധിക്ക് അപ്പുറം ഉണ്ടായിട്ടില്ല… അതൊക്കെ ജസ്റ്റ് ഫ്ലർട്ടിങ് ആയിരുന്നു, എനിക്കും അവർക്കും, ഒരു സീരിയസ് റിലേഷൻഷിപ്പ് എനിക്ക് ഉണ്ടായിട്ടില്ല, എനിക്ക് തോന്നുന്നു അത് താനാണ് എന്ന്…! തന്നെ ആദ്യം കണ്ട നിമിഷം മുതൽ എന്റെ നെഞ്ചിൽ കയറി കൂടി… എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്, വെറുതെ പറഞ്ഞതല്ല.. റിയലി ഐ ലവ് യു
അതും പറഞ്ഞു അവൾക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവൻ പെട്ടെന്ന് അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്തു നിർത്തി.. അവന്റെ ആ പ്രവർത്തിയിൽ ശരിക്കും അമ്പരന്നു പോയിരുന്നു മരിയ.. ഒച്ച വയ്ക്കാൻ അവൾ തുടങ്ങുന്നതിനു മുൻപേ അവൻ തന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളിൽ ഒരു ചുംബനം നൽകിയിരുന്നു… ഏറെ മൃദുലമായി..! അതിനുശേഷം അന്തിച്ച് നിൽക്കുന്നവളുടെ കാതോരം പറഞ്ഞു
ഐ ലവ് യു
തുടരും

by