രചന – ഇഷ ജാൻവി
അനു ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു എത്രയൊക്കെ ഐഷുവിനെ ഇഷ്ടമല്ല എങ്കിലും ഇത് പോലൊരു പ്രവർത്തി അച്ചു ചെയ്യുമെന്ന് അവനും പ്രതീക്ഷിച്ചില്ലായിരുന്നു….. കുഞ്ഞേച്ചി ഒട്ടൊരു നിമിഷത്തിന് ശേഷം അനു ഐഷുവിനെ പോയി പുണർന്നു….. ഏയ്യ് എനിക്കൊന്നുമില്ല എന്റെ അനുവേ കൈയുടെ വേദനയിലും പുഞ്ചിരി തൂകി കൊണ്ട് തന്നെ ഐഷു പറഞ്ഞു….. ആ അച്ചു അവള് ഇങ്ങനെയൊന്നും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചതെയില്ല എങ്ങനെ തോന്നി അവൾക്ക് ഇങ്ങനെയൊക്കെ അതും പറഞ്ഞു അനു വിതുമ്പാൻ തുടങ്ങി….. അയ്യേ എന്താ ടാ ഇത് എനിക്ക് ഒന്നുമില്ല ദേ ചെറുതായിട്ടെ പൊളിയുള്ളു അത് പറഞ്ഞതും കണ്ടത് രൂക്ഷമായ അവളെ നോക്കുന്ന കാർത്തിയെയാണ്….. എന്തിനാ കുഞ്ഞേച്ചി ഇങ്ങനെ കള്ളം പറയുന്നേ ഡോക്ടർ തന്നെ പറഞ്ഞു നാലോണം പൊള്ളൽ ഏറ്റിനെന്ന എന്നിട്ട പറയുന്നേ വേദനയില്ലാന്ന്….. സത്യം പറഞ്ഞാൽ ഈ വേദനയെക്കാൾ എന്നെ വിഷമിപ്പിക്കുന്നത് ദേ എന്റെ അനിയന്റെ കണ്ണീരാണ് അതും പറഞ്ഞു അവള് അവന്റെ കണ്ണ് തുടച്ചു കൊടുത്തു നെറ്റിയിൽ ചുംബിച്ചു…..
എനിക്ക് ഒന്നുമില്ല ടാ….. ഹ്മ്മ്….. മോളെ കൈ എങ്ങും തട്ടാതെയും മുട്ടാതെയും നോക്കണം വെള്ളം നനക്കാൻ പാടില്ല കുളിക്കുമ്പോഴൊക്കെ ശ്രദ്ധിക്കണം സുമ അവൾക്ക് ഓരോ നിർദേശങ്ങളും കൊടുത്തു അവരുടെ കണ്ണിലും നനവുണ്ടായിരുന്നു….. അമ്മ വിഷമിക്കേണ്ട എനിക്ക് ഒരു കുഴപവുമില്ല ഞാൻ ഞാൻ ആരെയും ശപിക്കുകയുമില്ല….. ക്ഷമിക്കണമ് അത് മാത്രമേ എനിക്ക് ഇപ്പൊ പറയാൻ കഴിയു….. അയ്യോ എന്താ എന്താ അമ്മ ഈ പറയണേ എന്നോട് ക്ഷമ ചോദിക്കുകയോ ഇങ്ങനെയൊന്നും പറയല്ലേ അമ്മേ അമ്മേടെ മോളോട് അമ്മ ഒരിക്കലും ക്ഷമ ചോദിക്കരുത്….. ഐഷു അത് പറഞ്ഞതും സുമ അവളെ കെട്ടിപിടിച്ചു കരഞ്ഞു….. ഞാൻ തന്നെയാ തെറ്റ്കാരി ചെറുപ്പത്തിലേ തല്ലി വളർത്തനമായിരുന്നു അതും പറഞ്ഞു കണ്ണ് തുടച്ചു….. എന്ന ഞങ്ങൾ പോയിട്ട് വരാം ഐഷുവിനെയും കാർത്തിയെയും നോക്കി സുമ പറഞ്ഞു….. അമ്മക്ക് കുഴപ്പമില്ലെങ്കിൽ കുറച്ചു ദിവസം അമ്മയും അനുവും ഞങ്ങളുടെ കൂടെ നിൽക്കുമോ….. മോനെ അത് സുമ എന്ത് പറയണമെന്ന് അറിയാതെ നിന്നു…..
മകളുടെ ഭർത്താവിന്റെ വീട് ആണെന്നുള്ള വേർതിരിവ് ഒന്നും വേണ്ട സ്വന്തം മകന്റെ വീട് പോലെ കരുതിയാൽ മതി….. അനു കിച്ചു കുറച് കഴിയുമ്പോൾ വരും അവനെയും കൂട്ടി പോയി അമ്മയുടെയും നിന്റെയും മൂന്നു നാല് ജോഡി ഡ്രെസ്സ് എടുത്തിട്ട് വന്നോ….. അനു സന്തോഷത്തോടെ തലയാട്ടി അവനും കുറച്ചു ദിവസം ഐഷുവിന്റെ കൂടെ നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു….. അത് മോനെ അവൻ പോയാൽ ഒന്നും കിട്ടില്ല ഞാൻ തന്നെ പോകേണ്ടി വരും….. ഹ്മ്മ് അമ്മക്ക് ബൈക്കിൽ കേറാൻ കഴിയുമോ ഇല്ലെങ്കിൽ ഓട്ടോയിൽ പോകാം….. ഞാൻ കിച്ചു മോൻ വന്നിട്ട് കൂടെ പോയിക്കോളാം കാർത്തി കുറെ സമയമായി ഐഷുവിനെ നോക്കി ഇരിക്കുന്നത സുമ കാണുന്നുണ്ടായിരുന്നു അതോണ്ട് ഇനിയും അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി….. ഹ്മ്മ്….. കാർത്തി ഒന്ന് മൂളികൊണ്ട് ഐഷുവിനെ ഒന്ന് നോക്കി അവന്റെ റൂമിലേക്ക് പോയി….. അമ്മക്ക് ബുദ്ധിമുട്ട് ആയോ ഐഷു മടിയോടെ ചോദിച്ചു…..
എന്താ മോളെ ഈ പറയുന്നേ ബുദ്ധിമുട്ട് ആകാനോ എന്റെ മോള് കാരണം ഇത്രോയൊക്കെ അനുഭവിച്ചിട്ടും മോളും മോനും കാണിക്കുന്ന സ്നേഹം കാണുമ്പോഴാണ് ഞാൻ ചെയ്തതൊക്കെ എത്രത്തോളം തെറ്റായിരുന്നു എന്ന് മനസിലാവുന്നത്….. ഏയ്യ് അമ്മ അതൊന്നും ഓർക്കേണ്ട വാ നമുക്ക് ചായ ആക്കാം….. മോള് അവിടെ മുറിയിൽ പോയി ഇരുന്നോ ഞാൻ ആക്കിക്കോളാം….. ഏയ്യ് ഞാനും കൂടെ സഹായിക്കാം ഒരു കൈ മാത്രമേ പ്രശ്നമുള്ളൂ….. അതൊന്നും വേണ്ട പത്രങ്ങളൊക്കെ എവിടെയാണെന്ന് കാണിച്ചു തന്നാൽ മതി കൈ അധികം അനക്കാൻ നിൽക്കേണ്ട….. ആ അമ്മേ കിച്ചു വരാനുള്ള സമയമായി അവൻ വരുമ്പോഴേക്കും ചായക്ക് എന്തേലും വേണം ഇനി ഇപ്പൊ വേറെ ഒന്നും ആക്കാൻ നിൽക്കേണ്ട അവിലുണ്ട് അത് കുറച്ചു ശർക്കരയും തേങ്ങയുമൊക്കെ ഇട്ട് കൊടുക്കാം അതും പറഞ്ഞതുകൊണ്ട് അടുക്കളയിലേക്ക് നടന്നു…..
അനുവിനെ പോലെയാണല്ലേ….. കിച്ചുവിന് അങ്ങനെ പ്രതേകിച്ചു നിർബന്ധങ്ങൾ ഒന്നുമില്ല കിട്ടിയത് എന്തായാലും കഴിക്കും ഈ വൈകുന്നേരത്തെചായ കുടിയൊക്കെ ഞാൻ വന്നതിന് ശേഷമാണ് അവന് ഓരോന്നും ഉണ്ടാക്കി കൊടുക്കാൻ എനിക്ക് വലിയ ഇഷ്ടമാ ഐഷു ഉത്സാഹത്തോടെ പറയുന്നത് കേട്ട് നിൽക്കുകയാണ് സുമ….. എന്ന മോള് പോയി റൂമിൽ ഇരുന്നോ ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം….. ഹ്മ്മ് ഐഷു അതും പറഞ്ഞു മടിയോടെ റൂമിലേക്ക് പോയി….. കാർത്തി ദേഷ്യത്തിലാണെന്ന് അവൾക്ക് അറിയാം അതോണ്ട് തന്നെ ചെറിയൊരു പേടിയോടെയാണ് ഐഷു റൂമിലേക്ക് പോയത്….. കാർത്തി ബെഡിൽ കിടക്കുകയാണ് ഒരു കൈ കണ്ണിന് കുറുകെ വച്ചിട്ടുണ്ട് എന്തായാലും ഉറങ്ങുകയല്ലാന്നു ഐഷുവിന് അറിയാം. അവളും അവന്റെ അരികിൽ പോയി ഇരുന്നു….. കണ്ണേട്ടാ…. ഐഷു പതിയെ അവന്റെ മുടിയിൽ തലോടി വിളിച്ചു….. കാർത്തി അവൾക്ക് എതിർവശം തിരിഞ്ഞു കിടന്നു…..
ദേ എനിക്ക് സങ്കടം വരുന്നുണ്ടട്ടോ….. എന്നിട്ടും കാർത്തി അനങ്ങിയില്ല….. കണ്ണേട്ടാ… ഐഷു വിതുമ്പലോടെ വിളിക്കുന്നത് കേട്ട് കാർത്തി എഴുന്നേറ്റിരുന്നു….. എന്നോട് മിണ്ടാതിരിക്കല്ലേ പ്ലീസ്….. എന്നിട്ടും കാർത്തി ഒന്നും മിണ്ടിയില്ല….. ഇനിയും ഒരു പ്രശനം വേണ്ട എന്ന് കരുതിയിട്ടാ ഞാൻ ഒന്നും പറയാതിരുന്നേ….. നീ ആരാ ഇത്രയും ദയ കാണിക്കാൻ ഒരു സമാധാനപ്രിയക്കാരി വന്നിരിക്കുന്നു കാർത്തി അവന്റെ രോഷം വാക്കുകളിലൂടെ തന്നെ അറിയിച്ചു….. ചേച്ചി അങ്ങനെ………. മതി അവളുടെ ഒരു കോച്ചി ആ പിശാചിനെ പറ്റി മിണ്ടരുത് അവൻ കട്ടിലിൽ നിന്ന് ഇറങ്ങി ഐഷുവിന്റെ അടുത്ത് വന്നു മുട്ട് കുത്തി ഇരുന്നു….. എങ്ങനെ സഹിക്കുന്നെടി അവളുടെ ഇടത്തെ കൈ പിടിച്ചു ചുണ്ടിൽ വച്ച കണ്ണീരോടെ ചോദിച്ചു…..
എല്ലാം സഹിക്കാം കണ്ണേട്ടാ പക്ഷെ ഈ കണ്ണീർ കാണുമ്പോഴാ എന്റെ നെഞ്ച് പിടയുന്നത്….. എനിക്ക് പറ്റുന്നില്ലെടി നിന്നെ ഇങ്ങനെ കാണാൻ വേദനയുണ്ടെങ്കിലും നീ പറയില്ല എന്ന് എനിക്ക് അറിയാം നിന്റെ കൈ കാണുമ്പോൾ എനിക്ക് അവളെ കൊല്ലാൻ വരെ തോനുന്നു….. കണ്ണേട്ടാ ഇനി എത്ര തല്ല് ചേച്ചിക്ക് കൊടുത്താലും എന്റെ വേദന മാറില്ലല്ലോ അപ്പൊ പിന്നെ എന്തിനാ അടിക്കുകയൊക്കെ ചെയ്യുന്നേ….. അവളെ അടിക്കുക അല്ലെ മുഷ്ടി ചുരുട്ടി പിടിച്ചു അത് പറയുമ്പോൾ അവന്റെ നരവ് ഒക്കെ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….. ഐഷു അവന്റെ മുഖം ഉയർത്തി….. എനിക്ക് ഒന്നുമില്ല ചെറിയൊരു വേദനയെയുള്ളൂ….. കാർത്തി അവളുടെ കൈയിൽ പതുക്കെ ഊതി കൊടുത്തു….. കാർത്തിയുടെ കൈയിൽ ഐഷുവിന്റെ കണ്ണീർ വന്നു വീണു….. എന്താ ടാ എന്താ പറ്റിയെ വേദനിക്കുന്നുണ്ടോ കാർത്തി സങ്കടത്തോടെ ഐഷുവിനെ സൈഡിൽ കൂടെ കെട്ടിപിടിച്ചു ചോദിച്ചു….. ഐഷുവും ഒരു കൈ കൊണ്ട് അവനെ ചേര്ത്ത പിടിച്ചു…..
സന്തോഷം കൊണ്ടാ ഏട്ടന്റെ ഈ കരുതലും സ്നേഹവും കാണുമ്പോൾ എനിക്ക് എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല അവനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു….. . നീ എന്റേതല്ലേ ഡീ പെണ്ണെ….. ആ അത് ഞാൻ ഈ കണ്ണന്റെ മാത്രമാ….. കാർത്തി അവളെ ചേര്ത്ത പിടിച്ചു നെറുകയിൽ ചുണ്ട് അമർത്തി….. ഏട്ടത്തിയമ്മേ….. കിച്ചുവിൻറെ വിളി കേട്ടാണ് രണ്ട് പേരും അകന്ന് മാറിയത് കാർത്തി അവളുടെ അരികിൽ പോയി ഇരുന്നു ഐഷുവിന്റെ കണ്ണ് തുടച്ചു മുടി ഒന്ന് ഒതുക്കി വച്ച കൊടുത്തു….. കുറച്ചു നേരത്തിനു ശേഷമാണ് കിച്ചു എത്തിയത് അനു എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസിലായി അവന് പിന്നാലെ അനുവും ഉണ്ടായിരുന്നു….. ഐഷിവിന്റെ കൈ കാണുംതോറും കിച്ചുവിന് വല്ലാതായി….. അവൻ വാതിൽക്കൽ നിന്ന് തന്നെ നോക്കുന്നത് കണ്ട് ഐഷു അവനെ അരികിലേക്ക് വിളിച്ചു….. ഒന്നുമില്ലെടാ ചെറിയ പൊള്ളലാണ്….. ആ അത് കൈ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് കാർത്തി പറയുന്നത് കേട്ട് ഐഷു അവനെ കൂർപ്പിച്ചു നോക്കി….. എന്തിനാ ഇന്ന് പോയെ ആാാ പിശാച് അവിടെയുണ്ടെങ്കിൽ പോകണമായിരുന്നോ….. ഐഷു മറുപടി ഒന്നും പറയാതെ അവന്റെ കവിളിൽ തട്ടി…..
ഇപ്പൊ വേദനയില്ല കിച്ചുട്ടാ….. അവൾക്ക് ഇട്ട് എനിക്കും ഒന്ന് കൊടുക്കണം….. ഇനി ചേച്ചിയുടെ മുഖത്തു കൈ പതിയാനുള്ള സ്ഥലമൊന്നും ബാക്കിയില്ല….. ചേച്ചിയോ ഈ ഏട്ടത്തിയമ്മ എത്ര കിട്ടിയാലും പാടിക്കില്ലല്ലോ കിച്ചുവും ഒരു മുഷിച്ചലോടെ പറഞ്ഞു….. എന്റെ കിച്ചുസേ നീ ചായ കുടിച്ചോ ഇല്ലല്ലോ പെട്ടെന്ന് പോയി കുളിച്ചു വാ എന്നിട്ട് ചായ കുടിക്ക് ഇന്ന് അവൽ ശര്കരയൊക്കെ ഇട്ടതാ കേട്ടോ….. ഐഷു അവരുടെ സംസാരം മാറ്റാൻ പറഞ്ഞു….. ആ കിച്ചു നീ അമ്മയെയും കൂട്ടി വീട്ടിൽ പോകണം ഇവരുടെ ഡ്രെസ്സ് ഒക്കെ എടുത്തിട്ട് വരാനാ അമ്മയും അനുവും നമ്മളോടൊപ്പം കുറച്ചു ദിവസം ഉണ്ടാവും….. ആണോ അത് കലക്കി ഞാൻ വേഗം കുളിച്ചു വരാം അനുവിന്റെ തോളിൽ കൈയിട്ടു കിച്ചു പോയി…..
വാ ഡീ ഇവിടെ അച്ചുവിന്റെ കൈ പിടിച്ചു വലിച്ചു ദീപു വീട്ടിലേക്ക് നടന്നു….. ദീപു നീ എന്താ ഈ ചെയ്യുന്നേ അവൾക്ക് വേദനഎടുക്കില്ലെ….. വേദന ഇവൾക്ക് വേദന ഒന്നും ഉണ്ടാവില്ല അത്രക്ക് ദുഷ്ടയാണ് ഇവള്….. എന്താ ദീപു ഇത് എന്തൊക്കെയാ നീ ഈ പറയുന്നേ….. അവൻ ഐഷുവിന്റെ കാര്യമൊക്കെ അമ്മയോട് പറഞ്ഞു….. എത്രയൊക്കെ മറ്റുള്ളവരെ പുച്ഛമാണെന്ന് പറഞ്ഞാലും രേണുക ആരെയും ഉപദ്രവിക്കുന്ന തരക്കാരി അല്ല….. അച്ചുവിനെ നോക്കിയപ്പോൾ അവള് ഒരു കുലുക്കവും ഇല്ലാതെ നോക്കുകയാണ്….. ഇവളെ മര്യാദ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ സന്ദീപ് അത്രയും പറഞ്ഞു വീണ്ടും അവളെ വലിച്ചഴിച്ചു….. ദീപു അവിടെ നിൽക്ക്….. ഇവൾക്ക് ഇനി മുതൽ ആ റൂം കൊടുത്താൽ മതി അടുക്കളയോട് ചേർന്നുള്ള ഒരു റൂം രേണുക ചൂണ്ടി കാട്ടി….. അച്ചു ഞെട്ടി അവരെ നോക്കി, ആ റൂമിൽ ഒരു കട്ടിൽ പോലും ഇല്ല ആകെയുള്ളത് ഒരു മേശയാണ്,പിന്നെ മുഴുവൻ ഇരുട്ടും……
തുടരും……….

by