The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജന്നാ
ആ സായാഹ്നം അങ്ങനെ കടന്നു പോയി… മുകളിൽ നിന്നും കാർത്തികേയനും ജാനിയും തമ്മിലുള്ള ഇടപെടൽ നോക്കി നിൽക്കുക ആയിരുന്നു ശാരദാമ്മ ….. അവൾക്ക് കാർത്തിയോട് അകൽച്ച ആകുമെന്ന് ആണ് അവര് കരുതിയത്.. പക്ഷേ ഇതിപ്പോ നേരെ ഒപ്പോസിറ്റ് ആണ്…. അവൾക്ക് കാർത്തികേയനോട് വലിയ അകൽച്ച ഒന്നും ഇല്ലാതെ ഇരുന്നത് ശാരദാമ്മക്ക് ആശ്വാസം ആയിരുന്നു……. തന്റെ മകനെ പൂർണ്ണമായും അവൾക്ക് മനസ്സിലാക്കാൻ കഴിയണെ എന്ന പ്രാർഥനയോടെ ആ അമ്മ മനം തേങ്ങി…..
____________________________
കാർത്തു വന്നപ്പോഴേക്കും ആണ് ഒക്കെ അറിഞ്ഞത്…. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് വാശി പിടിച്ച കാർത്തിയുടെ മാറ്റം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല….എങ്കിലും അവനിൽ ഇനിയെങ്കിലും സമാധാനപരമായ ഒരു ജീവിതം ഉണ്ടാകുമെന്ന് അവള് ആശ്വസിച്ചു…. “”അല്ല അമ്മേ…അമ്മക്ക് ഉറപ്പ് ആയിർന്നുന്നോ ആ കുട്ടിയെ ഏട്ടൻ വിവാഹം ചെയ്യുമെന്ന്….?””ഉള്ളിലെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു.. ..””ഒരു ഉറപ്പും ഇല്ലായിരുന്നു… പിന്നെ സ്വന്തം മകളുടെ ജീവിതം കൺമുന്നിൽ കൂടെ ചോർന്നു പോകുന്നത് കാണാൻ ശേഷി ഇല്ലാതെ നിൽക്കുന്ന ഒരു അച്ഛനെയും അമ്മയെയും ഞാൻ കണ്ടു…. അപ്പോ എനിക്ക് ഓർമ്മ വന്നത് എന്നെ തന്നെ ആയിരുന്നു… രണ്ടും കല്പിച്ച് അവനോട് പോയി ചോദിച്ചു…. ഇല്ലെന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ ഇനി അമ്മയെ മോൻ ജീവനോടെ കാണില്ലെന്ന് പറഞ്ഞ് ഒരു നമ്പർ ഇട്ടു…. എന്റെ മോനല്ലെ…എനിക്ക് ഉറപ്പ് ആയിരുന്നു… ആ ഡയലോഗിൽ അവൻ വീഴുമെന്ന്….. “”കണ്ണിറുക്കി കാണിച്ചു അവര് അത് പറഞ്ഞതും കാർത്തു ആ മടിയിൽ ചാഞ്ഞു….
നേരം സന്ധ്യ ആയപ്പോഴേക്കും കാർത്തികേയനും ജാനിയും കടന്നു വന്നു….കാർത്തികേയന്റെ കണ്ണുകളിലെ നിസ്സംഗത കാണെ ശാരദാമ്മയിൽ നേരിയ വിഷമം തോന്നി….എങ്കിലും ജാനി കാണാതെ അത് അവർ മറച്ചു പിടിച്ചു….”ആഹാ… ഇതാ എന്റെ ഏട്ടത്തി….ഞാൻ നേരെ ഒന്ന് കാണട്ടെ..”” കാർത്തു അവളുടെ കൈയിൽ പിടിച്ച് കൊണ്ട് മുറിയിലേക്ക് പോയി… കാർത്തുവിന്റെ ഒപ്പം നടക്കുമ്പോൾ പലവുരു അവള് കാർത്തികേയനെ തിരിഞ്ഞു നോക്കി… അവനിലേക്ക് തന്നെ മടങ്ങി പോകാൻ അവളുടെ ഹൃദയം ആർപ്പു വിലിക്കുന്നുണ്ടായിരുന്നൂ…. അവള് പോയെന്ന് ഉറപ്പ് ആയതും ശാരദാമ്മ കാർത്തികേയന്റെ അടുത്ത് ചെന്നു…”അമ്മ കാണിച്ചത് തെറ്റ് തന്നെയാ കാർത്തി…. മോന്റെ ഇഷ്ടം നോക്കാതെ…. പക്ഷേ…. ആ കുട്ടിയുടെ അച്ഛനും അമ്മയും…. ഒരിക്കൽ ഞാൻ അനുഭവിച്ച അതേ വേദന തന്നെ അല്ലേ അവരിലും ഇന്ന് വന്നത്… അതാ അമ്മ ഈ തീരുമാനം എടുത്തത്… പിന്നെ ഞാനൂടെ പോയാൽ എൻറെ മോൻ ഒറ്റക്ക് ആവില്ലേ…. കാർത്തു എങ്ങനെ ആയാലും അവളുടെ ലോകം അവളുടെ കുടുംബം ഒക്കെ മറ്റൊന്ന് ആവില്ലേ മോനേ… അപ്പോ നിന്നെ ചേർത്ത് പിടിക്കാൻ ഒരാള് ഇല്ലെങ്കിൽ….. ജാനിയെ നമുക്ക് ഒന്നും അറിയിക്കണ്ട… എന്റെ മോന് അവളെ സ്നേഹിക്കാൻ കഴിയും… “”””എന്നായാലും അവള് ഒക്കെ അറിയേണ്ടത് അല്ലേ അമ്മേ…… അന്ന് ഒത്തിരി മോഹിച്ചത് എന്താണ് എന്നുള്ള സത്യാവസ്ഥ അവള് അറിഞ്ഞാൽ….. അവളുടെ ഭവി നോക്കണ്ടെ അമ്മേ….?””അവർക്ക് മറുത്ത് പറയാൻ ഉത്തരം ഇല്ലായിരുന്നു…. ദീർഘമായി നിശ്വസിച്ചു കൊണ്ട് അവരും മുറിയിലേക്ക് നടന്നു…
🖤🖤🖤🖤🖤🖤
“”ഏട്ടത്തി ഇവിടെ ഇരിക്ക്…..””കാർത്തു ബെഡിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു….. “”ഏട്ടത്തി വിഷമം ഉണ്ടോ ഇന്ന് നടന്നത് ഒക്കെ ഓർത്ത്…? അതൊക്കെ പോട്ടെ … പാവാ എന്റെ കാർത്തി ഏട്ടൻ…. സ്നേഹിക്കാൻ മാത്രേ അതിന് അറിയൂ….””ഏട്ടനെ പറ്റി പറയുമ്പോൾ കാർത്തുവിൻെറ മുഖം വിടരുന്നത് അവള് ശ്രദ്ധിച്ചു….. സങ്കടം അല്ല സന്തോഷമാണ്…. അതിലുപരി നന്ദിയും….എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു അവൾക്ക്….. നേർത്ത മന്ദഹാസത്തോടെ കാർത്തുവിലേക്ക് നോട്ടം പായിച്ചു അവള്….. “”നാളെ നമുക്ക് ടൗണിൽ പോകാം ഏട്ടത്തി…. ഡ്രസ് എടുക്കണ്ടെ…അമ്മ പറഞ്ഞു….””കാർത്തു കിലു കിലെ വർത്താനം പറഞ്ഞു കൊണ്ടിരുന്നു…. അതെല്ലാം കേൾക്കെ അവൾക്ക് അർജുനെ ഓർമ്മ വന്നു…. മിഴികൾ ഈറൻ ആകവെ കാർത്തു അവളെ ചേർത്ത് പിടിച്ചു…
“”വീട്ടിലുള്ളവരെ ഓർമ്മ വന്നു കാണും അല്ലെ…. ഇങ്ങനെ പാവം ആവല്ലെ കൊച്ചെ….””അവളെ കളിയായി തല്ലി കൊണ്ട് കാർത്തു ചിരിച്ചു… സന്ധ്യനാമത്തിന് സമയം ആയി…..ഞാൻ വിളക്ക് കൊളുത്തിയിട്ട് വരാം …..”നിക്ക് കാർത്തു…ഞാനും വരാം…?””””ദീപം…. ദീപം…. ദീപം…….””ഉമ്മറത്ത് വിളക്ക് വച്ച് ചമ്പ്രം പടിഞ്ഞ് ജാനിയും കാർത്തുവും നാമം ജപിക്കാനായി തുടങ്ങി….വളരെ വേഗം തന്നെ ജാനി കാർത്തികേയന്റെ വീടുമായി പൊരുത്തപ്പെട്ടു…..
അത്താഴം കഴിഞ്ഞിട്ടും അവിടെ ചുറ്റി പറ്റി നിന്ന ജാനിയുടെ കൈയിൽ പാൽ ഗ്ലാസ് കൊടുത്ത് ശാരദാമ്മയും കാർത്തുവും അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു….പാലും കൊണ്ട് ഗോവണി കയറി മുറിയുടെ മുന്നിൽ ജാനി എത്തി..കാർത്തികേയൻ എങ്ങനെ ആണെന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ വലിയ പേടി ഒന്നും തോന്നിയില്ല…. മുറി തുറന്ന് അകത്തേക്ക് കയറി…. ബാത്ത് റൂമിൽ ആണ് ആള്……. വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ട്…..
ടേബിളിൽ പാൽ കൊണ്ട് വച്ച് അവള് അവിടെ ഇരുന്ന പുസ്തകങ്ങളിൽ ഒക്കെ വിരൽ ഓടിച്ചു…… ഒരു ആൽബം ഇരുന്നത് കണ്ടതും അവള് തുറന്നു നോക്കി…..കാർത്തികേയന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ ആണ്… ഓരോന്നിലും അവന്റെ കുസൃതി നിറഞ്ഞ ചിരിയും നിഷ്കളങ്കമായ മുഖവും കാൺകെ അവൾക്ക് ചിരി പോട്ടുന്നുണ്ടായിരുന്നൂ…..
“”എന്താത്…..?””കാർത്തികേയൻ പിന്നിലായി വന്നു നിൽക്കുന്നത് അവള് അറിഞ്ഞില്ല…. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു മുണ്ടും ഉടുത്ത് നഗ്നമായ ദേഹത്തെ ഒരു തോർത്ത് കൊണ്ട് മൂടി അവൻ നിൽക്കുന്നുണ്ടായിരുന്നു…. “”ആൽബം നോക്കുവായിരുന്നൂ…. ഈ കാണുന്ന കാർത്തികേയനിൽ നിന്നും ഒത്തിരി മാറ്റം ഉണ്ട് ആ കുഞ്ഞ് കാർത്തികേയന്…. “”കുറുമ്പ് കാട്ടി അവള് മെല്ലെ ചിരിച്ചപ്പോൾ ആദ്യമായി കാണുന്നത് പോലെ ആ പെണ്ണിനെ അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു…..മേശമേൽ വച്ചിരുന്ന പാൽ ഗ്ലാസ് അവന് നേരെ നീട്ടി അവള്…. “”മാഷ് കുടിക്ക്….””””എനിക്ക് പതിവ് ഇല്ലാത്തത് ആണ് രാത്രി പാൽ കുടിക്കുന്നത്…”” “”എന്റെ മാഷേ… ഇത് ആദ്യരാത്രി ആണ്… കുടിച്ചെ പറ്റൂ….. “”കാൽ എത്തി പാൽ ഗ്ലാസ് അവന്റെ ചുണ്ടോടു അടുപ്പിച്ചു അവള്…. വേറെ നിവർത്തി ഇല്ലാതെ ഒരിറക്ക് അവൻ കുടിച്ചു…. അതേ പോലെ അവളും…. “”മാഷേ….. മാഷ് എന്താ കൃഷിയിലേക്ക് ഇറങ്ങിയത്… ഇക്കാലത്ത് ആരും ഇങ്ങനെ ഒന്നും അല്ലല്ലോ…. അവരൊക്കെ വയിറ്റ് കോളർ ജോലി നോക്കുന്നവർ ആണ്…”” “”എല്ലാവരും അങ്ങനെ പോയാൽ നമ്മുടെ നാടിന്റെ തനത് ശൈലിയിൽ തന്നെ മാറ്റം വരില്ലേ… എനിക്ക് തോന്നുന്നത് അത്ര വിഷമയം ഇല്ലാത്ത പച്ചക്കറികൾ എനിക്ക് ഈ നാട്ടിൽ മാർക്കറ്റ് ചെയ്യാൻ പറ്റുന്നുണ്ട്…. അതൊക്കെ തന്നെ എനിക്ക് കഴിയാൻ ധാരാളമാണ്….. “”
അലമാരയിൽ നിന്നും ഒരു ബനിയൻ എടുത്ത് ഇട്ടു കൊണ്ട് അവൻ പറഞ്ഞു… “താൻ കിടന്നോ….എനിക്ക് കുറച്ച് കണക്ക് നോക്കാൻ ഉണ്ട്….””ഡയറി എടുത്ത് അവൻ എഴുതാൻ ഇരുന്നു… ജാനി അവന് എതിരായി ചെന്ന് കിടന്നു… കാർത്തികേയനിൽ തന്നെ നോട്ടം എറിഞ്ഞു കിടക്കുമ്പോൾ അവൾക്ക് ഒത്തിരി സന്തോഷം തോന്നി….
🖤🖤🖤🖤🖤🖤🖤🖤
എന്നത്തേയും പോലെ ഏഴ് മണി ആകാറേ ആയപ്പോൾ ആണ് ജാനി ഉണർന്നത്…. നേരത്തെ എഴുന്നേൽക്കണം എന്ന് കരുതിയത് ആണ്… ഞെട്ടി പിടഞ്ഞു എഴുന്നേറ്റു… കാർത്തികേയനെ നോക്കിയെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…. നേരെ കുളിക്കാനായി കയറി….പെട്ടെന്ന് തന്നെ തിരിച്ച് ഇറങ്ങി അടുക്കളയിലേക്ക് നടന്നു….””മോള് എഴുന്നേറ്റു വന്നോ….? എന്തിനാ നേരത്തെ എഴുന്നേറ്റത്….കാർത്തു എഴുന്നേൽക്കുമ്പോൾ എട്ടോൺപത് മണി ആകും…. “”കാർത്തു അവര് എടുത്ത് വച്ചിരുന്ന മാവ് എടുത്ത് ദോശ ചുടാൻ ആയി തുടങ്ങി…. “”അമ്മേ….. മാഷ് എവിടാ പോയെ….? “”””എന്റെ ഈശ്വരാ ഞാനത് മറന്നൂ…. അവൻ പാടത്ത് കാണും…. ഈ സമയത്ത് കഞ്ഞി വെള്ളവും കൊണ്ട് ഞാൻ പോകുന്നത് ആണ്…. ഇന്ന് വൈകി…””അമ്മേ…..തൂക്കുപാത്രം എടുത്തേ…. മാഷ് ക്ഷേണ്ിച്ച് കാണും….””അവള് പാത്രത്തിൽ വെള്ളം നിറച്ച് നേരെ പറമ്പിലേക്ക് ഓടി…”ഇങ്ങനെ ഒരു കുട്ടി…. “”ചിരിയോടെ അവര് പോയ വഴിയിലേക്ക് ശാരദാമ്മ നോക്കി നിന്നു….
പാടത്ത് ഇറങ്ങി നോക്കിയപ്പോൾ മാഷിനെ കാണാൻ ഇല്ല…..””മാഷേ……. ഇത് എവിടാ…. “”ജാനി ഉറച്ചു വിളിച്ചതും അവൻ താഴെ ഉള്ള ഒരു വീട്ടിൽ നിന്നും കയറി വരുന്നുണ്ടായിരുന്നു…. “”മാഷ് എവിടെ പോയതാ… ദേ ഞാൻ വെള്ളം കൊണ്ട് വന്നിട്ടുണ്ട്…. “”ഇനി വേണ്ട ജാനൂ… ഞാൻ താഴെന്ന് വാങ്ങി കുടിച്ചു…””മാഷ് എന്തേലും കഴിച്ചോ…?”””ഇല്ല ജാനൂ….. ഞാൻ പത്ത് മണി കഴിയും വീട്ടിൽ വരാൻ… അപ്പോഴേ കഴിക്കൂ… “””മാഷേ…. നിക്ക് നല്ല വിശപ്പ് ഉണ്ട് ട്ടോ….. മാഷ് വരാതെ ഞാൻ കഴിക്കില്ല… വാ നമുക്ക് കഴിച്ചിട്ട് വരാം…. ഞാനും കൂടാം മാഷിന്റെ കൂടെ….””അവൻ ചിരിയാലെ അവളെ നോക്കി….ശേഷം പറഞ്ഞു….””ജാനൂ… പോയി കഴിക്ക്… എനിക്ക് സമയം ആയില്ല….””””എങ്കിൽ മാഷിന് സമയം ആകട്ടെ…എന്നിട്ട് ഞാൻ കഴിക്കാട്ടോ….””വാശിയോടെ അവന്റെ കൈയിൽ തൂങ്ങി അവള് നിന്നു… പെട്ടെന്ന് അടുക്കുന്ന അവളുടെ സ്വഭാവം തെലൊന്ന് അവനെ അമ്പരപ്പെടുത്താതെ ഇരുന്നില്ല….. നിഷ്കളങ്കമായ ആ മുഖം അവനിൽ പതിഞ്ഞു പോയിരുന്നു….. പിന്നെ അവളുടെ സന്തോഷത്തിന് ആയി ചേറിൽ നിന്നും കരയിൽ കയറി…. അടുത്തുള്ള അരുവിയിൽ നിന്നും വെള്ളം കൊണ്ട് അവൻ ദേഹത്ത് പുരണ്ട അഴുക്ക് കഴുകി കളഞ്ഞു….. “”അപ്പോ മാഷ്ക്ക് എന്നോട് ഇഷ്ടം ഒക്കെ ഉണ്ട് അല്ലേ…. ?””ചെറു ചിരിയോടെ അവള് കൊഞ്ചി ചോദിച്ചപ്പോൾ അവനിൽ തെല്ലൊരു ഈർഷ്യ തോന്നി… മറുപടി പറയാതെ അവൻ നടന്നു പോയപ്പോൾ അവള് പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു…..””മാഷേ……. ഞാൻ തന്നെ എടുത്തോളാം ട്ടോ…””. അവളുടെ ഈ സന്തോഷം സത്യാവസ്ഥ അറിയുമ്പോൾ ഇല്ലാതെ ആകുമല്ലോ എന്നോർത്ത് അവനിൽ ഒരു നോവ് ഉണ്ടായി…..
🖤🖤🖤🖤🖤🖤🖤🖤
അന്നാദ്യമായി നേരത്തെ വീട്ടിലേക്ക് കയറി വന്ന കാർത്തികേയനെ കാൺകെ ശാരദാമ്മ മൂക്കത്ത് വിരൽ വച്ചു… അവര് ചെന്ന് വിളിച്ചാൽ പോലും കയറി വരാത്ത ചെക്കൻ ആണ്… “എന്താടാ… നേരത്തെ…?””””ഒന്നും കഴിക്കാതെ വെയിലത്ത് നിൽക്കുക അല്ലേ അമ്മേ… കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞത് ആണ്… അല്ലേ മാഷേ….?””അവന് മുന്നേ ഉത്തരം പറഞ്ഞ് അവള് വീട്ടിലേക്ക് കയറി… അടുക്കളയിൽ പോയി മൂന്ന് പാത്രം എടുത്തു…ദോശയും സാമ്പാറും എടുത്ത് ഹാളിൽ കൊണ്ട് വച്ചു….””അമ്മാ… മാഷേ… വായോ.. “”അവള് പാത്രം നിരത്തി അതിൽ ദോശ വച്ചു… കൈ കഴുകി കാർത്തികേയൻ വന്നിരുന്നതും അവന്റെ അടുത്തായി അവള് സ്ഥാനം ഉറപ്പിച്ചു….അവൻ കഴിക്കുന്നത് കൗതുകത്തോടെ നോക്കി ഇരുന്നു… തന്നിലേക്ക് ദൃഷ്ടി ഊന്ന് ഇരിക്കുന്ന പെണ്ണിനെ അവൻ തിരികെ നോക്കി…”നിനക്കല്ലെ വിശപ്പ് കൂടുന്നു എന്നും പറഞ്ഞ് എന്നെ കൂട്ടി വന്നത്….. ഇപ്പൊ എന്താ എന്നെ നോക്കി ഇരിക്കുന്നത്….?”” “മാഷേ….എനിക്ക് ദോശ പിച്ച് തരാവോ….?”” അവന് നേരെ വാ തുറന്നു കൊണ്ട് ഇരിക്കുന്ന ജാനിയെ ശാരദാമ്മ വായും പൊളിച്ചു നോക്കി….
കാർത്തി ശശി ആയത് പോലെ അമ്മയെ നോക്കി… അവര് പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി….””താ മാഷേ….”” വീണ്ടും ചിണുങ്ങി വിളിച്ചു…. അവൻ എഴുന്നേറ്റ് പോകാൻ ഒരുങ്ങവേ അവള് അവനെ പിടിച്ച് ഇരുത്തി… അവൻ പിച്ച് വച്ചിരുന്ന ദോശ അവനെ കൊണ്ട് പിടിപ്പിച്ച് സാമ്പാറിൽ മുക്കി അവളുടെ വായിലേക്ക് വയ്പ്പിച്ചൂ…. ഒപ്പം അവന്റെ ചൂണ്ടു വിരലിൽ ഒരു കടിയും കൊടുത്തു…. കണ്ണിറുക്കി നോക്കി കൊണ്ട് അവള് പറഞ്ഞു…””എന്റെ മാഷ് ആയത് കൊണ്ടാ…. എനിക്ക് ഇയാളിൽ പൂർണ്ണ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാ…. “”തിരികെ മറുപടി പറയാതെ കാർത്തികേയൻ നിശബ്ദം മുറിയിലേക്ക് നീങ്ങി……അവന്റെ പോക്ക് നോക്കി നിറ ചിരിയോടെ അവളും …….തുടരും