രചന – ജ്വാലാമുഖി
“ഈ വർഷം മുതൽ നമ്മൾ ഏറ്റെടുത്തിരിക്കുന്നത് ഒരു ഹ്യൂജ് ടാർഗറ്റ് ആണ്.. സൊ എല്ലാവരുടെയും നല്ല സപ്പോർട്ട് ഉണ്ടാകണം.. ”
സ്‌ക്രീനിൽ പ്രൊജക്റ്റട് ബാലൻസ് ഷീറ്റ് കാണിക്കുമ്പോൾ നിർവികാരനായി രോഹി നില്പുണ്ടായിരുന്നു…
“രോഹി… ”
“യെസ് മാം… ”
“ലാസ്റ്റ് ഇയർ കമ്പനി ടേൺ ഓവർ എത്രയാ.. ”
“ഞാൻ അത് നോക്കിയിട്ടില്ല… ”
“കഷ്ടം… നിങ്ങൾ ഈ കമ്പനിയിൽ വർക്ക് ചെയ്യാൻ തുടങ്ങിട്ടു വർഷം കുറെ ആയില്ലേ.. ഇതുവരെ കമ്പനിടെ ഫിനാൻഷ്യൽ സിറ്റുവേഷൻ എന്താന്ന് അറിയില്ലേ.. ”
തല കുനിച്ചു രോഹി നിൽക്കുന്നത് കണ്ടപ്പോൾ കൂടുതൽ പറഞ്ഞു വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല…
ഇത്തവണ മിത്രയുടെ മുഖത്തു കണ്ട ആ ടെൻഷൻ അതു മതി എനിക്ക്… ഇവിടെ തൊട്ടാൽ അവിടെ പൊള്ളും… അത് മനസിലാക്കി കൊണ്ടു തന്നെയാണ് ഞാൻ രോഹിക്ക് നേരെ അങ്ങനെ ഒരു ചോദ്യം തൊടുത്തതും..
പെട്ടന്നാണ് കമ്പനി എം ഡി അരുന്ധതി മാഡം അങ്ങോട്ട് വന്നത്…
“ഗുഡ് മോർണിംഗ് ഓൾ… പുതിയ സോണൽ ഹെഡ് നെ എല്ലാവരും പരിചയപ്പെട്ടില്ലേ… ”
ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മാഡത്തെ നോക്കി..
“കുറച്ചു നാൾ ആയി നമ്മുടെ ആ പോസ്റ്റ് വേക്കന്റ് ആയിരുന്നു… ഇപ്പോൾ ആണ് ആപ്റ്റ് ആയൊരു ആളെ കിട്ടിയത്… എം ബി എ റാങ്ക് ഹോൾഡർ കൂടി ആണ് അഗ്നി… ഒപ്പം ബിസിനസ് ട്രിക്‌സ് ൽ പുലി ആണ് അഗ്നി രോഹിത്.. സൊ ഇനി അങ്ങോട്ട് കമ്പനി വലിയൊരു മാർക്കറ്റ് ആണ് ലക്ഷ്യമിടുന്നത്… നിങ്ങളുടെ ഒക്കേ സപ്പോർട്ട് അഗ്നിക്ക് ഉണ്ടാകണം.. ”
എല്ലാവരും എന്തോ വലിയൊരു സംഭവം ആയി എന്നെ നോക്കാൻ തുടങ്ങി… അഗ്നി രോഹിത് എന്ന ആ സംബോധന കേട്ടിട്ടാകണം മിത്രയുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി…
മീറ്റിംഗ് കഴിഞ്ഞു ഞാനും മാഡവും കൂടി കാബിനിലെക്കു നടന്നു..
“എങ്ങനുണ്ട് അഗ്നി ഓഫിസ്.. ”
“കുഴപ്പം ഇല്ല മാഡം… രോഹിയെ കണ്ടപ്പോൾ ഒരു സങ്കടം… ”
“സങ്കടം രോഹിയെ കണ്ടതിലോ അതോ മിത്രയെ കണ്ടതിലോ…? ”
“രണ്ടും… ”
“ഉം..ഇന്ന് മുതൽ തനിക്കു ഞാൻ ഒരു അസിസ്റ്റന്റ് നെ തരുന്നുണ്ട്.. തരുൺ… അവൻ കഴിഞ്ഞ ഏഴു വർഷം ആയി ഈ കമ്പനിയിൽ തന്നെ ഉണ്ട്.. സൊ രോഹിയെ കുറിച്ച് അവന് എല്ലാം അറിയാം… താൻ ടെൻഷൻ ആകണ്ട.. നമുക്ക് എല്ലാം റെഡി ആക്കാം.. ”
“ടെൻഷൻ ഒന്നും ഇല്ല മാഡം… എന്തായാലും എന്റെ ഫാമിലി ഇഷ്യൂസ് ന്റെ പേരിൽ കമ്പനി കാര്യങ്ങൾ ഞാൻ തള്ളിക്കളയില്ല… പോകുന്നതിനു മുൻപ് കമ്പനി ഒരു ഹ്യൂജ് സക്സസ് ആക്കിയിട്ടേ ഞാൻ പോകു… ”
“അതെനിക്ക് അറിയാം.. റെക്കമെന്റഷൻ മാത്രം കണ്ടല്ല ഞാൻ അഗ്നിയെ ഈ പോസ്റ്റിൽ വച്ചത്… തന്റെ സ്‌കിൽ എനിക്ക് മനസിലായത് കൊണ്ടാണ്… അല്ലെങ്കിൽ ഒരിക്കലും ഒരു ഫ്രഷ് ജോയിനിയെ ഇത്രേം ഉത്തരവാദിത്തപ്പെട്ട പോസ്റ്റ് ലേക്ക് ഞാൻ നിയമിക്കും എന്ന് താൻ കരുതുന്നുണ്ടോ… ”
മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി….
മാഡം യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കൂടെ ഞാനും നടന്നു.. തിരിച്ചു നടക്കുമ്പോൾ എനിക്ക് മുന്നിൽ രോഹി ഉണ്ടായിരുന്നു..
ഞാൻ പാൻട്രിയിലേക്ക് നടന്നു… ബാഗിൽ നിന്നും ലഞ്ച് എടുത്തു ടേബിളിൽ വച്ചതും ആരോ ആ ഡോർ വലിച്ചു അടച്ചു.
തിരിഞ്ഞു നോക്കുമ്പോൾ രോഹി..
“അഗ്നി… ”
ഞാൻ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു..
“എന്നോട് എന്തേലും ഒന്ന് മിണ്ടെടാ.. ഒന്നുമില്ലേലും ഞാൻ കെട്ടിയ താലി അല്ലെ ആ കഴുത്തിൽ ഇന്നും കിടക്കുന്നത്… ഞാൻ തൊട്ടു തന്ന സിന്ദൂരം അല്ലെ ആ നെറ്റിയിൽ ഇന്നും..”
“മതി… നിർത്തു… മറ്റൊരു താലി ഈ കഴുത്തിൽ അണിയാൻ മൂന്ന് വർഷം ഒന്നും വേണ്ട.. മൂന്ന് നിമിഷം മതി… ”
“എന്തിനാ ഇങ്ങനെ കള്ളം പറയുന്നെ… ഇപ്പോളും അഗ്നി എന്ന പേരിനൊപ്പം രോഹിത് എന്ന് കൂടെ ഉണ്ട്… ”
കഴിക്കാൻ എടുത്ത ലഞ്ച് ബോക്സ് അടച്ചു വച്ചു ഞാൻ എഴുന്നേറ്റു… തിരിഞ്ഞു നടക്കാൻ ആഞ്ഞതും എന്റെ കയ്യിൽ രോഹിയുടെ പിടി വീണു…
“എന്തോരം അന്നെഷിച്ചു ഞാൻ നിന്നെ.. എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കണേ… തെറ്റ് എന്റെ ഭാഗത്തു തന്നെയാ പക്ഷെ.. ഇനിയും ശിക്ഷിക്കരുത് പ്ലീസ്… എനിക്ക് നീ ഇല്ലാതെ പറ്റില്ല അഗ്നി… “””
ആ കണ്ണുകൾ എന്റെ കണ്ണുകളോട് ഉടക്കിയതും ഞാൻ വേഗം മുഖം തിരിച്ചു…
“ഒരു ഏറ്റു പറച്ചിലിന്റെ സമയം ഒക്കേ കടന്നു പോയി രോഹി…താൻ മാറു.. എനിക്ക് പോണം… ”
എന്റെ കയ്യിലെ പിടി മുറുകിയതല്ലാതെ അതു അഴഞ്ഞില്ല…
“രോഹി കൈ വിട്.. ഇത് ഓഫിസ് ആണ്.. ആരേലും കേറി വരും.. ”
“വന്നാൽ എന്താ… ഞാൻ താലികെട്ടിയ എന്റെ പെണ്ണാണ് നീ… ”
“അത് മിത്രക്കൊഴികെ ഇവിടെ ആർക്കും അറിയില്ല.. ”
“മിത്ര…!!!!”
“എനിക്കെങ്ങനെ അവളെ അറിയാം എന്നാകും അല്ലെ.. ”
മറുപടിക്കു കാത്തു നിൽക്കാതെ ഞാൻ എന്റെ കൈ വിടുവിച്ചു പുറത്തേക്കു കടക്കാൻ ഒരുങ്ങിയതും.. രോഹി എന്നെ വലിച്ചതും ആ മാറിലൂടെ ഞാൻ വീണു പോയി ..
പെട്ടന്നാണ് ആരോ ഡോർ തുറന്നു വന്നത്…
മിത്ര…!!!
ആ കണ്ണുകളിൽ തീ പാറുന്ന പോലെ എനിക്ക് തോന്നി…
“രോഹി…!!!””
അവളുടെ ആക്രോശം കേട്ടതും രോഹിയും ഒന്ന് ഞെട്ടി..
“ഓഹോ സോണൽ ഹെഡും റീജിണൽ ഹെഡും കൂടി ഇവിടെ പ്രണയിക്കുകയായിരുന്നോ… മിത്ര ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല… ”
“ച്ചി… മാറി പോടി… ”
എന്ന് പറഞ്ഞു അവളെ തള്ളിമാറ്റി ഞാൻ ഡോർ തുറന്നു പുറത്തു കടന്നു…
തിരിച്ചു ക്യാബിനിൽ ഇരിക്കുമ്പോൾ എന്തോ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു…
“മാഡം.. ”
“യെസ് കം….”
ഒരു സുമുഖൻ ആയൊരു ചെറുപ്പക്കാരൻ ക്യാബിനിലേക്ക് കയറി വന്നു..
“ഇരിക്കു…”
“ഞാൻ തരുൺ.. അരുന്ധതി മാഡം പറഞ്ഞിട്ട്.. ”
“ആ.. ഓക്കേ ഓക്കേ… ഇരിക്കു തരുൺ.. ”
“താങ്ക് യു മാഡം.. ”
“തരുണിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.. ”
“അച്ഛനും അമ്മേം ഒരു അനിയത്തിയും…മാഡത്തിന്റെ..? ”
“അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു.. മുത്തശ്ശൻ ആണ് എന്നെ വളർത്തിയതെല്ലാം…എന്റെ വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞതും മുത്തശ്ശനും പോയി.. ”
“ഹസ്ബൻഡ്..?? ”
“നാട്ടിൽ ഇല്ല.. ”
“ആഹാ.. ഇവിടെ അപ്പൊ ഒറ്റക്കാണോ താമസം.. ”
“അതെ.. സഹായത്തിനു ഒരു ചേച്ചി ഉണ്ട്.. ”
“ഉം.. ”
അയാൾ എന്റെ ടേബിളിലെ നെയിം ഒന്നുടെ വായിച്ചു..
“രോഹിത് എന്നാണല്ലേ ഹസ് ന്റെ പേര്.. ”
“അതെ.. ”
“നമ്മുടെ റീജിണൽ ഹെഡ് ന്റെ പേരും രോഹിത് എന്നാണ്.. ”
“ഉവ്വ്.. ഞാൻ പരിചയപ്പെട്ടിരുന്നു… ”
“കുറച്ചു നാൾ ഞാൻ പുള്ളിയുടെ അസിസ്റ്റന്റ് ആയിരുന്നു.. പിന്നെ എന്നെ മാറ്റി.. ”
“ഉം.. നാളെ നമുക്ക് പാലക്കാട് റീജിയൻ വരെ ഒന്ന് പോണം.. ഇവിടെ ഒറ്റ ദിവസം കൊണ്ടു ബോർ അടിച്ചു എനിക്ക് .. ”
“അതിനെന്താ.. ഞാൻ എങ്ങോട്ടാ വരേണ്ടത്.. ”
“ഞാൻ രാവിലെ തരുൺ നെ വിളിക്കാം.. ”
“ഓക്കേ.. ”
“നല്ലൊരു PPT പ്രിപ്പയർ ചെയ്‌തോളൂ… ”
“ഷൂവർ മാഡം.. ”
തരുൺ പോയി കുറച്ചു കഴിഞ്ഞതും ഞാൻ അവിടന്ന് എഴുന്നേറ്റു സ്റ്റാഫ് നെ ഒക്കെ ഒന്ന് പരിചയപ്പെടാൻ ഇറങ്ങി…
വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ മിഴികൾ ആരെയോ തിരഞ്ഞു..
പെട്ടന്ന് മുന്നിൽ ഒരു കാർ വന്നു നിന്നു.. ഞാൻ അതിലേക്കു സൂക്ഷിച്ചു നോക്കി..
രോഹി..!!!
“ഞാൻ ഡ്രോപ്പ് ചെയ്യാം.. ”
“വേണ്ട.. എന്റെ വണ്ടി ഇപ്പൊ വരും.. ”
“പ്ലീസ്… ”
“സീൻ ഉണ്ടാകാതെ പോ രോഹി…”
സ്വരം താഴ്ത്തി ഞാൻ അതു പറയുമ്പോൾ രോഹിയുടെ മുഖം സങ്കടം കൊണ്ടു കൂമ്പി…
തുടരും…. !

by