രചന – ജ്വാലാമുഖി
“അഗ്നി… അവിടെ ചെന്നിട്ടു എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം… ”
“ഇപ്പൊ തന്നെ എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി… ഇനി വേണ്ട ദേവേട്ടാ… ”
“സ്നേഹം എന്നത് വളരെ പവിത്രമായ ഒന്നാണ് അഗ്നി..നീ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്.. എല്ലാം എനിക്ക് അറിയാം.. ഒരിക്കലും പഴയ ഒരു മോഹോം വച്ചിട്ടല്ല കൂടെ നിന്നത്… ”
“എനിക്കറിയാം… ചില ബന്ധങ്ങൾ പ്രണയത്തിനും സൗഹൃദത്തിനും അപ്പുറം ആണ്… ഒരുപാട് കടപ്പെട്ടിരിക്കുന്നു ഞാൻ… ”
“അതൊന്നും കാര്യമാക്കണ്ട… എപ്പോ വേണേലും എന്നെ വിളിക്കാം… ”
“ഉം… ”
“നല്ലോണം പഠിക്കണം ട്ടൊ… ഒരു എംബിഎ റാങ്ക് ഹോൾഡർ ആയി തിരിച്ചു വരണം… ”
“അതൊക്കെ ഭാഗവാന്റ കയ്യിൽ അല്ലെ ദേവേട്ടാ…പിന്നെ വെക്കേഷന് ഞാൻ വരുമ്പോളേക്കും കൂട്ടിനു ഒരാൾ ഉണ്ടാകണം ട്ടൊ… ”
“അതൊക്കെ നമുക്ക് ആലോചിക്കാം… ”
“ആലോചിച്ചാൽ പോരാ എത്ര ആണെന്ന് വച്ചാ… ”
“നോക്കാഡോ.. ആദ്യം താനും രോഹിയും ഒന്നിക്കു എന്നിട്ട് രണ്ടാളും കൂടെ എനിക്ക് ഒരു പെണ്ണിനെ കണ്ടു പിടിച്ചു തന്നാൽ മതി… ”
“അതൊന്നും ഇനി ഉണ്ടാകില്ല ദേവേട്ടാ… പക്ഷെ ഈ താലി അത് മരണം വരെ എന്റെ കഴുത്തിൽ വെണം ഇപ്പൊ അത്ര ഉള്ളു മോഹം… ബസ് വരനുണ്ട്.. ഞാൻ പോട്ടെ ദേവേട്ടാ… ”
ആളൊഴിഞ്ഞ ബസിൽ സൈഡ് സീറ്റ് നോക്കി ഞാൻ ഇരുന്നു… കുഴിച്ചു മൂടിയ ഓർമകളെ തട്ടി ഉണർത്തികൊണ്ടു ബസ് വേഗത്തിൽ പായാൻ തുടങ്ങി…
*****
രണ്ടു വർഷം കടന്നു പോയത് രണ്ടു യുഗം പോലെ ആയിരുന്നു.. ഇന്ന് എന്റെ എംബിഎ റിസൾട്ട് വരുന്ന ദിവസം ആണ്…
ഉമ്മറത്തെ തിണ്ണയിൽ യാതൊരു ടെൻഷനും കൂടാതെ ഇരിക്കുമ്പോൾ ആണ് ദേവേട്ടൻ ഓടിക്കിതച്ചു കൊണ്ടു അങ്ങോട്ട് വന്നത്…
“അഗ്നിക്കുട്ടി… ”
അണച്ചിട്ടു ശബ്‌ദം പുറത്തേക്കു വരാതെ ദേവേട്ടൻ മുറ്റത്തു നിന്നു കഥകളി കളിക്കാൻ തുടങ്ങി..
“ദേവേട്ടാ… റിലാക്സ് ആകൂ… എന്നിട്ട് പറ… ”
“അഗ്നി…. റാങ്ക്… ഒന്നാം റാങ്ക് ”
എന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു…
ഫോൺ എടുത്തു ഞാൻ എനിക്ക്… ഏറ്റവും വേണ്ടപ്പെട്ട ആളെ തന്നെ ആദ്യം വിളിച്ചു പറഞ്ഞു…. ആ സന്തോഷം ആയിരുന്നു എനിക്കേറെ പ്രിയപ്പെട്ടത്…
ഇന്ന് രോഹി കൂടെ ഉണ്ടായിരുന്നെങ്കിൽ … !!!
“അഗ്നി… രോഹി തന്നെ അന്നെഷിച്ചു പല വട്ടം ഇവിടെ വന്നിരുന്നു… ”
“എന്നിട്ട്… ”
“ഞാൻ പറഞ്ഞില്ല… ”
“ഉം…. ”
“അവൻ ആകെ മാറി… പഴയ ആ ചുറുചുറുക്കൊന്നും ഇല്ലിപ്പോ… ”
“ഉം… ”
“ഞാൻ കാവലേൽ പോയി സ്വീറ്റ്സ് എന്തേലും വാങ്ങിയിട്ട് വരാം…. ”
“ഏയ്.. അതൊന്നും വേണ്ട ദേവേട്ട.. ”
ദേവേട്ടൻ പോയതും ഞാൻ കുളിച്ചു അമ്പലത്തിലേക്ക് നടന്നു… കണ്ണനെ തൊഴുതു മടങ്ങുമ്പോൾ മനസ്സ് നിറയെ മുത്തശ്ശൻ ആയിരുന്നു… ഇന്ന് എന്റെ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ ഏറ്റവും സന്തോഷിക്കുന്നത് ആ മനസ്സ് ആയിരുന്നേനെ…
*******
“മാഡം… ഓഫിസ് എത്തി… ”
ഞാൻ പാതി മയക്കത്തിൽ നിന്നും ഉണർന്നു…
എച് ട്ടി ൽ ലിമിറ്റഡ് തൃശ്ശൂർ റീജിണൽ ഓഫിസ് എന്ന വലിയ ബോർഡിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു…
ഡോർ തുറന്നു ഇറങ്ങുമ്പോൾ പുറത്തു ബൊക്കെയുമായി സ്റ്റാഫ് എല്ലാം ഉണ്ടായിരുന്നു…
“ഹെർട്ടി വെൽക്കം മാഡം .. ”
“താങ്ക് യു… ”
ബൊക്കെ കയ്യിൽ വാങ്ങി സ്റ്റെപ് കയറുമ്പോൾ ആദ്യം എന്റെ കണ്ണു ചെന്നു നിന്നത് രോഹിയിൽ ആയിരുന്നു…
“ഹായ് മാം..”
ഓരോരുത്തർ ആയി എന്നെ പരിചയപ്പെടാൻ വന്നു… രോഹിയുടെ മുഖത്തെ അത്ഭുതം ഇപ്പോളും മാറിയിട്ടില്ല …
“മാഡം സോണൽ ഹെഡ് ന്റെ ക്യാബിനിൽ ഇരിക്കാം… ”
“വേണ്ട… മീറ്റിംഗ് ഹാൾ ഫ്രീ അല്ലെ… അങ്ങോട്ടിരിക്കാം… തിരക്കൊഴിഞ്ഞെങ്കിൽ സ്റ്റാഫ് നോട് അങ്ങോട്ട് വരാൻ പറയു….”
“ഓക്കേ മാഡം… ”
അപ്പോളേക്കും ലാസ്റ്റ് ത്രീ മന്ത്സ് റിപ്പോർട്ടുമായി സ്റ്റാഫ് എന്റെ അടുത്തേക്ക് വന്നു…
“മാം… റിപ്പോർട്ട്‌സ് എല്ലാം ഉണ്ട്.. പിന്നെ മാം.. ”
“പറയു…”
“മാം രോഹി ടെ…….. !!””
തിരിച്ചു ദേഷ്യത്തോടെ പുരികം ഒന്ന് ഉയർത്തി ഞാൻ നോക്കി…
“ഞാൻ മിത്ര…മിത്ര സാമുവൽ… ഏരിയ ഹെഡ് ആണ്… രോഹി ന്റെ അണ്ടർ ൽ… ”
“ഓക്കേ… പറയാൻ വന്ന കാര്യം പറയു…”
“അല്ല… രോഹിടെ വൈഫ്… ”
“രോഹി നിങ്ങളുടെ സുപ്പീരിയർ ഓഫിസർ അല്ലെ… ”
“യെസ് മാം.. ”
“ബോസ്സ് നെ പേരാണോ വിളിക്കേണ്ടത്… ”
“ഞങ്ങൾ നല്ല അടുപ്പം ആയോണ്ട്… ”
“അടുപ്പം ഒക്കെ കമ്പനിക്ക് പുറത്ത്.. ഞാൻ പറഞ്ഞത് മിത്രക്ക് മനസിലായി എന്ന് കരുതുന്നു.. ”
“ഉവ്വ് മാം… ”
“എങ്കിൽ മിത്രക്ക് പോകാം… ”
എന്റെ നെഞ്ചിൽ കനൽ കോരിയിട്ട ആ സ്ത്രീരൂപം തലകുനിച്ചു പോകുന്നത് നോക്കി ഞാൻ നിന്നു..
“മേ ഐ കം… ”
ഞാൻ തലയുയർത്തി നോക്കി…
രോഹി…. !!!
മൂന്ന് വർഷങ്ങൾക്കു ശേഷം ഉള്ള കൂടിക്കാഴ്ച… !!
“യെസ്.. ”
“മാം ഫ്രീ ആണെങ്കിൽ എനിക്ക് അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു… ”
“എനിതിങ് ഒഫിഷ്യൽ…?? ”
“നോ.. ”
“സോറി.. ഞാൻ ഇപ്പൊ ഫ്രീ അല്ല… ”
അത് പറഞ്ഞു റിപ്പോർട്ട്‌സ് ലേക്ക് കണ്ണുകൾ ആഴ്ത്തി ഞാൻ ഇരുന്നു …
പക്ഷെ എടുത്ത ഫയലിൽ എല്ലാം ആ കണ്ണുകൾ
തെളിഞ്ഞു വന്നു… ആ ദയനീയമായ മുഖം.. എന്റെ മനസ്സൊന്നു പിടഞ്ഞു… പക്ഷെ തളരില്ല അഗ്നി.. തീയായി തന്നെ പടരും… !!!
ഇതെന്റെ വാശിയ… ഒരു പൊട്ടിപ്പെണ്ണിന്റെ വാശി… ആരുമില്ലാത്തവളുടെ വാശി… !!!
മീറ്റിംഗ് ഹാളിൽ എല്ലാവരും നിരന്നു തുടങ്ങി… എന്റെ തൊട്ടടുത്ത കസേരയിൽ തന്നെ രോഹിയും ഇരുന്നു..
ഈ ഫിനാൻഷ്യൽ ഇയർ പ്ലാനിങ് സ്ട്രാറ്റജി സ്റ്റാഫ് ലേക്ക് പ്രൊമോട്ട് ചെയ്യുമ്പോൾ കനലെരിയുന്ന കണ്ണുകളുമായി മിത്ര എന്നെയും റോഹിയെയും മാറി മാറി നോക്കുന്നത് ഞാൻ കണ്ടു…
തുടരും…

by